America
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഭക്തിപൂർവം ആഘോഷിച്ചു.
ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യകാർമികനായിരുന്നു. ലദീഞ്ഞോടെയാണ് തിരുനാൾ തിരുക്കർമങ്ങൾ ആരംഭിച്ചത്. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു.
കുർബാന മധ്യേ നടത്തിയ വചനസന്ദേശത്തിൽ ഫാ. എബ്രഹാം മുത്തോലത്ത് സെന്റ് വിൻസെന്റ് ഡി പോളിന്റെ ജീവിതവും ദരിദ്രർ, രോഗികൾ, ഉപേക്ഷിക്കപ്പെട്ടവർ, ദുരിതമനുഭവിക്കുന്നവർ എന്നിവർക്കുവേണ്ടി അദ്ദേഹം നടത്തിയ കാരുണ്യശുശ്രൂഷകളും വിശദീകരിച്ചു.
ദൈവസ്നേഹം സഹോദരസ്നേഹത്തിലൂടെയും ദരിദ്രസേവനത്തിലൂടെയും പ്രകടമാകേണ്ടതിന്റെ ഉത്തമ മാതൃകയാണ് സെന്റ് വിൻസെന്റ് ഡി പോളിന്റെ ജീവിതമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
Middle East and Gulf
ദുബായി: ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് മലയാളി യുവാവ് മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങൽ ആണിത്തറ സ്വദേശി അയിമ്പാടി മുസ്തഫയുടെ മകൻ മുഹ്സിൻ (23) ആണ് മരിച്ചത്.
ദുബായി റാസൽഖൂറിലെ ശോഭ വൺ ടവറിൽ വെൽഡിംഗ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹ്സിൻ മരിക്കുകയായിരുന്നു. മാതാവ്: സുമയ്യ ഉള്ളണം. സഹോദരങ്ങൾ: സ്വഫ്വാൻ, മുഫീദ സനിയ്യ.
America
ഹൂസ്റ്റൺ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ 40 മണിക്കൂർ ആരാധന
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ ഇടവകയുടെ പ്രധാന തിരുനാളിനുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന ഒക്ടോബർ രണ്ട് മുതൽ നാല് വരെ നടത്തപ്പെടുന്നു.
രണ്ടിന് രാവിലെ ഒമ്പതിന് വിശുദ്ധ കുർബാനയോടെയാണ് ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നത്. തുടർന്ന് ഇടവകയിലെ വിവിധ കൂടാരയോഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള സമയക്രമമനുസരിച്ച് രണ്ട് മണിക്കൂർ വീതം ആരാധനയ്ക്ക് നേതൃത്വം നൽകും.
എന്നാൽ നിശ്ചിത സമയങ്ങളിൽ മാത്രമല്ല, ആരാധന നടക്കുന്ന എല്ലാ സമയങ്ങളിലും വിശ്വാസികൾക്ക് വ്യക്തിപരമായും കുടുംബമായും എത്തി പ്രാർഥിക്കാവുന്നതാണ്. നാലിന് രാവിലെ 7.30നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ 40 മണിക്കൂർ ആരാധന സമാപിക്കും.
കുട്ടികളെയും യുവജനങ്ങളെയും പ്രത്യേകമായി ഈ ദിവ്യകാരുണ്യ ഭക്തിയിൽ പങ്കെടുപ്പിക്കണമെന്ന് ഇടവക വികാരി കുടുംബങ്ങളോട് അഭ്യർഥിച്ചു. കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന.
യേശുക്രിസ്തുവിന്റെ യഥാർഥ സാന്നിധ്യത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും വ്യക്തിപരമായ മാനസാന്തരത്തിനും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള പ്രാർഥനയ്ക്കുമായി ഈ ഭക്താചരണം നടത്തപ്പെടുന്നു.
Middle East and Gulf
മനാമ: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി മിത്ര ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവിതത്തെയും സന്ദേശങ്ങളെയും ആസ്പദമാക്കിയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ ഒന്നിന് രാത്രി ഏഴിന് മത്സരം ആരംഭിക്കും. പങ്കെടുക്കാനുള്ള ലിങ്ക് ഏഴിന് തന്നെ പങ്കുവയ്ക്കുന്നതായിരിക്കും. ഏറ്റവും വേഗത്തിൽ ശരിയുത്തരങ്ങൾ സമർപ്പിക്കുന്ന ആദ്യ രണ്ട് പേരെ വിജയികളായി തെരഞ്ഞെടുക്കും.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ രണ്ടിന് നടക്കുന്ന പ്രവാസി വെൽഫെയർ പ്രവാസോണാഘോഷ ചടങ്ങിൽ വച്ച് വിതരണം ചെയ്യുമെന്ന് പ്രവാസി മിത്ര ജനറൽ സെക്രട്ടറി റഷീദ ബദർ അറിയിച്ചു.
ഗാന്ധി ജയന്തി ഓൺലൈൻ ക്വിസ് മത്സരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 38097331 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
America
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ 2026ലെ കഥ - കവിത പുരസ്കാരങ്ങൾ സമ്മാനിച്ചു. ജേക്കബ് മനയിൽ കവിത പുരസ്കാരം എഴുത്തുകാരൻ സക്കറിയ, കവയത്രി റഹീമാബി മൊയ്തീന് നൽകി.
എബ്രഹാം തെക്കേമുറി കഥ പുരസ്കാരം നോവലിസ്റ്റ് വി.ജെ. ജയിംസ്, കഥാകാരൻ അനിലാൽ ശ്രീനിവാസന് നൽകി. പ്രത്യേക ജൂറി കഥാ പുരസ്കാരം വി. ജെ. ജെയിംസ്, കഥാകാരി ദിവ്യ മേനോന് നൽകി.
നോവലിസ്റ്റ് വി. ജെ. ജെയിംസ് (കഥ), കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു അന്തിമ വിധികർത്താക്കൾ. സാമുവേൽ യോഹന്നാൻ, മീനു എലിസബത്ത്, ഡോ. ദർശന മനയത്ത് എന്നിവരാണ് കഥയുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.
സി.വി. ജോർജ്, ഷാജു ജോൺ, അനശ്വരം മാമ്പിള്ളി എന്നിവരാണ് കവിതയുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.
America
ഷിക്കാഗോ: സീറോമലബാർ സഭയുടെ സമ്പന്നമായ സുറിയാനി ഭാഷാ-ആരാധനാക്രമ പൈതൃകം പഠിക്കാനും സംരക്ഷിക്കാനും പുതുതലമുറയിലേക്ക് പകർന്നുനൽകാനും ലക്ഷ്യമിട്ട് സീറോമലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) സുറിയാനി ഭാഷ അക്കാഡമി ആരംഭിക്കുന്നു.
ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ മാർഗനിർദേശത്തിൽ എസ്എംസിസി വിദ്യാഭ്യാസ - ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പുതിയ പഠന സംരംഭം ആവിഷ്കരിച്ച് ഏകോപിപ്പിക്കുന്നത്.
വടവാതൂർ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിലെ സുറിയാനി ദൈവശാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെയാണ് അടിസ്ഥാന സുറിയാനി ഭാഷ പഠനത്തിൽ ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്.
സുറിയാനി അക്ഷരമാല, അടിസ്ഥാന വായനയും ഉച്ചാരണവും ദൈനംദിന പദങ്ങളും പ്രയോഗങ്ങളും അടിസ്ഥാന വ്യാകരണം, സീറോമലബാർ ആരാധനാക്രമത്തിൽ ഉപയോഗിക്കുന്ന സുറിയാനി പദങ്ങളും പ്രാർഥനകളും അവയുടെ അർഥവും പശ്ചാത്തലവും തുടങ്ങിയവ പഠനത്തിന്റെ ഭാഗമാകും.
ഭാഷ പഠനത്തോടൊപ്പം സീറോമലബാർ സഭയുടെ ആരാധനാക്രമ പാരമ്പര്യത്തെയും ആത്മീയ - സാംസ്കാരിക പൈതൃകത്തെയും കൂടുതൽ അടുത്തറിയാനുള്ള അവസരവും കോഴ്സ് ഒരുക്കും. നവംബർ നാലിന് ആദ്യ ബാച്ച് ആരംഭിക്കും.
രണ്ടാഴ്ചയിലൊരിക്കൽ ബുധനാഴ്ച രാത്രി ഒമ്പതിന് (അമേരിക്കൻ ഈസ്റ്റേൺ സമയം), 45 മിനിറ്റ് വീതം ഓൺലൈനായിരിക്കും ക്ലാസുകൾ. പ്രായപരിധിയില്ലാതെ സുറിയാനി ഭാഷ പഠിക്കാൻ താത്പര്യമുള്ള എല്ലാവർക്കും കോഴ്സിൽ ചേരാം. ആദ്യ ബാച്ചിൽ 60 സീറ്റുകൾ മാത്രമാണ് ലഭ്യമാകുക. രജിസ്ട്രേഷൻ ഫീസ് 100 ഡോളർ ആണ്.
വിശ്വാസപരിശീലന അധ്യാപകർ, വിദ്യാർഥികൾ, പള്ളി ഗായകസംഘാംഗങ്ങൾ, ദൈവശാസ്ത്ര വിദ്യാർഥികൾ, സീറോമലബാർ സഭയുടെയും ഇടവകകളുടെയും വിവിധ ശുശ്രൂഷകളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന അൽമായർ എന്നിവരുടെ പങ്കാളിത്തമാണ് അക്കാദമി പ്രത്യേകമായി പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം, സുറിയാനി ഭാഷയും സഭയുടെ ആരാധനാക്രമ പൈതൃകവും പഠിക്കാൻ താത്പര്യമുള്ള എല്ലാവർക്കും കോഴ്സിൽ പങ്കെടുക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിശ്ചിത പഠന മാനദണ്ഡങ്ങൾക്കനുസരിച്ച് സർട്ടിഫിക്കറ്റ് നൽകും.
കൂടാതെ, ഭാവിയിൽ ആവശ്യമുള്ള വിദ്യാർഥികൾക്ക് ഈ പഠനത്തിന് അക്കാദമിക് ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി സർവകലാശാലകളുമായി സഹകരിക്കാനുള്ള സാധ്യതയും പരിശോധിച്ചുവരുന്നു. ബന്ധപ്പെട്ട സർവകലാശാലകളുടെ അംഗീകാരത്തിനും അക്കാദമിക് നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കും ഇത് നടപ്പാക്കുക.
അക്കാദമിക്ക് സഭാപരവും അക്കാദമികവും സാംസ്കാരികവുമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള ഉപദേശക സമിതിയിൽ മാർ ജോയ് ആലപ്പാട്ട് - ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാധ്യക്ഷൻ, മാർ ജോസഫ് കല്ലറങ്ങാട്ട് - പാലാ രൂപതാധ്യക്ഷൻ, ഫാ. ജോസഫ് പാലയ്ക്കൽ സിഎംഐ - ഇന്ത്യൻ സംഗീതശാസ്ത്രജ്ഞൻ, ഗായകൻ, സംഗീതസംവിധായകൻ, ഫാ.ഡോ. പോളി മണിയാട്ട് - പ്രസിഡന്റ് പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ്, ഡോ. ആൻഡ്രൂസ് മേയ്ക്കാട്ടുകുന്നേൽ - ഡയറക്ടർ ബേത് അപ്രേം നസ്രാണി ദയറ, ഫാ. സിറിൽ തയ്യിൽ - അസിസ്റ്റന്റ് ഡയറക്ടർ ബേത് അപ്രേം നസ്രാണി ദയറ കപ്പുംതല, റവ. ഫാ. ജോർജ് ഇളമ്പാശേരിൽ - എസ്എംസിസി ദേശീയ ഡയറക്ടർ, ഡോ. ജെയിംസ് കുറുച്ചി - പെൻസിൽവേനിയ സർവകലാശാലയിലെ റിട്ടയേർഡ് മലയാള ഭാഷ അധ്യാപകൻ എന്നിവർ അംഗങ്ങളാണ്.
ആവശ്യാനുസരണം കൂരിയ നിർദേശിക്കുന്ന മറ്റു സുറിയാനി പണ്ഡിതരെയും വൈദികരെയും വിദ്യാഭ്യാസ വിദഗ്ധരെയും ഉപദേശക സമിതിയിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. ഫാ. വർഗീസ് മാറ്റത്തിൽ - ഡയറക്ടർ സുറിയാനി ദൈവശാസ്ത്ര വിഭാഗം, പിഒഐആർഎസ് ഫാക്കൽറ്റി മേധാവിയായി പ്രവർത്തിക്കും.
ആദ്യമെത്തുന്നവർക്ക് മുൻഗണന എന്ന അടിസ്ഥാനത്തിലായിരിക്കും ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം. താത്പര്യമുള്ളവർ www.smccusa.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്കും വെബ്സൈറ്റിൽ ലഭ്യമാകും.
പ്രസിദ്ധീകരിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താലും രജിസ്ട്രേഷൻ പേജിലേക്ക് നേരിട്ട് പ്രവേശിക്കാം. ആദ്യ ബാച്ചിലെ 60 സീറ്റുകൾ നിറഞ്ഞുകഴിഞ്ഞാൽ ലഭിക്കുന്ന രജിസ്ട്രേഷനുകൾക്ക് അടുത്ത ബാച്ചിൽ മുൻഗണന നൽകുന്നതാണ്.
സീറോമലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് സുറിയാനി ഭാഷ അക്കാഡമി എന്ന ആശയം രൂപപ്പെടുത്തുകയും വിവിധ സഭാ-അക്കാദമിക സ്ഥാപനങ്ങളുമായുള്ള സഹകരണം ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നത്.
സീറോമലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) ദേശീയ സമിതിയുടെ പിന്തുണയോടെ ദേശീയ ഡയറക്ടർ - റവ. ഫാ. ജോർജ് ഇളമ്പാശേരിൽ, ദേശീയ പ്രസിഡന്റ് - ജോർജ് വി. ജോർജ്, ദേശീയ സെക്രട്ടറി - ഷോളി കുമ്പിളുവേലി, ദേശീയ ട്രഷറർ - ടോമി തോമസ് പുല്ലാപ്പള്ളി, വിദ്യാഭ്യാസ-ഗവേഷണ വിഭാഗം ചെയർമാൻ - ജോസ് തോമസ്, പ്രോഗ്രാം കോഓർഡിനേറ്റർ - സിറിയക് സ്കറിയ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് - സിജിൽ പാലയ്ക്കലോടി എന്നിവർ പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും നേതൃത്വം നൽകുന്നു.
സീറോമലബാർ സഭയുടെ വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റെയും ചരിത്രത്തിന്റെയും വിലപ്പെട്ട പൈതൃകമായ സുറിയാനി ഭാഷയെ പഠിക്കാനും മനസിലാക്കാനും സംരക്ഷിക്കാനും വരുംതലമുറകളിലേക്ക് കൈമാറാനും ആഗ്രഹിക്കുന്ന എല്ലാവരെയും എസ്എംസിസി സുറിയാനി ഭാഷ അക്കാഡമിയുടെ ആദ്യ ബാച്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
America
ടാമ്പ: ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ വിശ്വാസപരിശീലന വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗ്രാൻഡ് പേരെന്റ്സ് ഡേ (മുത്തശ്ശി–മുത്തച്ഛൻ ദിനം) സ്നേഹത്തിന്റെയും നന്ദിയുടെയും പ്രാർഥനയുടെയും നിറവിൽ ആഘോഷിച്ചു.
ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ അർപ്പിച്ച മലയാളം വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികൾ മുത്തശ്ശി–മുത്തച്ഛന്മാർക്ക് സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
വിശ്വാസവും കുടുംബമൂല്യങ്ങളും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ മുതിർന്ന തലമുറ വഹിക്കുന്ന മഹത്തായ പങ്കിനെ അനുസ്മരിക്കുന്നതായിരുന്നു ആഘോഷം.ഇതോടനുബന്ധിച്ച് എല്ലാ വിശ്വാസപരിശീലന വിദ്യാർഥികൾക്കുമായി ഫാമിലി ട്രീ നിർമാണ പ്രവർത്തനവും സംഘടിപ്പിച്ചു.
സ്വന്തം കുടുംബവേരുകളും പൂർവികരെയും കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കുട്ടികൾ തയ്യാറാക്കിയ ഫാമിലി ട്രീകൾ വിശുദ്ധ കുർബാനയിൽ സമർപ്പിക്കുകയും പൂർവികരെ അനുസ്മരിച്ച് പ്രാർഥന നടത്തുകയും ചെയ്തു.
സൺഡേ സ്കൂൾ പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ എബിൻ തടത്തിൽ, സെക്രട്ടറി ഡസ്റ്റിൻ മുടീക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസപരിശീലന അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.
America
വാഷിംഗ്ടൺ ഡിസി: ഈ മാസം 25 മുതൽ 27 വരെ വാഷിംഗ്ടൺ ഡിസി ഏരിയായിൽ നടന്ന ത്രിദിന റീജണൽ കൺവൻഷൻ സമാപിച്ചു. വെർജീനിയയിലെ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിലാണ് സമ്മേളനം നടന്നത്.
ലാനയുടെ ആദ്യകാല ഭാരവാഹികളിലൊരാളും പ്രശസ്ത സാഹിത്യകാരനുമായ അന്തരിച്ച ജോർജ് മണ്ണിക്കരോട്ടിനോടുള്ള ആദരസൂചകമായി 'ജോർജ് മണ്ണിക്കരോട്ട് നഗർ' എന്ന് സമ്മേളനവേദിക്ക് പേരിട്ടിരിന്നു.
സമകാലിക മലയാള എഴുത്തുകാരിൽ മുൻനിരയിലുള്ള കഥാകൃത്ത് സക്കറിയ, നോവലിസ്റ്റ് വി. ജെ. ജെയിംസ്, എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനിത നഹാൽ എന്നിവരാണ് നേതൃത്വം നൽകിയത്.
ലാനയുടെ ചരിത്രത്തിലാദ്യമായിട്ടാണ് അമേരിക്കൻ തലസ്ഥാന നഗരിയിൽ കൺവൻഷൻ നടന്നത്. പല പ്രത്യേകതകളും നിറഞ്ഞ ഒരു കൺവൻഷനായിരുന്നു നടന്നത്.
ലാന മെമ്പർമാരുടെയും സാഹിത്യ സ്നേഹികളുടെയും സുഹൃത്തുക്കളുടെയും ബ്രഹുത്തായ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായിരുന്നു.
ഇതിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനിത നഹാൽ നയിച്ച ഇംഗ്ലീഷ് സെഷനായിരുന്നു.
സാഹിത്യതല്പരതയുള്ള നമ്മുടെ യുവതലമുറയെ ആകർഷിക്കാൻ, ആ വഴിയിൽ വേണ്ട മാർഗനിർദേശങ്ങൾ നൽകാൻ ഈ ക്ളാസ് സഹായിച്ചു.
ഈയിടെ അന്തരിച്ച എഴുത്തുകാരായ ജോർജ് മണിക്കരോട്ടിനെയും പി. ടി. പൗലോസിനെയും മൗനമായി അനുസ്മരിച്ചുകൊണ്ട് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിന് കഥാകൃത്ത് പോൾ സക്കറിയ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നോവലിസ്റ്റ് വി.ജെ. ജെയിംസ് 'നിരീശ്വരതയിലെ ആത്മീയത' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ലാന ഭാരവാഹികളും മുൻ പ്രസിഡന്റുമാരും ആശംസകൾ നേർന്നു.
ദേവകി പുല്ലാഞ്ഞോടൻ വിശ്വദർശനം എന്ന കവിത ചൊല്ലി. അത്താഴശേഷം നടന്ന കവിത പാനൽ ചർച്ചയിൽ കെ.സി. ജയൻ, സന്തോഷ് പാല, തെരേസ ടോം, രാജു തോമസ്, ഉഷ നായർ, ഉമ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
'വായനക്കാരൻ മാറുമ്പോൾ കവിതയും മാറുന്നുണ്ടോ' എന്നതായിരുന്നു വിഷയം. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ കവിത വിശ്വദർശനം ആലപിച്ചുകൊണ്ട് കവിതാസായഹനം അരങ്ങേറി. അതേത്തുടർന്നുള്ള കാവ്യനിശയിൽ ലാനയിലെ അംഗങ്ങൾ തങ്ങളുടെ കവിതകൾ ചൊല്ലി.
ശനിയാഴ്ച രാവിലെ ഒമ്പതിന് ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിച്ച് മീനു എലിസബത്തും പി.ടി. പൗലോസിനെ അനുസ്മരിച്ച് രാജു തോമസും സംസാരിച്ചു.
തുടർന്നു നടന്ന ചെറുകഥ സെഷനിൽ കഥാകൃത്ത് പോൾ സക്കറിയ ആമുഖ പ്രഭാഷണം നടത്തി. ലാനയിലെ അംഗങ്ങൾ സമർപ്പിച്ചിരുന്ന കഥകൾ വായിച്ച് വി.ജെ. ജെയിംസ് വിലയിരുത്തി.
അതേത്തുടർന്നുണ്ടായ പാനൽ ചർച്ചയിൽ 'കുടിയേറ്റ ഭൂമിയിലെ കഥകളുടെ പരിണാമം' എന്ന വിഷയത്തിൽ അനിലൻ ശ്രീനിവാസൻ, ഫിലിപ്പ് തോമസ്, കെ. വി. പ്രവീൺ, റഫീഖ് തറയിൽ, രാജേഷ് തെക്കൻമാർ, ഷാജു ജോൺ, ദിവ്യ മേനോൻ എന്നിവർ സംസാരിച്ചു.
തുടർന്ന് 'മലയാള നോവൽ കേരളത്തിനപ്പുറം' എന്ന വിഷയം എം. പി. ഷീല, മനോഹർ തോമസ്, ജോൺ ഇളമത, സാംസി കൊടുമൺ, ബാജി ഓടംവേലി, അബ്ദുൾ പുന്നയൂർക്കുളം, അശോക് കുമാർ, അഭിനാഷ് തുണ്ടുമണ്ണിൽ എന്നിവർ ചർച്ചയിൽ പെങ്കെടുത്തു.
നമ്മുടെ രണ്ടാം തലമുറയെക്കൂടി ഉൾപ്പെടുത്താൻ, സാഹിത്യ തൽപ്പരരായ കുട്ടികൾക്ക് പ്രോത്സാഹനവും, മാർഗനിർദേശവും നൽകാൻ സഹായകമാകുന്ന, ലാനയെ ഒരു പുതു ദിശയിലേക്കു നയിക്കുന്ന ഇംഗ്ലീഷ് സെഷൻ ആയിരുന്നു.
എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനിത നഹാൽ നയിച്ച ചർച്ചയിൽ ഏതാണ്ട് 25 കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കൊപ്പം മാതാപിതാക്കളും പങ്കെടുത്ത ഈ സെഷൻ ലാനയുടെ ദീർഘ വീക്ഷണത്തിന്റെ മുന്നോടിയാണ്.
ഹാസ്യസാഹിത്യ ചർച്ചയ്ക്കും ചിരിയരങ്ങിനും രാജു മൈലപ്ര, ജയന്ത് കാമിച്ചേരിൽ, ജോൺ ഇളമത, സന്തോഷ് പിള്ള എന്നിവർ നേതൃത്വം നൽകി.
പുതിയ നാല് മലയാളം പുസ്തകങ്ങളുടെയും മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളുടെയും പ്രകാശനം സമ്മേളനത്തിൽ നടന്നു. ഈ വർഷം പ്രസിദ്ധീകരിച്ച ലാന അംഗങ്ങളുടെ ആറു പുസ്തകങ്ങൾ സമ്മേളനത്തിൽ വിശദമായി പരിചയപ്പെടുത്തി.
Europe
മൈൻസ്: കോവിഡ് മഹാമാരിക്കെതിരേ ലോകത്താദ്യമായി എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്ത് ചരിത്രം കുറിച്ച ജർമൻ ബയോടെക്നോളജി ഭീമനായ ബയോൺടെക് ജർമനിയിലെ മൂന്ന് ഉത്പാദന കേന്ദ്രങ്ങൾ പൂട്ടാനൊരുങ്ങുന്നു.
ഈ പ്ലാന്റുകൾ ഏറ്റെടുക്കാൻ അനുയോജ്യരായ വാങ്ങലുകാരെ കണ്ടെത്താനുള്ള കമ്പനിയുടെ ദീർഘനാളത്തെ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രവർത്തനം പൂർണമായി അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.
കോവിഡ് വാക്സിനുകൾ വൻതോതിൽ ഉത്പാദിപ്പിച്ചിരുന്ന മാർബർഗിലെ നിർമ്മാണ കേന്ദ്രം ഉൾപ്പെടെയുള്ള മൂന്ന് യൂണിറ്റുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.
ഡിമാൻഡ് കുറഞ്ഞതും പുനഃസംഘടനയും തിരിച്ചടിയായി
കോവിഡ് മഹാമാരിയുടെ മൂർധന്യത്തിൽ ആഗോളതലത്തിൽ ശതകോടിക്കണക്കിന് വാക്സിൻ ഡോസുകൾ നിർമിച്ച് വൻ ലാഭം കൊയ്ത സ്ഥാപനമാണ് മൈൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോൺടെക്.
എന്നാൽ, മഹാമാരി നിയന്ത്രണവിധേയമായതോടെ വാക്സിനുകൾക്കുള്ള ആഗോള ഡിമാൻഡിൽ വൻ ഇടിവ് സംഭവിച്ചു.
നിലവിൽ കാൻസർ ചികിത്സയ്ക്കുള്ള നൂതന മരുന്നുകളുടെയും മറ്റ് എംആർഎൻഎ തെറാപ്പികളുടെയും ഗവേഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായാണ് ഉത്പാദന കേന്ദ്രങ്ങൾ ഒഴിവാക്കുന്നത്.
വാക്സിൻ പ്ലാന്റുകൾ കൈമാറാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അനുകൂല പ്രതികരണം ലഭിക്കാതിരുന്നതോടെയാണ് അടച്ചുപൂട്ടൽ അനിവാര്യമായത്.
Middle East and Gulf
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ നാരായണൻ (മണി, 57) താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.
കണ്ണൂർ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ – തമ്പായ് ദമ്പതികളുടെ മകനാണ്. 33 വർഷത്തിലേറെയായി പ്രവാസിയായ മണി കഴിഞ്ഞ പത്തുവർഷത്തോളമായി മലാസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
രണ്ട് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണി കഴിഞ്ഞ വർഷമാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് സഹപ്രവർത്തകർ റെഡ് ക്രസന്റിനെ വിവരമറിയിച്ചു.
ആംബുലൻസ് എത്തി ഉടൻ ഒബൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒബൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മണിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
America
ഫ്ലോറിഡ: എവർഗ്ലേഡ്സ് തണ്ണീർത്തടങ്ങളിൽ ഭീഷണി ഉയർത്തുന്ന അധിനിവേശ ബർമീസ് പെരുമ്പാമ്പുകളെ പിടികൂടാനുള്ള വാർഷിക മത്സരത്തിൽ ടോം റാഹിൽ ഒന്നാം സ്ഥാനം നേടി.
96 പാമ്പുകളെയാണ് അദ്ദേഹം പിടികൂടിയത്. ടോം റാഹിലിന് 10,000 ഡോളർ സമ്മാനവും ലഭിച്ചു.
റിഡയിലെ തദ്ദേശീയരായ വന്യജീവികളെ സംരക്ഷിക്കാനും അധിനിവേശ ജീവികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് എല്ലാ വർഷവും ഈ വേട്ട സംഘടിപ്പിക്കുന്നത്.
ഈ പാമ്പുകൾ പ്രദേശത്തെ ആവാസവ്യവസ്ഥയ്ക്കും മറ്റ് മൃഗങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
America
കലിഫോർണിയ: ന്യൂയോർക്ക് ടൈംസ് ഗെയിംസ് എൻജിനിയറിംഗ് ഡയറക്ടർ ജൊനാഥൻ മക്കിൻസി (40) കലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു.
ഈ മാസം 26നായിരുന്നു സംഭവം സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയുടെ മാതാപിതാക്കളായ ഷൗയോംഗ് ഷാംഗ് (77), ഷിലി ചെൻ (77) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയോടെ ഡബ്ലിൻ സ്പോർട്സ് ഗ്രൗണ്ട്സിന്റെ പാർക്കിംഗ് ലോട്ടിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മരണം സ്ഥിരീകരിച്ചു.
ദൃക്സാക്ഷികളുടെ സഹായത്തോടെ സംഭവസ്ഥലത്തുണ്ടായിരുന്ന പ്രതികളെ പൊലിസ് ഉടൻ തന്നെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
മക്കിൻസിയും ഭാര്യയും തമ്മിൽ നേരത്തെ കുടുംബവഴക്കുകളും നിയമപ്രശ്നങ്ങളും നിലവിലുണ്ടായിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.
America
യുടാ: ഈവ ഒലെസൻ കൊലക്കേസിൽ ദശാബ്ദങ്ങളോളം വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞ 71 വയസുകാരനായ ഡഗ്ലസ് സ്റ്റുവർട്ട് കാർട്ടർക്ക് ജാമ്യം ലഭിച്ചു. പുതിയ ഡിഎൻഎ പരിശോധനാ ഫലം അദ്ദേഹത്തിന് ആശ്വാസമായതിനെ തുടർന്നാണ് നടപടി.1985ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കൊലപാതക സ്ഥലത്തുണ്ടായിരുന്ന രക്തത്തിലും കത്തിയുടെ പിടിയിലും ലഭിച്ച ജനിതക സാംപിളുകൾ ഡഗ്ലസ് കാർട്ടറുടേതല്ലെന്ന് പുതിയ ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.
അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കള്ളക്കേസുകളും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം യൂട്ടാ സുപ്രീം കോടതി പുതിയ വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു. സമ്മർദത്തിലാക്കിയാണ് തടവറയിൽ വച്ച് തന്നിൽ നിന്ന് കുറ്റസമ്മതം ഒപ്പിടുവിപ്പിച്ചതെന്ന് കാർട്ടർ പറയുന്നു.
ജിപിഎസ് നിരീക്ഷണത്തോടെ ജാമ്യത്തിൽ ഇറങ്ങിയ കാർട്ടർക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെടാൻ അനുവാദമില്ല. കേസിൽ അടുത്ത വർഷം നടത്താനിരിക്കുന്ന പുതിയ വിചാരണയ്ക്ക് മുന്നോടിയായി പ്രോസിക്യൂഷൻ ഡഗ്ലസ് കാർട്ടറിനെതിരെയുള്ള വധശിക്ഷാ വാദം പിൻവലിച്ചിട്ടുണ്ട്.
കേസിൽ തെളിവുകൾ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും പിന്നിൽ പൊലിസ് ഉദ്യോഗസ്ഥരാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ കാർട്ടർക്ക് മാനസിക പിന്തുണയും തെറാപ്പിയും നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
America
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സ്കൂളുകളിലും കോളേജുകളിലും ലൈംഗിക അതിക്രമ പരാതികൾ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട മുൻ ട്രംപ് ഭരണകൂടത്തിന്റെ വ്യവസ്ഥകൾ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുനഃസ്ഥാപിച്ചു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് നടപ്പിലാക്കിയ 'ടൈറ്റിൽ IX' നിയമം അതേപടി തിരിച്ചുകൊണ്ടുവരുന്നതാണ് പുതിയ നടപടിയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മാഹൺ വ്യക്തമാക്കി.
എൽജിബിടിക്യു+ വിഭാഗങ്ങൾക്കും ലിംഗവ്യക്തിത്വത്തിനും മുൻഗണന നൽകി കൊണ്ട് ബൈഡൻ ഭരണകൂടം കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഫെഡറൽ കോടതികൾ തള്ളിക്കളഞ്ഞതിനെ തുടർന്നാണ് പുതിയ നടപടി.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശയക്കുഴപ്പം ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടാതെയാണ് പെട്ടെന്നുള്ള ഈ നിയമഭേദഗതം എന്നതിനാൽ ഇതിനെതിരെ നിയമപരമായ എതിർപ്പുകൾ ഉണ്ടായേക്കാം.
കൺസർവേറ്റീവ് സംഘടനകൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ, ഇത് ട്രാൻസ്ജെൻഡർ വിദ്യാർഥികളുടെ അവകാശങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകർ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
America
ടെക്സസ്: ട്രിനിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ആഭിമുഖ്യത്തിൽ ലാക്വിന്റാ, ഹോത്തോൺ ബൈ വിൻധാം ഹോട്ടൽസിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ
ചടങ്ങുകളോടെ നടന്നു.
ടെക്സസിലെ മക്കിന്നിയിലുള്ള 3845 എസ്. ഹാർഡിൻ ബൊളിവാർഡിലാണ് ഈ പുതിയ ഹോട്ടൽ സമുച്ചയം സ്ഥിതി ചെയ്യുന്നത്.
വിൻധാം പ്രതിനിധികൾ, വ്യവസായ പ്രമുഖർ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികൾ,സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
റിബൺ കട്ടിംഗ്, പരമ്പരാഗത രീതിയിലുള്ള ഭദ്രദീപം കൊളുത്തലും റവ. ഫാ.മാത്യൂസ് കുര്യൻ മുൻജനാട്ടിന്റെ നേതൃത്വത്തിലുള്ള പ്രാർഥനയും ആശീർവാദവും നടന്നു.
പ്രശസ്ത സിനിമാ നിർമ്മാതാവും റിയൽ എസ്റ്റേറ്റ് ബ്രോക്കറും ഫ്ലവേഴ്സ് ടിവി യുഎസ്എ സിഇഒയുമായ, ട്രിനിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സിഇഒയുമായ സിജോ വടക്കൻ ചടങ്ങിന് ആതിഥേയത്വം വഹിച്ചു.
ഈ സ്വപ്ന പദ്ധതിയുടെ പിന്നിലെ യാത്രയെക്കുറിച്ചും തനിക്ക് പിന്തുണ നൽകിയ വ്യക്തികളെക്കുറിച്ചും ഹൃദയപൂർവ്വം സംസാരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഈ ഡ്യുവൽ ബ്രാൻഡ് പ്രോപ്പർട്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
103 മുറികളും സ്യൂട്ടുകളും, മീറ്റിംഗുകൾക്കും മറ്റ് പരിപാടികൾക്കുമുള്ള സൗകര്യങ്ങൾ, റസ്റ്റോറന്റ്, ജിം, ഫുൾ സർവീസ് ബാർ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രധാന റോഡുകളിലേക്കും സമീപത്തെ ബിസിനസ്, വിനോദ, സാമൂഹിക കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന മക്കിന്നിയിലെ പ്രധാന ലൊക്കേഷനിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത് സിജോ പറഞ്ഞു.
ഷിജോ വടക്കന്റെ അടുത്ത ബാല്യകാല സുഹൃത്തും പ്രശസ്ത ദക്ഷിണേന്ത്യൻ സിനിമാ താരവുമായ ജോജു ജോർജ് മുഖ്യാതിഥിയായിരുന്നു.
ട്രിനിറ്റി ഹോസ്പിറ്റാലിറ്റിയുടെ സിഎഫ്ഒ ആയ അലൻ വടക്കൻ ഈ ഹോസ്പിറ്റാലിറ്റി ബിസിനസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
America
ഡാളസ്: റാന്നി മേമുറിയിൽ പരേതനായ പി.കെ. ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (100) അന്തരിച്ചു. പരേത അയിരൂർ പ്ലാങ്കമൺ പഞ്ഞിക്കട്ടിൽ കുടുംബാംഗമാണ്.
ഡാളസ് സെന്റ് പോൾസ് ഇടവക അംഗമായ ഷേർലി ജേക്കബ് പരേതയുടെ മകളാണ്. സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്:ചാണ്ടി ജേക്കബ് ഡാളസ്: 469 688 0168.
America
വാഷിംഗ്ടൺ ഡിസി: ബെല്ലിംഗ്ഹാമിൽ വീടിനു പിന്നിലെ തോട്ടത്തിൽ വച്ചുണ്ടായ കരടിയുടെ ആക്രമണത്തെ മകനും പിതാവും ചേർന്ന് ധീരമായി ചെറുത്തുതോൽപ്പിച്ചു.
12 വയസുകാരനായ റോബിൻ വെസ്റ്റ്ഗേറ്റും പിതാവ് നോഹ വെസ്റ്റ്ഗേറ്റുമാണ് അത്ഭുതകരമായി രക്ഷപെട്ടത്. വീടിനു പിന്നിലെ തോട്ടത്തിലേക്ക് പോയ റോബിനെ കരടി ആക്രമിക്കുകയായിരുന്നു.
പതറാതെ ചെറുത്തുനിന്ന റോബിൻ കരടിയുടെ കണ്ണിൽ കുത്തി പ്രതിരോധിച്ചു. നിലവിളി കേട്ട് തോട്ടത്തിലേക്ക് ഓടിയെത്തിയ പിതാവ് നോഹ കരടിയെ അടിച്ച് തുരത്തുകയായിരുന്നു.
തങ്ങൾ അഭ്യസിച്ച ജിയു-ജിത്സു മാർഷ്യൽ ആർട്സ് പരിശീലനമാണ് കരടിയെ നേരിടാൻ തങ്ങളെ സഹായിച്ചതെന്ന് പിതാവും മകനും പറയുന്നു. ആക്രമണത്തിൽ ഇരുവർക്കും നിസാര പരിക്കുകൾ മാത്രമാണ് ഏറ്റത്.
വലിയൊരു അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.
Europe
കായൽപ്പുറം: വണ്ടിപ്പെരിയാർ പടമറ്റം ത്രേസ്യാമ്മ ദേവസ്യ (കുഞ്ഞമ്മ - 82) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കായൽപ്പുറം സെന്റ് ജോസഫ് പള്ളിയിൽ.
ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: മിനി, ബീന, റീന, ഷീന, സിന്ധു (വിയന്ന), മായ (ജർമനി). മരുമക്കൾ: സിബിച്ചൻ, സണ്ണിച്ചൻ, ജെയിംസ്, സുനീഷ് (വിയന്ന), ജയ്മോൻ (ജർമനി), പരേതനായ തോമസ്.
America
ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ വൈകുന്നേരം നടക്കാനിറങ്ങിയ 78 വയസുള്ള ഇന്ത്യൻ വംശജയുടെ ഏകദേശം 20,000 കനേഡിയൻ ഡോളർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നതായി പരാതി.
ജൂലൈ 28-ന് ചിൻഗ്വാകൂസി റോഡിനും ബോവേർഡ് ഡ്രൈവ് വെസ്റ്റിനും സമീപമാണ് സംഭവം നടന്നത്. വഴിയരികിൽ വാഹനം നിർത്തിയ ശേഷം പുറത്തിറങ്ങിയ യുവതി വയോധികയുടെ കാലിൽ തൊടുകയും കെട്ടിപ്പിടിക്കുകയും ചെയ്തു.
അയൽവാസിയാണെന്ന് കരുതിയതിനാൽ അമ്മയ്ക്ക് സംശയം തോന്നിയില്ലെന്ന് മകൻ രാഘവേന്ദ്ര കുമാർ പറഞ്ഞു. ഈ സമയത്ത് യഥാർഥ സ്വർണമാല മാറ്റി വ്യാജാഭരണം അണിയിക്കുകയും വളകൾ കൈക്കലാക്കുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം.
മോഷണം തിരിച്ചറിഞ്ഞതോടെ അമ്മ ഏറെ ഭയന്നതായും പിന്നീട് പുറത്തേക്ക് നടക്കാൻ പോകുന്നത് നിർത്തിയതായും മകൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി പൊലിസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
America
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യൻ യുവാക്കൾക്കായി "ഫാൾ ഇൻ മലയാലവ്' (Fall in MalayaLove - FIM) സംഘടിപ്പിക്കുന്ന നാലാമത് വാർഷിക സിംഗിൾസ് സ്പീഡ് ഡേറ്റിംഗ് സംഗമം ഒക്ടോബർ 17ന് ടെക്സസിലെ ഹൂസ്റ്റണിൽ നടക്കും.
ക്രിസ്തീയ സഭാവിഭാഗങ്ങളിൽ പെട്ട 24നും 38നും ഇടയിൽ പ്രായമുള്ള ഉദ്യോഗസ്ഥരായ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് കൂട്ടായ്മ ഒരുക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിൽ നിന്നുള്ള പങ്കാളികൾ ഇതിൽ പങ്കെടുക്കും.
എഫ്ഐഎമ്മിന്റെ ശാസ്ത്രീയവും സുതാര്യവുമായ മാച്ച് മേക്കിംഗ് രീതിയിലൂടെ, ഓരോ പങ്കാളിക്കും അനുയോജ്യരായ 10 മുതൽ 20 വരെ വ്യക്തികളുമായി നേരിട്ട് സംസാരിക്കാനും സൗഹൃദം പങ്കുവയ്ക്കാനും അവസരമുണ്ടാകും.
വൺ-ഓൺ-വൺ സംഭാഷണങ്ങൾക്ക് പുറമേ, പങ്കാളികൾക്കായി വിവിധ ഗെയിമുകൾ, ഇന്ററാക്ടീവ് പ്രോഗ്രാമുകൾ, ലൈവ് എന്റർടൈൻമെന്റ്, അത്താഴ വിരുന്ന് എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംഗമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി പേർ ഇതിനോടകം വിവാഹിതരായതായി സംഘാടകർ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.fallinmalayalove.com വെബ്സൈറ്റു വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
America
ഡാളസ്: കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവുകൾ കണ്ടെത്താൻ കഠിനാധ്വാനം ചെയ്യുന്ന 81 വയസുകാരന്റെ കഥ ടെക്സസിൽ ചർച്ചയാകുന്നു.
ഡോൺ ജോൺസൺ എന്ന വയോധികന്റെ ജീവിതയാഥാർഥ്യങ്ങളാണ് ഇപ്പോൾ സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. വിമാനയാത്രയിൽ നഷ്ടപ്പെട്ട ലഗേജ് യാത്രക്കാരുടെ വീടുകളിൽ എത്തിച്ചു നൽകുന്ന ജോലിയാണ് ഡോൺ ചെയ്യുന്നത്.
ഇത്തരത്തിൽ ഒരു ലഗേജ് വീടിന്റെ പടികൾ കയറ്റി എത്തിക്കാൻ ഡോൺ ഏറെ പ്രയാസപ്പെടുന്ന ദൃശ്യം എറിൻ ഹവലിന്റെ വീടിന്റെ ഡോർ കാമറയിൽ പതിഞ്ഞിരുന്നു.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിത സാഹചര്യം പുറംലോകം അറിയുന്നത്.
സഹായഹസ്തവുമായി ഒരു നാട്
കാൻസർ ബാധിതയായ ഭാര്യ ജോസഫിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ നിത്യചെലവുകൾക്കുമായാണ് ഡോൺ കഴിഞ്ഞ മൂന്ന് വർഷമായി പ്രായത്തെപ്പോലും അവഗണിച്ച് ഈ ജോലി ചെയ്യുന്നത്.
57 വർഷമായി ഒരുമിച്ച് ജീവിക്കുന്ന ഈ വൃദ്ധദമ്പതികളുടെ അവസ്ഥ മനസിലാക്കിയ എറിൻ ഹവൽ, ഡോണിനെ സഹായിക്കാനായി "ഗോ ഫണ്ട് മീ' വഴി ഓൺലൈൻ ധനസമാഹരണത്തിന് തുടക്കമിട്ടു.
ജനങ്ങളുടെ വലിയ പിന്തുണ ലഭിച്ച കാമ്പയ്നിലേക്ക് സെപ്റ്റംബർ 24-ഓടെ 2,81,000 ഡോളറിലധികം സംഭാവനയായി എത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങൾക്ക് ലഭിച്ച ഈ പിന്തുണയ്ക്കും പ്രാർഥനകൾക്കും ഡോണും ജോസഫും നന്ദിയും അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ സെപ്റ്റംബർ 25-ന് ഗോ ഫണ്ട് മീ അധികൃതർ ആ കാമ്പയ്ൻ അപ്രതീക്ഷിതമായി നീക്കം ചെയ്യുകയായിരുന്നു. സംഭാവന നൽകിയ മുഴുവൻ ആളുകളുടെയും പണം തിരികെ നൽകുകയും ചെയ്തു.
കമ്പനിയുടെ സേവനനിബന്ധനകളുടെ ലംഘനമാണ് കാമ്പയ്ൻ നീക്കം ചെയ്യാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും എന്ത് ലംഘനമാണ് ഉണ്ടായതെന്ന് കൃത്യമായി കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ദമ്പതികളെ സഹായിക്കാൻ മറ്റ് വഴികൾ തേടുകയാണ് നാട്ടുകാർ.
Europe
ലൂർദ്: ലൂർദിന്റെ പുണ്യഭൂമിയിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു മുന്നിൽ വിശുദ്ധ ബർണദീത്തയുടെ വേഷത്തിലെത്തി ഗാനം ആലാപിച്ച് 13 വയസുകാരി ഏവ മൊളൻമേക്കർ.
‘ബർണദീത്ത് ദെ ലൂർദ്’ എന്ന സംഗീതനാടകത്തിലെ രണ്ടു പ്രധാന ഗാനങ്ങളാണ് ഏവ മൊളൻമേക്കർ പാടിയത്.
1858ൽ മാസബിയേൽ ഗുഹയിൽ പരിശുദ്ധ കന്യക മറിയത്തിന്റെ ദർശനം ലഭിച്ച വിശുദ്ധ ബർണദീത്തയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ നാടകം.
ഫ്രാൻസിലെ എക്സ് ഓൺ പ്രവിശ്യയിലെ ഫുവോ സ്വദേശിനിയായ ഏവയാണ് നാടകാവിഷ്കാരത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വാക്കുകൾക്കതീതമായ, വിശ്വസിക്കാനാകാത്ത നിമിഷമാണിതെന്നും മാർപാപ്പയ്ക്കു മുന്നിൽ പാടാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഏവ വികാരഭരിതയായി പ്രതികരിച്ചു.
നിർമലമായ ശബ്ദത്തിൽ ഉയർന്നുവന്ന ഗാനം മാർപാപ്പയെയും സദസിനെയും ഒരേപോലെ കോരിത്തരിപ്പിച്ചു. ഭക്തിസാന്ദ്രമായ ഈ അവിസ്മരണീയ നിമിഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
America
ഡാളസ്: പ്രവാസി മലയാളികൾ ആവേശത്തോടെ കാത്തിരുന്ന 27-ാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ഡാളസിൽ വർണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി ഡാളസ് ക്രിസ്റ്റ് ദി കിംഗ് ക്നാനായ പള്ളി പാരീഷ് ഓഡിറ്റോറിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കാനഡയിൽ നിന്നുള്ള ടീം ചാമ്പ്യന്മാരായി.
റോബർട്ട് മാത്യു ക്യാപ്റ്റനായ കാനഡ ടീമിലെ ജെയിംസ് താന്നിക്കൽ, ജോസഫ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇത്തവണത്തെ വിജയികളായി ട്രോഫിയും 4500 ഡോളറിന്റെ ഒന്നാം സമ്മാനവും കരസ്ഥമാക്കിയത്.
സമാപന സമ്മേളന വേദിയിൽ വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡുകളും സമ്മാനിച്ചു. ജോയ് നെല്ലാമറ്റം ക്യാപ്റ്റനായ, മാത്യു ഗീവർഗീസ്, തോമസ് കടിയൻപള്ളിൽ എന്നിവരുടെ ഷിക്കാഗോ ടീം രണ്ടാം സ്ഥാനവും 3000 ഡോളറും നേടി.
സിറിയക് വള്ളിപ്പടവിൽ നയിച്ച ലോസ് ആഞ്ചലസ് ടീം (കുര്യച്ചൻ മുല്ലപ്പള്ളി, വിൻസെന്റ് കൊട്ടിരിക്കൽ) മൂന്നാം സ്ഥാനവും (2250 ഡോളർ), കുഞ്ഞുമോൻ ഇല്ലിക്കാട്ടിൽ നയിച്ച ഹൂസ്റ്റൺ ടീം (തോമസ് ഐക്കരേത്ത്, സാജി പള്ളിക്കിഴക്കേതിൽ) നാലാം സ്ഥാനവും (1500 ഡോളർ) സ്വന്തമാക്കി.
ടൂർണമെന്റിന്റെ ഭാഗമായി നടന്ന "റേസ് ഫോർ ഫൺ' മത്സരത്തിൽ ആതിഥേയരായ ഡാളസ് ടീം ചാമ്പ്യന്മാരായി. ഷിബു ജെയിംസ് (ക്യാപ്റ്റൻ), ജോസ് വർക്കി, ബിനോ കല്ലുംകൽ എന്നിവരടങ്ങുന്ന സംഘമാണ് ഒന്നാം സ്ഥാനം നേടിയത്.
Europe
ബേൺ: സ്വിറ്റ്സര്‍ലന്‍ഡില്‍ പൂര്‍ണമായും ചിത്രീകരിച്ച "ഹാപ്പി ടു ഷെയർ' എന്ന മലയാളം ഹ്രസ്വചിത്രം പുറത്തിറങ്ങി. 32 മണിക്കൂറിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ലളിതമായൊരു ആശയവുമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്.
ഒരു വ്യക്തിയുടെയും അയാള്‍ ജീവിക്കുന്ന ചുറ്റുപാടുകളുടെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം, വ്യക്തിത്വം, ധാരണ, മറ്റുള്ളവരുമായി നമ്മള് പങ്കുവയ്ക്കാന്‍ തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ചിന്തിപ്പിക്കുന്നു.
ജിക്കു വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോബിന് ആറ്റിങ്കരയും നീന വര്‍ഗീസും ചേര്‍ന്നാണ് ഒരുക്കിയത്. ഛായാഗ്രഹണം മിഥുന് ജോണ്സണ്.
ശബ്ദ ഡിസൈന്‍ & മിക്സിംഗ് അശ്വിന് ദിനേശ്. ഫോളി & ഇഫക്ട്സ് എഡിറ്റിംഗ് ഐശ്വര്യ ലാഡോള്. സംഗീതം: എം.എസ്. യദുകൃഷ്ണ. എഡിറ്റിംഗ് ജിക്കു വര്‍ഗീസ്. അഭിനേതാക്കള്‍: ജാന്‍സി കലയംതാനം, അലക്സ് പട്ടുപാറ, റോബിന് ആറ്റിങ്കര.
America
ന്യൂയോർക്ക്: യുഎസിലെ "ജെൻ സി' തലമുറയിൽ മതപരവും ആത്മീയവുമായ കാര്യങ്ങളിൽ വലിയ വർധനവുണ്ടായതായി ഡെയ്ലി സിഗ്നൽ ഹാരിസ് പോൾ സർവേ റിപ്പോർട്ട്.
ജെൻ സി വിഭാഗത്തിൽപ്പെട്ട 88 ശതമാനം പേരും തങ്ങളുടെ ആത്മീയത സജീവമായി പിന്തുടരുന്നവരാണ്. 67 ശതമാനം ജെൻ സി അംഗങ്ങളും പതിവായി പ്രാർഥിക്കാറുണ്ട്. 54 ശതമാനം പേർ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുകയും 49 ശതമാനം പേർ ആരാധനകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
കുറച്ചുകാലം മുമ്പ് യുഎസിലെ ഏറ്റവും മതരഹിതരായ തലമുറയായി കണക്കാക്കപ്പെട്ടിരുന്ന ജെൻ സി, ഇപ്പോൾ വിശ്വാസത്തിലേക്ക് മടങ്ങിവരുന്നതായാണ് സർവേ വ്യക്തമാക്കുന്നത്.
മുൻ തലമുറകൾ പ്രചരിപ്പിച്ച മതേതര ഭൗതികവാദത്തോട് യുവജനങ്ങൾ മുഖം തിരിക്കുന്നതിന്റെയും ആത്മീയതയിലേക്ക് തിരികെ നടക്കുന്നതിന്റെയും ശക്തമായ സൂചനയാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Middle East and Gulf
മനാമ: കാൻസർ രോഗബാധയും സാമ്പത്തിക പ്രയാസങ്ങളും കാരണം നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായ മലയാളി വീട്ടമ്മയ്ക്ക് തുണയായി ബഹ്റനിലെ പ്രവാസി സമൂഹവും ഇന്ത്യൻ എംബസിയും. പ്രവാസി വെൽഫെയർ ബഹ്റിന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിച്ച വീട്ടമ്മയെ തുടർ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്ര തിരിക്കുന്നതിൽ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ഇന്ത്യൻ എംബസിയുടെ സമാനതകളില്ലാത്ത പിന്തുണയാണ് ദൗത്യം വേഗത്തിലാക്കിയത്. എംബസി ഉദ്യോഗസ്ഥർ നൽകിയ പിന്തുണ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായി.
പ്രവാസി വെൽഫെയർ വിഷയം ഏറ്റെടുത്തതോടെ ’ഹോപ്പ് ബഹ്റിൻ’ സൗജന്യ എയർ ടിക്കറ്റുമായി രംഗത്തെത്തി. ഒപ്പം ചികിത്സാ സഹായവുമായി വ്യക്തികളും മുന്നോട്ടുവന്നു. ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ പ്രയാസങ്ങളിൽ ഓടിയെത്തുന്ന ബഹ്റനിലെ സാമൂഹിക സംഘടനകളുടെയും മലയാളികളുടെയും കൂട്ടായ്മയാണ് യുവതിയുടെ തിരിച്ചു പോക്കും തുടർ ചികിത്സയും സാധ്യമാക്കിയതെന്ന് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ പറഞ്ഞു.
നാട്ടിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മ പൂർണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരികെ വരട്ടെയെന്ന് ആശംസിക്കുന്നതായും, ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും പ്രവാസി വെൽഫെയർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നാടകപ്രവർത്തകനും സാംസ്കാരിക പ്രതിഭയുമായിരുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ കലാജീവിതത്തെയും സാംസ്കാരിക സംഭാവനകളെയും അനുസ്മരിക്കുന്നതിനായി "ഓർമകളിലെ സൂര്യപ്രഭ' എന്ന പേരിൽ അനുസ്മരണം സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച വൈകുന്നേരം ആറിന് ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെന്ററിൽ വച്ചാണ് അനുസ്മരണം നടക്കുന്നത്. കുവൈറ്റിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും കലാസ്നേഹികളും ചടങ്ങിൽ പങ്കെടുക്കും.
കുവൈറ്റിലെ മലയാളി സമൂഹവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ കലാപ്രവർത്തനങ്ങളും സാംസ്കാരിക ഇടപെടലുകളും അദ്ദേഹം സമ്മാനിച്ച മറക്കാനാവാത്ത ഓർമകളും അനുസ്മരണച്ചടങ്ങിൽ പങ്കുവയ്ക്കും.
Middle East and Gulf
ദോഹ: വിജയമന്ത്രങ്ങള്‍ ടീമിന്റെ പുതിയ മോട്ടിവേഷണല്‍ പോഡ്കാസ്റ്റായ മോണിംഗ് വൈബ്സിന്റെ കമ്യൂണിറ്റി ലോഞ്ചിംഗ് അല്‍ സുവൈദ് ഗ്രൂപ്പില്‍ നടന്നു.
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസിന് പോസ്റ്റര്‍ നല്കി മുതിര്‍ന്ന കമ്യൂണിറ്റി ലീഡറും സംരംഭകനുമായ കെ.കെ. ഉസ്മാന് ലോഞ്ചിംഗ് നിര്‍വഹിച്ചു.
അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി.ഹംസ, ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, ഇഷ്ഫാഖ്, ഐസിബിഎഫ് പ്രസിഡന്റ് റഷീദ് അഹ്മദ്, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്മാന് ഡോ. മുഹമ്മദുണ്ണി ഒളകര, റാഫി പാറക്കാട്ടില് എന്നിവര്‍ സംസാരിച്ചു.
Middle East and Gulf
ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റിന്റെ ഓണാഘോഷം ഇന്ത്യൻ സോഷ്യൽ ക്ലബിൽ വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു.
ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, സാംസ്കാരിക സമ്മേളനം, തിരുവാതിരക്കളി, വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
സാംസ്കാരിക സമ്മേളനം കൈരളി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു. കൈരളി ഖോർഫക്കാൻ പ്രസിഡന്റ് റാംസൺ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി ജനാർദ്ദനൻ സ്വാഗതം ആശംസിച്ചു.
ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ബിനോയ്, കൈരളി സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ, സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സതീഷ് ഓമല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. മുഹമ്മദ് വാസിം, നഫീസത്ത് അഷ്റഫ്, ഹനീന സുൽഫിക്കർ, നിബിൻ കൂടനാണിക്കൽ മാത്യു, അൽഫിയ ഷമീർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ, കൈരളി മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. സുകുമാരൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് രക്ഷാധികാരി മുരളീധരൻ, കൈരളി വനിതാ കൺവീനർ ഗോപിക അജയ്, കൈരളി സെൻട്രൽ കമ്മിറ്റി അംഗം ഹഫിസ് ബഷീർ എന്നിവർ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
കൈരളി സെക്രട്ടറി സുനിൽ ചെമ്പള്ളിയിൽ നന്ദി രേഖപ്പെടുത്തി. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഓണാഘോഷം കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന മനോഹരമായ ആഘോഷമായി മാറി.
Middle East and Gulf
മനാമ: ബഹ്റിനില്‍ എത്തിയ കേരള മന്ത്രിയും കൊല്ലം എംഎല്‍എയുമായ ബിന്ദു കൃഷ്ണയെ കൊല്ലം പ്രവാസി അസോസിയേഷന് ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ബഹ്റിന് കുടുംബ സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടിക്ക് അതിഥിയായാണ് മന്ത്രി എത്തിയത്.
കൊല്ലം മണ്ഡലത്തിലെയും പ്രവാസി വിഷയങ്ങളും കൂടിക്കാഴ്ചയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം, ഓര്‍ഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചന്, അസിസ്റ്റന്റ് ട്രഷറര്‍ സിദ്ദീഖ് ഷാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മന്ത്രിക്കു കെപിഎയുടെ ആദരവും സംഘടനാ സുവനീറും കൈമാറി.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പ് മൂന്നാം വാരത്തിലേക്ക് കടന്നപ്പോൾ മൂന്ന് ആവേശകരമായ മത്സരങ്ങൾ അരങ്ങേറി. കുദു പ്രസന്റ്സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണർ അപ്പ് ട്രോഫിക്കുമായാണ് മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് പോരാട്ടം.
സുലൈ ടെക്നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും കെസിഎ ഗ്രൗണ്ടിൽ ഒരു മത്സരവുമാണ് മൂന്നാം വാരത്തിൽ നടന്നത്.
ആദ്യ മത്സരത്തിൽ റിബൽസ് റിയാദ് 16 റൺസിന് എംസിസിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത റിബൽസ് റിയാദ് നാല് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ എംസിസിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിബൽസ് റിയാദിന്റെ വിജയത്തിൽ മികച്ച പ്രകടനം നടത്തിയ മാലിക് മുനീർ മാൻ ഓഫ് ദ മാച്ചായി.
രണ്ടാം മത്സരത്തിൽ കൊക്കൻ ബാദ്ഷായുടെ ബാറ്റിംഗ് കരുത്തിനാണ് കെസിഎ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. നാല് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയ കൊക്കൻ ബാദ്ഷായ്ക്കെതിരെ ഡിഎഫ്സി റോക്ക്സ്റ്റാറിന് നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 32 റൺസിന്റെ വിജയമാണ് കൊക്കൻ ബാദ്ഷാ നേടിയത്. 106 റൺസുമായി തകർപ്പൻ ഇന്നിങ്സ് കളിച്ച ഇർഫാൻ മാൻ ഓഫ് ദ മാച്ചായി. ടൂർണമെന്റിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടവും ഇർഫാൻ സ്വന്തമാക്കി.
മൂന്നാം മത്സരത്തിൽ സ്മാഷസ് സിസി അതിവേഗം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഫ്രൈഡേ ഫൈറ്റേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്തു. മറുപടി ബാറ്റിംഗിറിങ്ങിയ സ്മാഷസ് സിസി 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് എട്ട് വിക്കറ്റിന്റെ വിജയം നേടി. മൻസൂർ മാൻ ഓഫ് ദ മാച്ചായി.
24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഇതുവരെ 20 ടീമുകൾ കളത്തിലിറങ്ങി. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ പൂർത്തിയായ ശേഷം സെമി ഫൈനലും ഫൈനലും ഡിസംബറിൽ നടക്കും. സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശം പകരുന്ന ടൂർണമെന്റിൽ ഓരോ വാരവും ശക്തമായ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്.
കെസിഎ ഗ്രൗണ്ടിൽ നൗഷിഫ്, മൻസൂർ റോഷൻ എന്നിവരും ടെക്നോമാക് ഗ്രൗണ്ട് ഒന്നിൽ ചാക്കോയും വിഷ്ണു മുകേഷും, ടെക്നോമാക് ഗ്രൗണ്ട് രണ്ടിൽ നയ്മുദ്ദീനും കയ്സും അമ്പയർമാരായി മത്സരങ്ങൾ നിയന്ത്രിച്ചു.
