x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി​ക​ളി​ലെ പൊ​തി​ച്ചോ​ർ വി​ത​ര​ണം ത‌‌‌​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് വി.​കെ. സ​നോ​ജ്

ഓൺലൈൻ ഡെസ്ക്
Published: July 19, 2026 03:10 PM IST | Updated: July 19, 2026 03:10 PM IST

സർക്കാർ ആശുപുത്രികളിലെ പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ പൊ​തി​ച്ചോ​ർ വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്താ​ൻ ഒ​രു മ​ന്ത്രി​ക്കും ക​ഴി​യി​ല്ലെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്. ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ളി​ൽ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ കൊ​ടി കെ​ട്ടി​യു​ള്ള ഭ​ക്ഷ​ണ​വി​ത​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. മുരളീധരൻ അ​റി​യി​ച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പ​ക​രം ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ തു​ട​ങ്ങാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. യൂ​ത്ത് കോ​ൺ​ഗ്ര​സ്, സേ​വാ​ഭാ​ര​തി, ഡി​വൈ​എ​ഫ്ഐ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ​ക്ക് ഈ ​തീ​രു​മാ​നം ബാ​ധ​ക​മാ​യി​രി​ക്കും.

മ​ന്ത്രി​യു​ടെ നി​ല​പാ​ട് ധി​ക്കാ​ര​ത്തി​ന്‍റേ​താ​ണെ​ന്നും പൊ​തി​ച്ചോ​ർ വി​ത​ര​ണ​ത്തി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും വി.​കെ. സ​നോ​ജ് തി​രി​ച്ച​ടി​ച്ചു. പൊ​തി​ച്ചോ​റി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്തി​നാ​ണ് ശ​ത്രു​ത മ​നോ​ഭാ​വ​മെ​ന്ന് ചോ​ദി​ച്ച വി.കെ. സനോജ്, ആ​രോ​ഗ്യ​മ​ന്ത്രി ഈ​ഗോ ഒ​ഴി​വാ​ക്കി സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും  അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ പ​ദ്ധ​തി ന​ട​പ്പാ​വി​ല്ലെ​ന്ന് പ​രി​ഹ​സി​ച്ച സു​രേ​ന്ദ്ര​ൻ, ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ദു​ര​ഭി​മാ​നം വെ​ടി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തി​ച്ചോ​ർ ക​ഴി​ച്ച​വ​ർ വോ​ട്ടു ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ വി​ജ​യ​സാ​ധ്യ​ത മാ​റു​മാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി സേ​വാ​ഭാ​ര​തി​യും 10 വ​ർ​ഷ​മാ​യി ഡി​വൈ​എ​ഫ്ഐ​യും ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ത്തി​വ​രു​ന്ന ഈ ​പ​ദ്ധ​തി രാ​ഷ്ട്രീ​യ ഭേ​ദ​മി​ല്ലാ​തെ വ​ലി​യ പി​ന്തു​ണ നേ​ടി​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും, ആ​രോ​ഗ്യ-​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ല​പാ​ടി​ലേ​ക്ക് മാ​റി​യ​തോ​ടെയാണ് വി​ഷ​യം വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചത്. 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up