National
ന്യൂഡൽഹി: ക്രൈസ്തവ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെയും അദ്ദേഹത്തിന്റെ രണ്ട് മക്കളുടെയും കൊലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ദാരാ സിംഗിന്റെ ജയിൽ മോചന അപേക്ഷ തള്ളി ഒഡീഷ സർക്കാർ.
പ്രതിയുടെ മോചനം സാമൂഹിക പ്രത്യാഘാതങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ശിക്ഷ അവലോകന ബോർഡ് അപേക്ഷ തള്ളിയത്. ദാരാ സിംഗിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് തീരുമാനം.
അപേക്ഷ സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ മാസം 31നാണ് സംസ്ഥാന ശിക്ഷ അവലോകന ബോർഡ് പരിശോധിച്ചത്. പ്രതിയെ പാർപ്പിച്ചിരിക്കുന്ന കിയോഞ്ജർ ജില്ലാ ജയിലിന് പുറത്ത് ഓഗസ്റ്റ് 15ന് ദാരാ സിംഗിന്റെ മോചനത്തിന് ഇരുനൂറോളം പേർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതായി ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തീരുമാനം ഒഡീഷ സർക്കാർ നാളെ സുപ്രീംകോടതിയെ അറിയിക്കും.
2016, 2019, 2020, 2022, 2023 തുടങ്ങിയ വർഷങ്ങളിലും വർഗീയ പ്രശ്ങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ദാരാ സിംഗിന്റെ മോചന അപേക്ഷ സംസ്ഥാന ശിക്ഷ അവലോകന ബോർഡ് തള്ളിയിരുന്നു.
തുടർന്നാണ് കഴിഞ്ഞ 25 വർഷമായി താൻ ജയിൽവാസം അനുഭവിക്കുകയാണെന്നും അതിനാൽ മോചനം വേണമെന്നും ആവശ്യപ്പെട്ട് ദാരാ സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ മനോജ് മിശ്ര. വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
NRI
ബെർലിൻ: ഓണാഘോഷങ്ങൾക്ക് നാടൻ ഉത്സവ തനിമയും സംഗീത മധുരവും പകരാൻ പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിലിന്റെ വരികളിൽ പുതിയ ഓണപ്പാട്ട് ഒരുങ്ങുന്നു.
"ശ്രാവണപുലരി' എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര തിരുവോണ ആൽബത്തിന്റെ റെക്കോർഡിംഗ് കൊച്ചി മെട്രോ സ്റ്റുഡിയോയിൽ വെച്ച് പൂർത്തിയായി.
കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ പ്രവാസി ഓൺലൈനിന്റെ സഹകരണത്തോടെ ഓണത്തെ സംഗീതമയമാക്കാൻ ഒരുക്കിയ മൂന്നാമത്തെ (2021, 2025 വർഷങ്ങൾക്ക് ശേഷമുള്ള) ഉത്സവ ഗാനമാണ് ശ്രാവണപുലരി.
സംഗീതരംഗത്തെ പ്രമുഖരുടെ കൂട്ടായ്മ
കൊച്ചി മെട്രോ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ഈ ആൽബത്തിന് പ്രശസ്ത സംഗീത സംവിധായകൻ ഷാന്റി ആന്റണി അങ്കമാലിയാണ് ഈണം നൽകിയിരിക്കുന്നത്.
പിന്നണി ഗായിക ചിത്ര അരുൺ ആലപിച്ച ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ജോബി പ്രിമോസ് ആണ്. ഷിയാസ് മേനോലിൽ ആണ് സോംഗ് ഡിസൈനർ.
നിർമാണം: കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ ജെൻസ്, ജോയൽ, ഷീന കുമ്പിളുവേലിൽ എന്നിവർ ചേർന്നാണ് ആൽബം നിർമിക്കുന്നത്. സഹകരണം: പ്രവാസി ഓൺലൈൻ മീഡിയ പങ്കാളിത്തത്തോടെയാണ് സംഗീത വിരുന്ന് പ്രവാസികൾക്ക് മുന്നിലേക്ക് എത്തുന്നത്.
ശനിയാഴ്ച ജർമനിയിൽ ഔദ്യോഗിക റിലീസ്
ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ജർമനിയിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിൽ വച്ച് ശ്രാവണപുലരി എന്ന സിംഗിൾ ആൽബം ഔദ്യോഗികമായി പ്രകാശനം ചെയ്യും.
ശ്രാവണപുലരിയിൽ ഞാൻ കേട്ടുണർന്നു... എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനം കുമ്പിൾ ക്രിയേഷൻസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആഗോള മലയാളി പ്രേക്ഷകരിലേക്ക് എത്തും.
മലയാളി പ്രവാസികളുടെയും സംഗീതാസ്വാദകരുടെയും പ്രാർഥനയും സ്നേഹവും പിന്തുണയും ഈ നല്ല സംരംഭത്തിന് ഉണ്ടാകണമെന്ന് ഗാനരചയിതാവ് ജോസ് കുമ്പിളുവേലിൽ അഭ്യർഥിച്ചു.
Movies
ആർഷം മൂവീസിന്റെ ബാനറിൽ മധുമൊഴി സിനിമ സെപ്റ്റംമ്പറോടു കൂടി തിയേറ്ററുകളിൽ. വിക്രമൻ നമ്പൂതിരി കഥയും സംവിധാനവും നിർവഹിച്ച്, രവി പർണശാല തിരക്കഥ സംഭാഷണം തയാറാക്കിയ ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങളാണ് വേഷമിട്ടിരിക്കുന്നത്.
ക്യാമറ: രഞ്ജിത്ത് ഓംകാർ, ആർട്ട്: ഹരി പെരിങ്ങമല, മേക്കപ്പ്: സിനിലാൽ, അസോസിയേറ്റ് ഡയറക്ടർ: കിച്ചൂ സുദർശൻ, മ്യൂസിക്: അനു പ്രവീൺ, പാടിയത്: കുമാരപുരം ശ്രീകുമാർ, അനു പ്രവീൺ, മീനു നാരായണൻ. ലിറിക്ക്സ്: ജിജി കലാമന്ദിർ.
വയനാട്ടിലെ വള്ളിയൂർക്കാവ് പശ്ചാത്തലത്തിൽ ആണ് ചിത്രത്തിന്റെ കഥ. വയനാട്ടിലും തിരുവനന്തപുരത്തുമായിട്ടാണ് ഷൂട്ടിംഗ് നടന്നത്.