കേളി അസീസിയ ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, മലാസ് ഏരിയ വൈസ് പ്രസിഡന്റ് മുകുന്ദൻ, സൈബർവിങ് ജോയിന്റ് കൺവീനർ റാഷിഖ് എന്നിവർ മികച്ച കളിക്കാർക്കുള്ള മെമന്റോകൾ വിതരണം ചെയ്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: പ്രവാസി മലയാളികളുടെ പൊതുവേദിയായി ഇടതുപക്ഷ സർക്കാർ രൂപികരിച്ച ലോക കേരള സഭ പിരിച്ചുവിടുകയാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് ഓവർസീസ് എൻസിപി ഭാരവാഹികൾ.
പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ പ്രശ്നങ്ങൾ ഔദ്യോഗികമായി ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും സാധിച്ചിരുന്ന സുപ്രധാനമായ ഒരു സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്.
2018-ൽ രൂപീകൃതമായ ലോക കേരള സഭ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി പ്രവാസികളുടെ സാംസ്കാരിക-സാമൂഹിക-സാമ്പത്തിക ശേഷിയെ നാടിന്റെ വികസനവുമായി കൂട്ടിയോജിപ്പിക്കുന്നതിൽ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്.
കേരള നിയമ സഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികളും ഉൾപ്പെടെ 351 അംഗങ്ങൾ ചേർന്ന ഈ ജനാധിപത്യവേദിയെ ഇത്തരത്തിൽ ഉപേക്ഷിക്കുന്നത് പ്രവാസികളോടുള്ള കടുത്ത അവഗണനയാണെന്ന് ഓവർസീസ് എൻസി പി ഭാരവാഹികൾ പറഞ്ഞു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും സർക്കാരുമായുള്ള നിരന്തര ആശയവിനിമയത്തിനും ശക്തമായ ഒരു ഔദ്യോഗിക സംവിധാനം അനിവാര്യമാണ്. നിലവിലുള്ള ലോക കേരള സഭ സംവിധാനത്തിൽ പ്രവാസി പ്രാതിനിധ്യം ഇല്ലാതാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
അതിനാൽ ലോക കേരള സഭ പിരിച്ചു വിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി അരുൾ രാജ് എന്നിവർ വാർത്താക്കുറിപ്പിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
Middle East and Gulf
റിയാദ്: അഴീക്കോടൻ രാഘവനെ രാഷ്ട്രീയ ശത്രുക്കൾ കൊലപ്പെടുത്തിയ കാലത്തെ ജനാധിപത്യവിരുദ്ധ സാഹചര്യങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിലാണ് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ - മാധ്യമ അന്തരീക്ഷമെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.
അഴീക്കോടൻ രാഘവന്റെ 54-ാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കേളി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് വിമർശനം ഉയർന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കൺവീനറുമായിരിക്കെയാണ് 1972 സെപ്റ്റംബർ 23ന് അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടത്.
ഭരണാധികാരികൾക്കെതിരേ വാർത്ത നൽകുന്നതിന്റെ പേരിൽ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കേസെടുക്കുന്ന സാഹചര്യം നിലനിൽക്കുന്നു.
മാധ്യമ സ്ഥാപനങ്ങളുടെ കാർഡുകൾ നീക്കം ചെയ്യുക, ന്യൂസ് റൂമുകളിൽ പരിശോധന നടത്തുക, വാർത്താപ്രവർത്തനത്തെ തടസപ്പെടുത്തുന്ന തരത്തിൽ ഇടപെടുക തുടങ്ങിയ നടപടികളും ജനാധിപത്യ സമൂഹത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
അഴീക്കോടന്റെ ജീവിതവും രക്തസാക്ഷിത്വവും അധികാരത്തിനെതിരായ ജനകീയ പ്രതിരോധത്തിന്റെയും ജനാധിപത്യാവകാശ സംരക്ഷണത്തിന്റെയും ഓർമപ്പെടുത്തലാണെന്നും അനുസ്മരണ യോഗം വിലയിരുത്തി.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി. സമിതി അംഗം സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, ബത്ത ഏരിയ രക്ഷാധികാരി സമിതി അംഗം കെ.ടി. മുഹമ്മദ് ബഷീർ അമരമ്പലം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ സ്വാഗതവും ചന്ദ്രൻ തെരുവത്ത് നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒമ്പതു വയസുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ കുവൈറ്റ് പൗരന്റെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു.e
മൈദാൻ ഹവല്ലിയിൽ വച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം, റൗദ പ്രദേശത്തെ ഒരു സ്കൂളിന് മുന്നിൽ വസ്ത്രങ്ങളില്ലാത്ത നിലയിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയിരുന്നു.
Middle East and Gulf
മനാമ: ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച നവോത്ഥാന ആശയങ്ങൾക്ക് കാലാനുസൃതമായ തുടർച്ചകൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം.
ശ്രീനാരായണ ഗുരു സമാധി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റിൻ സംഘടിപ്പിച്ച ‘ഗുരു ഓർമകൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയങ്ങളെ കേവലം ചരിത്രസ്മരണകളിൽ ഒതുക്കാതെ, സമകാലിക സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പുതിയ മുന്നേറ്റങ്ങൾക്ക് രൂപം നൽകണം.
സമൂഹത്തിൽ നിലനിന്നിരുന്ന ജാതീയവും സാമൂഹികവുമായ അസമത്വങ്ങൾക്കെതിരേ അറിവ്, വിദ്യാഭ്യാസം, സംഘടന, സാമൂഹിക ഇടപെടൽ എന്നിവ ഉയർത്തിപ്പിടിച്ചാണ് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന് നേതൃത്വം നൽകിയത്.
മനുഷ്യനെ കേന്ദ്രമാക്കിയുള്ള ഗുരുദർശനം പുതിയ തലമുറയുടെ ചിന്തയിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കുമ്പോഴാണ് നവോത്ഥാനത്തിന്റെ തുടർച്ച യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യസമത്വം, വിദ്യാഭ്യാസം, സാമൂഹിക നീതി, സഹോദര്യം, മതസൗഹാർദം എന്നീ മൂല്യങ്ങൾക്ക് ഇന്നും ഏറെ പ്രാധാന്യമുണ്ടെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു.
ഗുരുവിനെ ഓർമിക്കുന്നതിന്റെ യഥാർഥ അർഥം അദ്ദേഹത്തിന്റെ ആശയങ്ങളെ സ്വന്തം ജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും പ്രാവർത്തികമാക്കുന്നതിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസി വെൽഫെയർ റിഫ സോണൽ വൈസ് പ്രസിഡണ്ട് ഫസൽ റഹ്മാൻ സ്വാഗതവും മനാമ സോണൽ സെക്രട്ടറി അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു. അനസ് കാഞ്ഞിരപ്പള്ളി, മൊയ്തു തിരുവള്ളൂർ, അനിൽ ആറ്റിങ്ങൽ, അമീൻ ആറാട്ടുപുഴ തുടങ്ങിയവർ നേതൃത്വം നൽകി.
Middle East and Gulf
റിയാദ്: ലോകത്താകെയുള്ള പ്രവാസി മലയാളികളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസികളെ പങ്കാളികളാക്കാനും രൂപം നൽകിയ ലോക കേരളസഭ അവസാനിപ്പിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്ന് കേളി കലാസാംസ്കാരിക വേദി പ്രസ്താവനയിൽ പറഞ്ഞു.
ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് വ്യക്തമാക്കിയിരിക്കുകയാണ്. ലോക കേരളസഭയുടെ ആറാം പതിപ്പിനായി സർക്കാർ തുക വകയിരുത്തിയിട്ടില്ലെന്നും സെക്രട്ടേറിയറ്റിന്റെ ഭരണച്ചെലവിനും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കുമാണ് തുക അനുവദിച്ചിരിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.
പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് അവതരിപ്പിക്കാനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ അനുഭവങ്ങളും നിർദേശങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും അവസരം ഒരുക്കിയ വേദിയായിരുന്നു ലോക കേരളസഭ. പ്രവാസി സമൂഹത്തെ വെറും പണമയക്കുന്ന വിഭാഗമായി കാണാതെ കേരളത്തിന്റെ വികസന പങ്കാളികളായി പരിഗണിക്കണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സംവിധാനം രൂപപ്പെട്ടത്.
ലോക കേരളസഭയിൽ ഉയർന്നുവന്ന ചർച്ചകളുടെ തുടർച്ചയായി രൂപംകൊണ്ടതും പ്രവാസികളുടെ ജീവിതത്തിൽ നേരിട്ട് ഇടപെട്ടതുമായ നിരവധി ക്ഷേമപദ്ധതികളുണ്ട്. നോർക്ക കെയർ, നോർക്ക കെയർ പ്ലസ് തുടങ്ങിയ പദ്ധതികൾ ഇതിന് പ്രധാന ഉദാഹരണങ്ങളാണ്. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യപരിരക്ഷയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതിൽ ഈ പദ്ധതികൾ വലിയ സഹായമാണ് നൽകിയത്. അടിയന്തര ചികിത്സാ സാഹചര്യങ്ങളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഘട്ടങ്ങളിലും നിരവധി പ്രവാസികൾക്കും കുടുംബങ്ങൾക്കും ആശ്വാസം നൽകാനും ജീവൻ രക്ഷിക്കാനും ഇത്തരം പദ്ധതികൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ ജീവിതാനുഭവങ്ങളിൽനിന്നും ഉയർന്നുവന്ന ആവശ്യങ്ങൾ ചർച്ച ചെയ്യാനും അവ നയപരമായ ഇടപെടലുകളാക്കി മാറ്റാനും ലോക കേരളസഭ വഹിച്ച പങ്കിന്റെ പ്രാധാന്യം ഇതിലൂടെ വ്യക്തമാകുന്നു.
ലോക കേരളസഭയുടെ പ്രവർത്തനരീതിയെക്കുറിച്ച് സർക്കാരിന് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ അത് കൂടുതൽ സുതാര്യവും ഫലപ്രദവുമാക്കുകയാണ് വേണ്ടത്. പ്രവാസികളുടെ പങ്കാളിത്തത്തിനുള്ള വേദി ഇല്ലാതാക്കുകയല്ല പരിഹാരം. ലോക കേരളസഭയെ രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണാതെ കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വളർച്ചയിൽ പ്രവാസികൾ വഹിക്കുന്ന പങ്കിന്റെ അടിസ്ഥാനത്തിൽ സമീപിക്കണം.
പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുകയും അവ നയരൂപീകരണത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ലോക കേരളസഭ അവസാനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രവാസി മലയാളികളുടെ പ്രതിനിധിത്വവും പങ്കാളിത്തവും ഉറപ്പാക്കുന്ന ലോക കേരളസഭ തുടരണമെന്നും കേളി കലാസാംസ്കാരിക വേദി സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Middle East and Gulf
ദുബായ്: എസ്ബി കോളജ്-അസംപ്ഷൻ കോളജ് അലുംമ് നെ യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം ഓർമ്മപ്പൂക്കളം 2026’ എന്ന പേരിൽ ആഘോഷിച്ചു.
കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. ജോൺ ജോസഫ് എടാട്ട് മുഖ്യ പ്രഭാഷണം നടത്തി.അക്കാഫ് അസോസിയേഷൻ യു എ ഇ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, നടൻ കൈലാഷ്, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ, മഞ്ജു തോംസൺ, ജോസഫ് കളത്തിൽ, ഗീതി സോബിൻ, ജൂലി പോൾ, ഡോ. ലിൻഡ മാത്യു എന്നിവർ പ്രസംഗിച്ചു.
അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ് അസോസിയേഷൻ ഹാളിൽ രാവിലെ 10 മുതൽ 4 വരെ നടന്ന ആഘോഷ പരിപാടികളിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
മാവേലി എഴുന്നള്ളത്ത്, ഓണസദ്യ, ശിങ്കാരി മേളം, ഗാനമേള, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.
Middle East and Gulf
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ ഓണാഘോഷമായ "പൊന്നോണം 2026' വിപുലമായ ജനപങ്കാളിത്തത്തോടെ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്നു. സമാജം പ്രവർത്തനോദ്ഘാടനവും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
ഏകദേശം 4000-ഓളം പേർ പങ്കെടുത്ത ഓണസദ്യയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണമായത്. കേരള ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
സമാജം രക്ഷാധികാരിയും ജമിനി ബിൽഡിംഗ് മെറ്റീരിയൽസ് മാനേജിംഗ് ഡയറക്ടറുമായ ഗണേഷ് ബാബു ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് എ.എം. അൻസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി.ടി. റഫീഖ്, ട്രഷറർ അനീഷ് മോൻ, വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ചീഫ് കോഓർഡിനേറ്റർ ഗോപകുമാർ, ജോയിന്റ് സെക്രട്ടറി അനുപ എന്നിവർ സംസാരിച്ചു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗമായിരുന്ന അന്തരിച്ച പി.പി. യൂസഫിന്റെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ട് കൈമാറി.
യൂസഫിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ നടന്ന ചടങ്ങിൽ ഒറ്റപ്പാലം എംഎൽഎ അഡ്വ. കെ. പ്രേംകുമാർ സഹായധനം മകൻ റോഷൻ യൂസഫിന് കൈമാറി. സിപിഎം കൊട്ടോപ്പാടം ലോക്കൽ സെക്രട്ടറി എം. മനോജ് അധ്യക്ഷനായ പരിപാടിയിൽ കേളി ട്രഷറർ മധു ബാലുശേരി സ്വാഗതം പറഞ്ഞു.
കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് സൈതലവി, ബ്രാഞ്ച് സെക്രട്ടറി സി. ഹംസ, കേളി ജീവകാരുണ്യ കമ്മിറ്റി അംഗം മധു ഇടപ്പുറത്ത്, പ്രവാസി സംഘം ഏരിയ ട്രഷറർ ഹമീദ്, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം എ. ഹംസ എന്നിവർ സംസാരിച്ചു.
കേളി കേന്ദ്ര കമ്മിറ്റി അംഗം ഹാരിസ് മണ്ണാർക്കാട് നന്ദി പറഞ്ഞു. 23 വർഷത്തോളമായി റിയാദിൽ പ്രവാസിയായിരുന്ന പി.പി. യൂസഫ് പക്ഷാഘാതത്തെ തുടർന്ന് റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും അസീസിയ ഏരിയ കമ്മിറ്റിയും നേതൃത്വം വഹിച്ചിരുന്നു.
Middle East and Gulf
മനാമ: ബഹ്റിനിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ ബഹ്റിൻ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി.
സാങ്കേതിക മുന്നേറ്റത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ നടപ്പിലാക്കിയ ഇ-ഗേറ്റ് സംവിധാനം യാത്രാ നടപടികൾ എളുപ്പമാക്കുമെങ്കിലും കൃത്യമായ മുൻകരുതലുകളോ ബദൽ സംവിധാനങ്ങളോ ഇല്ലാതെ പാസ്പോർട്ടിൽ എക്സിറ്റ്/എൻട്രി മുദ്രകൾ പതിപ്പിക്കുന്നത് ഒഴിവാക്കിയത് പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പാസ്പോർട്ടിൽ ഇമിഗ്രേഷൻ സ്റ്റാമ്പ് ഇല്ലാത്തതിനാൽ പാസ്പോർട്ട് പുതുക്കൽ, പിസിസി, വീസ പ്രോസസിംഗ്, ഡിപെൻഡന്റ് വീസ എന്നിവയ്ക്കായി പാസ്പോർട്ട് സേവാ കേന്ദ്രങ്ങളോ എംബസികളോ അപേക്ഷകൾ നിരസിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നു.
യാത്രാ ചരിത്രം തെളിയിക്കാൻ ഇ-എഫ്ആർആർഒ (e-FRRO) പോർട്ടൽ വഴി 1000 രൂപ ഫീസ് നൽകി രേഖ ഡൗൺലോഡ് ചെയ്യേണ്ട സാഹചര്യമാണുള്ളത്. കൂടാതെ, ഇ-ഗേറ്റ് (FTI-TTP) സംവിധാനത്തിൽ ആധാർ സ്വീകരിക്കാത്തത് മൂലം നോർക്ക ആനുകൂല്യങ്ങൾക്കും ബാങ്ക് വായ്പകൾക്കും തടസം നേരിടുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പ്രവാസികൾ നേരിടുന്ന ജീവിത പ്രയാസങ്ങൾ, ഫ്രീ വീസ തട്ടിപ്പ് മൂലമുള്ള നാടുകടത്തൽ, വിമാന ടിക്കറ്റ് നിരക്കുവർധന, സാമൂഹിക സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ വിഷയങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.
ബഹ്റിനിൽ നോർക്ക ഹെൽപ്പ് ഡെസ്കും എമർജൻസി ടിക്കറ്റ് ഫണ്ടും അനുവദിക്കുക, പാസ്പോർട്ട് സീലിംഗ് വിഷയത്തിലെ ഫീസ് ഒഴിവാക്കുക, FTI-TTP ലളിതവത്കരിക്കുക എന്നീ ആവശ്യങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ പ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേട്ട ഡെപ്യൂട്ടി സ്പീക്കർ, ഇ-ഗേറ്റ് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) ശ്രദ്ധയിൽപ്പെടുത്തി പരിഹാരത്തിന് സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പുനൽകി.
പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളിൽ അനുഭാവപൂർവമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി വെൽഫെയർ ബഹ്റിൻ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു. പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം, വൈസ് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ എന്നിവരും ഡെപ്യൂട്ടി സ്പീക്കറുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: മലങ്കര കൾച്ചറൽ അസോസിയേഷൻ (എംസിഎ - കുവൈറ്റ്) സംഘടിപ്പിച്ച പ്രഥമ ഓണാഘോഷം ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്ററന്റിൽ വച്ച് "ഒന്നിച്ചൊരോണം 2026' എന്ന പേരിൽ നടന്നു.
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമുയർത്തിയ ആഘോഷത്തിൽ കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു.
മാവേലി വരവേൽപ്പ് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും നടന്നു. ശേഷം പ്രാർഥനാഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളന ചടങ്ങിൽ കുവൈറ്റ് ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.
തുടർന്ന് എംസിഎ ജനറൽ സെക്രട്ടറി ജിനു കെ. എബ്രഹാം സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.
Middle East and Gulf
ദമാം: നവയുഗം സാംസ്കാരികവേദി വായനവേദിയുടെ പ്രതിമാസ പുസ്തകചർച്ച പരിപാടിയായ "അക്ഷരസദസ്' ദമാമിൽ അരങ്ങേറി. ദമാം നവയുഗം ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ വായനവേദി പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂർ അധ്യക്ഷത വഹിച്ചു.
വായനവേദി സെക്രട്ടറി ബിനു കുഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം മുതിർന്ന നേതാവ് ഉണ്ണി പൂച്ചെടിയിൽ അക്ഷരസദസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സിപിഐയുടെ മുതിർന്ന നേതാവായിരുന്ന വെളിയം ഭാർഗവനെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി.
തുടർന്ന് നവയുഗം വായനവേദി അംഗങ്ങളായ സജീഷ് പട്ടാഴി, അരുൺ വിജയൻ, അഖിൽ രാജ് എന്നിവർ യഥാക്രമം കാക്കനാടന്റെ "കാലപ്പഴക്കം', എം.ടി. വാസുദേവൻ നായരുടെ "മഞ്ഞ്', തകഴിയുടെ "രണ്ടിടങ്ങഴി' എന്നീ പുസ്തകങ്ങൾ അവതരിപ്പിച്ചു.
അക്ഷരസദസിന്റെ അടുത്ത പുസ്തകചർച്ച ഒക്ടോബർ 15ന് നടത്താൻ തീരുമാനിച്ചു.
Middle East and Gulf
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്റെ പുതിയ ഭരണസമിതി സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റു. കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇന്‍കാസ് നയിച്ച മുന്നണിയാണ് ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് ഭരണം തിരിച്ചു പിടിച്ചത്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഇത്തവണ മൂന്ന് മുന്നണികളായി മത്സരിച്ചിട്ടും അധികാരം തിരിച്ചു പിടിച്ച ആവേശത്തിലാണ് ഇന്‍കാസിന്റെ നേതാക്കളായ കെ. ബാലകൃഷ്ണന്, അഡ്വ. വൈ.എ. റഹീം എന്നിവര്‍.
ഇരുവരും യഥാക്രമം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ അധികാരമേറ്റു. അസോസിയേഷന് മുന്‍ പ്രസിഡന്റും കെഎംസിസി യുഎഇ നാഷ്ണല്‍ കമ്മിറ്റി ട്രഷറുമായ നിസാര്‍ തളങ്കരയും സിപിഎം അനുഭാവ പ്രവാസി സംഘടനാ നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി. ശ്രീപ്രകാശിനെയും പരാജയപ്പെടുത്തിയാണ് ഇരുവരും വിജയിച്ചത്.
ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട് വിഭാഗം കോണ്‍സല്‍ സുനില്‍ കുമാര്‍ എല്ലാവര്ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
അഡ്വ. അന്‍സാര്‍ താജ് ജോയിന്റ് ജനറല്‍ സെക്രട്ടറിയായും അനില്‍ ലാല്‍ പുരുഷോത്തമന് ജോ. ട്രഷററായും തങ്കച്ചന് മണ്ഡപത്തിൽ ഓഡിറ്ററായും അധികാരമേറ്റു.
ഭരണസമിതി അംഗങ്ങളായി അഭിലാഷ് രത്നാകരന്, ജാഫര്‍ കണ്ണാട്ട്, റോയ് മാത്യു, അനില്‍ കുമാര്‍ കെ.ജി. പിള്ള, പ്രദീഷ് ചിതറ, അബ്ദുള്‍ മനാഫ് എന്നിവരും സത്യപ്രതിഞ്ജ ചൊല്ലി.
അതേസമയം, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ട്രഷറര്‍ ജിബി ബേബി, കെ.കെ. താലിബ് എന്നിവര്‍ക്ക് ചടങ്ങിന് പങ്കെടുക്കാനായില്ല.
മുന്‍ ജനറല്‍ സെക്രട്ടറി പി. ശ്രീപ്രകാശും നിരവധി കെഎംസിസി പ്രവർത്തകരും സത്യപ്രതിഞ്ജാ ചടങ്ങില്‍ സംബന്ധിച്ചു.
ഷാര്‍ജ എസ്എസ്ഡി എന്ന സര്‍ക്കാര്‍ മന്ത്രാലയത്തിലെ അബ്ദുല്ല ബു അലി, തയ്യിബ് അബ്ദുല്‍ റഹ്മാന്, റിട്ടേണിംഗ് ഓഫീസര്‍ പോള്‍ ടി. ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Middle East and Gulf
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമായ കെപിഎ ടസ്കേഴ്സിന്റെ പുതിയ ലോഗോ പ്രസിഡന്റ് നിസാർ കൊല്ലം പ്രകാശനം ചെയ്തു.
കെപിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറിയും ക്രിക്കറ്റ് ടീം കോഓർഡിനേറ്ററുമായ വി.എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ദീഖ് ഷാൻ, സിസി അംഗവും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിനീത് അലക്സാണ്ടർ, സിസി അംഗം പ്രശാന്ത് പ്രബുദ്ധൻ, വൈസ് ക്യാപ്റ്റൻ ഷാൻ അഷ്റഫ്, മറ്റു ടീമങ്ങൾ എന്നിവർ പങ്കെടുത്തു.
Middle East and Gulf
ദുബായി: എസ്ബി കോളജ് - അസംപ്ഷൻ കോളജ് അലുമ്നി യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം "ഓർമപ്പൂക്കളം 2026' എന്ന പേരിൽ ആഘോഷിക്കും. സെപ്റ്റംബർ 20ന് അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ് അസോസിയേഷൻ ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുക്കും. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഓണാഘോഷം ഉദ്ഘാടനം ചെയ്യും.
ചാപ്റ്റർ പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിക്കും. ഫാ. ജോൺ ജോസഫ് എടാട്ട് മുഖ്യ പ്രഭാഷണം നടത്തും. നടൻ കൈലാഷ്, മഞ്ജു തോംസൺ, ജോസഫ് കളത്തിൽ, ഗീതി സോബിൻ, ജൂലി പോൾ, ഡോ. ലിൻഡ മാത്യു എന്നിവർ പ്രസംഗിക്കും.
നേപ്പാളിലെ പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പങ്കെടുത്ത അലുമ്നി അംഗം ഡോ. ആന്റണി തോമസിനെ ചാപ്റ്റർ ഉപദേഷ്ടാക്കളായ ജോ കാവാലവും ബിജു ഡൊമിനിക്കും ചേർന്ന് ആദരിക്കും.
ഓണസദ്യ, ശിങ്കാരി മേളം, ഗാനമേള കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാകും.
Middle East and Gulf
അബുദാബി: മാർത്തോമ്മ ഇടവക മിഷൻ സംഘടിപ്പിക്കുന്ന കൺവൻഷൻ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മുസഫ മാർത്തോമ്മ ദേവാലയത്തിലും 27ന് റുവൈസിലുള്ള സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കാത്തലിക് ചർച്ച് ഹാളിലും നടക്കും.
രാത്രി 07.45 മുതൽ 9.30 വരെയാണ് കൺവൻഷൻ നടക്കുക. സുവിശേഷകൻ ബിജു നെടുമ്പ്രം നേതൃത്വം നൽകും. ക്രിസ്തു കേന്ദ്രീകൃത ജീവിതം എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
അബുദാബി സിറ്റി, ബനിയാസ്, മുസഫ എന്നിവിടങ്ങളിൽ നിന്ന് ബസ് സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് പി.എസ്. ഷാജി 050 573 0410.
Middle East and Gulf
റിയാദ്: റിയാദിൽ മരിച്ച കാസർഗോഡ് സ്വദേശിനി ചിപ്പി രതീഷിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. ആവശ്യമായ രേഖകളെല്ലാം ശരിയാക്കി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്. ഭർത്താവ് രതീഷ് ദക്ഷിണാഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ.
Middle East and Gulf
ദുബായി: പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെൽത്ത്കെയർ ലീഡേഴ്സ് പട്ടികയിൽ മികച്ച നേട്ടം കൊയ്ത് മലയാളി സംരംഭകരും എക്സിക്യൂട്ടീവുകളും.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഫൗണ്ടർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും ബുർജീൽ ഹോൾഡിംഗ്സ് ഫൗണ്ടറും ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിലുമാണ് ഈ അഭിമാന നേട്ടത്തിന്റെ മുൻപന്തിയിൽ ഇടംപിടിച്ചത്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് ഹെൽത്ത്കെയർ സ്ഥാപകരിലാണ് ഇരുവരുടെയും സ്ഥാനം. ആരോഗ്യമേഖലയിലെ വളർച്ച, നിക്ഷേപം, നവീകരണം, വിപുലീകരണം, വ്യവസായ രംഗത്തെ സ്വാധീനം എന്നിവ വിലയിരുത്തി ഫൗണ്ടർ, എക്സിക്യൂട്ടീവ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ഫോബ്സ് റാങ്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻനിരയിൽ ഡോ. ആസാദ് മൂപ്പനും ഡോ. ഷംഷീർ വയലിലും
സ്ഥാപകരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്താണ് ഡോ. ആസാദ് മൂപ്പൻ. 1987-ൽ ദുബായിയിൽ ഒരു ചെറിയ ക്ലിനിക്കിൽ തുടങ്ങി, മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ ശൃംഖലകളിലൊന്നായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനെ വളർത്തിയെടുത്തത് ഡോ. മൂപ്പനാണ്.
ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 1,025 സ്ഥാപനങ്ങളുള്ള ആസ്റ്ററിൽ 65,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നതായി ഫോബ്സ് റിപ്പോർട്ടിൽ പറയുന്നു. ജിസിസിയിൽ 16 ആശുപത്രികളും 128 ക്ലിനിക്കുകളും 360 ഫാർമസികളും ആസ്റ്ററിന് കീഴിലുണ്ട്.
യുഎഇയിലും സൗദി അറേബ്യയിലുമായി ഗ്രൂപ്പ് പ്രഖ്യാപിച്ച കോടിക്കണക്കിന് രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമാണ്. പട്ടികയിൽ നാലാം സ്ഥാനത്താണ് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ.
2007-ൽ അബുദാബിയിൽ ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപിച്ച അദ്ദേഹം ചെയർമാൻ പദവിക്ക് പുറമെ കഴിഞ്ഞ വർഷം ഡിസംബറിൽ സിഇഒ പദവിയും ഏറ്റെടുത്തിരുന്നു.
യുഎഇയിലും സൗദി അറേബ്യയിലുമായി നൂറോളം ആസ്തികളുള്ള ശൃംഖലയിൽ 20 ആശുപത്രികളാണുള്ളത്. പതിനാലായിരത്തിലധികം പേർ ജോലി ചെയ്യുന്ന ബുർജീൽ ഹോൾഡിംഗ്സ് പ്രതിവർഷം ഏഴു ദശലക്ഷത്തിലധികം രോഗികൾക്കാണ് സേവനം നൽകുന്നത്.
പട്ടികയിലെ മറ്റ് പ്രമുഖ സ്ഥാപകരും എക്സിക്യൂട്ടീവുകളും
ഫൗണ്ടർമാരുടെ പട്ടികയിൽ മറ്റ് മുൻനിര മലയാളി സംരംഭകരും സജീവ സാന്നിധ്യമാണ്. മുഹമ്മദ് ആലുങ്ങൽ (അബീർ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടർ & ചെയർമാൻ): 40-ാം സ്ഥാനം.
മുഹമ്മദ് മിയാൻദാദ് വി.പി (33 ഹോൾഡിംഗ്സ് ചെയർമാൻ & എം.ഡി): 42-ാം സ്ഥാനം, ഡോ. സണ്ണി കുര്യൻ (ഡോ. സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പ് ഫൗണ്ടർ & ചെയർമാൻ): 43-ാം സ്ഥാനം.
ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ പ്രത്യേക ഹെൽത്ത്കെയർ എക്സിക്യൂട്ടീവ്സ് പട്ടികയിലും പ്രഗത്ഭ മലയാളി പ്രഫഷണലുകൾ ഇടംപിടിച്ചിട്ടുണ്ട്.
ഷെർബാസ് ബിച്ചു (ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് യുഎഇ, ഒമാൻ, ബഹ്റിൻ ഗ്രൂപ്പ് സിഇഒ): 17-ാം സ്ഥാനം. ഷാനില ലൈജു (മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേഴ്സ് ഗ്രൂപ്പ് സിഇഒ): 64-ാം സ്ഥാനം.
കമ്പനിയുടെ വലുപ്പം, വരുമാനം, ആസ്തികൾ, വ്യവസായ രംഗത്തെ സ്വാധീനം, നേതൃപാടവം, നവീകരണം, സമീപകാല നേട്ടങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഫോബ്സ് ഈ റാങ്കിംഗ് തയാറാക്കിയത്.
രണ്ട് വ്യത്യസ്ത പട്ടികകളിലായി ഏഴ് മലയാളി ഹെൽത്ത്കെയർ ലീഡർമാർ ഇടംപിടിച്ചത് മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിപാലന മേഖലയുടെ വളർച്ചയിൽ മലയാളികൾ വഹിക്കുന്ന സുപ്രധാന പങ്കിന് തെളിവാണ്.
Middle East and Gulf
അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ (അൻറിയ) അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം "ഓണനിറവ് 2026' വൈവിധ്യമാർന്ന കലാ - സാംസ്കാരിക പരിപാടികളോടെയും മത്സരങ്ങളോടെയും ശ്രദ്ധേയമായി.
ആഘോഷത്തിൽ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും സജീവമായി പങ്കെടുത്തു. വിവിധ പ്രായവിഭാഗങ്ങൾക്കായി സംഘടിപ്പിച്ച മത്സരങ്ങൾക്കു പിന്നാലെ കേരളത്തിന്റെ ഓണപ്പാരമ്പര്യം വിളിച്ചോതുന്ന മാവേലി എഴുന്നള്ളത്ത് ആഘോഷത്തിന് മാറ്റുകൂട്ടി.
പ്രസിഡന്റ് ലതീഷ് ചുള്ളി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായ സത്വ ആയുർവേദയുടെ സിഇഒ ഗോപിക ആനന്ദ് ഉദ്ഘാടനം ചെയ്തു.
കൺവീനർ അനിൽ അഗസ്റ്റി, വൈസ് പ്രസിഡന്റ് ഫിമി റിജു, ജോയിന്റ് സെക്രട്ടറി ഷാജു വർഗീസ്, ജോയിന്റ് ട്രഷറർ മാർട്ടിൻ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
Middle East and Gulf
മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന റോജി ജോണിന് കെപിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കെപിഎയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായിരുന്ന റോജി ജോൺ സംഘടനയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. കെപിഎയുടെ വിവിധ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ ആത്മാർഥമായ സഹകരണവും സേവനവും പ്രസിഡന്റ് നിസാർ കൊല്ലം ഓർമിച്ചു.
ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി.എം. പ്രമോദ്, അസിസ്റ്റന്റി ട്രഷറർ സിദ്ദീഖ് ഷാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
റോജി ജോണിന്റെ നാട്ടിലെ ഭാവിജീവിതത്തിന് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആശംസകൾ നേർന്നു.
Middle East and Gulf
അബുദാബി: ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന സങ്കീർണവും ഗൗരവമേറിയതുമായ പല വെല്ലുവിളികൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ നൂതന പരിഹാരങ്ങൾ നിർദേശിച്ച് യുഎഇയിലെ സർവകലാശാല വിദ്യാർഥികൾ.
രോഗനിർണയത്തിലെ കാലതാമസം മുതൽ കൃത്യമായ ചികിത്സാ നിർദേശങ്ങൾ ലഭ്യമാക്കുന്നതിൽ വരെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾക്കാണ് യുവതലമുറ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്തരം തേടിയത്.
ബുർജീൽ ഹോൾഡിംഗ്സിന്റെ എഐ ആൻഡ് ടെക്നോളജി വിഭാഗമായ ഐമെഡ് സൊല്യൂഷൻസും മെഡിക്കൽ എഡ്യൂക്കേഷൻ വിഭാഗമായ ബുർജീൽ ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി അബുദാബിയിൽ സംഘടിപ്പിച്ച "എഐ ബിൽഡേഴ്സ് സമ്മിറ്റ് 2026' ആരോഗ്യരംഗത്തെ എഐ ഉപയോഗത്തിൽ നൂതന നിർദേശങ്ങളാണ് മുന്നോട്ടുവച്ചത്.
രോഗികളുടെ ലക്ഷണങ്ങളുടെ ഗൗരവം വേഗത്തിൽ മനസിലാക്കി മികച്ച ചികിത്സാ മാർഗങ്ങൾ നിർദേശിക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന എഐ പ്ലാറ്റ്ഫോം ഉച്ചകോടിയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.
അബുദാബിയിൽ നടന്ന ചടങ്ങിൽ ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി ആരോഗ്യ വകുപ്പ് ഐടി ഓപ്പറേഷൻസ് സെക്ഷൻ തലവനായ എൻജിനിയർ അബ്ദുല്ല അൽ ഫഖീഹ്, അബുദാബി 42 പാർട്ണർഷിപ്പ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ഡോ. ഹാസിം ജറ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികളെ പ്രഖ്യാപിച്ചു.
ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പ്രധാന പുരസ്കാരങ്ങൾ സമ്മാനിച്ചത്. 42 അബുദാബിയിലെ ഹംദാൻ ബഷീർ വികസിപ്പിച്ചെടുത്ത "പ്രിസം' എന്ന കോൺവേർസേഷണൽ എഐ പ്ലാറ്റ്ഫോം ഗോൾഡ് പ്രൈസ് സ്വന്തമാക്കി.
രോഗികൾക്ക് ലക്ഷണങ്ങളുടെ ഗൗരവം തിരിച്ചറിയാനും എന്ത് ചികിത്സ തേടണമെന്ന് മനസിലാക്കാനും ഇത് സഹായിക്കുന്നു. ഒപ്പം, ഡോക്ടർമാർക്ക് കൃത്യമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനുള്ള വിവരങ്ങളും പ്ലാറ്റ്ഫോം നൽകും.
രോഗികളുടെ രേഖകൾ കൃത്യമായി ശേഖരിക്കാനും ക്രമീകരിക്കാനും ആരോഗ്യപ്രവർത്തകരെ സഹായിക്കുന്ന കേസ്റെഡി എഐ (വികസിപ്പിച്ച അൽ ഐൻ യൂണിവേഴ്സിറ്റിയുടെ ബിലാൽ ഫെറോസ് ഖാൻ സിൽവർ പ്രൈസും രോഗികൾ, ഡോക്ടർമാർ, പരിചരണം നൽകുന്നവർ എന്നിവരെ ഒരു സംവിധാനത്തിന് കീഴിൽ ബന്ധിപ്പിക്കുന്ന സനാദി എഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച അബുദാബി യൂണിവേഴ്സിറ്റിയുടെ ഖദീജ അൽ ഖസ്റജി ബ്രോൺസ് പ്രൈസും കരസ്ഥമാക്കി.
ബെസ്റ്റ് എഐ ബിൽഡർ, ബെസ്റ്റ് എഐ ഫോർ കമ്മ്യൂണിറ്റി ഹെൽത്ത്, റൈസിംഗ് സ്റ്റാർ, ബെസ്റ്റ് ഹെൽത്ത്കെയർ ഇന്നൊവേഷൻ, മോസ്റ്റ് സ്കെയ്ലബിൾ കൺസെപ്റ്റ്, ബെസ്റ്റ് എഐ പ്രോഡക്റ്റ് തിങ്കർ, ബെസ്റ്റ് യുഐ/യുഎക്സ് തുടങ്ങി ഏഴ് വിഭാഗങ്ങളിലും വിദ്യാർഥികൾ പുരസ്കാരങ്ങൾ നേടി.
യുവതലമുറ ആരോഗ്യരംഗത്തെ യഥാർത്ഥ പ്രശ്നങ്ങളെ മനസ്സിലാക്കി സാങ്കേതികവിദ്യയിലൂടെ അവയ്ക്ക് പരിഹാരം കാണുന്നത് അഭിനന്ദനാർഹമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. യുഎഇയിലെ സർവകലാശാലകളിൽ നിന്ന് വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ബുർജീൽ ഹോൾഡിംഗ്സ് എപ്പോഴും മുൻപന്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യമേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ലഭ്യമാക്കുന്നതിലൂടെ ആരോഗ്യസംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. യുഎഇയിലെ വിവിധ സർവകലാശാലകളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്ത മത്സരത്തിൽ, അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 ഫൈനലിസ്റ്റുകളാണ് പ്രൊജക്ടുകൾ അവതരിപ്പിച്ചത്.
സമ്മിറ്റിൽ വിജയികളായ യുവ ഡെവലപ്പർമാരെ കോർത്തിണക്കി "എഐ ബിൽഡേഴ്സ് കളക്ടീവ്' തുടങ്ങുന്നതിനുള്ള പദ്ധതിയും ബുർജീൽ ഹോൾഡിംഗ്സ് പ്രഖ്യാപിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഇന്ത്യൻ നേഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) സബാഹ് റീജിയൺ പുരുഷ ക്രിക്കറ്റ് ടീമായ സബാഹ് റാപ്റ്റേഴ്സിന്റെയും വനിതാ ക്രിക്കറ്റ് ടീമായ സബാഹ് സ്ട്രൈക്കേഴ്സിന്റെയും ജേഴ്സി പ്രകാശനം ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്ററന്റിൽ നടന്നു.
പ്രവാസ ലോകത്തെ പരിമിതമായ സാഹചര്യങ്ങൾക്കിടയിലും പ്രത്യേകിച്ച് വനിതാ നഴ്സുമാരെ ഉൾപ്പെടുത്തി ഒരു ക്രിക്കറ്റ് ടീം രൂപീകരിക്കാൻ കഴിഞ്ഞത് ഇൻഫോക്കിന്റെ ശ്രദ്ധേയമായ ചുവടുവയ്പ്പാണ്.
നഴ്സുമാരുടെ കഴിവുകൾ ആരോഗ്യപരിപാലന മേഖലക്കു പുറമേ, കായികം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പ്രകടിപ്പിക്കാൻ അവസരം ഒരുക്കാനാണ് പുരുഷ ടീമിനൊപ്പം വനിതാ ടീമും രൂപീകരിച്ചത്.
സബാഹ് റീജണൽ കൺവീനർ ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ജേഴ്സി പ്രകാശനം നിർവഹിച്ചു.
Middle East and Gulf
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ഞായറാഴ്ച "ഓണത്താളം 2026' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും പരിപാടി ശ്രദ്ധേയമായി.
രാവിലെ കൈരളി വനിതാ വിഭാഗം ഒരുക്കിയ മനോഹരമായ ഓണപ്പൂക്കളത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. എണ്ണൂറിലധികം ആളുകൾക്ക് കൈരളി വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി.
വൈകിട്ട് കേരളീയ കലാരൂപങ്ങളും താളമേളങ്ങളും വർണ്ണ കുടകളും താലപ്പൊലിയും അണിനിരന്ന ഘോഷയാത്രയോടെ ആർപ്പോ വിളികളും വഞ്ചിപ്പാട്ടുമായി മഹാബലിയെ വേദിയിലേക്ക് വരവേറ്റു.
കൈരളി കലാകാരികളും സരിഗാ കലാ അക്കാദമിയും അരങ്ങിലെത്തിച്ച നൃത്തനൃത്യങ്ങൾ, തിരുവാതിരകളി, കെ-ബാൻഡും കൈരളി കലാകാരന്മാരും ഒരുക്കിയ ശിങ്കാരിമേളം, തരംഗം ബാന്റ് അവതരിപ്പിച്ച ഗാനമേള എന്നിവ സദസിനെ ആവേശഭരിതമാക്കി.
ശ്രീവിദ്യ ടീച്ചറിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച കൈരളിയുടെ കലാകാരികൾ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. സമീറ ബാനു പ്രോഗ്രാമിന്റെ അവതാരകയായി.
സ്വാഗത സംഘം ചെയർമാൻ പ്രദീപ് കുമാർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സദസ് ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. അഹമ്മദ് മൂസ മുഹമ്മദ് അഹമ്മദ് ബലൂശി, അനൂപ് പനോളിൽ എന്നിവർ അതിഥികളായി പങ്കെടുത്തു.
സ്വാഗതസംഘം ജനറൽ കൺവീനർ ശിവപ്രസാദ് സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് നിഷാൻ നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ഓണസന്ദേശം നൽകി.
ലോക കേരളസഭ അംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി നമിത പ്രമോദ്, യൂണിറ്റ് പ്രസിഡന്റ് ജുനൈസ്, യുണിറ്റ് വനിതാ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാലകൈരളി വിദ്യാർഥികൾക്കും നൃത്ത അരങ്ങേറ്റം കുറിച്ച കൈരളി കലാകാരികൾക്കും പരിപാടിയുടെ പ്രായോജകർക്കും വേദിയിൽ സ്നേഹോപഹാരങ്ങൾ നൽകി.
കൈരളി ഭാരവാഹികളായ വി.പി. സുജിത്ത്, അഷറഫ് പിലാക്കൽ, സുധീർ തെക്കേക്കര, ഹരിഹരൻ, ടിറ്റോ തോമസ്, സ്വാഗത സംഘം കൺവീനർമാരായ ജിബിൻ, ഡാന്റോ, തസ്ലിം, പ്രിൻഷിത്ത്, അജിത്ത്, രജീഷ്, സതീശൻ പൊട്ടത്ത്,ദേവൻ, ഷൗഫീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെടിഎംസിസി) മുൻ പ്രസിഡന്റും ഹോംലാൻഡ് ഫാമിലി കോൺഫറൻസിന്റെ പ്രസിഡന്റുമായിരുന്ന ജോൺ മാത്യു അന്തരിച്ചു.
കുവൈറ്റിലെ ബ്രദറൻ അസംബ്ലി സഭകളുടെ എൽഡറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കെടിഎംസിസിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കുവൈറ്റിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ശ്രദ്ധേയമായ സേവനമാണ് കാഴ്ചവച്ചത്.
Middle East and Gulf
ദോഹ: പോസിറ്റീവ് അഫര്‍മേഷനുകളിലൂടെയും മാനിഫെസ്റ്റേഷനിലൂടെയും ഓരോ ദിവസവും കൂടുതല്‍ ഊര്‍ജസ്വലവും ക്രിയാത്മകവുമാക്കുക എന്ന ലക്ഷ്യത്തോടെ 'വിജയമന്ത്രങ്ങള്‍' ടീം ഒരുക്കുന്ന പുതിയ മോട്ടിവേഷണല്‍ പോഡ്കാസ്റ്റായ 'മോണിംഗ് വൈബ്സ്' ഉദ്ഘാടനം ചെയ്തു.
റേഡിയോ മലയാളം സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, പോഡ്കാസ്റ്റിന്റെ പോസ്റ്റര്‍ റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്മാന് ഡോ. മുഹമ്മദ് ഉണ്ണി ഒളകര, സെപ്രോടെക് എം.ഡി ജോസ് ഫിലിപ്പ്, ന്യൂ ഗുഡ്വില് കാര്‍ഗോ എം.ഡി മുഹമ്മദ് നൗഷാദ് അബു, ഖത്തര്‍ ട്രിബ്യൂണ്‍ സീനിയര്‍ ജേണലിസ്റ്റ് സത്യേന്ദ്ര പഥക്, ജിആര്‍സിസി പ്രസിഡന്റ് രോഷ്നി കൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങരയും റാഫി പാറക്കാട്ടിലും ചേര്‍ന്നാണ് 'മോണിംഗ് വൈബ്സ്' ഒരുക്കുന്നത്. ഓരോ എപ്പിസോഡിനും ഒരു മിനിറ്റ് മുതല്‍ ഒന്നര മിനിറ്റ് വരെ ദൈര്‍ഘ്യമുണ്ടാകും. സെപ്റ്റംബര്‍ 15 മുതല്‍ ലോകമെമ്പാടുമുള്ള ശ്രോതാക്കളിലേക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചോദനാത്മക എപ്പിസോഡുകള്‍ എത്തിക്കും. ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും പോഡ്കാസ്റ്റ് പ്രസിദ്ധീകരിക്കുക.
ചടങ്ങില്‍ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും റാഫി പാറക്കാട്ടില് നന്ദിയും പറഞ്ഞു. 'മോണിംഗ് വൈബ്സ്' വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍:
https://chat.whatsapp.com/GuNlPusPe9fFMtYy8s6tWm?s=cl&p=i&mlu=4
Middle East and Gulf
കുവൈറ്റ്: ചിറ്റൂർ മുൻ എംഎൽഎയും പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. അച്യുതന്റെ അനുസ്മരണ യോഗം ഒഐസിസി കുവൈറ്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സെപ്റ്റംബർ 11ന് വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോം വഴിയാണ് അനുസ്മരണ സമ്മേളനം നടന്നത്
പാലക്കാട് ജില്ലാ പ്രസിഡന്റ് ഹബീബ് റഹ്മാൻ ആലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ ഫൈസൽ കമാൽ സ്വാഗതം ആശംസിച്ചു. പാലക്കാട് ജില്ലാ ഡി.സി.സി വൈസ് പ്രസിഡന്റ് ടി. എച്ച്. ഫിറോസ് ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.
നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. എ. നിസാം, പാലക്കാട് ജില്ലാ ചുമതലയുള്ള നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദീൻ കുക്കു, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, സിദ്ദിക്ക് അപ്പക്കൻ, നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാചേരി, നാഷണൽ സെക്രട്ടറി സുഭാഷ് പി. നായർ, യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിൻ സണ്ണി, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി, കൾച്ചറൽ വിംഗ് കോർഡിനേറ്റർ നൗഷാദ് ടി , നിഷാദ് ചിറ്റൂർ, നിഷാദ് നീലേശ്വരം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
കെ. അച്യുതനുമായുള്ള വ്യക്തിപരമായ ഓർമ്മകളും അദ്ദേഹത്തിന്റെ ദീർഘകാല പൊതുപ്രവർത്തന ജീവിതവും കോൺഗ്രസ് പ്രസ്ഥാനത്തിനും സമൂഹത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളും പ്രഭാഷകർ അനുസ്മരിച്ചു. ജനകീയനായ നേതാവെന്ന നിലയിൽ സമൂഹത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനവും രാഷ്ട്രീയ ജീവിതത്തിലെ മാതൃകാപരമായ നിലപാടുകളും അനുസ്മരണ പ്രഭാഷണങ്ങളിൽ നിറഞ്ഞുനിന്നു.യോഗത്തിൽ പാലക്കാട് ജില്ലാ സെക്രട്ടറി അനൂപ് ഓലിക്കൽ നന്ദി രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: റിയാദിലെ പ്രവാസി ക്രിക്കറ്റ് മൈതാനങ്ങളിൽ ആവേശത്തിന്റെ പൂരത്തിന് തുടക്കമായി. കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഫാ മക്കാ കപ്പ് കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2ന് പ്രൗഢോജ്വല തുടക്കം. കുദു പ്രസന്റസ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണറപ്പ് ട്രോഫിക്കുമായുള്ള മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് പോരാട്ടത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്.
സുലൈ ടെക്നോമാക് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് കുദു പേറോൾ ഫൈനാൻസ് മാനേജർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയർമാൻ നൗഫൽ സിദ്ധീഖ് അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി കുടുംബവേദി സെക്രട്ടറി ഷെഹീബ വി.കെ, കേളി സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ മധു ബാലുശ്ശേരി, സ്പോൺസർമാരായ സാറ്റ്കോ എംഡി കരീം പൈങ്ങാട്ടൂർ, മാസ്ട്രോ പ്രതിനിധി മഹേഷ്, സ്പോർട്സ് കമ്മിറ്റി ചെയർമാൻ പക്രുദീൻ എന്നിവർ ആശംസകൾ നേർന്നു. സിൽവർ ജൂബിലി സംഘാടക സമിതി കൺവീനർ ഷാജി റസാഖ് സ്വാഗതവും ജോയിന്റ് കൺവീനർ നൗഫൽ ഉള്ളാട്ട്ചാലി നന്ദിയും പറഞ്ഞു.
Middle East and Gulf
മനാമ: വൈവിധ്യമാർന്ന ഓണക്കളികളും കലാസാംസ്കാരിക പരിപാടികളുമായി പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന 'പ്രവാസോണം '26' ഒക്ടോബർ 2 വെള്ളിയാഴ്ച ഔറ ആർട്സ് സെന്ററിൽ വച്ച് നടക്കുമെന്ന് ജനറൽ സെക്രട്ടറി ആഷിക് എരുമേലി അറിയിച്ചു.
ആഘോഷങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ "ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ" എന്ന ശീർഷകത്തിൽ പ്രവാസി വെൽഫെയർ വർഷംതോറും നടത്തിവരാറുള്ള ഉത്സവ ആഘോഷങ്ങളുടെ ഭാഗമായാണ് 'പ്രവാസോണം '26' സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിലേക്കായി അക്ബർ ഷാ (ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ), അമീൻ ആറാട്ടുപുഴ (ചീഫ് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
സ്പോൺസർഷിപ്പ് : ബദറുദ്ദീൻ പൂവാർ, ലത്തീഫ് കടമേരി. ജമാൽ ഇരിങ്ങൽ, ജാഫർ പി. കലാപരിപാടികൾ : ഷഫ്ന തയ്യിബ്, അനിൽ കുമാർ, ഓണക്കളികൾ : സബീന ഖാദർ, അസ്ലം വേളം, സുമയ്യ ഇർഷാദ്, അഫ്സൽ അബ്ദുല്ല. വെന്യൂ : നിസാം തേവലക്കര, സാജിർ ഇരിക്കൂർ. രജിസ്ട്രേഷൻ: മുഹമ്മദലി സി എം, റിയാസ്, നൗഷാദ് തിരുവനന്തപുരം, മഹ്മൂദ് മായൻ. ബാക്ക് സ്റ്റേജ് മാനേജ്മെന്റ്: അനിൽ സൽമാബാദ്, വഫ ഷാഹുൽ ഹമീദ്. ലേബർ ക്യാമ്പ് കോഡിനേഷൻ: ഇർഷാദ് കോട്ടയം, അജ്മൽ ഹുസൈൻ വോളണ്ടിയർ കോ-ഓർഡിനേഷൻ : ഫസലുറഹ്മാൻ, അബ്ദുല്ല കുറ്റ്യാടി, പോഗ്രാം നിയന്ത്രണം: വഫ ഷാഹുൽ ഹമീദ്. ഓണസദ്യ: മൊയ്തു തിരുവള്ളൂർ, ബദറുദ്ദീൻ പൂവാർ, അനിൽ കുമാർ ആറ്റിങ്ങൽ, ഷാഹുൽ ഹമീദ് വെന്നിയൂർ, ബെന്നി ഞെക്കാട്, ദീപക്. ടീ ആൻ്റ് സ്നാക്ക്സ്: മുഹമ്മദലി സി എം, അനിൽ ആറ്റിങ്ങൽ, സാജിർ. റിസപ്ഷൻ: മുഹമ്മദലി മലപ്പുറം, മജീദ് തണൽ, ഷിജിന ആഷിക്. ഡിസൈനിംഗ്: അസ്ലം വേളം മൊമെന്റോസ്: ബഷീർ വൈകിലശ്ശേരി. ഫോട്ടോഗ്രാഫി ജോയ് ആന്റണി.
പ്രവാസി സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇർഷാദ് കോട്ടയം സ്വാഗതം ആശംസിച്ചു. പ്രവാസോണം '26 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ സ്വാഗതസംഘ രൂപീകരണത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ആഷിക് എരുമേലി നന്ദി പറഞ്ഞു.
ഫോട്ടോ, പ്രവാസോണം 26 രജിസ്ട്രേഷൻ മൊയ്തു തിരുവള്ളൂരിൽ നിന്നും രജിസ്ട്രേഷൻ കൺവീനർ റിയാസുദ്ദീൻ സ്വീകരിക്കുന്നു
Middle East and Gulf
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ കേരളത്തിലെ സാംസ്കാരിക -ടൂറിസം വകുപ്പ് മന്ത്രിയും കൊല്ലം, കുണ്ടറ മണ്ഡലം എംഎല്‍എയുമായ പി സി വിഷ്ണുനാഥിനെ കൊല്ലം പ്രവാസി അസോസിയേഷന് ആദരിച്ചു
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ മലയാളം പാഠശാലയുടെ ഈ വര്‍ഷത്തെ പ്രവേശനോത്സവം ഉത്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കൊല്ലം പ്രവാസി അസോസിയേഷന്റെ ഈ വര്‍ഷത്തെ സുവനീറും മന്ത്രിക്കു കൈമാറി.
കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ജനറല്‍സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചന്, അസിസ്റ്റന്റ്റ് ട്രഷറര്‍ സിദ്ധീക്ക് ഷാന്‍ എന്നിവര്‍ ചേര്‍ന്നു മന്ത്രിക്കു മെമെന്റോ കൈമാറി. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറല്‍സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Middle East and Gulf
കുവൈറ്റ് സിറ്റി: എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മിനി പുഷ്പറാണിക്ക് ആശ്വാസമായി ഒഐസിസി കുവൈറ്റ് കെയർ ടീമിന്റെ ഇടപെടൽ.
കുവൈറ്റിൽ ഗാർഹിക തൊഴിലെടുക്കുന്നതിനിടയിൽ വീണുണ്ടായ അപകടത്തിൽ കാലുകൾക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ മിനി, ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഉടലെടുത്തതോടെയാണ് ഒഐസിസി കെയർ ടീം രംഗത്തിറങ്ങിയത്.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ യാത്രാ രേഖകളും നിയമപരമായ നടപടികളും ഇവർ ദ്രുതഗതിയിൽ പൂർത്തിയാക്കി. തുടർന്ന് ജസീറ എയർവേയ്സ് വിമാനത്തിൽ മിനിയെ നാട്ടിലേക്ക് അയക്കാനുള്ള മുഴുവൻ യാത്രാക്രമീകരണങ്ങളും സംഘം ഏകോപിപ്പിച്ചു.
നാട്ടിലെ വിമാനത്താവളത്തിൽ എത്തിയ ശേഷം സ്വന്തം വീട്ടിൽ സുരക്ഷിതമായി എത്തിക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ സൗജന്യ ആംബുലൻസ് സേവനവും കെയർ ടീം ഉറപ്പാക്കിയിട്ടുണ്ട്.
Middle East and Gulf
റിയാദ്: 35 വർഷം മുമ്പ് തൊഴിൽ തേടി സൗദിയിലെത്തിയ ഉത്തർപ്രദേശ് ഗോണ്ട സ്വദേശി മുഹമ്മദ് ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം ഒടുവിൽ അന്ത്യയാത്രയായി. 59-ാം വയസിൽ റിയാദിൽ ജോലിക്കിടെ ഉയരത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
പതിറ്റാണ്ടുകളോളം പ്രവാസജീവിതം നയിച്ച ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചേതനയറ്റ ശരീരമായിട്ടായിരുന്നു. ഏകദേശം 19 വർഷം ഒരേ സ്പോൺസറുടെ കീഴിൽ നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്നു.
16 വർഷം മുമ്പ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷം സ്പോൺസറുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഹുറൂബിലായി. ഇതോടെ സ്പോൺസറുമായുള്ള ബന്ധവും അവസാനിച്ചു. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നിർമാണ മേഖലയിൽ തന്നെ ജോലി തുടർന്നു.
എന്നാൽ ഇഖാമ ഉൾപ്പെടെയുള്ള താമസരേഖകൾ കൈവശമില്ലാതായതോടെ നാട്ടിലേക്ക് മടങ്ങുക അസാധ്യമായി. വർഷങ്ങൾ കടന്നുപോയിട്ടും പ്രവാസത്തിന്റെ കുരുക്കഴിക്കാൻ കഴിയാതെ സൗദിയിൽ തുടരുകയായിരുന്നു.
നീണ്ട 15 വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ തയാറാക്കുന്നതിനുള്ള നടപടികളും തുടങ്ങി.
എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടി പരിഗണിച്ച് കുറച്ചുമാസം കൂടി ജോലി ചെയ്തശേഷം നാട്ടിലേക്ക് പോകാമെന്ന തീരുമാനത്തിൽ എംബസിയിലെ തുടർനടപടികൾ പൂർത്തിയാക്കാതെ കാത്തിരിക്കുകയായിരുന്നു.
അതിനിടെയാണ് ദുരന്തം സംഭവിച്ചത്. ജോലിക്കിടെ ഉയരത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഷഫാത്തുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആവശ്യമായ രേഖകളും ഇൻഷുറൻസും ഇല്ലാതിരുന്നതിനാൽ കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾക്കും ആവശ്യമായ രേഖകൾ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിൽ അന്വേഷിച്ചെത്താനും കഴിഞ്ഞില്ല. അൽഖർജ് ജനറൽ ആശുപത്രിയിൽ മൃതദേഹം 15 ദിവസത്തോളം തിരിച്ചറിയപ്പെടാതെ കിടന്നു.
ഇന്ത്യക്കാരന്റെ അജ്ഞാത മൃതദേഹം ആശുപത്രിയിലുള്ളതായി പൊലീസ് വഴി കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയെ അറിയിച്ചതോടെയാണ് ഷഫാത്തുള്ളയുടെ ജീവിതത്തിന്റെ അവസാന അധ്യായത്തിന് വഴിതുറന്നത്.
തുടർന്ന് ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ മൃതദേഹം തിരിച്ചറിഞ്ഞു. കുടുംബത്തെ വിവരമറിയിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. കുടുംബത്തിന്റെ അഭ്യർഥനപ്രകാരം മുഴുവൻ ചെലവും ഇന്ത്യൻ എംബസി വഹിച്ചു.
16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഷഫാത്തുള്ള മടങ്ങിയത് പ്രിയപ്പെട്ടവരുടെ അരികിലേക്ക്, പക്ഷേ ചേതനയറ്റ ശരീരമായി.
Middle East and Gulf
കുവെെറ്റ് സിറ്റി: കുവൈറ്റില്‍ അന്തരിച്ച ചെങ്ങന്നൂര്‍ കൊച്ചുപുരയ്ക്കല്‍ ഷൈനി തോമസിന്റെ (54) സംസ്കാരം ശനിയാഴ്ച നടക്കും.
ഭർത്താവ്: മനോജ്. മക്കള്‍: ഷൈന്‍, ഷോണ്‍ (ഓസ്ട്രേലിയ). രാവിലെ 11ന് ഇടുക്കി വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയിലാണ് സംസ്കാരം നടക്കുന്നത്.
മൃതദേഹം വെള്ളിയാഴ്ച രാത്രി ഏഴിന് വെള്ളിയാമറ്റത്തുള്ള സഹോദരന് ഇല്ലിമൂട്ടില്‍ മത്തച്ചന്റെ ഭവനത്തില്‍ കൊണ്ടുവരും.
Middle East and Gulf
അൽഹസ: സൗദി അറേബ്യയിലെ അൽഹസയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടിൽ കുഞ്ഞുമോൻ സക്കറിയ (മാർട്ടിൻ - 55) ആണ് മരിച്ചത്.
32 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ 15 വർഷമായി അൽഹസ മുബാറസിലെ നിസാ പോളിക്ലിനിക്കിൽ ഇൻഷുറൻസ് വിഭാഗം ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
ഇതിന് മുമ്പ് മറ്റൊരു ക്ലിനിക്കിൽ ഏകദേശം 16 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസ ലോകത്തെ സാമൂഹിക - സാംസ്കാരിക രംഗങ്ങളിലും കുഞ്ഞുമോൻ സജീവ സാന്നിധ്യമായിരുന്നു. നവോദയ സാംസ്കാരിക വേദിയുടെ സജീവ അംഗമായിരുന്നു.
ഭാര്യ പ്രീതി കുഞ്ഞുമോൻ (നിസാ പോളിക്ലിനിക്ക് ലാബ് ടെക്നീഷ്യൻ). മക്കൾ: സക്കറിയ മാർട്ടിൻ, സാന്ദ്ര മരിയ മാർട്ടിൻ, ജോർജ് മാർട്ടിൻ.
മൃതദേഹം ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
Middle East and Gulf
റിയാദ്: റിയാദിലെ മൈതാനങ്ങളിൽ ക്രിക്കറ്റിന്റെ ആവേശപ്പോരാട്ടങ്ങൾക്ക് ആരവമുയരുന്നു. കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഫാ മക്കാ കപ്പ് കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ടിന് വെള്ളിയാഴ്ച തുടക്കമാകും.
കുദു പ്രസന്റ്സ് സഫമാക്കാ വിന്നർ ട്രോഫിക്കുവേണ്ടിയാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് പോരാട്ടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സുലൈ ടെക്നോമാക് ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനച്ചടങ്ങിന് ശേഷം ടൂർണമെന്റിലെ മത്സരങ്ങൾ ആരംഭിക്കും.
സുലൈ ടെക്നോമാക്, കെസിഎ എന്നീ രണ്ട് ഗ്രൗണ്ടുകളിലായാണ് മത്സരങ്ങൾ നടക്കുക. റിയാദിലെ 24 ടീമുകളാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കൊടുവിൽ ഡിസംബറിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശം പകരുന്ന ടൂർണമെന്റ് റിയാദിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് വിരുന്നാകും.
മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനൊപ്പം പുതിയ താരങ്ങളുടെ പ്രകടനങ്ങൾക്കും ടൂർണമെന്റ് വേദിയാകും.
Middle East and Gulf
കുവൈറ്റ് സിറ്റി: ആലപ്പുഴ വള്ളികുന്നം സ്വദേശിനിയും കുവൈറ്റിൽ ഗാർഹിക തൊഴിലാളിയുമായിരുന്ന യുവതിക്ക് കൈത്താങ്ങായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി.
ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തരമായി നാട്ടിലെത്തി തുടർചികിത്സ നടത്തേണ്ട സാഹചര്യമുണ്ടായി. ഈ വിവരം കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ മുഖേന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ അടിയന്തരമായി ഒരുക്കുകയും ആവശ്യമായ സഹായങ്ങൾ നൽകി സുരക്ഷിതമായി നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
പ്രവാസി സമൂഹത്തിന്റെ വേദനകളിൽ ഒപ്പം നിൽക്കുക എന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു.
Middle East and Gulf
റിയാദ്: വിദേശ വിനോദസഞ്ചാരികൾക്കായി ആറ് ഗൾഫ് രാജ്യങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള ഏകീകൃത ടൂറിസ്റ്റ് വീസ പദ്ധതി ഉടൻ യാഥാർഥ്യത്തിലേക്ക്.
യൂറോപ്യൻ രാജ്യങ്ങളിലെ ഷെംഗൻ വീസ മാതൃകയിൽ ഒരു വീസ ഉപയോഗിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റിൻ, ഒമാൻ എന്നീ ആറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതാണു പുതിയ പദ്ധതി.
റിയാദിൽ നടന്ന "സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026' സമ്മേളനത്തിൽ ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും മേഖലയിലെ ടൂറിസം മേഖലയ്ക്കു വലിയ ഉണർവ് നൽകുന്നതിനും നിർണായക ചുവടുവയ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ വീസയുടെ ഫീസ്, പ്രാബല്യത്തിൽ വരുന്ന തീയതി, കാലാവധി, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
Middle East and Gulf
റിയാദ്: കേളി മലാസ് ഏരിയയുടെ ആഭിമുഖ്യത്തിൽ കേളി സ്പോർട്സ് കമ്മിറ്റിയും കേളി സൈബർ വിംഗും സഹകരിച്ച് സംഘടിപ്പിച്ച 2026 ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ബത്ത ലുഹാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലാസ് ഏരിയ വൈസ് പ്രസിഡന്റ് മുകുന്ദൻ അധ്യക്ഷനായി.
കേളി രക്ഷാധികാരി സമിതി അംഗം സെബിൻ ഇക്ബാൽ, സെക്രട്ടറി സുനിൽകുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശേരി, ജോയിന്റ് ട്രഷറർ സിംനേഷ് വയനൻ, കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബെൻസർ സ്പോൺസർ ചെയ്ത മൊബൈൽ ഫോണാണ് ഒന്നാം സമ്മാനം. ഷെയ്ഖ് അബ്ദുൽ ഖാദർ ഒന്നാം സമ്മാനത്തിന് അർഹനായി. ജരീർ ബുക്ക് സ്റ്റോർ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം മുഹമ്മദ് നിഷാദിന് ലഭിച്ചു.
ഫായിസ് മാമ്പുള്ളി മൂന്നാം സമ്മാനവും ലിനു നാലാം സമ്മാനവും നേടി. മുഹമ്മദ് നിഷാദ് പറമ്പിൽ അഞ്ചാം സമ്മാനത്തിനും മുഹമ്മദ് റാഫി ആറാം സമ്മാനത്തിനും അർഹരായി.
മലാസ് ഏരിയ സെക്രട്ടറി സുജിത് വി. എം. സ്വാഗതവും ജോയിന്റ് സെക്രട്ടറി അൻവർ നന്ദിയും പറഞ്ഞു.
Middle East and Gulf
ദോഹ: കാരുണ്യം പണത്തിന്റെ അളവിനനുസരിച്ച് അളക്കേണ്ടതല്ലെന്നും ചെറുതോ വലുതോ ആയ ഓരോ നന്മയ്ക്കും മറ്റൊരാളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അന്താരാഷ്ട്ര ചാരിറ്റി ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, അഡ്രസ് ഗേറ്റ്വേ ബിസിനസ് സര്‍വീസസുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു.
സാമ്പത്തിക സഹായം മാത്രമല്ല കാരുണ്യമെന്നും ഒരാള്‍ക്ക് നല്കുന്ന ഒരു കൈത്താങ്ങും ആശ്വാസവാക്കും അറിവും സമയവും അവസരവുമെല്ലാം വിലപ്പെട്ട സഹായങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ പ്രയാസം മനസിലാക്കി കഴിയുന്ന രീതിയില്‍ പിന്തുണ നല്‍കുന്നത് സമൂഹത്തില്‍ കരുതലിന്റെയും സഹാനുഭൂതിയുടെയും സംസ്കാരം വളര്‍ത്താന്‍ സഹായിക്കും.
കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ കരുതലും സാമൂഹിക ഉത്തരവാദിത്തവുമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിന് വ്യക്തികളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യം പ്രത്യേക അവസരങ്ങളില്‍ മാത്രം ഒതുങ്ങാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഫ്സിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന് കിഴിശേരി മുഖ്യപ്രഭാഷണം നടത്തി. കാരുണ്യത്തിന്റെ വിശാലമായ അര്‍ഥവും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അതിനുള്ള പങ്കും അദ്ദേഹം വിശദീകരിച്ചു.
മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരോടൊപ്പം നില്‍ക്കാനുള്ള മനസാണ് യഥാര്‍ഥ കാരുണ്യത്തിന്റെ അടിസ്ഥാനം. നല്‍കുന്നത് ഒരു സഹായം മാത്രമല്ല, മനുഷ്യബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുന്ന സാമൂഹിക ഇടപെടല്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, യുണീഖ് അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ മിനി ബെന്നി, ട്രെയിനറും സംരംഭകനുമായ രാജേഷ് ആലൂര്, ജിആര്‍സിസി പ്രസിഡന്റ് റോഷ്നി കൃഷ്ണന്, മന്‍സൂര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ ജാഫര്‍ ജാതിയേരി, കോയ കൊണ്ടോട്ടി, കെ.വി. ഹഫീസുള്ള, ജി.പി. കുഞ്ഞബ്ദുള്ള ചാലപ്പുറം, സഫ് വാന്‍, ടി.എം. കബീര്‍, റാഫി പറക്കാട്ടില്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു. സാമ്പത്തിക സഹായത്തിനപ്പുറം നിരവധി രൂപങ്ങളില്‍ കാരുണ്യം പ്രകടിപ്പിക്കാനാകുമെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക, ഒരാളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുക, പ്രായമായവരെ സഹായിക്കുക, സ്വന്തം തൊഴില്‍പരമായ അറിവും വൈദഗ്ധ്യവും മറ്റുള്ളവരുമായി പങ്കുവെക്കുക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പ്രയാസമനുഭവിക്കുന്ന ഒരാള്‍ക്ക് മാനസിക പിന്തുണ നല്‍കുക തുടങ്ങിയവയെല്ലാം സമൂഹത്തിന് നല്കാവുന്ന വിലപ്പെട്ട സംഭാവനകളാണ്.
ഒരു ചെറിയ നന്മയ്ക്ക് പോലും പ്രതീക്ഷ നല്‍കാനും ആത്മവിശ്വാസം പകരാനും ഒരാളുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ വഴിത്തിരിവാകാനും കഴിയുമെന്ന് അവര്‍ പറഞ്ഞു. ഒരാള്‍ക്ക് ലഭിക്കുന്ന കരുതല്‍ പിന്നീട് മറ്റൊരാളിലേക്ക് പകരുമ്പോള്‍ അത് സമൂഹത്തില്‍ നന്മയുടെ ഒരു ശൃംഖല സൃഷ്ടിക്കും.
കാരുണ്യം സഹായം സ്വീകരിക്കുന്ന വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, സഹായിക്കുന്ന വ്യക്തിയുടെ ജീവിതത്തെയും സമ്പന്നമാക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷവും പ്രതീക്ഷയും സൃഷ്ടിക്കുന്നതിലൂടെ കൂടുതല്‍ സംതൃപ്തിയും ജീവിതത്തിന് അര്‍ഥവും കണ്ടെത്താന്‍ കഴിയുമെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
മതര്‍ തെരേസയുടെ ഓര്‍മദിനമായ സപ്റ്റംബര്‍ അഞ്ച് ആണ് ഐക്യരാഷ്ട്ര സഭയുടെ അഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ചാരിറ്റി ദിനമായി ആഘോഷിക്കുന്നത്. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Middle East and Gulf
റിയാദ്: ബത്തയ്ക്കടുത്ത് റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം ചെങ്കവിള സ്വദേശി വിജയരാജ് ചെല്ലന്റെ (45) മൃതദേഹം നാട്ടിലെത്തിച്ചു. ചെങ്കവിള കടവില പുത്തൻവീട്ടിൽ ചെല്ലൻ - പൽസി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇഴിൽ പ്രഭ. മക്കൾ: ഷാരോൺ വിജയ്, ഷാന വിജയ്.
15 ദിവസം മുമ്പാണ് ബത്തയ്ക്കടുത്ത ഫർസ്ഥക്കിൽ റോഡരികിലൂടെ നടക്കുന്നതിനിടെ വിജയരാജിന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞുവീണത്. സമീപത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
നാല് വർഷം മുമ്പാണ് നിർമ്മാണ മേഖലയിലെ തൊഴിലാളിയായി വിജയരാജ് റിയാദിലെത്തിയത്. മൂന്ന് വർഷത്തോളം ഈ മേഖലയിൽ ജോലി ചെയ്ത ശേഷം പിന്നീട് മറ്റ് ജോലികളിലേക്ക് മാറുകയായിരുന്നു.
ഇതിനിടെ നാല് മാസം മുമ്പ് ഇഖാമയുടെ കാലാവധി അവസാനിച്ചിരുന്നു. ജോലി ആവശ്യത്തിനായി രണ്ട് ഇടങ്ങളിൽനിന്ന് കാർ വാടകയ്ക്കെടുത്ത വകയിൽ വലിയ തുക അടയ്ക്കാനുണ്ടായിരുന്നതിനാൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിലും കാലതാമസം നേരിട്ടു.
കുടുംബത്തിന്റെ അഭ്യർഥന പ്രകാരം ഇന്ത്യൻ എംബസിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിച്ചത്. വിജയരാജിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ-2ന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി സെക്രട്ടറി സുനിൽ കുമാർ കെസിഎ പ്രസിഡന്റ് ഷെബിൻ ജോർജിന് ഫിക്സർ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
സിൽവർ ജൂബിലി സംഘാടക സമിതി ആക്ടിംഗ് ചെയർമാൻ നൗഫൽ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കേളി സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഫക്രുദീന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങ് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, പ്രഭാകരൻ കണ്ടോന്താർ, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ എന്നിവർ ആശംസകൾ നേർന്നു. ടീം അംഗങ്ങളുടെ സംശയങ്ങൾക്ക് രാജേഷ് ചാലിയാർ മറുപടി നൽകി.
റിയാദിലെ 24 ടീമുകളാണ് മൂന്ന് മാസത്തോളം നീളുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് എ: എസ്ആർഎസിഒ, സ്പാർകെൻസ്, കേരള കിങ്സ്, കോക്കൻ ഫൈറ്റേഴ്സ്.
ഗ്രൂപ്പ് ബി: ഈഗിൾ സ്ട്രൈക്കേഴ്സ്, ഡെസർട്ട് ഡെമോൺസ്, എക്സ്ട്രീം ക്രിക് ക്ലബ്, ട്രാവൻകൂർ.
ഗ്രൂപ്പ് സി: ഒലയ ക്രിക്കറ്റ് ക്ലബ് (ഒസിസി), രത്നഗിരി, ഫാൽക്കൺ ക്രിക്കറ്റ് ടീം, എഫ്സിആർ.
ഗ്രൂപ്പ് ഡി: ഗോൾഡൻ മില്ലർ, ഉസ്താദ് ഹോട്ടൽ, കൊക്കൻ ബാദ്ഷാ, അൽ ഉഫൂഖ്.
ഗ്രൂപ്പ് ഇ: എംസിസി, കേരള സ്ട്രൈക്കേഴ്സ് റിയാദ്, റെബൽസ് റിയാദ്, ഗ്ലോബ്വിൻ.
ഗ്രൂപ്പ് എഫ്: സ്മാഷസ്, റിയാദ് ഹോക്സ്, ഫ്രൈഡേ ഫൈറ്റേഴ്സ്, സ്ട്രൈക്കേഴ്സ് 11 റിയാദ്.
സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് ഒന്നിന് സുലൈ കെസിഎ-എംസിഎ സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം ഡിസംബർ മാസത്തിലാണ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ടൂർണമെന്റ് റിയാദിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
സിൽവർ ജൂബിലി സംഘാടക സമിതി കൺവീനർ ഷാജി റസാഖ് സ്വാഗതവും സ്പോർട്സ് കമ്മിറ്റി ജോയിന്റ് കൺവീനർ രാജേഷ് ചാലിയാർ നന്ദിയും പറഞ്ഞു.
America
ഷിക്കാഗോ: സീറോമലബാർ സഭയുടെ സമ്പന്നമായ സുറിയാനി ഭാഷാ-ആരാധനാക്രമ പൈതൃകം പഠിക്കാനും സംരക്ഷിക്കാനും പുതുതലമുറയിലേക്ക് പകർന്നുനൽകാനും ലക്ഷ്യമിട്ട് സീറോമലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) സുറിയാനി ഭാഷ അക്കാഡമി ആരംഭിക്കുന്നു.
ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ മാർഗനിർദേശത്തിൽ എസ്എംസിസി വിദ്യാഭ്യാസ - ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പുതിയ പഠന സംരംഭം ആവിഷ്കരിച്ച് ഏകോപിപ്പിക്കുന്നത്.
വടവാതൂർ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിലെ സുറിയാനി ദൈവശാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെയാണ് അടിസ്ഥാന സുറിയാനി ഭാഷ പഠനത്തിൽ ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്.
സുറിയാനി അക്ഷരമാല, അടിസ്ഥാന വായനയും ഉച്ചാരണവും ദൈനംദിന പദങ്ങളും പ്രയോഗങ്ങളും അടിസ്ഥാന വ്യാകരണം, സീറോമലബാർ ആരാധനാക്രമത്തിൽ ഉപയോഗിക്കുന്ന സുറിയാനി പദങ്ങളും പ്രാർഥനകളും അവയുടെ അർഥവും പശ്ചാത്തലവും തുടങ്ങിയവ പഠനത്തിന്റെ ഭാഗമാകും.
ഭാഷ പഠനത്തോടൊപ്പം സീറോമലബാർ സഭയുടെ ആരാധനാക്രമ പാരമ്പര്യത്തെയും ആത്മീയ - സാംസ്കാരിക പൈതൃകത്തെയും കൂടുതൽ അടുത്തറിയാനുള്ള അവസരവും കോഴ്സ് ഒരുക്കും. നവംബർ നാലിന് ആദ്യ ബാച്ച് ആരംഭിക്കും.
രണ്ടാഴ്ചയിലൊരിക്കൽ ബുധനാഴ്ച രാത്രി ഒമ്പതിന് (അമേരിക്കൻ ഈസ്റ്റേൺ സമയം), 45 മിനിറ്റ് വീതം ഓൺലൈനായിരിക്കും ക്ലാസുകൾ. പ്രായപരിധിയില്ലാതെ സുറിയാനി ഭാഷ പഠിക്കാൻ താത്പര്യമുള്ള എല്ലാവർക്കും കോഴ്സിൽ ചേരാം. ആദ്യ ബാച്ചിൽ 60 സീറ്റുകൾ മാത്രമാണ് ലഭ്യമാകുക. രജിസ്ട്രേഷൻ ഫീസ് 100 ഡോളർ ആണ്.
വിശ്വാസപരിശീലന അധ്യാപകർ, വിദ്യാർഥികൾ, പള്ളി ഗായകസംഘാംഗങ്ങൾ, ദൈവശാസ്ത്ര വിദ്യാർഥികൾ, സീറോമലബാർ സഭയുടെയും ഇടവകകളുടെയും വിവിധ ശുശ്രൂഷകളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന അൽമായർ എന്നിവരുടെ പങ്കാളിത്തമാണ് അക്കാദമി പ്രത്യേകമായി പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം, സുറിയാനി ഭാഷയും സഭയുടെ ആരാധനാക്രമ പൈതൃകവും പഠിക്കാൻ താത്പര്യമുള്ള എല്ലാവർക്കും കോഴ്സിൽ പങ്കെടുക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിശ്ചിത പഠന മാനദണ്ഡങ്ങൾക്കനുസരിച്ച് സർട്ടിഫിക്കറ്റ് നൽകും.
കൂടാതെ, ഭാവിയിൽ ആവശ്യമുള്ള വിദ്യാർഥികൾക്ക് ഈ പഠനത്തിന് അക്കാദമിക് ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി സർവകലാശാലകളുമായി സഹകരിക്കാനുള്ള സാധ്യതയും പരിശോധിച്ചുവരുന്നു. ബന്ധപ്പെട്ട സർവകലാശാലകളുടെ അംഗീകാരത്തിനും അക്കാദമിക് നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കും ഇത് നടപ്പാക്കുക.
അക്കാദമിക്ക് സഭാപരവും അക്കാദമികവും സാംസ്കാരികവുമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള ഉപദേശക സമിതിയിൽ മാർ ജോയ് ആലപ്പാട്ട് - ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാധ്യക്ഷൻ, മാർ ജോസഫ് കല്ലറങ്ങാട്ട് - പാലാ രൂപതാധ്യക്ഷൻ, ഫാ. ജോസഫ് പാലയ്ക്കൽ സിഎംഐ - ഇന്ത്യൻ സംഗീതശാസ്ത്രജ്ഞൻ, ഗായകൻ, സംഗീതസംവിധായകൻ, ഫാ.ഡോ. പോളി മണിയാട്ട് - പ്രസിഡന്റ് പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ്, ഡോ. ആൻഡ്രൂസ് മേയ്ക്കാട്ടുകുന്നേൽ - ഡയറക്ടർ ബേത് അപ്രേം നസ്രാണി ദയറ, ഫാ. സിറിൽ തയ്യിൽ - അസിസ്റ്റന്റ് ഡയറക്ടർ ബേത് അപ്രേം നസ്രാണി ദയറ കപ്പുംതല, റവ. ഫാ. ജോർജ് ഇളമ്പാശേരിൽ - എസ്എംസിസി ദേശീയ ഡയറക്ടർ, ഡോ. ജെയിംസ് കുറുച്ചി - പെൻസിൽവേനിയ സർവകലാശാലയിലെ റിട്ടയേർഡ് മലയാള ഭാഷ അധ്യാപകൻ എന്നിവർ അംഗങ്ങളാണ്.
ആവശ്യാനുസരണം കൂരിയ നിർദേശിക്കുന്ന മറ്റു സുറിയാനി പണ്ഡിതരെയും വൈദികരെയും വിദ്യാഭ്യാസ വിദഗ്ധരെയും ഉപദേശക സമിതിയിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. ഫാ. വർഗീസ് മാറ്റത്തിൽ - ഡയറക്ടർ സുറിയാനി ദൈവശാസ്ത്ര വിഭാഗം, പിഒഐആർഎസ് ഫാക്കൽറ്റി മേധാവിയായി പ്രവർത്തിക്കും.
ആദ്യമെത്തുന്നവർക്ക് മുൻഗണന എന്ന അടിസ്ഥാനത്തിലായിരിക്കും ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം. താത്പര്യമുള്ളവർ www.smccusa.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്കും വെബ്സൈറ്റിൽ ലഭ്യമാകും.
പ്രസിദ്ധീകരിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താലും രജിസ്ട്രേഷൻ പേജിലേക്ക് നേരിട്ട് പ്രവേശിക്കാം. ആദ്യ ബാച്ചിലെ 60 സീറ്റുകൾ നിറഞ്ഞുകഴിഞ്ഞാൽ ലഭിക്കുന്ന രജിസ്ട്രേഷനുകൾക്ക് അടുത്ത ബാച്ചിൽ മുൻഗണന നൽകുന്നതാണ്.
സീറോമലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് സുറിയാനി ഭാഷ അക്കാഡമി എന്ന ആശയം രൂപപ്പെടുത്തുകയും വിവിധ സഭാ-അക്കാദമിക സ്ഥാപനങ്ങളുമായുള്ള സഹകരണം ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നത്.
സീറോമലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) ദേശീയ സമിതിയുടെ പിന്തുണയോടെ ദേശീയ ഡയറക്ടർ - റവ. ഫാ. ജോർജ് ഇളമ്പാശേരിൽ, ദേശീയ പ്രസിഡന്റ് - ജോർജ് വി. ജോർജ്, ദേശീയ സെക്രട്ടറി - ഷോളി കുമ്പിളുവേലി, ദേശീയ ട്രഷറർ - ടോമി തോമസ് പുല്ലാപ്പള്ളി, വിദ്യാഭ്യാസ-ഗവേഷണ വിഭാഗം ചെയർമാൻ - ജോസ് തോമസ്, പ്രോഗ്രാം കോഓർഡിനേറ്റർ - സിറിയക് സ്കറിയ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് - സിജിൽ പാലയ്ക്കലോടി എന്നിവർ പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും നേതൃത്വം നൽകുന്നു.
സീറോമലബാർ സഭയുടെ വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റെയും ചരിത്രത്തിന്റെയും വിലപ്പെട്ട പൈതൃകമായ സുറിയാനി ഭാഷയെ പഠിക്കാനും മനസിലാക്കാനും സംരക്ഷിക്കാനും വരുംതലമുറകളിലേക്ക് കൈമാറാനും ആഗ്രഹിക്കുന്ന എല്ലാവരെയും എസ്എംസിസി സുറിയാനി ഭാഷ അക്കാഡമിയുടെ ആദ്യ ബാച്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
America
ടാമ്പ: ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ വിശ്വാസപരിശീലന വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗ്രാൻഡ് പേരെന്റ്സ് ഡേ (മുത്തശ്ശി–മുത്തച്ഛൻ ദിനം) സ്നേഹത്തിന്റെയും നന്ദിയുടെയും പ്രാർഥനയുടെയും നിറവിൽ ആഘോഷിച്ചു.
ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ അർപ്പിച്ച മലയാളം വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികൾ മുത്തശ്ശി–മുത്തച്ഛന്മാർക്ക് സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
വിശ്വാസവും കുടുംബമൂല്യങ്ങളും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ മുതിർന്ന തലമുറ വഹിക്കുന്ന മഹത്തായ പങ്കിനെ അനുസ്മരിക്കുന്നതായിരുന്നു ആഘോഷം.ഇതോടനുബന്ധിച്ച് എല്ലാ വിശ്വാസപരിശീലന വിദ്യാർഥികൾക്കുമായി ഫാമിലി ട്രീ നിർമാണ പ്രവർത്തനവും സംഘടിപ്പിച്ചു.
സ്വന്തം കുടുംബവേരുകളും പൂർവികരെയും കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കുട്ടികൾ തയ്യാറാക്കിയ ഫാമിലി ട്രീകൾ വിശുദ്ധ കുർബാനയിൽ സമർപ്പിക്കുകയും പൂർവികരെ അനുസ്മരിച്ച് പ്രാർഥന നടത്തുകയും ചെയ്തു.
സൺഡേ സ്കൂൾ പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ എബിൻ തടത്തിൽ, സെക്രട്ടറി ഡസ്റ്റിൻ മുടീക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസപരിശീലന അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.
America
വാഷിംഗ്ടൺ ഡിസി: ഈ മാസം 25 മുതൽ 27 വരെ വാഷിംഗ്ടൺ ഡിസി ഏരിയായിൽ നടന്ന ത്രിദിന റീജണൽ കൺവൻഷൻ സമാപിച്ചു. വെർജീനിയയിലെ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിലാണ് സമ്മേളനം നടന്നത്.
ലാനയുടെ ആദ്യകാല ഭാരവാഹികളിലൊരാളും പ്രശസ്ത സാഹിത്യകാരനുമായ അന്തരിച്ച ജോർജ് മണ്ണിക്കരോട്ടിനോടുള്ള ആദരസൂചകമായി 'ജോർജ് മണ്ണിക്കരോട്ട് നഗർ' എന്ന് സമ്മേളനവേദിക്ക് പേരിട്ടിരിന്നു.
സമകാലിക മലയാള എഴുത്തുകാരിൽ മുൻനിരയിലുള്ള കഥാകൃത്ത് സക്കറിയ, നോവലിസ്റ്റ് വി. ജെ. ജെയിംസ്, എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനിത നഹാൽ എന്നിവരാണ് നേതൃത്വം നൽകിയത്.
ലാനയുടെ ചരിത്രത്തിലാദ്യമായിട്ടാണ് അമേരിക്കൻ തലസ്ഥാന നഗരിയിൽ കൺവൻഷൻ നടന്നത്. പല പ്രത്യേകതകളും നിറഞ്ഞ ഒരു കൺവൻഷനായിരുന്നു നടന്നത്.
ലാന മെമ്പർമാരുടെയും സാഹിത്യ സ്നേഹികളുടെയും സുഹൃത്തുക്കളുടെയും ബ്രഹുത്തായ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായിരുന്നു.
ഇതിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനിത നഹാൽ നയിച്ച ഇംഗ്ലീഷ് സെഷനായിരുന്നു.
സാഹിത്യതല്പരതയുള്ള നമ്മുടെ യുവതലമുറയെ ആകർഷിക്കാൻ, ആ വഴിയിൽ വേണ്ട മാർഗനിർദേശങ്ങൾ നൽകാൻ ഈ ക്ളാസ് സഹായിച്ചു.
ഈയിടെ അന്തരിച്ച എഴുത്തുകാരായ ജോർജ് മണിക്കരോട്ടിനെയും പി. ടി. പൗലോസിനെയും മൗനമായി അനുസ്മരിച്ചുകൊണ്ട് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിന് കഥാകൃത്ത് പോൾ സക്കറിയ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നോവലിസ്റ്റ് വി.ജെ. ജെയിംസ് 'നിരീശ്വരതയിലെ ആത്മീയത' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ലാന ഭാരവാഹികളും മുൻ പ്രസിഡന്റുമാരും ആശംസകൾ നേർന്നു.
ദേവകി പുല്ലാഞ്ഞോടൻ വിശ്വദർശനം എന്ന കവിത ചൊല്ലി. അത്താഴശേഷം നടന്ന കവിത പാനൽ ചർച്ചയിൽ കെ.സി. ജയൻ, സന്തോഷ് പാല, തെരേസ ടോം, രാജു തോമസ്, ഉഷ നായർ, ഉമ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
'വായനക്കാരൻ മാറുമ്പോൾ കവിതയും മാറുന്നുണ്ടോ' എന്നതായിരുന്നു വിഷയം. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ കവിത വിശ്വദർശനം ആലപിച്ചുകൊണ്ട് കവിതാസായഹനം അരങ്ങേറി. അതേത്തുടർന്നുള്ള കാവ്യനിശയിൽ ലാനയിലെ അംഗങ്ങൾ തങ്ങളുടെ കവിതകൾ ചൊല്ലി.
ശനിയാഴ്ച രാവിലെ ഒമ്പതിന് ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിച്ച് മീനു എലിസബത്തും പി.ടി. പൗലോസിനെ അനുസ്മരിച്ച് രാജു തോമസും സംസാരിച്ചു.
തുടർന്നു നടന്ന ചെറുകഥ സെഷനിൽ കഥാകൃത്ത് പോൾ സക്കറിയ ആമുഖ പ്രഭാഷണം നടത്തി. ലാനയിലെ അംഗങ്ങൾ സമർപ്പിച്ചിരുന്ന കഥകൾ വായിച്ച് വി.ജെ. ജെയിംസ് വിലയിരുത്തി.
അതേത്തുടർന്നുണ്ടായ പാനൽ ചർച്ചയിൽ 'കുടിയേറ്റ ഭൂമിയിലെ കഥകളുടെ പരിണാമം' എന്ന വിഷയത്തിൽ അനിലൻ ശ്രീനിവാസൻ, ഫിലിപ്പ് തോമസ്, കെ. വി. പ്രവീൺ, റഫീഖ് തറയിൽ, രാജേഷ് തെക്കൻമാർ, ഷാജു ജോൺ, ദിവ്യ മേനോൻ എന്നിവർ സംസാരിച്ചു.
തുടർന്ന് 'മലയാള നോവൽ കേരളത്തിനപ്പുറം' എന്ന വിഷയം എം. പി. ഷീല, മനോഹർ തോമസ്, ജോൺ ഇളമത, സാംസി കൊടുമൺ, ബാജി ഓടംവേലി, അബ്ദുൾ പുന്നയൂർക്കുളം, അശോക് കുമാർ, അഭിനാഷ് തുണ്ടുമണ്ണിൽ എന്നിവർ ചർച്ചയിൽ പെങ്കെടുത്തു.
നമ്മുടെ രണ്ടാം തലമുറയെക്കൂടി ഉൾപ്പെടുത്താൻ, സാഹിത്യ തൽപ്പരരായ കുട്ടികൾക്ക് പ്രോത്സാഹനവും, മാർഗനിർദേശവും നൽകാൻ സഹായകമാകുന്ന, ലാനയെ ഒരു പുതു ദിശയിലേക്കു നയിക്കുന്ന ഇംഗ്ലീഷ് സെഷൻ ആയിരുന്നു.
എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനിത നഹാൽ നയിച്ച ചർച്ചയിൽ ഏതാണ്ട് 25 കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കൊപ്പം മാതാപിതാക്കളും പങ്കെടുത്ത ഈ സെഷൻ ലാനയുടെ ദീർഘ വീക്ഷണത്തിന്റെ മുന്നോടിയാണ്.
ഹാസ്യസാഹിത്യ ചർച്ചയ്ക്കും ചിരിയരങ്ങിനും രാജു മൈലപ്ര, ജയന്ത് കാമിച്ചേരിൽ, ജോൺ ഇളമത, സന്തോഷ് പിള്ള എന്നിവർ നേതൃത്വം നൽകി.
പുതിയ നാല് മലയാളം പുസ്തകങ്ങളുടെയും മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളുടെയും പ്രകാശനം സമ്മേളനത്തിൽ നടന്നു. ഈ വർഷം പ്രസിദ്ധീകരിച്ച ലാന അംഗങ്ങളുടെ ആറു പുസ്തകങ്ങൾ സമ്മേളനത്തിൽ വിശദമായി പരിചയപ്പെടുത്തി.
America
ഫ്ലോറിഡ: എവർഗ്ലേഡ്സ് തണ്ണീർത്തടങ്ങളിൽ ഭീഷണി ഉയർത്തുന്ന അധിനിവേശ ബർമീസ് പെരുമ്പാമ്പുകളെ പിടികൂടാനുള്ള വാർഷിക മത്സരത്തിൽ ടോം റാഹിൽ ഒന്നാം സ്ഥാനം നേടി.
96 പാമ്പുകളെയാണ് അദ്ദേഹം പിടികൂടിയത്. ടോം റാഹിലിന് 10,000 ഡോളർ സമ്മാനവും ലഭിച്ചു.
റിഡയിലെ തദ്ദേശീയരായ വന്യജീവികളെ സംരക്ഷിക്കാനും അധിനിവേശ ജീവികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് എല്ലാ വർഷവും ഈ വേട്ട സംഘടിപ്പിക്കുന്നത്.
ഈ പാമ്പുകൾ പ്രദേശത്തെ ആവാസവ്യവസ്ഥയ്ക്കും മറ്റ് മൃഗങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
America
കലിഫോർണിയ: ന്യൂയോർക്ക് ടൈംസ് ഗെയിംസ് എൻജിനിയറിംഗ് ഡയറക്ടർ ജൊനാഥൻ മക്കിൻസി (40) കലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു.
ഈ മാസം 26നായിരുന്നു സംഭവം സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയുടെ മാതാപിതാക്കളായ ഷൗയോംഗ് ഷാംഗ് (77), ഷിലി ചെൻ (77) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയോടെ ഡബ്ലിൻ സ്പോർട്സ് ഗ്രൗണ്ട്സിന്റെ പാർക്കിംഗ് ലോട്ടിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മരണം സ്ഥിരീകരിച്ചു.
ദൃക്സാക്ഷികളുടെ സഹായത്തോടെ സംഭവസ്ഥലത്തുണ്ടായിരുന്ന പ്രതികളെ പൊലിസ് ഉടൻ തന്നെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
മക്കിൻസിയും ഭാര്യയും തമ്മിൽ നേരത്തെ കുടുംബവഴക്കുകളും നിയമപ്രശ്നങ്ങളും നിലവിലുണ്ടായിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.
America
യുടാ: ഈവ ഒലെസൻ കൊലക്കേസിൽ ദശാബ്ദങ്ങളോളം വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞ 71 വയസുകാരനായ ഡഗ്ലസ് സ്റ്റുവർട്ട് കാർട്ടർക്ക് ജാമ്യം ലഭിച്ചു. പുതിയ ഡിഎൻഎ പരിശോധനാ ഫലം അദ്ദേഹത്തിന് ആശ്വാസമായതിനെ തുടർന്നാണ് നടപടി.1985ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കൊലപാതക സ്ഥലത്തുണ്ടായിരുന്ന രക്തത്തിലും കത്തിയുടെ പിടിയിലും ലഭിച്ച ജനിതക സാംപിളുകൾ ഡഗ്ലസ് കാർട്ടറുടേതല്ലെന്ന് പുതിയ ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.
അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കള്ളക്കേസുകളും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം യൂട്ടാ സുപ്രീം കോടതി പുതിയ വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു. സമ്മർദത്തിലാക്കിയാണ് തടവറയിൽ വച്ച് തന്നിൽ നിന്ന് കുറ്റസമ്മതം ഒപ്പിടുവിപ്പിച്ചതെന്ന് കാർട്ടർ പറയുന്നു.
ജിപിഎസ് നിരീക്ഷണത്തോടെ ജാമ്യത്തിൽ ഇറങ്ങിയ കാർട്ടർക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെടാൻ അനുവാദമില്ല. കേസിൽ അടുത്ത വർഷം നടത്താനിരിക്കുന്ന പുതിയ വിചാരണയ്ക്ക് മുന്നോടിയായി പ്രോസിക്യൂഷൻ ഡഗ്ലസ് കാർട്ടറിനെതിരെയുള്ള വധശിക്ഷാ വാദം പിൻവലിച്ചിട്ടുണ്ട്.
കേസിൽ തെളിവുകൾ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും പിന്നിൽ പൊലിസ് ഉദ്യോഗസ്ഥരാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ കാർട്ടർക്ക് മാനസിക പിന്തുണയും തെറാപ്പിയും നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
America
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സ്കൂളുകളിലും കോളേജുകളിലും ലൈംഗിക അതിക്രമ പരാതികൾ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട മുൻ ട്രംപ് ഭരണകൂടത്തിന്റെ വ്യവസ്ഥകൾ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുനഃസ്ഥാപിച്ചു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് നടപ്പിലാക്കിയ 'ടൈറ്റിൽ IX' നിയമം അതേപടി തിരിച്ചുകൊണ്ടുവരുന്നതാണ് പുതിയ നടപടിയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മാഹൺ വ്യക്തമാക്കി.
എൽജിബിടിക്യു+ വിഭാഗങ്ങൾക്കും ലിംഗവ്യക്തിത്വത്തിനും മുൻഗണന നൽകി കൊണ്ട് ബൈഡൻ ഭരണകൂടം കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഫെഡറൽ കോടതികൾ തള്ളിക്കളഞ്ഞതിനെ തുടർന്നാണ് പുതിയ നടപടി.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശയക്കുഴപ്പം ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടാതെയാണ് പെട്ടെന്നുള്ള ഈ നിയമഭേദഗതം എന്നതിനാൽ ഇതിനെതിരെ നിയമപരമായ എതിർപ്പുകൾ ഉണ്ടായേക്കാം.
കൺസർവേറ്റീവ് സംഘടനകൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ, ഇത് ട്രാൻസ്ജെൻഡർ വിദ്യാർഥികളുടെ അവകാശങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകർ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
America
ടെക്സസ്: ട്രിനിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ആഭിമുഖ്യത്തിൽ ലാക്വിന്റാ, ഹോത്തോൺ ബൈ വിൻധാം ഹോട്ടൽസിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ
ചടങ്ങുകളോടെ നടന്നു.
ടെക്സസിലെ മക്കിന്നിയിലുള്ള 3845 എസ്. ഹാർഡിൻ ബൊളിവാർഡിലാണ് ഈ പുതിയ ഹോട്ടൽ സമുച്ചയം സ്ഥിതി ചെയ്യുന്നത്.
വിൻധാം പ്രതിനിധികൾ, വ്യവസായ പ്രമുഖർ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികൾ,സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
റിബൺ കട്ടിംഗ്, പരമ്പരാഗത രീതിയിലുള്ള ഭദ്രദീപം കൊളുത്തലും റവ. ഫാ.മാത്യൂസ് കുര്യൻ മുൻജനാട്ടിന്റെ നേതൃത്വത്തിലുള്ള പ്രാർഥനയും ആശീർവാദവും നടന്നു.
പ്രശസ്ത സിനിമാ നിർമ്മാതാവും റിയൽ എസ്റ്റേറ്റ് ബ്രോക്കറും ഫ്ലവേഴ്സ് ടിവി യുഎസ്എ സിഇഒയുമായ, ട്രിനിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സിഇഒയുമായ സിജോ വടക്കൻ ചടങ്ങിന് ആതിഥേയത്വം വഹിച്ചു.
ഈ സ്വപ്ന പദ്ധതിയുടെ പിന്നിലെ യാത്രയെക്കുറിച്ചും തനിക്ക് പിന്തുണ നൽകിയ വ്യക്തികളെക്കുറിച്ചും ഹൃദയപൂർവ്വം സംസാരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഈ ഡ്യുവൽ ബ്രാൻഡ് പ്രോപ്പർട്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
103 മുറികളും സ്യൂട്ടുകളും, മീറ്റിംഗുകൾക്കും മറ്റ് പരിപാടികൾക്കുമുള്ള സൗകര്യങ്ങൾ, റസ്റ്റോറന്റ്, ജിം, ഫുൾ സർവീസ് ബാർ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രധാന റോഡുകളിലേക്കും സമീപത്തെ ബിസിനസ്, വിനോദ, സാമൂഹിക കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന മക്കിന്നിയിലെ പ്രധാന ലൊക്കേഷനിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത് സിജോ പറഞ്ഞു.
ഷിജോ വടക്കന്റെ അടുത്ത ബാല്യകാല സുഹൃത്തും പ്രശസ്ത ദക്ഷിണേന്ത്യൻ സിനിമാ താരവുമായ ജോജു ജോർജ് മുഖ്യാതിഥിയായിരുന്നു.
ട്രിനിറ്റി ഹോസ്പിറ്റാലിറ്റിയുടെ സിഎഫ്ഒ ആയ അലൻ വടക്കൻ ഈ ഹോസ്പിറ്റാലിറ്റി ബിസിനസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
America
ഡാളസ്: റാന്നി മേമുറിയിൽ പരേതനായ പി.കെ. ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (100) അന്തരിച്ചു. പരേത അയിരൂർ പ്ലാങ്കമൺ പഞ്ഞിക്കട്ടിൽ കുടുംബാംഗമാണ്.
ഡാളസ് സെന്റ് പോൾസ് ഇടവക അംഗമായ ഷേർലി ജേക്കബ് പരേതയുടെ മകളാണ്. സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്:ചാണ്ടി ജേക്കബ് ഡാളസ്: 469 688 0168.
America
വാഷിംഗ്ടൺ ഡിസി: ബെല്ലിംഗ്ഹാമിൽ വീടിനു പിന്നിലെ തോട്ടത്തിൽ വച്ചുണ്ടായ കരടിയുടെ ആക്രമണത്തെ മകനും പിതാവും ചേർന്ന് ധീരമായി ചെറുത്തുതോൽപ്പിച്ചു.
12 വയസുകാരനായ റോബിൻ വെസ്റ്റ്ഗേറ്റും പിതാവ് നോഹ വെസ്റ്റ്ഗേറ്റുമാണ് അത്ഭുതകരമായി രക്ഷപെട്ടത്. വീടിനു പിന്നിലെ തോട്ടത്തിലേക്ക് പോയ റോബിനെ കരടി ആക്രമിക്കുകയായിരുന്നു.
പതറാതെ ചെറുത്തുനിന്ന റോബിൻ കരടിയുടെ കണ്ണിൽ കുത്തി പ്രതിരോധിച്ചു. നിലവിളി കേട്ട് തോട്ടത്തിലേക്ക് ഓടിയെത്തിയ പിതാവ് നോഹ കരടിയെ അടിച്ച് തുരത്തുകയായിരുന്നു.
തങ്ങൾ അഭ്യസിച്ച ജിയു-ജിത്സു മാർഷ്യൽ ആർട്സ് പരിശീലനമാണ് കരടിയെ നേരിടാൻ തങ്ങളെ സഹായിച്ചതെന്ന് പിതാവും മകനും പറയുന്നു. ആക്രമണത്തിൽ ഇരുവർക്കും നിസാര പരിക്കുകൾ മാത്രമാണ് ഏറ്റത്.
വലിയൊരു അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.
America
ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ വൈകുന്നേരം നടക്കാനിറങ്ങിയ 78 വയസുള്ള ഇന്ത്യൻ വംശജയുടെ ഏകദേശം 20,000 കനേഡിയൻ ഡോളർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നതായി പരാതി.
ജൂലൈ 28-ന് ചിൻഗ്വാകൂസി റോഡിനും ബോവേർഡ് ഡ്രൈവ് വെസ്റ്റിനും സമീപമാണ് സംഭവം നടന്നത്. വഴിയരികിൽ വാഹനം നിർത്തിയ ശേഷം പുറത്തിറങ്ങിയ യുവതി വയോധികയുടെ കാലിൽ തൊടുകയും കെട്ടിപ്പിടിക്കുകയും ചെയ്തു.
അയൽവാസിയാണെന്ന് കരുതിയതിനാൽ അമ്മയ്ക്ക് സംശയം തോന്നിയില്ലെന്ന് മകൻ രാഘവേന്ദ്ര കുമാർ പറഞ്ഞു. ഈ സമയത്ത് യഥാർഥ സ്വർണമാല മാറ്റി വ്യാജാഭരണം അണിയിക്കുകയും വളകൾ കൈക്കലാക്കുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം.
മോഷണം തിരിച്ചറിഞ്ഞതോടെ അമ്മ ഏറെ ഭയന്നതായും പിന്നീട് പുറത്തേക്ക് നടക്കാൻ പോകുന്നത് നിർത്തിയതായും മകൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി പൊലിസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
America
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യൻ യുവാക്കൾക്കായി "ഫാൾ ഇൻ മലയാലവ്' (Fall in MalayaLove - FIM) സംഘടിപ്പിക്കുന്ന നാലാമത് വാർഷിക സിംഗിൾസ് സ്പീഡ് ഡേറ്റിംഗ് സംഗമം ഒക്ടോബർ 17ന് ടെക്സസിലെ ഹൂസ്റ്റണിൽ നടക്കും.
ക്രിസ്തീയ സഭാവിഭാഗങ്ങളിൽ പെട്ട 24നും 38നും ഇടയിൽ പ്രായമുള്ള ഉദ്യോഗസ്ഥരായ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് കൂട്ടായ്മ ഒരുക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിൽ നിന്നുള്ള പങ്കാളികൾ ഇതിൽ പങ്കെടുക്കും.
എഫ്ഐഎമ്മിന്റെ ശാസ്ത്രീയവും സുതാര്യവുമായ മാച്ച് മേക്കിംഗ് രീതിയിലൂടെ, ഓരോ പങ്കാളിക്കും അനുയോജ്യരായ 10 മുതൽ 20 വരെ വ്യക്തികളുമായി നേരിട്ട് സംസാരിക്കാനും സൗഹൃദം പങ്കുവയ്ക്കാനും അവസരമുണ്ടാകും.
വൺ-ഓൺ-വൺ സംഭാഷണങ്ങൾക്ക് പുറമേ, പങ്കാളികൾക്കായി വിവിധ ഗെയിമുകൾ, ഇന്ററാക്ടീവ് പ്രോഗ്രാമുകൾ, ലൈവ് എന്റർടൈൻമെന്റ്, അത്താഴ വിരുന്ന് എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംഗമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി പേർ ഇതിനോടകം വിവാഹിതരായതായി സംഘാടകർ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.fallinmalayalove.com വെബ്സൈറ്റു വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
America
ഡാളസ്: കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവുകൾ കണ്ടെത്താൻ കഠിനാധ്വാനം ചെയ്യുന്ന 81 വയസുകാരന്റെ കഥ ടെക്സസിൽ ചർച്ചയാകുന്നു.
ഡോൺ ജോൺസൺ എന്ന വയോധികന്റെ ജീവിതയാഥാർഥ്യങ്ങളാണ് ഇപ്പോൾ സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. വിമാനയാത്രയിൽ നഷ്ടപ്പെട്ട ലഗേജ് യാത്രക്കാരുടെ വീടുകളിൽ എത്തിച്ചു നൽകുന്ന ജോലിയാണ് ഡോൺ ചെയ്യുന്നത്.
ഇത്തരത്തിൽ ഒരു ലഗേജ് വീടിന്റെ പടികൾ കയറ്റി എത്തിക്കാൻ ഡോൺ ഏറെ പ്രയാസപ്പെടുന്ന ദൃശ്യം എറിൻ ഹവലിന്റെ വീടിന്റെ ഡോർ കാമറയിൽ പതിഞ്ഞിരുന്നു.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിത സാഹചര്യം പുറംലോകം അറിയുന്നത്.
സഹായഹസ്തവുമായി ഒരു നാട്
കാൻസർ ബാധിതയായ ഭാര്യ ജോസഫിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ നിത്യചെലവുകൾക്കുമായാണ് ഡോൺ കഴിഞ്ഞ മൂന്ന് വർഷമായി പ്രായത്തെപ്പോലും അവഗണിച്ച് ഈ ജോലി ചെയ്യുന്നത്.
57 വർഷമായി ഒരുമിച്ച് ജീവിക്കുന്ന ഈ വൃദ്ധദമ്പതികളുടെ അവസ്ഥ മനസിലാക്കിയ എറിൻ ഹവൽ, ഡോണിനെ സഹായിക്കാനായി "ഗോ ഫണ്ട് മീ' വഴി ഓൺലൈൻ ധനസമാഹരണത്തിന് തുടക്കമിട്ടു.
ജനങ്ങളുടെ വലിയ പിന്തുണ ലഭിച്ച കാമ്പയ്നിലേക്ക് സെപ്റ്റംബർ 24-ഓടെ 2,81,000 ഡോളറിലധികം സംഭാവനയായി എത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങൾക്ക് ലഭിച്ച ഈ പിന്തുണയ്ക്കും പ്രാർഥനകൾക്കും ഡോണും ജോസഫും നന്ദിയും അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ സെപ്റ്റംബർ 25-ന് ഗോ ഫണ്ട് മീ അധികൃതർ ആ കാമ്പയ്ൻ അപ്രതീക്ഷിതമായി നീക്കം ചെയ്യുകയായിരുന്നു. സംഭാവന നൽകിയ മുഴുവൻ ആളുകളുടെയും പണം തിരികെ നൽകുകയും ചെയ്തു.
കമ്പനിയുടെ സേവനനിബന്ധനകളുടെ ലംഘനമാണ് കാമ്പയ്ൻ നീക്കം ചെയ്യാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും എന്ത് ലംഘനമാണ് ഉണ്ടായതെന്ന് കൃത്യമായി കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ദമ്പതികളെ സഹായിക്കാൻ മറ്റ് വഴികൾ തേടുകയാണ് നാട്ടുകാർ.
America
ഡാളസ്: പ്രവാസി മലയാളികൾ ആവേശത്തോടെ കാത്തിരുന്ന 27-ാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ഡാളസിൽ വർണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി ഡാളസ് ക്രിസ്റ്റ് ദി കിംഗ് ക്നാനായ പള്ളി പാരീഷ് ഓഡിറ്റോറിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കാനഡയിൽ നിന്നുള്ള ടീം ചാമ്പ്യന്മാരായി.
റോബർട്ട് മാത്യു ക്യാപ്റ്റനായ കാനഡ ടീമിലെ ജെയിംസ് താന്നിക്കൽ, ജോസഫ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇത്തവണത്തെ വിജയികളായി ട്രോഫിയും 4500 ഡോളറിന്റെ ഒന്നാം സമ്മാനവും കരസ്ഥമാക്കിയത്.
സമാപന സമ്മേളന വേദിയിൽ വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡുകളും സമ്മാനിച്ചു. ജോയ് നെല്ലാമറ്റം ക്യാപ്റ്റനായ, മാത്യു ഗീവർഗീസ്, തോമസ് കടിയൻപള്ളിൽ എന്നിവരുടെ ഷിക്കാഗോ ടീം രണ്ടാം സ്ഥാനവും 3000 ഡോളറും നേടി.
സിറിയക് വള്ളിപ്പടവിൽ നയിച്ച ലോസ് ആഞ്ചലസ് ടീം (കുര്യച്ചൻ മുല്ലപ്പള്ളി, വിൻസെന്റ് കൊട്ടിരിക്കൽ) മൂന്നാം സ്ഥാനവും (2250 ഡോളർ), കുഞ്ഞുമോൻ ഇല്ലിക്കാട്ടിൽ നയിച്ച ഹൂസ്റ്റൺ ടീം (തോമസ് ഐക്കരേത്ത്, സാജി പള്ളിക്കിഴക്കേതിൽ) നാലാം സ്ഥാനവും (1500 ഡോളർ) സ്വന്തമാക്കി.
ടൂർണമെന്റിന്റെ ഭാഗമായി നടന്ന "റേസ് ഫോർ ഫൺ' മത്സരത്തിൽ ആതിഥേയരായ ഡാളസ് ടീം ചാമ്പ്യന്മാരായി. ഷിബു ജെയിംസ് (ക്യാപ്റ്റൻ), ജോസ് വർക്കി, ബിനോ കല്ലുംകൽ എന്നിവരടങ്ങുന്ന സംഘമാണ് ഒന്നാം സ്ഥാനം നേടിയത്.
America
ന്യൂയോർക്ക്: യുഎസിലെ "ജെൻ സി' തലമുറയിൽ മതപരവും ആത്മീയവുമായ കാര്യങ്ങളിൽ വലിയ വർധനവുണ്ടായതായി ഡെയ്ലി സിഗ്നൽ ഹാരിസ് പോൾ സർവേ റിപ്പോർട്ട്.
ജെൻ സി വിഭാഗത്തിൽപ്പെട്ട 88 ശതമാനം പേരും തങ്ങളുടെ ആത്മീയത സജീവമായി പിന്തുടരുന്നവരാണ്. 67 ശതമാനം ജെൻ സി അംഗങ്ങളും പതിവായി പ്രാർഥിക്കാറുണ്ട്. 54 ശതമാനം പേർ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുകയും 49 ശതമാനം പേർ ആരാധനകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
കുറച്ചുകാലം മുമ്പ് യുഎസിലെ ഏറ്റവും മതരഹിതരായ തലമുറയായി കണക്കാക്കപ്പെട്ടിരുന്ന ജെൻ സി, ഇപ്പോൾ വിശ്വാസത്തിലേക്ക് മടങ്ങിവരുന്നതായാണ് സർവേ വ്യക്തമാക്കുന്നത്.
മുൻ തലമുറകൾ പ്രചരിപ്പിച്ച മതേതര ഭൗതികവാദത്തോട് യുവജനങ്ങൾ മുഖം തിരിക്കുന്നതിന്റെയും ആത്മീയതയിലേക്ക് തിരികെ നടക്കുന്നതിന്റെയും ശക്തമായ സൂചനയാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
America
ഡാളസ്: പുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേൽ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ അച്ചാമ്മ ഉതുപ്പ് (89) അന്തരിച്ചു. പരേത നാലുന്നാക്കൽ കോട്ടപ്പുറം കുടുംബാംഗമാണ്.
മക്കൾ: ശോശാമ്മ ജോസഫ് (കുഞ്ഞുമോൾ - ഡാളസ്) അന്നമ്മ ഫിലിപ്പ് (സാലി -മുംബൈ), ഷീല മാത്യൂസ് (ഷീല - മുംബൈ), ജയ്മോൾ എബ്രഹാം (ജയമോൾ - പുതുപ്പള്ളി).
മരുമക്കൾ: ജോസഫ് ഈപ്പൻ (ജോസ്), ജോൺ ഫിലിപ്പ്, മാത്യൂസ് പൗവ്വത്തികുന്നേൽ, എബ്രഹാം ജോർജ്.
ബുധനാഴ്ച രാവിലെ എട്ടിന് മൃതദേഹം ജയ്മോൾ എബ്രഹാമിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും മൂന്നിന് പരിയാരം സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ഈപ്പൻ (ഡാളസ്) - 914 837 3538, എബ്രഹാം ജോർജ് - 9495394897.
America
വാഷിംഗ്ടൺ ഡിസി: യുഎസിൽ താമസിക്കുന്ന വിദേശികൾക്കും ഗ്രീൻ കാർഡ് ഉടമകൾക്കും കർശന മുന്നറിയിപ്പുമായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS).
പുതിയ വിലാസത്തിലേക്ക് മാറി 10 ദിവസത്തിനകം എആർ-11 ഫോം വഴി വിവരം ഇമിഗ്രേഷൻ ഏജൻസിയെ അറിയിക്കണമെന്നാണ് പുതിയ നിർദേശം.
എച്ച്1ബി വീസക്കാർ ഉൾപ്പെടെയുള്ള എല്ലാ വിദേശികളും ഗ്രീൻ കാർഡ് ഉടമകളും ഈ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്.
പോസ്റ്റൽ സർവീസിൽ വിലാസം മാറ്റിയാൽ ഇമിഗ്രേഷൻ രേഖകളിൽ അപ്ഡേറ്റ് ആകില്ലെന്നും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി തന്നെ ഇത് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വീസ അപേക്ഷകൾ തടയപ്പെടുകയോ നാടുകടത്തൽ നടപടികൾ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരികയോ ചെയ്യാം.
നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്.
America
ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക സേക്രഡ് ഫൊറോനാ ദേവാലയത്തിൽ സംഘടിപ്പിച്ച ഇടവക കലാമേള കലാപ്രകടനങ്ങളാലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. കൂടാരയോഗങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ ഇടവകാംഗങ്ങൾ പങ്കെടുത്തു.
നടവിളി, പുരാതനപ്പാട്ട്, മാർതൊമ്മൻ പാട്ട്, ക്നാനായ അച്ചായൻ–അച്ചായത്തി എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. ക്നാനായ സമുദായത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന വേദിയായി കലാമേള മാറി.
America
ഡാളസ്: ടെക്സസ്സിലേ ഫോർട്ട് വർത്തിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കൈക്കുഞ്ഞ് മരിച്ചു. ഫോർട്ട് വർത്ത് നഗരത്തിലാണ് ദാരുണമായ സംഭവം.
മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഫോർട്ട് വർത്ത് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകളുടെ പാടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് സംഭവം. തെക്കുകടപ്പുറത്തെ സ്റ്റാൽകപ്പ് റോഡിലുള്ള ഒരു വീട്ടിലേക്ക് പോലീസിന് സന്ദേശം ലഭിക്കുകയായിരുന്നു. രാവിലെ എട്ടോടെ എത്തിയ ഉദ്യോഗസ്ഥർ, മാതാപിതാക്കൾക്കൊപ്പം ഒരേ കിടക്കയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണർന്നപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലാണെന്ന് മനസിലാക്കുകയായിരുന്നു.
കുഞ്ഞിന്റെ ശരീരത്തിൽ ബാഹ്യമായ പരിക്കുകളോ മർദ്ദനമേറ്റ പാടുകളോ ഇല്ലെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തിലെ യഥാർഥ കാരണം കണ്ടെത്താൻ പൊലിസിന്റെ (Crimes Against Children Unit) അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
America
വാഷിംഗ്ടൺ ഡിസി: കാനഡയുമായുള്ള വ്യാപാര യുദ്ധത്തിന്റെ ഭാഗമായി, ചില പ്രധാന കനേഡിയൻ ഉൽപന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ പുതിയ ഇറക്കുമതി നിരോധനം ചൊവ്വാഴ്ച പുലർച്ചെ 12 മുതൽ നിലവിൽ വരും. കനേഡിയൻ താരിഫുകൾക്കുള്ള മറുപടിയായാണ് യുഎസ് പ്രസിഡന്റ് ഈ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചത്.
വിസ്കി, വൈൻ, ബിയർ, ടെക്വില, വോഡ്ക, റം തുടങ്ങിയ പാക്ക് ചെയ്തതും അല്ലാത്തതുമായ എല്ലാ പ്രധാന മദ്യ ഇനങ്ങളുടെയും ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. കനേഡിയൻ മദ്യത്തിന്റെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്.
വേ, വേ പ്രോട്ടീൻ, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് പൂർണ നിരോധനമുണ്ട്. കൂടാതെ കരിമ്പ് മൊളാസസും ഇതിൽ ഉൾപ്പെടുന്നു. 2024-ൽ 70-ലധികം കോടി ഡോളറിന്റെ പാലുൽപ്പന്നങ്ങളാണ് കാനഡയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്തത്.
800 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ള മോട്ടോർസൈക്കിളുകൾ, മോപ്പെഡുകൾ എന്നിവയും നിരോധിച്ച പട്ടികയിലുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് ഉടനടി അവസാനമുണ്ടാകാൻ സാധ്യതയില്ലെന്ന് യുഎസ് വ്യാപാര പ്രതിനിധികൾ വ്യക്തമാക്കി.
America
ഫ്ലോറിഡ: ഫ്ലോറിഡയിൽ അമ്മയുടെ ഹാൻഡ്ബാഗിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് കളിക്കുന്നതിനിടെ നാലു വയസുകാരൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. കുട്ടിയുടെ അമ്മയായ 29 കാരി ഡയമണ്ട് ഫിലിപ്സിനെ പൊലിസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 23ന് 10,000 ഡോളർ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇവരുടെ അടുത്ത കോടതി വിചാരണ നവംബർ 6ന് നടക്കും.
