x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം; സു​പ്ര​ധാ​ന ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ

വെബ് ഡെസ്ക്
Published: July 19, 2026 09:02 AM IST | Updated: July 19, 2026 09:02 AM IST

പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ഓ​ഗ​സ്റ്റ് 13 വ​രെ നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​കെ 19 സി​റ്റിം​ഗു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സ​ർ​ക്കാ​ർ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്.

വി​വാ​ദ വി​ഷ​യ​ങ്ങ​ളും സു​പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും നി​റ​ഞ്ഞ​താ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ സ​മ്മേ​ള​നം. എ​ഫ്‌​സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ൽ, വ​ന്ദേ​മാ​ത​ര​ത്തെ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്ക് ജ​യി​ൽ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ബി​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ഞ്ചി​ല​ധി​കം സു​പ്ര​ധാ​ന ബി​ല്ലു​ക​ൾ സ​ർ​ക്കാ​ർ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. അ​തേ​സ​മ​യം, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം, 130-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ തു​ട​ങ്ങി​യ നി​ർ​ണാ​യ​ക ബി​ല്ലു​ക​ൾ ത​ത്കാ​ലം അ​വ​ത​രി​പ്പി​ക്കേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

അ​തേ​സ​മ​യം, സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ സം​യു​ക്ത നീ​ക്ക​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച കോ​ൺ​ഗ്ര​സ് 'ഇ​ന്ത്യാ' സ​ഖ്യ​ത്തി​ന്‍റെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​യോ​ഗ​ത്തി​ൽ എ​ത്ര പാ​ർ​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

 

Tags : Monsoon Session Parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up