അഭിനയിച്ചവർ, സേതുസാഗർ, അപർണ രമേശ്, കലേഷ് കൊല്ലം, പ്രതീഷ് സൂര്യ, ഇന്ദു ചന്ദ്ര. ബിജു കലാവേദി, അതിഥി, പരമേശ്വരൻ കുഴിയാത്തി, പാറശാല വിജയൻ, ആനന്ദ്, ആർച്ച, അരുൺനാഥ് പാലോട്, ശിവമുരളി, അനിൽ വർഗീസ്, 30 ഓളം ആദിവാസികളും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
Movies
ഹോംലി മീൽസ്, ബെൻ, പൊമ്പളൈ ഒരുമൈ, മ്യൂസിക്കൽ ചെയർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഫാന്റസി ചിത്രമായ ആന്റപ്പന്റ അത്ഭുത പ്രവർത്തികൾ 17ന് പ്രദർശനത്തിനെത്തുന്നു.
കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽനിന്ന് എ സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. വിപിൻ ആറ്റ്ലി, സാജിദ് യാഹ്യ എന്നിവരോടൊപ്പം ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ, ട്വിങ്കിൾ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിർവഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ, ഗാനരചന-വിപിൻ ആറ്റ്ലി, സെന്തിൽ കുമാർ, ഗോവിന്ദ് രാജ്, ദീപക് ശങ്കർ, എഡിറ്റർ-രാജേഷ് കോടോത്ത്, ഗോപകുമാർ നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഡിസൈനർ-മോസപ്പൻ, കല-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-രാജേഷ് നെടുങ്കണ്ടം, കോസ്റ്റ്യൂംസ്-സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആതിര യൂജിൻ, അഭിലാഷ് ചന്ദ്രൻ, നീതു മാത്യു, യൂജിൻ ഐസക്, ഓഡിയോഗ്രാഫി- മനോജ് മാത്യു, ഡിഐ-അഖിൽ പ്രസാദ്, സ്റ്റിൽസ്- ലിനു ഏബ്രഹാം കുര്യൻ, പരസ്യകല-ആർട്ടോ കാർപ്പസ്, പിആർഒ-എ.എസ്. ദിനേശ്.
Kerala
തിരുവനന്തപുരം: തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു , അഡീഷണൽ ഡയറക്ടർമാരായ പി.എ. ഷാജു, കെ.എസ്. അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരാകും.
ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി വീതം ഇരുപതു പേർക്ക് രണ്ടാം സമ്മാനമായി നൽകും. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷംവീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള സമ്മാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും നൽകും. 500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്പന തിങ്കളാഴ്ച ആരംഭിക്കും.
National
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പറ്റി സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
തുറമുഖം എങ്ങനെയൊക്കെയാണു ജനങ്ങൾക്ക് ഗുണകരമാകുന്നതെന്നും എന്തൊക്കെ തൊഴിലവസരങ്ങളാണ് തുറമുഖപദ്ധതി സൃഷ്ടിക്കുക എന്നതെല്ലാം വ്യക്തമാക്കുന്ന ധവളപത്രം കരാറിന്റെ സുതാര്യതയ്ക്കായി അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
District News
ഇരിങ്ങാലക്കുട: കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026ലെ പ്രവര്ത്തനവര്ഷ ലോഗോ പ്രകാശനംചെയ്തു.
സനീഷ്കുമാര് ജോസഫ് എംഎല്എയും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള് മോണ്. ആന്റു ആലപ്പാടനുംചേര്ന്ന് ലോഗോ പ്രകാശനം നിര്വഹിച്ചു.
കെസിവൈഎം സംസ്ഥാനസമിതി പ്രസിഡന്റ് ഷിബിന് ഷാജി, ജനറല് സെക്രട്ടറി കാസി പൂപ്പന്, സംസ്ഥാന ഡയറക്ടര് ഫാ. ഡിറ്റോ കൂള, ചാലക്കുടി ഫൊറോന വികാരി ഫാ. വര്ഗീസ് പാത്താടന്, ഇരിങ്ങാലക്കുട രൂപത ചെയര്മാന് സിബിന് പൗലോസ്, വൈസ് ചെയര്പേഴ്സണ് മരിയ വിന്സന്റ്, ജനറല് സെക്രട്ടറി ജിതിന് ആന്റണി, ജോയിന്റ് സെക്രട്ടറി ആഷ്ന നോബി, ട്രഷറര് എം.ബി. ആല്ബിന്, വനിതാ വിംഗ് കോ-ഓര്ഡിനേറ്റര് മരിയ ജോണി എന്നിവര് സന്നിഹിതരായി.
Movies
തമിഴ് നടൻ 'സൂരി' നായകനായി എത്തുന്ന പുതിയ സിനിമ മണ്ടാടി സെപ്റ്റംബർ നാലിന് പുറത്തിറങ്ങും. 'റോക്കി' എന്ന ചിത്രത്തിന് ശേഷം പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി.
ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് മഹിമ നന്പ്യാറാണ്. തെലുങ്ക് താരം സുഹാസാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർ.എസ്. ഇന്ഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്.
കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ-ഡ്രാമയായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആണ് പുർത്തിയായത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്ത് നടക്കുന്ന കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത്.
സത്യരാജ്, മിഥുൻ ജയ് ശങ്കർ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരാണ് മറ്റ് അഭിനയതാക്കൾ. ദേശിയ പുരസ്കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും എസ്.ആർ കതിർ ഛായഗ്രഹണവും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമാണ് റിലീസ് ചെയ്യുക.
International
ദുബായി: നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുബായിൽ കുടുങ്ങിപ്പോയ ഒഡീഷ സ്വദേശിനിക്ക് മോചനം. പാസ്പോർട്ട് പോലും കൈയിലില്ലാതെ വർഷങ്ങളായി ദുബായിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഹസ്ത മഹാനന്ദ എന്ന യുവതിയാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് മോചിപ്പിച്ച് നാട്ടിലേക്ക് അയച്ചത്.
മൂന്ന് കുട്ടികളുടെ അമ്മയായ ഹസ്ത 2019-ലാണ് യുഎഇയിൽ എത്തിയത്. 2022-ൽ ഒരു തവണ നാട്ടിൽ പോയി തിരിച്ചെത്തിയെങ്കിലും അതിനുശേഷം നാട്ടിലേക്ക് പോകാൻ തൊഴിലുടമ അനുവദിച്ചില്ല. മൂന്ന് വർഷത്തിലേറെയായി നാട്ടിലെ കുടുംബവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇതോടെ ഒഡീഷയിലുള്ള കുടുംബം ഒഡീഷ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നയതന്ത്ര ഇടപെടലിനായി നിർദേശം നൽകുകയും ചെയ്തു. ഇതിനിടെ കന്പനി നാട്ടിലേക്ക് വിടുന്നുണ്ടായിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഹസ്ത ഫേസ്ബുക്കിലൂടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു.