അടുക്കളയിലെ സ്റ്റൂളിൽ കയറി കൗണ്ടറിൽ വച്ചിരുന്ന അമ്മയുടെ ബാഗിൽ നിന്ന് കുട്ടി. 380 കാലിബർ സ്മിത്ത് & വെസ്സൺ പിസ്റ്റൾ എടുത്ത് അബദ്ധത്തിൽ കുട്ടിയുടെ മുഖത്തിൽ വെടിയേൽക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന രീതിയിൽ തോക്ക് സുരക്ഷിതമല്ലാതെ സൂക്ഷിച്ചതിന് ഡയമണ്ട് ഫിലിപ്സിനെതിരെ കുറ്റകരമായ അശ്രദ്ധയ്ക്ക് പൊലിസ് കേസെടുത്തു.
പൊലിസ് അന്വേഷണത്തിൽ, തോക്ക് ഹോൾസ്റ്റർ ഇല്ലാതെയും സുരക്ഷിതമാക്കാതെയുമാണ് ബാഗിനുള്ളിൽ വെച്ചിരുന്നതെന്ന് കണ്ടെത്തി. കുട്ടികളുടെ സുരക്ഷയ്ക്കായി തോക്കുകൾ എപ്പോഴും സുരക്ഷിതമായി ലോക്ക് ചെയ്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.
America
ഫ്ലോറിഡ : അനധികൃതമായി കുടിയേറി ദശകങ്ങൾ കഴിഞ്ഞ ശേഷം, സായുധ മയക്കുമരുന്ന് കടത്ത് കേസിൽ ക്യൂബൻ പൗരന്മാരായ രണ്ട് വയോധികർ സീസർ വാൽഡെസ് (89), മഗ്ദലേനോ മെദീന (73). മിയാമിയിൽ അറസ്റ്റിലായി.
1980 മേയ് മാസത്തിൽ കീ വെസ്റ്റ് വഴി യാതൊരു രേഖകളുമില്ലാതെയാണ് ഇവർ അമേരിക്കയിലെത്തിയത്. രണ്ടുപേരുടെയും പേരിൽ മുൻപും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ റെക്കോർഡുകളുണ്ട്.
മിയാമി പോലീസ് നടത്തിയ രഹസ്യ പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. ഇവരുടെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ കൊക്കെയിൻ, കഞ്ചാവ്, മോഷ്ടിച്ച തോക്കുകൾ, വെടിയുണ്ടകൾ, 4,800 ഡോളറിലധികം പണം എന്നിവ പിടിച്ചെടുത്തു.
കുറ്റകൃത്യങ്ങൾ തെളിഞ്ഞതിനെത്തുടർന്ന് ഇരുവരെയും ഐസിഇ കസ്റ്റഡിയിലെടുക്കുകയും നിലവിൽ മിയാമി ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
America
വാഷിംഗ്ടൺ :മുൻ ബൈഡൻ ഭരണകൂടത്തിന്റെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയങ്ങൾക്ക് വിരാമമിട്ട് പുതിയ ഇന്ധനക്ഷമതാ ചട്ടങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. കാർ വില കുറയ്ക്കാനും അമേരിക്കൻ വാഹന നിർമാണ മേഖലയെ ശക്തിപ്പെടുത്താനുമാണ് പുതിയ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.
പുതിയ മാറ്റങ്ങൾ വാഹന നിർമാണ ചെലവ് കുറയ്ക്കുമെന്നും അമേരിക്കൻ കുടുംബങ്ങൾക്ക് പുതിയതും സുരക്ഷിതവുമായ കാറുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുമെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
മിഷിഗൺ, ഒഹായോ, ഇന്ത്യാന, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതിയ നിർമാണ യൂണിറ്റുകളും തൊഴിലവസരങ്ങളും കൊണ്ടുവരാൻ പുതിയ നയത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ജനറൽ മോട്ടോഴ്സ്, ഫോർഡ്, സ്റ്റെല്ലാന്റിസ് തുടങ്ങിയ പ്രമുഖ കമ്പനികൾ അമേരിക്കയിൽ ഉൽപാദനം വ്യാപിപ്പിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.എന്നാൽ, നയമാറ്റം ഇന്ധനച്ചെലവ് വർധിപ്പിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
2050-ഓടെ ഇന്ധന ഉപഭോഗത്തിൽ വലിയ വർധനവുണ്ടാകുമെന്നും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഏകദേശം 5 ശതമാനം വരെ കൂടാൻ സാധ്യതയുണ്ടെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. പുതിയ ചട്ടങ്ങൾ നടപ്പിലാകുന്നതോടെ കാറുകളുടെ പ്രാരംഭ വിലയിൽ ഏകദേശം 930 ഡോളർ വരെ കുറവുണ്ടാകുമെന്നാണ് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ (എൻഎച്ച്ടിഎസ്എ) വിലയിരുത്തൽ.
America
ഫിലഡൽഫിയ: സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തിക്ക് (75) നാമം (നോർത്ത് അമേരിക്കൻ മലയാളീസ് ആൻഡ് അസോസിയേറ്റഡ് മെംബേഴ്സ്) ഫൗണ്ടർ മാധവൻ നായരുടെ നേതൃത്വത്തിൽ പുഷ്പചക്രാഞ്ജലി അർപ്പിച്ചു.
മറ്റാരാലും അനുകരിക്കാനാവാത്ത വിധം കലാസപര്യയിൽ ജീവിതം സമർപ്പിച്ച കലാകാരനും നാടകപ്രവർത്തകനും സംവിധായകനുമായിരുന്നു സൂര്യ കൃഷ്ണമൂർത്തി (നടരാജ കൃഷ്ണമൂർത്തി). ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചിരിക്കേയാണ് അദ്ദേഹം കലാരംഗത്തേക്ക് സേവനം പൂർണമായും ഉഴിഞ്ഞുവച്ചത്.
1977-ൽ സൂര്യ കൃഷ്ണമൂർത്തി സ്ഥാപിച്ച സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി എന്ന സംഘടനയിലൂടെ, കേരളത്തിന്റെ കലാസാംസ്കാരിക ബോധത്തെ ആഗോളതലത്തിൽ എത്തിച്ചു. ഏറ്റവും ദൈർഘ്യമേറിയ കലാമേളകളിലൊന്നായ സൂര്യ ഫെസ്റ്റിവൽ സൂര്യ കൃഷ്ണമൂർത്തിയുടെ ഏറ്റവും വലിയ സംഭാവനയാണ്.
സൂര്യ ഫെസ്റ്റിവൽ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായും സൂര്യ കൃഷ്ണമൂർത്തി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മലയാള നാടകവേദിയിൽ പ്രകാശവും ശബ്ദവും സമന്വയിച്ചുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ മികവുകളിൽ ഒന്നാണ്.
സൂര്യ കൃഷ്ണമൂർത്തി രചനയും സംവിധാനവും നിർവഹിച്ച മേൽവിലാസം എന്ന നാടകം ഇന്ത്യൻ നാടകവേദിയിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചലച്ചിത്രമായി മാറുകയും ചെയ്തു.
വളർന്നുവരുന്ന കലാകാരന്മാർക്കായി തിരുവനന്തപുരത്ത് ഗണേശം എന്ന പേരിൽ സൗജന്യ ബ്ലാക്ക് ബോക്സ് തിയറ്റർ ഒരുക്കിയ സൂര്യാ കൃഷ്ണ മൂർത്തി, നിർധനരായ കലാകാരന്മാരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിലും മുൻപന്തിയിലായിരുന്നു.
കലാരംഗത്തെ അതുല്യമായ സംഭാവനകൾ പരിഗണിച്ച് ഭാരത രാജ്യം സൂര്യ കൃഷ്ണമൂർത്തിക്ക് 1996-ൽ ദേശീയ പുരസ്കാരവും കേരള സർക്കാർ സംസ്ഥാനത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ കേരള പ്രഭ പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്.
പ്രദീപ് മേനോൻ (പ്രസിഡന്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം (ട്രഷറർ), ഷീലാ ജോസഫ് , ഹരികൃഷ്ണൻ രാജ്മോഹൻ (യൂത്ത് അഫയേഴ്സ് ചെയർ), ജോർജ് നടവയൽ (പിആർഒ), ഡോ. ലത നയർ (സ്ട്രീം പ്രോജക്ട് ചെയർ) എന്നീ നാമം ഭാരവാഹികൾ സൂര്യ കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി അറിയിച്ചു.
America
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം നവംബർ എട്ടിന് വൈകുന്നേരം നാലിന് അസൻഷൻ മാർത്തോമ്മ ചർച്ച് ഓഡിറ്റോറിയത്തിൽ (10197 Northeast Ave, Philadelphia, PA 19116) നടക്കും.
കേരളത്തിന്റെ ഭാഷ, സംസ്കാരം, പാരമ്പര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം പ്രവാസി മലയാളികളുടെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. സംഗീതം, നൃത്തം ഉൾപ്പെടെയുള്ള വിവിധ വിനോദപരിപാടികൾ പരിപാടിക്ക്
മാറ്റുകൂട്ടും.
ട്രൈസ്റ്റേറ്റ് മേഖലയിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ വിപുലമായ രീതിയിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം കേരളാ ഡേ ചെയർമാൻ തോമസ് പോൾ അറിയിച്ചു.
ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ, സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവൽ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ആഘോഷത്തിന്റെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രവാസി സമൂഹത്തിലും പുതുതലമുറയിലും കൂടുതൽ ശക്തമായി പരിചയപ്പെടുത്തുന്നതിനും മലയാളി സമൂഹത്തിന്റെ കൂട്ടായ്മ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം ആഘോഷങ്ങൾ സഹായകമാണെന്ന് സംഘാടകർ പറഞ്ഞു.
കേരളത്തിൽനിന്ന് അകലെയാണെങ്കിലും കേരളത്തിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യവും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന പ്രവാസി മലയാളികളുടെ സംഗമമായി കേരളപ്പിറവി ആഘോഷം മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
ആഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്. വിൻസന്റ് ഇമ്മാനുവൽ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സുധ കർത്ത, അഭിലാഷ് ജോൺ, ഫിലിപ്പോസ് ചെറിയാൻ, ജീമോൻ ജോർജ്, സുരേഷ് നായർ, ആഷ അഗസ്റ്റ്യൻ, ബിനു മാത്യു, സുമോദ് നെല്ലിക്കാല, റോണി വർഗീസ്, സാജൻ വർഗീസ്, ദിലീപ് ജോർജ്, ജോൺ പണിക്കർ എന്നിവർ വിവിധ ചുമതലകൾ വഹിച്ച് പ്രവർത്തിച്ചുവരുന്നു.
ട്രൈസ്റ്റേറ്റ് കേരള ഫോറം ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഫിലഡൽഫിയയിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ മലയാളികളെയും കുടുംബസമേതം എത്തിച്ചേർന്ന് കേരളപ്പിറവി ദിനാഘോഷം വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പ്രവേശനം സൗജന്യമാണ്.
America
സൗത്ത് ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയെ നയിക്കാൻ സാജൻ കുര്യൻ. നാല് പതിറ്റാണ്ടിലേറെയായി സൗത്ത് ഫ്ലോറിഡ മലയാളി സമൂഹത്തിൻ്റെ മേൽവിലാസമാണ് കേരള സമാജം. അതിൻ്റെ 2028 വർഷത്തെ പ്രസിഡൻ്റായി ജനകീയനായ സാജൻ കുര്യൻ കടന്ന് വരുന്നു.
രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ സാജൻ കുര്യൻ കേരള സമാജം മുൻ പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും അംഗങ്ങളുടെയും പരിപൂർണ പിന്തുണയോടെയാണ് സംഘടനയെ നയിക്കാൻ കടന്നു വരുന്നത്. കേരള സമാജത്തിന് കാലാനുസൃതമായ പ്രവർത്തന വീഥിയൊരുക്കാൻ സാജൻ കുര്യന് സാധ്യമാകുമെന്ന ഉറപ്പുണ്ട്.
നിസ്വാർഥമായ സാമൂഹിക സേവനവുമായി ഫ്ളോറിഡയിലെ ഏതു മലയാളിക്കും ഒരു വിളിപ്പാട് അകലെ എപ്പോഴുമുള്ള വ്യക്തിയാണ് സാജൻ കുര്യൻ. ഒന്നര പതിറ്റാണ്ടായി കേരളസമാജത്തിന്റെ അഭിമാന പദ്ധതികളുടെ നടത്തിപ്പിന്റെ മുൻനിരയിൽ പ്രവർത്തിച്ച സാജൻ കുര്യൻ, 2012-ൽ ഗാന്ധിപ്രതിമാ പ്രതിഷ്ഠയുടെ നിർമ്മാണം കേരളസമാജം ഏറ്റെടുത്തപ്പോൾ അതിന് മുൻനിരയിൽ പ്രവർത്തിച്ച് ആ സ്വപ്നസാക്ഷാത്ക്കാരം നടപ്പിലാക്കിയതിൽ മുഖ്യ പങ്കാളിയായിരുന്നു. സൗത്ത് ഫ്ലോറിഡ മലയാളി അസോസിയേഷന്റെ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയ ഗാന്ധിസ്ക്വയർ നമ്മുടെ അഭിമാനമാണ് .
2012 ലും 2013ലും കേരളസമാജം ഇൻഡ്യാ ഫെസ്റ്റ് സംഘടിപ്പിച്ചപ്പോൾ അതിനായുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് വിജയപഥത്തിൽ എത്തിച്ചത് സാജൻ കുര്യൻ്റെ കഴിവിൻ്റെ തെളിവാണ്. കേരളസമാജം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്ന നിലയിലാണ് സാജൻ അന്ന് ചുമതലകൾ നിർവഹിച്ചത്. ദുരിതവും, വേദനയും അനുഭവിക്കുന്ന വേളകളിൽ ഏത് ഫ്ളോറിഡ മലയാളിക്കും കൈത്താങ്ങായി സാജൻ കുര്യൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.
America
ഹാരിസ്ബർഗ്: പെൻസിൽവാനിയയിൽ അഞ്ചാംപനി (Measles) ബാധിതരുടെ എണ്ണം 890 ആയി ഉയർന്നു. പുതുതായി 55 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതുവരെ 39 കൗണ്ടികളിലായി 890 പേർക്കാണ് രോഗം ബാധിച്ചത്.173 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 4 മരണം റിപ്പോർട്ട് ചെയ്തു.ആകെ കേസുകളിൽ 1 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് എം.എം.ആർ (MMR) വാക്സിൻ പൂർണമായി എടുത്തവർ.
ലാൻകാസ്റ്റർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് (359 പേർ). രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വ്യാപകമായി വാക്സിനേഷൻ ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
America
സാൻ ഡീഗോയ: സാൻ ഡീഗോയിലെ പ്രധാന ഭക്ഷ്യ സുരക്ഷാ സംഘടനയായ 'ഫീഡിംഗ് സാൻ ഡീഗോയ്ക്ക്' സംസ്ഥാന ഫണ്ടിൽ നിന്ന് 4.5 ദശലക്ഷം ഡോളർ (ഏകദേശം 37 കോടിയിലേറെ രൂപ) ലഭിച്ചു.
സംഘടനയുടെ 19 വർഷത്തെ ചരിതത്തിൽ ഒരു സംസ്ഥാന നിയമസഭാംഗം നൽകുന്ന ഏറ്റവും വലിയ ഒറ്റത്തവണ സംഭാവനയാണിത്. ഈ തുക നേരിട്ട് ഭക്ഷണം വാങ്ങുന്നതിനല്ല, മറിച്ച് തണുപ്പിൽ സൂക്ഷിക്കേണ്ട വലിയ സംഭരണശാലകൾ നിർമ്മിക്കുന്നതിനും, ഫാമുകളിൽ നിന്നും പാക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും ഭക്ഷണം കേടുകൂടാതെ വിതരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി പുതിയ ശീതികരണ ട്രക്കുകൾ (Refrigeration trucks) വാങ്ങുന്നതിനുമാണ് ഉപയോഗിക്കുന്നത്.
1980-കളിലെ സാമ്പത്തിക മാന്ദ്യകാലത്ത് പിതാവിന് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് തങ്ങളുടെ കുടുംബം അനുഭവിച്ച കഷ്ടപ്പാടുകളാണ് ഭക്ഷ്യ സുരക്ഷയ്ക്കായി പ്രവർത്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ദർശന പട്ടേൽ വ്യക്തമാക്കി.
പ്രതിമാസം ഏകദേശം 2 ലക്ഷത്തോളം ആളുകളെ സഹായിക്കുന്ന ഈ സംഘടന, കഴിഞ്ഞ വർഷം 43 ദശലക്ഷം പൗണ്ട് ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്തത്. മഹാമാരി കാലത്തേക്കാൾ അധികമാളുകൾ ഇപ്പോൾ സഹായത്തിനായി എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
America
ന്യൂജേഴ്സി: ന്യൂജേഴ്സി ലെഫ്റ്റനന്റ് ഗവർണർ ഡേൽ കാൽഡ്വെൽ രാജിവച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ഗവർണർ മൈക്കി ഷെറിൽ രാജിവയ്ക്കാൻ അന്ത്യശാസനം നൽകിയിരുന്നു. അധികാരമേറ്റ് ഒരു വർഷം തികയും മുമ്പാണ് രാജി.
സ്റ്റേറ്റ് ഭരണകൂടത്തിലെ ലൈംഗികാതിക്രമ സംസ്കാരം മാറ്റാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ വ്യക്തമാക്കി. എന്നാൽ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അംഗീകരിക്കുന്നില്ലെന്ന് കാൽഡ്വെൽ പ്രതികരിച്ചു. ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പുള്ള ഈ രാജി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
America
ഡാളസ്: പൗരോഹിത്യ സുവർണ ജൂബിലിയുടെ നിറവിൽ ആയിരിക്കുന്ന മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തായും റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപനുമായ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
റവ. എബ്രഹാം വി.സാംസൺ, റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ്, പി.ടി. മാത്യു, ബാബു സി. മാത്യു, ഷാജി എസ്. രാമപുരം, ചെറിയാൻ അലക്സാണ്ടർ, ഈശോ മാളിയേക്കൽ, ജോൺ മാത്യു, പി.എം. എബ്രഹാം, ആൻഡ്രൂസ് അഞ്ചേരി എന്നിവർ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് കാനഡയിൽ നിന്നും ഡാളസിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തയെ സ്വീകരിക്കുവാന്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു.
America
തിരൂർ: മലയാളം സർവകലാശാലയും ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയും ചേർന്ന് പദ്ധതികൾക്ക് തുടക്കമിടുന്നു. ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫിലിപ്പോസ് ഫിലിപ്പിന്റെ ആദ്യ കേരള സന്ദർശനത്തിൽ സുപ്രധാനമായ തീരുമാനത്തിന് തുടക്കം കുറിച്ചത്.
അമേരിക്കൻ മലയാളി എഴുത്തുകാർക്കും സാഹിത്യ രചനയിൽ താത്പര്യമുള്ളവർക്കും മലയാള ഭാഷയിലും സാഹിത്യത്തിലും രചനാ ശൈലി ഒരുക്കുന്നതിന്റെ ഭാഗമായി മലയാള സർവകലാശാലയുടെ മ്പാഹിത്യ രചന സർട്ടിഫിക്കറ്റ് കോഴ്സ് അമേരിക്കയിലും ആരംഭിക്കുന്നതിനുള്ള ചർച്ചകൾക്കാണ് അദ്ദേഹം തുടക്കമിട്ടത്.
ഫൊക്കാനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദുമായി നടന്ന ചർച്ചയിലാണ് പദ്ധതിക്ക് തുടക്കമിടാൻ തീരുമാനിച്ചത്.
അമേരിക്കയിലെ മലയാളി എഴുത്തുകാർക്കും സാഹിത്യത്തിൽ താത്പര്യമുള്ളവർക്കുമായി സമകാലിക സാഹിത്യരചനയെ പരിചയപ്പെടുത്തുന്ന കോഴ്സ് ആരംഭിക്കാനാണ് ആലോചിക്കുന്നത്.
എഴുത്തുകാർക്ക് മാത്രമല്ല, സാഹിത്യത്തിൽ താത്പര്യമുള്ള സാധാരണക്കാർക്കും കോഴ്സിൽ പങ്കെടുക്കാം.
America
വാഷിംഗ്ടൺ ഡിസി: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) ഈ വർഷത്തെ ത്രിദിന റീജണൽ കൺവൻഷന് വാഷിംഗ്ടൺ ഡിസി ഏരിയയിൽ തുടക്കമായി. കേരളത്തിൽ നിന്ന് എത്തിയ പ്രശസ്ത എഴുത്തുകാരൻ സക്കറിയ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
മതേതര മൂല്യങ്ങളെ ഉയർത്തിപിടിക്കുവാൻ മലയാളികൾ പരിശ്രമിക്കണമെന്ന് സക്കറിയ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. മലയാളികളുടെ മതസൗഹാർദ്ദത്തെ തകർക്കുവാനായി പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നത് നാം കാണാതെ പോകരുതെന്ന് അദ്ദേഹം ഓർമിച്ചിച്ചു.
പ്രശസ്ത എഴുത്തുകാരൻ വി. ജെ. ജെയിസ് "നിരീശ്വരതയിലെ അത്മീയത' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വെള്ളിയാഴ്ച മുതൽ വാഷിംഗ്ടൺ ഡിസി ഏരിയായിലുള്ള ജോർജ് മണ്ണിക്കരോട്ട് നഗറിലാണ് കൺവൻഷൻ നടക്കുന്നത്.
ഞായറാഴ്ച വരെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. അമേരിക്കയിൽ നിന്നും കാഡയിൽ നിന്നുമായി 130 പേർ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്. അടുത്തിടെ നമ്മെ വിട്ടുപോയ അമേരിക്കൻ മലയാളി എഴുത്തുകാരയ ജോർജ് മണ്ണിക്കരോട്ട്, പി.ടി. പൗലോസ് എന്നിവരെ സമ്മേളനത്തിൽ പ്രത്യേകം അനുസ്മരിച്ചു.
ലാന പ്രസിഡന്റ് സമുവേൽ യോഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിർമ്മല ജോസഫ്, ഷിബു പിള്ള, ഹരിദാസ് തങ്കപ്പൻ, ജോൺ ഇളമത, മനോഹർ തോമസ്, അനിലാൽ ശ്രീനിവാസൻ, നാരായണൻ വളപ്പിൽ, ഷെല്ലി പ്രഭാകരൻ, ലെൻസി ജേക്കബ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
കൺവൻഷൻ കമ്മറ്റി ചെയർമാൻ വേണുഗോപാലൻ കൊക്കോടൻ സ്വാഗതവും കൺവൻഷൻ കമ്മിറ്റി കൺവീനർ ഷിനോ കുര്യൻ നന്ദിയും പ്രകാശിപ്പിച്ചു. സിനി പണിക്കർ അവതാരകയായിരുന്നു.
കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാനിൽ നിന്നും (+1 214 435 0124) സെക്രട്ടറി നിർമ്മല ജോസഫിൽ (+1 347 204 0062) നിന്നും ലഭിക്കും.
America
ഹൂസ്റ്റണ്‍: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (എംഎംജിഎച്ച്) ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. പ്രസിഡന്റ് ബുഷ്റ മനക്കട്ടിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റി ടീമിന്റെയും നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു.
പ്രശസ്ത നര്‍ത്തകി ഡോ. സുനന്ദ നായര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജഡ്ജ് സുരേന്ദ്രന് പട്ടേല്‍, ജഡ്ജ് ജൂലി മാത്യു, ക്യാപ്റ്റന്‍ മനു പൂപ്പാറയില്‍, മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് റോയ് മാത്യു എന്നിവരുള്‍പ്പെടെ സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
മനോഹരമായ അത്തപ്പൂക്കളവും ആവേശം നിറഞ്ഞ ചെണ്ടമേളവും കൊച്ചു കലാകാരന്മാരുടെ പുലിക്കളിയും ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം കുറിച്ചു. കേരളീയ പാരമ്പര്യം വിളിച്ചോതി വിവിധ തരം കറികളും പായസങ്ങളും ഉള്‍പ്പെടെയുള്ള ഓണസദ്യ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.
America
വെസ്റ്റ് വർജീനിയ: വെസ്റ്റ് വർജീനിയയിൽ ഭർത്താവിനെയും മകളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ വീടിന് തീവച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ഹാർപേഴ്സ് ഫെറി സ്വദേശിനിയായ നിക്കോൾ ടെയ്ലർ (55) ആണ് പിടിയിലായത്.
നിക്കോളുടെ ഭർത്താവ് റോബർട്ട് ടെയ്ലർ III (56), മകൾ സിന്ത്വ ടെയ്ലർ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. റോബർട്ടിന് വെടിയേറ്റതായി പൊലിസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടിനുള്ളിലിട്ട് പ്രതി തീവയ്ക്കുകയായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി.
ഗുരുതരമായി പൊള്ളലേറ്റ നിലയിൽ രക്ഷപ്പെട്ട പ്രതി ചികിത്സയ്ക്ക് ശേഷമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകം, തീവയ്പ് എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവർ: കുടുംബത്തിലെ മറ്റ് രണ്ട് മുതിർന്ന മക്കൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഭവത്തിൽ സ്റ്റേറ്റ് പൊലിസും ഫയർ മാർഷലും യുഎസ് ഫെഡറൽ ഏജൻസിയായ എടിഎഫും സംയുക്തമായാണ് അന്വേഷണം നടത്തിയത്.
America
ഡാളസ്: ദൈവം നൽകിയിരിക്കുന്ന സഭയ്ക്കും വിശ്വാസത്തിനും നന്ദി അർപ്പിച്ചുകൊണ്ട് ജീവിതം എന്നത് കേവലം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയല്ലെന്നും മറിച്ച് സ്വയം കണ്ടെത്താനുള്ള ആത്മീയതീർഥാടനമാണെന്നും ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലിത്ത പറഞ്ഞു .
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റ് ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകുന്നേരം സെന്റർ എ വൈൻ ബൈബിൾ പഠന ക്ലാസിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു തിരുമേനി.
ആരാധനയ്ക്കും ദൈവവചനം കേൾക്കാനും പഠിക്കാനുമൊപ്പം നമ്മെത്തന്നെ അറിയുക കൂടിയാണ് ഈ യാത്രയുടെ ലക്ഷ്യം. "ഞാൻ ഒരു മനുഷ്യനാണ്', "ഞാൻ ഒരു വിശ്വാസിയാണ്' എന്നതിലുപരി, യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു ദൈവപൈതലാണ് താനെന്ന അടിസ്ഥാന തിരിച്ചറിവിലേക്ക് ഓരോരുത്തരും എത്തേണ്ടതുണ്ട്. ദൈവത്തിന്റെ കൃപയാണ് മനുഷ്യന്റെ യഥാർഥ അനുഗ്രഹം എന്ന തിരിച്ചറിവ് ചിന്തകളെയും ജീവിതത്തെയും നയിക്കേണ്ടതുണ്ടെന്ന് സഫ്രഗൻ മെത്രാപോലിത്ത ഓർമിപ്പിച്ചു.
America
ന്യൂയോർക്ക്: സാമൂഹിക ഐക്യത്തെ ബലപ്പെടുത്തുന്നതിനാണ് ഫൊക്കാന ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. പാഴ്വാക്കുകൾ ഒഴിവാക്കുന്നതിന്റെയും ബന്ധങ്ങൾ ബലപ്പെടുത്തുന്നതിന്റെയും വസന്തകാലം പൂർവാധിക ശോഭയോടെ ഫൊക്കാനയിൽ ആരംഭിച്ചു കഴിഞ്ഞു.
2026 മുതലുള്ള രണ്ടു വർഷങ്ങളിൽ ഈ തത്വത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് വേദിയൊരുക്കുക എന്ന് ഫിലിപ്പോസ് ഫിലിപ്പ് പ്രവർത്തങ്ങളുടെ ഉദ്ഘാടനദീപം തെളിച്ചു കൊണ്ട് പറഞ്ഞു. 42 ഇന കർമ്മപദ്ധതിയുമായി വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന സംഘടനയായി ഫൊക്കാനയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്കിലെ റോക്ലാൻഡ് കൗണ്ടിയിലെ ക്നാനായ സെന്ററിൽ വച്ചാണ് പ്രവർത്തനോദ്ഘാടനം നടന്നത്. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫൊക്കാന നേതാക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു.
ചെണ്ടമേളത്തിൽ ഗിന്നസ് റിക്കാർഡ് നേടിയ ചെണ്ടവിദ്വാൻ ജോയ്സ് വെട്ടത്തിന്റെ നേതൃത്വത്തിൽ മുപ്പതിലധികം ഗിന്നസ് കലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്.
America
വാഷിംഗ്ടൺ ഡിസി: വടക്കേ കലിഫോർണിയയിലെ ട്രിനിറ്റി കൗണ്ടിയിൽ വീടിനു പുറത്തുവച്ച് ദമ്പതികൾക്ക് നേരെ കരടിയുടെ ക്രൂരമായ ആക്രമണം. റിട്രീറ്റ് സെന്റർ ഉടമകളായ ജെഫ് വിൽസൺ, മലോറി വിൽസൺ എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
ഇവർക്ക് രക്ഷകയായി തങ്ങളുടെ ജീവൻ പോലും പണയംവച്ച് പോരാടിയ കാസി എന്ന ഫ്രഞ്ച് ബുൾഡോഗ് നായ പരിക്കേറ്റു ചത്തു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം.
നായ തുടർച്ചയായി കുരച്ചതിനെ തുടർന്ന് പുറത്തിറക്കിയ ജെഫിനെ കരടി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ജെഫിന്റെ നിലവിളി കേട്ടെത്തിയ ഭാര്യ മലോറിയെയും കരടി വെറുതെവിട്ടില്ല.
ആക്രമണത്തിൽ ജെഫിന്റെ വാരിയെല്ലുകൾ ഒടിയുകയും ശരീരമാസകലം മാന്തേറ്റ ഗുരുതര പരുക്കുകൾ ഉണ്ടാവുകയും ചെയ്തു. മലോറിയുടെ തലയ്ക്കും ശക്തമായ പരിക്കേറ്റിട്ടുണ്ട്.
ദമ്പതികളെ രക്ഷിക്കാൻ മുന്നിൽ നിന്ന വളർത്തുനായ്ക്ക് ഗുരുതര പരുക്കുകൾ ഏറ്റിരുന്നു. ഉടൻ തന്നെ വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
America
അറ്റ്ലാന്റ: വിവാഹരാത്രിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നവവരൻ ഡേവ് ഫിജി മരിച്ച സംഭവത്തിൽ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരേ ഭാര്യ ജെസ്നി സാം കേസ് ഫയൽ ചെയ്തു.
2026 മേയ് 29ന് ജോർജിയയിലെ ഡോസൺവില്ലിലുള്ള "ദി റിവിയർ' വിവാഹവേദിയിൽ ചടങ്ങുകൾ പൂർത്തിയാക്കിയശേഷമാണ് ഡേവ് ഫിജിയും ജെസ്നിയും ഹെലികോപ്റ്ററിൽ യാത്രതിരിച്ചത്.
വിവാഹ പാക്കേജിന്റെ ഭാഗമായി ഒരുക്കിയ പ്രത്യേക യാത്രയായിരുന്നു ഇതെന്നാണ് കുടുംബം അറിയിച്ചത്.
പ്രസ്റ്റീജ് ഹെലികോപ്റ്റേഴ്സ് പ്രവർത്തിപ്പിച്ചിരുന്ന റോബിൻസൺ ആർ66 ഹെലികോപ്റ്റർ പറന്നുയർന്ന് ഏകദേശം അഞ്ചു മിനിറ്റിനകം വനപ്രദേശത്ത് തകർന്നുവീണു. അപകടത്തിൽ ഡേവ് ഫിജിയും പൈലറ്റ് നിഖിൽ നർഗുണ്ട്കറും മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ജെസ്നി ഏകദേശം ആറുമണിക്കൂറോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നശേഷമാണ് രക്ഷപ്പെടുത്തപ്പെട്ടത്.
പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ദൃശ്യപരതയും സംബന്ധിച്ച മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും യാത്ര റദ്ദാക്കാതെ ഹെലികോപ്റ്റർ പറത്തിയത് അശ്രദ്ധയും നിരുത്തരവാദപരവുമായ നടപടിയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
കാലാവസ്ഥ പരിശോധിക്കുന്നതിലും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും യാത്ര റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങളും നടപ്പാക്കുന്നതിലും വിവാഹവേദിക്കും ഹെലികോപ്റ്റർ കമ്പനിക്കും വീഴ്ച സംഭവിച്ചതായും പരാതിയിൽ പറയുന്നു.
സെപ്റ്റംബർ 22ന് ജെസ്നി സ്വന്തം പേരിലും ഭർത്താവിനെ പ്രതിനിധീകരിച്ചും കേസ് ഫയൽ ചെയ്തു. Prestige Helicopters Inc., The Revere LLC, Revere Group LLC എന്നിവരാണ് പ്രതികൾ. നഷ്ടപരിഹാരവും നിയമച്ചെലവും ആവശ്യപ്പെട്ടിട്ടുള്ള കേസ് ഡികാൽബ് കൗണ്ടിയിൽ ജൂറിയുടെ പരിഗണനയ്ക്ക് വിടണമെന്നാണ് ആവശ്യം.
അതേസമയം, ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ കോടതിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കമ്പനികളുടെ ഔദ്യോഗിക പ്രതികരണവും ലഭ്യമായിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
America
ഡാളസ്: ബി1/ബി2 വിസിറ്റർ വീസയുടെ ദുരുപയോഗം സംബന്ധിച്ച് ആശങ്ക അറിയിച്ചുകൊണ്ടും ഇത്തരം പ്രവണതകൾ തടയുന്നതിനായി കൂടുതൽ ശക്തമായ പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഡാളസിലെ ഇമിഗ്രേഷൻ അറ്റോർണി ലാൽ വർഗീസ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന് കത്ത് നൽകി.
മൂന്ന് പതിറ്റാണ്ടിലേറെയായി യുഎസ് ഇമിഗ്രേഷൻ നിയമരംഗത്ത് പ്രവർത്തിക്കുന്ന അറ്റോർണി ലാൽ വർഗീസ്, തന്റെ പ്രഫഷണൽ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആശങ്ക ഉന്നയിച്ചതെന്ന് കത്തിൽ വ്യക്തമാക്കി.
ടൂറിസം, ബന്ധുക്കളെ സന്ദർശിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ബി1/ബി2 വീസയിൽ അമേരിക്കയിലെത്തുന്ന ചിലർ പിന്നീട് അനധികൃതമായി ജോലി ചെയ്യുകയും പണമായി പ്രതിഫലം സ്വീകരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മോട്ടലുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതും തുടങ്ങിയ മറ്റൂ ജോലികളിൽ ഏർപ്പെടുന്നതും ഉൾപ്പെടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതായി അദ്ദേഹം പറയുന്നു.
പ്രത്യേകിച്ച്, ഓരോ വർഷവും അമേരിക്കയിലെത്തി അഞ്ച്-ആറ് മാസം വരെ താമസിക്കുകയും ഏതാനും മാസങ്ങൾ സ്വന്തം രാജ്യത്ത് കഴിഞ്ഞ ശേഷം വീണ്ടും അമേരിക്കയിൽ പ്രവേശിക്കുകയും ചെയ്യുന്ന ആവർത്തിച്ചുള്ള യാത്രാ രീതികൾ കൂടുതൽ ശ്രദ്ധാപൂർവം പരിശോധിക്കണമെന്ന് അദ്ദേഹം നിർദേശിക്കുന്നു.
ഇത്തരത്തിലുള്ള യാത്രാ ചരിത്രം വ്യക്തിയുടെ യഥാർഥ സന്ദർശന ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ പരിശോധന ആവശ്യമായ സാഹചര്യമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ പൗരന്മാർക്ക് ബി1/ബി2വിസകൾക്ക് 10 വർഷം വരെ സാധുതയും മൾട്ടിപ്പിൾ എൻട്രി സൗകര്യവും ലഭിക്കാമെന്ന് കത്തിൽ പരാമർശിക്കുന്ന അദ്ദേഹം, വീസയുടെ ദീർഘകാല സാധുത അമേരിക്കയിൽ ദീർഘകാലം താമസിക്കാനുള്ള അവകാശമല്ലെന്നും ഓരോ പ്രവേശനത്തിലും അനുവദിക്കുന്ന താമസകാലാവധി സിബിപി ആണ് നിർണയിക്കുന്നതെന്നും വ്യക്തമാക്കുന്നു.
മുൻകാല യാത്രാചരിത്രത്തിൽ തുടർച്ചയായ ദീർഘകാല താമസം, ആവർത്തിച്ചുള്ള പ്രവേശനം, അനധികൃത തൊഴിൽ സംബന്ധിച്ച സൂചനകൾ, സാമ്പത്തിക വിവരങ്ങളിലെ പൊരുത്തക്കേടുകൾ തുടങ്ങിയവ കാണുന്ന സാഹചര്യങ്ങളിൽ കൂടുതൽ പരിശോധന നടത്തണമെന്നും അദ്ദേഹം നിർദേശിക്കുന്നു.
ഇത്തരം കേസുകളിൽ കുറഞ്ഞ കാലാവധിയുള്ളതോ പരിമിതമായ എൻട്രികൾ അനുവദിക്കുന്നതോ ആയ വിസകൾ പരിഗണിക്കാനും പുതിയ വീസ അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകന്റെ മുൻകാല യുഎസ് യാത്രാ-താമസ ചരിത്രം കൂടുതൽ വിശദമായി പരിശോധിക്കാനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃതമായി പണമായി ജോലി ചെയ്യുന്നത് ഇമിഗ്രേഷൻ നിയമങ്ങളുടെ ലംഘനത്തിന് പുറമെ, ലഭിക്കുന്ന വരുമാനം നികുതി ആവശ്യങ്ങൾക്കായി റിപ്പോർട്ട് ചെയ്യാത്ത സാഹചര്യം സൃഷ്ടിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വ്യക്തികളെയോ ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ ലക്ഷ്യമിട്ടുള്ള നടപടിയല്ല താൻ ആവശ്യപ്പെടുന്നതെന്നും വിസിറ്റർ വീസ ദുരുപയോഗത്തിന്റെ ആവർത്തിച്ചുള്ള മാതൃകകൾ നയതലത്തിൽ പരിശോധിക്കുകയും യുഎസ് വീസ സംവിധാനത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് തന്റെ അഭ്യർഥനയെന്നും അറ്റോർണി ലാൽ വർഗീസ് വ്യക്തമാക്കി.
നിയമാനുസൃതമായ അന്താരാഷ്ട്ര യാത്ര സുഗമമാക്കുന്നതിനോടൊപ്പം, യഥാർഥ സന്ദർശകരും വീസ ദുരുപയോഗം ചെയ്യുന്നവരും തമ്മിൽ ഫലപ്രദമായി തിരിച്ചറിയാൻ കഴിയുന്ന നടപടികൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
America
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയുടെ ഇരുപതാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് "അബ്രഹാമിൻ ഗദ്ഗദം' എന്ന ക്രിസ്തീയ ഭക്തിഗാന വീഡിയോ ആൽബത്തിന്റെ ഔപചാരിക പ്രകാശനം നടന്നു.
അജിത്ത് ബേബിയുടെ വോയ്സ് ഓഫ് ആഡമിന്റെ സഹകരണത്തോടെ അനിൽ മറ്റത്തിക്കുന്നേൽ നേതൃത്വം നൽകുന്ന ജേക്കബ് മീഡിയ ഓഫ് ഷിക്കാഗോ അവതരിപ്പിക്കുന്ന ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ജോബി ഓളിയിൽ ആണ്.
അനിൽ മറ്റത്തിക്കുന്നേൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം സജി മാലിത്തിരുത്തേലും പ്രശസ്ത പിന്നണി ഗായിക എലിസബത്ത് രാജുവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
കല്ലറ ഓളിയിൽ പരേതനായ കെ.കെ. എബ്രഹാമിന്റെ 17-ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്.
കെ.കെ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാമിൽ നിന്ന് ഗാനത്തിന്റെ പോസ്റ്റർ ഏറ്റുവാങ്ങിക്കൊണ്ട്, സെന്റ് തോമസ് സീറോമലബാർ രൂപത വികാരി ജനറലും ക്നാനായ റീജിയൺ ഡയറക്ടറുമായ മോൺ തോമസ് മുളവനാലും സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം കളരിക്കലും ചേർന്ന് ഔപചാരിക പ്രകാശനകർമം നിർവഹിച്ചു.
സേക്രഡ് ഹാർട്ട് ക്നാനായ ഇടവകാംഗമായ ജോബി ഓളിയിൽ രചിച്ച ഗാനം, ഇടവകയുടെ ഗായകസംഘത്തിന് ദീർഘകാലമായി നേതൃത്വം നൽകിവരുന്ന സജി മാലിത്തിരുത്തേൽ പ്രശസ്ത ഗായിക എലിസബത്ത് രാജുവിനൊപ്പം ആലപിക്കുമ്പോൾ, അത് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവകയ്ക്കും സമൂഹത്തിനും അഭിമാനകരമായ നിമിഷമാണെന്ന് ഫാ. എബ്രഹാം കളരിക്കൽ പറഞ്ഞു.
ഷിക്കാഗോ ക്നാനായ സമൂഹത്തിന്റെ ഭാഗമായ അനിൽ മറ്റത്തിക്കുന്നേൽ സംഗീതസംവിധാനം നിർവഹിക്കുന്ന ആറാമത്തെ ഗാനമാണിത്. മുൻ ഗാനങ്ങളെപ്പോലെ തന്നെ ഈ ഗാനവും സംഗീതാസ്വാദകരുടെയും വിശ്വാസിസമൂഹത്തിന്റെയും ശ്രദ്ധ നേടുമെന്ന പ്രതീക്ഷ മോൺ തോമസ് മുളവനാൽ പങ്കുവച്ചു.
ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ പ്രദീപ് ടോം നിർവഹിച്ചിരിക്കുന്നു. റിക്കാർഡിംഗ് ബെന്നി തോമസ് - ബെൻ സ്റ്റുഡിയോ, ഷിക്കാഗോ, കൂടാതെ സിഎസി, കൊച്ചി എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്.
സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, ഷിക്കാഗോയും സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ഇടവക, കല്ലറയും പശ്ചാത്തലമാക്കി ഒരുക്കിയ വീഡിയോയുടെ ചിത്രീകരണം ജോബി ചെറുപച്ചിക്കരയും സാജു വർഗീസും ചേർന്ന് നിർവഹിച്ചു.
വീഡിയോ എഡിറ്റിംഗ് ജോബി ചെറുപച്ചിക്കരയും ഡിസൈൻ അസ്ട്രയും നിർവഹിച്ചിരിക്കുന്നു. ഈ ഗാനത്തിന്റെ നിർമാണത്തിന് പിന്തുണയും ആശംസകളും നൽകിയ മോൺ തോമസ് മുളവനാൽ, ഫാ. എബ്രഹാം കളരിക്കൽ, കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. പ്രിൻസ് മുളകുമറ്റത്തിൽ എന്നിവർക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അണിയറ പ്രവർത്തകർ നന്ദി അറിയിച്ചു.
വോയിസ് ഓഫ് ആദം ഡയറക്ടർ അജിത്ത് ബേബിയുടെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന ലീവിംഗ് വിത്ത് ക്രൈസ്റ്റ് എന്ന ആൽബത്തിന്റെ ഭാഗമായി ആയ "അബ്രഹാമിൻ ഗദ്ഗദം' സെപ്റ്റംബർ അവസാനത്തോടെ വോയിസ് ഓഫ് ആദം യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അജിത്ത് ബേബി അറിയിച്ചു.
America
ഡെന്റൺ: ടെക്സസിലെ സാംഗറിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 13 വയസുള്ള വിദ്യാർഥി മരിച്ചു. ഡെന്റൺ കൗണ്ടിയിലെ ഹൂലിംഗ് റോഡ് - ലോയിസ് റോഡ് ഈസ്റ്റ് പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപകടം സംഭവിച്ചത്.
സാംഗർ ഐഎസ്ഡിയുടെ സ്കൂൾ ബസ് റോഡിൽനിന്ന് തെന്നിമാറി കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.
ബസ് ഡ്രൈവർക്കും മറ്റ് മൂന്ന് വിദ്യാർഥികൾക്കും നിസാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
America
ഹൂസ്റ്റൺ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സീനിയേഴ്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ പിക്നിക് മിസൗറി സിറ്റിയിലെ കിറ്റീ ഹോളോ പാർക്ക് പവിലിയനിൽ നടന്ന ചടങ്ങിൽ സീനിയർ സിറ്റിസൺസ് പങ്കെടുത്തു.
ആന്റണി തോമസ് സ്വാഗതം അറിയിച്ചു. കോർട്ട് റോയ്സ് എസ് മുഖ്യ സന്ദേശവും ചിരാഗ് ഗൗതം അതിഥി പ്രസംഗവും നടത്തി, നാടൻ പാട്ടുകൾ, ക്വിസ് ചോദ്യം, ഗെയിംസ് എന്നിവയും ഉണ്ടായിരുന്നു. കൂടാതെ ലോക്കൽ കമ്മ്യൂണിറ്റി പ്രൊജക്റ്റുകൾക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരവും ഉണ്ടായിരുന്നു.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്നവർക്ക് വേണ്ടി കേക്ക് മുറിച്ചു. സെന്റ് ജോർജ്, സെന്റ് മേരീസ്, സെന്റ് തോമസ് ഗ്രൂപ്പുകൾ യഥാക്രമം അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു.
വികാരി ഫാ. ജോൺ പി. തോമസ്, അസിസ്റ്റന്റ് വികാരി ഫാ. ഫിലിപ്പ് ചെറിയാൻ, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ചെറിയാൻ തോമസ്, ജോസഫ് മത്തായി (ഉമ്മച്ചൻ), അഡ്വ. റോയി ഫിലിപ്പ്, സെക്രട്ടറി ഷാജി വർഗീസ്, ട്രസ്റ്റി ജോർജ് വർഗീസ്, കോ-ട്രസ്റ്റി ജോർജ്ജ് പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉച്ചഭക്ഷണത്തിന് ശേഷം എല്ലാവരും പിരിഞ്ഞു.
America
ഷിക്കാഗോ / ഫിലാഡൽഫിയ: കത്തോലിക്കാ സഭയുടെ വിശ്വാസപരിശീലന ശുശ്രൂഷക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതിനും, അധ്യാപകർ എന്നരീതിയിൽ അവർ നിർവഹിക്കുന്ന മഹത്തായ സേവനങ്ങൾ വിലമതിച്ചാദരിക്കുന്നതിനും, പുതുതലമുറയിൽപെട്ട കുട്ടികളിൽ വിശ്വാസവിത്തുകൾ വിതക്കുതിനുള്ള പ്രതിജ്ഞ പുതുരക്കുന്നതിനുവേണ്ടി യുഎസിലെ കത്തോലിക്കാ മെത്രാൻസമിതിയും, ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയും സംയുക്തമായി ആഹ്വാനംചെയ്യുന്ന വിശ്വാസപരിശീലന ഞായറാഴ്ച്ചയുടെ രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.
ഫിലാഡൽഫിയ സെന്റ് തോമസ് സീറോമലബാർ ഫൊറോനാദേവാലയത്തിൽ സെപ്റ്റംബർ 20 ഞായറാഴ്ച്ച ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമ്മികനായും, രൂപതാ മതബോധന ഡയറക്ടറും, ഇടവകവികാരിയുമായ റവ. ഡോ. ജോർജ് ദാനവേലിൽ, അസിസ്റ്റന്റ് പാസ്റ്റർ റവ. ഫാ. മാതണ്ട പള്ളിവാതുക്കൽ എന്നിവർ സഹകാർമ്മികരായും അർപ്പിക്കപ്പെട്ട ദിവ്യബലിയ്ക്കുശേഷം വിശ്വാസപരിശീലന അധ്യാപകരെയും, കുട്ടികളെയും, വിശ്വാസിസമൂഹത്തെയും സാക്ഷിയാക്കി മാർ ജോയ് ആലപ്പാട്ട് ഭദ്രദീപം തെളിച്ച് രൂപതാതല ഉദ്ഘാടനം നിർവഹിച്ചു.
രൂപതയിൽ കുട്ടികളുടെ വിശ്വാസപരിശീലനക്ലാസുകൾ ആരംഭിക്കുന്ന സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ് അമേരിക്കയിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളും വിശ്വാസപരിശീലനദിനമായി ആചരിക്കുന്നത്.
2026 ഷിക്കാഗൊ രൂപതയെ സംബന്ധിച്ച് മറ്റൊ നാഴികക്കല്ലുകൂടിയാണ്. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും സമയബന്ധിതമായി അവതരണശൈലിയിലും, പ്രതിപാദനരീതിയിലും, ഭാഷാശൈലിയിലും അമേരിക്കൻ നിലവാരത്തിലേക്ക് നവീകരിക്കുന്ന ജോലി രൂപതയുടെ മതബോധന ഡയറക്ടറായ റവ. ഡോ. ജോർജ് ദാനവേലിലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. നവീകരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും തദവസരത്തിൽ അഭിവന്ദ്യ ആലപ്പാട്ടു പിതാവു നിർവഹിçകയുണ്ടായി.
ഇനിമുതൽ എല്ലാ വർഷങ്ങളിലും ഒìമുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിൽ പുതുക്കിയ പാഠപുസ്തകങ്ങളാവും പഠിപ്പിçന്നത്. രൂപതാതലത്തിൽ നടത്തിവ ന്ന ദൈവവചനബൈബിൾ ക്വിസ് 2027 ന്റെ രജിസ്ട്രേഷൻ കിക്ക് ഓഫും ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.
കുട്ടികളുടെ വിശ്വാസപരിശീലനത്തിനായി രൂപതാതലത്തിൽ നിയോഗിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകരെ ഒൗദ്യോഗികമായി കമ്മീഷൻ ചെയ്യുന്നു എന്നതിലുപരി, മാമ്മോദീസാ സ്വീകരിച്ച എല്ലാ വ്യക്തികളും തങ്ങൾക്ക് ലഭിച്ച ക്രൈസ്തവവിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുന്നതിനൊപ്പം കുട്ടികൾക്ക് പകർന്നനുൽകാൻ ബാധ്യസ്ഥരാണെന്നുള്ള മഹത്തായ ദൗത്യം ഉത്ബോധിപ്പിക്കുന്ന വിശ്വാസപരിശീലനഞായർ ആചരണത്തിലൂടെ സഭ ലക്ഷ്യമിടുì.
വചനം മാംസമായി നമ്മൾക്കിടയിൽ ജീവിച്ച യേശുക്രിസ്തുവിന്റെ സ്നേഹവും, സത്യവും വ ംതലമുറകൾക്ക് പകർന്നു നൽകുക എന്ന വലിയ ദൗത്യത്തെക്കുറിച്ച് സഭ നമ്മെ ഓർമ്മിപ്പിക്കുന്ന ദിവസമാണിത്. കേവലം ഒരു ഔദ്യോഗിക ചടങ്ങിനപ്പുറം ഓരോ ക്രിസ്ത്യാനിയുടെയും ആത്മീയ ഉത്തരവാദിത്വത്തെ ജ്വലിപ്പിക്കുന്ന ഒരു ആഹ്വാനമാണീ ദിനം നൽകുന്നത്.
വിശ്വാസപരിശീലനം എന്നാൽ കേവലം പാഠപുസ്തകങ്ങളിലെ അറിവുകൾ മന:പാഠമാക്കലല്ല; മറിച്ച് അത് ജീവിçന്ന ദൈവവുമായുള്ള വ്യക്തിപരമായ ഒ ബന്ധത്തിലേക്ക് കുട്ടികളെ നയിക്കലാണ്. കൊടുംകാറ്റിൽ ഉലയാത്ത ആത്മീയ കോട്ടയായി വളരാൻ അവരെ പ്രാപ്തരാçന്നത് ദൈവവചനമാണ്. കുട്ടി നടക്കേണ്ട വഴിയിൽ അവനെ പരിശീലിപ്പിക്കുക, പ്രായമാകുന്പോഴും അവൻ അതിൽനിന്ന് വ്യതിചലിക്കുകയില്ല’’ (സുഭാഷിതങ്ങൾ 22:6) എന്ന ദൈവവചനം ഇവിടെ അർത്ഥപൂർണമാവുì.
America
മിസോറി: മിസോറിയിൽ നവജാത ശിശുവിനെ അടുപ്പിൽ വച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ചു.
മരിയ തോമസ് (28) എന്ന യുവതിയാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടത്. ചൊവാഴ്ച കോടതിയിൽ മാരിയാ തോമസ് കുറ്റം സമ്മതിക്കുകയായിരുന്നു.
2024 ഫെബ്രുവരിയിലാണ് ഒരു മാസം പ്രായമുള്ള സാറിയ തോമസ് എന്ന കുഞ്ഞ് ഗുരുതരമായ പൊള്ളലേറ്റ് മരിച്ചത്. കുഞ്ഞിനെ ഉറക്കാൻ കിടത്തിയപ്പോൾ മാറിപ്പോയി ഒവനിൽ വച്ചുപോയതാണെന്നായിരുന്നു മരിയ തോമസിന്റെ വാദം.
കൊലപാതക കുറ്റം ഒഴിവാക്കിക്കൊണ്ട്, കുട്ടിയുടെ ജീവന് അപായം വരുത്തിയെന്ന കുറ്റം അംഗീകരിച്ചാണ് ജാക്സൺ കൗണ്ടി കോടതി 13 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
America
ഹൂസ്റ്റൺ: ടെക്സസിൽ 2005ൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെർസാൻ ഒലജുവ റാമെയ്ക്ക് (41) വധശിക്ഷ നടപ്പാക്കി. ഹണ്ട്സ്വില്ലെയിലെ ടെക്സസ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷാംശം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
ഇതോടെ ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആറാമത്തെ വ്യക്തിയായി റാമി മാറി. ഈ വർഷം ഇതുവരെ അമേരിക്കയിലുടനീളം 28 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
2005 ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊക്കെയ്ൻ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് എഡ്നയിലെ വീട്ടിൽ മൂന്നു പേരെ വെടിവച്ചുകൊന്നത്. ടിഫാനി പീക്കോക്ക് (18), സാമുവൽ റോബർട്ട്സ് (24), സെൽസോ ലോപ്പസ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുറ്റകൃത്യം നടക്കുമ്പോൾ റാമെയ്ക്ക് 20 വയസായിരുന്നു പ്രായം. 19 വർഷത്തിലേറെയായി അദ്ദേഹം ഡെത്ത് റോയിലായിരുന്നു. ഈ കേസിൽ കൂട്ടുപ്രതിയായിരുന്ന ലെജെയിംസ് നോർമാനെ കഴിഞ്ഞ ആഴ്ചയും വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.
Australia and Oceania
മെൽബൺ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്റർ മെൽബണിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ശനിയാഴ്ച മെൽബൺ കീസ്ബൊറോയിലുള്ള ടാറ്റഴ്സൺ പാർക്ക് സിന്തെറ്റിക് ഗ്രൗണ്ടിൽ വച്ചാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനമായി $ 2500 എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി $1000 ട്രോഫിയും നൽകും. $ 350 ആണ് രജിസ്ട്രേഷൻ ഫീസ്.
മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ടൂർണമെന്റ് കോഓർഡിനേറ്റർമാരായ ഇന്നസെന്റ് ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
പരിപാടികൾക്ക് ഐഒസി ഓസ്ട്രേലിയ കേരളം ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ റോബിൻ ജോസഫ്, ഇന്നസെന്റ ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, കുര്യൻ പുന്നൂസ്, പോളി ചിറമേൽ, രാജി സാജു, സോണിഷ് ഇഞ്ചെനാനിയെൽ, റോഷൻ തോട്ടപ്പള്ളി, അനിഷ മാണി, ഷൈജു ദേവസി, മനോജ് ഗുരുവായൂർ, ജിനു ജോസ്, സുൽജിത് മൂസാൻ, ഷാജി ഷാഹുൽ ഹമീദ്, ബെന്നി കൊച്ചുമുട്ടം, അലൻ എബ്രഹാം, ലിജോ കുടിലിൽ, ലിക്കു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക കമ്മിറ്റി നേതൃത്വം നൽകും.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിൽ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) NSW Sydney Australia ടീമിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഷാനു മജീദ് ചെയർമാനായും അസ്ലം ബഷീർ പ്രസിഡന്റായും ഡോ. ഷിനു കിരൺ സെക്രട്ടറിയായും ചുമതലയേറ്റു.
മറിയം കാദിരി ട്രഷറർ, കിരൺ ജിനാൻ വൈസ് പ്രസിഡന്റ്, എസ്.ആർ. അഫ്സൽ ജോയിന്റ് സെക്രട്ടറി, ലിസ ബിനു, വിപിൻ കെന്നത്ത് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും പ്രവർത്തിക്കും. ടി.കെ. ആഷിക്, ഡോ. സോണി ജേക്കബ് എന്നിവർ അഡ്വൈസറി കമ്മിറ്റി അംഗങ്ങളാണ്.
ഫാർ ഈസ്റ്റ് റീജിയൻ സന്ദർശനത്തിന്റെ ഭാഗമായി സിഡനിയിൽ എത്തിയ ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർക്ക് സിഡനി പ്രൊവിൻസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
Australia and Oceania
ഡാർവിൻ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഗ്ലോബൽ നേതാക്കൾക്ക് നോർത്തേൺ ഓസ്ട്രേലിയൻ സംസ്ഥാന പാർലമെന്റിൽ സ്വീകരണം നൽകി. ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോ, മന്ത്രി ജിൻസൺ ചാർൽസ് എന്നിവരുമായി ഡബ്ല്യുഎംസി നേതാക്കൾ കൂടിക്കാഴ്ച നടത്തി.
ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഫാർ ഈസ്റ്റ് റീജിയൺ പ്രസിഡന്റ് കിരൺ ജെയിംസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Australia and Oceania
ഡാർവിൻ: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) പുതിയ പ്രൊവിൻസിന് ഔദ്യോഗിക തുടക്കമായി. ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഡാർവിൻ പ്രൊവിൻസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നോർത്തേൺ ടെറിട്ടറി മന്ത്രിയും ഇന്ത്യൻ വംശജനുമായ ജിൻസൺ ചാൾസ് ചടങ്ങിൽ മുഖ്യാതിഥിയും കീനോട്ട് സ്പീക്കറുമായി. ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർ ആശംസകൾ നേർന്നു. ഡബ്ല്യുഎംസി ഫാർ ഈസ്റ്റ് റീജിയൺ പ്രസിഡന്റ് കിരൺ ജെയിംസ് ചടങ്ങിന് നേതൃത്വം നൽകി.
ഡാർവിൻ പ്രൊവിൻസ് ഭാരവാഹികൾ:
പ്രസിഡന്റ്: ഷിൽവിൻ മാത്യൂസ്, വൈസ് പ്രസിഡന്റ്: മാത്യു മാത്തം, സെക്രട്ടറി: സലാസ് എബ്രഹാം, ജോയിന്റ് സെക്രട്ടറി: മോൻസി തോമസ്, ട്രഷറർ: സുജേഷ് മാത്യു.
ഡാർവിൻ പ്രൊവിൻസ് നിലവിൽ വന്നതോടെ ഡബ്ല്യുഎംസിയുടെ ആഗോള ശൃംഖലയിൽ 84 പ്രൊവിൻസുകളായി. ലോകമെമ്പാടുമുള്ള മലയാളികളുടെ സജീവ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.
100 രാജ്യങ്ങളിൽ പ്രൊവിൻസുകൾ രൂപീകരിക്കുകയാണ് ഡബ്ല്യുഎംസിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളി സമൂഹത്തെ കൂടുതൽ ശക്തമായി ഒരുമിപ്പിക്കുന്നതിനും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഡാർവിൻ പ്രൊവിൻസ് സജീവമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Australia and Oceania
ഓക്ലൻഡ്: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും സേവനത്തിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും വേദിയിൽ ഒരുമിപ്പിക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ന്യൂസിലാൻഡ് പ്രൊവിൻസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ന്യൂസിലാൻഡിലെ മലയാളി സമൂഹത്തെ കൂടുതൽ സജീവമായി സംഘടനയുടെ ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രൊവിൻസ് പ്രവർത്തനം ആരംഭിച്ചത്. ഓക്ലൻഡിലെ മൗണ്ട് റോസ്കില്ലിലുള്ള തമിഴ് കമ്മ്യൂണിറ്റി സെന്ററിൽ സെപ്റ്റംബർ 6-ന് നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ് എന്നിവർ പങ്കെടുത്തു.
പുതിയ പ്രൊവിൻസിന്റെ പ്രസിഡന്റായി റോബിൻ കെ. ബാബു, വൈസ് പ്രസിഡന്റായി ഷാൻ ഷാജി കുമാർ, സെക്രട്ടറിയായി ബെൻസി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറിയായി സിംസൺ എബ്രഹാം, ട്രഷററായി ശ്രീകാന്ത് കുരുങ്ങോട്ട് എന്നിവർ ചുമതലയേറ്റു.
