Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MidtermElections

യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് : കാ​ലി​ഫോ​ർ​ണി​യ​യി​ലെ 20,000 ത​പാ​ൽ വോ​ട്ടു​ക​ൾ ത​ട​യാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം സു​പ്രീം​കോ​ട​തി​യി​ൽ

വാ​ഷിം​ഗ്ട​ൺ: യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഏ​ക​ദേ​ശം 20,000 ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണ​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി ട്രം​പ് ഭ​ര​ണ​കൂ​ടം യു​എ​സ് സു​പ്രീം​കോ​ട​തി​യി​ൽ. പൗ​ര​ത്വ​മി​ല്ലാ​ത്ത​വ​ർ വോ​ട്ട് ചെ​യ്തെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ണ് നീ​തി​ന്യാ​യ വ​കു​പ്പ് അ​ടി​യ​ന്ത​ര ഹ​ർ​ജി ന​ൽ​കി​യ​ത്.

നേ​ര​ത്തെ ഫെ​ഡ​റ​ൽ അ​പ്പീ​ൽ കോ​ട​തി​യും ജി​ല്ലാ കോ​ട​തി​യും സ​ർ​ക്കാ​രി​ന്‍റെ ഈ ​ആ​വ​ശ്യം ത​ള്ളി​യി​രു​ന്നു. വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ വോ​ട്ടു​ക​ൾ വേ​ർ​തി​രി​ക്കു​ന്ന​ത് വോ​ട്ട​ർ​മാ​രെ ത​ട​യു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​മെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കീ​ഴ്‌​ക്കോ​ട​തി​ക​ൾ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​വ​ശ്യം നി​ര​സി​ച്ച​ത്. തു​ട​ർ​ന്നാ​ണ് കേ​സ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലേ​ക്ക് എ​ത്തി​യ​ത്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​ക്കി​യ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ കൃ​ത്യ​ത​യി​ല്ലെ​ന്നും സം​ശ​യ​മു​ള്ള വോ​ട്ടു​ക​ൾ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ എ​ണ്ണ​രു​തെ​ന്നു​മാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ, മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ വോ​ട്ടു​ക​ൾ മാ​റ്റി​നി​ർ​ത്തു​ന്ന​ത് പൗ​ര​ന്മാ​രാ​യ വോ​ട്ട​ർ​മാ​രു​ടെ അ​വ​കാ​ശം ലം​ഘി​ക്ക​ലാ​കു​മെ​ന്ന് കാ​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

കോ​ൺ​ഗ്ര​സി​ന്‍റെ (യു​എ​സ് പാ​ർ​ല​മെ​ന്‍റ്) നി​യ​ന്ത്ര​ണം ആ​ർ​ക്കെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന നി​ർ​ണാ​യ​ക ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​നി​യ​മ​പോ​രാ​ട്ടം.

Latest News

Corehub Up