Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passed Away

Middle East and Gulf

മ​ല​പ്പു​റം സ്വ​ദേ​ശി ജി​ദ്ദ​യി​ൽ അ​ന്ത​രി​ച്ചു

ജി​ദ്ദ: മ​ല​പ്പു​റം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ജി​ദ്ദ​യി​ൽ അ​ന്ത​രി​ച്ചു. നി​ല​മ്പൂ​ർ പൂ​ക്കോ​ട്ടും​പാ​ടം പാ​റ​ക്ക​പാ​ടം സ്വ​ദേ​ശി ക​രി​ക്കാ​ട്ട് ഭാ​സ്ക​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്.

സ്ട്രോ​ക്ക് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​മ്പാ​ണ് ഭാ​സ്ക​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ജി​ദ്ദ​യി​ൽ പ്ര​വാ​സി​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

വേ​ലു​ക്കു​ട്ടി - പ​ത്മാ​വ​തി ദമ്പതികളുടെ മകനാണ്. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ശ​ര​ത്ത്, കാ​വ്യ. തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

NRI

റ​വ.​ഫാ. സാ​ൻ​ജോ പി. ​വ​ർ​ഗീ​സി​ന്‍റെ പി​താ​വ് വ​ർ​ഗീ​സ് ജോ​ർ​ജ് അ​ന്ത​രി​ച്ചു

ഡി​ട്രോ​യി​റ്റ്: മി​ഷി​ഗ​ൺ സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. സാ​ൻ​ജോ പി. ​വ​ർ​ഗീ​സി​ന്‍റെ പി​താ​വും മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സു​വി​ശേ​ഷ​ക​നു​മാ​യി​രു​ന്ന വ​ർ​ഗീ​സ് ജോ​ർ​ജ് (69) അ​ന്ത​രി​ച്ചു.

തെ​ള്ളി​യൂ​ർ ഷാ​ലേം മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​മാ​ണ്. കാ​ര​മ​ല എ​ബ​നേ​സ​ർ ഇ​ട​വ​ക​യു​ടെ സു​വി​ശേ​ഷ​ക​നാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സ​ന്ന​ദ്ധ സു​വി​ശേ​ഷ സം​ഘം മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് സെ​ന്‍റ​ർ മു​ൻ ഓ​ർ​ഗ​നൈ​സ​ർ, സ​ന്ന​ദ്ധ സു​വി​ശേ​ഷ സം​ഘം മു​ൻ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ അ​ഭ​യം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം പി​ന്നീ​ട് തെ​ള്ളി​യൂ​ർ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 586 366 1731.

District News

പി.​കെ. കേ​ശ​വ​ൻ അ​ന്ത​രി​ച്ചു

ക​ള​മ​ശേ​രി: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, ക​ള​മ​ശേ​രി അ​ൽ​ഫി​യ ന​ഗ​ർ എ​ആ​ർ​എ 167 എ​യി​ൽ താ​മ​സി​ക്കു​ന്ന എ​ൻ​എ​ഡി റോ​ഡ് എ​ൽ​ബി​എ​സ് സെ​ന്‍റ​റി​നു സ​മീ​പം പു​ളി​യാ​ന വീ​ട്ടി​ൽ പി ​കെ കേ​ശ​വ​ൻ (89 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

കോ​ട്ട​യം പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്. നാ​ട്ട​കം പോ​ളി​ടെ​ക്നി​ക്കി​ൽ സ​ർ​വീ​സ് ജീ​വി​തം ആ​രം​ഭി​ച്ച് 1992ൽ ​ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക്കി​ൽ നി​ന്ന് വി​ര​മി​ച്ചു. ലോ​വ​ർ ഗ്രേ​ഡ് യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 1976ൽ ​സം​ഘ​ട​ന കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​നി​ൽ ല​യി​ച്ചു. പി​ന്നീ​ട് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​യി പ്ര​വ​ർ​ത്തി​ച്ചു.

സി​വി​ൽ സ​ർ​വീ​സി​ലെ എ​ണ്ണ​മ​റ്റ സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രെ സം​ഘ​ടി​പ്പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് (എ​ഫ്എ​സ്ഇ​ടി​ഒ) രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം ക​ള​മ​ശേ​രി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി സി​പി​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, ഏ​രി​യ ക​മ്മി​റ്റി​യം​ഗം, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ഭാ​ര​വാ​ഹി ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു.

ഭാ​ര്യ: ക​മ​ല​മ്മ (മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക പ​ള്ളി​ലാ​ങ്ക​ര ഗ​വ. എ​ൽ​പി സ്കൂ​ൾ). മ​ക​ൻ: അ​ര​വി​ന്ദ് (ബി​സി​ന​സ്). മ​രു​മ​ക​ൾ: സു​നു​മോ​ൾ.

Kerala

വാഹനാപകടം; ന‌ടൻ സന്തോഷ് നായർ വിടവാങ്ങി

പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സ​ന്തോ​ഷ് കെ.​നാ​യ​ർ വി​ട​വാ​ങ്ങി. രാ​വി​ലെ ആ​റ​ര​യോ​ടെ അ​ടൂ​ർ ഏ​നാ​ത്ത് എം​സി റോ​ഡി​ൽ ആ​ണ് സം​ഭ​വം.

സ​ന്തോ​ഷും ഭാ​ര്യ രാ​ജ​ല​ക്ഷ്മി​യും സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി എ​തി​രെ വ​ന്ന പാ​ഴ്സ​ൽ ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ട​നെ അ​ടൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു.​രാ​ജ​ല​ക്ഷ്മി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

വാ​ഹ​ന​മോ​ടി​ച്ച സ​ന്തോ​ഷ് ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നൂ​റി​ലേ​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹി​റ്റാ​യി ഇ​പ്പോ​ൾ തി​യേ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മോ​ഹി​നി​യാ​ട്ട​മാ​ണ് അ​വ​സാ​ന സി​നി​മ.

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച സാ​റാ​മ്മ ജോ​ർ​ജി​ന്‍റെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും ഇ​ന്ന്

ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച പ​ള്ളി​പ്പാ​ട് ക​ട​യ്ക്ക​ൽ പ​രേ​ത​രാ​യ കോ​ശി​യു​ടെ​യും പെ​ണ്ണ​മ്മ കു​ര്യ​ന്‍റെ​യും മ​ക​ൾ സാ​റാ​മ്മ ജോ​ർ​ജി​ന്‍റെ (അ​മ്മി​ണി) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും ഇ​ന്ന്. അ​ന്ത​രി​ച്ച പ​തി​യൂ​ർ ക​ണ്ണി​മേ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ​യാ​ണ് പ​രേ​ത.

മ​ക്ക​ൾ: കെ.​ജി. ജോ​ൺ (ബി​ജു), ബി​നു കെ. ​ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ഡെ​ൻ​സി, ഗീ​ന.സ​ഹോ​ദ​ര​ങ്ങ​ൾ: കു​ര്യ​ൻ കോ​ശി, ത​മ്പി കു​ര്യ​ൻ, റ​വ. ഫാ​ദ​ർ അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യ​ൻ (വാ​ഷിം​ഗ്ട​ൺ ഡി​സി), ലി​ല്ലി കു​ര്യ​ൻ.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശൂ​ഷ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്പ​ള്ളി​യി​ൽ. തു​ട​ർ​ന്ന് ഓ​ക് ഗ്രോ​വ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും.

NRI

രാ​ജു കു​ന്ന​ക്കാ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ റോ​യി​സ് മാ​ത്യു കു​ന്ന​ക്കാ​ട്ട് അ​ന്ത​രി​ച്ചു

 

ആ​നി​ക്കാ​ട്/​ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി​യും നാ​ട​ക​ര​ച​യി​താ​വും സം​ഘാ​ട​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​ജു കു​ന്ന​ക്കാ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ റോ​യി​സ് മാ​ത്യു കു​ന്ന​ക്കാ​ട്ട് (57) അ​ന്ത​രി​ച്ചു.​ കു​റ​ച്ചു​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്‌​കാ​രം ശ​നിയാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നിന് ആ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി മു​ത്തോ​ലി തെ​ങ്ങും തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജ​സ്റ്റി​ൻ റോ​യി​സ് (​യുകെ).

​മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​മ്മ പൗ​ലോ​സ്, കൊ​ടോ​പ്പ​റ​മ്പി​ൽ (ആ​ർ​പ്പൂ​ക്ക​ര), പ​രേ​ത​നാ​യ ജോ​യി മാ​ത്യു (ഉ​ടു​മ്പ​ൻ​ചോ​ല), ലൈ​ല​മ്മ ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ (അ​യ​ർ​ല​ൻഡ്), ഫാ. ​റ്റോ​മി മാ​ത്യു എ​സ്ഡിബി (വെ​സ്റ്റ് ബം​ഗാ​ൾ), സു​നി​ൽ, അ​നി​ൽ.

റോ​യി​സ് മാ​ത്യു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​യ​ർ​ല​ൻഡി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലു​ള്ള​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

ജോ​ൺ കെ. ​തോ​മ​സ് ഷിക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു

ഡെ​സ് പ്ലെ​യി​ൻ​സ് (ഷി​ക്കാ​ഗോ): ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ലെ ഏ​രി​യ 3 അം​ഗ​വും കു​റ്റ​പ്പു​ഴ ജെ​റു​സ​ലേം മാ​ർ​ത്തോ​മ ഇ​ട​വ​കാം​ഗ​വു​മാ​യ കൊ​ച്ചു​പ​റ​മ്പി​ൽ ടി. ​ജോ​ൺ (ജോ​ൺ കെ. ​തോ​മ​സ് - ത​ങ്ക​ച്ചാ​യ​ൻ, 83) ഷിക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു.

പ​രേ​ത​രാ​യ കെ.​പി. തോ​മ​സിന്‍റെ​​യും സാ​റാ​മ്മ തോ​മ​സി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: മ​റി​യാ​മ്മ ജോ​ൺ. മ​ക്ക​ൾ: തോ​മ​സ് ജോ​ൺ, ഷീ​ന മാ​ത്യു (ഭ​ർ​ത്താ​വ്: ഷി​ജി മാ​ത്യു), സ്റ്റാ​ഷ് ജോ​ൺ. കൊ​ച്ചു​മ​ക്ക​ൾ: യൂ​ദാ മാ​ത്യു, അ​റി​യാ​ന മാ​ത്യു.

പ​രേ​ത​യാ​യ സാ​റാ​മ്മ ഡാ​നി​യ​ൽ (തി​രു​വ​ല്ല), കെ.​ടി. ഫി​ലി​പ്പോ​സ് (കൊ​ച്ചി), പ​രേ​ത​നാ​യ തോ​മ​സ് കെ. ​തോ​മ​സ് (യു.​എ​സ്), ഫി​ലി​പ്പോ​സ് തോ​മ​സ് (യു.​എ​സ്), കെ.​ടി. മാ​ത്യു (തി​രു​വ​ല്ല), സ​ഖ​റി​യ തോ​മ​സ് (യു.​എ​സ്), ജേ​ക്ക​ബ് തോ​മ​സ് (യു.​എ​സ്) എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും തി​ങ്ക​ളാ​ഴ്ച ഷിക്കാ​ഗോ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ (The Chicago Mar Thoma Church, 240 Potter Road, Des Plaines, IL 60016) വ​ച്ച് ന​ട​ക്കും

രാ​വി​ലെ 09:00 - 10:00: പൊ​തു​ദ​ർ​ശ​നം. 10:00 - 11:00: ശു​ശ്രൂ​ഷ​യു​ടെ ഒ​ന്നും ര​ണ്ടും ഭാ​ഗ​ങ്ങ​ൾ. 11:00 - 11:30: പൊ​തു​ദ​ർ​ശ​നം. 11:30: ശു​ശ്രൂ​ഷ​യു​ടെ മൂ​ന്നാം ഭാ​ഗം.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12ന് നീ​ൽ​സി​ലു​ള്ള മേ​രി​ഹി​ൽ കാ​ത്ത​ലി​ക് സെ​മി​ത്തേ​രി​യി​ൽ (Maryhill Catholic Cemetery, 8600 N Milwaukee Ave, Niles, IL 60714) സം​സ്കാ​രം ന​ട​ക്കും.

ലൈ​വ് സ്ട്രീ​മിം​ഗ് ലി​ങ്ക്: <https://www.youtube.com/live/SkZXgbYaoRQ?si=vUmqH5dYR7is8yh2>

NRI

ഫാ. ​ജി​ജു കി​ല​ക്ക​ന്‍റെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ ന​ടു​ങ്ങി ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി സ​മൂ​ഹം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഷോ​ൺ​സ്റ്റാ​ട്ട് സ​ന്യാ​സ സ​ഭാം​ഗ​വും എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ മ​ഞ്ഞ​പ്ര അ​യ്യ​മ്പു​ഴ കൊ​ല്ല​ക്കോ​ട് ഇ​ട​വ​കാം​ഗ​വു​മാ​യ ഫാ. ​ജി​ജു കി​ല​ക്ക​ന്‍റെ (47) വി​യോ​ഗം ജ​ർ​മ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് തീ​രാ​നോ​വാ​യി.

ട്രെ​യി​ന​പ​ക​ട​ത്തി​ലാ​ണ് ഫാ. ​ജി​ജു കി​ല​ക്ക​ൻ മ​രി​ച്ച​ത്. ആ​ദ്യം ജ​ർ​മ​നി​യി​ലാ​യി​രു​ന്ന ഫാ. ​ജി​ജു ഒ​രു വ​ർ​ഷം മു​മ്പ് തി​രി​ച്ചു​വ​ന്നി​ട്ട് ഈ​സ്റ്റ​ർ ക​ഴി​ഞ്ഞാ​ണു തി​രി​കെ പോ​യ​ത്.

അ​പ​ക​ടം ന​ട​ന്ന​ത് ഇ​ങ്ങ​നെ:

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.15ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ്യൂ​ണി​ക്കി​ലെ ഷാ​ബിം​ഗ് - വെ​സ്റ്റ് നോ​ർ​ഡ് - ഫ്രീ​ഡ്‌​ഹോ​ഫ് യു​ബാ​ൻ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ഫാ. ​ജി​ജു​വി​ന് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്.

പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്നി​രു​ന്ന ഫാ. ​ജി​ജു ബാ​ൻ വ​രു​ന്ന​ത് ക​ണ്ട് അ​തി​ൽ ക​യ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യും സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്ന ട്രെ​യി​ൻ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം അ​പ​ക​ട​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. മ്യൂ​ണി​ക്ക് ട്രാ​ഫി​ക് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച​ത് ഫാ. ​ജി​ജു​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

സ്നേ​ഹ​നി​ധി​യാ​യ വൈ​ദി​ക​ൻ

സൗ​മ്യ​മാ​യ പെ​രു​മാ​റ്റം കൊ​ണ്ട് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ത​ന്നെ ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി വൈ​ദി​ക​ർ​ക്കി​ട​യി​ലും വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ലും അ​ദ്ദേ​ഹം പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു.

പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ വി​ശ്വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യ നോ​വാ​യി മാ​റി.

ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി സ​ഭാ​ന​ട​പ​ടി​ക​ളി​ൽ സ​ജീ​വ​മാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​ദു​ര​ന്തം.

ജീ​വി​ത​രേ​ഖ​യും സേ​വ​ന​ങ്ങ​ളും

സ​ഭ: ഷോ​ൺ​സ്റ്റാ​ട്ട് സ​ന്യാ​സ സ​ഭാം​ഗം.

പൗ​രോ​ഹി​ത്യം: കേ​ര​ള​ത്തി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യും പ​ഠ​ന​ത്തി​ന് ശേ​ഷം 2008 ഒ​ക്ടോ​ബ​ർ 25ന് ​വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യി.

സേ​വ​ന​ങ്ങ​ൾ: കേ​ര​ള​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം ചെ​യ്ത ശേ​ഷം ഷോ​ൺ​സ്റ്റാ​ട്ട് വൈ​ദി​ക​രു​ടെ കീ​ഴി​ലു​ള്ള "ജീ​വാ​മൃ​ത ബോ​യ്സ് ഹോ​മി​ൽ' നാ​ല് വ​ർ​ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

അ​ക്കാ​ദ​മി​ക് മി​ക​വ്: മ​ല​യാ​ളം ഭാ​ഷ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം മേ​രി​മാ​താ ഷോ​ൺ​സ്റ്റാ​റ്റ് അ​ക്കാ​ദ​മി​യി​ൽ അ​ധ്യാ​പ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2018 മു​ത​ൽ 2023 വ​രെ സെ​മി​നാ​രി റെ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്: 2023 സെ​പ്റ്റം​ബ​ർ 21നാ​ണ് ഫാ. ​ജി​ജു ജ​ർ​മ​നി​യി​ൽ എ​ത്തി​യ​ത്. ബോ​ണി​ൽ നി​ന്ന് ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​നം ആ​രം​ഭി​ച്ച് സി ​വ​ൺ ലെ​വ​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

മ്യൂ​ണി​ക്കി​ലെ സെ​ന്‍റ് ലൈം ​ഇ​ട​വ​ക​യി​ലെ പാ​സ്റ്റ​റ​ൽ ടീ​മി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യ​വെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കു​ടും​ബം

കൊ​ല്ല​ക്കോ​ട് കി​ലു​ക്ക​ൻ പ​രേ​ത​നാ​യ കെ.​വി. ജോ​സ​ഫി​ന്‍റെ​യും മേ​രി ജോ​സ​ഫി​ന്‍റെ​യും മ​ക​നാ​ണ് ഫാ. ​ജി​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജി ജോ​യി, ബി​ജു കി​ലു​ക്ക​ൻ (ഇ​ര​ട്ട സ​ഹോ​ദ​ര​ൻ), സി​സ്റ്റ​ർ ബി​ന്ദു കി​ല​ക്ക​ൻ (എ​ഫ്എ​ച്ച്ജി​എ​സ്).