കോ-ഓർഡിനേറ്ററായി ഷാജൻ മാത്യു, സ്പോർട്സ് ആൻഡ് ചാരിറ്റി കോ-ഓർഡിനേറ്ററായി നിക്സൺ ഫെലിക്സ്, ആർട്സ് ആൻഡ് വിമൻസ് കോ-ഓർഡിനേറ്ററായി അപർണ ശ്യാം, യൂത്ത് കോ-ഓർഡിനേറ്ററായി അവിൻ ജോയ് എന്നിവരും നേതൃത്വനിരയിൽ ചുമതലയേറ്റു.
1995-ൽ ന്യൂജഴ്സിയിൽ തുടക്കം; ഇന്ന് 83 പ്രൊവിൻസുകൾ
1995-ൽ അമേരിക്കയിലെ ന്യൂജഴ്സിയിലാണ് വേൾഡ് മലയാളി കൗൺസിൽ രൂപംകൊണ്ടത്. ടി. എൻ. ശേഷൻ, കെ. പി. പി. നമ്പ്യാർ, ലേഖ ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലും മാർഗനിർദേശത്തിലുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരൊറ്റ ആഗോള വേദിയിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സംഘടനയ്ക്ക് തുടക്കമായത്.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനത്തിലൂടെ വിവിധ ഭൂഖണ്ഡങ്ങളിലേക്കും രാജ്യങ്ങളിലേക്കും സംഘടനയുടെ പ്രവർത്തനം വ്യാപിച്ചു. ന്യൂസിലാൻഡ് പ്രൊവിൻസ് ഉൾപ്പെടെ വേൾഡ് മലയാളി കൗൺസിലിന് ഇന്ന് ആഗോളതലത്തിൽ 83 പ്രൊവിൻസുകളുണ്ട്. സാമൂഹിക സേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, യുവജന-വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ വിവിധ പ്രൊവിൻസുകൾ പ്രവർത്തിച്ചുവരുന്നു.
ന്യൂസിലാൻഡിലെ മലയാളികളുടെ സാമൂഹികവും സാംസ്കാരികവുമായ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതുതലമുറയെ മലയാള ഭാഷയോടും സംസ്കാരത്തോടും കൂടുതൽ അടുപ്പിക്കുന്നതിനും പുതിയ പ്രൊവിൻസ് മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കായിക, കലാ, വനിതാ, യുവജന, ജീവകാരുണ്യ മേഖലകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.“Global Malayalees – Stronger Together” എന്ന സന്ദേശവുമായി ന്യൂസിലാൻഡിൽ വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ അധ്യായമാണ് ആരംഭിച്ചിരിക്കുന്നത്.
Australia and Oceania
പെർത്ത് : കേരളീയ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സാൻജോസ് കൾച്ചറൽ സെന്റർ പെർത്തിൽ പ്രവർത്തനം തുടങ്ങി. ഓഗസ്റ്റ് 30ന് നടന്ന ചടങ്ങിൽ ഓസ്ട്രേലിയൻ ഫെഡറൽ ഡിഫൻസ് പേഴ്സണൽ ആൻഡ് വെറ്ററൻസ് അഫയേഴ്സ് മന്ത്രി മാത്യു ജെയിംസ് കീയോ സെന്റർ ഉദ്ഘാടനം ചെയ്തു.
പുതുതലമുറയുൾപ്പെടെ വിവിധ തലമുറകളിലുള്ള മലയാളികൾക്ക് ഒത്തുചേരാനും സാംസ്കാരിക പൈതൃകം കൈമാറാനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും വേദിയൊരുക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. സാംസ്കാരിക പരിപാടികൾക്കു പുറമേ വിദ്യാഭ്യാസ, സാമൂഹിക, കമ്മ്യൂണിറ്റി സേവന പ്രവർത്തനങ്ങൾക്കും സെന്റർ നേതൃത്വം നൽകും.
ഉദ്ഘാടനച്ചടങ്ങിൽ ട്രിഷ് കുക്ക് എംപി, സിറ്റി ഓഫ് ആർമഡെയിൽ മലയാളി കൗൺസിലർ ടോണി തോമസ്, സിറ്റി ഓഫ് ഗോസ്നെൽസ് കൗൺസിലർ എമ്മ ഷാങ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സാംസ്കാരിക വൈവിധ്യവും സാമൂഹിക ഉൾക്കൊള്ളലും ശക്തിപ്പെടുത്തുന്നതിൽ കമ്മ്യൂണിറ്റി സംഘടനകൾ വഹിക്കുന്ന പങ്ക് അതിഥികൾ ചൂണ്ടിക്കാട്ടി.
സേവനമികവിന് അംഗീകാരം
ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനം നൽകിയവരെ കമ്മ്യൂണിറ്റി ഹീറോ, കമ്മ്യൂണിറ്റി റെക്കഗ്നിഷൻ അവാർഡുകൾ നൽകി ആദരിച്ചു. ആരോഗ്യരംഗം, വിദ്യാഭ്യാസം, എൻജിനീയറിങ്, ബിസിനസ് തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ നൽകിയത്.
ഡോ. കുരുവിള മാത്യു, മിനിമോൾ ജോർജ്, ബ്ലോസം ജോസഫ്, ജോൺ മുട്ടത്തിൽ, ഡോ. ജോൺ ജോസഫ്, സി. ജെ. ജോസഫ് ചീടപറമ്പിൽ, വൽസ ജോസഫ് ചാക്കോ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ട്രിഷ് കുക്ക് എംപി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ജനോഷ് സെബാസ്റ്റ്യൻ, റോയ്സ് ജോസഫ്, അഗസ്റ്റിൻ തോമസ് എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ. അജിത് ചെറിയകര സ്വാഗതവും ബിവിൻ ബിനോയ് നന്ദിയും പറഞ്ഞു. മാത്യു മത്തായി, ജോജു ഗ്രിഗോറിയസ്, ജെസ്റ്റിൻ ടോം, ജെസ്വിൻ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കേരളീയ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഓസ്ട്രേലിയൻ സമൂഹവുമായി കൂടുതൽ ശക്തമായ ബന്ധം വളർത്തുകയും വിവിധ വിഭാഗങ്ങൾക്കിടയിൽ സൗഹൃദവും സഹകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററിന്റെ പ്രവർത്തനം. സാംസ്കാരിക പരിപാടികൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾ, കമ്മ്യൂണിറ്റി സേവന പദ്ധതികൾ എന്നിവ ഭാവിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Australia and Oceania
ഡാർവിൻ: അങ്കമാലി അസോസിയേഷൻ ഡാർവിനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡാർവിൻ മുർഹെഡിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം അങ്കമാലി സ്വദേശിയും സെന്റ് അൽഫോൻസാ ഇടവക ദേവാലയത്തിലെ വികാരിയുമായ ഫാ. ജോൺ പുതുവ നിർവഹിച്ചു.
പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡേറിൻ ഡേവിസ് സ്വാഗതവും സെക്രട്ടറി ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ജെഫ് പോൾ, ബിജു വർഗീസ്, റോബിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.
ഡറിൻ ഡേവിസിന്റെ മാവേലി വേഷം അഘോഷത്തിന്റെ മാറ്റുകൂട്ടി. വിഭവമായ ഓണസദ്യയും അതിനു ശേഷം വിവിധ കലാപരിപാടികളും തിരുവാതിരയും ഉണ്ടായിരുന്നു.
അനു റോസ്, സ്നേഹ പോൾ, ജെതാ ബെന്നി, ട്രീസ ജെഫ്, ഹിമ എന്നിവർ നേതൃത്വം നൽകി.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ദേവാലയത്തിൽ ബൈബിൾ മാസാചരണത്തിന് തുടക്കമായി. സെപ്റ്റംബർ മാസം ബൈബിൾ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി അൾത്താരയിൽ പ്രത്യേകം അലങ്കരിച്ച പീഠത്തിൽ ബൈബിൾ പ്രതിഷ്ഠിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്.
ബൈബിളിലെ 73 പുസ്തകങ്ങളെ പ്രതിനിധീകരിച്ച് 73 കുട്ടികൾ 73 ബൈബിൾ കയ്യിൽ പിടിച്ചു കൊണ്ട് വികാരി ഫാ.ഡോ. ജോൺ പുതുവയുടെ നേതൃത്വത്തിൽ പ്രദക്ഷിണമായി ബൈബിൾ ആഘോഷമായി കൊണ്ടുവന്നു പ്രതിഷ്ഠിചുകൊണ്ട് ദേവാലയത്തിൽ തുടക്കം കുറിച്ചത് പോലെ തന്നെ എല്ലാ ഭവനങ്ങളിലും സെപ്റ്റംബർ ഒന്നിന് ആഘോഷമായി ബൈബിൾ പ്രതിഷ്ഠ നടത്തി.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ എട്ടു നോമ്പാചാരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30ന് നോമ്പ് ആചരണത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾ ആരംഭിക്കും.
ആരാധന, ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, ജപമാല തിരി പ്രദക്ഷിണം നടക്കും. ഒന്നിന് ആഗോള കത്തോലിക്കാ സഭയ്ക്കും രണ്ടിന് രോഗികൾക്കും മൂന്നിന് യുവജനങ്ങൾ കൗമാരക്കാർ, നാലിന് മരിച്ചുപോയ വിശ്വാസികൾ, അഞ്ചിനു മാതാപിതാക്കൾ, ആറിന് ഇടവക കുടുംബം, ഏഴിന് വൈദികർക്കും സമർപ്പിതർക്കും, എട്ടിന് ഇടവകയ്ക്കും ചുറ്റുപാടുമുള്ള വിശുദ്ധീകരണം എന്നിങ്ങനെ പ്രത്യേക നിയോഗത്തിലാണ് തിരുകർമ്മങ്ങൾ നടത്തുക.
എട്ടാം തീയതി തിരുനാൾ ദിനത്തിൽ മേരി നാമധാരികളുടെ സംഗമവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. വികാരി ഫാ.ഡോ. ജോൺ പുതുവ, കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ്, ജോർജ് സെബാസ്റ്റ്യൻ, അരുൺ ജോസഫ് എന്നിവർ നേതൃത്വം നൽകും.
Australia and Oceania
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.
മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.
മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.
Australia and Oceania
ഡാർവിൻ: ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യം ദിനം വിപുലമായി ആഘോഷിച്ചു. ഡാർവിനിൽ ഉണ്ടോലിയ ഗാർഡൻ ടിവിയിൽ നടന്ന പരിപാടിയിൽ നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ പതാക ഉയർത്തി.
അതിനുശേഷം നടന്ന പുതുയോഹം ജിൻസൺ ചാൾസ് നിർവഹിച്ചു. ഈ അവസരത്തിൽ റോയൽ ഡാർവിൻ ഹോസ്പിറ്റലിൽ 20 വർഷമായി നഴ്സായി ജോലിയിലുള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെന്നി, ബേബി കുര്യൻ എന്നിവർക്കു മൊമന്റോ നൽകി ആദരിച്ചു.
Australia and Oceania
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷപരിപാടികളിൽ പങ്കെടുക്കുവാനായി മെൽബണിൽ എത്തിയ എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫിന് ഉജ്വല സ്വീകരണം നൽകി.
ഐഒസി കേരള ചാപ്റ്ററിന്റെ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ്, വുമൺസ് കോഓർഡിനേറ്റർ അനിഷ മാണി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ശനിയാഴ്ച മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഞായറാഴ്ച ഐഒസി നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ബുധനാഴ്ച സിഡ്നിയിൽ സംഘടിപ്പിക്കുന്ന "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
Australia and Oceania
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഈ മാസം 14ന് മെൽബണിലെത്തുന്ന സജീവ് ജോസഫിന് ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറിമാരായ ബിജു സ്കറിയ, അഫ്സൽ അബ്ദുൽ ഖാദിർ, കേരള ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ ഹിൻസോ തങ്കച്ചൻ, ബിനു ജോൺ, സ്മിത, കേരള ചാപ്റ്റർ സെക്രട്ടറി ലിന്റോ ദേവസി, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ്, ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
15ന് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. 16ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.
വിക്ടോറിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 17ന് മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി സജീവ് ജോസഫ് കൂടിക്കാഴ്ച നടത്തും.
അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. 19ന് സിഡ്നിയിൽ സംഘടിപ്പിക്കുന്ന "മീറ്റ് & ഗ്രീറ്റ്' പരിപാടിയിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഡാർവിൻ, ആലീസ് സ്പ്രിംഗ്സ്, പെർത്ത് തുടങ്ങിയ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ജനാധിപത്യ വിശ്വാസികളായ എല്ലാ ഇന്ത്യക്കാരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ
Australia and Oceania
ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.
ഓഗസ്റ്റ് 15 വെള്ളിയാഴ്ച 4.30 ന് ഡാർവിനിലെ 5 അണ്ടൂലിയ ഗാർഡനിൽ സമ്മേളന പ്രസിഡന്റ് പോൾ പരോക്കാരൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കും. ഈ അവസരത്തിൽ മന്ത്രി ജിൻസൺ ചാൾസ് സെന്റ് പോൾ പള്ളി വികാരി ഫാ. ജോൺ പുതുവ കൗൺസിൽ മെമ്പർ ഡോ. എഡ്വിൻ ജോസഫ് ചെസ്റ്റ് ക്ലബ് പ്രസിഡന്റ് രാജീവ് തയ്യിൽ മുതലായ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
ഈ അവസരത്തിൽ റോയൽ ഡാർവിൻ ആശുപത്രിയിൽ 20 വർഷമായി നഴ്സ് ആയി ജോലിയിൽ ഉള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെനി, ബേബി കുര്യൻ എന്നിവരെ ബഹുമാനപ്പെട്ട മന്ത്രി മൊമെന്റോ നൽകി ആദരിക്കും. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പോൾ +61 435677002, വർഗീസ് +61449166392 ഇവരുമായി ബന്ധപ്പെടുക.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ജൂലൈ 24, 25, 26 തീയതികളിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ നുറുകണക്കിന് വിശ്വസികൾ പങ്കെടുത്തു.
24ന് ഡാർവിൻ രൂപതാ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി കൊടിയേറ്റി. 25ന് രാവിലെ 9.30ന് വിശുദ്ധ കുർബാന നടന്നു. വൈകുന്നേരം നടന്ന ENKHANIYA -2026 സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനവും ബിഷപ് യുജിൻ ഹർലി ഉദ്ഘാടനം ചെയ്തു.
മന്ത്രി ജിൻസൺ ചാൾസ് മുഖ്യ സന്ദേശം നൽകി. ഫാ. വർഗീസ് വാവോലി, ഫാ. ജാക്സൺ, ഫാ. ജോൺ പുതുവ എന്നിവർ പ്രസംഗിച്ചു. ജീൻ ജോസ് സ്വാഗതവും ആശ തോമസ് നന്ദിയും പറഞ്ഞു.
Australia and Oceania
സിഡ്നി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ എൻഎസ്ഡബ്ല്യുവിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫുമായി "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിക്കുന്നു.
കോൺഗ്രസിന്റെ ജനകീയ നേതാവും കേരള നിയമസഭയിലെ ശ്രദ്ധേയ സാന്നിധ്യവുമായ അദ്ദേഹത്തെ നേരിൽ കാണാനും സംവദിക്കാനുമുള്ള മികച്ച അവസരമാണ് പ്രവാസികൾക്കായി സിഡ്നിയിൽ ഒരുക്കുന്നത്.
സിഡ്നിയിലെ പരിപാടിയുടെ വിശദാംശങ്ങൾ
തീയതി: ഓഗസ്റ്റ് 19. സമയം: രാത്രി ഏഴ് മുതൽ ഒമ്പത് വരെ. സ്ഥലം: സിഡ്നി, എൻഎസ്ഡബ്ല്യു (കൃത്യമായ വേദി പിന്നീട് അറിയിക്കുന്നതാണ്).
സിഡ്നിയിലെ പരിപാടിക്ക് പുറമെ, മെൽബണിൽ നടക്കുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.
ഈ മാസം 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്ററിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
സജീവ് ജോസഫിനെ സിഡ്നിയിലെ ഇന്ത്യൻ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് ഐഒസി കമ്മറ്റി അറിയിച്ചു.
എല്ലാ കോൺഗ്രസ് സ്നേഹികളെയും പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +61 426 848 390, +61 470 483 697.
Australia and Oceania
ബണ്‍ബറി: കരിമണ്ണൂര്‍ വടക്കേക്കര പരേതനായ വി.ടി. ജോസഫിന്റെ മകന് ഓസ്ട്രേലിയയിലെ ബണ്‍ബറിയില്‍ അന്തരിച്ച ജോബിന് ജോസിന്റെ (42) സംസ്കാരം വെള്ളിയാഴ്ച 2.30നു കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനപള്ളിയില്‍.
മാതാവ്: സെലിന് ജോര്‍ജ് (റിട്ട. അധ്യാപിക സെന്റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂര്‍). ഭാര്യ: റിയ ആന്റണി (നഴ്സ്, ഓസ്ട്രേലിയ) വെളിയച്ചാല്‍ നെല്ലിക്കുന്നേല്‍ കുടുംബാംഗം.
മക്കള്‍: ജോസണ്‍, ജയിക്ക്, റിയോണ്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴിന് തറവാട്ട് വീട്ടില്‍ കൊണ്ടുവരും.
Australia and Oceania
പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.
അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്റെ ഭാര്യയും ഹോളി ആൻ ശരതിന്റെ മാതാവുമാണ്.
വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.
ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.
പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ചടങ്ങിൽ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഓഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഡാൻഡിനോംഗ്, ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫങ്ഷൻ സെന്ററിലാണ് (35 Somerville Road, Hampton Park) ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
പ്രവാസി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വിജയത്തിനായി ജിജേഷ് (0425 897 610), റോബിൻ (0426 699 714) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.
പരിപാടിയിലേക്ക് ഓസ്ട്രേലിയയിലെ മുഴുവൻ പ്രവാസി ബന്ധുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Australia and Oceania
ഡാർവിൻ: വിവിധ രാജ്യങ്ങളിലൂടെ പര്യടനം നടത്തുന്ന വിശുദ്ധ കാർലോ അകുത്തിസിന്റെ തിരുശേഷിപ്പിന് ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. തിരുശേഷിപ്പ് വണങ്ങുന്നതിനായി നൂറുകണക്കിന് വിശ്വാസികളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്.
"മില്ലേനിയത്തിന്റെ വിശുദ്ധൻ', "ദൈവത്തിന്റെ ഇൻഫ്ലുവൻസർ' എന്നീ പേരുകളിൽ അറിയപ്പെടുന്ന കാർലോ അകുത്തിസ്, 2006-ൽ പതിനഞ്ചാം വയസിലാണ് രക്താർബുദം ബാധിച്ച് അന്തരിച്ചത്.
1991 മേയ് മൂന്നിന് ലണ്ടനിലെ ഇറ്റാലിയൻ ദമ്പതികളുടെ മകനായി ജനിച്ച കാർലോ, പിന്നീട് കുടുംബത്തോടൊപ്പം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറുകയായിരുന്നു. പരിശുദ്ധ കുർബാനയോടുള്ള അഗാധമായ സ്നേഹവും കന്യകാമറിയത്തോടുള്ള ഭക്തിയുമായിരുന്നു അവന്റെ ജീവിതത്തിന്റെ വഴികാട്ടി.
മികച്ച കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന കാർലോ, സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും ഉൾപ്പെടുത്തി പതിനൊന്നാം വയസിൽ ഒരു വെബ്സൈറ്റ് തയാറാക്കി.
അഞ്ച് ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് ഇടവകകളിൽ ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്.
Australia and Oceania
മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (വികെസിസി) പ്രസിഡന്റ് ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ഓഷ്യാനയിലെ മുഴുവൻ ക്നാനായർക്കും ഏറെ അഭിമാന നിമിഷമാണ് ഇത് സമ്മാനിച്ചത്. Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്നാനായ പൈതൃകം പ്രധാനമന്ത്രിക്ക് മുന്നിൽ
വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹം ഓസ്ട്രേലിയയിൽ നടത്തുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലിൽ സിഡ്നിയിൽ വച്ച് വൻ വിജയമായി തീർന്ന "ഓഷ്യാന പൈതൃകം' മഹാസമ്മേളനത്തെക്കുറിച്ചും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്. ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് നന്ദി രേഖപ്പെടുത്തുന്നു.
- ജോജി സി. ബേബി കുന്നുകാലായിൽ (VKCC പ്രസിഡന്റ്)
ആഗോളതലത്തിൽ അഭിനന്ദനപ്രവാഹം
ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്റെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും സമൂഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല, മറിച്ച് ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണെന്ന് KCCO പ്രസിഡന്റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു.
വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ തെളിവാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്ടോറിയൻ ക്നാനായ സമൂഹത്തിന്റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്റെ പ്രതീകമായി ഈ കൂടിക്കാഴ്ചയെ പ്രവാസി സമൂഹം വിലയിരുത്തുന്നു.
Australia and Oceania
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിയായ ജൈഡൻ ജോ സാനി (17) മരിച്ചു. ക്വീൻസ്ലാൻഡിലെ ലേസീസ് ക്രീക്ക് പ്രദേശത്ത് ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.
ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനാണ് ജൈഡൻ. ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജൈഡനെ അടിയന്തരമായി എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്ന 55 വയസുകാരന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ക്വീൻസ്ലാൻഡ് പോലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസായുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ഈ മാസം 24, 25, 26 തീയതികളിലായി ആഘോഷിക്കും.
തിരുന്നാളിനൊരുക്കമായ ഒമ്പതു ദിവസത്തെ നൊവേന 16ന് ആരംഭിക്കും. മരിച്ചു പോയ വിശ്വാസികളെ ഓർത്തു വി. കുർബാനയും ഒപ്പിസും 15ന് നടക്കും. 16 മുതൽ വൈകുന്നേരം 5 30ന് ആരാധന, ജപമാല, കുമ്പസാരം, ആറിന് വിശുദ്ധ കുർബാന, നൊവേന.
ഓരോ ദിവസത്തെയും തിരുകർമങ്ങൾ ഓരോ കുടുംബ യൂണിറ്റും വിവിധ സംഘടനകളും നേതൃത്വം നൽകും. 24ന് നൊവേനയുടെ സമാപന ദിനം വൈകുന്നേരം അഞ്ചിന് ഡാർവിൻ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി തിരുനാൾ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു.
വെസ്പര ദിനമായ 25ന് രാവിലെ ഒമ്പതിന് ജപമാല, 9.30ന് വിശുദ്ധ കുർബാന. മുഖ്യ കർമികൻ ഫാ. ജോസഫ് പുല്ലാനപ്പിള്ളിൽ സിഎംഐ, കുർബാനമധ്യയുള്ള സന്ദേശം സെന്റ് പോൾസ് നൈറ്റ് ക്ലിപ്പ് പള്ളി വികാരി ഫാ. ജോൺ കേലിഹർ നൽകും.
വൈകുന്നേരം അഞ്ചിന് ENKHANIYA 2026, സൺഡേ സ്കൂൾ വാർഷികവും ഇടവക ദിന ആഘോഷവും ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹർലി ഉദ്ഘാടനം ചെയ്യും. മൾട്ടികൾചറൽ മിനിസ്റ്റർ ജിൻസൺ ചാൾസ് സന്ദേശം നൽകും.
തുടർന്ന് ഇടവക ഒരുക്കുന്ന കല വിരുന്നും കുര്യൻ കൈനകരി & ടീം ഒരുക്കുന്ന ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാൾ ദിനമായ 26ന് രാവിലെ 8.45 കുട്ടികളുടെ ദീപക്കാഴ്ചയോടെ കർമങ്ങൾ ആരംഭിക്കും.
ഒമ്പതിന് മെൽബൻ സന്തോം ഗ്രോവ് ഡയറക്ടർ ഫാ. വർഗീസ് വാവോലിയുടെ മുഖ്യ കർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ട് കുർബാന, പ്രസംഗം ,തുടർന്ന് പ്രദക്ഷിണം ,കാർഷിക വിഭവങ്ങളുടെ ലേലം, കൊടിയിറക്കൽ എന്നിവ നടക്കും.
തിരുനാളിന്റെ വിജയത്തിന് വേണ്ടി വികാരി ഫാ. ജോൺ പുതുവ, കൈക്കാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, തിരുനാൾ കൺവീനർ ബിജോ തോമസ് പട്ടേരി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം മേയ് 15, 16, 17 തീയതികളിൽ മെൽബണിലുള്ള Dandenong സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ക്യൂൻസ്ലാൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് മേയ് 18 വൈകുന്നേരം നാലിന്.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ബ്രിസ്ബെെൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ച് ഉടമ്പടി ധ്യാനം മേയ് 19,20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി എരുപ്പേൽ - 0402 291 046, ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു ഓണാഘോഷാനുഭവം സമ്മാനിക്കാൻ സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയും (എസ്ഐഎഎ) ഇന്ത്യൻ ഓവർസീസ് കോൺഗ്രസും (ഐഒസി) ഓസ്ട്രേലിയയും കൈകോർക്കുന്നു.
ഇന്ത്യൻ ഓണം 2026 എന്ന പേരിൽ സിഡ്നിയിൽ നടത്തുന്ന ഈ മെഗാ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി ഐഒസി നാഷണൽ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റികളും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ഐഒസി കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി യോഗത്തിൽ പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും എല്ലാ ചാപ്റ്ററുകളിലെയും ഭാരവാഹികളുടെയും പ്രവാസി മലയാളികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.
ദേശീയ - സംസ്ഥാന ലീഡർഷിപ്പുകളുടെ പൂർണ പിന്തുണ
ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഹിൻസോ തങ്കച്ചൻ സ്വാഗതം ആശംസിച്ചു.
നാഷണൽ കമ്മിറ്റി നേതാക്കളായ അരുൺ ജോർജ് (വൈസ് പ്രസിഡന്റ്), സോബൻ തോമസ് (ജനറൽ സെക്രട്ടറി), ബിജു സ്കറിയ (സെക്രട്ടറി), ഷൈബു പീച്ചിയോട് (സെക്രട്ടറി), മാമ്മൻ ഫിലിപ്പ് (സെക്രട്ടറി) എന്നിവരും ഐഒസി കേരള ചാപ്റ്റർ നാഷണൽ കോഓർഡിനേറ്റർ സി.പി. സാജുവും പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.
വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി പ്രസിഡന്റുമാരായ ബിനു വി. ജോർജ് (ന്യൂ സൗത്ത് വെയിൽസ്), റോബിൻ ജോസഫ് (വിക്ടോറിയ), നിയോട്ട്സ് വക്കച്ചൻ (ക്വീൻസ്ലാൻഡ്), പോളി ചെമ്പൻ / ജനീഷ് (വെസ്റ്റേൺ ഓസ്ട്രേലിയ), പോൾ പാറക്കാരൻ (നോർത്തേൺ ടെറിട്ടറി), ബിനീഷ് വണ്ണാറത്ത് (ആലീസ് സ്പ്രിംഗ്സ്), അരുൺ (സൗത്ത് ഓസ്ട്രേലിയ) എന്നിവരും യോഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂർണ പിന്തുണയും പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ന്യൂ സൗത്ത് വെയിൽസ് ജനറൽ സെക്രട്ടറി പ്രശാന്ത് ആഞ്ചല യോഗത്തിന്റെ മിനിറ്റ്സ് രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ആന്റണി യേശുദാസ് നന്ദി പ്രകാശനം നിർവഹിച്ചു.
സിനിമാ-സംഗീത താരങ്ങൾ
ഓഗസ്റ്റ് 23ന് Granvilleലെ The Vineyard Karmel Mohr Hall-ൽ വച്ചാണ് ഈ വൻപിച്ച ഓണാഘോഷം അരങ്ങേറുന്നത്. ഫെഡറൽ പാർലമെന്റ് അംഗവും കാബിനറ്റ് സെക്രട്ടറിയുമായ ഡോ. ആൻഡ്രൂ ചാർട്ടൺ MP (Dr Andrew Charlton MP) പരിപാടിയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും. കൂടാതെ പ്രശസ്ത ചലച്ചിത്ര താരം വിമല രാമൻ മുഖ്യാതിഥിയായും എത്തുന്നതാണ്.
പ്രമുഖ ഗായകരായ അമൃത സുരേഷ്, അഭിരാമിഎന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഗൗതം വിൻസെന്റ്, വിഷ്ണു വർദ്ധൻ, ലെസ്ലി, റെജീഷ്, ചിറ്റാടി വിജയൻ എന്നിവരടങ്ങുന്ന പ്രശസ്ത ബാൻഡ് കലാകാരന്മാരുടെ ലൈവ് പെർഫോമൻസുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
കിയോസ് ഫൈൻ ഫുഡ്സ് (Sarathi Muthukrishnan) ടൈറ്റിൽ സ്പോൺസർമാരായിരിക്കുന്ന ഈ പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യ, തനത് സാംസ്കാരിക കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസിയും (Sheena Abdulkhader) പരിപാടിയുടെ മുഖ്യ പ്രായോജകരാണ്.
ഓസ്ട്രേലിയയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐഒസി നാഷണൽ കമ്മിറ്റിയു അറിയിച്ചു. പരിപാടിയുടെ ടിക്കറ്റുകൾ പരിമിതമായതിനാൽ താഴെ കാണുന്ന ഔദ്യോഗിക ലിങ്ക് വഴി എത്രയും വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പാക്കാൻ സംഘാടകർ അഭ്യർഥിക്കുന്നു.
ടിക്കറ്റ് ബുക്കിംഗ് ലിങ്ക്: Eventik - Indian Onam Live Sydney
Australia and Oceania
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സന്ദർശക വീസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53 വയസുകാരി ബിഷ്ണു കുമാരി ഗുരുംഗ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ഫെബ്രുവരി ആറിനാണ് അപകടം നടന്നത്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുംഗിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവച്ചുതന്നെ അവർ മരിച്ചു. ഓസ്ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.
കേസിലെ പ്രതിയായ 36 വയസുകാരൻ റൈസ് റോബർട്ട് ഹോക്കിൻസ് കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു. അപകടസമയത്ത് ഇയാൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
Australia and Oceania
വെല്ലിംഗ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ മോദിയെ സ്വീകരിച്ചത്.
രാജീവ് ഗാന്ധിക്കു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ എത്തുന്നത് ഇതാദ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയിരുത്തലുകൾ ഇരുവരും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
കായിക രംഗത്തും നയതന്ത്രത്തിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് മോദി ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബണീസും ഒരുമിച്ച് പങ്കെടുത്തിരുന്നു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വമ്പൻ പരിപാടിയിൽ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ അടക്കമുള്ള പ്രമുഖ കായികതാരങ്ങളും സന്നിഹിതരായിരുന്നു. ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചതും സന്ദർശനത്തിന്റെ പ്രധാന നേട്ടമായി.
Australia and Oceania
കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.
പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.
സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.
അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.
Australia and Oceania
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Australia and Oceania
ഡാർവിൻ: മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകാംഗങ്ങൾ.
2025 സെപ്റ്റംബറിൽ ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ചപ്പോൾ ബൈബിൾ പകർത്തിയെഴുത്തിനെ കുറിച്ചുള്ള ആലോചനയിൽ മലയാളത്തിൽ പകർത്തിയെഴുതി തുടങ്ങി.
Australia and Oceania
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.
സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.
ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്റെ അത്ഭുത താളമായിരുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.
സെന്റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്റെയും അസിസ്റ്റന്റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.
Australia and Oceania
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്കൃതി ഫെറൈന് അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻറോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.
അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര് യോഗയ്ക്കായി അണിനിരന്നു.
ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.
Australia and Oceania
ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.
ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും
മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .
പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.
ബ്രിസ്ബൻ സിറ്റി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.
Australia and Oceania
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി. ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്.
കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും.
ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്. ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്.
ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
Australia and Oceania
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്.
2015ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്. അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു.
അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്.
എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി.
ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Australia and Oceania
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് എംഎൽഎമാർക്കുള്ള പ്രത്യേക അനുമോദനവും സൗഹൃദ സംഗമവും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി ഓസ്ട്രേലിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടി സംഘടനയുടെ ഐക്യവും കൂട്ടായ്മയും വീണ്ടും തെളിയിച്ചു. പരിപാടിക്ക് ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന്റെ ഐക്യം, യുവജനങ്ങളുടെ പങ്കാളിത്തം, സമൂഹ സേവന പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
Australia and Oceania
ബ്രിസ്ബൻ: കൃപാസനം മാതാവിന്റെ ഗ്രോട്ടോ ഓസ്ട്രേലിയയിലും. ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലുള്ള മരിയൻ വാലിയിലാണ് കൃപാസനം മാതാവിന്റെ ഗ്രോട്ടോ പണി പൂർത്തിയായത്.
ഈ മാസം 18ന് ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം നടക്കും. വൈകുന്നേരം നാലിന് കൃപാസനം ഡയറക്ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ മുഖ്യ കർമികനാവുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.
ബ്രിസ്ബൻ അതിരുപതയിൽ പെട്ട മരിയൻവാലി തീർഥാടന കേന്ദ്രം ലോകമൊട്ടുമുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ വിവിധങ്ങളായ രൂപങ്ങളും ഗ്രോട്ടോകളും കൊണ്ട് പ്രസിദ്ധമാണ്. പൗളിൻ ഫാദേഴ്സിന്റെ ചുമതലയിലുള്ള ഇവിടത്തെ കുരിശിന്റെ വഴിയുടെ അതി മനോഹരമായ ചിത്രികരണവും സന്ദർശകരെ ആകർഷിക്കുന്നു.
ഗ്രോട്ടോ വെഞ്ചരിപ്പിനോടനുബന്ധിച്ച് ബ്രിസ്ബനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം നടക്കുന്നതാണ്. ഡയറക്ടർ ഫാ. വി പി ജോസഫ്, കൃപാസനം എംഡി ബ്ര. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ബ്രിസ്ബൻ നോർത്ത് ഗേറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് ധ്യാനം.
വിശുദ്ധ കുർബാന, മരിയൻ ഉടമ്പടി, കുമ്പസാരം, ആരാധന എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402291046, ടോമി ചെത്തിമറ്റം - 0421573166, സന്ദീപ് തോമസ് - 0487197869.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെയ്ൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം ഈ മാസം 15, 16, 17 തീയതികളിൽ മെൽബണിലുള്ള ദാണ്ടേനോംഗ് സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ്
ക്വീൻസ്ലൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ഈ മാസം 18ന് വൈകുന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ഉടമ്പടി ധ്യാനം
ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ചിൽ ഉടമ്പടി ധ്യാനം ഈ മാസം 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402 291 046,
ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).
മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).
പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.
Australia and Oceania
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
Australia and Oceania
കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.
നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.
കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Africa
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.
രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.
Africa
ജൂബ: അതിരൂക്ഷമായ ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമായ ചില മേഖലകളിൽ ഈ വർഷം ഭക്ഷണസാമഗ്രികൾ എത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നാസിർ, ഫംഗക് കൗണ്ടികളിലെ 28,000 പേരാണ് ഗുരുതരമായ വിശപ്പ് നേരിടുന്നതെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപ്പോർട്ടിൽ പറയുന്നു. റിയാക്ക് മച്ചാറിന്റെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളാണ് ഇവ.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് മച്ചാറിനെതിരേ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. മേഖലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഫലമായി പതിനായിരക്കണക്കിനു ജനങ്ങൾ വാസസ്ഥലങ്ങളിൽനിന്നു ചിതറിക്കപ്പെട്ടു.
സമീപകാലത്ത് ശാന്തമായ പ്രദേശത്ത് സഹായങ്ങൾ എത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ കിഴക്കൻ നാസിറിലെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ മേരി എലെൻ പറഞ്ഞു.
എന്നിരുന്നാലും സിവിലിയന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രവേശന ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ നിയന്ത്രിക്കുന്ന മേഖലകളിലേക്കു സഹായമെത്താതിരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും രാജ്യത്തെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ ഇതു നിഷേധിച്ചു.
തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും കോർപറേഷൻ ചെയർപേഴ്സൺ പറഞ്ഞു. 2026 ആകുന്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങൾ കടുത്ത പട്ടിണി നേരിടുമെന്നാണ് ഐപിസിയുടെ നിഗമനം.
Africa
കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
2023 മുതല്‍ സുഡാന് സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.
രണ്ട് ആര്‍എസ്എഫ് ഭടന്മാര്ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.
2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ(22) മൃതദേഹമാണ് ലഭിച്ചത്.
കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Africa
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Africa
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Africa
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
Africa
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Africa
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
ബേൺ: സ്വിറ്റ്സര്‍ലന്‍ഡില്‍ പൂര്‍ണമായും ചിത്രീകരിച്ച "ഹാപ്പി ടു ഷെയർ' എന്ന മലയാളം ഹ്രസ്വചിത്രം പുറത്തിറങ്ങി. 32 മണിക്കൂറിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ലളിതമായൊരു ആശയവുമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്.
ഒരു വ്യക്തിയുടെയും അയാള്‍ ജീവിക്കുന്ന ചുറ്റുപാടുകളുടെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം, വ്യക്തിത്വം, ധാരണ, മറ്റുള്ളവരുമായി നമ്മള് പങ്കുവയ്ക്കാന്‍ തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ചിന്തിപ്പിക്കുന്നു.
ജിക്കു വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോബിന് ആറ്റിങ്കരയും നീന വര്‍ഗീസും ചേര്‍ന്നാണ് ഒരുക്കിയത്. ഛായാഗ്രഹണം മിഥുന് ജോണ്സണ്.
ശബ്ദ ഡിസൈന്‍ & മിക്സിംഗ് അശ്വിന് ദിനേശ്. ഫോളി & ഇഫക്ട്സ് എഡിറ്റിംഗ് ഐശ്വര്യ ലാഡോള്. സംഗീതം: എം.എസ്. യദുകൃഷ്ണ. എഡിറ്റിംഗ് ജിക്കു വര്‍ഗീസ്. അഭിനേതാക്കള്‍: ജാന്‍സി കലയംതാനം, അലക്സ് പട്ടുപാറ, റോബിന് ആറ്റിങ്കര.
Europe
ലെസ്റ്റർ: പ്രാർഥനയുടെ ശാന്തതയും സംഗീതത്തിന്റെ ഉണർവും സൗഹൃദത്തിന്റെ ഊഷ്മളതയും ഒരുമിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ യുവജന സംഗമമായ "ഹന്ദൂസ 2026' മനോഹരമായ വിശ്വാസ പ്രഖ്യാപന വേദിയായി മാറി.
ലെസ്റ്ററിലെ മഹർ സെന്ററിൽ രൂപതയുടെ വിവിധ ഇടവക, മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നായി 1300 ലധികം യുവജനങ്ങൾ പങ്കെടുത്ത സംഗമം പ്രാർഥനയും സംഗീതവും കലാപരിപാടികളും സൗഹൃദക്കൂട്ടായ്മയും നിറഞ്ഞ ദിനമായി മാറി
സപ്രാ പ്രാർഥനയോടും ദിവ്യകാരുണ്യ ആരാധനയോടും കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ വൈദികർ സഹകാർമികരായി. വിശുദ്ധ കുർബാന മധ്യേയുള്ള സന്ദേശത്തിൽ ക്രൈസ്തവജീവിതത്തിൽ ഈശോയ്ക്കുള്ള കേന്ദ്രസ്ഥാനം പിതാവ് ഓർമിപ്പിച്ചു.
ഈശോയെ അറിയുന്നതിലും അവിടുത്തോടു വ്യക്തിപരമായ സൗഹൃദം പുലർത്തുന്നതിലുമാണ് യഥാർഥ സന്തോഷമെന്നും വിശുദ്ധ കുർബാനയുടെ സൗന്ദര്യം തിരിച്ചറിഞ്ഞ് വിശ്വാസം ആനന്ദത്തോടെ ജീവിക്കണമെന്നും അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്തു.
യുവജനങ്ങളുടെ നേതൃത്വത്തിലുള്ള സമയം ബാൻഡ് നയിച്ച ആരാധനാഗാനങ്ങൾ സംഗമത്തിന് ആവേശം പകർന്നു. എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. ജോസഫ് മുക്കാട്ടും രൂപത എസ്എംവൈഎം പ്രസിഡന്റ് ഡെറിക് ഷൈനും പ്രസംഗിച്ചു .
യുവജനങ്ങൾ രൂപതയുടെ ഭാവി മാത്രമല്ല, രൂപതയുടെ ഇന്നിന്റെ ഭാഗം തന്നെയാണെന്ന് ഫാ. മുക്കാട്ട് ഓർമിപ്പിച്ചു. തുടർന്ന് നടന്ന സൗഹൃദപരിചയ പരിപാടികളും യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തിന് അവസരമൊരുക്കി.
Europe
ബേൺ: അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ മുഖമുദ്രയായ രാഷ്ട്രീയ-സൈനിക നിഷ്പക്ഷതാ നയം ഭരണഘടനയിൽ കൂടുതൽ കടുപ്പിച്ചു രേഖപ്പെടുത്തണമെന്ന നിർദേശം തള്ളി സ്വിസ് ജനത.
ഞായറാഴ്ച രാജ്യവ്യാപകമായി നടന്ന ചരിത്രപ്രധാനമായ റഫറണ്ടത്തിൽ (ജനഹിതപരിശോധന) പങ്കെടുത്ത ഭൂരിഭാഗം വോട്ടർമാരും തീവ്ര വലതുപക്ഷ പാർട്ടികൾ കൊണ്ടുവന്ന നിർദ്ദേശത്തിനെതിരെ വോട്ട് ചെയ്തു.
സ്വിസ് ഔദ്യോഗിക പ്രക്ഷേപണ മാധ്യമമായ എസ്ആർഎഫിന്റെ (SRF) ആദ്യഘട്ട ഫലസൂചനകൾ പ്രകാരം 71 ശതമാനം വോട്ടർമാരും നിഷ്പക്ഷത കർശനമാക്കാനുള്ള ഭേദഗതികളെ എതിർത്തു. വെറും 29 ശതമാനം പേർക്ക് മാത്രമാണ് നിർദ്ദേശത്തെ അനുകൂലിക്കാൻ കഴിഞ്ഞത്.
വിവാദമായ നിർദ്ദേശങ്ങൾ എന്തൊക്കെ?
തീവ്ര വലതുപക്ഷ പാർട്ടിയായ സ്വിസ് പീപ്പിൾസ് പാർട്ടിയുമായി (SVP) ചേർന്ന് പ്രവർത്തിക്കുന്ന 'പ്രോ ഷ്വൈറ്റ്സ്' (Pro Schweiz) എന്ന സംഘടനയാണ് ഈ വിവാദ ഭേദഗതികൾ ജനഹിത പരിശോധനയ്ക്ക് മുന്നിൽ എത്തിച്ചത്.
റഷ്യ-യുക്രൈൻ യുദ്ധത്തിന് ശേഷം സ്വിസ് ഭരണകൂടം യൂറോപ്യൻ യൂണിയനോടും നാറ്റോയോടും (NATO) അമിതമായി അടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവരുടെ നീക്കം.
മൂന്നാം കക്ഷികൾ തമ്മിലുള്ള സംഘർഷങ്ങളിൽ സ്വിറ്റ്സർലൻഡ് ഒരു തരത്തിലും ഇടപെടരുത്. ഐക്യരാഷ്ട്രസഭ (UN) ഔദ്യോഗികമായി അംഗീകരിക്കുന്ന ഉപരോധങ്ങളിൽ മാത്രമേ സ്വിറ്റ്സർലൻഡ് ഭാഗമാകാവൂ (യൂറോപ്യൻ യൂണിയൻ റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ സ്വിറ്റ്സർലൻഡ് പങ്കുചേർന്നതിനെതിരെയുള്ള നീക്കമായിരുന്നു ഇത്).
ചരിത്ര പശ്ചാത്തലവും രാഷ്ട്രീയ എതിർപ്പും
1815-ലെ നെപ്പോളിയൻ യുദ്ധങ്ങളുടെ അന്ത്യത്തോടെയാണ് സ്വിറ്റ്സർലൻഡിന്റെ അന്താരാഷ്ട്ര നിഷ്പക്ഷത ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചത്. തുടർന്ന് 1848 മുതൽ ഇത് സ്വിസ് ഭരണഘടനയുടെ ഭാഗവുമാണ്.
എന്നാൽ ആഗോളതലത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഈ നിഷ്പക്ഷത എങ്ങനെയെല്ലാം പ്രായോഗികമായി നടപ്പിലാക്കണമെന്നതിൽ വ്യക്തമായ ചട്ടക്കൂടുകൾ ഉണ്ടായിരുന്നില്ല.
ഭരണഘടനയിൽ ഇത്തരം കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് രാജ്യത്തിന്റെ വിദേശനയത്തെയും അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളെയും ദുർബലപ്പെടുത്തുമെന്ന് വിലയിരുത്തി സ്വിസ് പീപ്പിൾസ് പാർട്ടി ഒഴികെയുള്ള രാജ്യത്തെ മറ്റെല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഭേദഗതിയെ ശക്തമായി എതിർത്തിരുന്നു.
യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ നിലപാടെടുത്ത സ്വിസ് സർക്കാരിന്റെ അന്താരാഷ്ട്ര പ്രതിബദ്ധതയ്ക്കുള്ള പച്ചക്കൊടിയായാണ് ജനഹിതപരിശോധനയിലെ ഈ ജനവിധി വിലയിരുത്തപ്പെടുന്നത്.
Europe
ലണ്ടൻ: യുകെയിലെ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷന്റെ (GMCA) ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ഈ വർഷത്തെ തിരുവോണാഘോഷം കേരളീയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലാവൈവിധ്യത്തിന്റെയും മനോഹരമായ ദൃശ്യാവിഷ്കാരമായി മാറി.
ഗിൽഫോർഡ് ജേക്കബ്സ് വെൽ ഹാളിൽ നടന്ന ഓണാഘോഷത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. മുൻവർഷങ്ങളിലെപ്പോലെ വ്യത്യസ്തതയാർന്ന കലാ-കായിക വിനോദ പരിപാടികളാൽ സമ്പന്നമായിരുന്നു ഇത്തവണത്തെ ഓണാഘോഷവും.
മനോഹരമായ പൂക്കളമൊരുക്കിയും ആരവങ്ങളോടെയും ആർപ്പുവിളികളോടെയും മാവേലി തമ്പുരാന് ഊഷ്മളമായ വരവേൽപ്പ് നൽകിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. ജിഎംസിഎ ഭാരവാഹികൾ ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ലോക കേരളസഭാംഗം സി. എ. ജോസഫ് തിരുവോണ സന്ദേശം നൽകി. പ്രവാസി മലയാളികളുടെ ഒരുമയുടെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും മഹത്തായ പ്രതിഫലനമാണ് യുകെയിലെ ഓണാഘോഷങ്ങളെന്ന് സി. എ. ജോസഫ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ജിഎംസിഎയുടെ മനോഹരമായ ഈ ഓണാഘോഷം സ്നേഹവും സൗഹൃദവും പങ്കുവച്ച് കേരളീയ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകാൻ ഇടയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജിഎംസിഎ പ്രസിഡന്റ് മോളി ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിക്സൺ ആന്റണി സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് മോളി ക്ലീറ്റസിന്റെയും പ്രോഗ്രാം കോർഡിനേറ്റർ ഫാൻസി നിക്സന്റെയും കലാപ്രതിഭയായ റസിയ സന്തോഷിന്റെയും നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ വിവിധ നൃത്തങ്ങളും ആകർഷകമായ കലാപരിപാടികളും വേദിയിൽ അരങ്ങേറി.
കേരളീയ പാരമ്പര്യത്തിന്റെ ദൃശ്യാവിഷ്കാരമായി മാറിയ തീം ഡാൻസ്, തിരുവോണാഘോഷത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതിനൊപ്പം കേരളത്തിന് മാത്രം സ്വന്തമായ സാംസ്കാരിക തനിമയും പാരമ്പര്യവും പുതുമയും സമന്വയിപ്പിച്ചാണ് അവതരിപ്പിച്ചത്. കാണികൾക്ക് വേറിട്ടതും അനിർവചനീയവുമായ ദൃശ്യാനുഭവം സമ്മാനിച്ച അവതരണം ഏറെ ശ്രദ്ധേയമായി. കേരളീയ സംസ്കാരത്തിന്റെ വിവിധ മുഖങ്ങൾ കലാരൂപങ്ങളിലൂടെ വേദിയിൽ അവതരിപ്പിച്ചതും പരിപാടികളെ ഏറെ ശ്രദ്ധേയമാക്കി.
ഓണാഘോഷങ്ങളുടെ ഭാഗമായി ജിഎംസിഎയിലെ വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും വേറിട്ട മികവ് പുലർത്തി. നൃത്താവിഷ്കാരങ്ങളും കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച പുതുമയാർന്നതും വൈവിധ്യമാർന്നതുമായ കലാപരിപാടികളും കാണികളുടെ പ്രശംസ ഏറ്റുവാങ്ങി.
ബിനോദ് ജോസഫ്, സജി ജേക്കബ് , ബിനി സജി എന്നിവർ നേതൃത്വം നൽകിയ കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തങ്ങളായ വിനോദ-കായിക പരിപാടികളും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം സംഘടിപ്പിച്ച വടംവലി മത്സരവും ആഘോഷത്തിന് ആവേശം പകർന്നു. പരമ്പരാഗത രീതിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരിലും ഗൃഹാതുരത ഉണർത്തി.
സ്കൂൾ വിദ്യാർഥിയായ ബേസിൽ എൽദോ മാവേലിയുടെ വേഷത്തിൽ ആകർഷകമായ പുഞ്ചിരിയോടെയും പ്രസരിപ്പാർന്ന നൃത്തച്ചുവടുകളോടെയും വേദിയിലെത്തിയത് ആഘോഷത്തിന് കൂടുതൽ മിഴിവേകി. മാവേലിയുടെ വേഷത്തിൽ നിറഞ്ഞുനിന്ന ബേസിലിന്റെ സാന്നിധ്യം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ സന്തോഷവും കൗതുകവും നിറച്ചു. തനതായ ഭാവപ്രകടനങ്ങളോടെയും ചടുലമായ നൃത്തച്ചുവടുകളോടെയും ബേസിൽ മാവേലിയുടെ വേഷം അവതരിപ്പിച്ചത് കാണികൾക്ക് ഏറെ ആസ്വാദ്യകരമായ അനുഭവമായി.
പരിപാടികളുടെ അവതാരകയായി എത്തിയ പ്രോഗ്രാം കോർഡിനേറ്റർ ഫാൻസി നിക്സൺ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു. ആനി സാം നേതൃത്വം നൽകിയ സ്റ്റേജ് ഡെക്കറേഷനും എല്ലാവരുടെയും പ്രശംസ നേടി. പങ്കെടുത്ത മുഴുവൻ ആളുകൾക്കും പ്രസിഡന്റ് മോളി ക്ലീറ്റസ് നന്ദി പ്രകാശിപ്പിച്ചു. വിവിധ കായിക-വിനോദ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത് സെക്രട്ടറി നിക്സൺ ആന്റണി, ട്രഷറർ സ്നോബിൻ മാത്യു, ജോയിന്റ് സെക്രട്ടറി ബിനോദ് ജോസഫ് എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിൻസി കോരത്, ഷിജു മത്തായി, മാർട്ടിൻ ജോസഫ്, അനുഷ തോമസ്, ക്ലീറ്റസ് സ്റ്റീഫൻ, സനു ബേബി, എൽദോസ് പുളിവേലിൽ എന്നിവരാണ്.
Europe
ലണ്ടൻ: സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖ ടീമുകളെല്ലാം തന്നെ അണിനിരക്കും. വനിതകളുടെ മത്സരത്തിനും സമീക്ഷ തുടക്കംകുറിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ വർഷത്തെ ടൂർണ്ണമെന്റിനുണ്ട്.
ഈ കായിക മാമാങ്കത്തിന്റെ മാറ്റുകൂട്ടാൻ വിവിധ കലാ പരിപാടികളും വേദിയിൽ അരങ്ങേറും. ഇതിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നതായി സംഘാടകർഅറിയിച്ചു.
പരിപാടി ആസ്വദിക്കാൻ എത്തുന്നവർക്ക് കേരം റസ്റ്റോറന്റ് ഒരുക്കുന്ന സ്വാദിഷ്ടമായ കേരളീയ ഭക്ഷണങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും.
കായിക പ്രേമികളെ ഹരം കൊള്ളിക്കുന്ന വാശിയേറിയ വടം വലി മത്സരവുംമനസിന് ആനന്ദം നൽകുന്ന കലാ പ്രകടനവും നാടൻ ഭക്ഷണ ശാലയും ഒക്കെ ചേർന്ന് ഗൃഹാതുരത്വം നിറയുന്ന ഒരു വേദിയാകും ബർമിംഗ്ഹാമിൽ നിങ്ങൾക്കായി ഒരുങ്ങുക.യുകെ മലയാളികളെ കുടുംബസമേതം ഈ വേദിയിലേക്ക് സമീക്ഷ സ്വാഗതം ചെയ്യുന്നതായി
ഭാരവാഹികൾ അറിയിച്ചു.
വടം വലി ഒരു മത്സരം മാത്രമല്ല, ഒരുമയുടെയും കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം കൂടി ആണ്. വനിതകളുടെ പങ്കാളിത്തത്തോടെ ഈ വേദിയിൽ കരുത്തിന്റെ, ആത്മവിശ്വാസത്തിന്റെ, ഒരുമയുടെയും ഈ കായിക മാമാങ്കം അവരിലൂടെ ആഘോഷിക്കപ്പെടും.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ ടീമുകൾ മത്സരത്തിന്റെ ഭാഗമാകും. ആവേശകരമായ മത്സരങ്ങൾക്കും മനോഹരമായ ഓർമകൾക്കും ഈ വേദി ഒക്ടോബർ 18 നു സാക്ഷിയാകും.
ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ എവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 104 പൗണ്ടാണ് ലഭിക്കുക. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫികളും കൈമാറും.
ഈ സമ്മാനങ്ങൾക്കു പുറമെ Fair play അവാർഡ് 104 പൗണ്ട്, Upcoming Team അവാർഡ് 104 പൗണ്ട്, വ്യക്തിഗത മികവിനുള്ള അംഗീകാരമായി Best puller, Best Front, Best Back എന്നീ മേഖലയിൽ മികവ് തെളിയിക്കുന്നവർക്കും സമ്മാനങ്ങൾ ലഭിക്കും.
വനിതകളുടെ മത്സരം സമീക്ഷ യുകെ ആദ്യമായി നടത്തുന്നതിനാൽ രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. വിജയികൾക്കായി £501, £201, £101, £101 എന്നിങ്ങനെ ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്.
Life Line Protect Mortgage & Insurance ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
ഇനിയും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം
കൊണ്ടും മികച്ചു നിന്ന ടൂർണമെന്റ് ഈ വർഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങൾക്കും സമീക്ഷ യുകെ പ്രോഗ്രാം
കോർഡിനേറ്റർമാരായ ഷാജു സി ബേബി (07856493330), ദീപ്തി ലൈജു (07810229426), അൽ യാസിർ സാദിഖ് (07774476565) എന്നിവരുമായി ബന്ധപെടുക.
Europe
റോഥർഹാം: യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള നവംബർ ഏഴിന് ചെൽട്ടൺഹാമിൽ നടക്കും.
റോഥർഹാം മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും ഓണാഘോഷങ്ങളുടെയും ആവേശത്തിന്റെ അലയൊലികൾ അടങ്ങും മുൻപ് തന്നെ യുക്മ റീജിയണൽ കലാമേളകൾക്ക് ഒക്ടോബർ മൂന്ന് മുതൽ തുടക്കമാകുന്നു.
യുകെയിലെ മുഴുവൻ കലാപ്രേമികളും ഉറ്റുനോക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ ഏഴിന് ചെൽട്ടൺഹാമിൽ നടക്കുമ്പോൾ പ്രവാസലോകത്തെ ഏറ്റവും വലിയ കലാമാമാങ്കമായി അത് ചരിത്രത്താളുകളിൽ രേഖപ്പെടുത്തും.
യുക്മയുടെ ശക്തമായ ഏഴു റീജിയണുകളിൽ നടക്കുന്ന കലാമത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുന്നത്. ആയിരത്തിൽ പരം കലാകാരന്മാരും കലാകാരികളും നിരന്തരമായ പരിശീലനത്തിനൊടുവിൽ തങ്ങളുടെ കഴിവുകൾ മാറ്റുരക്കുന്നതിന് തയാറെടുക്കുന്ന യുക്മയുടെ റീജിയണൽ കലാമേള വേദികൾ അതിവേഗം സജ്ജമായികൊണ്ടിരിക്കുന്നു.
ദേശീയ കലാമേളയുടെ ലോഗോ രൂപകല്പന ചെയ്യുന്നതിനും മത്സര നഗരിയുടെ നാമകരണത്തിനുമായി നടത്തപ്പെടുന്ന മത്സരങ്ങൾ 28/09/2026, തിങ്കൾ മുതൽ ആരംഭിക്കുകയും 04/10/2026, ഞായറാഴ്ച അവസാനിക്കുകയും ചെയ്യും.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരുമായിരിക്കും ദേശീയ കലാമേളയ്ക്ക് ഉപയോഗിക്കുക. കേരളത്തിന്റെ സംസ്കാരത്തെയോ പരമ്പരാഗത കലാരൂപങ്ങളെയോ പ്രതിഫലിപ്പിക്കുന്ന വിധത്തിലായിരിക്കണം ലോഗോ രൂപകല്പന ചെയ്യേണ്ടത്.
ഭാരതത്തിന്റെ കലാ-സാഹിത്യ-സാംസ്കാരിക-സിനിമ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകി മണ്മറഞ്ഞ പ്രതിഭാശാലികളുടെ പേരുകളാണ് കലാമേള നഗറിനായി പരിഗണിക്കുന്നത്.
താത്പര്യമുള്ളവർ യുക്മ നാഷണൽ സെക്രട്ടറിയുടെ ഇ-മെയിലിൽ ([email protected]) ലോഗോയും നഗരിയുടെ പേരും പ്രത്യേകം പ്രത്യേകമായി അയച്ചു കൊടുക്കേണ്ടതാണ്.
വിജയികൾക്കുള്ള സമ്മാനം നാഷണൽ കലാമേള വേദിയിൽ വച്ച് നല്കപ്പെടുന്നതായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുന്ന ലോഗോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.
ഇന്ത്യയുടെ മഹത്തായ കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയരായിരുന്ന പ്രതിഭാധനരുടെ പേരുകളിലാണ് മുൻ വർഷങ്ങളിലും ദേശീയ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. മൺമറഞ്ഞ് പോയ കലാപ്രതിഭകൾക്ക് യുക്മ നൽകുന്ന ആദരവ് കൂടിയാണ് ഈ നാമകരണം.
യുക്മ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. ഏതൊരു യുകെ മലയാളിക്കും ലോഗോ - നഗർ നാമകരണ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ രൂപകല്ലന ചെയ്ത് അയക്കാവുന്നതാണ്.
എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉള്ളൂ. രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും എൻട്രിയോടൊപ്പം അയക്കേണ്ടതാണ്.
യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടത്തപ്പെടുന്ന റീജിയണൽ കലാമേളകൾക്കുള്ള രജിസ്ട്രേഷനുകൾ വിവിധ റീജിയണുകളിൽ ധൃതഗതിയിൽ പുരോഗമിച്ച് വരികയാണ്.
റീജിയണൽ കലാമേളകൾ ഒക്ടോബർ മൂന്നിന് നോർത്ത് വെസ്റ്റ്, യോർക്ക്ഷയർ & ഹംബർ, സൌത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ളിയ റീജിയനുകളിൽ നടക്കും.
തുടർന്ന് ഒക്ടോബർ 10ന് മിഡ്ലാൻഡ്സ്, വെയിത്സ് റീജിയണുകളിലും ഒക്ടോബർ 17ന് സൗത്ത് വെസ്റ്റ് റീജിയണിലും നടത്തപ്പെടും.
റീജിയണൽ കലാമേളകളിലെ വിജയികളാവും യുക്മ കലാമേള മാനുവലിലെ നിബന്ധനകൾക്ക് അനുസൃതമായി ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹരാവുക.
നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, ദേശീയ സമിതയംഗം ബിജു പീറ്റർ, സെക്രട്ടറി സനോജ് വർഗീസ്, യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജോസ് വർഗീസ്, സെക്രട്ടറി അജു തോമസ്, സൗത്ത് ഈസ്റ്റ് റീജിയൺ മത്സരങ്ങൾക്ക് പ്രസിഡന്റ് ജിപ്സൺ തോമസ്, ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി സാംസൺ പോൾ, ഈസ്റ്റ് ആംഗ്ലിയ റീജിയൺ മത്സരങ്ങൾക്ക് പ്രസിഡന്റ് ജോബിൻ ജോർജ്, ദേശീയ സമിതിയംഗം ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ഭുവനേഷ് പീതാംബരൻ, മിഡ്ലാൻഡ്സ് റീജിയൺ മത്സരങ്ങൾക്ക് പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര, ദേശീയ സമിതിയംഗം ജോർജ് തോമസ്, സെക്രട്ടറി ലൂയിസ് മേനാച്ചേരി, വെയിത്സ് റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡന്റ് ജോഷി തോമസ്, ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ, സെക്രട്ടറി ഷെയ്ലി ബിജോയ് തോമസ്, സൗത്ത് വെസ്റ്റ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് സുനിൽ ജോർജ്, ദേശീയ സമിതിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ് എന്നിവർ നയിക്കുന്ന റീജിയണൽ കമ്മിറ്റികൾ നേതൃത്വം നൽകും.
