Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VeenaGeorge

മു​ന്‍​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ കെഎസ്‌യു പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ തുടരന്വേഷണം വരുന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ന്‍​മ​​​​ന്ത്രി വീ​​​​ണ ജോ​​​​ര്‍​ജി​​​​നെ കെ​​​എ​​​സ്‌​​​യു പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ല്‍ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍‌.

ക​​​​ണ്ണൂ​​​​ര്‍ റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ വ​​​​ച്ച് അ​​​​ന്ന​​​​ത്തെ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണ ജോ​​​​ര്‍​ജി​​​​നെ കെ​​​എ​​​സ്‌​​​യു പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ആ​​​​യു​​​​ധം കൊ​​​ണ്ട് ​ആ​​​​ക്ര​​​​മി​​​​ച്ചു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം.

സം​​​​ഭ​​​​വ​​​​ത്തി​​​​ലെ ഗൂ​​​​ഡാ​​​​ലോ​​​​ച​​​​ന​​​യ​​​​ട​​​​ക്കം അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​ക​​​​ളാ​​​​യ കെ​​​എ​​​സ്‌​​​യു പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി​​​​ക്കു ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യെ തു​​​​ട​​​​ര്‍​ന്നാ​​​​ണ് എ​​​​സ്പി ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ​​​​ക്കൊ​​​ണ്ട് അ​​​​ന്വേ​​​​ഷി​​​​പ്പി​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ഉ​​​​ത്ത​​​​ര​​​​വ് വൈ​​​​കാ​​​​തെ ഇ​​​​റ​​​​ങ്ങും.

വീ​​​​ണ ജോ​​​​ര്‍​ജി​​​​നെ ആ​​​​യു​​​​ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ക്ര​​​​മി​​​​ച്ചു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ പി​​​​ന്നീ​​​​ട് പോ​​​​ലീ​​​​സ് ആ​​​​യു​​​​ധം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ക​​​​ണ്ണൂ​​​​ര്‍ റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നി​​​​ലു​​​ണ്ടാ​​​യ ​ക​​​​രി​​​​ങ്കൊ​​​​ടി പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​യി​​​രു​​​ന്നു സം​​​​ഭ​​​​വ​​​​മു​​​ണ്ടാ​​​യ​​​​ത്. ആ​​​​യു​​​​ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​ഴു​​​​ത്തി​​​​ന് പ​​​​രി​​​​ക്കേ​​​​ല്‍​പ്പി​​​​ച്ചെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മു​​​​ന്‍ മ​​​​ന്ത്രി​​​​യു​​​​ടെ ഗ​​​​ണ്‍​മാ​​​​ന്‍റെ പ​​​​രാ​​​​തി.

എ​​​​ന്നാ​​​​ല്‍ ക​​​​രി​​​​ങ്കൊ​​​​ടി പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ ഉ​​​​ന്തും​​​​ത​​​​ള്ളു​​​​മാ​​​​ണ് ഉ​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് പി​​​​ന്നീ​​​​ട് വീ​​​​ണ ജോ​​​​ര്‍​ജ് മൊ​​​​ഴി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. കേ​​​​സി​​​​ല്‍ കെ​​​എ​​​സ്‌​​​യു​​​​ക്കാ​​​​രാ​​​​യ അ​​​​ഞ്ചു പേ​​​​ര്‍​ക്ക​​​​തി​​​​രേ വ​​​​ധ​​​​ശ്ര​​​​മ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി ര​​​ണ്ടാ​​​​ഴ്ച ജ​​​​യി​​​​ലി​​​​ല്‍ അ​​​​ട​​​​ച്ചി​​​​രു​​​​ന്നു.

Editorial

സി​സ്റ്റം ശ​രി​യ​ല്ലെ​ങ്കി​ൽ ആ​രു​ടെ കു​ഴ​പ്പം?

