x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ൽ ഇ​ന്ന് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്

വെബ്ഡെസ്ക്
Published: November 3, 2026 03:42 AM IST | Updated: November 3, 2026 04:10 AM IST

പ്രതീകാത്മക ചിത്രം

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഇ​​​​ന്ന് ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ത്തി​​​​നും ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും ജ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന മ​​​​റു​​​​പ​​​​ടി​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ.

ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധിസ​​​​ഭ​​​​യി​​​​ലെ മു​​​​ഴു​​​​വ​​​​ൻ 435 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും സെ​​​​ന​​​​റ്റി​​​​ലെ 34 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​ണ് പോ​​​​രാ​​​​ട്ടം. സ​​​​ഭ​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മേ 36 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ 39 ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​ദ​​​​വി​​​​ക​​​​ളി​​​​ലേ​​​​ക്കും സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലേ​​​​ക്കും ഇ​​​​തോ​​​​ടൊ​​​​പ്പം വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.

അ​​​​ടു​​​​ത്ത പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കു​​​​ള്ള ദി​​​​ശാ​​​​സൂ​​​​ചി​​​​ക​​​​യാ​​​​യും ഈ ​​​​ഫ​​​​ലം മാ​​​​റും. 435 അം​​​​ഗ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ൽ 218-214 എ​​​​ന്ന നേ​​​​രി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും 100 അം​​​​ഗ സെ​​​​ന​​​​റ്റി​​​​ൽ 53-47 എ​​​​ന്ന ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വു​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ൽ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ള​​​​ത്. ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ​​​​യും ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​​ക്ക് ഇ​​​​നി നാ​​​​ല് സീ​​​​റ്റു​​​​ക​​​​ൾ വീ​​​​തം അ​​​​ധി​​​​ക​​​​മാ​​​​യി വി​​​​ജ​​​​യി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ സ​​​​ർ​​​​വേ​​​​ക​​​​ൾ പ്ര​​​​കാ​​​​രം പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ജ​​​​ന​​​​പ്രീ​​​​തി താ​​​​ഴ്ന്ന​​​​ത് റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വി​​​​ൽ അ​​​​സം​​​​തൃ​​​​പ്ത​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി. ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ൽ 57 ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രാ​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

Tags : MidtermElections America TrumpAdministration Policies US RepublicanParty Senat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up