x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഞ്ജു സാം​സ​ൺ വി​ഴി​ഞ്ഞ​ത്ത്; ആവേശത്തിൽ നാട്ടുകാർ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: March 10, 2026 06:40 AM IST | Updated: March 10, 2026 06:40 AM IST

വി​ഴി​ഞ്ഞം : അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേഡി​യ​ത്തി​ൽ തി​ങ്ങി നി​റ​ഞ്ഞ ജ​നാ​വ​ലി​യെ ഇ​ള​ക്കി​മ​റി​ച്ചു ന​ട​ന്ന ക്രി​ക്ക​റ്റ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ മാ​റും മു​ൻ​പ് കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ സ​ഞ്ജു സാം​സ​ൺ വി​ഴി​ഞ്ഞ​ത്തെ​ത്തി. എ​ത്ര ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​യാ​ലും ജ​ന്മ​നാ​ടി​നെ​യും ജ​ന്മം ന​ൽ​കി​യ മാ​താ​പി​താ​ക്ക​ളെ​യും മ​റ​ക്കി​ല്ലെ​ന്നു തെ​ളി​യി​ച്ചാ​യി​രു​ന്നു വ​ര​വ്. തി​ര​ക്കുപി​ടി​ച്ച ഓ​ട്ട​ത്തി​നി​ട​യി​ൽ ര​ണ്ടു ദി​വ​സം മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്ക​ണ​മെന്ന ​ആ​ഗ്ര​ഹ​വും സഞ്ജു പങ്കുവ​ച്ചു.

ഞാ​യ​റാ​ഴ്ച ന​ട​ന്ന നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ലാ​ന്‍റിനെ നി​ലം​പ​രി​ശാ​ക്കി​യ ശേ​ഷ​മാ​ണ് നാ​ട്ടി​ലേ​ക്കു വി​മാ​നം ക​യ​റി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​യി​ലെ വീ​ട്ടി​ലേ​ക്കു​ള്ള സ​ഞ്ജു​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വ​ര​വും ഒ​രു കൂ​ട്ട​ർ ഉ​ത്സ​വ​മാ​ക്കി.

ത​ന്നെ​കാ​ണാ​നെ ത്തി​യ നാ​ട്ടു​കാ​രെ കൈ​കൂ​പ്പി അ​ഭി​വാ​ദ്യം ചെ​യ്യാ​നും സ ഞ്ജു മ​റ​ന്നി​ല്ല. സു​ര​ക്ഷ​യൊ​രു​ക്കാ​ൻ വി​ഴി​ഞ്ഞം പോ​ലീ​സും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ​വ​ള​രെ വി​ഷ​മ ത്തോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നും ലോ​ക​ക​പ്പി​നാ​യി യാ​ത്ര തി​രി​ച്ച​തെ​ന്നും ന​ല്ല പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു. ഈ ​പ്ര​ക​ട​ന​വും വി​ജ​യ​വും എ​ന്നും ത​ന്നോ​ടൊ​പ്പംനി​ന്നു ക​രു​ത്ത് പ​ക​രു​ന്ന​സ്വ​ന്തം നാ​ട്ടു​കാ​ർ​ക്കാ​യി ഡെ​ഡി​ക്കേ​റ്റ് ചെ​യ്യു​ന്ന​താ​യും സ​ഞ്ജു വ്യക്തമാക്കി.

സ​ച്ചി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ പി​ന്തു​ണ ഏ​റെ സ​ഹാ​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ കാ​ര്യ​ങ്ങ​ൾ അ​ട​ക്കം പ​റ​ഞ്ഞു​ത​ന്നു. ഫൈ​ന​ലിനു മു​ൻ​പും ഇ​ങ്ങോ​ട്ട് വി​ളി​ച്ചു സം​സാ​രി​ച്ചു. ആ ​പി​ന്തു​ണ ഏ​റെ സ​ഹാ​യ​ക​ര​മാ​യി മാ​റി എ​ന്നും സ​ഞ്ജു പ​റ​ഞ്ഞു.

നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ സ​ഞ്ജു​വി​ന് പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണ​മൊ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാട്ടുകാർ. ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന ക്രി​ക്ക​റ്റ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ സ​ഞ്ജു​വി​ന്‍റെ പ്ര​ക​ട​നം ഉ​റ​ക്ക​മി​ള​ച്ച് ആ​സ്വ​ദി​ച്ച് ആ​വേ​ശംകൊ​ണ്ട​വ​രാ​ണ് നാ​ട്ടു​കാ​ർ. ത​ങ്ങ​ളു​ടെ എ​ല്ലാ​മെ​ല്ലാ​മാ​യ ഹീ​റോ​യ്ക്ക് ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : nattu vishesham Sanju Samson release

Recent News

Corehub Up