x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി ആ​ൽ​ഫാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ധാ​ര​ണാപ​ത്രം

വെബ്ഡെസ്ക്
Published: July 19, 2026 11:40 PM IST | Updated: July 19, 2026 11:40 PM IST

ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ൽ​​​​​ഫ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ടും ശ്രീ​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​ഗു​​​​​രു ഓ​​​​​പ്പ​​​​​ൺ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യും ഒപ്പുവച്ചപ്പോൾ.

കൊച്ചി: ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ൽ​​​​​ഫാ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ടും കൊ​​​​​ല്ലം ശ്രീ​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​ഗു​​​​​രു ഓ​​​​​പ്പ​​​​​ൺ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യും ധാ​​​​​ര​​​​​ണാ​​​പ​​​​​ത്ര​​​​​ത്തി​​​​​ൽ ഒ​​​​​പ്പു​​​​​വ​​​​​ച്ചു.

എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ബ്രോ​​​​​ഡ്‌​​​​​വേ​​​​​യി​​​​​ലു​​​​​ള്ള മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്സ് ഹൗ​​​​​സി​​​​​ൽ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല ര​​​​​ജി​​​​​സ്ട്രാ​​​​​ർ ഡോ. ​​​​​അ​​​​​ഭി​​​​​ലാ​​​​​ഷ് ബാ​​​​​ബു​​​​​വും ആ​​​​​ൽ​​​​​ഫാ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഫാ. ​​​​​ഡോ. ഫി​​​​​ലി​​​​​പ്പ് ക​​​​​വി​​​​​യി​​​​​ലു​​​​മാ​​​​​ണ് ധാ​​​​​ര​​​​​ണാ​​​​​പ​​​​​ത്ര​​​​​ത്തി​​​​​ൽ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്. ഇ​​​​​തോ​​​​​ടെ ക്രി​​​​​സ്റ്റ്യ​​​​​ൻ സ്റ്റ​​​​​ഡീ​​​​​സ് ഡി​​​​​പ്ലോ​​​​​മ കോ​​​​​ഴ്സു​​​​​ക​​​​​ളി​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കു പ​​​​​ഠ​​​​​നം സാ​​​​​ധ്യ​​​​​മാ​​​​​കും.

ശ്രീ​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​ഗു​​​​​രു ഓ​​​​​പ്പ​​​​​ൺ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ പ്ര​​​​​ഫ. ഡോ. ​​​​​വി.​​​​​പി. ജ​​​​​ഗ​​​​​തി​​​​​രാ​​​​​ജ് ച​​​​​ട​​​​​ങ്ങി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന്‍റെ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര​​​​​വും സ​​​​​മൂ​​​​​ഹ​​​​​ത്തോ​​​​​ടു​​​​​ള്ള പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത​​​​​യും ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന സു​​​​​പ്ര​​​​​ധാ​​​​​ന ചു​​​​​വ​​​​​ടു​​​​​വ​​​​​യ്പാ​​​​​ണ് ഈ ​​​​​ധാ​​​​​രാ​​​​​ണാ​​​​​പ​​​​​ത്ര​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​കേ​​​​​ന്ദ്രീ​​​​​കൃ​​​​​ത​​​​​വും പു​​​​​തി​​​​​യ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ന​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള​​​തു​​​മാ​​​യ കോ​​​​​ഴ്സു​​​​ക​​​​​ൾ ഡി​​​​​സൈ​​​​​ൻ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല പ്ര​​​​​തി​​​​​ജ്ഞാ​​​​​ബ​​​​​ദ്ധ​​​​​മാ​​​​​ണെ​​​​​ന്നും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ​​​​​റ​​​​​ഞ്ഞു.

ആ​​​​​ൽ​​​​​ഫാ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ചാ​​​​​ൻ​​​​​സ​​​​​ല​​​​​റും ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​യ മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. അ​​​​​റി​​​​​വും മൂ​​​​​ല്യ​​​​​ങ്ങ​​​​​ളും കൈ​​​​​കോ​​​​​ർ​​​​​ക്കു​​​​​മ്പോ​​​​​ഴാ​​​​​ണ് യ​​​​​ഥാ​​​​​ർ​​​​​ഥ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം സാ​​​​​ധ്യ​​​​​മാ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. ശ​​​​​ങ്ക​​​​​രാ​​​​​ചാ​​​​​ര്യ​​​​​രു​​​​​ടെ താ​​​​​ത്വി​​​​​ക ചി​​​​​ന്ത​​​​​ക​​​​​ളും ശ്രീ​​​​​നാ​​​​​രാ​​​​​യ​​​​​ണ ഗു​​​​​രു​​​​​വി​​​​​ന്‍റെ മാ​​​​​നു​​​​​ഷി​​​​​ക നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളുമാണു ന​​​​​വോ​​​​​ത്ഥാ​​​​ന​​​​​ത്തി​​​​നു ഗ​​​​​തി​​​​​വേ​​​​​ഗം കൂ​​​​​ട്ടി​​​​​യ​​​​​തെ​​​​​ന്നും ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് പ​​​​​റ​​​​​ഞ്ഞു.

സി​​​​​ൻ​​​​​ഡി​​​​​ക്ക​​​​​റ്റ് അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ ജി. ​​​​​സു​​​​​ഗു​​​​​ണ​​​​​ൻ, ഡോ. ​​​​​റെ​​​​​നി സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ, ഡോ. ​​​​​ജോ​​​​​സ​​​​​ഫ് കാ​​​​​ക്ക​​​​​ര​​​​​മ​​​​​റ്റ​​​​​ത്തി​​​​​ൽ, റോ​​​​​ബി​​​​​ൻ സേ​​​​​വ്യ​​​​​ർ, ഡോ. ​​​​​ജാ​​​​​ൻ എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് ജോ​​​​​സ​​​​​ഫ്, സു​​​​​ബി​​​​​ൻ ആ​​​​​ന്‍റ​​​​​ണി മെ​​​​​ഹ​​​​​ർ, റൈ​​​​​നോ​​​​​ൾ​​​​​ഡ്, വടവാതൂർ സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് അപ്പസ്തോലിക് സെ​​​​​മി​​​​​നാ​​​​​രി വൈ​​​​​സ് റെ​​​​​ക്‌​​​ട​​​​​ർ ഫാ. ​​​​ഡോ. ​തോമസ് മാ​​​​​പ്പി​​​​​ള​​​​​പ​​​​​റ​​​​​മ്പി​​​​​ൽ, സി​​​​​സ്റ്റ​​​​​ർ ഡോ.​​​​​റോ​​​​​സ്‌​​​​​ല​​​​​റ്റ്, ജോ​​​​​ർ​​​​​ജ് ത​​​​​യ്യി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Tags : Thalassery AlphaInstitute SreeNarayanaGuru OpenUniversity MoU Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up