റീജണൽ, നാഷണൽ കലാമേളകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റിയൻ അറിയിച്ചു.
കലാമേളകളിൽ മത്സരാർഥികൾക്ക് രജിസ്റ്റർ ചെയ്യുവാനായി മുൻ വർഷങ്ങളിലെ പോലെ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളതായി നാഷണൽ സെക്രട്ടറി ജയകുമാർ നായർ പറഞ്ഞു.
യുക്മ സഹകാരിയായ പി.എം. ജോസിന്റെ ഉടമസ്ഥതയിലുള്ള ജെഎംപി സോഫ്റ്റ്വെയർ സ്പോൺസർ ചെയ്യുന്ന കലാമേള രജിസ്ട്രേഷൻ സിസ്റ്റം പ്രവർത്തനക്ഷമമായതായി കലാമേള കൺവീനർ വർഗീസ് ഡാനിയേൽ അറിയിച്ചു.
യുക്മ ദേശീയ ട്രഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ സമിതിയും വിവിധ റീജിയണൽ കമ്മിറ്റികളും കലാമേളകളുടെ വിജയകരമായ നടത്തിപ്പിനുള്ള തയാറെടുപ്പുകൾ നടത്തിവരികയാണ്.
Europe
ന്യൂറി (ബെൽഫാസ്റ്റ്): മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ന്യൂറി ഇന്ത്യൻ ആർട്സ് ക്ലബ് സംഘടിപ്പിച്ച "ന്യൂറി മേള 2026' നോർത്തേൺ അയർലൻഡിലെ ന്യൂറി നഗരത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലായി മാറി.
സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതിയ ഈ ബൃഹത്തായ മഹോത്സവം ആയിരക്കണക്കിന് ആളുകളുടെ സജീവ പങ്കാളിത്തത്തോടെ സെപ്റ്റംബർ അഞ്ചിന് വൻ വിജയമായി സമാപിച്ചു.
കൗൺസിലർ കിലിയൻ ഫീഹാൻ സദസിന് സ്വാഗതം ആശംസിച്ചതോടെയാണ് മേളയുടെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നോർത്തേൺ അയർലൻഡ് അടിസ്ഥാനസൗകര്യ വികസന വകുപ്പ് മന്ത്രി (ഇൻഫ്രാസ്ട്രക്ചർ മിനിസ്റ്റർ) ലിസ് കിമ്മിൻസ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മേള ഉയർത്തിപ്പിടിക്കുന്ന സാമൂഹിക-സാംസ്കാരിക പ്രാധാന്യത്തെയും കൂട്ടായ്മയുടെ കരുത്തിനെയും മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രശംസിച്ചു.
ബെൽഫാസ്റ്റിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രഥമ ഇന്ത്യൻ കോൺസൽ കിരൺ ഖത്രി (ഐഎഫ്എസ്) ആദ്യമായി ന്യൂറിയിലെത്തി മുഖ്യാതിഥിയായി പങ്കെടുത്തത് മേളയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രൗഢി പകർന്നു.
സംസ്കാരങ്ങളുടെ വർണാഭമായ സംഗമം
ഇന്ത്യൻ, ഐറീഷ്, സ്കോട്ടിഷ്, ചൈനീസ്, ആഫ്രിക്കൻ പാരമ്പര്യ കലാരൂപങ്ങളും സംഗീതവും നൃത്തവും കോർത്തിണക്കിയ വിപുലമായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.
നാനാദേശങ്ങളുടെ തനത് സംസ്കാരങ്ങൾ ഒന്നിച്ചുചേർന്നപ്പോൾ ന്യൂറി നഗരം ഒരു പകൽ മുഴുവൻ സംഗീത-താള ലയങ്ങളുടെയും വർണങ്ങളുടെയും ഉത്സവപ്പറമ്പായി മാറി. വിവിധ രാജ്യക്കാരായ കാണികൾ ഒത്തുചേർന്നത് നഗരത്തിന് യഥാർഥ ആഗോള മുഖം നൽകി.
ന്യൂറി മേള വെറുമൊരു ആഘോഷം മാത്രമല്ല സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദൃഢമായ ഒരു പാലമാണിത്. ഓരോ ജനവിഭാഗത്തിനും തങ്ങളുടെ സാംസ്കാരിക പൈതൃകത്തെ അഭിമാനത്തോടെ അവതരിപ്പിക്കാനും ഒപ്പം മറ്റുള്ളവരുടെ സംസ്കാരത്തെ ബഹുമാനത്തോടെ ഉൾക്കൊള്ളാനും അവസരം നൽകുന്ന തുറന്ന വേദിയാണ് ഇതെന്നും സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന സാംസ്കാരിക പാലം ആണെന്നും മേളയുടെ ചീഫ് കോഓർഡിനേറ്റർ സിജു ജോർജ് പറഞ്ഞു.
മുതിർന്നവരും കുട്ടികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ സജീവ പങ്കാളിത്തവും വിവിധ കലാരൂപങ്ങളുടെ വൈവിധ്യവുമാണ് ഈ മേളയെ ജനങ്ങൾ നയിച്ച ഒരു ജനകീയ സാംസ്കാരിക ഉത്സവമാക്കി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Europe
ഡബ്ലിൻ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് ആദരിക്കുന്നു.
ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരും വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുമ്പായി താഴെ പറയുന്ന വാട്ട്സ്ആപ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ലിങ്ക് വിൻസ്റ്റാർ: 085 166 7794.
Europe
കൊളോൺ: ജർമനിയിലെ ഏറ്റവും പഴക്കമേറിയ മലയാളി കൂട്ടായ്മകളിലൊന്നായ കൊളോൺ കേരള സമാജത്തിന്റെ ഓണാഘോഷം ഗംഭീരമായി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ച ആഘോഷ പരിപാടികളിൽ കൊളോണിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് പ്രവാസി മലയാളികളും ജർമൻ അതിഥികളും പങ്കെടുത്തു.
സമാജം പ്രസിഡന്റ് ജോസ് പുതുശേരിയുടെ സ്വാഗത പ്രസംഗത്തോടെയാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാന നിയമസഭാംഗവും സിഡിയു പാർലമെന്ററി പാർട്ടി ഉപനേതാവുമായ ഗ്രിഗോർ ഗോള്ളാണ്ട്, സമാജം ഭരണസമിതി അംഗങ്ങൾ ജോസ് പുതുശേരി (പ്രസിഡന്റ്), മേരി പുതുശേരി, ഡേവിസ് വടക്കുംചേരി (ജനറൽ സെക്രട്ടറി), എൽസി വടക്കുംചേരി, പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്), സാലി ചിറയത്ത്, ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), ഷീന കുമ്പിളുവേലിൽ, ജോർജ് അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ജാനറ്റ് അട്ടിപ്പേറ്റി, ഫിലോ തടത്തിൽ കുടുംബസമേതം കൂടാതെ സൗമ്യ ജോസിയും ചേർന്ന് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
സമാജത്തിന്റെ പാട്രൺ കൂടിയായ ഗ്രിഗോർ ഗോള്ളാണ്ട് സമാജത്തിന്റെ പ്രവർത്തനങ്ങളെയും സമാജം മലയാളി സമൂഹത്തിനും ജർമൻ സമൂഹത്തിനും ഒരുപോലെ പ്രിയപ്പെട്ടതാണെന്നും ആശംസാ പ്രസംഗത്തിൽ അടിവരയിട്ടു പറഞ്ഞു.
Europe
ബർലിൻ: ജർമനിയിലെ സാധാരണക്കാരായ വാഹന ഉടമകൾക്കും ഉപഭോക്താക്കൾക്കും വലിയ ആശ്വാസമേകി, പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാനുള്ള അടിയന്തര ബില്ലിന് ജർമൻ പാർലമെന്റ് (Bundestag) ഔദ്യോഗികമായി അംഗീകാരം നൽകി. കുതിച്ചുയരുന്ന ഇന്ധനവിലയ്ക്ക് തടയിടാൻ ലക്ഷ്യമിട്ട് സർക്കാർ അതിവേഗം പാർലമെന്റിൽ അവതരിപ്പിച്ച നികുതിയിളവ് പദ്ധതിക്ക് ജനപ്രതിനിധിസഭ പച്ചക്കൊടി കാട്ടുകയായിരുന്നു.
പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ വരുന്ന ഒക്ടോബർ 1 മുതൽ രാജ്യത്തെ ഇന്ധന പമ്പുകളിൽ വില ഗണ്യമായി കുറയും. പ്രതിദിനം ഓഫീസുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി കാറുകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് ഈ തീരുമാനം വലിയ സാമ്പത്തിക ആശ്വാസം നൽകും.
വിലക്കുറവ് എങ്ങനെ ബാധിക്കും?
ഇന്ധനങ്ങളുടെ മേലുള്ള ഊർജ്ജ നികുതിയിൽ വരുത്തുന്ന കുറവും, അതിനെത്തുടർന്ന് മൂല്യവർധിത നികുതിയിലുണ്ടാകുന്ന (VAT) ആനുപാതിക കുറവും ചേരുമ്പോൾ ഉപഭോക്താക്കൾക്ക് ഓരോ ലിറ്ററിലും കാര്യമായ വിലക്കുറവ് ലഭിക്കും.
ലിറ്ററിന് 17 സെന്റ് വരെ കുറവ്: പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം 14 സെന്റോളം എനർജി ടാക്സ് കുറയ്ക്കുന്നതിലൂടെ, വാറ്റ് ഇളവും കൂടി ചേരുമ്പോൾ മൊത്തത്തിൽ ലിറ്ററിന് 17 സെന്റ് വരെ വിലക്കുറവ് ഇന്ധന പമ്പുകളിൽ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ: സെപ്റ്റംബർ അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒക്ടോബർ മാസം ആരംഭിക്കുന്നതോടെ ജനങ്ങളിലേക്ക് നേരിട്ട് ഈ ആനുകൂല്യം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പണപ്പെരുപ്പത്തിനെതിരെയുള്ള സർക്കാരിന്റെ അടിയന്തര ഇടപെടൽ
യുക്രൈൻ യുദ്ധവും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും കാരണം ജർമനിയിൽ ഇന്ധനവില പലപ്പോഴും സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന രീതിയിലാണ് ഉയർന്നുകൊണ്ടിരുന്നത്.
ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ എതിർപ്പുകൾ മാറ്റിവച്ച് ബിൽ പാർലമെന്റിൽ വേഗത്തിൽ പാസാക്കാൻ ഭരണകൂടം മുൻകൈയെടുത്തത്.
അതേസമയം, രാജ്യത്തിന്റെ നയതന്ത്ര-പ്രതിരോധ മേഖലകളിലും പ്രധാന നീക്കങ്ങൾ സജീവമാണ്. മേഖലയിലെ സൈനിക സഹകരണവും പ്രതിരോധ ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജർമൻ പ്രതിരോധ മന്ത്രി ബുഡാപെസ്റ്റ് സന്ദർശിച്ച് ഹംഗേറിയൻ അധികൃതരുമായി ചർച്ചകൾ നടത്തി.
ഇന്ധന നികുതിയിളവ് പ്രാബല്യത്തിൽ വരുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ ചരക്കുകടത്തു കൂലിയിലും ഗതാഗതച്ചെലവിലും നേരിയ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജർമ്മൻ വിപണി.
Europe
കൊളോൺ: ആഗോള പ്രവാസി ക്രൈസ്തവ സമൂഹത്തെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ഒക്ടോബർ 19 മുതൽ 23 വരെ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് അന്താരാഷ്ട്ര ഗ്ലോബൽ മീറ്റിനും കോൺഫറൻസിനും മുന്നോടിയായുള്ള ഔദ്യോഗിക പതാക പ്രയാണത്തിന് ജർമനിയിലെ കൊളോണിൽ ആവേശോജ്ജ്വല സ്വീകരണം. ഭാരതത്തിൽ നിന്ന് പ്രയാണമാരംഭിച്ച സംഘടനയുടെ ഔദ്യോഗിക പതാകയെ ഭക്തിനിർഭരവും പ്രൗഢവുമായ അന്തരീക്ഷത്തിലാണ് കൊളോണിലെ പ്രവാസി സമൂഹം ജർമൻ മണ്ണിലേക്ക് ഏറ്റുവാങ്ങിയത്.
ലോകപ്രസിദ്ധമായ കൊളോൺ കത്തീഡ്രലിന്റെ (Kölner Dom) സന്നിധിയിൽ നടന്ന വിപുലമായ സ്വീകരണ ചടങ്ങിൽ ഗ്ലോബൽ യൂത്ത് ജനറൽ കോർഡിനേറ്റർ ബിജു പടയാടൻ, ജോളി തടത്തിൽ, മേഴ്സി തടത്തിൽ എന്നിവർക്കൊപ്പം കത്തോലിക്കാ കോൺഗ്രസിന്റെ യൂറോപ്യൻ നേതാക്കളും നിരവധി വിശ്വാസികളും പങ്കെടുത്തു.
പതാകയുടെ വിളംബര പര്യടനത്തിനായി ഔദ്യോഗികമായി പതാക കൈമാറി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളും വിശ്വാസികളും സംഗമിക്കുന്ന ചരിത്രപരമായ ഗ്ലോബൽ മീറ്റിന് ആവേശം പകരുന്ന പതാക പ്രയാണത്തിന് വരും ദിവസങ്ങളിൽ യൂറോപ്പിലുടനീളം ഊഷ്മള സ്വീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
യൂറോപ്പിലെ വിവിധ രാജ്യങ്ങളായ സ്വിറ്റ്സർലൻഡ്, ലിഫറ്റൻ സ്റ്റൈൻ എന്നിവിടങ്ങളിലും പതാകപ്രയാണം നടന്നിരുന്നു. സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് 108 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള സംഘടനയാണ്. ഒക്ടോബർ 19 മുതൽ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബിഷപ്പുമാർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, സഭാ നേതാക്കൾ, സംഘടനാ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവരും സംഗമത്തിന്റെ ഭാഗമാകും.
ലിയോ പതിനാലാമൻ മാർപാപ്പയുടെ സാന്നിധ്യവും കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും റോമിലെ ആഗോള സംഗമത്തിന്റെ മുന്നോടിയായി കത്തോലിക്കാ കോൺഗ്രസിന്റെ ഐക്യത്തിന്റെയും ആഗോള കൂട്ടായ്മയുടെയും സന്ദേശവുമായാണ് പതാക വിവിധ ഭൂഖണ്ഡങ്ങളിലൂടെയും രാജ്യങ്ങളിലൂടെയും പ്രയാണം നടത്തുന്നത്.
Europe
ലണ്ടൻ: യുകെയിലെ എസെക്സിലെ ബാസിൽഡൺ മലയാളി അസോസിയേഷന്റെ ഓണാഘോഷവും 2027ൽ 25 വർഷം പൂർത്തിയാക്കുന്ന സിൽവർ ജൂബിലി വർഷത്തിന്റെ ആഘോഷത്തിന്റെ ഉദ്ഘാടനവും ഒരുമിച്ച് നടത്തി.
സ്വെയിൻ പാർക്ക് സ്കൂൾ നടന്ന ആഘോഷത്തിൽ സിനിമാതാരം ഡയാന ഹമീദ് മുഖ്യ അതിഥിയായിരുന്നു. പ്രസിഡന്റ് ജിജോ ജോസഫ് അധ്യക്ഷപ്രസംഗവും സെക്രട്ടറി മനീഷ് മോഹൻ സ്വാഗതപ്രസംഗവും വൈസ് പ്രസിഡന്റ് ഷൈനി ബേസിൽ നന്ദിയും പറഞ്ഞു.
സിൽവർ ജൂബിലിയോട് അനുബന്ധിച്ച് അസോസിയേഷന്റെ ചാരിറ്റിയുടെ ഭാഗമായി കേരളത്തിൽ അർഹതപ്പെട്ട ഒരു കുടുംബത്തിന് വീട് വച്ച് നൽകുന്നുണ്ട്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നഴ്സിംഗ് മേഖലയിലെ പ്രവർത്തനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത ഷൈനി ബേസിലിനെയും യുകെയെ പ്രതിനിധീകരിച്ച് ജൂഡോ ചാമ്പ്യൻഷിപ്പിൽ സമ്മാനം നേടിയ ദിയ ജോയലിനെയും ചടങ്ങിൽ ആദരിച്ചു.
ഓണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നൽകി. ചെണ്ടമേളം, വർണാഭമായ കലാപരിപാടികൾ, വൈവിധ്യമാർന്ന നൃത്ത - സംഗീത പരിപാടികൾ തുടങ്ങിയവ അരങ്ങേറി.
തകർപ്പൻ ഡിജെയോടൊപ്പം ഓണാഘോഷ പരിപാടികൾ സമാപനം കുറിച്ചു.
Europe
പാരീസ്: ലെയോ പതിനാലാമൻ മാർപാപ്പ നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തി. നീണ്ട 18 വർഷങ്ങൾക്കുശേഷമാണ് ഒരു മാർപാപ്പ ഫ്രാൻസിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്
പാരീസ് ഓർലി വിമാനത്താവളത്തിലെത്തിയ മാർപാപ്പയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരിട്ടെത്തി സ്വീകരിച്ചു. മാർപാപ്പ തിങ്കളാഴ്ച വരെ ഫ്രാൻസിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
തിങ്ങിനിറഞ്ഞ വേദികൾ; ലക്ഷങ്ങൾ പങ്കെടുക്കുന്ന ദിവ്യബലികൾ
നാല് ദിവസത്തെ പര്യടനത്തിൽ ചരിത്രപരമായ നിരവധി പരിപാടികളാണ് മാർപാപ്പയ്ക്കായി ഒരുക്കിയിരിക്കുന്നത്.
യുവജന മഹാസംഗമം: പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസ് ദേശീയ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ എൺപതിനായിരത്തോളം വരുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്ത് മാർപാപ്പ ദിവ്യബലി അർപ്പിക്കും.
പാരീസ് നഗരത്തെ ഭക്തിസാന്ദ്രമാക്കി മെഗാ കുർബാന: ശനിയാഴ്ച പ്രശസ്തമായ ഷാംപ്സ് എലിസേയിലെ പ്ലാസ് ഡി ലാ കോൺകോർഡിൽ ആറുലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കുന്ന മഹാ ദിവ്യബലിക്ക് മാർപാപ്പ കാർമികത്വം വഹിക്കും.
നൊത്ര് ദാമും യുനെസ്കോയും: പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിൽ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, പാരീസ് നൊത്ര് ദാം കത്തീഡ്രലിലെ സന്ധ്യാപ്രാർഥന, യുനെസ്കോ ആസ്ഥാനത്തെ പ്രഭാഷണം എന്നിവയും പര്യടനത്തിന്റെ ഭാഗമാണ്.
ലൂർദും മെറ്റ്സും: പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ ലൂർദ് സന്ദർശിച്ച ശേഷം, ജർമൻ അതിർത്തിയോട് ചേർന്നുള്ള മെറ്റ്സ് നഗരത്തിൽ യൂറോപ്യൻ ഐക്യത്തെയും സമാധാനത്തെയും കുറിച്ച് യൂറോപ്യൻ നേതാക്കളുടെ സാന്നിധ്യത്തിൽ മാർപാപ്പ പ്രസംഗിക്കും.
Europe
റോം: ഇറ്റലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറയ്ക്കുന്ന ഇസ്ലാമിക വസ്ത്രങ്ങളായ ബുർഖയ്ക്കും നിഖാബിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ.
സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇറ്റാലിയൻ ഭാഷയിൽ പ്രാവീണ്യമില്ലാത്ത വിദേശ വിദ്യാർഥികളുടെ എണ്ണത്തിന് ക്ലാസ് മുറികളിൽ കർശന പരിധി നിശ്ചയിക്കുന്ന പുതിയ ഉത്തരവിനും മന്ത്രിസഭ അംഗീകാരം നൽകി.
സ്കൂളുകൾ കേന്ദ്രീകരിച്ച് വിദേശികളുടെ പ്രത്യേക ചേരികൾ രൂപപ്പെടുന്നത് തടയാനും കുട്ടികളെ രാജ്യത്തിന്റെ പൊതുധാരയിലേക്ക് പൂർണമായി സംയോജിപ്പിക്കാനും വേണ്ടിയാണ് ഈ നടപടിയെന്നാണ് പ്രധാനമന്ത്രി മെലോണിയുടെ വിശദീകരണം.
മുഖം മറയ്ക്കാൻ അനുമതിയില്ല; ഹിജാബിന് തടസമില്ല
പുതിയ ഉത്തരവ് പ്രകാരം സ്കൂളുകളിൽ ബുർഖ, നിഖാബ് എന്നിവ ധരിക്കുന്നത് പൂർണമായി വിലക്കി. എന്നാൽ മുഖം വ്യക്തമായി കാണുന്ന രീതിയിലുള്ള തലപ്പാവ് അഥവാ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ല.
മുഖം മറയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധവും സുരക്ഷാ ഭീഷണിയുമാണെന്ന് മെലോണി വ്യക്തമാക്കി. ഒരു പെൺകുട്ടി മുഖം മറയ്ക്കാൻ നിർബന്ധിതയാകുമ്പോൾ, അവളുടെ മൗലികാവകാശങ്ങളും തുല്യ അവസരങ്ങളുമാണ് നിഷേധിക്കപ്പെടുന്നതെന്നും അവർ ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ക്ലാസുകളിൽ വിദേശ വിദ്യാർഥികൾക്ക് 30 ശതമാനം പരിധി
വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
30 ശതമാനം പരിധി: ഇറ്റാലിയൻ ഭാഷ നന്നായി സംസാരിക്കാനോ എഴുതാനോ അറിയാത്ത വിദേശ വിദ്യാർഥികളുടെ എണ്ണം ഒരു ക്ലാസിൽ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്തും.
പ്രൈമറി സ്കൂളുകളിൽ: ഇറ്റാലിയൻ പൗരത്വമില്ലാത്തവരും ഇറ്റലിയിൽ ജനിക്കാത്തവരും കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രീ-സ്കൂൾ വിദ്യാഭ്യാസം നേടാത്തവരുമായ കുട്ടികൾക്കാണ് ഈ പരിധി ബാധകം.
സെക്കൻഡറി സ്കൂളുകളിൽ: രാജ്യത്തെ സ്കൂൾ സംവിധാനത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പഠന പരിചയമില്ലാത്ത വിദേശ പൗരന്മാരായ വിദ്യാർഥികൾക്ക് നിയമം ബാധകമായിരിക്കും.
കനത്ത പിഴ: നിയമലംഘനം നടത്തുന്ന സ്കൂളുകൾക്കും ഉത്തരവാദികൾക്കും 1,000 യൂറോ (ഏകദേശം 90,000 ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തും.
ഈ തീരുമാനം രാജ്യത്തെ 0.3 ശതമാനം വരുന്ന ക്ലാസ് മുറികളെ (ഏകദേശം 1,000 ക്ലാസുകൾ) നേരിട്ട് ബാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗ്യൂസെപ്പെ വാൽദിതാര അറിയിച്ചു.
ശക്തമായ എതിർപ്പുമായി പ്രതിപക്ഷം
സർക്കാരിന്റെ പുതിയ നീക്കത്തിനെതിരേ രാജ്യത്ത് കടുത്ത രാഷ്ട്രീയ വിവാദം പുകയുകയാണ്. കുട്ടികളെ മുൻനിർത്തി സർക്കാർ "മന്ത്രവാദ വേട്ട' നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് എല്ലി ഷ്ലീൻ ആരോപിച്ചു.
കുടിയേറ്റ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും അവർ കുറ്റപ്പെടുത്തി. പുതിയ നിബന്ധന നടപ്പിലായാൽ വിദേശ പശ്ചാത്തലമുള്ള കുട്ടികൾക്ക് വീടിനടുത്തുള്ള സ്കൂളുകൾ ഉപേക്ഷിച്ച് ദൂരെയുള്ള വിദ്യാലയങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് മനുഷ്യാവകാശ സംഘടനയായ "സേവ് ദി ചിൽഡ്രൻ' മുന്നറിയിപ്പ് നൽകി.
ഇത് വിദ്യാർഥികൾക്കിടയിൽ വിവേചനത്തിനും ഒന്നാം കിട-രണ്ടാം കിട വേർതിരിവുകൾക്കും വഴിവക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.ഉത്തരവ് പ്രാബല്യത്തിൽ വന്നെങ്കിലും അടുത്ത 60 ദിവസത്തിനകം പാർലമെന്റിന്റെ അന്തിമ അനുമതി കൂടി നേടേണ്ടതുണ്ട്.
ഭരണ സഖ്യത്തിന് പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ബിൽ അനായാസം പാസാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Europe
റിയാദ്: പൊതുബോധം എങ്ങനെ രൂപപ്പെടുന്നു, അത് ആരുടെ താത്പര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്, മാധ്യമങ്ങളും സാമൂഹിക സംവിധാനങ്ങളും പൊതുധാരണകളെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് കേളി സാംസ്കാരിക വിഭാഗം തുറന്ന സംവാദം സംഘടിപ്പിച്ചു.
"പൊതുബോധ നിർമിതിയുടെ പുകമറ: മിഥ്യയും യാഥാർഥ്യവും' എന്ന വിഷയത്തിലായിരുന്നു സംവാദം. സമകാലിക കേരളത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ, സമൂഹത്തിൽ ചില വിഭാഗങ്ങളെ നിരന്തരം പാർശ്വവത്കരിക്കുകയും അരികുവത്കരിക്കുകയും ചെയ്യുന്ന രീതികൾ പൊതുബോധ നിർമിതിയുടെ ഭാഗമായി എങ്ങനെ രൂപപ്പെടുന്നുവെന്ന് ചർച്ചയായി.
നിറത്തിന്റെ പേരിൽ വംശീയമായി പാർശ്വവത്കരിക്കപ്പെടുന്നവർ, ദളിതർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ പൊതുധാരണകളുടെ നിർമിതിയിൽ പലപ്പോഴും വേട്ടയാടപ്പെടുന്നതായും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
വാർത്തകളുടെ തിരഞ്ഞെടുപ്പ്, വാർത്തയ്ക്ക് നൽകുന്ന പ്രാധാന്യം, തലക്കെട്ട്, അവതരണ രീതി എന്നിവ ജനങ്ങളുടെ ധാരണകളെ സ്വാധീനിക്കുന്നതിനെക്കുറിച്ചും മാധ്യമപ്രവർത്തകർ വിശദീകരിച്ചു. ഒരു വാർത്ത എന്തുകൊണ്ട് വാർത്തയാകുന്നു എന്നതിനൊപ്പം എന്തൊക്കെയാണ് വാർത്തയാകാതെ പോകുന്നത് എന്നതും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ ഉയർന്നു.
ഇത്തരം പൊതുബോധ നിർമിതികളെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും കഴിയുന്ന തരത്തിലുള്ള മാധ്യമ സാക്ഷരത വളർത്തിയെടുക്കുകയാണ് ബദൽ വഴിയെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. വിവരങ്ങൾ സ്വീകരിക്കുന്നതിനൊപ്പം അവയുടെ ഉറവിടവും ലക്ഷ്യവും അവതരണ രീതിയും പരിശോധിക്കുന്ന സമീപനം സമൂഹത്തിൽ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ രാഷ്ട്രീയവും ഇത്തരം പൊതുബോധ നിർമിതിയുടെ ലക്ഷ്യമായി മാറുന്നുവെന്ന അഭിപ്രായങ്ങളും ചർച്ചയിൽ ഉയർന്നു. വിവിധ മാധ്യമങ്ങളുടെയും സാമൂഹിക സംവിധാനങ്ങളുടെയും ഇടപെടലുകൾ പരിശോധിച്ചുകൊണ്ട് വിഷയത്തെ വ്യത്യസ്ത വീക്ഷണങ്ങളിൽനിന്നാണ് സംവാദം സമീപിച്ചത്.
കേളി സാംസ്കാരിക കമ്മിറ്റി അംഗം നാസർ കാരക്കുന്ന് മോഡറേറ്ററായി. മാധ്യമപ്രവർത്തകരായ നജീം കൊച്ചുകലുങ്ക്, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷമീർ കുന്നുമ്മൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സതീഷ് വളവിൽ സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.
Europe
ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിൽ പത്തനംതിട്ട റാന്നി സ്വദേശി കളപ്പുരയ്ക്കൽ ജിറ്റോ ആന്റണി (40) അന്തരിച്ചു. സംസ്കാരം പിന്നീട്.
അസുഖബാധിതനായി വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ ജോഷീല (നഴ്സ് വാട്ടർഫോർഡ്).
Europe
വോൾഫ്സ്ബുർഗ്: പ്രമുഖ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ തങ്ങളുടെ ജനപ്രിയ മോഡലുകളിൽ സ്റ്റിയറിംഗ് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വൻതോതിൽ കാറുകൾ തിരിച്ചുവിളിക്കുന്നു.
സ്റ്റിയറിംഗ് ഗിയർബോക്സിനെ ഘടിപ്പിക്കുന്ന ബോൾട്ടുകൾക്ക് തുരുമ്പെടുക്കാൻ സാധ്യതയുണ്ടെന്നും ഇത് ഡ്രൈവിംഗിനിടെ സ്റ്റിയറിംഗ് പൂർണമായും പ്രവർത്തനരഹിതമാകാൻ ഇടയാക്കുമെന്നും ജർമൻ ഫെഡറൽ മോട്ടോർ ട്രാൻസ്പോർട്ട് അതോറിറ്റി (കെബിഎ) മുന്നറിയിപ്പ് നൽകി.
ലോകമെമ്പാടുമായി 21,59,054 ഫോക്സ്വാഗൺ വാഹനങ്ങളെയാണ് ഈ സാങ്കേതിക തകരാർ ബാധിക്കുന്നത്. ഇതിൽ ജർമനിയിൽ മാത്രം 8,95,832 കാറുകൾ ഉൾപ്പെടുന്നുണ്ട്.
ബാധിക്കപ്പെടുന്ന പ്രധാന മോഡലുകൾ:
ഏകദേശം 11 വർഷത്തോളമുള്ള ഉത്പാദന കാലയളവിൽ പുറത്തിറങ്ങിയ ജനപ്രിയ കാറുകൾക്കാണ് ഈ തകരാർ കണ്ടെത്തിയിട്ടുള്ളത്.
മോഡലുകൾ: ഗോൾഫ്, ഗോൾഫ് വേരിയന്റ്, ടിഗ്വാൻ, ടൂറാൻ, കാഡി.
നിർമാണ കാലയളവ്: 2013 സെപ്റ്റംബർ മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ വിപണിയിലെത്തിയ വാഹനങ്ങൾ.
തകരാർ ഗുരുതരം; ഇതുവരെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല
ഈ മോഡലുകളിലെ സ്റ്റിയറിംഗ് ഗിയറിലേക്ക് ഈർപ്പം ഇറങ്ങാൻ സാധ്യതയുണ്ടെന്നാണ് കെബിഎയുടെ കണ്ടെത്തൽ. കാലക്രമേണ ബോൾട്ടുകളിൽ തുരുമ്പ് പിടിക്കുകയും കടുത്ത സമ്മർദ്ദമുണ്ടാകുമ്പോൾ ഇത് ഒടിഞ്ഞുപോവുകയും ചെയ്തേക്കാം.
ബോൾട്ട് ഒടിഞ്ഞാൽ സ്റ്റിയറിംഗ് സംവിധാനം ഇളകുകയും വാഹനം തിരിക്കാൻ സാധിക്കാതെ വരികയും ചെയ്യും. അതേസമയം, ഈ തകരാർ മൂലം ഇതുവരെ അപകടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് വാഹനങ്ങൾ വർക്ക്ഷോപ്പുകളിലേക്ക് തിരിച്ചുവിളിക്കുന്നത്.
സൗജന്യമായി മാറ്റിസ്ഥാപിക്കാം
വാഹന ഉടമകൾക്ക് പൂർണമായും സൗജന്യമായാണ് ഫോക്സ്വാഗൺ ഈ അറ്റകുറ്റപ്പണി ചെയ്തുനൽകുന്നത്. നിലവിലുള്ള ബോൾട്ടുകൾ മാറ്റി തുരുമ്പെടുക്കാത്ത പുതിയവ ഘടിപ്പിച്ചു നൽകും.
ബാധിക്കപ്പെട്ട കാറുകളുടെ ഉടമകൾക്ക് ഫോക്സ്വാഗണിൽ നിന്നും കെ.ബി.എയിൽ നിന്നും ഔദ്യോഗിക കത്തുകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
റഫറൻസ് കോഡുകൾ: ഫോക്സ്വാഗൺ ഈ തിരിച്ചുവിളിക്കലിന് നൽകിയിരിക്കുന്ന കോഡ് 48വിഎസ് എന്നും കെബിഎ റഫറൻസ് നമ്പർ 17016ആർ എന്നുമാണ്.
കാർ ഉടമകൾക്ക് തങ്ങളുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ പരിശോധിച്ച് വാഹനം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താം.
സംശയങ്ങൾക്കായി ഫോക്സ്വാഗന്റെ സൗജന്യ കസ്റ്റമർ കെയർ ഹെൽപ്പ്ലൈനായ 0800 8655792436 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
Europe
ലിവർപൂൾ: നോർത്ത് വെസ്റ്റ് റീജിയണിലെ മലയാളി കലാപ്രതിഭകൾ ഒരേ വേദിയിൽ മാറ്റുരയ്ക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ മൂന്നിന് ലിവർപൂളിൽ അരങ്ങേറും.
കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുന്നതിനിടെ മത്സരാർഥികളുടെ രജിസ്ട്രേഷൻ ശനിയാഴ്ച സെപ്റ്റംബർ (26) രാത്രി 12ന് അവസാനിക്കും. റീജിയണിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ഇത്തവണ ലഭിച്ചുവരുന്നത്.
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് ടൈറ്റിൽ സ്പോൺസറാകുന്ന ഇത്തവണത്തെ കലാമേളയ്ക്ക് ലിവർപൂളിലെ Broughton Hall Catholic High School വേദിയാകും. വിവിധ പ്രായവിഭാഗങ്ങളിലായി അരങ്ങേറുന്ന മത്സരങ്ങളിൽ സംഗീതം, നൃത്തം തുടങ്ങി നിരവധി കലാ ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കും.
കലാമേളയുടെ നിയമാവലി, മത്സര ഇനങ്ങൾ, പ്രായവിഭാഗങ്ങൾ, രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയ വിശദവിവരങ്ങൾ അതത് യുക്മ അംഗ അസോസിയേഷനുകളിൽ നിന്ന് ലഭ്യമാണ്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ അംഗത്വമുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: കലാമേള കോഓർഡിനേറ്റർ: രാജീവ് - 07578 222752, പ്രസിഡന്റ്: ഷാജി തോമസ് വരാക്കുടി - 07727 604242, സെക്രട്ടറി: സനോജ് വർഗീസ് - 07411 300076, ട്രഷറർ: ഷാരോൺ ജോസഫ് - 07901 603309, നാഷണൽ കമ്മിറ്റി അംഗം: ബിജു പീറ്റർ - 07970 944925. ഇമെയിൽ: [email protected].
Europe
ബെർമിംഗ്ഹാം: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമായ ക്നാനായ കത്തോലിക്ക സംഗമം "വാഴ്വ് 2026'നായി ബഥേൽ സെന്റർ ഒരുങ്ങി. യുകെയിലെ ക്നാനായ കാത്തലിക് മിഷൻസിന്റെ നേതൃത്വത്തിലാണ് ഈ മഹാസംഗമം സംഘടിപ്പിക്കുന്നത്.
വെറുമൊരു ഒത്തുചേരൽ എന്നതിലുപരി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുക കൂടിയാണ് "വാഴ്വ്' എന്ന സവിശേഷതയോടെയാണ് ഇത്തവണയും പരിപാടി അരങ്ങേറുന്നത്.
സംഗമത്തിലൂടെ ലഭിക്കുന്ന മിച്ച തുക ഭവന നിർമാണത്തിനും ചികിത്സാസഹായത്തിനുമായാണ് വിനിയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തെ "വാഴ്വ്' സംഗമത്തിന്റെ ലക്ഷ്യം പൂർത്തീകരിച്ച് ഇതിനോടകം രണ്ട് ഭവനങ്ങളുടെ നിർമാണം പൂർത്തിയായി വരുന്നുണ്ട്.
യുകെയിൽ 2016 മുതൽ സജീവമായി പ്രവർത്തിക്കുന്ന ക്നാനായ കത്തോലിക്ക മിഷന് കീഴിൽ നിലവിൽ 12 മിഷനുകളും ഏഴ് പ്രൊപ്പോസ് മിഷനുകളും ഒരു വിശുദ്ധ കുർബാന സെന്ററുമാണ് വിശ്വാസികൾക്കായി ഉള്ളത്.
കഴിഞ്ഞ മൂന്നു വർഷങ്ങളായി ഈ സംഗമം വിജയകരമായി നടത്തിവരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ എൻട്രി പാസുകളുടെ വിൽപനയിലും ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്.
ചടങ്ങുകളുടെ വിശദാംശങ്ങൾ
കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടുകൂടി ചടങ്ങുകൾക്ക് തുടക്കമാകും. ഇതിന് മുന്നോടിയായി ക്നാനായ ഫയർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആരാധനയും ഉണ്ടായിരിക്കും.
കുർബാനയ്ക്ക് ശേഷം യുവജനങ്ങളും കുട്ടികൾക്കുമായി പ്രത്യേക മത്സരങ്ങളും ഫൺ ആക്ടിവിറ്റീസും ഉൾപ്പെടുന്ന "യുവ വാഴ്വ്' അരങ്ങേറും.
ഉച്ചകഴിഞ്ഞ് രണ്ടിന് വിവിധ മിഷനുകളുടെ സ്വർഗീയ മധ്യസ്ഥന്മാരുടെ വേഷവിധാനങ്ങൾ അണിഞ്ഞ്, താളമേളങ്ങളുടെ അകമ്പടിയോടെയുള്ള വർണാഭമായ റാലിയോടെ വിശിഷ്ടാതിഥികളെ സ്വീകരിക്കും.
കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരി, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, കോട്ടയം അതിരൂപത കെസിവൈഎൽ പ്രസിഡന്റ് ജാക്സൺ സ്റ്റീഫൻ എന്നിവരെ ക്നാനായ കാത്തലിക് മിഷൻസ് യുകെ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരെ ആദരിക്കും. പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി കലാസന്ധ്യയുടെ ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് വിവിധ മിഷനുകളിൽ നിന്നുള്ള കലാകാരന്മാരുടെ മനോഹരമായ കലാവിരുന്നുകളും അരങ്ങേറും. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പുതിയ ചരിതം കുറിക്കുന്ന വാഴ്വ് 2026 യുകെയിലെ മലയാളി സമൂഹത്തിന് വലിയൊരു അനുഭവമായി മാറും.
Europe
വെസ്റ്റ് സസെക്സ്: യുകെയിൽ അപ്രതീക്ഷിതമായി ഹൃദയാഘാതം വന്ന് വഴിയിൽ കുഴഞ്ഞുവീണ 50 വയസുകാരനായ തദ്ദേശീയന് സമയബന്ധിതമായി സിപിആർ നൽകി ജീവൻ രക്ഷിച്ച് മലയാളി നഴ്സ് ലിജി ജോസഫ് പ്രവാസി സമൂഹത്തിന് അഭിമാനമായി മാറി.
വെസ്റ്റ് സസെക്സിലെ ലാൻസിംഗിലാണ് സംഭവം. ഒരു നിമിഷം പോലും പാഴാക്കാതെ കൃത്യമായ മെഡിക്കൽ പരിചരണം നൽകി അയൽവാസിയെ ലിജി മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
ദൈവദൂതയെപ്പോലെ വന്ന നിങ്ങൾ ഒരിക്കലും ഇവിടെനിന്ന് മാറിത്താമസിക്കരുത് എന്ന് പറഞ്ഞ് കണ്ണീരോടെയും നന്ദിയോടെയും ലിജിയെ ചേർത്തുപിടിക്കുകയാണ് അവിടത്തെ നാട്ടുകാർ.
എറണാകുളം നെടുമ്പാശേരി തുരുത്തുശേരി സ്വദേശിനിയായ ലിജി ജോസഫ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് സസെക്സ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള വർത്തിംഗ് ഹോസ്പിറ്റലിലെ ബോട്ടോൾഫ്സ് സ്ട്രോക്ക് വാർഡിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ്.
തന്റെ താമസസ്ഥലത്തിന് സമീപം അയൽവാസി കുഴഞ്ഞുവീണതറിഞ്ഞ് ഒട്ടും സമയം കളയാതെ ലിജി ഓടിയെത്തുകയായിരുന്നു. പൾസ് നിലച്ച അവസ്ഥയിലായിരുന്ന അദ്ദേഹത്തിന് ആംബുലൻസ് എത്തുന്നത് വരെ ഇടതടവില്ലാതെ ലിജി കൃത്യമായ സിപിആർ നൽകി.
ലിജിയുടെ സമയോചിതമായ ഇടപെടൽ കാരണമാണ് അദ്ദേഹത്തിന് ജീവൻ തിരികെ ലഭിച്ചതെന്ന് പിന്നീട് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തി. നഴ്സിംഗ് രംഗത്തോടൊപ്പം കലാരംഗത്തും സജീവയായ ലിജി അറിയപ്പെടുന്നൊരു നർത്തകി കൂടിയാണ്.
നാല് മാസം മുമ്പാണ് ലിജിയും ഭർത്താവ് ജയ്സൺ മണവാളനും മക്കളും ലാൻസിംഗിലേക്ക് താമസം മാറിയത്. യുകെയിലെ തദ്ദേശീയരുടെ സ്നേഹവും വലിയ അഭിനന്ദനങ്ങളും ഏറ്റുവാങ്ങുന്ന ലിജി ജോസഫ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് തന്നെ വലിയൊരു അഭിമാനമായി മാറിക്കഴിഞ്ഞു.
Europe
മിലാൻ: ഇറ്റലിയിലെ മിലാനിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനയായ ഇന്ത്യൻ മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് മിലാന്റെ (ഐഎംസിഎഎം) ഓണാഘോഷം ഗംഭീരമായി.
മിലാനിലെ ഇന്ത്യൻ കോൺസുലേറ്റും സാൻ ഡൊണാറ്റോ കമ്യൂണും സംയുക്തമായി സഹകരിച്ച് ഹോട്ടൽ ക്രൗൺ പ്ലാസയിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
സംഘടനയുടെ അധ്യക്ഷൻ ഷിൻസ് തോമസ് തടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസുലർ ജനറൽ അതുൽ ചൗഹാൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സാൻ ഡൊണാറ്റോ കമ്യൂണയുടെ മേയർ കാർലോ ബറോണേ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ചടങ്ങിൽ സന്നിഹിതരാകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.
വിദേശ മണ്ണിലും കേരളീയ തനിമ ചോരാതെ നടത്തിയ ഈ ഓണാഘോഷത്തിൽ മിലാനിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി മലയാളികൾ പങ്കെടുത്തെന്ന് സംഘാടകർ അറിയിച്ചു.
Europe
ബോൾട്ടൺ: ബോൾട്ടൺ മലയാളി അസോസിയേഷന്റെ (ബിഎംഎ) ഈ വർഷത്തെ ഓണഘോഷ പരിപാടി ശനിയാഴ്ച സംഘടിപ്പിക്കും. ബോൾട്ടണിലെ ഇന്ത്യൻ സ്പോർട്സ് ക്ലബ് ഹാളിൽ വച്ച് രാവിലെ 10.30 മുതൽ വൈകുന്നേരം ആറ് വരെയാണ് പരിപാടിയുടെ സമയക്രമം.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഒരാൾക്ക് £15 പൗണ്ട് ആണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്നുകൾ, തിരുവാതിര, ബിഎംഎ കൂട്ടായ്മയിലെ കൊച്ചുകുട്ടികളുടെ ഡാൻസ് ഷോ, ഗാന - നൃത്ത - നൃത്യങ്ങൾ, വടംവലി മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദ മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവയാണ് മറ്റ് നിറക്കാഴ്ചകൾ.
പരിപാടിയുടെ ഭാഗമായി ഈ കഴിഞ്ഞ യുകമ റീജിയണൽ / നാഷണൽ കായികമേളയിൽ ബിഎംഎയെ പ്രതിനിധീകരിച്ച് സമ്മാനം കരസ്ഥമാക്കിയ അംഗങ്ങൾ, ബിഎംഎ കുടുംബങ്ങളിൽ നിന്നുമുള്ള എ ലെവൽ / ജിസിഎസ്ഇ പരീക്ഷ വിജയികൾ എന്നിവരെ വേദിയിൽ ആദരിക്കും.
ബിഎംഎയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 10.30ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ താലപ്പൊലിയുടേയും ആർപ്പുവിളികളുടേയും ആരവത്തോടെ മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓർമക്കൂട്ടുകളാകും.
Venue: Bolton Indian Sports Club Hacken Ln Darcy Lever Bolton BL3 1SD.
കൂടുതൽ വിവരങ്ങൾക്ക്: അനിയൻകുഞ്ഞ് സഖറിയ (പ്രസിഡന്റ്): +44 7877 981155, റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): +44 7776646163, അഭിലാഷ് പിള്ള (ട്രഷറർ): +44 7826 544711, ജിസി സോണി (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ): +44 7789680443.
Europe
ബോൺ: പ്രവാസഭൂമിയിൽ സീറോമലങ്കര സഭയുടെ പാരമ്പര്യവും വിശ്വാസ ചൈതന്യവും വിളിച്ചോതി സീറോമലങ്കര കത്തോലിക്കാ സഭയുടെ 96-ാമത് പുനരൈക്യ വാർഷിക ദിനാഘോഷങ്ങൾക്ക് (96th Reunion Day Celebrations) ജർമനിയിലെ ബോൺ നഗരം വേദിയാകുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ആഘോഷപരിപാടികൾക്ക് തുടക്കമാകും. യൂറോപ്പിലെ സീറോമലങ്കര കത്തോലിക്കാ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസിന്റെ സാന്നിധ്യവും നേതൃത്വവുമാണ് ഇത്തവണത്തെ പുനരൈക്യ ദിനാഘോഷങ്ങളുടെ പ്രധാന സവിശേഷത.
സീറോമലങ്കര കത്തോലിക് ചർച്ച് ജർമനി റീജിയണൽ പാസ്റ്ററൽ കൗൺസിലിന്റെ (Pastoral Council Germany) മേൽനോട്ടത്തിൽ, ബോണിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവക സമൂഹവും കമ്മിറ്റിയുമാണ് (St. Thomas Malankarische Katholische Gemeinde & Komitee, Bonn) ഈ ചരിത്ര സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്.
വേദിയും സമയക്രമവും
തീയതി: 2026 സെപ്റ്റംബർ 27, ഞായർ. സമയം: ഉച്ചകഴിഞ്ഞ് 2 മണി (14:00 CET). വേദി: ഹൈലിഗ് ഗൈസ്റ്റ് കിർഷെ (Hl. Geist Kirche), Kiefernweg 22, 53127 Bonn. സംഘാടനം: സീറോമലങ്കര കത്തോലിക് ചർച്ച് - റീജിയൻ ഡച്ച്ലാൻഡ് (പാസ്റ്ററൽ കൗൺസിൽ).
ആത്മീയ നേതൃത്വവും അനുഗ്രഹാശിസുകളും
യൂറോപ്പിലെ വിശ്വാസികളുടെ അജപാലന ചുമതല വഹിക്കുന്ന അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസിന്റെ സാന്നിധ്യം പ്രവാസി സമൂഹത്തിന് വലിയ ആത്മീയ ഉണർവേകും.
ജർമനിയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൈദികരും സമർപ്പിതരും വിശ്വാസികളും ഒത്തുചേരുന്ന ഈ മഹാസംഗമത്തിൽ വിപുലമായ വിശുദ്ധ കുർബാനയും പുനരൈക്യ സന്ദേശവും പൊതുസമ്മേളനവും ഉണ്ടായിരിക്കും.
ദൈവദാസൻ മാർ ഈവാനിയോസിന്റെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 96 വർഷത്തെ അനുഗ്രഹീത നാളുകൾ സ്മരിക്കുന്ന സമ്മേളനത്തിന് പ്രവാസലോകത്ത് സഭയുടെ ഐക്യവും കൂട്ടായ്മയും നവതലമുറയിലേക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ വാർഷികാഘോഷത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
Europe
കോർക്ക്: അയർലൻഡിലെ കോർക്ക് സീറോമലബാർ സഭാ സമൂഹത്തിന്റെ ചിരകാലാഭിലാഷം യാഥാർഥ്യമായി. കോർക്ക് ആൻഡ് റോസ് രൂപതയുടെ കീഴിൽ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളിയാണ് (St. Brendan’s Church, The Glen) സീറോമലബാർ സമൂഹത്തിന് പുതിയ കുർബാന കേന്ദ്രമായി ഔദ്യോഗികമായി അനുവദിച്ചു നൽകിയത്.
ആയിരത്തിലധികം വിശ്വാസികളെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ വലിയ ദൈവാലയം ലഭിച്ചത് കോർക്കിലെ പ്രവാസി ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറി.
സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് അഞ്ചിന് പുതിയ ദേവാലയത്തിൽ ആദ്യ സമൂഹബലി അർപ്പിച്ചു. ഫാ. ജിൽസൺ കൊക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ ഫാ. ആന്റ ണി തളികസ്ഥാനം സഹകാർമ്മികനായി.
നൂറുകണക്കിന് വിശ്വാസികൾ ഭക്തിനിർഭരമായ ഈ പ്രഥമ ദിവ്യബലിയിൽ പങ്കെടുത്തു.
20 വർഷത്തെ കാത്തിരിപ്പിന് സാഫല്യം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി വിൽട്ടണിലെ സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷനറീസിന്റെ (SMA) കീഴിലുള്ള സെന്റ് ജോസഫ്സ് പള്ളിയിലായിരുന്നു കോർക്കിലെ സീറോമലബാർ സമൂഹം വിശുദ്ധ കുർബാനയർപ്പിച്ചു പോന്നിരുന്നത്.
എന്നാൽ, മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്കനുസരിച്ച് കൂടുതൽ സ്ഥലസൗകര്യവും സ്ഥിരതയുമുള്ള ഒരു ദേവാലയം ആവശ്യമായി വന്നു.
വിശ്വാസി സമൂഹത്തിന്റെ നിരന്തര പ്രാർഥനകൾക്കും നേതൃത്വത്തിന്റെ ആത്മാർത്ഥമായ ശ്രമങ്ങൾക്കും ഒടുവിൽ കോർക്ക് ആൻഡ് റോസ് രൂപതാധ്യക്ഷൻ ബിഷപ് ഫിന്റൻ ഗാവിൻ (Most Rev. Fintan Gavin) ഗ്ലെന്നിലെ സെന്റ് ബ്രെണ്ടൻസ് പള്ളി മലയാളി സമൂഹത്തിനായി വിട്ടുനൽകുകയായിരുന്നു.
മികച്ച സൗകര്യങ്ങളും വേദപഠന സ്കൂളും
വിശാലമായ കാർ പാർക്കിംഗ് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് പുതിയ കേന്ദ്രത്തിലുള്ളത്. പള്ളിയോടനുബന്ധിച്ച് വിശാലമായ പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
സൺഡേ സ്കൂൾ സൗകര്യം: ദൈവാലയത്തോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിനാൽ, അഞ്ഞൂറോളം വരുന്ന കുട്ടികൾക്ക് വേദപഠനം നടത്തുന്നതിനായി സ്കൂൾ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ അനുമതി നൽകിയതായി ഇടവക വികാരി കാനോൻ ജോൺ ഓ ഡോണോവൻ അറിയിച്ചു.
നേതൃത്വത്തിന് ആദരവും നന്ദിയും
സീറോ മലബാർ മൻസ്റ്റർ റീജിയൻ കോർഡിനേറ്ററും ചാപ്ലെയിനുമായ ഫാ. ജിൽസൺ കൊക്കണ്ടത്തിൽ, കൈക്കാരന്മാരായ ജോബിൻ ജോസ്, സജി സെബാസ്റ്റ്യൻ, സിബിൻ കെ. എബ്രഹാം, സെക്രട്ടറി ലിജോ ജോസഫ്, പി.ആർ.ഒ ജെയ്സൺ ജോസഫ്, പ്രതിനിധിയോഗാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രൂപതാ അധികൃതരുമായി നടത്തിയ നിരന്തര ചർച്ചകളാണ് ഈ വലിയ നേട്ടത്തിന് വഴിതുറന്നത്.
ഈ ചരിത്രനിമിഷത്തിൽ ബിഷപ്പ് ഫിന്റൻ ഗാവിനോടും രൂപതാ അധികാരികളോടും സമൂഹം ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തി. കൂടാതെ, ഇരുപത് വർഷം മുൻപ് ആദ്യമായി വിൽട്ടൺ പള്ളിയിൽ സീറോ മലബാർ കുർബാനയ്ക്ക് അനുമതി നൽകി സഹായിച്ച അന്നത്തെ വികാരി ഫാ. കോർമ്മാക്, ഫാ. മൈക്കിൾ ഓ ലീറി എന്നിവരെ പ്രതിനിധികൾ നേരിൽ കണ്ട് സന്തോഷം പങ്കുവയ്ക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
കോർക്കിലെ മലയാളി സമൂഹത്തിന് കൈവന്ന ഈ വലിയ ദൈവാനുഗ്രഹം അയർലണ്ടിലെ പ്രവാസി വിശ്വാസിസമൂഹത്തിനാകെ വലിയ ആത്മീയ ഉണർവാണ് പകർന്നുനൽകിയിരിക്കുന്നത് എന്ന് പിആർഒ ജെയ്സൺ ജോസഫ് അറിയിച്ചു.
Europe
ബെർലിൻ: ജർമൻ തലസ്ഥാനത്തെ ബർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ (BER) ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവച്ചു.
ബുധനാഴ്ച രാത്രി എട്ട് മണിയോടെ വിമാനത്താവളത്തിന്റെ വടക്കൻ റൺവേയ്ക്ക് സമീപം അജ്ഞാത ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരക്ഷ മുൻനിർത്തി അധികൃതർ വ്യോമപാത അടിയന്തരമായി അടച്ചത്.
തുടർന്ന് രാത്രി 8:20 മുതൽ 45 മിനിറ്റിലധികം സമയം വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി സ്തംഭിച്ചു.
വിമാനങ്ങൾ മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു
വിമാനത്താവളം അടച്ചതോടെ ബെർലിനിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ ലെയ്പ്സിഗ് (Leipzig), ഡ്രെസ്ഡൻ (Dresden) തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു:
ഡ്രെസ്ഡനിലേക്ക്: സ്റ്റുട്ട്ഗാർട്ടിൽ നിന്നുള്ള യൂറോവിംഗ്സ് വിമാനം (EW 008), ബുഡാപെസ്റ്റിൽ നിന്നുള്ള വിസ് എയർ (Wizz Air) എന്നിവ ഡ്രെസ്ഡനിലേക്ക് തിരിച്ചുവിട്ടു.
ലെയ്പ്സിഗിലേക്ക്: ഡ്യൂസൽഡോർഫിൽ നിന്നുള്ള യൂറോവിംഗ്സ് (EW 8047), മ്യൂണിക്കിൽ നിന്നുള്ള ലുഫ്താൻസ (LH 202), ഹെരാക്ലിയോണിൽ നിന്നുള്ള ഫ്രീബേർഡ് എയർലൈൻസ് എന്നിവ ലെയ്പ്സിഗിലിറക്കി.
ഒരു ഡ്രോണല്ല, മറിച്ച് മൂന്ന് ഡ്രോണുകൾ വരെ ആകാശത്ത് കണ്ടതായി ലെയ്പ്സിഗിലേക്ക് വഴിതിരിച്ചുവിട്ട വിമാനത്തിലെ പൈലറ്റ് സ്ഥിരീകരിച്ചതായി യാത്രക്കാർ വെളിപ്പെടുത്തി. ഫെഡറൽ പൊലിസും ഡ്രോൺ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ലാൻഡിംഗിനിടെ നാടകീയ നിമിഷങ്ങൾ
കൊളോണിൽ നിന്ന് ബർലിനിലേക്ക് വന്ന യൂറോവിംഗ്സ് വിമാനം ലാൻഡിംഗിന് തൊട്ടുമുൻപ് ആകാശത്ത് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അടിയന്തരമായി ലാൻഡിംഗ് ഉപേക്ഷിച്ച് വീണ്ടും ആകാശത്തേക്ക് ഉയർത്തുകയായിരുന്നു. പിന്നീട് മറ്റൊരു റൺവേയിലൂടെയാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.
രാത്രി 9:05-ഓടെ വ്യോമപാത വീണ്ടും തുറന്നുകൊടുത്തെങ്കിലും, തുടർന്നുണ്ടായ ടേക്ക് ഓഫുകളും ലാൻഡിംഗുകളും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തിയത്.
സംഭവത്തിൽ ഫെഡറൽ പൊലിസ് കർശന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങൾക്ക് സമീപം നിയമവിരുദ്ധമായി ഡ്രോൺ പറത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി.
Europe
റോം: ലോകത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പുരാതന കൊളോസിയത്തിൽ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളി വീണു മരിച്ചു. അപകടത്തെത്തുടർന്ന് ബുധനാഴ്ച കൊളോസിയത്തിലേക്ക് വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം അധികൃതർ പൂർണമായി റദ്ദാക്കി.
ചൊവ്വാഴ്ച രാത്രി കൊളോസിയത്തിനുള്ളിൽ വെളിച്ച വിതരണ സംവിധാനങ്ങൾ (ലൈറ്റിംഗ് ഇൻസ്റ്റലേഷൻ) സ്ഥാപിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന ആൻഡ്രിയ മൊറെറ്റി എന്ന സാങ്കേതിക വിദഗ്ദ്ധനായ യുവാവാണ് ഉയരത്തിൽനിന്ന് കാൽവഴുതി വീണ് ദാരുണമായി മരണപെടുകയായിരുന്നു.
കണ്ണീരണിഞ്ഞ് രാജ്യം; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
ദാരുണ സംഭവത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി അതീവ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി.
"കൊളോസിയത്തിൽ ജോലി ചെയ്യുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട സമർത്ഥനായ തൊഴിലാളി ആൻഡ്രിയ മൊറെറ്റിയുടെ വിയോഗവാർത്ത വലിയ ആഘാതമാണുണ്ടാക്കിയത്.
കേവലം 22 വയസുള്ള ഒരു ചെറുപ്പക്കാരൻ ഇത്തരത്തിൽ ജീവൻ വെടിയേണ്ടി വരുന്നത് ഒട്ടും അംഗീകരിക്കാനാവില്ല - അതും ഉപജീവനത്തിനായി ജോലി ചെയ്യുന്ന തൊഴിലിടത്തിൽ വെച്ച് സംഭവിക്കുമ്പോൾ അത് ഏറെ വേദനാജനകമാണ്" പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
സന്ദർശകർക്ക് കർശന വിലക്ക്; പോലീസ് അന്വേഷണം
അപകടം നടന്നയുടൻ, യുവാവ് വീണ രണ്ടാമത്തെ തട്ട് (second-tier section) ദുഃഖസൂചകമായി അധികൃതർ അടച്ചിട്ടിരുന്നു. എന്നാൽ പിന്നീട് സ്ഥിതിഗതികൾ വിലയിരുത്തിയ സാംസ്കാരിക മന്ത്രാലയം, നിലവിൽ അകത്തുണ്ടായിരുന്ന സന്ദർശകരെ ക്രമപ്രകാരം പുറത്തിറക്കിയ ശേഷം ചരിത്ര സ്മാരകം പൊതുജനങ്ങൾക്കായി പൂർണ്ണമായി അടച്ചിടാൻ ഉത്തരവിടുകയായിരുന്നു.
അപകടത്തിലേക്ക് നയിച്ച യഥാർഥ സാഹചര്യങ്ങളെക്കുറിച്ചും തൊഴിലിടങ്ങളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും ഇറ്റാലിയൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിദിനം ഇരുപതിനായിരത്തോളം സഞ്ചാരികൾ എത്തുന്ന കേന്ദ്രം
എഡി ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച്, ഗ്ലാഡിയേറ്റർ പോരാട്ടങ്ങൾക്കും മൃഗവേട്ടകൾക്കും വേദിയായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ആംഫി തിയേറ്ററാണ് റോമിലെ കൊളോസിയം.
ഒരേസമയം അമ്പതിനായിരത്തോളം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ചരിത്ര വിസ്മയം കാണാൻ നിത്യേന ഇരുപതിനായിരത്തോളം സഞ്ചാരികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്നത്.
