x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ൻ "ശ്രാ​വ​ണ​പു​ല​രി' ഓ​ണ​പ്പാ​ട്ട് വ​രു​ന്നു; റി​ലീ​സ് ശ​നി​യാ​ഴ്ച ജ​ർ​മ​നി​യി​ൽ

എൻആർഐ ഡെസ്ക്
Published: August 14, 2026 11:57 AM IST | Updated: August 14, 2026 11:57 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ബെ​ർ​ലി​ൻ: ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ട​ൻ ഉ​ത്സ​വ ത​നി​മ​യും സം​ഗീ​ത മ​ധു​ര​വും പ​ക​രാ​ൻ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ലി​ന്‍റെ വ​രി​ക​ളി​ൽ പു​തി​യ ഓ​ണ​പ്പാ​ട്ട് ഒ​രു​ങ്ങു​ന്നു.

"ശ്രാ​വ​ണ​പു​ല​രി' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​മ​നോ​ഹ​ര തി​രു​വോ​ണ ആ​ൽ​ബ​ത്തി​ന്‍റെ റെ​ക്കോ​ർ​ഡിം​ഗ് കൊ​ച്ചി മെ​ട്രോ സ്റ്റു​ഡി​യോ​യി​ൽ വെ​ച്ച് പൂ​ർ​ത്തി​യാ​യി.

കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​വാ​സി ഓ​ൺ​ലൈ​നി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ണ​ത്തെ സം​ഗീ​ത​മ​യ​മാ​ക്കാ​ൻ ഒ​രു​ക്കി​യ മൂ​ന്നാ​മ​ത്തെ (2021, 2025 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മു​ള്ള) ഉ​ത്സ​വ ഗാ​ന​മാ​ണ് ശ്രാ​വ​ണ​പു​ല​രി.

സം​ഗീ​ത​രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ കൂ​ട്ടാ​യ്മ

കൊ​ച്ചി മെ​ട്രോ സ്റ്റു​ഡി​യോ​യി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്ത ഈ ​ആ​ൽ​ബ​ത്തി​ന് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യാ​ണ് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പി​ന്ന​ണി ഗാ​യി​ക ചി​ത്ര അ​രു​ൺ ആ​ല​പി​ച്ച ഗാ​ന​ത്തി​ന്‍റെ ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ജോ​ബി പ്രി​മോ​സ് ആ​ണ്. ഷി​യാ​സ് മേ​നോ​ലി​ൽ ആ​ണ് സോം​ഗ് ഡി​സൈ​ന​ർ.

നി​ർ​മാ​ണം: കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജെ​ൻ​സ്, ജോ​യ​ൽ, ഷീ​ന കു​മ്പി​ളു​വേ​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ൽ​ബം നി​ർ​മി​ക്കു​ന്ന​ത്. സ​ഹ​ക​ര​ണം: പ്ര​വാ​സി ഓ​ൺ​ലൈ​ൻ മീ​ഡി​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് സം​ഗീ​ത വി​രു​ന്ന് പ്ര​വാ​സി​ക​ൾ​ക്ക് മു​ന്നി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ശ​നി​യാ​ഴ്ച ജ​ർ​മ​നി​യി​ൽ ഔ​ദ്യോ​ഗി​ക റി​ലീ​സ്

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ ഓ​ഗ​സ്റ്റ് 15ന് ​ജ​ർ​മ​നി​യി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ വ​ച്ച് ശ്രാ​വ​ണ​പു​ല​രി എ​ന്ന സിം​ഗി​ൾ ആ​ൽ​ബം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​കാ​ശ​നം ചെ​യ്യും.

ശ്രാ​വ​ണ​പു​ല​രി​യി​ൽ ഞാ​ൻ കേ​ട്ടു​ണ​ർ​ന്നു... എ​ന്ന് തു​ട​ങ്ങു​ന്ന ഈ ​മ​നോ​ഹ​ര ഗാ​നം കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ആ​ഗോ​ള മ​ല​യാ​ളി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും.

മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ​യും സം​ഗീ​താ​സ്വാ​ദ​ക​രു​ടെ​യും പ്രാ​ർ​ഥ​ന​യും സ്നേ​ഹ​വും പി​ന്തു​ണ​യും ഈ ​ന​ല്ല സം​രം​ഭ​ത്തി​ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് ഗാ​ന​ര​ച​യി​താ​വ് ജോ​സ് കു​മ്പി​ളു​വേ​ലി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

https://www.youtube.com/c/KUMPILCREATIONS

Tags : Shravanapulari OnamSong Germany Release

Recent News

Corehub Up