ഹസ്തയുടെ പാസ്പോർട്ട് നമ്പർ, വീസ വിവരങ്ങൾ എന്നിവ വഴി സ്പോൺസറെയും കമ്പനി മാനേജരെയും ഉദ്യോഗസ്ഥർ കണ്ടെത്തി. കോൺസുലേറ്റിന്റെ സമ്മർദത്തിനൊടുവിൽ മെയ് 12-ന് കമ്പനി മാനേജർ ഹസ്തയെ ദുബായി കോൺസുലേറ്റ് ഓഫീസിൽ എത്തിച്ചു.
കോൺസുലേറ്റിൽ എത്തിച്ച ഹസ്തയുടെ വീസയും ലേബർ കോൺട്രാക്റ്റും അധികൃതർ റദ്ദാക്കി. തുടർന്ന് കോൺസുലേറ്റ് പരിസരത്ത് അവർക്ക് 15 ദിവസത്തോളം താമസവും ഭക്ഷണവും നൽകി. ഹസ്തയ്ക്ക് ലഭിക്കാനുണ്ടായിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനിയെക്കൊണ്ട് വാങ്ങി നൽകാൻ കോൺസുലേറ്റിന് സാധിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നാണ് കോൺസുലേറ്റ് ഇവർക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നൽകിയത്.
National
ഇംഫാൽ: മണിപ്പുരിൽ നാഗ വിഭാഗക്കാർ ബന്ദികളാക്കിയ 14 കുക്കികളുടെ മോചനം വൈകുന്നു.
ബന്ദികളുടെ മോചനത്തിന് തീരുമാനമായിരുന്നുവെങ്കിലും നാഗ സംഘടനയിലെ യുവനേതാക്കളുടെ എതിർപ്പിനെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.
തിങ്കളാഴ്ച രണ്ടു മണിക്ക് ബന്ദികളെ മോചിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കുകയാണെന്ന് യുണൈറ്റഡ് നാഗ കൗൺസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു. കഴിഞ്ഞമാസം 13 നാണ് കുക്കികളെ സായുധസംഘം ബന്ദികളാക്കിയത്.
മോചനത്തിനായി നാഗ സംഘടനകളുടമായി നിരവധി തവണ ചർച്ചകൾ നടന്നിരുന്നു.
Movies
മാനവരാശിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ചില വിശ്വാസപ്രമാണങ്ങളുടെ പൊളിച്ചെഴുത്തിന്റെ കാഹളം മുഴക്കിയെത്തുന്ന സസ്പെൻസ് ക്രൈം ആക്ഷൻ ത്രില്ലർ കിരാത 29ന് പ്രദർശനത്തിനെത്തുന്നു.
എം.ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, തുളസീദാസ്, ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, ഇടത്തൊടി ഭാസ്ക്കരൻ, നീനാ കുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി തുടങ്ങിയവർ അഭിനയിക്കുന്നു.
ബാനർ-ഇടത്തൊടി ഫിലിംസ്, നിർമാണം-ഇടത്തൊടി ഭാസ്ക്കരൻ, ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം-റോഷൻ കോന്നി, രചന- ജിറ്റ ബഷീർ, ചീഫ് അസോ. ഡയറക്ടേഴ്സ്- കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം, സംഗീതം- സജിത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ- സജിത് സത്യൻ, വിതരണം- ഇടത്തൊടി ഫിലിംസ് (സുധൻരാജ്), പിആർഒ- അജയ് തുണ്ടത്തിൽ.
National
ഇംഫാൽ: മണിപ്പുരിൽ സായുധസംഘം അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയ ആളുകളെ മോചിപ്പിക്കുന്നതിനു ശ്രമം തുടരുന്നു.
മണിപ്പുർ സർക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സാമൂഹ്യസംഘടനകളുമാണു മോചനത്തിനു ശ്രമിക്കുന്നത്. കാങ്പോക്പി, സേനാപതി ജില്ലകളിൽ ബന്ദിയാക്കപ്പെട്ട 38 പേരിൽ 31 പേരെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി വിട്ടയച്ചിരുന്നു.
അവശേഷിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് ലഭ്യമായിട്ടില്ല. തഡോ ബാപിസ്റ്റ് അംഗങ്ങളായ മൂന്ന് പാസ്റ്റർമാർ വെടിയേറ്റുമരിച്ചതിനെത്തുടർന്നാണ് വിവിധഭാഗങ്ങളിൽനിന്നായി ആളുകളെ ബന്ദികളാക്കിയത്.
Kerala
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ ഊർജിതമാക്കിയതായി റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്ച പൂർത്തിയാകുന്നതോടെ മോചനത്തിനുള്ള വഴി തെളിയും. ശിക്ഷാ കാലാവധി കഴിയുന്ന മുറയ്ക്ക് ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വീസ നൽകുന്നതോടെ സൗദി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ പൂർത്തിയാകും. തുടർന്ന് യാത്രാ തീയതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയിൽ, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട്) ഇന്ത്യൻ എംബസി തയാറാക്കിയതായി സാമൂഹികപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയുമായ സിദ്ദിഖ് തുവ്വൂർ പറഞ്ഞു.
ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും വിഷയത്തിൽ കൃത്യമായി ഇടപെടുന്നുണ്ടെന്നും കാലതാമസമില്ലാതെ മോചനം സാധ്യമാകുമെന്നും സഹായ സമിതി പ്രത്യാശ പ്രകടിപ്പിച്ചു.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൾ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് 34 കോടി ദയാധനം നല്കിയതിന്റെ പശ്ചാത്തലത്തില് കോടതി അബ്ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
International
ഇസ്ലാമാബാദ്: ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ച ഇറേനിയൻ ആസ്തികൾ വിട്ടുകൊടുക്കാൻ അമേരിക്ക സമ്മതിച്ചതായി റിപ്പോർട്ട്.
ഖത്തറിലെയും ഇതര രാജ്യങ്ങളിലെയും ബാങ്കുകളിലുള്ള ഇത്തരം ആസ്തികൾ ഇറാനു തിരികെ ലഭിക്കും.ഇസ്ലാമാബാദിലെ ഇറാൻ-യുഎസ് സമാധാന ചർച്ചകൾക്കിടെയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടില്ലെന്ന് ഉറപ്പാക്കാനാണ് അമേരിക്ക ഇത്തരമൊരു വിട്ടുവീഴ്ചയ്ക്കു തയാറായതെന്നു സൂചനയുണ്ട്. ഹോർമുസിലെ സഞ്ചാരസ്വാതന്ത്ര്യം ഇസ്ലാമാബാദ് ചർച്ചയിലെ പ്രധാന വിഷയമാണ്.
അതേസമയം, ആസ്തികൾ വിട്ടുകൊടുക്കുന്നകാര്യം സ്ഥിരീകരിക്കാൻ അമേരിക്കൻ വൃത്തങ്ങൾ തയാറായിട്ടില്ല.
യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായിട്ടാണ്, ഗൾഫിൽനിന്ന് എണ്ണടാങ്കറുകൾ പുറത്തേക്കു കടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്.
ഇതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയർന്നു. അമേരിക്കയുമായി രണ്ടാഴ്ച വെടി നിർത്താൻ സമ്മതിച്ചെങ്കിലും ഹോർമുസിൽ ഇറാന്റെ നിയന്ത്രണം തുടരുകയാണ്. കപ്പലുകളിൽനിന്ന് ഇറാൻ ടോൾ പിരിക്കുന്നതായി ആരോപണമുണ്ട്.
Kerala
കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമായി നിര്മിക്കുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്ജി ഹൈക്കോടതി വിധി പറയാന് മാറ്റി.
District News
വിഴിഞ്ഞം : അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ജനാവലിയെ ഇളക്കിമറിച്ചു നടന്ന ക്രിക്കറ്റ് കൊട്ടിക്കലാശത്തിന്റെ അലയൊലികൾ മാറും മുൻപ് കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസൺ വിഴിഞ്ഞത്തെത്തി. എത്ര ഉയരങ്ങളിൽ എത്തിയാലും ജന്മനാടിനെയും ജന്മം നൽകിയ മാതാപിതാക്കളെയും മറക്കില്ലെന്നു തെളിയിച്ചായിരുന്നു വരവ്. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ രണ്ടു ദിവസം മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കണമെന്ന ആഗ്രഹവും സഞ്ജു പങ്കുവച്ചു.
ഞായറാഴ്ച നടന്ന നിർണായക മത്സരത്തിൽ ന്യൂസിലാന്റിനെ നിലംപരിശാക്കിയ ശേഷമാണ് നാട്ടിലേക്കു വിമാനം കയറിയത്. ഇന്നലെ വൈകുന്നേരത്തോടെ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിലെ വീട്ടിലേക്കുള്ള സഞ്ജുവിന്റെ അപ്രതീക്ഷിത വരവും ഒരു കൂട്ടർ ഉത്സവമാക്കി.
തന്നെകാണാനെ ത്തിയ നാട്ടുകാരെ കൈകൂപ്പി അഭിവാദ്യം ചെയ്യാനും സ ഞ്ജു മറന്നില്ല. സുരക്ഷയൊരുക്കാൻ വിഴിഞ്ഞം പോലീസും രംഗത്തുണ്ടായിരുന്നു. വളരെ വിഷമ ത്തോടെയാണ് തിരുവനന്തപുരത്തുനിന്നും ലോകകപ്പിനായി യാത്ര തിരിച്ചതെന്നും നല്ല പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ഈ പ്രകടനവും വിജയവും എന്നും തന്നോടൊപ്പംനിന്നു കരുത്ത് പകരുന്നസ്വന്തം നാട്ടുകാർക്കായി ഡെഡിക്കേറ്റ് ചെയ്യുന്നതായും സഞ്ജു വ്യക്തമാക്കി.
സച്ചിന്റെ ഭാഗത്തു നിന്നുണ്ടായ പിന്തുണ ഏറെ സഹായിച്ചു. അദ്ദേഹത്തിന്റെ കരിയറിലെ കാര്യങ്ങൾ അടക്കം പറഞ്ഞുതന്നു. ഫൈനലിനു മുൻപും ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു. ആ പിന്തുണ ഏറെ സഹായകരമായി മാറി എന്നും സഞ്ജു പറഞ്ഞു.
നാടിന്റെ അഭിമാനമായി മാറിയ സഞ്ജുവിന് പൗരാവലിയുടെ സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. കഴിഞ്ഞദിവസം നടന്ന ക്രിക്കറ്റ് കൊട്ടിക്കലാശത്തിൽ സഞ്ജുവിന്റെ പ്രകടനം ഉറക്കമിളച്ച് ആസ്വദിച്ച് ആവേശംകൊണ്ടവരാണ് നാട്ടുകാർ. തങ്ങളുടെ എല്ലാമെല്ലാമായ ഹീറോയ്ക്ക് ഹൃദ്യമായ സ്വീകരണം തന്നെയുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.
Kerala
കൊച്ചി: 'കേരളാ സ്റ്റോറി-2 ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള് ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്മാതാക്കള് സമര്പ്പിച്ച ഹര്ജിയിൽ ഇന്ന് വിധി പറയും. വ്യാഴാഴ്ച രാത്രിയിൽ അടിയന്തര വാദം കേട്ട ഡിവിഷന് ബെഞ്ച് അപ്പീല് ഹര്ജി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു.
അപ്പീൽ അടിയന്തരമായി പരിഗണിച്ച സാഹചര്യത്തിൽ സിനിമയുടെ റിലീസ് ഇന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ വിധി പറയാൻ മാറ്റിയതോടെ റിലീസ് തീയതിയും മാറ്റി.
ജസ്റ്റീസുമാരായ ശുശ്രുത് അരവിന്ദ് ധര്മാധികാരി, പി.വി. ബാലകൃഷ്ണന് എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിംഗ് ചേര്ന്നായിരുന്നു അപ്പീല് പരിഗണിച്ചത്.
ഇന്ന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാല് അടിയന്തരമായി നിര്മാതാക്കള് സിംഗിള് ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന് ബെഞ്ചിനെ സമീപിച്ചതിനാലാണു രാത്രി വൈകി സിറ്റിംഗ് നടത്തിയത്. എന്നാൽ, വിധി ചേംബറില് പറയാമെന്നു പറഞ്ഞ് കോടതി പിരിഞ്ഞു.
15 ദിവസത്തേക്കു പ്രദര്ശനാനുമതി തടയാനും സെന്സര് ബോര്ഡിനോട് വീണ്ടും സിനിമ കണ്ട് തീരുമാനമെടുക്കാനും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്ദേശിച്ചിരുന്നു. എന്നാൽ സ്വകാര്യവ്യക്തികള് നല്കിയ ഹര്ജി നിലനില്ക്കില്ലെന്നും ഇത്തരമൊരു ഹര്ജി നല്കാന് അധികാരമില്ലെന്നും നിര്മാതാക്കള് ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: വിവാദ ചലച്ചിത്രം "കേരള സ്റ്റോറി ടു' വെള്ളിയാഴ്ച റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിള് ബഞ്ച് ഉത്തരവിനെതിരെ നിര്മാതാക്കള് ഡിവിഷന് ബഞ്ചില് നല്കിയ അപ്പീലില് അടിയന്തര വാദം കേട്ടെങ്കിലും സ്റ്റേ നീക്കിയില്ല.
അപ്പീൽ ഉത്തരവ് പറയാനായി മാറ്റി. വെള്ളിയാഴ്ചയാണ് ഹർജിയിൽ ഉത്തരവ് പറയുക. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരുടെ ബഞ്ചാണ് അപ്പീൽ പരിഗണിച്ചത്. രാത്രി പ്രത്യേക സിറ്റിംഗ് ചേർന്നായിരുന്നു അപ്പീൽ പരിഗണിച്ചത്.
സിനിമ സംസാരിക്കുന്നത് സാമൂഹിക വിപത്തുകളെ കുറിച്ചാണെന്നും കേരളത്തെ അപമാനിക്കുന്നില്ലെന്നും നിര്മാതാക്കള് കോടതിയിൽ വാദിച്ചു. സിംഗിള് ബഞ്ച് ജഡ്ജ് സിനിമ കാണാമെന്ന് പറഞ്ഞെങ്കിലും നിങ്ങള് അതില് താത്പര്യപെട്ടില്ലലോയെന്നും കോടതി ചോദിച്ചു.
ഒരു മതത്തിലെ ഒരു ചെറിയ വിഭാഗത്തെ കുറിച്ചാണ് പറയുന്നതെന്നും ആ മതം പൂര്ണമായും അങ്ങനെയാണെന്ന് സിനിമയില് ഒരിടത്തും പറയുന്നില്ലെന്നും നിര്മാതാക്കള്ക്ക് വേണ്ടി അഭിഭാഷകൻ എസ്. ശ്രീകുമാർ വാദിച്ചു.
എന്നാല് മതം മാറ്റി സ്ത്രീകളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന് ഹര്ജിക്കാരും കോടതിയെ അറിയിച്ചു. ജസ്റ്റിസ് ബെച്ചുകുര്യന്റെ ബഞ്ച് ആണ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്.
കണ്ണൂര് ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്ജി നല്കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താനുള്ളതാണെന്നും ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
Movies
വിവാദ ചിത്രം കേരള സ്റ്റോറി 2ന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റിലീസ് തടഞ്ഞത്.
സിനിമ മുഴുവനായി കണ്ടതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും സമയപരിമിധി കാരണം ടീസർ കണ്ടതിന് ശേഷമായിരുന്നു കോടതിയുടെ തീരുമാനം.
15 ദിവസത്തേക്കാണ് സിനിമയുടെ റിലീസിന് കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്. ചിത്രത്തിന്റെ ടീസറിൽ ഒരു കൂട്ടമാളുകൾ ചേർന്ന് പെൺകുട്ടിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി എത്തിയത്.
കേരളത്തിന്റെ പേരിൽ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എന്നുള്ള അവകാശവാദവുമായി എത്തിയ സിനിമ ആയതിനാൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കോടതി ഇടപട്ടത്.
എന്നാൽ സിനിമയുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് കോടതിക്ക് അവകാശമില്ലന്നും സെന്സർ ബോർഡിനാണ് ഇതിനുള്ള അവകാശമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാക്കൾ തടസ ഹർജിയുമായി എത്തിയിരുന്നു.
സിനിമയുടെ റിലീസ് വൈകയാൽ നിർമാതാക്കൾക്ക് കടുത്ത സാന്പത്തിക നഷ്ടമുണ്ടാകുമെന്ന് ഉൾപ്പെടെ നിർമാതാക്കൾ കോടതയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിർമാതാക്കളുടെ ഇത്തരം വാദങ്ങളെ തള്ളിയാണ് ഹൈക്കോടതിയുടെ സ്റ്റേ.
Kerala
കൊച്ചി: കേരള സ്റ്റോറി-2 സിനിമയുമായി ബന്ധപ്പെട്ട ഹരജികളില് വാദം പൂര്ത്തിയാക്കി വേഗം തീരുമാനമെടുക്കണമെന്ന നിര്മാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി. വെള്ളിയാഴ്ചയാണ് കേരള സ്റ്റോറി-2 റിലീസിന് ഒരുങ്ങുന്നത്. അതിനാലാണ് ഇന്ന് രാവിലെ വാദം കേള്ക്കാനായി നിര്മാതാക്കള് കോടതിയോട് ആവശ്യപ്പെട്ടത്.
സിനിമ റിലീസ് ചെയ്യുന്നതിനെതിരെ ഉത്തരവുകള് ഉണ്ടാവുകയാണെങ്കില് അപ്പീല് നല്കാന് വേണ്ടിയാണ് നിര്മാതാക്കളുടെ ആവശ്യം. എന്നാല് ഈ ആവശ്യം അംഗീകരിക്കാന് കോടതി തയാറായില്ല. ഉച്ചയ്ക്ക് രണ്ടു മണിക്ക് വാദം കേട്ട് തീരുമാനമെടുക്കുമെന്ന് ജസ്റ്റീസ് ബിച്ചു കുര്യന് അറിയിച്ചു.
ഹൈക്കോടതി സിനിമ കാണുന്നതില് നിര്മാതാക്കള് ബുധനാഴ്ച എതിര്പ്പ് അറിയിച്ചിരുന്നു. അതിനാല് സിനിമ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോടതിയുടെ നിര്ദേശ പ്രകാരം നിര്മാതാക്കള് ടീസറിന്റെ പരിഭാഷ സമര്പ്പിച്ചിട്ടുണ്ട്.
കണ്ണൂര് സ്വദേശി ശ്രീദേവ് നമ്പൂതിരി, അതുല് റോയി എന്നിവരാണ് ഹരജി നല്കിയത്. കേരളത്തെ വര്ഗീയതയുടെയും മതപരിവര്ത്തത്തിന്റെയും നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നത് എന്നാണ് ഹരജികളിലെ പ്രധാന ആരോപണം.
Kerala
കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ളതെന്ന് ആരോപണമുയര്ന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് വിലക്കണമെന്നാവശ്യപ്പെട്ടു പ്രതി അഫാന്റെ പിതാവ് നല്കിയ ഹര്ജി ഹൈക്കോടതി പത്തിലേക്കു മാറ്റി.
Movies
വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.
സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.
സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.
Kerala
മുണ്ടക്കയം: ക്രൈസ്തവസമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ തയാറാക്കി നൽകിയ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ.
മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നടന്ന സീറോമലബാര് സഭാ സമുദായശക്തീകരണ വർഷത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരവധി കാര്യങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കിയെന്നു പറയുമ്പോഴും അത് എന്തൊക്കെയാണെന്ന് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകുമെന്ന വിശ്വാസമാണുള്ളതെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
എകെസിസിക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും ചായ്വില്ലെന്നും സമുദായത്തി നിലനിൽപ്പാണ് അതിന്റെ രാഷ്ട്രീയമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
സമുദായത്തിന്റെ വേദന സ്വന്തം വേദനയാണെന്ന ബോധ്യം അംഗങ്ങൾക്കുണ്ടാകണമെന്നും അതാണ് സമുദായശക്തീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ വികാരി റവ. ഡോ. ജെയിംസ് മുത്തനാട്ട് സ്വാഗതവും എകെസിസി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് ആമുഖ സന്ദേശവും നൽകി. വികാരി ജനറാൾ റവ. ഡോ. സെബാസറ്റ്യൻ കൊല്ലംകുന്നേൽ അനുഗ്രഹപ്രഭാഷണവും നടത്തി.
കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം, എകെസിസി രൂപത പ്രസിഡന്റ് കെ.കെ. ബേബി കണ്ടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പി. ജോസ്, ജോയിന്റ് സെക്രട്ടറി അഡ്വ. ഷാൻസി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. പിന്നീട് നസ്രാണി പാരമ്പര്യത്തിലുള്ള വിവിധ കലാപരിപാടികളുടെ അവതരണവും നടത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച മുരാരി ബാബു ജയിലിൽ നിന്ന് പുറത്തിറങ്ങി. ദ്വാരപാലക ശിൽപ കേസിലും കട്ടിളപ്പാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്.
മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാൻ അനുമതി നൽകിയത്. ഗൂഢാലോചനയിൽ അടക്കം മുരാരിക്ക് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
National
ന്യൂഡൽഹി: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്ക പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള മറിനേര എന്ന കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ വിട്ടയച്ചു.
ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി സെർജിയോ ഗോർ സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് നടപടി. കപ്പലിലെ 28 ജീവനക്കാരിൽ മൂന്ന് ഇന്ത്യക്കാർക്ക് പുറമേ 17 യുക്രെയ്നികളും രണ്ട് റഷ്യക്കാരും ആറ് ജോർജിയക്കാരുമാണ് ഉണ്ടായിരുന്നത്.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി.
പിന്നാലെ, കരീബിയൻ കടലിലും വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പലും പിടിച്ചെടുത്തിരുന്നു. ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്.
ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കപ്പൽ പിടിച്ചെടുക്കാൻ യുഎസ് സൈന്യത്തിനു ബ്രിട്ടിഷ് സൈന്യം പിന്തുണ നൽകിയിരുന്നു.
Movies
വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ പ്രതികരണവുമായി രവി മോഹൻ. വിജയ്യ്ക്ക് ഒരു തിയതിയുടെ ആവശ്യമില്ലെന്നും ഇത് റിലീസ് ആകുന്നതെന്നാണോ അന്നാണ് പൊങ്കലെന്നും രവി മോഹൻ പറയുന്നു.
സെൻസർ ബോർഡിന്റെ അപ്രതീക്ഷിത തീരുമാനങ്ങളിൽ റിലീസ് വൈകിയതിൽ ഹൃദയം തകരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
‘‘ഹൃദയം തകർന്നു വിജയ് അണ്ണാ.. ഒരു സഹോദരൻ എന്ന നിലയിൽ, അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല.. അങ്ങ് തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ, അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്.’’രവി മോഹൻ കുറിച്ചു.
സിനിമയിൽ നിന്നും വിജയ്യ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ നടൻ കൂടിയാണ് രവി.
പൊങ്കൽ റിലീസ് ആയി ഈ വെള്ളിയാഴ്ച തിയറ്ററിലെത്താനിരുന്ന ചിത്രമാണ് ജനനായകൻ. എന്നാൽ ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങൾ കാരണം റിലീസ് തീയതി നീട്ടുകയാണെന്ന് നിർമ്മാതാക്കളായ കെവിഎൻ (KVN) പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു.
ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതാണ് റിലീസ് മുടങ്ങാൻ പ്രധാന കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുകയാണ്. ഹർജിയിൽ വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി പറയൂ എന്ന് കോടതി വ്യക്തമാക്കിയതോടെയാണ് റിലീസ് മാറ്റാൻ നിർമാതാക്കൾ നിർബന്ധിതരായത്.
അതേസമയം രവി മോഹനും ശിവകാർത്തികേയനും പ്രധാനവേഷത്തിലെത്തുന്ന പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലായിട്ടുണ്ട്. ചിത്രം ജനുവരി പത്തിനായിരുന്നു റിലീസ് ചെയ്യേണ്ടത്. എന്നാൽ ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
National
ചെന്നൈ: വിജയ്യുടെ അവസാന ചിത്രമായ ജനനായകൻ റിലീസ് മാറ്റി.വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യില്ലെന്ന് കെവിഎൻ പ്രൊഡക്ഷൻസ് സ്ഥിരീകരിച്ചു. പുതിയ തീയതി പിന്നീട് തീരുമാനിക്കും.
സെൻസർ സർട്ടിഫിക്കറ്റിനു വേണ്ടി നിർമാതാക്കൾ നൽകിയ ഹർജിയിൽ ഒമ്പതിനാണ് മദ്രാസ് ഹൈക്കോടതി വിധി പറയുന്നത്. ചിത്രം റിലീസാവാനിരുന്നതും അതേ ദിവസമാണ്. അതിനാലാണ് റിലീസ് തീയതി മാറ്റിയത്.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒമ്പതിനു നിശ്ചയിച്ച ചിത്രത്തിന്റെ റിലീസ് പത്തിലേക്കു മാറ്റുന്നതിൽ എതിർപ്പുണ്ടോയെന്നു കോടതി ചോദിച്ചിരുന്നു.
