x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണാ ജോർജിനെതിരായ പ്രതിഷേധം: കെഎസ്‌യു പ്രവർത്തകർക്കെതിരായ കുറ്റപത്രം നിലനില്ക്കില്ലെന്ന് എസ്ഐടി

വെബ് ഡെസ്ക്
Published: November 3, 2026 09:27 AM IST | Updated: November 3, 2026 09:27 AM IST

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റപ്പോൾ (File Photo)

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ പ്രധാന വകുപ്പുകൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കണ്ണൂർ ജെഎഫ്സിഎം കോടതിയിൽ എസ്ഐടി തലവൻ യു. പ്രേമനാണ് അന്തിമ റിപ്പോർട്ട് നൽകിയത്.

കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്ന ഒരു കുറ്റവും പ്രതിഷേധക്കാർ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കലാപശ്രമം, റെയിൽവേ പരിസരത്ത് അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും പൊലിസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെട്ടിട്ടില്ലെന്നും എസ്ഐടി ചൂണ്ടിക്കാട്ടി. കൂടാതെ, കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നത്. ഇത് വ്യക്തമാക്കി ഡിജിപിക്ക് എസ്ഐടി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കെഎസ്‌യു പ്രവർത്തകർക്ക് വീണ ജോർജിന്‍റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

Tags : VeenaGeorge Protest SIT ChargeSheet KSU Activists

Recent News

Corehub Up