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ആ​രും ഒ​ന്ന​ട​ങ്കം ആ​ക്ഷേ​പി​ക്കു​ന്നി​ല്ല. അ​വി​ടെ മ​രു​ന്നും ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലെ​ന്ന് ഏ​റെ​നാ​ളാ​യി മാ​ധ്യ​മ​ങ്ങ​ളും പ്ര​തി​പ​ക്ഷ​വും പ​റ​ഞ്ഞു​മ​ടു​ത്ത​ത് ഒ​രു പ്ര​മു​ഖ ഡോ​ക്‌​ട​ർ​കൂ​ടി വി​ളി​ച്ചു​പ​റ​ഞ്ഞു എ​ന്നേ​യു​ള്ളൂ.

അ​തും കൈ​ക്കൂ​ലി​യോ ലാ​ബു​ക​ളി​ൽ​നി​ന്നോ സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നോ ക​മ്മീ​ഷ​നോ മ​രു​ന്നു​ക​ന്പ​നി​ക​ളി​ൽ​നി​ന്നു പാ​രി​തോ​ഷി​ക​ങ്ങ​ളോ വാ​ങ്ങാ​ത്ത ഒ​രു ഡോ​ക്ട​ർ! അ​ദ്ദേ​ഹം സ​ത്യ​സ​ന്ധ​നാ​ണെ​ന്നും പ്ര​ശ്നം സി​സ്റ്റ​ത്തി​ന്‍റേ​താ​ണെ​ന്നു​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ഒ​ന്പ​തു​കൊ​ല്ല​മാ​യി ഈ ​സി​സ്റ്റ​ത്തി​നു മു​ക​ളി​ൽ ആ​രാ​ണ് ഇ​രി​ക്കു​ന്ന​ത്?

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ യൂ​റോ​ള​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​ഹാ​രി​സ് ഹ​സ​നാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ​യി​ൽ സ​ഹി​കെ​ട്ട് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പെ​ഴു​തി​യ​ത്. “വെ​ള്ളി​യാ​ഴ്ച യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ നാ​ല് ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ മു​ട​ങ്ങി​യ​ത്.

രോ​ഗി​ക​ളെ​ക്കൊ​ണ്ട് പു​റ​ത്തു​നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​പ്പി​ക്കു​ക​യാ​ണ്. ശ​സ്ത്ര​ക്രി​യ​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്നു. മ​റു​വ​ശ​ത്ത്, പ​രി​ഹ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ, നി​യ​മ​ങ്ങ​ളു​ടെ നൂ​ലാ​മാ​ല​ക​ൾ എ​ന്നി​വ. ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി ചെ​രി​പ്പു തേ​ഞ്ഞു. രാ​ഷ്‌​ട്രീ​യ​ക്കാ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും അ​പേ​ക്ഷി​ച്ചും സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചും മ​ടു​ത്തു. ഒ​രു പ​രി​ഹാ​ര​വു​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളോ​ടു തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ഇ​ന്നു​വ​രെ കൈ​ക്കൂ​ലി​യോ ക​മ്മീ​ഷ​നോ വാ​ങ്ങി​യി​ട്ടി​ല്ല. അ​തി​ലൊ​രു വി​ഷ​മ​വു​മി​ല്ല. ജോ​ലി രാ​ജി​വ​ച്ചു പോ​യാ​ലോ എ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.” ഇ​താ​യി​രു​ന്നു കു​റി​പ്പു​ക​ളു​ടെ ചു​രു​ക്കം. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും പ​ല വ​കു​പ്പ് മേ​ധാ​വി​മാ​രും അ​ത് തു​റ​ന്നു പ​റ​യാ​ത്ത​ത് ഭ​യം​കൊ​ണ്ടാ​ണെ​ന്നും പി​ന്നീ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും രോ​ഗി​ക​ളോ​ടു​ള്ള ക​ട​പ്പാ​ടും ക​ട​മ​യും ഓ​ർ​ത്ത​പ്പോ​ള്‍ ആ ​ഭ​യ​ത്തി​ന് അ​ർ​ഥ​മി​ല്ലെ​ന്ന് തോ​ന്നി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, ഉ​പ​ക​ര​ണ​ത്തി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച​തി​നാ​ൽ ഒ​രു ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് മാ​റ്റി​വ​ച്ച​തെ​ന്നും ഹാ​രി​സി​ന്‍റേ​തു വൈ​കാ​രി​ക പ്ര​തി​ക​ര​ണ​മാ​ണെ​ന്നും വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ർ (ഡി​എം​ഇ) പ​റ​ഞ്ഞ​ത്. ഈ ​വൈ​കാ​രി​ക​പ്ര​ക​ട​നം, വ​ർ​ഷ​ങ്ങ​ളാ​യി രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളു​മൊ​ക്കെ ആ​വ​ർ​ത്തി​ച്ചു ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ർ​ക്കെ​തി​രേ​യൊ​ക്കെ ന​ട​പ​ടി​യെ​ടു​ക്കും?