മൃ​ത​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും മ്യൂ​ണി​ക്ക് കോ​ൺ​സു​ലേ​റ്റി​ന്‍റെ​യും സ​ഭാ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​ശു​ദ്ധ കു​ർ​ബാ​ന:

ഫാ. ​ജി​ജു​വി​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മ്യൂ​ണി​ക്കി​ലെ Zu den hl. Zwölf Aposteln Kirche, Schrobenhausner str.1 80686 München പ​ള്ളി​യി​ൽ ന​ട​ക്കും.

NRI

ഹൃ​ദ​യാ​ഘാ​തം; മ​ല​പ്പു​റം സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി പ​ഴ​യ പു​ത്ത​ൻ വീ​ട്ടി​ൽ അ​ലി അ​ക്ബ​ർ (58) റി​യാ​ദി​ലെ അ​ൽ​ഖ​ർ​ജി​ൽ അ​ന്ത​രി​ച്ചു. തി​രൂ​ർ അ​രി​ക്ക​ഞ്ചി​റ പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് - ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ഴി​ഞ്ഞ 33 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ൽ​ഖ​ർ​ജ് മ​ല​ഫി​ൽ ബൂ​ഫി​യ ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് റി​യാ​ദി​ലെ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

തു​ട​ർ​ചി​കി​ത്സയ്​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി ത​യാറെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. അ​ൽ​ഖ​ർ​ജി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​ഹോ​ദ​ര​ൻ റൂ​മി​ലെ​ത്തി വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ന​ക്ക​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ മ​ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ ഷു​ക്കൂ​ർ, മു​ജീ​ബ് (ഇ​രു​വ​രും അ​ൽ​ഖ​ർ​ജി​ൽ ജോ​ലി ചെ​യ്യു​ന്നു). ഏ​ക സ​ഹോ​ദ​രി സ​ജീ​ന. ഭാ​ര്യ: സാ​ബി​റ, മൂ​ന്ന് മ​ക്ക​ൾ.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം രം​ഗ​ത്തു​ണ്ട്.

NRI

ചി​ന്ന​മ്മ യോ​ഹ​ന്നാ​ൻ ആ​ർ​ലിം​ഗ്ട​ണി​ൽ  അ​ന്ത​രി​ച്ചു

അ​ർ​ലിം​ഗ്ട​ൺ: ദീ​ർ​ഘ​കാ​ല​മാ​യി അ​ർ​ലിം​ഗ്ട​ണി​ൽ താ​മ​സി​ച്ചി​രു​ന്ന ചി​ന്ന​മ്മ യോ​ഹ​ന്നാ​ൻ (87) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ കെ.​ജി. യോ​ഹ​ന്നാ​നാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: റെ​ജി യോ​ഹ​ന്നാ​ൻ കോ​ട്ടാ​യി​ൽ (ഭാ​ര്യ: ബീ​ന), സാ​റ​മ്മ യോ​ഹ​ന്നാ​ൻ (ഭ​ർ​ത്താ​വ്: ജോ​ൺ സാം).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ: പ​രേ​ത​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ഇ​ർ​വിം​ഗി​ലെ IPC എ​ബ​നേ​സ​ർ ച​ർ​ച്ചി​ൽ (1927 Rosebud Dr, Irving, TX 75060) ന​ട​ക്കും.

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം സൗ​ത്ത്‌​ലാ​ൻ​ഡ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ (1204 SW 3rd St, Grand Prairie, TX 75051) സം​സ്ക​രി​ക്കും.

ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണം പ്രൊ​വി​ഷ​ൻ ലൈ​വ് ടിവിയി​ൽ ല​ഭ്യ​മാ​ണ്.

NRI

പി.​ടി. തോ​മ​സ് അ​ന്ത​രി​ച്ചു

ആ​ല​ക്കോ​ട്: നെ​ല്ലി​പ്പാ​റ പെ​രി​ക​ല​ത്താം​കു​ഴി പി.​ടി. തോ​മ​സ് (ജോ​സ് 73) അ​ന്ത​രി​ച്ചു. സംസ്കാരം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് നെ​ല്ലി​പ്പാ​റ ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ അ​ന്ന​മ്മ (​മോ​ളി) ന​ടൂ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ ജി​നു പി. ​തോ​മ​സ് (ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ബം​ഗ​ളൂ​രു), ജി​നീ​ഷ് തോ​മ​സ് (എംഒഎ​ച്ച് സ​ലാ​ല ഒ​മാ​ൻ), ജി​ൻ​സ് തോ​മ​സ് (ഫി​നാ​ൻ​സ് മാ​നേ​ജ​ർ വി​ല്യം​സ് ലീ ​എ​റ​ണാ​കു​ളം).

മ​രു​മ​ക്ക​ൾ: ടി​.പി. പ്രി​യ (കാ​ന​ഡ), മ​ഞ്ജു തോ​മ​സ് (ഒ​മാ​ൻ), പി.കെ. പ്ര​വീ​ണ (എ​ച്ച്ഡി​എ​ഫ്സി ​ബാ​ങ്ക് ത​ളി​പ്പ​റ​മ്പ്).

NRI

സി​നു സി. ​സാ​മു​വേ​ൽ യുഎസിൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: മാ​വേ​ലി​ക്ക​ര പൈ​നും​മൂ​ട് ജോ​ൺ​സ​ൺ വി​ല്ല​യി​ൽ സാ​മു​വേ​ൽ ജോ​ണി​ന്‍റെ​യും സി​സി​ലി​ക്കു​ട്ടി സാ​മു​വേ​ലി​ന്‍റെ​യും മ​ക​ൾ സി​നു.സി.​ സാമുവേ​ൽ (49) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ന​രേ​ന്ദ​ർ റെ​ഡ്‌​ഡി (റെ​യ്), മ​ക്ക​ൾ: നേ​ഹ, ജ​യ്.

ഉ​പ​രി​പ​ഠ​നാ​ർ​ഥം 2000ലാണ് സിനു ​അ​മേ​രി​ക്ക​യി​ലെ​ത്തി​യത്. ന്യൂ​യോ​ർ​ക്ക്, ക​ണ​ക്‌ടിക​ട്ട്, ഷി​ക്കാ​ഗോ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തുവ​രിക​യാ​യി​രു​ന്നു.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോക്സ് ച​ർ​ച്ച് വി​കാ​രി റ​വ.ഫാ. ​രാ​ജേ​ഷ് കെ.​ ജോ​ൺ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 മുതൽ 10.30 വരെ St. Mary’s Malankara Orthodox Church,9915 Belknap Road, Sugar Land, TX 77498ൽ.

തുടർന്ന് 12ന് സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ സംസ്കാരം നടക്കും (South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ് സ്ട്രീം ​ലി​ങ്കു​ക​ൾ

Funeral Link: https://www.youtube.com/live/bQyfR_g42FY?si=2SYvgTqEL8Vc89yu.

Cemetery Link: https://www.youtube.com/live/W0zPjYvYqgA?si=7peVMJfzc9lB9l1g.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടാ​ജി - 479 270 9106, ഗോ​ഡ്‍​ലി - 914 519 8911, യാ​ഡ്‌​ലി - 914 519 8793.

NRI

മ​ത്താ​യി തോ​മ​സ് അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: റാ​ന്നി ഈ​ട്ടി​ച്ചു​വ​ട് എ​ബ​നേ​സ​ർ എ​ച്ച്എ​സ് റി​ട്ട. അ​ധ്യാ​പ​ക​ൻ ഈ​ട്ടി​ച്ചു​വ​ട് ചേ​കോ​ട്ട്‌ ഇ​ല​ഞ്ഞാ​ന്ത്ര​മ​ണ്ണി​ൽ (പേ​ര​ങ്ങാ​ട്ട് കു​ടും​ബം) മ​ത്താ​യി തോ​മ​സ് (ബേ​ബി​സാ​ർ - 91) അ​ന്ത​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ

സംസ്കാരം ​ശ​നി​യാ​ഴ്ച രാ​വി​ലെ ഏഴിന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തും ശേ​ഷം 12ന് സം​സ്കാ​ര ശു​ശ്രൂ​ഷ പൂ​ഴി​ക്കു​ന്ന് ഐപിസി എ​ബ​നേ​സ​ർ ച​ർ​ച്ചിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പെ​ടു​ന്ന​തു​മാ​ണ്.

ഭാ​ര്യ: ചെ​ല്ല​മ്മ മ​ത്താ​യി (റാ​ന്നി ക​ട​വു​പു​ഴ എംടി എ​ൽ​പി സ്കൂ​ൾ റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്) കാ​യം​കു​ളം കൈ​തോ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഷേ​ർ​ലി (ന്യൂ​യോ​ർ​ക്ക്), ഷൈ​നി (ന്യൂ​യോ​ർ​ക്ക്), സ്റ്റാ​ൻ​ലി മാ​ത്യു (ഹൂ​സ്റ്റ​ൺ), ആ​ശ (ന്യൂ​യോ​ർ​ക്ക്). മ​രു​മ​ക്ക​ൾ: ബി​ജി (ന്യൂ​യോ​ർ​ക്ക്), അ​ജു (ന്യൂ​യോ​ർ​ക്ക്), ഷൈ​നി (ഹൂ​സ്റ്റ​ൺ), ബി​നി​ൽ (ന്യൂ​യോ​ർ​ക്ക്).

സ​ഹോ​ദ​രി​ക​ൾ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് (തെ​ലി​ഞ്ഞേ​ലി​ൽ, മാ​രാ​മ​ൺ), മ​റി​യാ​മ്മ എ​ബ്ര​ഹാം (കാ​ന​ഡ).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്ക്: https://www.youtube.com/live/aan6FkdA75s?si=D99ZBBtUllR3UUe_.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: (91) 9988994722 (ഇ​ന്ത്യ), (91) 9656643404 (ഇ​ന്ത്യ).

NRI

എ​ടാ​ട്ടേ​ൽ പി.​ഒ. ഔ​സേ​പ്പ് അ​ന്ത​രി​ച്ചു

പാ​ലാ: വ​യ​ലാ പാ​ണൂ​ച്ചി​റ പി.​ഒ. ഔ​സേ​പ്പ് (എ​ടാ​ട്ടേ​ൽ പാ​പ്പ​ച്ച​ൻ - 92) അ​ന്ത​രി​ച്ചു. വ​യ​ലാ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​ഥ​മ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പി.​ഒ. ഔ​സേ​പ്പ്. ന്യൂ​ജ​ഴ്‌​സി റി​വ​ർ​വെ​യ്ൽ നി​വാ​സി​യും സി​പി​എ​യു​മാ​യ ബാ​ബു ജോ​സ​ഫ് മ​ക​നാ​ണ്,

മൃതദേഹം ചൊ​വ്വാ​ഴ്ച വൈ​കുന്നേരം അഞ്ചിന് വ​യ​ലാ​യി​ലെ വ​സ​തി​യി​ൽ എ​ത്തി​ക്കു​ന്ന​തും ഭ​വ​ന​ത്തി​ലെ ശു​ശൂ​ഷ​ക​ൾക്ക് ശേഷം ബു​ധ​നാഴ്ച രാ​വി​ലെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്നു​ള്ള ശു​ശ്രു​ഷ​ക​ൾ കു​റ​വി​ല​ങ്ങാ​ട് വ​യ​ലാ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ലും ശേ​ഷം സം​സ്കാ​രം പ​ള്ളി സെ​മി​ത്തേ​രി​യി​ലും ന​ട​ത്ത​പ്പെ​ടും,

ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ എ​ടാ​ട്ടേ​ൽ. മ​ക്ക​ൾ - ജോ​യി ജോ​സ​ഫ് (ജോ​യ​ൽ ഏ​ജ​ൻ​സീ​സ് വ​യ​ലാ), ബാ​ബു ജോ​സ​ഫ് (ന്യൂജ​ഴ്‌​സി, യുഎ​സ്എ), ​ജോ​ഷി കാ​ളി​കാ​വ് സൂ​സ​ൻ (യു​കെ).

മ​രു​മ​ക്ക​ൾ - ടെ​സി എ​ടാ​ട്ടേ​ൽ ക​ട​പ്പൂ​ര്, റൂ​ബി നെ​ടി​യ കാ​ലാ​യി​ൽ കു​റു​മു​ള്ളൂ​ർ (യുഎ​സ്എ), ​എ​ൽ​സ​മ്മ ക​ള​പ്പു​ര​യ്ക്ക​ൽ കാ​ട്ടാം പാ​ക്ക്, ജോ​ൺ തു​രു​ത്തി​പ്പ​ള്ളി​ൽ കാ​ക്കൂ​ർ (യുകെ).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് - 201 403 1176.

Sports

മേ​​രി റാ​​ൻ​​ഡ്, വി​​ട...

വെ​​ൽ​​സ്: ഒ​​രു ഒ​​ളി​​ന്പി​​ക് ഗെ​​യിം​​സി​​ൽ മൂ​​ന്ന് മെ​​ഡ​​ലു​​ക​​ൾ നേ​​ടി​​യ ആ​​ദ്യ ബ്രി​​ട്ടീ​​ഷ് വ​​നി​​ത​​യും മു​​ൻ ഒ​​ളി​​ന്പി​​ക് ലോം​​ഗ് ജ​​ന്പ് ചാ​​ന്പ്യ​​നു​​മാ​​യ മേ​​രി റാ​​ൻ​​ഡ് (86) അ​​ന്ത​​രി​​ച്ചു. യു​​കെ​​യി​​ലെ വെ​​ൽ​​സി​​ൽ 1940ൽ ​​ആ​​യി​​രു​​ന്നു മേ​​രി റാ​​ൻ​​ഡി​​ന്‍റെ ജ​​ന​​നം.

1964ലെ ​​ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ റാ​​ൻ​​ഡ് ലോം​​ഗ് ജ​​ന്പി​​ൽ സ്വ​​ർ​​ണ​​വും പെ​​ന്‍റാ​​ത്ത​​ല​​ണി​​ൽ വെ​​ള്ളി​​യും 4ഃ100 മീ​​റ്റ​​ർ റി​​ലേ​​യി​​ൽ വെ​​ങ്ക​​ല​​വും നേ​​ടി​​യി​​രു​​ന്നു.
ടോ​​ക്കി​​യോ​​യി​​ൽ 6.76 മീ​​റ്റ​​ർ ചാ​​ടി​​യാ​​ണ് റാ​​ൻ​​ഡ് ലോം​​ഗ് ജ​​ന്പി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ച്ച​​ത്.

​​പെ​​ന്‍റാ​​ത്ത​​ല​​ണി​​ൽ ത​​ന്‍റെ ആ​​ദ്യ റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ക്കു​​ന്പോ​​ൾ മേ​​രി റാ​​ൻ​​ഡി​​ന്‍റെ പ്രാ​​യം 17 വ​​യ​​സാ​​യി​​രു​​ന്നു. ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ​​ക്കു​​ശേ​​ഷം കാ​​ർ​​ഡി​​ഫി​​ൽ ന​​ട​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ലോം​​ഗ് ജ​​ന്പി​​ൽ വെ​​ള്ളി മെഡല്‍ നേ​​ടി.

International

മു​ൻ ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി ജോ​സ്പി​ൻ അ​ന്ത​രി​ച്ചു‌

പാ​​​​രീ​​​​സ്: മു​​​​ൻ ഫ്ര​​​​ഞ്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ല​​​​യ​​​​ണ​​​​ൽ ജോ​​​​സ്പി​​​​ൻ (88) അ​​​​ന്ത​​​​രി​​​​ച്ചു. തൊ​​​​ഴി​​​​ൽ സ​​​​മ​​​​യം ആ​​​​ഴ്ച​​​​യി​​​​ൽ 35 മ​​​​ണി​​​​ക്കൂ​​​​റാ​​​​യി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു ജോ​​​​സ്പി​​​​ൻ. 1997ൽ ​​​​ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ ജോ​​​​സ്പി​​​​ൻ 2002വ​​​​രെ പ​​​​ദ​​​​വി​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ന്നു.

യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക​​​​നാ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജാക് ഷി​​​​റാ​​​​ക്കി​​​​ന്‍റെ കീ​​​​ഴി​​​​ൽ വി​​​​ശാ​​​​ല ഇ​​​​ട​​​​തു​​​​പ​​​​ക്ഷ സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​ദ്ദേ​​​​ഹം ന​​​​യി​​​​ച്ചു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ, ബ്രി​​​​ട്ട​​​​ൻ അ​​​​ക്കാലത്ത് സ്വീ​​​​ക​​​​രി​​​​ച്ച സ്വ​​​​ത​​​​ന്ത്ര വി​​​​പ​​​​ണി പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ഫ്ര​​​​ഞ്ച് ഇ​​​​ട​​​​തു​​​​പ​​​​ക്ഷം മാ​​​​റു​​​​ന്ന​​​​തി​​​​നെ ജോ​​​​സ്പി​​​​ൻ ചെ​​​​റു​​​​ത്തു.

ലൈം​​​​ഗി​​​​ക​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ, സ്വ​​​​വ​​​​ർ​​​​ഗ ദ​​​​മ്പ​​​​തി​​​​ക​​​​ൾ എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് സി​​​​വി​​​​ൽ യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ചു. ആ​​​​ഴ്ച​​​​യി​​​​ലെ ജോ​​​​ലി സ​​​​മ​​​​യം 39 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ​​​​നി​​​​ന്ന് 35 മ​​​​ണി​​​​ക്കൂ​​​​റാ​​​​യി കു​​​​റ​​​​ച്ച​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തെ സു​​​​പ്ര​​​​ധാ​​​​ന തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.

2002ലെ ​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ ആ​​​​ദ്യ റൗ​​​​ണ്ടി​​​​ൽ ലെ ​​​​പെ​​​​ന്നി​​​​നോ​​​​ട് ഞെ​​​​ട്ടി​​​​ക്കു​​​​ന്ന തോ​​​​ൽ​​​​വി ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ​​​​തി​​​​നു ശേ​​​​ഷം അ​​​​ദ്ദേ​​​​ഹം രാ​​​​ഷ്‌​​​​ട്രീ​​​​യം ഉ​​​​പേ​​​​ക്ഷി​​​​ച്ചു.

Kerala

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​പി. രാ​ഘ​വ​ന്‍ അ​ന്ത​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: നാ​ട​ക-​സം​ഗീ​ത സം​വി​ധാ​യ​ക​നും ക​ഥാ​പ്ര​സം​ഗ പ​രി​ശീ​ല​ക​നു​മാ​യ പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ എം.​പി. രാ​ഘ​വ​ന്‍ (78) അ​ന്ത​രി​ച്ചു.

ത​ബ​ല​യി​ലൂ​ടെ​യും ഹാ​ര്‍​മോ​ണി​യ​ത്തി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ ഇ​ദ്ദേ​ഹം പി​ന്നീ​ട് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും നാ​ട​ക​ഗാ​ന സം​വി​ധാ​യ​ക​നാ​യും നാ​ട​ക സം​വി​ധാ​യ​ക​നാ​യും ക​ഥാ​പ്ര​സം​ഗ പ​രി​ശീ​ല​ക​നാ​യും പ്ര​ശ​സ്തി നേ​ടി.

ആ​കാ​ശ​വാ​ണി കോ​ഴി​ക്കോ​ട് നി​ല​യ​ത്തി​ല്‍ ഇ​ദ്ദേ​ഹം നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ദ്ധ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ കെ. ​രാ​ഘ​വ​ന്‍ തു​ഞ്ച​ന്‍ നാ​ട​കോ​ത്സ​വ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ജി. ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ഭ​ര​ത​വാ​ക്യം എ​ന്ന നാ​ട​ക​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ന് ന​ല്ല സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള അ​വാ​ര്‍​ഡും ല​ഭി​ച്ചി​രു​ന്നു.

ഈ​യി​ടെ മു​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ എ​ഴു​തി​യ ഞാ​ന്‍ എ​ൻ​ജി​നി​യ​ര്‍, ക​ണ്ണീ​ര്‍ ശി​ല എ​ന്നീ ക​വി​ത​ക​ള്‍​ക്ക് സം​ഗീ​തം ന​ല്‍​കു​ക​യും മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​നാ​യ രാ​ജേ​ഷ് പാ​ടു​ക​യും ചെ​യ്ത​ത് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

തൃ​ക്ക​രി​പ്പൂ​ര്‍ കു​ന്ന​ച്ചേ​രി സ്വ​ദേ​ശി​യാ​യി​രു​ന്ന എം.​പി. രാ​ഘ​വ​ന്‍ ആ​ദ്യ​കാ​ല​ത്ത് ബീ​ഡി തൊ​ഴി​ലാ​ളി​യും ക​ല്‍​പ്പ​ണി​ക്കാ​ര​നു​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ട​വേ​ള​ക​ളി​ൽ സം​ഗീ​തം ഗു​രു​ക്ക​ന്മാ​രി​ൽ​നി​ന്ന് അ​ഭ്യ​സി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: പ​ദ്മാ​വ​തി. മ​ക്ക​ള്‍: പു​ഷ്പ (കു​ഞ്ഞി​മം​ഗ​ലം), ദീ​പ (വ​ട​ക​ര), ര​ഞ്ജി​ത്ത്, ശ്രീ​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​രാ​യ​ണി (ന​ട​ക്കാ​വ്), ത​മ്പാ​യി (ത​ങ്ക​യം).

Kerala

അ​ര​ങ്ങി​ന്‍റെ അ​തി​കാ​യ​ന്‍ ഇ​നി അ​ണി​യ​റ​യി​ലി​ല്ല

പ​​​​യ്യ​​​​ന്നൂ​​​​ര്‍: അ​​​​ര​​​​നൂ​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​ക്കാ​​​​ലം സം​​​​ഗീ​​​​ത​​​​മു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ല​​​​ക​​​​ള്‍​ക്കാ​​​​യി ജീ​​​​വി​​​​തം ഉ​​​​ഴി​​​​ഞ്ഞു​​​​വ​​​ച്ച പ​​​​യ്യ​​​​ന്നൂ​​​​ര്‍ കാ​​​​ര​​​​യി​​​​ലെ എം.​​​​പി. രാ​​​​ഘ​​​​വ​​​​ന്‍ വി​​​​ട​​​​വാ​​​​ങ്ങി.

ശ്രോ​​​​താ​​​​ക്ക​​​​ളു​​​​ടെ മ​​​​നം ക​​​​വ​​​​ര്‍​ന്ന ത​​​​ബ​​​​ല​​​​യു​​​​ടെ താ​​​​ള​​​​പ്പെ​​​​രു​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ​​​​യും ഹാ​​​​ര്‍​മോ​​​​ണി​​​​യ​​​​ത്തി​​​​ലു​​​​തി​​​​ര്‍​ത്ത ശ്രു​​​​തി​​​​മു​​​​റി​​​​യാ​​​​ത്ത ഈ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ ഇ​​​​ദ്ദേ​​​​ഹം പി​​​​ന്നീ​​​​ട് സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യും നാ​​​​ട​​​​ക​​​​ഗാ​​​​ന സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യും നാ​​​​ട​​​​ക സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യും ക​​​​ഥാ​​​​പ്ര​​​​സം​​​​ഗ പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യു​​​​മൊ​​​​ക്കെ മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തൃ​​​​ക്ക​​​​രി​​​​പ്പൂ​​​​ര്‍ കു​​​​ന്ന​​​​ച്ചേ​​​​രി സ്വ​​​​ദേ​​​​ശി​​​​യാ​​​​യി​​​​രു​​​​ന്ന എം.​​​​പി. രാ​​​​ഘ​​​​വ​​​​ന്‍ ബീ​​​​ഡി തൊ​​​​ഴി​​​​ലാ​​​​ളി​​​​യാ​​​​യും ക​​​​ല്‍​പ്പ​​​​ണി​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യാ​​​​ണ് ജീ​​​​വി​​​​ത​​​​മാ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഒ​​​​ഴി​​​​വു​​​​നേ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​രി​​​​മ്പി​​​​ല്‍ കു​​​​ഞ്ഞ​​​​മ്പു, ക​​​​ണ്ണൂ​​​​ര്‍ കു​​​​ഞ്ഞി​​​​രാ​​​​മ​​​​ന്‍ ഭാ​​​​ഗ​​​​വ​​​​ത​​​​ര്‍ എ​​​​ന്നി​​​​വ​​​​രി​​​​ല്‍​നി​​​​ന്നു​​​​മാ​​​​ണ് സം​​​​ഗീ​​​​ത​​​​ത്തി​​​​ന്‍റെ രാ​​​​ഗ-​​​​താ​​​​ള-​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ മാ​​​​സ്മ​​​​രി​​​​ക​​​​ത​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ദ്ദേ​​​​ഹ​​​​മെ​​​​ത്തി​​​​യ​​​​ത്.

കൂ​​​​ട്ട​​​​ത്തി​​​​ല്‍ ത​​​​ബ​​​​ല പ​​​​ഠി​​​​ക്കു​​​​വാ​​​​നും രാ​​​​ഘ​​​​വ​​​​ന്‍ സ​​​​മ​​​​യം ക​​​​ണ്ടെ​​​​ത്തി. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ആ​​​​ദ്യ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ദ്ദേ​​​​ഹം ത​​​​ബ​​​​ലി​​​​സ്റ്റ് രാ​​​​ഘ​​​​വ​​​​നാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ട്ട​​​​ത്. ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ഒ​​​​ഴി​​​​വു​​​​നേ​​​​ര​​​​ങ്ങ​​​​ളി​​​​ലെ സം​​​​ഗീ​​​​ത​​​പ​​​​ഠ​​​​ന​​​​മാ​​​​ണ് ഉ​​​​ത്ത​​​​ര​​​​മ​​​​ല​​​​ബാ​​​​റി​​​​നു മി​​​​ക​​​​ച്ച സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​നെ ല​​​​ഭി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത്.

ഇ​​​​ദ്ദേ​​​​ഹം ചി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഗാ​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​കാ​​​​ശ​​​​വാ​​​​ണി​​​​യി​​​​ലെ ല​​​​ളി​​​​ത​​​​ഗാ​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്‍ നി​​​​റ​​​​ഞ്ഞു​​​​നി​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് എം.​​​​പി. രാ​​​​ഘ​​​​വ​​​​ന്‍ എ​​​​ന്ന സം​​​​ഗീ​​​​ത​​​​ജ്ഞ​​​​നെ നാ​​​​ട​​​​ക​​​​ലോ​​​​ക​​​​ത്തി​​​​നു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് മു​​​​ന്‍​കാ​​​​ല നാ​​​​ട​​​​ക സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ വേ​​​​മ്പു അ​​​​ന്നൂ​​​​രും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശി​​​​ഷ്യ​​​​നാ​​​​യ എം.​​​​ടി. അ​​​​ന്നൂ​​​​രു​​​​മാ​​​​യി​​​​രു​​​​ന്നു.

സം​​​​ഗീ​​​​തോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള പ​​​​രി​​​​ജ്ഞാ​​​​ന​​​​മാ​​​​ണ് ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ മി​​​​ക​​​​ച്ച സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​ക്കി മാ​​​​റ്റി​​​​യ​​​​ത്. എ​​​​ഴു​​​​പ​​​​തു​​​​ക​​​​ളു​​​​ടെ അ​​​​ന്ത്യ​​​​ത്തി​​​​ലാ​​​​ണ് കാ​​​​ര​​​​യി​​​​ല്‍ കു​​​​ഞ്ഞ​​​​മ്പു എ​​​​ഴു​​​​ത്ത​​​​ച്ഛ​​​​ന്‍ ക​​​​ലാ​​​​സ​​​​മി​​​​തി​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ​​​​പാ​​​​പം എ​​​​ന്ന നാ​​​​ട​​​​കം ഇ​​​​ദ്ദേ​​​​ഹം സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത​​​​ത്. അ​​​​തി​​​​ലെ ഗാ​​​​ന​​​​ങ്ങ​​​​ള്‍ ചി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തും ഇ​​​​ദ്ദേ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു.

പി​​​​ല്‍​ക്കാ​​​​ല​​​​ത്ത് എം.​​​​ടി. അ​​​​ന്നൂ​​​​ര്‍ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത നാ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഗീ​​​​തം കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​രു​​​​ന്ന​​​​തും ഇ​​​​ദ്ദേ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​ശ്വ​​​​രൂ​​​​പം, താ​​​​ള​​​​വ​​​​ട്ടം, തു​​​​ള​​​​സി​​​​വ​​​​നം, ശ്രു​​​​തി​​​​ല​​​​യം, ദുഃ​​​​ഖ ഗാ​​​​യ​​​​ത്രി, കു​​​​മ്പ​​​​സാ​​​​രം, മൂ​​​​തേ​​​​വി തെ​​​​യ്യം, വി​​​​ര​​​​ല്‍​പ്പാ​​​​ടു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ ജ​​​​ന​​​​പ്രി​​​​യ നാ​​​​ട​​​​ക​​​​ങ്ങ​​​​ളെ ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​ക്കാ​​​​ന്‍ പി​​​​ന്ന​​​​ണി​​​​യി​​​​ല്‍ എം.​​​​പി. രാ​​​​ഘ​​​​വ​​​​ന്‍റെ സം​​​​ഗീ​​​​ത​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

നാ​​​​ട​​​​കാ​​​​വ​​​​ത​​​​ര​​​​ണ​​​​ത്തോ​​​​ടൊ​​​​പ്പം സം​​​​ഗീ​​​​തോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ നാ​​​​ട​​​​ക​​​​ത്തി​​​​ലെ ഗാ​​​​ന​​​​ങ്ങ​​​​ളാ​​​​ല​​​​പി​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ന്‍​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍. അ​​​​തി​​​​നാ​​​​ല്‍​ത്ത​​​​ന്നെ നാ​​​​ട​​​​ക​​​പ്രേ​​​​മി​​​​ക​​​​ളു​​​​ടെ മ​​​​ന​​​​സി​​​​ല്‍ ഹാ​​​​ര്‍​മോ​​​​ണി​​​​യ​​​​ത്തി​​​​നു പി​​​​ന്നി​​​​ലി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ രൂ​​​​പ​​​​മാ​​​​ണ് നി​​​​റ​​​​ഞ്ഞു​​​​നി​​​​ന്നി​​​​രു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത​​​​ല മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ഥാ​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന് ഒ​​​​ന്നാം സ്ഥാ​​​​നം നേ​​​​ടു​​​​ന്ന പ്ര​​​​തി​​​​ഭ​​​​ക​​​​ളെ വാ​​​​ര്‍​ത്തെ​​​​ടു​​​​ക്കാ​​​​ന്‍ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​​ഴി​​​​ഞ്ഞു. ഇ​​​​തി​​​​ലൂ​​​​ടെ നൂ​​​​റു​​​​വ​​​​യ​​​​സ് പി​​​​ന്നി​​​​ടു​​​​ന്ന ക​​​​ഥാ​​​​പ്ര​​​​സം​​​​ഗ ക​​​​ല​​​​യ്ക്ക് ഉ​​​​ണ​​​​ര്‍​ത്തു​​​​പാ​​​​ട്ടാ​​​​കാ​​​​നും ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് സാ​​​​ധി​​​​ച്ചു.

പേ​​​​രും പെ​​​​രു​​​​മ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ക​​​​ഷ്‌​​​ട​​​ത​​​​ക​​​​ളു​​​​ടെ ക​​​​യ്പു​​​​നീ​​​​ര്‍ നു​​​​ണ​​​​ഞ്ഞു​​​​ള്ള ജീ​​​​വി​​​​ത​​​​യാ​​​​ത്ര​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റേ​​​​ത്. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ലും ക​​​​ലോ​​​​പാ​​​​സ​​​​ന​​​​യ്ക്കാ​​​​യി ജീ​​​​വി​​​​തം ഉ​​​​ഴി​​​​ഞ്ഞു​​​​വ​​​​ച്ച ഈ ​​​​അ​​​​നു​​​​ഗ്ര​​​​ഹീ​​​​ത ക​​​​ലാ​​​​കാ​​​​ര​​​​ന് അ​​​​ര്‍​ഹി​​​​ക്കു​​​​ന്ന അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ളോ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളോ ഇ​​​​തു​​​​വ​​​​രെ ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് ദുഃ​​​​ഖ​​​​ക​​​​രം.

NRI

റ​വ. റോ​യ് തോ​മ​സി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ന്‍ കെ.​എ. ബെ​ഞ്ച​മി​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ൽ​ട്രോ​ൺ റി​ട്ട. ജ​ന​റ​ൽ മാ​നേ​ജ​ർ നാ​ര​ങ്ങാ​നം ക​ണ്ടം​കു​ള​ത്ത് കെ.​എ. ബെ​ഞ്ച​മി​ൻ (പാ​പ്പ​ച്ച​ൻ, 73) കാ​ര്യ​വ​ട്ട​ത്തെ വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു.

സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്) വൈ​ദീ​ക​ൻ റ​വ. റോ​യ് തോ​മ​സി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നും ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗം സൂ​സ​ൻ വ​ർ​ഗീ​സി​ന്‍റെ സ​ഹോ​ദ​ര​നു​മാ​ണ് പ​രേ​ത​ൻ

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എട്ടിന് കാ​ര്യ​വ​ട്ട​ത്തെ വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് കൊ​ണ്ടു​വ​രും. രാ​വി​ലെ 10ന് വ​സ​തി​യി​ൽ ന​ട​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ശ്രീ​കാ​ര്യം ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

ഭാ​ര്യ: അ​ന്ന​മ്മ ബെ​ഞ്ച​മി​ൻ. മ​ക്ക​ൾ: ഡോ. ​അ​ഞ്ജു, എ​ബി. മ​രു​മ​ക​ൻ: ഡോ. ​നി​ജോ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ റോ​യ് തോ​മ​സ് - 253 653 0689.

NRI

മു​ള​യ്ക്ക​ൽ മാ​ത്യു അ​ന്ത​രി​ച്ചു

ഒ​ല​വ​ക്കോ​ട്/​അ​ബു​ദാ​ബി:​ പു​തു​പ്പ​രി​യാ​രം വാ​ഴേ​മ്പു​റം എഎം യു​പി സ്കൂ​ൾ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ പു​തു​പ്പ​രി​യാ​രം മു​ള​യ്ക്ക​ൽ മാ​ത്യു മാ​ഷ് (78) അ​ന്ത​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ (ധോ​ണി) ന​ട​ക്കും.

ഭാ​ര്യ: ഏ​ലി​ക്കു​ട്ടി (​റി​ട്ട. ടീ​ച്ച​ർ, വാ​ഴേ​മ്പു​റം സ്കൂ​ൾ). മ​ക്ക​ൾ: ഷി​ൻ​സി (ദ​ക്ഷി​ണാ​ഫ്രി​ക്ക), ഷി​ൽ​ബി (അ​ബു​ദാ​ബി), സ്മി​ത (​പു​തു​പ്പ​രി​യാ​രം).

