പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുന്‍മന്ത്രി വീണ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അന്നത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആയുധം കൊണ്ട് ആക്രമിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.
സംഭവത്തിലെ ഗൂഡാലോചനയടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികളായ കെഎസ്യു പ്രവര്‍ത്തകര്‍ ആഭ്യന്തര മന്ത്രിക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് എസ്പി തലത്തിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചത്. ഉത്തരവ് വൈകാതെ ഇറങ്ങും.
വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന പരാതിയില്‍ പിന്നീട് പോലീസ് ആയുധം ഒഴിവാക്കിയിരുന്നു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവമുണ്ടായത്. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയുടെ ഗണ്‍മാന്റെ പരാതി.
എന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളുമാണ് ഉണ്ടായതെന്ന് പിന്നീട് വീണ ജോര്‍ജ് മൊഴി നല്‍കിയിരുന്നു. കേസില്‍ കെഎസ്യുക്കാരായ അഞ്ചു പേര്‍ക്കതിരേ വധശ്രമക്കുറ്റം ചുമത്തി രണ്ടാഴ്ച ജയിലില്‍ അടച്ചിരുന്നു.
Tags : FurtherInvestigation KSUActivists VeenaGeorge Attack Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash