x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാവകളി കലയിലെ വിസ്മയം; പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു

വെബ് ഡെസ്ക്
Published: July 15, 2026 08:56 AM IST | Updated: July 15, 2026 08:56 AM IST

പ​ങ്ക​ജാ​ക്ഷി അ​മ്മ

കോ​ട്ട​യം: പ്ര​ശ​സ്ത നോ​ക്കു​വി​ദ്യ പാ​വ​ക​ളി ക​ലാ​കാ​രി​യും പ​ത്മ​ശ്രീ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ മൂ​ഴി​ക്ക​ൽ പ​ങ്ക​ജാ​ക്ഷി (പ​ങ്ക​ജാ​ക്ഷി അ​മ്മ) അ​ന്ത​രി​ച്ചു. ഇ​ന്ന് രാ​വി​ലെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ മോ​നി​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​ണ്.

പ​ര​മ്പ​രാ​ഗ​ത പാ​വ​ക​ളി ക​ലാ​രൂ​പ​ത്തി​ന് ന​ൽ​കി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് 2020-ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ഇ​വ​രെ ആ​ദ​രി​ച്ച​ത്. ഫോ​ക് ലോ​ർ അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡും ഫെ​ല്ലോ​ഷി​പ്പും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലും ഈ ​പ​ങ്ക​ജാ​ക്ഷി അ​മ്മ​യെ​ക്കു​റി​ച്ചു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ട്.

പ​തി​നൊ​ന്നാം വ​യ​സ് മു​ത​ൽ പാ​വ​ക​ളി രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന പ​ങ്ക​ജാ​ക്ഷി അ​മ്മ, ഫ്രാ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഈ ​പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പം അ​വ​ത​രി​പ്പി​ച്ച് അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. പാ​വ​ക​ളി ക​ലാ​കാ​ര​ന്മാ​രാ​യി​രു​ന്ന മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നാ​ണ് ഈ ​ക​ല​യു​ടെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​ച്ച​ത്. നോ​ക്കു​വി​ദ്യ പാ​വ​ക​ളി എ​ന്ന അ​പൂ​ർ​വ ക​ല​യെ വ​രും​ത​ല​മു​റ​യ്ക്കാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഇവ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

Tags : padma award moozhikkal pankajakshi passed away Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs   DailyNews InDepth NewsFlash

Recent News

Corehub Up