പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനുമുന്പേ രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം.
ഈ സീസണിൽ ആദ്യമായി വായുഗുണനിലവാര സൂചിക 300 കടന്ന് വളരെ മോശം വിഭാഗത്തിലെത്തി. കഴിഞ്ഞയാഴ്ചത്തെ മഴയിൽ മലിനീകരണത്തിനു നേരിയ ആശ്വാസം ലഭിച്ചിരുന്നെങ്കിലും വീണ്ടും മലിനീകരണ തോത് കുത്തനെ കൂടി.
അതേസമയം ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി.
അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം പടക്കങ്ങളുടെ സമ്പൂർണ നിരോധനമാണെന്നു തോന്നാമെങ്കിലും അത്തരമൊരു വിലക്ക് യഥാർഥത്തിൽ എത്രത്തോളം ഫലപ്രദമാണെന്ന് നിർണയിക്കാനുള്ള മതിയായ ഡാറ്റ ലഭ്യമല്ലെന്നു കോടതി വ്യക്തമാക്കി.
Tags : Pollution Diwali Submerged NationalCapital SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash