x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ജി​ജു കി​ല​ക്ക​ന്‍റെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ ന​ടു​ങ്ങി ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി സ​മൂ​ഹം

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: April 23, 2026 11:02 AM IST | Updated: April 23, 2026 11:02 AM IST

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഷോ​ൺ​സ്റ്റാ​ട്ട് സ​ന്യാ​സ സ​ഭാം​ഗ​വും എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ മ​ഞ്ഞ​പ്ര അ​യ്യ​മ്പു​ഴ കൊ​ല്ല​ക്കോ​ട് ഇ​ട​വ​കാം​ഗ​വു​മാ​യ ഫാ. ​ജി​ജു കി​ല​ക്ക​ന്‍റെ (47) വി​യോ​ഗം ജ​ർ​മ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് തീ​രാ​നോ​വാ​യി.

ട്രെ​യി​ന​പ​ക​ട​ത്തി​ലാ​ണ് ഫാ. ​ജി​ജു കി​ല​ക്ക​ൻ മ​രി​ച്ച​ത്. ആ​ദ്യം ജ​ർ​മ​നി​യി​ലാ​യി​രു​ന്ന ഫാ. ​ജി​ജു ഒ​രു വ​ർ​ഷം മു​മ്പ് തി​രി​ച്ചു​വ​ന്നി​ട്ട് ഈ​സ്റ്റ​ർ ക​ഴി​ഞ്ഞാ​ണു തി​രി​കെ പോ​യ​ത്.

അ​പ​ക​ടം ന​ട​ന്ന​ത് ഇ​ങ്ങ​നെ:

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.15ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ്യൂ​ണി​ക്കി​ലെ ഷാ​ബിം​ഗ് - വെ​സ്റ്റ് നോ​ർ​ഡ് - ഫ്രീ​ഡ്‌​ഹോ​ഫ് യു​ബാ​ൻ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ഫാ. ​ജി​ജു​വി​ന് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്.

പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്നി​രു​ന്ന ഫാ. ​ജി​ജു ബാ​ൻ വ​രു​ന്ന​ത് ക​ണ്ട് അ​തി​ൽ ക​യ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യും സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്ന ട്രെ​യി​ൻ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം അ​പ​ക​ട​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. മ്യൂ​ണി​ക്ക് ട്രാ​ഫി​ക് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച​ത് ഫാ. ​ജി​ജു​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

സ്നേ​ഹ​നി​ധി​യാ​യ വൈ​ദി​ക​ൻ

സൗ​മ്യ​മാ​യ പെ​രു​മാ​റ്റം കൊ​ണ്ട് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ത​ന്നെ ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി വൈ​ദി​ക​ർ​ക്കി​ട​യി​ലും വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ലും അ​ദ്ദേ​ഹം പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു.

പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ വി​ശ്വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യ നോ​വാ​യി മാ​റി.

ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി സ​ഭാ​ന​ട​പ​ടി​ക​ളി​ൽ സ​ജീ​വ​മാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​ദു​ര​ന്തം.

ജീ​വി​ത​രേ​ഖ​യും സേ​വ​ന​ങ്ങ​ളും

സ​ഭ: ഷോ​ൺ​സ്റ്റാ​ട്ട് സ​ന്യാ​സ സ​ഭാം​ഗം.

പൗ​രോ​ഹി​ത്യം: കേ​ര​ള​ത്തി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യും പ​ഠ​ന​ത്തി​ന് ശേ​ഷം 2008 ഒ​ക്ടോ​ബ​ർ 25ന് ​വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യി.

സേ​വ​ന​ങ്ങ​ൾ: കേ​ര​ള​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം ചെ​യ്ത ശേ​ഷം ഷോ​ൺ​സ്റ്റാ​ട്ട് വൈ​ദി​ക​രു​ടെ കീ​ഴി​ലു​ള്ള "ജീ​വാ​മൃ​ത ബോ​യ്സ് ഹോ​മി​ൽ' നാ​ല് വ​ർ​ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

അ​ക്കാ​ദ​മി​ക് മി​ക​വ്: മ​ല​യാ​ളം ഭാ​ഷ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം മേ​രി​മാ​താ ഷോ​ൺ​സ്റ്റാ​റ്റ് അ​ക്കാ​ദ​മി​യി​ൽ അ​ധ്യാ​പ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2018 മു​ത​ൽ 2023 വ​രെ സെ​മി​നാ​രി റെ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്: 2023 സെ​പ്റ്റം​ബ​ർ 21നാ​ണ് ഫാ. ​ജി​ജു ജ​ർ​മ​നി​യി​ൽ എ​ത്തി​യ​ത്. ബോ​ണി​ൽ നി​ന്ന് ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​നം ആ​രം​ഭി​ച്ച് സി ​വ​ൺ ലെ​വ​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

മ്യൂ​ണി​ക്കി​ലെ സെ​ന്‍റ് ലൈം ​ഇ​ട​വ​ക​യി​ലെ പാ​സ്റ്റ​റ​ൽ ടീ​മി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യ​വെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കു​ടും​ബം

കൊ​ല്ല​ക്കോ​ട് കി​ലു​ക്ക​ൻ പ​രേ​ത​നാ​യ കെ.​വി. ജോ​സ​ഫി​ന്‍റെ​യും മേ​രി ജോ​സ​ഫി​ന്‍റെ​യും മ​ക​നാ​ണ് ഫാ. ​ജി​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജി ജോ​യി, ബി​ജു കി​ലു​ക്ക​ൻ (ഇ​ര​ട്ട സ​ഹോ​ദ​ര​ൻ), സി​സ്റ്റ​ർ ബി​ന്ദു കി​ല​ക്ക​ൻ (എ​ഫ്എ​ച്ച്ജി​എ​സ്).

മൃ​ത​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും മ്യൂ​ണി​ക്ക് കോ​ൺ​സു​ലേ​റ്റി​ന്‍റെ​യും സ​ഭാ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​ശു​ദ്ധ കു​ർ​ബാ​ന:

ഫാ. ​ജി​ജു​വി​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മ്യൂ​ണി​ക്കി​ലെ Zu den hl. Zwölf Aposteln Kirche, Schrobenhausner str.1 80686 München പ​ള്ളി​യി​ൽ ന​ട​ക്കും.

Tags : fr jiju kilukkan germany passed away

Recent News

Corehub Up