ആ​രോ​ഗ്യ​മ​ന്ത്രി​യാ​ക​ട്ടെ എ​ല്ലാം സി​സ്റ്റ​ത്തി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. “സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ഒ​ന്ന​ട​ങ്കം ആ​ക്ഷേ​പി​ക്ക​രു​ത്. ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി. 1600 കോ​ടി​യാ​ണ് സ​ർ​ക്കാ​ർ സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.” ആ​രോ​ഗ്യ​രം​ഗം മാ​ത്ര​മ​ല്ല, പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ലാ​ത്ത തെ​രു​വു​നാ​യ ആ​ക്ര​മ​ണം, പേ​വി​ഷ​ബാ​ധ, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന മ​ര​ണ​ങ്ങ​ൾ, വ​നം​വ​കു​പ്പി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ എ​ല്ലാം സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ്.

ആ ​സി​സ്റ്റം മി​ക​ച്ച​താ​ക്കി ജ​ന​ക്ഷേ​മം ന​ട​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റ​വ​ർ പ​തി​റ്റാ​ണ്ടോ​ളം ഭ​രി​ച്ചി​ട്ടു പ​റ​യു​ക​യാ​ണ് സി​സ്റ്റം ശ​രി​യ​ല്ലെ​ന്ന്. ആ ​സി​സ്റ്റ​ത്തി​ലെ ഒ​രാ​ളാ​യ ഡി​എം​ഇ​യാ​ക​ട്ടെ കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ ഡോ. ​ഹാ​രി​സി​ന്‍റേ​താ​ണ് പ്ര​ശ്ന​മെ​ന്നു പ​റ​യു​ന്നു.

പ​ക്ഷേ, സം​സ്ഥാ​നം നേ​രി​ടു​ന്ന ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും പ​രാ​ജ​യ​പ്പെ​ട്ട സി​സ്റ്റ​വും അ​തു തി​രു​ത്താ​നാ​കാ​ത്ത ഭ​ര​ണ​വു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ രോ​ഗ​കാ​ര​ണ​മെ​ന്നു ജ​ന​ങ്ങ​ളും ക​രു​തു​ന്നു. അ​ല്ലെ​ങ്കി​ൽ യ​ഥാ​ർ​ഥ കാ​ര​ണം സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്ത​ണം. ഉ​പ​ക​ര​ണ​ക്ഷാ​മം ഒ​രു വ​ർ​ഷം മു​ന്പേ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ അ​റി​യി​ച്ചി​രു​ന്നെ​ന്ന ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഗൗ​ര​വ​മു​ള്ള​താ​ണ്.

മ​രു​ന്നു​ക്ഷാ​മം ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​രം​ഗ​ത്തെ പ​രാ​ധീ​ന​ത​ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​ത​ന്ന രോ​ഗി​ക​ളെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ത​ള്ളി​യ​തു​പോ​ലെ​യ​ല്ല, ഡോ. ​ഹാ​രി​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ കൊ​ള്ള​ണം. കാ​ര​ണം, അ​ദ്ദേ​ഹം അ​ക​ത്തു​ള്ള​യാ​ളാ​ണ്. അ​ഴി​മ​തി​യി​ല്ലാ​ത്ത, മ​നു​ഷ്യ​സ്നേ​ഹ​മു​ള്ള, ക​ഠി​നാ​ധ്വാ​നി​യാ​യ ഡോ​ക്‌​ട​റാ​ണ് അ​ദ്ദേ​ഹം. ആ​വ​ശ്യ​ത്തി​നു മ​രു​ന്നും ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​യാ​ൽ കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​രം​ഗ​ത്തെ കി​ട​ക്ക​യി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​പ്പി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

Latest News

Corehub Up