ഇറ്റലിയിൽ തൊഴിലിടങ്ങളിലെ സുരക്ഷാ വീഴ്ചകൾ കാരണമുണ്ടാകുന്ന മരണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ മുഖമുദ്രയായ ചരിത്ര സ്മാരകത്തിനുള്ളിൽ വെച്ചുണ്ടായ ഈ ദുരന്തം ഇറ്റാലിയൻ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Europe
ഗ്രൈനാവ് / സൂഗ്സ്പിറ്റ്സെ: ജർമനിയിലെ ഏറ്റവും ഉയർന്ന പർവതമായ സൂഗ്സ്പിറ്റ്സെയിൽ ജർമനി-ഓസ്ട്രിയ അതിർത്തി മേഖലയിൽ വൻതോതിൽ പാറയിടിച്ചിൽ ഉണ്ടായി.
ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പാറവീഴ്ച മണിക്കൂറുകളോളം നീണ്ടുനിന്നു. കൂറ്റൻ പാറക്കൂട്ടങ്ങൾ താഴേക്ക് പതിച്ചതോടെ കൊടുമുടിക്ക് മുകളിൽ നിന്ന് താഴ്വരയിലെ ഗ്രൈനാവ് പ്രദേശം വരെ കിലോമീറ്ററുകളോളം വ്യാപിച്ച് കൂറ്റൻ പൊടിപടലം ആകാശത്ത് രൂപപ്പെട്ടു.
മലനിരകളിൽ വൻ ശബ്ദത്തോടെയായിരുന്നു പാറകൾ പൊട്ടിപ്പിളർന്ന് വീണത്. എന്നാൽ, ആർക്കും പരിക്കേൽക്കുകയോ വിനോദസഞ്ചാര പാതകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് മൗണ്ടൻ റെസ്ക്യൂ ടീമായ ബെർഗ്വാഹ്റ്റ് ഗ്രൈനാവ് വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനവും പെർമാഫ്രോസ്റ്റും കാരണമെന്ന് വിദഗ്ദ്ധർ
ആൽപ്സ് പർവതനിരകളിൽ ഇത്തരം ചെറിയ അടർന്നുമാറലുകൾ പതിവാണെങ്കിലും, ഇത്രയും ഭീമമായ തോതിലുള്ള പാറയിടിച്ചിൽ അത്യപൂർവ്വമാണെന്ന് ബെർഗ്വാഹ്റ്റ് ഉപമേധാവി ഫ്രാൻസ് ഡോർഫ്ലർ വ്യക്തമാക്കി.
പർവ്വതശിഖരങ്ങളിലെ പാറക്കൂട്ടങ്ങളെ ഉറപ്പിച്ചുനിർത്തുന്ന സ്ഥിരമായ മഞ്ഞുപാളികൾ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം ഉരുകിപ്പോകുന്നതാണ് ഇത്തരം മണ്ണിടിച്ചിലുകൾക്കും പാറവീഴ്ചകൾക്കും കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുധനാഴ്ചയും ചിലയിടങ്ങളിൽ ചെറിയ തോതിൽ പാറകൾ താഴേക്ക് അടർന്നുവീഴുന്നുണ്ടായിരുന്നു.
കേബിൾ കാറുകൾ പതിവുപോലെ സർവീസ് നടത്തുന്നു
വൻ പാറയിടിച്ചിൽ ഉണ്ടായെങ്കിലും സഞ്ചാരികൾക്കുള്ള സർവീസുകളെ ഇതൊട്ടും ബാധിച്ചിട്ടില്ല.
ഓസ്ട്രിയൻ ഭാഗം: ടിറോൾ സൂഗ്സ്പിറ്റ്സ്ബാനും സമീപത്തെ എർവാൾഡർ ആൽമ്മാനും തടസ്സങ്ങളൊന്നുമില്ലാതെ സർവീസ് തുടരുന്നു.
ബവേറിയൻ ഭാഗം: ജർമ്മൻ ഭാഗത്തുനിന്നുള്ള കേബിൾ കാറുകൾക്കും മൗണ്ടൻ സ്റ്റേഷനുകൾക്കും യാതൊരു സുരക്ഷാ ഭീഷണിയുമില്ലെന്ന് ബയറിഷെ സൂഗ്സ്പിറ്റ്സ്ബാൻ അറിയിച്ചു.
അത്യാധുനിക സെൻസറുകൾ വഴിയും ജിയോളജിസ്റ്റുകളുടെ മേൽനോട്ടത്തിലും മലനിരകൾ നിരന്തരം നിരീക്ഷിക്കപ്പെടുന്നതിനാൽ സഞ്ചാരികൾക്ക് ഭയപ്പെടേണ്ട സാഹചര്യമില്ല.
ആളുകൾ എത്തിച്ചേരാൻ കഴിയാത്ത ദുർഘടമായ കുത്തനെയുള്ള പാറക്കെട്ടുകളിൽ മാത്രമാണ് അപകടം നടന്നത് എന്നതിനാൽ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്.
Europe
ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലുള്ള അംഗ അസോസിയേഷനുകളിലെ കലാകാർക്ക് തങ്ങളുടെ സാംസ്കാരിക-സർഗ പ്രതിഭ പുറത്തെടുക്കുവാനും, മാറ്റുരക്കുവാനും അവസരം ഒരുങ്ങുന്ന റീജണൽ കലാമേളക്കുള്ള രജിസ്ട്രേഷൻ നടപടികൾ ശനിയാഴ്ച അവസാനിക്കും.
ഇനിയും രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ തങ്ങളുടെ അസോസിയേഷനുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡന്റ് ജോബിൻ ജോർജ് അഭ്യർഥിച്ചു.
സംഗീതം, നൃത്തം, പ്രസംഗം തുടങ്ങി നാനാ മേഖലകളിലെ പ്രതിഭയും, മികവും സംവാഹിച്ച് ഇതര കലാകാരുമായി മത്സരിക്കുന്നതിനുഉള്ള അവസരമാണ് യുക്മ കലാമേളയിലൂടെ മലയാളികൾക്കായി ഒരുങ്ങുന്നത്.
വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കുവാനും, വിജയികൾക്ക് ദേശീയ കലാമേളയിൽ മാറ്റുരക്കുവാനുമുള്ള യോഗ്യതയും ലഭിക്കുന്നതാണ്.
എൽഇഡി സ്ക്രീനിന്റെ പശ്ചാത്തലത്തിൽ, നാലു സ്റ്റേജുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ തങ്ങളുടെ ആവനാഴിയിലെ ഏറ്റവും മികവുറ്റ പ്രതിഭ പുറത്തെടുക്കുമ്പോൾ, ആവേശകരമായ മത്സരങ്ങൾക്കാവും വേദി സാക്ഷ്യം വഹിക്കുക.
ഈസ്റ്റ് ആംഗ്ലിയാ റീജണിൽ നിന്നുള്ള 25 അംഗ അസോസിയേഷനുകളിൽ നിന്നുമായി നൂറുകണക്കിന് കലാപ്രതിഭകൾ മത്സരങ്ങളിൽ പങ്കെ
ടുക്കും.
വലിയ ജനപങ്കാളിത്തത്തോടെയും, കലാപ്രതിഭകളുടെ നിറസാന്നിദ്ധ്യത്തോടെയും, അത്യാവേശകരമായ മത്സരങ്ങളിലൂടെയും ശ്രദ്ധേയമായ കലാമേളകളുടെ ഏറ്റവും മികവുറ്റ മത്സരങ്ങളാവും സൗഹൃദസദസിന് ഇത്തവണ സാക്ഷ്യം വഹിക്കാനാവുക.
സ്വന്തം കലാപ്രതിഭ തെളിയിക്കാനും, മറ്റു കലാകാരുടെ അവതരണങ്ങൾ ആസ്വദിക്കുവാനും, സ്വായത്തമാക്കുവാനും, സൗഹൃദവും, സഹകരണവും പങ്കുവെയ്ക്കാനും ലഭിക്കുന്ന സുവർണ്ണാവസരം, സാമൂഹിക തലത്തിൽ ഏറെ പ്രയോജനകരമാകും.
അത്യാവേശകരമായ മത്സരങ്ങളും, കലാവൈവിധ്യ വിസ്മയങ്ങളും നിറഞ്ഞ റെയ്ലിയിലെ വേദിയിലേക്ക് എല്ലാ കലാസ്നേഹികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ജോബിൻ ജോർജ് - 07574674480, ജെയ്സൻ ചാക്കോച്ചൻ - 07359477189, സണ്ണിമോൻ മത്തായി - 07727993229, ഭുവനേഷ് പീതാബരൻ - 07862273000, സുമേഷ് അരവിന്ദാക്ഷൻ - 07795977571.
കലാമേള വേദിയുടെ വിലാസം: The Swayne Park School, Sir Walter Raleigh Drive, Rayleigh, Essex, SS6 9BZ.
Europe
ലണ്ടൻ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (യുക്മ) തങ്ങളുടെ 17-ാമത് ദേശീയ കലാമേള നവംബർ ഏഴിന് ചെൽട്ടൻഹാമിൽ സംഘടിപ്പിക്കുന്നു.
160-ലധികം അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ, കഴിഞ്ഞ 16 വർഷമായി തുടരുന്ന ഈ പാരമ്പര്യം സംഗീതം, നൃത്തം, നാടകം, കലാപ്രദർശനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ബ്രിട്ടീഷ് വേദിയിൽ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി മാറിയിട്ടുണ്ട്.
കേരളത്തിന് പുറത്ത് മലയാള ഭാഷയുടെയും കേരളീയ കലകളുടെയും ഏറ്റവും വലിയ സംഘാടന വേദിയായ യുക്മ ദേശീയ കലാമേള, കേരളത്തിലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെയും യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളുടെയും മാതൃകയിലാണ് നടത്തപ്പെടുന്നത്.
ഈ വർഷവും, മേള സംഘാടനത്തിൽ യുവതലമുറയെ പങ്കാളികളാക്കാൻ യുക്മ മുന്നോട്ട് വരുന്നു - "യൂത്ത് ഓർഗനൈസർ ഡ്രൈവ്". 16 മുതൽ 25 വയസ് വരെയുള്ള ഊർജ്ജസ്വലരായ യുവതീ യുവാക്കളെയാണ് ഇതിലേക്ക് ക്ഷണിക്കുന്നത്.
ബ്രിട്ടനിലെ രണ്ടാം തലമുറ മലയാളികളുടെ പുതിയ കാഴ്ചപ്പാടുകൾ ഈ സാംസ്കാരിക ആഘോഷത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഉൾച്ചേർക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
യുവജനങ്ങളുടെ പുതിയ ആശയങ്ങളും ഡിജിറ്റൽ കാഴ്ചപ്പാടുകളും സോഷ്യൽ മീഡിയ പ്രാഗത്ഭ്യവും കലാമേളയുടെ പ്ലാനിംഗ് പ്രവർത്തനങ്ങളിലേക്ക് പ്രയോജനപ്പെടുത്തുവാനാണ് യുക്മ ലക്ഷ്യമിടുന്നത്.
പുതിയ കലാകാരന്മാരെ കണ്ടെത്തൽ എന്നിവയിൽ പ്രവർത്തന പരിചയം ലഭിക്കും. കൂടാതെ, പ്രൊഫഷണൽ നെറ്റ്വർക്കിംഗ് അവസരങ്ങളും സിവിയിൽ എടുത്തുപറയാവുന്ന മികച്ച അനുഭവസമ്പത്തും ഇതിലൂടെ ലഭ്യമാകും.
താത്പര്യമുള്ളവർ [email protected] എന്ന ഇമെയിലിലോ 07904785565 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴിയോ ബന്ധപ്പെടണം. ആദ്യം വരുന്നവർക്ക് ആദ്യ പരിഗണന എന്ന അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
യുക്മയുടെ യൂത്ത് പ്രോഗ്രാമുകളുടെ മേൽനോട്ടം വഹിക്കുന്ന യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയാണ് യൂത്ത് ഓർഗനൈസർ ഡ്രൈവിൻ്റെയും നേതൃത്വം വഹിക്കുന്നത്.
യുക്മ ദേശീയ കലാമേള യൂത്ത് ഓർഗനൈസർ ഡ്രൈവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് യുക്മ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്:അഡ്വ. എബി സെബാസ്റ്റ്യൻ (പ്രസിഡന്റ്) - 07702862186, ജയകുമാർ നായർ (ജനറൽ സെക്രട്ടറി) - 07403223006, റെയ്മോൾ നിധീരി (ജോയിന്റ് സെക്രട്ടറി) - 07789149.
Europe
ലണ്ടൻ: ഓസ്ട്രേലിയൻ വീസ, മൈഗ്രേഷൻ നിയമങ്ങളിൽ മാറ്റങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഓസ്ട്രേലിയയിൽ സ്ഥിരതാമസം (പിആർ) ലക്ഷ്യമിടുന്ന നഴ്സുമാർക്കും എൻജിനിയർമാർക്കും മറ്റ് പ്രഫഷണലുകൾക്കും പുതിയ സാധ്യതകൾ തേടാൻ അവസരമൊരുങ്ങുന്നു.
ഇതിനായി ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിന്റെ നേതൃത്വത്തിൽ യുകെയിലും അയർലൻഡിലും പ്രത്യേക വൺ-ടു-വൺ കൺസൾട്ടേഷൻ സെഷനുകൾ സംഘടിപ്പിക്കുന്നു.
ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് സ്കിൽഡ് മൈഗ്രേഷൻ, സ്റ്റേറ്റ് നോമിനേഷൻ, എംപ്ലോയർ സ്പോൺസേർഡ് വീസ വഴികൾ, ഓസ്ട്രേലിയൻ രജിസ്ട്രേഷൻ വഴികൾ, പിആർ ഓപ്ഷനുകൾ എന്നിവ സംബന്ധിച്ച സംശയങ്ങൾ വിദഗ്ധരോട് നേരിട്ട് ചോദിച്ചറിയാൻ പരിപാടി അവസരമൊരുക്കും.
ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയറും ഫ്ലൈവേൾഡ് യുകെ ഡയറക്ടറും പ്രിൻസിപ്പാൾ സോളിസിറ്ററുമായ താര എസ്. നമ്പൂതിരി കൺസൾട്ടേഷനുകളിൽ നേരിട്ട് പങ്കെടുക്കും.
നഴ്സുമാർ, എൻജിനിയർമാർ, മറ്റ് സ്കിൽഡ് പ്രഫഷണലുകൾ എന്നിവരുടെ യോഗ്യത, പ്രായം, തൊഴിൽപരിചയം, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് വ്യക്തിഗതമായി വിവരങ്ങൾ മനസിലാക്കാൻ ഇതിലൂടെ സാധിക്കും.
കൺസൾട്ടേഷൻ തീയതികളും സ്ഥലങ്ങളും
ചെംസ്ഫോർഡ് - സെപ്റ്റംബർ 25. സ്ഥലം: ഫ്ലൈവേൾഡ് ചെംസ്ഫോർഡ് ഓഫീസ്, യുകെ. സമയം: രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ.
ഷെഫീൽഡ് - സെപ്റ്റംബർ 27. സ്ഥലം: ദി റട്ലൻഡ് ഹോട്ടൽ, 452 ഗ്ലോസോപ്പ് റോഡ്, ഷെഫീൽഡ്. സമയം: ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകുന്നേരം അഞ്ച് വരെ.
ഡബ്ലിൻ - സെപ്റ്റംബർ 29. സ്ഥലം: അഡാംസ്ടൗൺ യൂത്ത് ആൻഡ് കമ്യൂണിറ്റി സെന്റർ, സ്റ്റേഷൻ റോഡ്, ഡബ്ലിൻ. സമയം രാത്രി ഏഴ് മുതൽ രാത്രി ഒമ്പത് വരെ.
ഓസ്ട്രേലിയൻ പിആർ അല്ലെങ്കിൽ മറ്റ് സ്കിൽഡ് മൈഗ്രേഷൻ വഴികൾ പരിഗണിക്കുന്നവർക്ക് അവരുടെ വ്യക്തിഗത സാഹചര്യങ്ങൾക്ക് അനുയോജ്യമായ സാധ്യതകൾ മനസിലാക്കാൻ ഈ കൂടിക്കാഴ്ച ഉപയോഗപ്പെടുത്താമെന്ന് ഫ്ലൈവേൾഡ് അറിയിച്ചു.
സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി ബുക്കിംഗ് ആവശ്യമാണ്.
ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും: ഫോൺ നമ്പറുകൾ: +44 7309 210410, +44 7441 915664, +44 7308 297242, +61 434 376 796.
ഇമെയിൽ: [email protected], വെബ്സൈറ്റ്: flyworldmigration.com.au.
Europe
മ്യൂണിക്ക്: ലോകത്തെ ഏറ്റവും വലിയ ജനകീയോത്സവമായ മ്യൂണിക്ക് ഒക്ടോബർ ഫെസ്റ്റിന്റെ 191-ാമത് പതിപ്പിന് ബവേറിയൻ തലസ്ഥാനത്ത് ശനിയാഴ്ച തുടക്കമായി. പരമ്പരാഗത വേഷങ്ങളായ ലെഡർഹോസനും ഡിൻഡലും അണിഞ്ഞ് ലക്ഷക്കണക്കിന് സഞ്ചാരികൾ തെരേസിയൻവീസെയിലേക്ക് ഒഴുകിയെത്തിയതോടെ നഗരം ഉത്സവപ്രതീതിയിലായി.
എന്നാൽ, ആഘോഷങ്ങളുടെ മൂന്നാം ദിവസമായ തിങ്കളാഴ്ച രാത്രി മേളാനഗരിയെ കണ്ണീരിലാഴ്ത്തി ഉണ്ടായ ഒരു ദാരുണ അപകടത്തിൽ 52 വയസുകാരനായ റൈഡ് ജീവനക്കാരൻ മരണപ്പെട്ടത് ഉത്സവപ്രേമികൾക്കിടയിൽ വലിയ നടുക്കമുണ്ടാക്കി.
ആഘോഷങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയ ദാരുണ അപകടം
മേളയുടെ മൂന്നാം ദിനമായ തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. ഉയർത്തിയ ശേഷം അതിവേഗത്തിൽ താഴേക്ക് പതിക്കുന്ന "ഹാംഗ്ഓവർ' എന്ന ഫ്രീ-ഫാൾ ടവർ റൈഡിലാണ് അപകടമുണ്ടായത്.
ജീവനക്കാരന് ദാരുണാന്ത്യം: റൈഡ് പ്രവർത്തിക്കുന്നതിനിടെ അപകടമേഖലയിൽ പെട്ടുപോയ 52 വയസുകാരനായ ജീവനക്കാരന് അതിവേഗത്തിൽ വന്ന ഗൊണ്ടോള ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
സംഭവസ്ഥലത്തുവച്ച് തന്നെ അടിയന്തര ജീവൻരക്ഷാ പരിചരണം നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലിസ് അന്വേഷണം: റൈഡ് പരിസരം പൊലിസ് പൂർണമായി സീൽ ചെയ്യുകയും തൊഴിലിടങ്ങളിലെ സുരക്ഷാ വീഴ്ചയാണോ എന്നതിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സന്ദർശകർക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർഫെസ്റ്റ് 2026: പ്രധാന സവിശേഷതകൾ ഒറ്റനോട്ടത്തിൽ
തീയതികളും സമയവും: ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മേള ഒക്ടോബർ നാല് വരെ നീണ്ടുനിൽക്കും (ആകെ 16 ദിവസങ്ങൾ).
തുടക്കം: പാരമ്പര്യമനുസരിച്ച് മേയർ ആദ്യത്തെ ബിയർ വീപ്പ തുറന്ന് ബവേറിയൻ പ്രധാനമന്ത്രി മാർക്കുസ് സോഡർക്ക് ആദ്യ ഗ്ലാസ് നൽകിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്.
ജനപങ്കാളിത്തം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 60 ലക്ഷത്തിലധികം സഞ്ചാരികളാണ് ഈ ദിവസങ്ങളിൽ മ്യൂണിക്കിലേക്ക് എത്തുന്നത്. മലയാളി പ്രവാസികളും നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളും മേളയിൽ സജീവ സാന്യമാണ്.
വിലക്കയറ്റം: പണപ്പെരുപ്പത്തിന്റെ പ്രതിഫലനം ഇത്തവണയും ബിയർ വിലയിൽ പ്രകടമാണ്. ഒരു ലിറ്റർ ബിയറിന് ശരാശരി 15 യൂറോയ്ക്ക് മുകളിലാണ് ടെന്റുകളിലെ നിരക്ക്.
സുരക്ഷാ സന്നാഹങ്ങൾ: കനത്ത സുരക്ഷയിലാണ് മേള നടക്കുന്നത്. 600-ലധികം പൊലിസ് ഉദ്യോഗസ്ഥരെയും നൂറുകണക്കിന് സെക്യൂരിറ്റി ജീവനക്കാരെയും ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളും പ്രവേശന കവാടങ്ങളിൽ മെറ്റൽ ഡിറ്റക്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
റൈഡിലെ ദാരുണ സംഭവം ജീവനക്കാർക്കിടയിലും സന്ദർശകരിലും വിഷമമുണ്ടാക്കിയെങ്കിലും സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി ബാക്കി ദിനങ്ങളിലെ ആഘോഷങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം.
Europe
ഫ്രാങ്ക്ഫർട്ട്: ജർമനിയുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ വാഹന നിർമാണ മേഖലയിൽ കമ്പനി മാനേജ്മെന്റുകൾ നടപ്പാക്കുന്ന കൂട്ടപ്പിരിച്ചുവിടലുകൾക്കും ഫാക്ടറി അടച്ചുപൂട്ടൽ ഭീഷണികൾക്കുമെതിരേ രാജ്യമൊട്ടാകെ തെരുവിലിറങ്ങി ജീവനക്കാർ.
ജർമനിയിലെ പ്രമുഖ ട്രേഡ് യൂണിയനായ ഐജി മെറ്റാലിന്റെ ആഹ്വാനപ്രകാരം തിങ്കളാഴ്ച രാജ്യമൊട്ടാകെ സംഘടിപ്പിച്ച മഹാപ്രതിഷേധ ദിനത്തിൽ 1,75,000ലധികം വാഹന - ഘടക നിർമാണ ജീവനക്കാരാണ് പങ്കെടുത്തത്.
200-ലധികം കേന്ദ്രങ്ങളിൽ ഒരേസമയം സമരം
ജർമനിയിലെ ഇരുനൂറിലധികം വ്യവസായ നഗരങ്ങളിലും പ്ലാന്റുകളിലുമാണ് ഒരേസമയം പണിമുടക്കുകളും റാലികളും കമ്പനി അങ്കണങ്ങളിലെ പ്രതിഷേധയോഗങ്ങളും നടന്നത്.
വോൾഫ്സ്ബുർഗ് (ഫോക്സ്വാഗൺ), സിൻഡൽഫിംഗൻ (മെഴ്സിഡസ് ബെൻസ്), ഇംഗോൾസ്റ്റാറ്റ് (ഔഡി), മ്യൂണിക്ക് (ബിഎംഡബ്ല്യു), ബോഷ്, കോണ്ടിനെന്റൽ, സെഡ്എഫ് തുടങ്ങിയ ഘടക നിർമാണ കമ്പനികളുടെ ഗേറ്റുകൾക്ക് മുന്നിൽ പതിനായിരക്കണക്കിന് തൊഴിലാളികൾ തടിച്ചുകൂടി.
എന്തുകൊണ്ടാണ് പ്രക്ഷോഭം?
ഫാക്ടറികൾ പൂട്ടൽ ഭീഷണി: ഫോക്സ്വാഗൺ ജർമനിയിലെ മൂന്ന് പ്ലാന്റുകൾ വരെ പൂട്ടാൻ ആലോചിക്കുന്നു എന്ന വാർത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ചെലവ് ചുരുക്കിയില്ലെങ്കിൽ ജർമനിയിലെ രണ്ട് പ്ലാന്റുകൾ പൂട്ടുമെന്ന് മെഴ്സിഡസ് ബെൻസ് പ്രൊഡക്ഷൻ ചീഫ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്.
വൻതോതിലുള്ള ജോലിനഷ്ടം: കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ജർമൻ ഓട്ടോമൊബൈൽ മേഖലയിൽ 40,000-ലധികം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. നിലവിൽ ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 6.9 ലക്ഷമായി ചുരുങ്ങി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
35 മണിക്കൂർ തൊഴിൽവാരം വെട്ടിച്ചുരുക്കാനുള്ള നീക്കം: ജർമനിയിൽ ജീവനക്കാർ സമരം ചെയ്തു നേടിയ 35 മണിക്കൂർ പ്രവൃത്തിവാരം റദ്ദാക്കാനും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനും കമ്പനികൾ നീക്കം തുടങ്ങിയതിനെതിരേയാണ് യൂണിയൻ രംഗത്തെത്തിയത്.
യൂണിയന്റെ പ്രധാന ആവശ്യങ്ങൾ
ഫാക്ടറികൾ പൂട്ടരുത്: ഒരു കാരണവശാലും ജർമനിയിലെ പ്ലാന്റുകൾ അടച്ചുപൂട്ടാൻ അനുവദിക്കില്ല.
തൊഴിലാളികളെ ബലിയാടാക്കരുത്: ഇലക്ട്രിക് വാഹന വിപണിയിലെ തകർച്ചയോ ചൈനീസ് മത്സരമോ ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ അവകാശങ്ങളോ തൊഴിലോ കവർന്നെടുക്കരുത്.
രാഷ്ട്രീയ ഇടപെടൽ: കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് വ്യവസായങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കണം, ചൈനീസ്-അമേരിക്കൻ സബ്സിഡികൾക്കെതിരേ യൂറോപ്യൻ വ്യവസായങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണം.
ഇതോടെ മാനേജ്മെന്റുകളും യൂണിയനുകളും തമ്മിലുള്ള തർക്കം ഒരു തുറന്ന യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.
ഒക്ടോബറിലും നവംബറിലും പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ സമ്പൂർണ പണിമുടക്കുകളിലേക്ക് കടക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Europe
വാർമിൻസ്റ്റർ: യുകെയിലെ വിൽറ്റ്ഷെയർ കൗണ്ടിയിലെ വാർമിൻസ്റ്ററിൽ താമസിച്ചിരുന്ന തൃശൂർ സ്വദേശി സേവ്യർ ലോനപ്പൻ (44) അന്തരിച്ചു. മൂന്ന് വർഷം മുൻപാണ് സേവ്യർ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം യുകെയിലെത്തിയത്.
കെയർ ഹോം ജീവനക്കാരനായിരുന്നു. ഭാര്യയും ഇതേ കെയർ ഹോമിലാണ് ജോലി ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ ഡേ ഷിഫ്റ്റിന് പോകേണ്ടിയിരുന്ന സേവ്യർ എഴുന്നേൽക്കാത്തതിനെ തുടർന്ന് മക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചു.
പ്രതികരിക്കാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് സേവ്യറിനെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയും മെഡിക്കൽ എമർജൻസി സംഘത്തിന്റെ സഹായം തേടുകയും ചെയ്തു. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം മരണം സ്ഥിരീകരിച്ചു.
സംഭവസമയത്ത് ഭാര്യ ജോലിസ്ഥലത്തായിരുന്നു. രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് ലിങ്കൺഷെയറിൽ താമസിക്കുന്ന സേവ്യറിന്റെ സഹോദരിയും ഭർത്താവും വാർമിൻസ്റ്ററിലെത്തി. അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
സംസ്കാരം പിന്നീട് യുകെയിൽ.
Europe
ഒഫൻബാഹ് (ജർമനി): പ്രവാസഭൂമിയിൽ മലയാളിത്തനിമയും ഐക്യവും വിളംബരം ചെയ്തുകൊണ്ട് മലയാളി സമാജം ഒഫൻബാഹ് അം മെയ്ൻ (MSO) സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം വർണാഭമായ ചടങ്ങുകളോടെ അരങ്ങേറി.
സെപ്റ്റംബർ 12-ന് ഫാർഹൈം സെന്റ് നിക്കോളാസ് ഹാളിൽ (Pfarrheim St. Nikolaus) ഉച്ചതിരിഞ്ഞ് മൂന്നിന് ആരംഭിച്ച ആഘോഷത്തിൽ സമാജം അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു.
സമാജം പ്രസിഡന്റ് കോശി മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഓണം പകർന്നു നൽകുന്ന ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ഇന്നത്തെ ആഗോള-സാമൂഹിക സാഹചര്യങ്ങളിൽ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം സ്വാഗതപ്രസംഗത്തിൽ ഓർമിപ്പിച്ചു.
പ്രവാസജീവിതത്തിൽ പരസ്പര സഹകരണവും കൂട്ടായ്മയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം സാംസ്കാരിക പൈതൃകം നവതലമുറയ്ക്ക് പകർന്നുനൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഔദ്യോഗിക ഉദ്ഘാടനവും വിശിഷ്ടാതിഥികളും
ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള വൈസ് കോൺസൽ അശോക് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായും, വേൾഡ് മലയാളി കൗൺസിൽ (WMC) ഫ്രാങ്ക്ഫർട്ട് പ്രൊവിൻസ് പ്രസിഡന്റ് ബെനേഷ് ജോസഫ് വിശിഷ്ടാതിഥിയായും പങ്കെടുത്തു.
മുഖ്യാതിഥി വൈസ് കോൺസൽ അശോക് കുമാർ, സമാജം പ്രസിഡന്റ് കോശി മാത്യു, സെക്രട്ടറി ശ്രീജിത്ത് ബാലചന്ദ്രൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെ ആഘോഷപരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി.
പ്രവാസലോകത്ത് മലയാളികളുടെ കൂട്ടായ്മകളും സാംസ്കാരിക ഇടപെടലുകളും നൽകുന്ന പോസിറ്റീവ് ഊർജ്ജത്തെയും മാനവിക മൂല്യങ്ങളെയും അഭിനന്ദിച്ച് വിശിഷ്ടാതിഥികൾ സംസാരിച്ചു. കുമാരി നോയൽ ബെന്നി പരിപാടികളുടെ അവതാരകയായി വേദി നിയന്ത്രിച്ചു.
മനസ്സുനിറച്ച് തിരുവാതിരയും 'അക്കരപ്പച്ച, ഇക്കരമഞ്ഞ' സ്കിറ്റും
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് സമാജത്തിലെ അംഗങ്ങളും കുട്ടികളും ചേർന്നൊരുക്കിയ വൈവിധ്യമാർന്ന കലാ-കായിക പരിപാടികൾ സദസ്സിന് നവ്യാനുഭവമായി.
കേരളത്തിന്റെ തനത് സംസ്കാരവും ചാരുതയും വിളിച്ചോതി സമാജത്തിലെ യുവതികൾ വേദിയിലെത്തിച്ച മനോഹരമായ തിരുവാതിരക്കളി ആഘോഷത്തിലെ പ്രധാന ആകർഷണമായി മാറി. സദസിൽ നിന്നും നിറഞ്ഞ കൈയടിയോടെയാണ് ഈ അവതരണത്തെ കാണികൾ സ്വീകരിച്ചത്.
ചിരിയും ചിന്തയും പടർത്തിയ സ്കിറ്റ്: പ്രവാസജീവിതത്തിന്റെ യാഥാർഥ്യങ്ങളെ നർമ്മത്തിലും ചിന്തോദ്ദീപകമായ ശൈലിയിലും അവതരിപ്പിച്ച ‘അക്കരപ്പച്ച, ഇക്കരമഞ്ഞ’ എന്ന ലഘുനാടകം സദസിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
മുതിർന്നവർക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച വിവിധ വിനോദ മത്സരങ്ങളും സമാപനത്തോടനുബന്ധിച്ച് നടന്ന വാശിയേറിയ വടംവലി മത്സരവും ഹാളിൽ ആവേശം വിതറി.
Europe
ബെർലിൻ: ഞായറാഴ്ച ജർമനിയിലെ ബർലിനിലും മെക്ലൻബുർഗ് - ഫോർപോമേനിലും നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ രാജ്യത്തെ പിടിച്ചുലച്ചതിന് പിന്നാലെ, തിങ്കളാഴ്ച ബെർലിനിലെ ഫെഡറൽ രാഷ്ട്രീയത്തിൽ അരങ്ങേറിയത് നാടകീയമായ സംഭവവികാസങ്ങളാണ്.
ഏറ്റവും ഒടുവിലത്തെ വിശകലനങ്ങൾ പരിശോധിച്ചാൽ, ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ കസേര അക്ഷരാർഥത്തിൽ ഇളകിത്തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തം.
തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ മെർസ് പറഞ്ഞ "മഹാദുരന്തം' എന്ന വാക്ക് തിങ്കളാഴ്ച രാവിലെ ഔദ്യോഗികമായി ശരിവയ്ക്കപ്പെട്ടു.
മെക്ലൻബുർഗ്-ഫോർപോമേനിൽ ചരിത്രത്തിലാദ്യമായി അഞ്ച് ശതമാനം വോട്ട് തികയ്ക്കാനാകാതെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) പാർലമെന്റിൽ നിന്ന് പൂർണമായി പുറത്തായി (4.9%).
അവിടുത്തെ പരമ്പരാഗത വോട്ടർമാരെ മുഴുവൻ കൈപ്പിടിയിലൊതുക്കി തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി 38.2 ശതമാനം വോട്ട് നേടി ഒന്നാമതെത്തി.
തലസ്ഥാനമായ ബെർലിനിലാകട്ടെ, നിലവിലെ സി.ഡി.യു ഭരണം നിലംപരിശാക്കി തീവ്ര ഇടതുപക്ഷമായ ഡി ലിങ്കെ അട്ടിമറി വിജയം നേടി ഒന്നാമതെത്തി.
ചാൻസലർ മെർസിന് നേരെ സ്വന്തം പാളയത്തിൽ നിന്ന് പട
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ സിഡിയു ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ സംസാരിച്ച മെർസ്, തന്റെ വ്യക്തിപരമായ വീഴ്ചകളും ഈ പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ചു.
എന്നാൽ താൻ രാജി വെക്കില്ലെന്നും, പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ മെർസിന് ജനങ്ങളോട് ആശയവിനിമയം നടത്താനുള്ള ശേഷിയില്ല എന്ന് പരസ്യമായി വിമർശിച്ചുകഴിഞ്ഞു.
കേന്ദ്ര സഖ്യത്തിൽ (SPD - CDU) കടുത്ത വിള്ളൽ:
കേന്ദ്രത്തിൽ മെർസിനൊപ്പം ഭരണം പങ്കിടുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ (SPD) തിങ്കളാഴ്ച ചാൻസലർക്കെതിരെ പരസ്യമായി രംഗത്തെത്തി. ജനങ്ങൾക്ക് അപ്രിയമായ സാമ്പത്തിക-പെൻഷൻ വെട്ടിച്ചുരുക്കലുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് എസ്പിഡി നേതൃത്വം വ്യക്തമാക്കി.
ഭരണരൂപീകരണ ചർച്ചകൾ:
മെക്ലൻബുർഗിൽ എഎഫ്ഡി ഒന്നാമതെത്തിയെങ്കിലും അവരെ പുറത്തുനിർത്താൻ നിലവിലെ മുഖ്യമന്ത്രി മാനുവേല ഷ്വെസിഗിന്റെ നേതൃത്വത്തിൽ എസ്പിഡി, ലിങ്കെ, ഗ്രീൻസ് സഖ്യത്തിനാണ് സാധ്യത.
ബെർലിനിലാകട്ടെ, ഭരണം പിടിച്ച ഡി ലിങ്കെ, ഗ്രീൻസിനെയും എസ്പിഡിയെയും കൂട്ടുപിടിച്ച് സഖ്യസർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങി.
സാധാരണക്കാരുടെ ജീവിതച്ചെലവ്, ഉയർന്ന വീട്ടുവാടക, ഇന്ധനവിലക്കയറ്റം എന്നിവയിലെ ജനരോഷമാണ് ഇരുവശങ്ങളിലുമുള്ള തീവ്ര കക്ഷികൾക്ക് വോട്ടായി മാറിയത് എന്നാണ്.
Europe
ബെർലിൻ: ജർമനിയിലെ വാഹന നിർമാണ കമ്പനിയായ മെഴ്സിഡസ് ബെൻസ് തങ്ങളുടെ ആഭ്യന്തര പ്ലാന്റുകൾ പൂട്ടുമെന്ന മുന്നറിയിപ്പുമായി രംഗത്ത്. ഉയർന്ന ഉത്പാദനച്ചെലവ് അടിയന്തരമായി കുറയ്ക്കാൻ തൊഴിലാളി സംഘടനകൾ തയാറായില്ലെങ്കിൽ രാജ്യത്തെ രണ്ട് പ്രധാന ഫാക്ടറികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് കമ്പനി മാനേജ്മെന്റ് കർശന മുന്നറിയിപ്പ് നൽകി.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നുള്ള കടുത്ത മത്സരവും യൂറോപ്പിലെ വിപണി മാന്ദ്യവും കാരണം പരമ്പരാഗത ഓട്ടോമൊബൈൽ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണ് കമ്പനിയുടെ ഈ ഞെട്ടിക്കുന്ന നീക്കം.
മെഴ്സിഡസിന്റെ ഏറ്റവും വലിയ നിർമ്മാണ കേന്ദ്രമായ സിൻഡൽഫിംഗനിൽ (Sindelfingen) നടന്ന ജീവനക്കാരുടെ വർക്ക്സ് കൗൺസിൽ യോഗത്തിൽ പ്രൊഡക്ഷൻ ചീഫ് മൈക്കൽ ഷീബെയാണ് ഈ അന്ത്യശാസനം മുന്നോട്ടുവെച്ചത്.
"ചെലവ് കുറയ്ക്കുക, അല്ലെങ്കിൽ ഫാക്ടറികൾ പൂട്ടുക": കമ്പനി തലവന്റെ അന്ത്യശാസനം
ജർമനിയിലെ ഉത്പാദന കേന്ദ്രങ്ങൾ സംരക്ഷിച്ചു നിർത്തുക എന്നത് തന്നെയാണ് മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് മൈക്കൽ ഷീബെ വ്യക്തമാക്കി. എന്നാൽ ഇത് യാഥാർഥ്യമാകണമെങ്കിൽ ജീവനക്കാരും വർക്ക്സ് കൗൺസിലും യാഥാർത്ഥ്യങ്ങൾ മനസിലാക്കി ചെലവ് ചുരുക്കൽ നടപടികൾക്ക് പൂർണമായി വഴങ്ങേണ്ടി വരും.
"ഇക്കാര്യത്തിൽ ഒരു സമവായത്തിലെത്താൻ നമുക്ക് സാധിച്ചില്ലെങ്കിൽ, ജർമനിയിലെ ഒരു അസംബ്ലി പ്ലാന്റും ഒരു പവർട്രെയിൻ പ്ലാന്റും ഞങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതരാകും," എന്ന് മൈക്കൽ ഷീബെ യോഗത്തിൽ പരസ്യമായി പ്രഖ്യാപിച്ചു.
നേരത്തെ ഒരു പ്ലാന്റ് പൂട്ടിയേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്ന സ്ഥാനത്താണ് മാനേജ്മെന്റ് ഒരേസമയം രണ്ട് കേന്ദ്രങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഭീഷണി നേരിടുന്ന കേന്ദ്രങ്ങൾ ഏതെല്ലാം?
മെഴ്സിഡസ് ബെൻസിന്റെ പുതിയ പ്രഖ്യാപനം ജർമ്മനിയിലെ നിരവധി സംസ്ഥാനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്:
അസംബ്ലി പ്ലാന്റുകൾ (വാഹനങ്ങൾ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ): ബാഡൻ-വ്യൂർട്ടൻബർഗിലെ സിൻഡൽഫിംഗൻ, റസ്റ്റാറ്റ് (Rastatt), ബ്രെമെൻ (Bremen) എന്നിവിടങ്ങളിലാണ് നിലവിൽ ജർമനിയിൽ കമ്പനിയുടെ പ്രധാന വാഹന അസംബ്ലി ഫാക്ടറികൾ പ്രവർത്തിക്കുന്നത്.
പവർട്രെയിൻ പ്ലാന്റുകൾ (എഞ്ചിൻ, ഘടകഭാഗങ്ങൾ എന്നിവ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ): തുറിഞ്ചിയയിലെ കൊളെഡ/ആൺസ്റ്റാറ്റ് (Kölleda/Arnstadt), ഹാംബുർഗ് (Hamburg), സാക്സണിയിലെ കാമൻസ് (Kamenz) എന്നിവയാണ് പ്രധാന പവർട്രെയിൻ കേന്ദ്രങ്ങൾ.
Europe
ന്യൂറി: നോർത്തേൺ അയർലൻഡിലെ ന്യൂറി നഗരത്തെ സാംസ്കാരിക ഐക്യത്തിന്റെയും ഉത്സവ ലഹരിയുടെയും കൊടുമുടിയിലെത്തിച്ച് പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ന്യൂറി മേള 2026 (Newry Mela 2026) സമാപിച്ചു.
ന്യൂറി ഇന്ത്യൻ ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറിയ മഹോത്സവത്തിൽ പ്രാദേശിക ജനവിഭാഗങ്ങളും വിവിധ വിദേശ സമൂഹങ്ങളുമടക്കം ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. നഗരത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ സുവർണ നേട്ടമായി മാറിയ ഈ സംഗമം, ബഹുസ്വരതയുടെയും സാമൂഹിക സൗഹാർദ്ദത്തിന്റെയും വിളംബരമായി മാറി.
കൗൺസിലർ കിലിയൻ ഫീഹൻ സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങിൽ നോർത്തേൺ അയർലണ്ട് ഇൻഫ്രാസ്ട്രക്ചർ മന്ത്രി ലിസ് കിമ്മിൻസ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ പരസ്പര സ്നേഹവും ഐക്യവും വളർത്തുന്നതിൽ ഇത്തരം സാംസ്കാരിക വിരുന്നുകൾ വഹിക്കുന്ന സുപ്രധാന പങ്കിനെ മന്ത്രി പ്രസംഗത്തിൽ പ്രകീർത്തിച്ചു.
ബെൽഫാസ്റ്റിലെ ആദ്യ ഇന്ത്യൻ കോൺസൽ കിരൺ ഖത്രി വിശിഷ്ടാതിഥിയായി പങ്കെടുത്തത് മേളയ്ക്ക് രാജ്യാന്തര തലത്തിലുള്ള പ്രാധാന്യം നൽകി. ഇന്ത്യൻ കോൺസൽ ആദ്യമായാണ് ന്യൂറി നഗരത്തിൽ സന്ദർശനം നടത്തുന്നത്.
താളവും വർണങ്ങളും നിറഞ്ഞ ലോകവേദിഇന്ത്യൻ, ഐറിഷ്, സ്കോട്ടിഷ്, ചൈനീസ്, ആഫ്രിക്കൻ സംസ്കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള സംഗീത-നൃത്ത പരിപാടികളാണ് മേളയുടെ പ്രധാന ആകർഷണമായത്.
വിവിധ പാരമ്പര്യ കലാരൂപങ്ങൾ ഒരേ വേദിയിൽ സംഗമിച്ചപ്പോൾ ന്യൂറി നഗരത്തിന് അത് അവിസ്മരണീയമായൊരു അനുഭവമായി. വിഭവസമൃദ്ധമായ പരമ്പരാഗത ഭക്ഷണശാലകളും വിവിധ സാംസ്കാരിക പ്രദർശനങ്ങളും മേളയ്ക്ക് മാറ്റുകൂട്ടി.
Europe
ബെർലിൻ: ജർമൻ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായ തലസ്ഥാന നഗരിയിൽ രാഷ്ട്രീയ സമവാക്യങ്ങൾ കീഴ്മേൽ മറിച്ച് ബെർലിൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങളും പ്രൊജക്ഷനുകളും പ്രകാരം, ക്രിസ്ത്യൻ ഡെമോക്രാറ്റുകളെ (CDU) പിന്നിലാക്കി ഇടതുപക്ഷ പാർട്ടിയായ 'ഡി ലിങ്കെ' (Die Linke) അട്ടിമറി വിജയത്തോടെ തലസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നിലെത്തി.
അതേസമയം, തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്.ഡി വോട്ട് വിഹിതത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയെങ്കിലും നഗരഭരണം പിടിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ല.
ഏറ്റവും ഒടുവിലത്തെ കക്ഷിനില
ബെർലിൻ സംസ്ഥാന പാർലമെന്റിലെ ആകെ സീറ്റുകളുടെ എണ്ണവും ഏറ്റവും ഒടുവിലത്തെ സീറ്റ് വിഭജന കണക്കുകളും:
ബർലിൻ സംസ്ഥാന പാർലമെന്റിലെ ആകെ സീറ്റുകൾ: 130 സീറ്റുകൾ.കേവല ഭൂരിപക്ഷത്തിന് വേണ്ടത്: 66 സീറ്റുകൾകക്ഷിനിലയും സീറ്റ് വിഭജനവും ( സീറ്റ് നില)പാർട്ടിവോട്ട് ശതമാനംലഭിച്ച സീറ്റുകൾ.
ഡി ലിങ്കെ 24.8% – 25.8%31 - 33 സീറ്റുകൾഒന്നാമത് (+11 സീറ്റുകൾ), സിഡിയു 18.8% – 20.0%30 സീറ്റുകൾ രണ്ടാമത് (-22 സീറ്റുകൾ, കനത്ത തിരിച്ചടി), എഎഫ്ഡി 15.7% – 16.6%25 - 27 സീറ്റുകൾ മൂന്നാമത് (+10 സീറ്റുകൾ), ഗ്രീൻസ് 15.0% – 15.8%22 - 24 സീറ്റുകൾ നാലാമത് (-10 സീറ്റുകൾ), എസ്പിഡി (SPD)12.0% – 12.2%17 - 18 സീറ്റുകൾ അഞ്ചാമത് (-16 സീറ്റുകൾ), മറ്റുള്ളവർ 5.0%.
75 ശതമാനത്തോളം ഉയർന്ന പോളിംഗാണ് ഇത്തവണ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. കിഴക്കൻ ജർമനിയിലെ സ്വാധീനമുപയോഗിച്ച് എഎഫ്ഡി വോട്ടുകൾ കൂട്ടിയപ്പോൾ, തലസ്ഥാനത്തിന്റെ നഗരമധ്യത്തിലും വാടകക്കാരുടെ മേഖലകളിലും ശക്തമായ അടിത്തറയുള്ള ലിങ്കെ വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.
ഭരണം എങ്ങനെയാവും? ആര് ഭരിക്കും?
ബെർലിനിൽ ആർക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ പുതിയ സഖ്യസർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
എഎഫ്ഡിക്ക് ഭരണമില്ല: എ.എഫ്.ഡി മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും അവരുമായി ഒരു പാർട്ടിയും സഖ്യമുണ്ടാക്കില്ല. എല്ലാ മുഖ്യധാരാ കക്ഷികളും പാലിക്കുന്ന 'ഫയർവാൾ' നിലനിൽക്കുന്നതിനാൽ എഎഫ്ഡിക്ക് പ്രതിപക്ഷത്തിരിക്കാനേ സാധിക്കൂ.
ഇടതുപക്ഷ-സഖ്യത്തിന് സാധ്യത (Red-Green-Red): ഏറ്റവും വലിയ പാർട്ടിയായ ലിങ്കെ, ഗ്രീൻസ്, എസ്പിഡി എന്നിവർ ചേർന്ന് ഇടതുപക്ഷ സഖ്യസർക്കാർ രൂപീകരിക്കാനാണ് നിലവിൽ ഏറ്റവും കൂടുതൽ സാധ്യത.
ഗ്രീൻസ് നേതൃത്വവും ഇതിനകം സഖ്യചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
കുടിയേറ്റ സൗഹൃദ ഭരണം: തലസ്ഥാനത്ത് ഏറ്റവും വലിയ കക്ഷിയായി മാറിയ ലിങ്കെയും ഒപ്പം വരാൻ സാധ്യതയുള്ള ഗ്രീൻസും പരമ്പരാഗതമായി വിദേശികൾക്കും കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും അനുകൂല നിലപാടെടുക്കുന്നവരാണ്.
അതിനാൽ നഗരസഭയുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് കുടിയേറ്റ വിരുദ്ധ നടപടികൾ ഉണ്ടാകില്ല.
വിസയും ജോലിയും സുരക്ഷിതം: വിദേശികളുടെ വിസ, റെസിഡൻസ് പെർമിറ്റ്, പൗരത്വ നിയമങ്ങൾ എന്നിവ നിയന്ത്രിക്കുന്നത് ജർമ്മൻ ഫെഡറൽ നിയമങ്ങളാണ്.
സംസ്ഥാന തലത്തിലെ ഭരണമാറ്റം നിയമപരമായി ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെയോ നഴ്സുമാരുടെയോ ഔസ്ബിൽഡുംഗ് കുട്ടികളുടെയോ വിസയെ ഒട്ടും ബാധിക്കില്ല.
ആരും രാജ്യം വിടേണ്ട സാഹചര്യം ഉണ്ടാകില്ല.
വാടക നിയന്ത്രണം : പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഉയർന്ന വീട്ടുവാടക നിയന്ത്രിക്കാൻ ഏറ്റവും കൂടുതൽ വാദിക്കുന്ന പാർട്ടിയാണ് ഡി ലിങ്കെ.
ഇവർ ഭരണനേതൃത്വത്തിൽ വരുന്നത് ബർലിനിലെ വീട്ടുവാടക ക്രമാതീതമായി കൂടുന്നത് തടയാൻ സഹായിച്ചേക്കും.
എഎഫ്ഡി സാന്നിധ്യം നൽകുന്ന മുന്നറിയിപ്പ്: ഭരണത്തിന് പുറത്താണെങ്കിലും എഎഫ്ഡി 16 ശതമാനത്തോളം വോട്ട് നേടി മൂന്നാം ശക്തിയായി മാറിയത്, സമൂഹത്തിൽ കുടിയേറ്റ വിരുദ്ധ വികാരം ചില മേഖലകളിൽ ശക്തമാണ് എന്നതിന്റെ സൂചനയാണ്.
പ്രവാസികൾ എപ്പോഴും തങ്ങളുടെ വിസ നിയമങ്ങളും രേഖകളും കൃത്യമായി സൂക്ഷിക്കുകയും നിയമവിരുദ്ധ ഇടപാടുകളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.
ചുരുക്കത്തിൽ, എഎഫ്ഡിയുടെ കുതിപ്പ് വലിയ ആശങ്ക ഉയർത്തിയെങ്കിലും, തലസ്ഥാന നഗരത്തിന്റെ ഭരണം കുടിയേറ്റ അനുകൂല ഇടതു-ലിബറൽ ചേരിയുടെ കൈകളിലേക്ക് തന്നെ എത്തുന്ന കാഴ്ചയാണ് ഏറ്റവും പുതിയ ഫലങ്ങൾ വ്യക്തമാക്കുന്നത്.
Europe
റോം: പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാടിന്റെ തുടിപ്പും ഗൃഹാതുര സ്മരണകളും നെഞ്ചിലേറ്റി ഇറ്റലിയിലെ റോമിൽ ഒത്തവിയ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.
റോമിന്റെ പ്രാന്തപ്രദേശമായ ഒത്തവിയയിലെ 'പെന്റാൽഫ ക്ലബ്ബിൽ' (Pentalfa Club) വച്ചാണ് മലയാളികളുടെ സ്നേഹസംഗമം അരങ്ങേറിയത്.
രണ്ട് ലോകമഹായുദ്ധങ്ങൾക്കിടയിൽ ഒരു ഗ്രാമീണ ജനവാസകേന്ദ്രമായി രൂപംകൊള്ളുകയും, പിന്നീട് നഗരവളർച്ചയ്ക്കൊപ്പം ആധുനിക റസിഡൻഷ്യൽ കേന്ദ്രമായി മാറുകയും ചെയ്ത പ്രദേശമാണ് ഒത്തവിയ.
നിലവിൽ മുപ്പതിലധികം മലയാളി കുടുംബങ്ങൾ സ്വന്തമായി ഭവനങ്ങൾ നിർമ്മിച്ച് ഇവിടെ സൗഹൃദത്തോടെ ഒരുമിച്ച് താമസിക്കുന്നുണ്ട്. സ്വന്തം നാടും വീടും വിട്ട് കാതങ്ങൾക്കപ്പുറമെത്തിയിട്ടും പാരമ്പര്യവും സംസ്കാരവും മുറുകെപ്പിടിക്കുന്ന ഈ കുടുംബങ്ങളുടെ ഒത്തൊരുമയുടെ സാക്ഷ്യപത്രമായി മാറി ഇത്തവണത്തെ ഓണാഘോഷം.
ഭദ്രദീപം കൊളുത്തി തുടക്കം; വിശിഷ്ടാതിഥികളുടെ സാന്നിധ്യം
രാവിലെ 11ന് ആരംഭിച്ച ആഘോഷപരിപാടികൾക്ക് കൊല്ലത്തുനിന്നുള്ള ഫാ. ആന്റണി, പ്രഫ. ജോസ് വട്ടക്കോട്ടയിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് ബിജു മുല്ലപ്പള്ളി, സെക്രട്ടറി ടെസി ജോർജ്, മാവേലി മന്നനായി വേഷമിട്ടെത്തിയ ജോമോൻ എന്നിവർ ചേർന്ന് പരമ്പരാഗത നിലവിളക്ക് തെളിയിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
Europe
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ 56-ാമത് വാർഷിക ഓണാഘോഷം ‘ഓണത്തിര 2026’ വർണാഭമായി അരങ്ങേറി.
ഫ്രാങ്ക്ഫർട്ടിലെയും പരിസരപ്രദേശങ്ങളിലെയും സമാജം അംഗങ്ങളും കുടുംബങ്ങളും നവതലമുറയിലെ യുവജനങ്ങളും ഒത്തുചേർന്ന ആഘോഷം പ്രവാസി മലയാളി സമൂഹത്തിന് വേറിട്ട അനുഭവമായി മാറി.
ഫ്രാങ്ക്ഫർട്ട് സാൽബൗ ബോൺഹൈമിൽ വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് 11.30ന് ഓണസദ്യയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ഭദ്രദീപം കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം
സമാജം പ്രസിഡന്റ് ഡിപിൻ പോൾ സ്വാഗത ആശംസിച്ചു. ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കോൺസുൽ (HOC) ദീപക് ബൻസൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ദീപക് ബൻസൽ, സമാജം പ്രസിഡന്റ് ഡിപിൻ പോൾ, സെക്രട്ടറി ഹരീഷ് പിള്ള എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മലയാളം സ്കൂൾ കുട്ടികളുടെ കെെയെഴുത്ത് മാസിക പ്രകാശനം ചെയ്തു
ചടങ്ങിൽ സമാജം സെക്രട്ടറി ഹരീഷ് പിള്ള, സമാജം അംഗം പ്രീത മുരളി എന്നിവർ അവതാരകരായി വേദി നിയന്ത്രിച്ചു. കേരള സമാജം മലയാളം സ്കൂളിലെ കുട്ടികൾ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി തയാറാക്കിയ വിശേഷാൽ കെെയെഴുത്ത് മാസികയുടെ പ്രകാശനം വേദിയിൽ നടന്നു.
സമാജം മുൻ പ്രസിഡന്റ് ആന്റണി തേവർപാടം മാസികയുടെ ആദ്യപതിപ്പ് മുഖ്യാതിഥിയായ കോൺസുൽ ദീപക് ബൻസാലിന് കൈമാറി അദ്ദേഹം സദസിനു മുൻപാകെ പ്രകാശനം ചെയ്തു.
കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ കുട്ടികൾക്കായി അയച്ച സ്നേഹനിർഭരമായ ആശംസാസന്ദേശം ചടങ്ങിൽ സദസിനു മുൻപാകെ വായിച്ചു. കേരള സമാജം കമ്മിറ്റി അംഗങ്ങളും മലയാളം സ്കൂൾ പ്രതിനിധികളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Europe
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷെയർ കൗണ്ടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഷട്ടിൽ ബാഡ്മിന്റണിൽ പരിശീലനവും മത്സരങ്ങളും വേദികളും ഒരുക്കുന്നതിൽ പ്രശസ്തരായ റോയൽസ് സ്റ്റീവനേജ് ബാഡ്മിന്റൺ ക്ലബ് അഖില യുകെ തലത്തിൽ സീനിയേഴ്സിനായി ഓപ്പൺ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ഒക്ടോബർ 24ന് സ്റ്റീവനേജിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ സ്കൂളിന്റെ ഇൻഡോർ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സീനിയർ താരങ്ങൾക്ക് കളിക്കളത്തിൽ മാറ്റുരക്കുവാനും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനും അവസരമൊരുക്കുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യം.
50 വയസോ അതിൽ കൂടുതലോ പ്രായമുള്ള വനിതാ - പുരുഷ താരങ്ങൾക്കായാണ് മത്സരം ഒരുക്കിയിരിക്കുന്നത്. സിംഗിൾസ് വിഭാഗത്തിൽ 50 പ്ലസ് പ്രായമുള്ള താരങ്ങൾക്ക് പങ്കെടുക്കാം. ഡബിൾസ് വിഭാഗത്തിൽ മത്സരിക്കുന്ന താരങ്ങളുടെ ആകെ പ്രായം കുറഞ്ഞത് 100 വയസായി നിജപ്പെടുത്തിയിരിക്കുകയാണ്.
ആകർഷകമായ പ്രൈസ് മണി സമ്മാനമായി നൽകുന്ന ടൂർണമെന്റിൽ ആദ്യം പേരുകൾ രജിസ്റ്റർ ചെയ്യുന്ന കുറച്ചു കളിക്കാർക്കുകൂടി അവസരമുണ്ടെന്നു സംഘാടകർ അറിയിച്ചു. https://forms.gle/4FnAj8PLsBoCPGry8.
ഏറെ ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനും കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുവാനും എല്ലാ കായിക പ്രേമികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ലോറൻസ് - 07925 916223, മാത്യു - 07475 686408.
രജിസ്ട്രേഷൻ: https://forms.gle/4FnAj8PLsBoCPGry8.
വേദി: St John Henry Newman Catholic School, Hitchin Road, Stevenage, SG1 4AE.
Europe
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ (മലയാളം) ശനിയാഴ്ച ബ്യൂമൗണ്ടിലെ ബ്ലെസഡ് മാർഗരറ്റ് ബോൾ ദേവാലയത്തിൽ രാവിലെ 11 മുതൽ വൈകുന്നേരം 4.30 വരെ നടക്കും.
ഫാ. സേവ്യർ ഖാൻ വട്ടായിലിലൂടെ പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ രൂപം കൊണ്ട അഭിഷേകാഗ്നി കാതോലിക് മിനിസ്ട്രി (എഎഫ്സിഎം) ആണ് ഡബ്ലിനിലെ ബൈബിൾ കൺവൻഷന് നേതൃത്വം നൽകുന്നത്.
അനേകരുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയ എഎഫ്സിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ കൺവൻഷനിൽ വിവിധ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കും.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ കൺവൻഷന്റെ ഭാഗമായി നടക്കും.
എല്ലാ വിശ്വാസികളെയും കൺവെൻഷനിലേക്ക് എഎഫ്സിഎം അയർലൻഡ് സ്വാഗതം ചെയ്യുന്നു.
Europe
വാര്‍സോ: ആഗോള ബിവറേജ് രംഗത്ത് മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച "മലയാളി ബിയര്‍' എന്ന ബ്രാന്‍ഡിന് അഭിമാനകരമായ അംഗീകാരം.
പോളണ്ടിലെ വാര്‍സോ ആസ്ഥാനമായുള്ള ഹെക്സഗണ്‍ സ്പിരിറ്റ്സ് ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള ഈ ബ്രാന്‍ഡിന്റെ പോര്‍ട്ട്ഫോളിയോയിലെ എല്ലാ ഉത്പന്നങ്ങള്‍ക്കും വേള്‍ഡ് ബിയര്‍ അവാര്‍ഡ്സില്‍ അംഗീകാരം ലഭിച്ചു.
സ്ഥാപിതമായി വെറും നാലു വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കുന്ന അപൂര്‍വ ബ്രാന്‍ഡുകളില്‍ ഒന്നായി മലയാളി മാറി. 2025-ലെ വേള്‍ഡ് ബിയര്‍ അവാര്‍ഡ്സില്‍ മലയാളി ലാഗര് സ്വര്‍ണം നേടിയപ്പോള്‍ മലയാളി നോണ്‍ - ആല്‍ക്കഹോളിക് വെങ്കലം സ്വന്തമാക്കി.
2026-ലെ പുരസ്കാരങ്ങളില് മലയാളി പവര്‍ സ്ട്രോംഗ് ബിയര്‍ വിഭാഗത്തില്‍ വെള്ളിയും മലയാളി ഹബീബി നോ ആന്‍ഡ് ലോ ആല്‍ക്കഹോള്‍ വിഭാഗത്തില്‍ വെള്ളിയും നേടി.
ഹബീബിയുടെ പാക്കേജിംഗ് ഡിസൈനിന് പ്രത്യേക വെള്ളി ലഭിച്ചതോടെ, പോര്‍ട്ട്ഫോളിയോയിലെ എല്ലാ ഉത്പന്നങ്ങള്‍ക്കും പുരസ്കാരം എന്ന അപൂര്‍വ നേട്ടം മലയാളി സ്വന്തമാക്കി.
റഷ്യ - യുക്രൈന് യുദ്ധം ആരംഭിച്ച സമയത്ത് വിതരണ ശൃംഖലയിലുണ്ടായ തടസത്തെ തുടര്‍ന്ന് നടത്തിയ ബ്രൂയിംഗ് പരീക്ഷണങ്ങളില്‍ നിന്നാണ് മലയാളി ബിയറിന്റെ തുടക്കം.
യൂറോപ്യന്‍ ഹോപ്പുകളും ഇന്ത്യന്‍ അരി അടരുകളും കൂട്ടിയിണക്കി വികസിപ്പിച്ച ഹൈബ്രിഡ് ബ്രൂ ആണ് മലയാളി ബ്രാന്‍ഡിന്റെ അടിത്തറ.
പോളണ്ട് മലയാളികളായ ചന്ദ്രമോഹന് നല്ലൂര്, സര്‍ഗീവ് സുകുമാരന്‍ എന്നിവരാണ് മലയാളി ബിവറേജ് ഉത്പന്നങ്ങള്‍ക്ക് തുടക്കമിട്ടത്.
മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച ഒരു ആശയം ഇത്ര വലിയ അംഗീകാരത്തിലെത്തുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ലെന്ന് ചന്ദ്രമോഹന് നല്ലൂര് പറഞ്ഞു.
ഇന്ന് മലയാളി ബിയര്‍ ലോകത്തെ 25 രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില്‍ ബ്രാന്‍ഡിന് സാന്നിധ്യമുണ്ട്.
Europe
ബെർലിൻ: 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകൾക്കായുള്ള സ്കൈട്രാക്സിന്റെ പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചു. ബ്രിട്ടീഷ് വ്യോമയാന സ്ഥാപനമായ സ്കൈട്രാക്സിന്റെ ഈ വർഷത്തെ പട്ടികയിലും സിംഗപ്പുർ എയർലൈൻസ് ഒന്നാം സ്ഥാനം നിലനിർത്തി.
ചരിത്രത്തിൽ ഇത് ആറാം തവണയാണ് സിംഗപ്പുർ എയർലൈൻസ് ഈ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയികളായ ഖത്തർ എയർവേയ്സ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മികച്ച ആദ്യ പത്ത് എയർലൈനുകൾ:
ലോകവ്യാപകമായി നടത്തിയ ഉപഭോക്തൃ സർവേയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. സേവനം, കാബിൻ സൗകര്യങ്ങൾ, ഭക്ഷണം, ശുചിത്വം എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ.
ലുഫ്താൻസയ്ക്ക് തിരിച്ചടി
പ്രമുഖ ജർമൻ എയർലൈനായ ലുഫ്താൻസയ്ക്ക് ഇത്തവണ ആഗോള തലത്തിൽ മികച്ച മുന്നേറ്റം നടത്താനായില്ല. ലോക റാങ്കിംഗിൽ 14-ാം സ്ഥാനത്തേക്ക് ലുഫ്താൻസ പിന്തള്ളപ്പെട്ടു. എങ്കിലും യൂറോപ്യൻ റീജിയണൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാൻ ലുഫ്താൻസയ്ക്കായി.
യൂറോപ്പിലെ ഏറ്റവും മികച്ച എയർലൈനുള്ള പദവി ടർക്കിഷ് എയർലൈൻസ് സ്വന്തമാക്കിയപ്പോൾ (ആഗോളതലത്തിൽ അഞ്ചാം സ്ഥാനം), എയർ ഫ്രാൻസ് രണ്ടാമതെത്തി.
ഇബീരിയ (16), വെർജിൻ അറ്റ്ലാന്റിക് (18), സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് (19) എന്നീ പ്രമുഖ യൂറോപ്യൻ എയർലൈനുകൾക്കും ലോകത്തെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംനേടാനായില്ല.
മറ്റു വിഭാഗങ്ങളിലെ വിജയികൾ
Europe
ഫ്രാങ്ക്ഫർട്ട്: വിമാന യാത്രക്കാരുടെ ഹാൻഡ് ബാഗേജിലെ ദ്രാവകം (ലിക്വിഡ്) പരിധിയിൽ ജർമനിയിലെ വിമാനത്താവളങ്ങളിൽ വലിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്നുണ്ടെങ്കിലും എയർപോർട്ടുകൾ തോറും വ്യത്യസ്തമായ നിയമങ്ങൾ യാത്രക്കാരെ കടുത്ത ആശയക്കുഴപ്പത്തിലാക്കുന്നു.
ആധുനിക 3D സിടി സ്കാനറുകൾ സ്ഥാപിച്ച ചെക്ക്പോസ്റ്റുകളിൽ പരമാവധി രണ്ട് ലിറ്റർ വരെ ദ്രാവകങ്ങൾ കൈവശം വെയ്ക്കാൻ അനുമതി ലഭിക്കുമ്പോൾ, പഴയ സ്കാനറുകൾ നിലനിൽക്കുന്ന ടെർമിനലുകളിൽ ഇപ്പോഴും 100 മില്ലിലിറ്റർ പരിധി നിർബന്ധമാണ്.
ബെർലിൻ വിമാനത്താവളത്തിൽ ഒരേ ടെർമിനലിൽ തന്നെ ഏതാനും മീറ്ററുകൾ അകലെയുള്ള ഒരു ലൈനിൽ രണ്ട് ലിറ്റർ അനുവദിക്കുമ്പോൾ തൊട്ടടുത്ത ലൈനിൽ 100 മില്ലി മാത്രമാണ് അനുവാദം എന്ന വിചിത്രമായ സാഹചര്യവുമുണ്ട്.
വിവിധ ജർമൻ വിമാനത്താവളങ്ങളിലെ പുതിയ സ്ഥിതി ഒറ്റനോട്ടത്തിൽ:
പൂർണമായും രണ്ട് ലിറ്റർ അനുവദിക്കുന്നവ
കൊളോൺ/ബോൺ: എല്ലാ സുരക്ഷാ ലൈനുകളിലും സിടി സ്കാനറുകൾ സ്ഥാപിച്ചു കഴിഞ്ഞു. പ്ലാസ്റ്റിക് കവറുകൾ ആവശ്യമില്ല. ലാപ്ടോപ്പും ലിക്വിഡും ബാഗിൽ നിന്ന് പുറത്തെടുക്കേണ്ടതില്ല. പരമാവധി രണ്ട് ലിറ്റർ വരെ കൊണ്ടുപോകാം.
ന്യൂറംബർഗ്: സുരക്ഷാ വിഭാഗം പൂർണമായി നവീകരിച്ചു. 100 മില്ലി പരിധി പൂർണമായി ഒഴിവാക്കി രണ്ട് ലിറ്റർ അനുവദിച്ചു.
ടെർമിനലിനും വരിക്കും അനുസരിച്ച് വ്യത്യാസമുള്ളവ
മ്യൂണിക്ക്: സെപ്റ്റംബർ 18 മുതൽ പുതിയ സിടി സ്കാനർ ലൈനുകളിൽ രണ്ട് ലിറ്റർ അനുവദിക്കും (ടെർമിനൽ രണ്ട് പൂർണമായും ടെർമിനൽ ഒന്ന് ഭാഗികമായും). പഴയ ലൈനുകളിൽ 100 മില്ലി തന്നെ തുടരും.
ഫ്രാങ്ക്ഫർട്ട്: ടെർമിനൽ മൂന്ന് പൂർണമായും ടെർമിനൽ ഒന്നിന്റെ ഭൂരിഭാഗവും സിടി സാങ്കേതികവിദ്യയിലേക്ക് മാറി. എന്നാൽ സി1, സി2, സി4, സി6 തുടങ്ങിയ ഗേറ്റുകളിലും ചില ട്രാൻസ്ഫർ ഏരിയകളിലും 100 മില്ലി നിയമം ബാധകമാണ്.
ബെർലിൻ: ടെർമിനൽ രണ്ടിലും ടെർമിനൽ ഒന്നിലെ ഒന്ന്, അഞ്ച് കൺട്രോൾ ഏരിയകളിലും സിടി സ്കാനറുകളുണ്ട്. എന്നാൽ ടെർമിനൽ ഒന്നിലെ രണ്ട്, നാല് ഏരിയകളിൽ പഴയ 100 മില്ലി നിയമമാണ്.
സിടി സ്കാനർ ഉണ്ടെങ്കിലും ഔദ്യോഗികമായി 100 മില്ലി തുടരുന്നവ
ഡ്യൂസൽഡോർഫ്, സ്റ്റുട്ട്ഗാർട്ട് : ചില ലൈനുകളിൽ പുതിയ സ്കാനറുകൾ ഉണ്ടെങ്കിലും യാത്രക്കാർ ഏത് വരിയിലാണ് എത്തുന്നതെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ കഴിയാത്തതിനാൽ ഔദ്യോഗികമായി 100 മില്ലി നിയമം തന്നെ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പഴയ 100 മില്ലി നിയമം കർശനമായി തുടരുന്ന മറ്റ് വിമാനത്താവളങ്ങൾ
ഹാംബുർഗ്, ഹാനോവർ, ബ്രെമെൻ, ലൈപ്സിഗ്, ഡ്രെസ്ഡൻ, കാൾസ്റൂഹെ/ബാഡൻ-ബാഡൻ, ഫ്രാങ്ക്ഫർട്ട്-ഹാൻ, വെസ്റ്റർലാൻഡ് (സിൽറ്റ്) തുടങ്ങിയ വിമാനത്താവളങ്ങളിൽ പഴയതുപോലെ 100 മില്ലിലിറ്ററിന്റെ ചെറിയ ബോട്ടിലുകളും ഒരു ലിറ്ററിന്റെ സുതാര്യമായ പ്ലാസ്റ്റിക് സിപ്പ്-ലോക്ക് ബാഗുകളും നിർബന്ധമാണ്.
യാത്ര തിരിക്കുന്നതിന് മുൻപ് അതത് വിമാനത്താവളങ്ങളിലെയും ടെർമിനലുകളിലെയും കൃത്യമായ സുരക്ഷാ നിർദേശങ്ങൾ പരിശോധിക്കുന്നത് അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.
Pravasi India – Delhi
ന്യൂഡൽഹി: കരോൾബാഗ് സെന്റ് അഗസ്റ്റിൻസ് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ആഗസ്തീനോസിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറിന് കൊടിയേറ്റത്തോടെയാണ് തിരുനാൾ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം നാലിന് ആഘോഷകരമായ തിരുനാൾ കുർബാന നടക്കും. തുടർന്ന് ആറിന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും.
രാത്രി 7.30 മുതൽ ഇടവകയിലെ കുട്ടികളുടെ മാർഗംകളിയുടെ അരങ്ങേറ്റവും ഗാനമേളയും പ്രധാന ആകർഷണമായിരിക്കും. പരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ തിരുനാൾ ചടങ്ങുകൾ സമാപിക്കും.
തിരുനാൾ കർമങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക അധികൃതർ അറിയിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ ഓണാഘോഷം മയൂർ വിഹാർ ഫേസ് വണിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറി.
ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മീരാ രവീന്ദ്രന്റെ പ്രാർഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഡിനിപ് കെയർ ജനറൽ സെക്രട്ടറി കെ.വി. ഹംസ, സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ. ജേക്കബ് ജോർജ്, കേരള ആയുർവേദ ലൈഫ് മാനേജിംഗ് ഡയറക്ടർ ഡൊമിനിക് ജോസഫ്, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, ഓണാഘോഷ കൺവീനർ എം.കെ. മധു തുടങ്ങിയവർ പ്രസംഗിച്ചു.
പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ. ചടങ്ങിൽ കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിലും രണ്ടാം സമ്മാനാർഹമായ തിരുവാതിരകളി മത്സരത്തിലും പങ്കെടുത്ത അംഗങ്ങളെയും ആദരിച്ചു.
തുടർന്ന് വാണി ജീവൻദാസ്, വിധുബാലാ രാജീവ് എന്നിവർ അവതരിപ്പിച്ച ഗണേശ സ്തുതിയോടെ കലാപരിപാടികൾ ആരംഭിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും അദ്ദേഹം മാനവ രാശിക്കു നൽകിയ സന്ദേശങ്ങളും പുതുതലമുറയ്ക്ക് അനിവാര്യമാണെന്നും അവ പ്രാബല്യത്തിൽ വരുത്തി ജീവിതം അർഥപൂർണമാക്കണമെന്നും മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ്.
എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ മെഹ്റോളി ശാഖയുടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാൾവിയ നഗറിലെ പിടിഎസ് പൊലിസ് കോളനിയിലുള്ള മംഗൾ സദനിലായിരുന്നു ആഘോഷ പരിപാടികൾക്കായി വേദി ഒരുക്കിയത്. ഏരിയ വനിതാ സംഘത്തിന്റെ സഹകരണത്തോടെയാണ് ചടങ്ങുകൾ അരങ്ങേറിയത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ ഓണാഘോഷ പരിപാടികൾ മെഹ്റോളി ബസ് ടെർമിനലിനു സമീപമുള്ള എംസിഡി കമ്യൂണിറ്റി ഹാളിൽ അരങ്ങേറി.
ഏരിയ ചെയർമാൻ കെപിഎച്ച് ആചാരി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം അക്ഷിത കുമാർ, അൽകാ ജേക്കബ്, അരുന്ധതി മണികണ്ഠൻ എന്നിവർ ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്.
മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ് മുഖ്യാതിഥിയായിരുന്നു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ ഫാ ഡോ മാത്യു കോയിക്കൽ, ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ വൈസ് ചെയർമാൻ എസ്. പദ്മകുമാർ, സെക്രട്ടറി സുജാ രാജേന്ദ്രൻ, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, പൂക്കളം കൺവീനറും ഇന്റേണൽ ഓഡിറ്ററുമായ എം.ആർ. രജീഷ്, കൾച്ചറൽ കമ്മറ്റി കൺവീനറും യൂത്ത് വിംഗ് കൺവീനറുമായ ആഷിഷ് സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപർണ സത്യനാരായണൻ, ബിന്ദു സരസ്വതി എന്നിവർ അവതാരകരായിരുന്നു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ മയൂർ വിഹാർ ഫേസ് ത്രീയിലെ എ-വൺ പാർക്കിൽ അരങ്ങേറും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
ഒക്ടോബർ 31ന് രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ആറിന് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
നവംബർ ഒന്നിന് രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, ഭദ്രദീപം തെളിയിക്കൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന.
തുടർന്ന് 9:30നു പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്: 8130595922, 9810477949, 9650699114.
Pravasi India – Delhi
ന്യൂഡൽഹി: ഫരിദാബാദ് അതിരൂപത കാറ്റകിസം ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സെന്റ് ഫ്രാൻസിസ് അസിസി ചർച്ച് ദിൽഷാദ് ഗാർഡനിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് വേണ്ടി നടത്തപ്പെട്ട "എലൈവ്: എ ഡേ വിത്ത് ദ ആർച്ച്ബിഷപ്' എന്ന പരിപാടി ഫരിദാബാദ് അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
ദിൽഷാദ് ഗാർഡൻ ഇടവക വികാരി ഫാ. എബ്രഹാം ചെമ്പൊട്ടിക്കൽ, കാറ്റകിസം ഡയറക്ടർ ഫാ. ജിന്റോ റ്റോം, ഫാ. ഫ്രിജോ തറയിൽ എന്നിവർ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ബാനറിൽ ഒക്ടോബർ 10, 11 തീയതികളിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
വസുന്ധര എൻക്ലേവിലെ മഹാരാജ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ സിനിമാ താരം ടിനി ടോമാണ് ലോഗോ പ്രകാശനം ചെയ്തത്.
യുവജനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഫുട്ബോൾ മത്സരത്തിൽ എട്ട് ഡിഎംഎ ടീമുകളും ഡിഎംഎക്കു പുറമേയുള്ള എട്ട് ടീമുകളും അണിനിരക്കും. ജേതാക്കൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
റണ്ണർ അപ്പിന് 50,000 രൂപയും സെക്കൻഡ് റണ്ണർ അപ്പിന് 25,000 രൂപയും ലഭിക്കും. കൂടാതെ നല്ല കളിക്കാരൻ, കൂടുതൽ ഗോൾ നേടുന്ന വ്യക്തി, നല്ല ഗോൾ കീപ്പർ എന്നിവർക്ക് പ്രത്യേകം സമ്മാനങ്ങളും ഉണ്ടാവും.
മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ കൺവീനറായി 12 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
ജോയിന്റ് കൺവീനർമാരായി അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിയും വിനയ് നഗർ-കിദ്വായി നഗർ ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പനും ടെക്നിക്കൽ വിഭാഗം സഹായികളായി വികാസ് പുരി-ഹസ്താൽ ഏരിയയിലെ ഡോ അജിത്, രോഹിത് ആർ. നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തോടനുബന്ധിച്ച് വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ കൺവീനറായി ഒരു സൂവനീറും പ്രകാശനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9810791770, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം (AMOSS) ഡൽഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം സംഘടിപ്പിച്ചു. രാവിലെ 6.30ന് പ്രഭാത പ്രാർഥനയോടെ സമ്മേളനത്തിന് തുടക്കമായി.
തുടർന്ന് വിശുദ്ധ കുർബാനയും ശേഷം രാവിലെ 10ന് ഉദ്ഘാടനം സമ്മേളനവും നടന്നു. സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ വികാരി റവ. ഫാ. ജോയ്സൺ തോമസ് സ്വാഗതപ്രസംഗം നടത്തി.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യോഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. രാവിലെ 10.30 മുതൽ 11.45 വരെ റവ. ഫാ. ജോൺ സാമുവൽ (മാർ കുര്യാക്കോസ് ആശ്രമം, മൈലപ്ര) വിഷയാവതരണം (തീയെല്ലോ ഈ മദ്ബഹാ, ഈ ബലിപീഠം തീയാകുന്നു) നടത്തി.
തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ 12.30 വരെയും 1.30 മുതൽ 3.15 വരെയും റവ. ഫാ. ജോൺ സാമുവലിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടത്തി.
വൈകുന്നേരം 3.15 മുതൽ 3.50 വരെ ചോദ്യോത്തരവേള, റിപ്പോർട്ട് അവതരണം, ബിസിനസ് സെഷൻ, ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവ ഉണ്ടായിരുന്നു.
തുടർന്ന് AMOSS ഡൽഹി ഭദ്രാസന സെക്രട്ടറി കുര്യാക്കോസ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
Pravasi India – Delhi
ന്യൂഡൽഹി: ബാലഗോകുലം ഡൽഹി ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം വെള്ളിയാഴ്ച മഹാവീർ എൻക്ലേവ് ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് ഭജന ഉറിയടി, ഗോപികാനൃത്തം, പ്രഭാഷണം, ദിവസ പൂജ തുടങ്ങി പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ഡോ. ശിവപ്രസാദ്, സഹരക്ഷാധികാരി, ബാലഗോകുലം ഡൽഹി എൻസിആർ & ഡൽഹി യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവി, ജന്മാഷ്ടമി സന്ദേശം നൽകി ശ്രീകൃഷ്ണ അവതാരം ജനനം മുതൽ മരണം വരെയുള്ള ഓരോ കാലഘട്ടവും ഒരാളുടെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളുമായി താരതമ്യം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.
കൃഷ്ണ - രാധാ വേഷമിട്ട കുഞ്ഞുങ്ങളുടെ നൃത്തത്തിന്റെ അകമ്പടിയോടെയുള്ള ശോഭ യാത്രയിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും 100 ലേറെ പേർ പങ്കെടുത്തുകൊണ്ട് ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷം അവിസ്മരണീയമാക്കി.
ചടങ്ങുകൾക്ക് ആഘോഷ പ്രമുഖ് സി. രാമചന്ദ്രൻ നായർ, ബാലഗോകുലം അദ്യക്ഷ ലഞ്ചു വിനോദ്, കാര്യദർശി കെ.സി. സുശീൽ, ട്രഷറർ പി. വിപിൻദാസ്, ബാലമിത്രം സ്മിത അനീഷ്, ഭഗിനി പ്രമുഖ് ധന്യ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.
അതിന് ശേഷം ജന്മാഷ്ടമി സദ്യയോടെ ചടങ്ങുകൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘത്തിന്റെ (AMOSS) ഡൽഹി ഭദ്രാസന ഏകദിന സമ്മേളനം വെള്ളിയാഴ്ച ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
രാവിലെ 6.30ന് പ്രഭാത പ്രാർഥനയും വിശുദ്ധ കുർബ്ബാനയും തുടർന്ന് ഏകദിന സമ്മേളനവും നടക്കും. "തീയല്ലോ ഈ മദ്ബഹാ' (ഈ ബലിപീഠം തീയാകുന്നു) എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിന് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും.
റവ.ഫാ. ജോൺ സാമുവൽ (മാർ കുര്യാക്കോസ് ആശ്രമം, മൈലപ്ര) മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഒമ്പത് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഡൽഹി ഭദ്രാസനത്തിലെ എല്ലാ ശുശ്രൂഷകരും സമ്മേളനത്തിൽ പങ്കെടുക്കും.
Pravasi India – Delhi
ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്റെ കീഴിലെ മയൂർ വിഹാർ ശാഖ നമ്പർ 4351-ന്റെ ആഭിമുഖ്യത്തിൽ 172-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയമായിരുന്നു വേദി.
മയൂർ വിഹാർ ശാഖ പ്രസിഡന്റ് എസ്.കെ. കുട്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഡൽഹി സർക്കാരിന്റെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അരുൺ കുറുവത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ശാഖ സെക്രട്ടറി ലൈനാ അനിൽ, വൈസ് പ്രസിഡന്റ് കെ.കെ. ഭദ്രൻ, ശാഖ വനിതാ സംഘം പ്രസിഡന്റ് വാസന്തി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിനി സൗരഭ് ആയിരുന്നു അവതാരക. തുടർന്ന് ബിജു ചെങ്ങന്നൂർ നയിച്ച നാദതരംഗിണി ഓർക്കസ്ട്ര, ഡൽഹിയുടെ ഗാനമേളയും അരങ്ങേറി. ചതയ സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
Pravasi India – Delhi
ന്യൂഡൽഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് പി.എൻ. ഷാജി, വൈസ് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, സെക്രട്ടറി ഡി. ജയകുമാർ, ജോയിന്റ് സെക്രട്ടറിമാർ എം.എൽ. ഭോജൻ, ലേഖ സോമൻ, ട്രഷറർ എ. മുരളീധരൻ, ജോയിന്റ് ട്രഷറർ വി. രഘുനാഥൻ, ഇന്റേണൽ ഓഡിറ്റർ കെ. ഗോപാലൻ കുട്ടി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
നിർവാഹക സമിതി അംഗങ്ങളായി സരസ്വതി നായർ, സുനിത റാവു, വസന്ത ദേവരാജൻ, ശ്യാം ജി. നായർ, ബി. ദേവരാജൻ, രമേശ് കോയിക്കൽ, എസ്. സുദേവൻ, കെ.ആർ. ആത്മാറാം, സി.എസ്. ഓമനക്കുട്ടൻ, എം.ജി. പ്രസാദ്, കെ.എ. കൃഷ്ണൻകുട്ടി, എം.എസ്. ഗോപിനാഥൻ എന്നിവരെയും തെരഞ്ഞെടുത്തു.
കൂടാതെ രക്ഷാധികാരിയായി സി. കേശവൻ കുട്ടിയെയും ഉപദേശക സമിതി അംഗങ്ങളായി ഇ.കെ. ശശിധരൻ, സി.എം. പിള്ള, കെ.കെ. ഭദ്രൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ഞായറാഴ്ച കാനിംഗ് റോഡ് കേരള സ്കൂളിൽ ആഘോഷിക്കും. രാവിലെ 10ന് പരിപാടികൾ ആരംഭിക്കും.
11.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കും.
തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറും. ഒരു ഓണസദ്യയുടെ നിരക്ക് 250/- രൂപയാണ്.
ഓണസദ്യയുടെ കൂപ്പണുകൾക്കും മറ്റു വിവരങ്ങൾക്കും 8920594150, 9811336514, 9958252932, 9999504048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: പൂവിളികളുമായി ഡൽഹി മലയാളി അസോസിയേഷന്റെ ചിങ്ങനിലാവ് ഈസ്റ്റ് ഡൽഹി വസുന്ധര എൻക്ലേവിലെ മഹാരാജാ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. സിനിമാ താരങ്ങളായ ടിനി ടോം, സുചിത്ര നായർ എന്നിവർ ചിങ്ങനിലാവിന് താരശോഭയേകി.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കുമാരി വീണാ എസ്. നായർ ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്.
വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറിയും പൂക്കള മത്സരത്തിന്റെയും ത്രൈമാസികയുടെയും കൺവീനർ പി.എൻ. ഷാജി, അഡീഷണൽ ട്രഷററും ജോയിന്റ് കൾച്ചറൽ കൺവീനറുമായ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ, കൾച്ചറൽ പ്രോഗ്രാം കൺവീനറും ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രദീപ് സദാനന്ദനും എൻ. നിഷയുമായിരുന്നു അവതാരകർ. ചടങ്ങിൽ 14-ാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനവും ടിനി ടോം നിർവഹിച്ചു.
ആർകെ പുരം ഏരിയയിലെ ശിശിർ ജയനന്ദൻ (കൊമേഴ്സ്), ദ്വാരക ഏരിയയിലെ ആദി ഗൗരി (ഹ്യൂമാനിറ്റീസ്) ദിൽഷാദ് കോളനി ഏരിയയിലെ രതിൻ രാജൻ (സയൻസ്) എന്നിവർക്ക് ഡിഎംഎ - സലിൽ ശിവദാസ് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകളും മായാപുരി-ഹരിനഗർ ഏരിയയിലെ അലീനാ വിനു (എഐ), ആർകെ പുരം ഏരിയയിലെ നിരഞ്ജനാ നടരാജ് (സൈക്കോളജി), മെഹ്റോളി ഏരിയയിലെ ഷെറിൽ ഷാജി, വിശാൽ സോമൻ (ഇംഗ്ലീഷ്), ദിൽഷാദ് കോളനി ഏരിയയിലെ ജോയൽ തോമസ്, മയൂർ വിഹാർ ഫേസ്3 ഗാസിപ്പുർ ഏരിയയിലെ ആൻ മരിയ ടോം (കെമിസ്ട്രി) എന്നിവർക്ക് ഡിഎംഎ - പണിക്കേഴ്സ് ട്രാവൽ സബ്ജക്ട് മാസ്റ്ററി അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.
ഓണാഘോഷങ്ങളോടനുബന്ധിച്ചു ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഒരുക്കിയ പൂക്കള മത്സരത്തിലെയും തിരുവാതിരകളി മത്സരത്തിലേയും വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിച്ചു.
തുടർന്ന് ഡോ. നിഷാ റാണിയുടെ നൃത്ത സംവിധാനത്തിൽ രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു. തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ദ്വാരക ഏരിയ തിരുവാതിരകളി അവതരിപ്പിച്ചു.
അംബേദ്കർ നഗർ-പുഷ്പ് വിഹാർ, ആശ്രം-ശ്രീനിവാസ്പുരി, മെഹ്റോളി, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ, ആർ കെ പുരം, സൗത്ത് നികേതൻ, വസുന്ധര എൻക്ലേവ്, വികാസ്പുരി-ഹസ്താൽ, വിനയ്നഗർ-കിദ്വായ് നഗർ എന്നീ ഏരിയകളിൽനിന്നുള്ള ഇരുന്നൂറിൽപ്പരം കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ ചിങ്ങനിലാവിന് ചാരുതയേകി.
ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അത്താഴ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
Pravasi India – Delhi
ന്യൂഡൽഹി: ചാവറ കൾച്ചറൽ സെന്റർ ഡൽഹിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം മൈത്രി 2026 സാംസ്കാരിക കൂട്ടതുമായ മതസൗഹാർദ്ദത്തിന്റെ വേറിട്ട മാതൃകയായി. ഒമ്പത് മതങ്ങളെ പ്രതിനിധീകരിച്ച ആത്മീയ നേതാക്കൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒരുമിച്ച ചടങ്ങിൽ മുൻ നയതന്ത്രജ്ഞരായ ടി.പി. ശ്രീനിവാസൻ, വേണു രാജാമണി എന്നിവർ ഓണസന്ദേശം നൽകി.
സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ ആശീർവാദ പ്രസംഗം നടത്തി. ഒമ്പത് മതങ്ങളുടെ ചിഹ്നങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ പ്രത്യേക ഹാർമണി പൂക്കളത്തിൽ കൾച്ചറൽ സെൻട്രൽ ഡയറക്ടർ ഫാ.ഡോ. റോബി കണ്ണഞ്ചിറയുടെ നേതൃത്വത്തിൽ അതിഥികൾ പൂക്കൾ അർപ്പിച്ചു.
ജാതിമത ഭേദമന്യേ കുട്ടികളെ ഒരുമിച്ച് പഠിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്ത വിശുദ്ധ ചാവറയച്ചന്റെ ആശയങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച കൂട്ടായ്മയിൽ സൗഹൃദത്തിന്റെ പ്രതീകമായി മുല്ലപ്പൂക്കൾ കെട്ടുന്ന ചടങ്ങും ഉൾപ്പെടുത്തി.തുടർന്ന് വിവിധ മതനേതാക്കളും വിദേശ നയതന്ത്രജ്ഞരും ഒരുമിച്ചൊരു മേശയിൽ ഓണസദ്യ വിളമ്പി.
Pravasi India – Delhi
ന്യൂഡൽഹി: ത്യാഗരാജ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 20ന് നടന്ന ഡൽഹി സ്റ്റേറ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച് ദ്വാരക സെന്റ് ഗ്രിഗോറിയോസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഷോൺ മാത്യു വർഗീസ് വെങ്കല മെഡൽ നേടി.
സംസ്ഥാനതല മത്സരത്തിൽ പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം മത്സരിച്ച ഷോൺ ആത്മവിശ്വാസവും അച്ചടക്കവും സമചിത്തതയും പ്രകടിപ്പിച്ചാണ് നേട്ടം കൈവരിച്ചത്. സ്ഥിരമായ പരിശീലനവും കഠിനാധ്വാനവും ആത്മവിശ്വാസവും ഒത്തുചേർന്നാൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നതിന്റെ തെളിവാണ് ഷോണിന്റെ ഈ വിജയം.
ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗങ്ങളായ സാജുവിന്റെയും സിന്ധുവിന്റെയും മകനാണ് ഷോൺ. പഠനത്തോടൊപ്പം തായ്ക്വോണ്ടോ പരിശീലനത്തിലും സജീവമായ ഷോണിന് മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പ്രോത്സാഹനവും പിന്തുണയും വലിയ കരുത്താണ്.
സീനിയർ താരങ്ങൾക്കൊപ്പം സംസ്ഥാനതല മത്സരവേദിയിൽ ആത്മവിശ്വാസത്തോടെ മാറ്റുരച്ച് നേടിയ വെങ്കല മെഡൽ ഷോണിന്റെ കായികജീവിതത്തിലെ ശ്രദ്ധേയമായ നേട്ടമായി. ഭാവിയിൽ കൂടുതൽ ഉയരങ്ങളിലെത്താനുള്ള ആത്മവിശ്വാസത്തോടെയാണ് ഈ കൊച്ചുതാരം മുന്നേറുന്നത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ തിരുവാതിരകളി മത്സരം സംഘടിപ്പിച്ചു. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ പ്രമുഖ സംരംഭക രാധികാ രഘുനാഥ് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ വി മണികണ്ഠൻ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ ജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റർനാഷണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിച്ചു.
അംബേദ്കർ നഗർ പുഷ്പ് വിഹാർ, ആശ്രം ശ്രീനിവാസ്പുരി, ഛത്തർപൂർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, ലജ്പത് നഗർ, മായാപുരി ഹരിനഗർ, മയൂർ വിഹാർ ഫേസ്1, മയൂർ വിഹാർ ഫേസ്2, മെഹ്റോളി, പാലം മംഗലാപുരി, ആർ കെ പുരം, വികാസ്പുരി ഹസ്താൽ, വിനയ് നഗർ കിദ്വായ് നഗർ തുടങ്ങിയ 16 ഏരിയകൾ മത്സരത്തിൽ പങ്കെടുത്തു.
ഡിഎംഎ ദ്വാരക ഏരിയ ഒന്നും ഡിഎംഎ മയൂർ വിഹാർ ഫേസ്1 രണ്ടും ഡിഎംഎ ദിൽഷാദ് കോളനി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് യഥാക്രമം 15,001/, 10,001/, 7,501/ രൂപയും ട്രോഫിയും ഓഗസ്റ്റ് 23 ഞായാറാഴ്ച വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ’ചിങ്ങ നിലാവി’ൽ സമ്മാനിക്കും.
1. ഫോട്ടോ അടിക്കുറിപ്പ്:
ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച തിരുവാതിരകളി മത്സരം, പ്രമുഖ സംരംഭക ശ്രീമതി രാധികാ രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. സമീപം (ഇടത്തു നിന്നും) ലീന രമണൻ, ടോണി കണ്ണമ്പുഴ, കെ വി ബാബു, കെ രഘുനാഥ്, മനോജ് പൈവള്ളി, കെ ജി രഘുനാഥൻ നായർ, കെ വി മണികണ്ഠൻ, മാത്യു ജോസ് തുടങ്ങിയവർ.
2. ഫോട്ടോ അടിക്കുറിപ്പ്:
ഡിഎംഎ തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനത്തിനർഹരായ ദ്വാരക ഏരിയ
3. ഫോട്ടോ അടിക്കുറിപ്പ്:
ഡിഎംഎ തിരുവാതിരകളി മത്സരത്തിൽ രണ്ടാം സമ്മാനത്തിനർഹരായ ഡിഎംഎ മയൂർ വിഹാർ ഫേസ്1 ഏരിയ
4. ഫോട്ടോ അടിക്കുറിപ്പ്:
ഡിഎംഎ തിരുവാതിരകളി മത്സരത്തിൽ മൂന്നാം സമ്മാനത്തിനർഹരായ ഡിഎംഎ ദിൽഷാദ് കോളനി ഏരിയ
Pravasi India – Delhi
++++++++++++++++++++++++++++++++ +++++++++++ m bv hg c
ഡൽഹി: ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പൂക്കളങ്ങളുടെ വർണ വിസ്മയം ഡിഎംഎ വിവാ എഡ്യൂക്കേഷൻ പൂക്കളമത്സരം ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി രാജൻ ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്തു.
ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ വി മണികണ്ഠൻ, പൂക്കളം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി എൻ ഷാജി, ജോയിന്റ് കൺവീനർ ഡി ജയകുമാർ, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിച്ചു.
പട്ടേൽ നഗർ, ഉത്തം നഗർ നവാദ, ഛത്തർപൂർ, മയൂർ വിഹാർ ഫേസ്1, മയൂർ വിഹാർ ഫേസ്2, വിനയ് നഗർ കിദ്വായ് നഗർ, ദ്വാരക, സൗത്ത് നികേതൻ, അംബേദ്കർ നഗർ പുഷ്പ് വിഹാർ, മോത്തിനഗർ രമേശ് നഗർ, കരോൾ ബാഗ് കണാട്ട് പ്ലേസ്, ആശ്രം ശ്രീനിവാസ്പുരി, ജനക് പുരി, വസുന്ധര എൻക്ലേവ്, ദിൽഷാദ് കോളനി, വികാസ്പുരി ഹസ്താൽ, ആയാ നഗർ, ആർ കെ പുരം, ബദർപൂർ, കാൽക്കാജി എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ആർ കെ പുരം ഏരിയ ഒന്നും, വികാസ്പുരിഹസ്താൽ ഏരിയ രണ്ടും, വസുന്ധര എൻക്ലേവ് ഏരിയ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമ്മാനാർഹർക്ക് യഥാക്രമം 20,001/, 15,001/, 10,001/ രൂപയും ട്രോഫിയും ആഗസ്റ്റ് 23ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ’ചിങ്ങ നിലാവി’ൽ സമ്മാനിക്കും. കൂടാതെ മത്സരത്തിൽ പങ്കെടുത്ത സമ്മാനാർഹരാവാത്ത ടീമുകൾക്ക് 3,000/ രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.
Pravasi India – Delhi
ന്യൂഡൽഹി: ഡിഎംഎ മെഹ്റോളി ഏരിയ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷം ഡിഎംഎയുടെ മെഹ്റോളി ഏരിയ ഓഫീസ് അങ്കണത്തിൽ നടത്തി.
വൈസ് ചെയർമാൻ എസ് പദ്മകുമാർ ത്രിവർണ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സെക്രട്ടറി സുജ രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, യുവജന വിഭാഗം കൺവീനർ ആഷിഷ് സന്തോഷ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യോഗത്തിൽ നിർവാഹക സമിതി അംഗങ്ങളായ മിനി സുദർശൻ, എൻ രാജേന്ദ്രൻ, മിഥുൻ കാർത്തികേയൻ, ശ്രീലക്ഷ്മി മോഹൻ എന്നിവരും പങ്കെടുത്തു.
Pravasi India – Delhi
മഹാവിർ എൻക്ലേവ്: രാധാമാധവം ബാലഗോകുലം 16ബി പിങ്ക് അപാർട്മെന്റ് ദ്വാരക സെക്ടർ 1എ ലെ സുശീൽ - ഷാലി ദമ്പതിമാരുടെ വീട്ടിൽ വച്ച് ഗുരുപൂർണിമയും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗുരുപൂജയിൽ വി.എം. മധുസൂതനൻ മാരാർ (പൂർവ സൈനികൻ, ക്ഷേത്രവാദ്യ കലാകാരൻ, കഥാകാരൻ) ഗുരുസ്ഥാനീയനായി പങ്കെടുത്തു. ബാലഗോകുലം സെക്രട്ടറി സുശീൽ കെ.സി. സ്വാഗതം ആശംസിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.
ഭാരതീയ സംസ്കാരത്തിൽ/ജീവിതത്തിൽ ഗുരുവിന്റെ പ്രാധാന്യത്തെക്കുറിച്ച്, അതായത് നമ്മെ സന്മാർഗത്തിലേക്ക് നയിച്ച ഗുരുക്കന്മാരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ചടങ്ങാണ് ഗുരുപൂജ.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഘോത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചു.
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം സ്വാതന്ത്ര്യദിന പതാക ഉയർത്തി.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഫാൻസി ഡ്രസ് പരിപാടി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹത് വ്യക്തികളുടെ വേഷമണിഞ്ഞ് കൊച്ചുകുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാമിനോടൊപ്പം കുട്ടികൾ അണിനിരന്നു. ബിബിൻ സണ്ണി, സി.ഐ. ഐപ്പ്, സാബു എബ്രഹാം, സിബി രാജൻ എന്നിവർ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ജ്വാല നഗർ സെന്റ് ജോൺസ് അക്കാദമിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം അക്കാദമി അങ്കണത്തിൽ നടന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ആനന്ദ് വിഹാർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മനീഷ് കുമാർ മുഖ്യാതിഥിയായി ദേശീയപതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരെ അനുസ്മരിച്ച് ദേശീയ ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം പകരുന്ന വിവിധ പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.
അക്കാദമി പ്രിൻസിപ്പൽ റവ.ഫാ. ടി.ആർ. ബിബിൻ, മാനേജർ റവ.ഫാ. ജോൺ സിറിൽ, അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജോൺ ജോയ്, ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ നവീന ജോസഫ്, റവ. സിസ്റ്റർ സരള ബർല സിംഗ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ പ്രവാസികളായ മലയാളികൾക്കായി ഓണാഘോഷങ്ങൾ കൂടുതൽ മിഴിവുറ്റതാക്കാൻ ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) സ്ത്രീശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഓണച്ചന്ത ഒരുങ്ങുന്നു.
നാട്ടിൽ നിന്ന് പ്രത്യേകമായി എത്തിച്ച പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയ്ക്കു പുറമെ, ഓണപ്പുടവകളായ കസവു സാരികൾ, സെറ്റുസാരികൾ, സിൽക്ക് സാരികൾ, കുട്ടികൾക്കായുള്ള മുണ്ടുകളും ഷർട്ടുകളും ആർട്ടിഫിഷ്യൽ ആഭരണങ്ങൾ എന്നിവയും ഓണച്ചന്തയിൽ ലഭ്യമാണ്.
തീയതി ഓഗസ്റ്റ് 15, 16, സമയം: രാവിലെ 10 മുതൽ രാത്രി എട്ട് വരെ. സ്ഥലം: ഡിഎംഎ സമുച്ചയം.
കൂടുതൽ വിവരങ്ങൾക്ക്: 9910173393, 9810791770.
Pravasi India – Delhi
ന്യൂഡൽഹി: കേരളത്തിന്റെ രുചിക്കൂട്ടുകളുമായി ഡൽഹി നഗരത്തിൽ ഡൽഹി മലയാളി അസോസിയേഷൻ സ്ത്രീ ശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളുടെ സഹകരണത്തോടെ ശനിയാഴ്ച ഭക്ഷണ വിഭവങ്ങളുടെ മഹാമേള ഒരുക്കുന്നു.
ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയാണ് ഭക്ഷണ ശാലകൾ പ്രവർത്തിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 9810791770, 9910173393.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന തിരുവാതിരകളി മത്സരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ ഇന്ത്യ ഹബിറ്റാറ്റ് സെന്റർ ഡയറക്ടർ ഡോ. കെ. ജി. സുരേഷ് ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ തുടങ്ങിയവർ സംസാരിക്കും.
അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ഛത്തർപുർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, ലജ്പത് നഗർ, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മെഹ്റോളി, പാലം - മംഗലാപുരി, ആർകെ പുരം, വികാസ്പുരി - ഹസ്താൽ, വിനയ് നഗർ - കിദ്വായ് നഗർ തുടങ്ങിയ 16 ഏരിയകൾ മത്സരിക്കും.
വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് അമ്മു മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസുകളും യഥാക്രമം 15,001, 10,001, 7,501 രൂപയും സമ്മാനമായി നൽകും. വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്.
കാഷ് അവാർഡും ട്രോഫികളും ഈ മാസം 23ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി, തിരുവാതിരകളി മത്സരം കൺവീനർ എന്നിവരുമായി 98107 91770, 98187 50868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിവ എഡ്യൂക്കേഷന്റെ സഹകരണത്തോടെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന പൂക്കള മത്സരം ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി. രാജൻ ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്യും. വിവാ എഡ്യൂക്കേഷൻ ഡയറക്ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയാകും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, പൂക്കളം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി.എൻ. ഷാജി, ജോയിന്റ് കൺവീനർ ഡി ജയകുമാർ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിക്കും.
പട്ടേൽ നഗർ, ഉത്തം നഗർ - നവാദ, ഛത്തർപൂർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, വിനയ് നഗർ - കിദ്വായ് നഗർ, ദ്വാരക, സൗത്ത് നികേതൻ, അംബേദ്കർ നഗർ - പുഷ്പ് വിഹാർ, മോത്തിനഗർ - രമേശ് നഗർ, കരോൾ ബാഗ് - കണാട്ട് പ്ലേസ്, ആശ്രം - ശ്രീനിവാസ്പുരി, ജനക് പുരി, വസുന്ധര എൻക്ലേവ്, ദിൽഷാദ് കോളനി, വികാസ്പുരി - ഹസ്താൽ, ആയാ നഗർ, ആർകെ പുരം, ബദർപൂർ, കാൽക്കാജി എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് വിവാ എഡ്യൂക്കേഷൻ സ്പോൺസർ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസ് യഥാക്രമം 20,001, 15,001, 10,001രൂപയും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 3,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.
വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്. കാഷ് അവാർഡും ട്രോഫികളും ഈ മാസം 23-ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസീൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സമ്മാനിക്കും. സമ്മാനാർഹരാവാത്ത ടീമുകൾക്കുള്ള 3,000 രൂപ സെപ്തംബർ ഒന്ന് മുതൽ ഡിഎംഎ ഓഫീസിൽ നിന്നും വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി, പൂക്കളം കൺവീനർ എന്നിവരുമായി 9810791770, 9650699114, 8130595922 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവ് മറിയാമിന്റെ വാങ്ങിപ്പെരുന്നാളും കൺവൻഷനും ഈ മാസം 12 മുതൽ 14 വരെ നടക്കും.
നോയിഡയിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ആരോൺ ജോഷ്വാ ജോൺ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ജയ്പുർ സെന്റ് മേരീസ് കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ കൺവൻഷൻ പ്രസംഗകനായിരിക്കും.
12ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.45ന് കൺവെൻഷൻ ഉദ്ഘാടനവും തുടർന്ന് 7.15ന് കൺവൻഷൻ ധ്യാനവും നേർച്ചയും നടന്നു.
13ന് വൈകുന്നേരം 6.45ന് സന്ധ്യാപ്രാർഥനയും 7.30ന് കൺവൻഷൻ ധ്യാനവും നടക്കും. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ ധ്യാനത്തിന് നേതൃത്വം നൽകും.
14ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.30ന് കുർബാനയും നടക്കും. ഫാ. ആരോൺ ജോഷ്വാ ജോൺ കാർമികത്വം വഹിക്കും.
തുടർന്ന് സുവിശേഷ സന്ദേശം, പ്രദക്ഷിണം, ആശീർവാദം എന്നിവ നടക്കും. രാത്രി ഒമ്പതിന് സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.
ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ്മ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.
ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.ചാമ്പ്യന്മാർക്ക് 10,001 രൂപ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.
ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.
ചാമ്പ്യന്മാർക്ക് 10,001 ഡേളർ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി. രണ്ടാം സ്ഥാനക്കാർക്ക് 7,001 ഡോളർ സമ്മാനത്തുക ലഭിച്ചു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജനക്പുരി മൂന്നാം സ്ഥാനം നേടി.
ഹൗസ് ഖാസ് സെന്റ് മേരീസ് ടീമിലെ ആബേൽ മികച്ച ഗോൾകീപ്പറായും ഇവാൻ സാമുവൽ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് സ്റ്റീഫൻസ് ദിൽഷാദ് ഗാർഡനിലെ ജോയൽ നൈനാൻ ടോപ് സ്കോററായി.
മാർ ദിമെത്രിയോസ് ഡയാലിസിസ് പ്രോജക്ടിനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ന്ധഘലേ’െ ജഹമ്യ ംശവേ ജൗൃുീലെ മിറ ങമസല മി കാുമരേ’ എന്ന സന്ദേശത്തോടെയായിരുന്നു മത്സരം. കായിക മത്സരത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും സാമൂഹിക സേവനവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി ടൂർണമെന്റ് മാറി.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് രാവിലെ 10ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. റവ. ഫാ. ആരോൺ ജോഷുവാ ജോൺ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ട്രസ്റ്റി സാബു അബ്രഹാം, സെക്രട്ടറി സി. ഐ. ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം നടത്തി. മയൂർ വിഹാർ ഫേസ് 1ലെ പോക്കറ്റ് 3ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ ആർ കെ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോർഡിനേറ്റർ കെ പി നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖാ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ആതിര രാജൻ, പാർവതി നാരായണൻ, അക്ഷയ അനീഷ് തുടങ്ങിയ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണത്തോടെയാണ് സമാപിച്ചത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ശനിയാഴ്ച വൈകുന്നേരം ആറിന് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ അരങ്ങേറും.
ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോഓർഡിനേറ്റർ കെ.പി. നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും മലയാള ഭാഷ പഠിക്കുവാൻ ആഗ്രഹിക്കുന്നവരും 9899861567, 7982578162 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ഗാസിയാബാദ്: ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടന്ന മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസന വാർഷിക സമ്മേളനത്തിൽ ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം വനിതാസമാജം 2025 - 2026 വർഷത്തെ മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ട്രോഫി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിൽ നിന്ന് യൂണിറ്റ് സെക്രട്ടറി മേരി ചാക്കോ ഏറ്റുവാങ്ങി.
റവ.ഫാ. ജാക്സൺ എം. ജോൺ, റവ.ഫാ. ജോൺസൺ ഐപ്പ്, റവ.ഫാ. യാക്കോബ് ബേബി, റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. സജി എബ്രഹാം, റവ.ഫാ. ബിനിഷ് ബാബു, ജെസി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ജ്വാലാ നഗറിലെ സെന്റ് ജോൺസ് അക്കാദമിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഉഡാൻ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു.
സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ വിവിധ കലാ-സാംസ്കാരിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സൺഫ്ലവർ ഹൗസ് ടീം ഒന്നാം സ്ഥാനം നേടി.
വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബിബിൻ ട്രോഫി സമ്മാനിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ നവീന, മാനേജർ റവ.ഫാ. ജോൺ സിറിൽ, അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജോൺ ജോയ് എന്നിവർ സമീപം.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് എ.വി. ഭാസ്കരന്റെ നിര്യാണത്തിൽ ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി അനുശോചന യോഗം സംഘടിപ്പിച്ചു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച അനുശോചന യോഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുക്കണക്കിന് ഡിഎംഎ പ്രവർത്തകർ എ.വി. ഭാസ്കരന്റെ ഓർമകൾക്ക് മുമ്പിൽ ആദരങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും നിർവാഹക സമിതി അംഗം ടി.വി. സജിനും ഓൺലൈൻ പ്ലാറ്റ്ഫോം കോർഡിനേറ്റർമാർ ആയിരുന്നു.
ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർ ജി കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
അദ്ദേഹത്തിന്റെ മകൾ ബീന ഭാസ്കരൻ, ബാബു പണിക്കർ, എ.ടി. സൈനുദ്ദിൻ, സി.എ. നായർ, ടി.പി. മണിയപ്പൻ, എൻ.സി. ഷാജി, പി. രവീന്ദ്രൻ, ടി.എൻ. ഹരിദാസ്, ടി.കെ. കുട്ടപ്പൻ, സീതാ രവീന്ദ്രൻ, ജെ. കെ. വർഗീസ്, പൂജാ രവീന്ദ്രൻ, സി. ആർ. രവീന്ദ്രൻ, വി.എം. മേനോൻ, കല്ലറ മനോജ്, അംബിക സുകുമാരൻ, കെ. ഉണ്ണികൃഷ്ണൻ, തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഡിഎംഎയുടെ മുൻ സാരഥികളടക്കം നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
Pravasi India – Delhi
ഗാസിയാബാദ്: മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസനത്തിന്റെ 2026-ലെ വാർഷിക സമ്മേളനം "Repent and Turn to God' (അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക) എന്ന പ്രമേയത്തിൽ ഗാസിയാബാദിലെ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
രാവിലെ പ്രഭാത നമസ്കാരത്തോടും വിശുദ്ധ കുർബാനയോടും സമ്മേളനത്തിന് തുടക്കമായി. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം, ഗാസിയാബാദ് മാർത്തമറിയം വനിതാസമാജം യൂണിറ്റിന്റെ പ്രാർഥനാഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.
അഡ്വ. ഷിനി എബ്രഹാം ബൈബിൾ വായന നിർവഹിച്ചു. വികാരി റവ. ഫാ. ബിജു ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ചു. സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. സൂസൻ ഏലിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം ആശംസകൾ നേർന്നു. മർഥ് മറിയം വനിതാസമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കോബ് ബേബി പങ്കെടുത്ത യൂണിറ്റുകളെ പരിചയപ്പെടുത്തി.
ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലം അസോസിയേറ്റ് പ്രഫസർ ഡോ. ടീന ലിസ ജോൺ രണ്ട് സെഷനുകളിലായി ബൈബിൾ ക്ലാസുകൾ നയിച്ചു. ഉച്ചയ്ക്ക് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് കൈയെഴുത്തിൽ തയാറാക്കിയ ബൈബിളിന്റെ പ്രകാശനം നടന്നു.
ഉച്ചഭക്ഷണത്തിന് ശേഷം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം, ഗുരുഗ്രാമിന്റെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു. സെന്റ് ജോസഫ്സ് ദേവാലയം, തുഗ്ലകാബാദ് അവതരിപ്പിച്ച ഫാൻസി ഡ്രസ് ശ്രദ്ധേയമായി.
തുടർന്ന് ആശംസാപ്രസംഗങ്ങൾ, ബിസിനസ് സെഷൻ, വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു. മർത്തമറിയം വനിതാസമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
പ്രാർഥനയോടും ആശീർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു. ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും 550 ഓളം മർത്തമറിയം വനിതാസമാജം അംഗങ്ങളുടെ സാന്നിധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ജ്വാലാനഗറിലെ സെന്റ് ജോൺസ് അക്കാദമിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യുവജനോത്സവമായ "ഉഡാൻ' പ്രശസ്ത നർത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഗീതാ ചന്ദ്രൻ, ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അമരേന്ദ്ര ഖട്വ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ മൂന്ന് ദിവസത്തെ മേളയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സാംസ്കാരിക അവതരണങ്ങളും അരങ്ങേറും.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മായാപുരി - ഹരിനഗർ ഏരിയ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. അടുത്ത മൂന്നുവർഷക്കാലത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.
ചെയർമാൻ സി.എൻ. രാജൻ, വൈസ് ചെയർമാൻ ആർ.ആർ. നായർ, സെക്രട്ടറി എം.ബി. സുനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാർ കെ.ആർ. രാഗേഷ്, പി. സുജിത്, ട്രെഷറർ ബാലകൃഷ്ണൻ നായർ, ജോയിന്റ് ട്രെഷറർ സുനിൽ വർഗീസ്, ഇന്റേണൽ ഓഡിറ്റർ എസ്. കൃഷ്ണകുമാർ, വനിതാ വിഭാഗം കൺവീനർ കെ.കെ. ബേബി, ജോയിന്റ് കൺവീനർമാർ ബിജില സുജിത്, ബി. സരിത, യുവജന വിഭാഗം കൺവീനർ എസ്. ഗൗരി നന്ദന, ജോയിന്റ് കൺവീനർമാർ അമൃത അശോക്, സിദ്ധാർഥ് എസ്. നായർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ അധ്യക്ഷതയിൽ ചേർന്നു.
അധ്യക്ഷപ്രസംഗത്തിൽ തിരുമേനി, സഭയുടെയും മർത്തമറിയം വനിതാ സമാജത്തിന്റെയും ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ശക്തിപ്പെടുത്തി നടന്നതിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം ആശംസകൾ അറിയിച്ചു. യോഗത്തിൽ പ്രസ്ഥാനത്തിന്റെ ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് വേദപുസ്തക വായന നിർവഹിക്കുകയും മോളി മോഹൻ 15 മിനിറ്റ് ധ്യാനം നയിക്കുകയും ചെയ്തു.
തുടർന്ന് പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് വിവിധ യൂണിറ്റുകളെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിന്റെ മിനിറ്റ്സ് വായിച്ചു. മിനിറ്റ്സ് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
തുടർന്ന് അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കുശേഷം പാസാക്കി. പ്രസ്ഥാനത്തിന്റെ ട്രസ്റ്റി ബീന ബിജു വാർഷിക വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കണക്കുകളും യോഗം അംഗീകരിച്ചു.
ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. യോഗത്തിൽ 65 പ്രതിനിധികൾ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ 2026-ലെ വാർഷിക സമ്മേളനം ഓഗസ്റ്റ് രണ്ടിന് ഗാസിയാബാദിലെ സെന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടക്കും.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
അധ്യാപികയും ടികെഎം കോളേജ് കൊല്ലം പ്രഫസറുമായ ഡോ. ടീന ലിസ ജോൺ മുഖ്യപ്രഭാഷണവും പ്രത്യേക ക്ലാസും നയിക്കും.ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൾ ഡോ. സൂസൻ ഏലിയാസ് മുഖ്യാതിഥിയായി പങ്കെടുക്കും.
സെന്റ് തോമസ് ഇടവക വികാരിമാരായ ഫാ. ബിജു ഡാനിയേൽ, ഫാ. ബിനീഷ് ബാബു, ഫാ. ജാക്സൺ ജോൺ, പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന-ഇടവക ഭാരവാഹികൾ എന്നിവർ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും.
ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള മർത്തമറിയം വനിതാ സമാജം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിൽ ചത്തർപുർ പഹാടി D-19 House No.792യിൽ സാലി സൈമൺ ജോർജ് (66) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച പനവേലി അമ്പലക്കര സെന്റ് ജോർജ് മലങ്കര കാതോലിക് പള്ളിയിൽ നടക്കും.
ഭർത്താവ്: പരേതനായ സൈമൺ ജോർജ്, കളിയിലെഴുകം. മക്കൾ: ടെസി സൈമൺ, ജെറാൾഡ് സൈമൺ.
Pravasi India – Delhi
ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.
മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.
അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് ജോൺസ് അക്കാദമി ജ്വാല നഗറിൽ "ഫിഫ 2026 ജഴ്സി ഡേ' വളരെ ആഘോഷപൂർവം കൊണ്ടാടി. ദേശീയ ടീമുകളുടെ ജഴ്സികൾ അണിഞ്ഞ് വിദ്യാർഥികളും അധ്യാപകരും ആനന്ദത്തോടെ പരിപാടിയിൽ പങ്കെടുത്തു.
സെന്റ് ജോൺസ് കുടുംബം മുഴുവനും "കുടുംബാത്മകതയോടെയും ആഹ്ലാദത്തോടെയും' ദിവസം ആഘോഷിച്ചു. സ്കൂൾ "ബാൻഡിന്റെയും എയ്റോബിക്സ് ടീമിന്റെയും' ഊർജസ്വലമായ പ്രകടനങ്ങൾ ദിവസത്തിന് കൂടുതൽ മനോഹാരിത പകർന്നു.
ഗെയിംസിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ റവ. ഫാ. ബിബിൻ ഒഎഫ്എം കാപ്പ് നിർവഹിച്ചു. റവ. ഫാ. ജോൺ ജോയ് ഒഎഫ്എം കാപ്പ്, റവ. സി. നവീന സിടിസി, സ്റ്റാഫ് സെക്രട്ടറി ഷാലിനി പഹ്വ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ദിവസം സമാപിച്ചത്. സമ്മാനവിതരണത്തോടെ "ഫിഫ 2026 ജഴ്സി ഡേ' പരിപാടികൾക്ക് മനോഹരമായ സമാപനം കുറിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് രണ്ടു പൊങ്കൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ബംഗളൂരു - കണ്ണൂർ, ബംഗളൂരു - കൊല്ലം റൂട്ടുകളിലാണ് ഉത്സവകാല പ്രത്യേക ട്രെയിൻ സർവീസ് നടത്തുക.
06577 ബംഗളൂരു - കണ്ണൂർ സ്പെഷൽ 13ന് വൈകുന്നേരം അഞ്ചിന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.50ന് കണ്ണൂരിൽ എത്തും. തിരികെയുള്ള സർവീസ് കണ്ണൂരിൽ നിന്ന് 14ന് രാവിലെ 11ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 4.10ന് ബംഗളൂരുവിൽ എത്തും.
തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. എസ്എംവിടി ബംഗളൂരു - കൊല്ലം സ്പെഷൽ (06219) ബംഗളൂരുവിൽ നിന്ന് 13ന് രാത്രി 11ന് പുറപ്പെട്ട് പിറ്റേദിവസം വൈകുന്നേരം നാലിന് കൊല്ലത്ത് എത്തും.
തിരികെയുള്ള സർവീസ് കൊല്ലത്ത് നിന്ന് 14ന് വൈകുന്നേരം 6.30ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.30ന് ബംഗളൂരുവിൽ എത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
രണ്ട് ട്രെയിനുകളിലും 18 കോച്ചുകൾ വീതം ഉണ്ടാകും.
Pravasi India – Bangalore
ചങ്ങനാശേരി: വാഴപ്പള്ളി കട്ടപ്പുറം പരേതനായ തോമസ് (ടോമിച്ചന്) - ലിസി (കുവൈറ്റ് എംഒഎച്ച് അല്‍ റാസി ഹോസ്പിറ്റല്‍) ദമ്പതികളുടെ മകള്‍ ജെസിയ എല്‍സ തോമസ് (20) അന്തരിച്ചു.
ബംഗളൂരു ജെയിന് യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു. സംസ്കാരം ശനിയാഴ്ച രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.
സഹോദരങ്ങള്‍: ജോഷ്വാ (കംമ്പ്യൂട്ടര്‍ സയന്‍സ് എൻജിനിയര്‍), ജോഹാന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബ്ബാസിയ കുവൈറ്റ്).
Pravasi India – Bangalore
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
Pravasi India – Bangalore
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Pravasi India – Bangalore
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്.
എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം - ബംഗളൂരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11,16,17 തിയതികളില്‍ ടിക്കറ്റില്ല.
എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എസി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Pravasi India – Bangalore
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Pravasi India – Bangalore
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Pravasi India – Bangalore
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Pravasi India – Bangalore
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
Pravasi India – Bangalore
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Pravasi India – Bangalore
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.