National
ചെന്നൈ: വിജയ്യുടെ അവസാന സിനിമയായ ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ. സെൻസർ സർട്ടിഫിക്കറ്റിനു വേണ്ടി നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ ഒമ്പതിലേക്കു മാറ്റി.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രം വീണ്ടും പരിശോധിക്കാൻ അധികാരമുണ്ടെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി.
സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉണ്ടെന്നും വിദഗ്ധർ കാണണമെന്നുമാണ് ബോർഡിന്റെ വിശദീകരണം. സിനിമയിൽ 27 കട്ട് വരുത്തിയെന്ന് നിർമാതാക്കൾ കോടതിയിൽ വ്യക്തമാക്കി. ഒമ്പതിനു നിശ്ചയിച്ച റിലീസ് 10ലേക്കു മാറ്റുന്നതിൽ എതിർപ്പുണ്ടോയെന്നും കോടതി ചോദിച്ചു.
500 കോടി രൂപ ചെലവിൽ നിർമിച്ച ചിത്രം 5000 തീയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നീക്കം. അതേസമയം ചില തീയറ്ററുകളിൽ മുൻകൂർ ബുക്കിംഗും തുടങ്ങിയിട്ടുണ്ട്.
Movies
തി-ധനുഷ് ചിത്രം തേരേ ഇഷ്ക് മേ ഒടിടിയിലേക്ക്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമാണ് തേരേ ഇഷ്ക് മേ. 2025ലെ സൂപ്പർ ഹിറ്റായ ഈ ചിത്രം ജനുവരി 23 മുതൽ നെറ്റ്ഫ്ളിക്സിൽ കാണാം.
സയാര, ഏക് ദീവാനേ കി ദീവാനിയത്ത് എന്നീ ചിത്രങ്ങൾക്കുശേഷം പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമയാണ് തേരേ ഇഷ്ക് മേ. ആനന്ദ് എൽ.റായ് സംവിധാനം ചെയ്ത ചിത്രം, ഇന്ത്യയിൽ 116.71 കോടി രൂപയും ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 161.96 കോടി രൂപയും നേടി.
റൊമാന്റിക് ഫാമിലി ഡ്രാമയിൽ ധനുഷ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശങ്കർ ഗുരുക്കൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കൃതി സനോൻ മുക്തി ബെനിവാളായി എത്തുന്നു. പ്രകാശ് രാജ്, സുശീൽ ദഹിയ, വിനീത് കുമാർ സിംഗ്, ജയ ഭട്ടാചാര്യ, ടോട്ട റോയ് ചൗധരി, പ്രിയാൻഷു പൈൻയുലി, ചിത്തരഞ്ജൻ ത്രിപാഠി എന്നിവരാണ് മറ്റ് പ്രധാന കഥാത്രങ്ങൾ.
Kerala
തൃശൂർ: തിരുവനന്തപുരത്തു 19 മുതൽ 21 വരെ നടക്കുന്ന ഭിന്നശേഷി സർഗോത്സവം ‘സവിശേഷ’യുടെ ലോഗോ പ്രകാശനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. കേൾവിവെല്ലുവിളി നേരിടുന്ന ആലുവ സ്വദേശി കെ.എം. അബ്ദുൾ ഷുക്കൂറാണ് ലോഗോ ഡിസൈൻ ചെയ്തത്.
ഒട്ടേറെ സർക്കാർ, സർക്കാരിതര പ്രോഗ്രാമുകൾക്കായി അബ്ദുൾ ഷുക്കൂർ ലോഗോ ഡിസൈൻ ചെയ്തിട്ടുണ്ട്. ലോഗോയ്ക്കുള്ള പുരസ്കാരം ‘സവിശേഷ’യുടെ ഉദ്ഘാടനവേദിയിൽ സമ്മാനിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
Movies
ഷെയിൻ നിഗം നായകനായ സ്പോർട്സ് ആക്ഷൻ സിനിമ ബൾട്ടി ഒടിടി പ്രദർശനത്തിനെത്തുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നതെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ രചനയും സംവിധാനവും ഉണ്ണി ശിവലിംഗമാണ്. എസ്ടികെ ഫെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രോഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
കേരള-തമിഴ്നാട് അതിർത്തിയിൽ കബഡിയുടെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. സെപ്റ്റബർ 26 നായിരുന്നു ചിത്രം തീയറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ബൾട്ടിക്ക് ലഭിച്ചത്. ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്.
പഞ്ചമി റൈഡേഴ്സ് എന്ന കബഡി ക്ലബിന്റെ എല്ലാമെല്ലാമാണ് കാപ്റ്റൻ കുമാറും ബള്ട്ടി പ്ലെയര് ഉദയനുമടക്കമുള്ളവര്. ഗ്രൗണ്ടില് അസാധ്യ മെയ്വഴക്കത്തിലൂടെ കബഡി മത്സരം കളിക്കുന്ന ഈ സുഹൃത്തുക്കളുടെ കഥയ്ക്കൊപ്പം അന്നാട്ടില് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മൂന്ന് സംഘം വട്ടിപ്പലിശക്കാരുടെ പകയും പ്രതികാരവും ചതിയും കൊടുംക്രൂരതയുമെല്ലാം പറയുന്നു ബള്ട്ടി
സായ് അഭ്യങ്കർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: അലക്സ് ജെ. പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് .എസ് എന്നിവർ നിർവഹിച്ചിരിക്കുന്നു. പാര്സ് ഫിലിംസ് ആണ് സിനിമയുടെ ഓവര്സീസ് വിതരണക്കാര്.
NRI
ന്യൂജഴ്സി: തിരുഹൃദയങ്ങളെ വീണ്ടും പരിശുദ്ധ കുർബാനയുടെ ദിവ്യാനുഭവത്തിലേക്ക് നയിക്കുന്ന ആത്മീയശ്രാവ്യമായ ക്രിസ്തീയ ഗാനം ന്ധകൂദാശകളുടെ കൂദാശ’ സിയോൺ സോംഗ്സ് പുറത്തിറക്കി. ഗാനത്തിന്റെ ഔഡിയോ ലോഞ്ച് ഫാ. ജോസഫ് വടക്കേപറമ്പിൽ നിർവഹിച്ചു.
ദൈവവചനങ്ങളുടെ ആഴം പകർന്നുവരികൾ രചിച്ചത് ചെംസ്ഫോർഡ് (യുകെ) സ്വദേശിയായ പിങ്കു തോമസ് ആണെങ്കിൽ, സംഗീതത്തിന് ഭക്തിനിരതമായ സ്വരഭാവം നൽകിയിരിക്കുന്നത് പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞന്മാരായ സ്കറിയ ജേക്കബ്, പിങ്കു തോമസ് എന്നിവർ ചേർന്നാണ്.
അണിയറപ്രവർത്തകർ:
ഓർക്കസ്ട്രേഷൻ: സ്കറിയ ജേക്കബ്, ഫ്ലൂട്ട്: ജോസി ആലപ്പുഴ, വീണ: ബിജു, കോറസ്: സോജി & അഞ്ജലി, മിക്സ് & മാസ്റ്റർ ജിൻട്ടോ ജോൺ (ഗീതം സ്റ്റുഡിയോ, കൊച്ചി), എഡിറ്റിംഗ്: ഉണ്ണി തൊടുപുഴ, ഡിസൈൻ: അസ്ട്ര, വിഡിയോ: ഗ്ലോബൽ ക്രിയേഷൻ (നോബി), മാജിക് റെയ്സ് (റിജോ), സരിൻ, ഫോട്ടോഗ്രാഫി: ക്ലാരിറ്റി വെഡിംഗ്സ് (കണ്ണൻ), ട്രീംമ്സ് ഇവൻറ്റ്സ് (സെബിൻ)
റിലീസ് ദിനത്തിൽ തന്നെ വിശ്വാസികളുടെ മനം കവർന്ന ഈ ഗാനം യുട്യൂബിൽ ലഭ്യമാണ്.
Kerala
മുംബൈ: ഭീമ-കൊറേഗാവ് കേസിൽ ജാമ്യം ലഭിച്ച മലയാളിയും ഡൽഹി സർവകലാശാല മുൻ പ്രഫസറുമായ ഹാനി ബാബു ജയിൽ മോചിതനായി.
അഞ്ച് വർഷത്തിന് ശേഷമാണ് ഹാനി ബാബു ജയിൽ മോചിതനായത്. ബോംബെ ഹൈക്കോടതിയാണ് ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്. നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈക്കോതി ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്. ജയിലിൽ കഴിയവെ ഹാനി ബാബു ജാമ്യം തേടി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ബോംബെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹാനി വീണ്ടും കോടതിയെ സമീപിച്ചത്.
2020 ജൂലൈ 28നാണ് അഞ്ച് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഹാനി ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2019 സെപ്റ്റംബറിലും 2020 ഓഗസ്റ്റിലും നടന്ന റെയ്ഡുകളിൽ ഹാനിയുടെ പുസ്തകങ്ങൾ, രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
Movies
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ ആറിന് തിയറ്ററുകളിലെത്തും.
ജാഫർ ഇടുക്കി, ബാബു രാജ്, റോഷന് ബഷീര്, ചന്തു സലിംകുമാര്, രാധിക രാധാകൃഷ്ണൻ എന്നിവരും പോസ്റ്ററിലുണ്ട്. ഏബ്രിഡ് ഷൈന് സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്.
പ്രതികാരത്തിന്റെ ആഴമേറിയ കഥയാവും റേച്ചല് എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന് ഷാജോണ്, റോഷന് ബഷീര്, ചന്തു സലിംകുമാര്, രാധിക രാധാകൃഷ്ണന്, ജാഫര് ഇടുക്കി, വിനീത് തട്ടില്, ജോജി, ദിനേശ് പ്രഭാകര്, പോളി വത്സൻ, വന്ദിത മനോഹരന് തുടങ്ങിയവരും ചിത്രത്തില് പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില് എൻ.എം.ബാദുഷയും രാജന് ചിറയിലും എബ്രിഡ് ഷൈനും ചേര്ന്നാണ് ചിത്രം നിർമിക്കുന്നത്.
രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നത്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്, ഷൈമാ മുഹമ്മദ് ബഷീർ.
Movies
യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി പ്രശസ്ത ഹോളിവുഡ് സംവിധായകൻ മെൽ ഗിബ്സൺ സംവിധാനം ചെയ്തു നിർമിച്ചു വന് വിജയമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ ‘ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ റിലീസ് തീയതി നീണ്ട കാത്തിരിപ്പിനൊടുവില് പ്രഖ്യാപിച്ചു.
ചിത്രം രണ്ടു ഭാഗങ്ങളായാണു പുറത്തിറക്കുന്നതെന്നും 2027ലെ വിശുദ്ധ വാരത്തില് റിലീസ് ചെയ്യുമെന്നും നിർമാതാക്കളായ ലയൺസ് ഗേറ്റ് ഫിലിം കമ്പനി പ്രഖ്യാപിച്ചു.
ചിത്രത്തിന്റെ ആദ്യഭാഗം 2027 മാർച്ച് 26ന് ദുഃഖവെള്ളിയാഴ്ച റിലീസ് ചെയ്യും. രണ്ടാം ഭാഗം ഏതാനും ആഴ്ചകൾക്കുശേഷം മേയ് ആറിന് സ്വര്ഗാരോഹണ തിരുനാൾ ദിനത്തിലും റിലീസ് ചെയ്യും.
എക്സില് പങ്കുവച്ച പോസ്റ്റിലൂടെയാണ് പ്രേക്ഷകരുടെ വര്ഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ട് ലയൺസ് ഗേറ്റ് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചത്. ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യേശുവിന്റെ വേഷമിട്ട ജിം കാവിയേസല് തന്നെയായിരിക്കും ‘ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റി’ലും യേശുവായി എത്തുക.
2004ല് മെല് ഗിബ്സന് സംവിധാനം ചെയ്ത ‘ദ പാഷന് ഓഫ് ക്രൈസ്റ്റ്’ ചിത്രം സിനിമാചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. 30 ദശലക്ഷം ഡോളര് ചെലവില് നിർമിച്ച സിനിമ ആഗോളതലത്തില് 611 ദശലക്ഷം ഡോളറാണു വാരിക്കൂട്ടിയത്.
370.8 ദശലക്ഷം ഡോളറിന്റെ കളക്ഷനുമായി വടക്കേ അമേരിക്കയില് ആര് റേറ്റഡ് ചിത്രങ്ങളില് ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രംകൂടിയാണിത്.
ഐക്കൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന ‘ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റി’ ന്റെ നിർമാണ ജോലികള് പുരോഗമിക്കുകയാണ്.