മ​രു​മ​ക്ക​ൾ: സ​ജി വി​ല​ങ്ങ​പാ​റ (ദ​ക്ഷി​ണാ​ഫ്രി​ക്ക), സ​ണ്ണി ക​ണി​ചേ​രി​ൽ (അ​ബു​ദാ​ബി), അ​ജി കാ​രു​വേ​ലി​ൽ (റെ​യി​ൽ​വേ പാ​ല​ക്കാ​ട്, കു​റു​പ്പും​ത​റ, കോ​ട്ട​യം).

Kerala

മാ​തൃ​കാ ക​ർ​ഷ​ക​ൻ ഏ​ലി​യാ​സി​നു നാ​ടി​ന്‍റെ വി​ട

ചെ​​​റു​​​പു​​​ഴ: നാ​​​ടി​​​നെ​​​യും മ​​​ണ്ണി​​​നെ​​​യും സ്നേ​​​ഹി​​​ച്ച് അ​​​കാ​​​ല​​​ത്തി​​​ൽ വി​​​ട​​​പ​​​റ​​​ഞ്ഞ ചെ​​​റു​​​പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മാ​​​തൃ​​​കാ ക​​​ർ​​​ഷ​​​ക​​​ൻ ഏ​​​ലി​​​യാ​​​സി​​​ന് നാ​​​ട് തേ​​​ങ്ങ​​​ലോ​​​ടെ വിടന​​​ൽ​​​കി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വീ​​​ട്ടി​​​ൽ ന​​​ട​​​ന്ന സം​​​സ്കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ഫാ. ​​​സാ​​​ജു പൗ​​​ലോ​​​സ് മ​​​ലേ​​​രി, ഫാ. ​​​യോ​​​ഹ​​​ന്നാ​​​ൻ, ഫാ. ​​​സ്ക​​​റി​​​യാ പു​​​ത്ത​​​ൻ​​​പു​​​ര, ഫാ. ​​​ക്ലി​​​ന്‍റോ മാ​​​ത്യു, ഫാ. ​​​വ​​​ർ​​​ഗീ​​​സ് ഫീ​​​ലി​​​പ്പോ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

എം​​​എ​​​ൽ​​​എമാ രായ സ​​​ജീ​​​വ് ജോ​​​സ​​​ഫ് , ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ, യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ടി. മാ​​​ത്യു, യു​​​ഡി​​​എ​​​ഫ് ഇ​​​രി​​​ക്കൂ​​​ർ നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ലം ചെ​​​യ​​​ർ​​​മാ​​​ൻ തോ​​​മ​​​സ് വെ​​​ക്ക​​​ത്താ​​​നം, കൃ​​​ഷിവ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, നാ​​​ട്ടു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ നൂറു​​​ക​​​ണ​​​ക്കി​​​നാ​​​ളു ക​​​ൾ വീ​​​ട്ടി​​​ലും പ​​​ള്ളി​​​യി​​​ലു​​​മെ​​​ത്തി ആ​​​ദ​​​രാ​​​ഞ്ജ​​​ലി​ അ​​​ർ​​​പ്പി​​​ച്ചു.

ക​​​ട​​​ക്കെ​​​ണി​​​കൊ​​​ണ്ട് നി​​​ർ​​​വാ​​​ഹ​​​മി​​​ല്ലാ​​​തെ ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച ചെ​​​റു​​​പു​​​ഴ ഇ​​​ട​​​വ​​​ര​​​മ്പി​​​ലെ ക​​​ർ​​​ഷ​​​ക​​​ൻ അ​​​മ്പാ​​​ട്ട് ഏ​​​ലി​​​യാ​​​സി​​​ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ഫി​​​ലി​​​പ് ക​​​വി​​​യി​​​ൽ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​ലി​​​പ് വെ​​​ളി​​​യ​​​ത്ത്, ചെ​​​റു​​​പു​​​ഴ ഫൊ​​​റോ​​​നാ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ജു മാ​​​ത്യു എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ചു.

കേ​​​ര​​​ള സ​​​മൂ​​​ഹ​​​ത്തി​​​ലെ അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഗ​​​തി​​​കേ​​​ടി​​​ന്‍റെ മു​​​ഖ​​​മാ​​​ണ് ഏ​​​ലി​​​യാ​​​സി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് റ​​​വ.​​​ഡോ. ഫി​​​ലി​​​പ് ക​​​വി​​​യി​​​ൽ പ​​​റ​​​ഞ്ഞു. കൃ​​​ഷി വ​​​കു​​​പ്പി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളും സ​​​ബ്സി​​​ഡി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ യ​​​ഥാ​​​സ​​​മ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം.

സ​​​ബ്സി​​​ഡി​​​ക്കുവേ​​​ണ്ടി മാ​​​സ​​​ങ്ങ​​​ളോ​​​ളം അ​​​പേ​​​ക്ഷ​​​യു​​​മാ​​​യി ക​​​യ​​​റി​​​യി​​​റ​​​ങ്ങാ​​​ൻ ഇ​​​ട​​​യാ​​​ക്ക​​​രു​​​ത്. ഏ​​​ലി​​​യാ​​​സി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​വി​​​രു​​​ദ്ധ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ പ്ര​​​ഭു​​​ക്ക​​​ളും അ​​​ധി​​​കാ​​​രി വ​​​ർ​​​ഗ​​​വും ഉ​​​ത്ത​​​രം പ​​​റ​​​ഞ്ഞേ മ​​​തി​​​യാ​​​വൂ എ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

Kerala

റി​ട്ട. ജ​സ്റ്റീസ് എ. ​ല​ക്ഷ്മി​ക്കു​ട്ടി അന്തരിച്ചു

പേ​​​രൂ​​​ര്‍​ക്ക​​​ട: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി റി​​​ട്ട. ജ​​​സ്റ്റീ​​​സ് എ. ​​​ല​​​ക്ഷ്മി​​​ക്കു​​​ട്ടി (82) അ​​​ന്ത​​​രി​​​ച്ചു. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 11ന് ​​​വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ല്‍.

17 വ​​​ര്‍​ഷം അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യി​​​രി​​​ക്കെ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി. 2004ല്‍ ​​​വി​​​ര​​​മി​​​ച്ചു.

സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീഷ​​​ന്‍ അം​​​ഗം, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍, റെ​​​ഡ് ക്രോ​​​സ് കേ​​​ര​​​ള റീ​​​ജ​​​ണ്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.

NRI

മേ​രി ജോ​ൺ പാ​ല​മ​റ്റം അ​ന്ത​രി​ച്ചു

കോ​ട്ട​യം: കു​റി​ച്ചി​ത്താ​നം പ​ടി​ഞ്ഞാ​റേ​കു​റ്റ് എ.​ടി. ഉ​ല​ഹ​ന്നാ​ന്‍റെ ഭാ​ര്യ മേ​രി ജോ​ൺ പാ​ല​മ​റ്റം (88) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ജൂ​ലി​യ​റ്റ് ജോ​ൺ, അ​നി​ൽ ജോ​ൺ. മ​രു​മ​ക്ക​ൾ: ബി​ജു കു​രി​കാ​ട്ടു​പാ​റ, റി​യ അ​നി​ൽ (എ​ല്ലാ​വ​രും യു​എ​സ്എ ).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച 12ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്ന് ര​ണ്ടി​ന് കു​റി​ച്ചി​ത്താ​നം സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന​താ​ണ്.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു‌​ടെ (മാ​പ്പ്) സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ച് മാ​പ്പി​ന്‍റെ വ​ള​ർ​ച്ച​യി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച ബി​ജു കു​രി​കാ​ട്ടു​പാ​റ​യു​ടെ ഭാ​ര്യ മാ​താ​വാ​ണ് പ​രേ​ത.

മാ​പ്പ് പ്ര​സി​ഡ​ന്‍റ് ബെ​ൻ​സ​ൺ പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ലി​ജോ ജോ​ർ​ജ്, മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഭ​വ​ന​ത്തി​ൽ എ​ത്തി അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

NRI

ഏ​ലി​യ​മ്മ ചെ​റി​യാ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: മു​ട്ടം ചാ​ങ്ങോ​ത്ത് വ​ട​ക്കേ​തി​ൽ പ​രേ​ത​നാ​യ സി.​എം. ചെ​റി​യാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ചെ​റി​യാ​ൻ (ചി​ന്ന​മ്മ, 87) ഡാ​ള​സ് ടെ​ക്‌​സ​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത തു​മ്പ​മ​ൺ പെ​രും​മ്പ​ല​ത്ത് കി​ഴ​ക്ക​തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: സ​ണ്ണി ചെ​റി​യാ​ൻ (തു​മ്പ​മ​ൺ), സോ​മി ലൂ​ക്കോ​സ് (ഡാ​ള​സ്). മ​രു​മ​ക്ക​ൾ: മി​നി സ​ണ്ണി (തു​മ്പ​മ​ൺ), യോ​ഹ​ന്നാ​ൻ ലു​ക്കോ​സ് (ബേ​ബി​ക്കു​ട്ടി, ഡാ​ള​സ്).

പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ ഒ​മ്പ​ത് വ​രെ ഷാ​രോ​ൺ ഫെ​ലോ​ഷി​പ് ച​ർ​ച്ചി​ൽ (940 Barnes Bridge Rd, Mesquite TX 75150).

സം​സ്കാ​ര ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഷാ​രോ​ൺ ച​ർ​ച്ചി​ൽ ആ​രം​ഭി​ച്ച് 12.30ന് ​ന്യൂ ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോം & ​മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​നി​ൽ (500 US - 80, Sunnyvale TX 75182).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: യോ​ഹ​ന്നാ​ൻ ലു​ക്കോ​സ് - 214 755 1026, സാ​മു​വ​ൽ പ​ന​വേ​ലി - 214 435 0124.

NRI

മ​റി​യാ​മ്മ മാ​ത്യു കു​ള​പ്പു​ര​ത്താ​ഴെ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: പാ​ലാ ചേ​ർ​പ്പു​ങ്ക​ൽ കു​ള​പ്പു​ര​ത്താ​ഴെ പ​രേ​ത​നാ​യ കെ.​സി. മാ​ത്യു​വി​ന്‍റെ (പാ​പ്പ​ച്ച​ൻ) ഭാ​ര്യ മ​റി​യാ​മ്മ മാ​ത്യു (88) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത വൈ​ക്കം പാ​ല​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ടെ​സി ഹോ​ർ​മി​സ് വാ​ര്യം​പ​റ​മ്പി​ൽ, ജെ​യിം​സ് മാ​ത്യു (സി​ബി), ഷീ​ല ജോ​ണി രാ​മ​പു​രം, ജോ​ഷി മാ​ത്യു, ജി​നു മാ​ത്യു. മ​രു​മ​ക്ക​ൾ: ഹോ​ർ​മി​സ് വാ​ര്യം​പ​റ​മ്പി​ൽ, ആ​ഷ വ​ന്യം​പ​റ​മ്പി​ൽ, ജോ​ണി രാ​മ​പു​രം, പ്രി​യ മ​റ്റം, നി​ഷ മ​ന​യാ​നി​ക്ക​ൽ.

വ്യൂ​വിംഗ് സ​ർ​വീ​സ്: ഡി​സം​ബ​ർ 5 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാല് മു​ത​ൽ എട്ട് വ​രെ. പ്ലെ​സ​ന്‍റ് മാ​ന​ർ ഫ്യൂ​ണ​റ​ൽ ഹോം, ​തോ​ൺ​വു​ഡ്, ന്യൂ​യോ​ർ​ക്ക്(Pleasant Manor Funeral Home, 575 Columbus Ave, Thornwood, NY 10594)


സം​സ്ക്കാ​ര ശു​ശ്രു​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ചു, വൈ​റ്റ് പ്ലൈ​ൻ​സി​ലു​ള്ള മൗ​ണ്ട് കാ​ൽ​വ​രി സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടും.


Church Address: St. Thomas Syro Malabar Church, 810E, 221 St. Bronx).
Cemetery Address: Mount Calvary, 575 Hillside Ave, White Plains, NY 10603).

Contact : Jinu Mathew - 914 310 9183.

Kerala

അഡ്വ. എൻ.എൻ. സുഗുണപാലൻ അന്തരിച്ചു

കു​​മ്പ​​ള​​ങ്ങി: ഹൈ​​ക്കോ​​ട​​തി​​യി​​ലെ മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ കു​​മ്പ​​ള​​ങ്ങി നെ​​ടു​​ങ്ങ​​യി​​ൽ എ​​ൻ.​​എ​​ൻ. സു​​ഗു​​ണ​​പാ​​ല​​ൻ (86) അ​​ന്ത​​രി​​ച്ചു.​​സം​​സ്‌​​കാ​​രം ഇ​​ന്ന് 10.30 ന് ​​കു​​മ്പ​​ള​​ങ്ങി​​യി​​ലെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ.

ആ​​റു പ​​തി​​റ്റാ​​ണ്ടാ​​യി ഹൈ​​ക്കോ​​ട​​തി​​യി​​ൽ അ​​ഭി​​ഭാ​​ഷ​​ക​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു വ​​ന്ന അ​​ദ്ദേ​​ഹം, എ​​റ​​ണാ​​കു​​ള​​ത്തെ പ്ര​​മു​​ഖ അ​​ഭി​​ഭാ​​ഷ​​ക സ്ഥാ​​പ​​ന​​മാ​​യ ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ ആ​​ൻ​​ഡ് ച​​ന്ദ്ര​​ശേ​​ഖ​​ര മേ​​നോ​​ൻ അ​​സോ​​സി​​യേ​​റ്റ്സി​​ന്‍റെ സീ​​നി​​യ​​ർ പാ​​ർ​​ട്ട്ണ​​റാ​​യി​​രു​​ന്നു.

കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട് വി​​മാ​​ന​​ത്താ​​വ​​ള ക​​മ്പ​​നി​​ക​​ൾ, ഇ​​ന്ത്യ​​ൻ ടെ​​ലി​​ഫോ​​ൺ ഇ​​ൻ​​ഡ​​സ്ട്രീ​​സ്, പൊ​​ല്യൂ​​ഷ​​ൻ ക​​ൺ​​ട്രോ​​ൾ ബോ​​ർ​​ഡ്, എം​​പ്ളോ​​യീ​​സ് പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ട് ഓ​​ഫീ​​സ് തു​​ട​​ങ്ങി നി​​ര​​വ​​ധി സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഹൈ​​ക്കോ​​ട​​തി​​യി​​ലെ സ്റ്റാ​​ൻ​​ഡിം​​ഗ് കോ​​ൺ​​സ​​ലാ​​യി​​രു​​ന്നു.

ഭാ​​ര്യ: ഡോ. ​​മോ​​ഹ​​ന സു​​ഗു​​ണ​​ൻ. മ​​ക്ക​​ൾ: ഡോ. ​​നി​​ഷ, അ​​ഡ്വ. നി​​ത. മ​​രു​​മ​​ക്ക​​ൾ: ശ്രീ​​കു​​മാ​​ർ (എ​​ൻ​​ജി​​നി​​യ​​ർ, മ​​സ്‌​​ക്ക​​റ്റ്), അ​​ഡ്വ. എ​​സ്. സു​​ജി​​ൻ (കേ​​ര​​ള ഹൈ​​ക്കോ​​ട​​തി).

പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നും കേ​​ര​​ള മീ​​ഡി​​യ അ​​ക്കാ​​ദ​​മി കോ​​ഴ്സ് ഡ​​യ​​റ​​ക്‌ടറു​​മാ​​യി​​രു​​ന്ന പ​​രേ​​ത​​നാ​​യ എ​​ൻ.​​എ​​ൻ. സ​​ത്യ​​വ്ര​​ത​​ൻ, മൂ​​വാ​​റ്റു​​പു​​ഴ​​യി​​ലെ പ്ര​​മു​​ഖ ഡോ​​ക്ട​​റാ​​യി​​രു​​ന്ന പ​​രേ​​ത​​നാ​​യ എ​​ൻ.​​എ​​ൻ. അ​​ശോ​​ക​​ൻ, പ​​രേ​​ത​​രാ​​യ എ​​ൻ.​​എ​​ൻ. ന​​ന്ദി​​നി, ഡോ. ​​എ​​ൻ.​​എ​​ൻ. ശാ​​ന്തി​​മ​​തി എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്.

NRI

അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചി​നി അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചി​നി (റി​ച്ചാ​ർ​ഡ് ബ്രൂ​സ് ചി​നി- 84) അ​ന്ത​രി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം.

ന്യു​മോ​ണി​യ, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, വാ​സ്‌​കു​ല​ര്‍ രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നു കു​ടും​ബം വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യാ​ണ് ഡി​ക് ചി​നി അ​റി​യ​പ്പെ​ടു​ന്ന​ത്. 2003ലെ ​ഇ​റാ​ക്ക് അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നാ​യി​രു​ന്നു.

ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ കാ​ലം ജോ​ർ​ജ് എ​ച്ച്.​ഡ​ബ്ല്യു. ബു​ഷി​ന്‍റെ കീ​ഴി​ൽ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബു​ഷി​ന്‍റെ മ​ക​ൻ ജോ​ർ​ജ് ഡ​ബ്ല്യു. ബു​ഷി​ന്‍റെ കീ​ഴി​ൽ ചെ​നി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി.

Latest News

Corehub Up