x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമഗ്ര ജ​ല​ന​യം രൂ​പീ​ക​രി​ക്കും: മ​ന്ത്രി മോ​ൻ​സ്

വെബ്ഡെസ്ക്
Published: November 3, 2026 02:40 AM IST | Updated: November 3, 2026 02:40 AM IST

​​​​ല​​​​വി​​​​ഭ​​​​വ​​​​മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്.

തി​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജ​​​​ല​​​​വി​​​​ഭ​​​​വ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ വ​​​​രു​​​​ന്ന വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച് ജ​​​​ല​​​​ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും 2027ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ന​​​​യം വ​​​​രു​​​​മെ​​​​ന്നും ജ​​​​ല​​​​വി​​​​ഭ​​​​വ​​​​മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്.

സം​​​​സ്ഥാ​​​​ന ജ​​​​ല​​​​വി​​​​ഭ​​​​വ വ​​​​കു​​​​പ്പും വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി​​​​യും കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​കീ​​​​യ​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വു​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് സ​​​​മ​​​​ഗ്ര​​​​മാ​​​​യ ജ​​​​ല​​​​ന​​​​യ​​​​വും വി​​​​വി​​​​ധ പ​​​​രി​​​​ഷ്ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​ക​​​​ളും ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

സ​​​​മ​​​​ഗ്ര​​​​മാ​​​​യ ജ​​​​ല​​​​ന​​​​യം വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഡി​​​​സം​​​​ബ​​​​ർ ആ​​​​ദ്യ​​​​വാ​​​​രം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് കേ​​​​ര​​​​ള വാ​​​​ട്ട​​​​ർ കോ​​​​ൺ​​​​ക്ലേ​​​​വ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ വി​​​​ദ​​​​ഗ്ധ​​​​ൻ മു​​​​ര​​​​ളി തു​​​​മ്മാ​​​​രു​​​​കു​​​​ടി അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കും.

ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​രി​​​​യി​​​​ൽ അ​​​​രു​​​​വി​​​​ക്ക​​​​ര​​​​യി​​​​ൽനി​​​​ന്നു പ​​​​മ്പ് ചെ​​​​യ്യു​​​​ന്ന കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​ന്‍റെ പ​​​​കു​​​​തി​​​​യോ​​​​ളം വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തും മു​​​​ൻ​​​​പ് ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന​​​​തു ക​​​​ണ്ടെ​​​​ത്തി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി പൈ​​​​ല​​​​റ്റ് പ്രോ​​​​ജ​​​​ക്ട് ആ​​​​രം​​​​ഭി​​​​ക്കും. വി​​​​ജ​​​​യി​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്ക് ഈ ​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം വ്യാ​​​​പി​​​​പ്പി​​​​ക്കും.

തീ​​​​ര​​​​ദേ​​​​ശ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ക​​​​ട​​​​ൽ​​​​വെ​​​​ള്ളം ശു​​​​ദ്ധീ​​​​ക​​​​രി​​​​ച്ച് കു​​​​ടി​​​​വെ​​​​ള്ള​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന ഡീ​​​​സാ​​​​ലി​​​​നേ​​​​ഷ​​​​ൻ പ്ലാ​​​​ന്‍റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലെ​​​​യും അ​​​​പ്പ​​​​ർ കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലെ​​​​യും രൂ​​​​ക്ഷ​​​​മാ​​​​യ പോ​​​​ള ശ​​​​ല്യം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ പോ​​​​ള സം​​​​സ്ക​​​​രി​​​​ച്ച് മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ക്കു​​​​ന്ന വി​​​​ദേ​​​​ശ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തും. ഇ​​​​ത്ത​​​​രം പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ​​​​ഠി​​​​ച്ച് നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​ രൂ​​​​പവത്​​​​ക​​​​രി​​​​ച്ചു​​​​ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കു​​​​ടി​​​​വെ​​​​ള്ള-​​​​ഇ​​​​റി​​​​ഗേ​​​​ഷ​​​​ൻ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ 140 അ​​​​സം​​​​ബ്ലി മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ചെ​​​​യ​​​​ർ​​​​മാന്മാ​​​​രാ​​​​യി സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കും. ത​​​​ദ്ദേ​​​​ശ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി, പി​​​​ഡ​​​​ബ്ല്യു​​​​ഡി, എ​​​​ൽ​​​​എ​​​​സ്ജി​​​​ഡി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും അ​​​​ട​​​​ങ്ങു​​​​ന്ന സ​​​​മി​​​​തി പ്ര​​​​തി​​​​മാ​​​​സം യോ​​​​ഗം ചേ​​​​രും. മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ ക​​​​ള​​​​ക്‌ട​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ജി​​​​ല്ലാ​​​​ത​​​​ല അ​​​​വ​​​​ലോ​​​​ക​​​​ന​​​​വും ആ​​​​റു മാ​​​​സ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ മ​​​​ന്ത്രി​​​​ത​​​​ല അ​​​​വ​​​​ലോ​​​​ക​​​​ന​​​​വും ന​​​​ട​​​​ക്കും.

വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി പൈ​​​​പ്പി​​​​ടാ​​​​നാ​​​​യി വെ​​​​ട്ടി​​​​പ്പൊ​​​​ളി​​​​ക്കു​​​​ന്ന പി​​​​ഡ​​​​ബ്ല്യു​​​​ഡി റോ​​​​ഡു​​​​ക​​​​ൾ ഇ​​​​നിമു​​​​ത​​​​ൽ പി​​​​ഡ​​​​ബ്ല്യു​​​​ഡി​​​​യും ഗ്രാ​​​​മീ​​​​ണ / പ​​​​ഞ്ചാ​​​​യ​​​​ത്ത് റോ​​​​ഡു​​​​ക​​​​ളാ​​​​ണെ​​​​ങ്കി​​​​ൽ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും നേ​​​​രി​​​​ട്ട് പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ക്കും.

റോ​​​​ഡ് വെ​​​​ട്ടി​​​​പ്പൊ​​​​ളി​​​​ക്കു​​​​ന്ന ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള തു​​​​ക വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി അ​​​​ത​​​​തു വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്കു കൈ​​​​മാ​​​​റും. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​മാ​​​​ർ ത​​​​മ്മി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്. ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗ​​​​ത്തി​​​​നു ശേ​​​​ഷം ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കും.

ഇ​​​​റി​​​​ഗേ​​​​ഷ​​​​ന്‍റെ​​​​യും വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ​​​​യും കീ​​​​ഴി​​​​ലു​​​​ള്ള 22 ഡാ​​​​മു​​​​ക​​​​ളി​​​​ൽ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ സു​​​​ര​​​​ക്ഷ സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​മ​​​​ഗ്ര വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ 31-ന​​​​കം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും. ഡാം ​​​​സൈ​​​​റ്റു​​​​ക​​​​ളും ക​​​​നാ​​​​ലു​​​​ക​​​​ളും വാ​​​​ട്ട​​​​ർ ടാ​​​​ങ്ക് പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളും ന​​​​വീ​​​​ക​​​​രി​​​​ച്ച് ഇ​​​​റി​​​​ഗേ​​​​ഷ​​​​ൻ ടൂ​​​​റി​​​​സം വി​​​​ക​​​​സി​​​​പ്പി​​​​ക്കും. പൂ​​​​ട്ടി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന മ​​​​ല​​​​മ്പു​​​​ഴ ഉ​​​​ദ്യാ​​​​നം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ന​​​​വീ​​​​ക​​​​രി​​​​ച്ച് തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കും. വ​​​​കു​​​​പ്പി​​​​ന്‍റെ ഭൂ​​​​മി​​​​ക​​​​ൾ അ​​​​ന്യാ​​​​ധീ​​​​ന​​​പ്പെ​​​​ട്ടു പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ആ​​​​റു മാ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​സ​​​​റ്റ് മാ​​​​പ്പിം​​​​ഗ് ന​​​​ട​​​​ത്തും. കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

ഡാം, ​​​​ക​​​​നാ​​​​ൽ ന​​​​വീ​​​​ക​​​​ര​​​​ണം ഒ​​​​രു പ്രൊ​​​​ജ​​​​ക്റ്റ് ആ​​​​യി​​​​ട്ട് എ​​​​ടു​​​​ക്കാ​​​​ൻ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​നാ​​​​ലു​​​​ക​​​​ൾ ന​​​​വീ​​​​ക​​​​രി​​​​ക്കാ​​​​നും ക​​​​നാ​​​​ലു​​​​ക​​​​ളു​​​​ടെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ ചെ​​​​യ്യാ​​​​നും ക​​​​നാ​​​​ൽ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ ഇ​​​​റി​​​​ഗേ​​​​ഷ​​​​ൻ ടൂ​​​​റി​​​​സ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്കി ഡെ​​​​വ​​​​ല​​​​പ് ചെ​​​​യ്യാ​​​​നു​​​​ള്ള ക​​​​ർ​​​​മപ​​​​രി​​​​പാ​​​​ടി കൂ​​​​ടി ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടേ​​​​താ​​​​യി​​​​ട്ടു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ൾ, ഇ​​​​റി​​​​ഗേ​​​​ഷ​​​​ൻ വ​​​​ക സ്ഥ​​​​ല​​​​ങ്ങ​​​​ൾ, ഡാം ​​​​സൈ​​​​റ്റു​​​​ക​​​​ൾ, ക​​​​നാ​​​​ൽ ഏ​​​​രി​​​​യ​​​​ക​​​​ൾ എന്നിങ്ങ​​​​നെ​​​​യു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളെ​​​​ല്ലാം ന​​​​വീ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് ജ​​​​നോ​​​​പ​​​​കാ​​​​ര​​​​പ്ര​​​​ദ​​​​മാ​​​​യ നി​​​​ല​​​​യി​​​​ലേ​​​​ക്കും ആ ​​​​ഭൂ​​​​മി മു​​​​ഴു​​​​വ​​​​ൻ തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​യി നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലേ​​​​ക്കും ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​നെ സ​​​​ജ്ജ​​​​മാ​​​​ക്കും.

ജ​​​​ൽ ജീ​​​​വ​​​​ൻ മി​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചുവ​​​​രു​​​​ന്നു. കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​ൽ നി​​​​ന്ന് ല​​​​ഭി​​​​ക്കാ​​​​നു​​​​ള്ള 8000 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര ജ​​​​ല​​​​ശ​​​​ക്തി മ​​​​ന്ത്രാ​​​​ല​​​​യ​​​​വു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും. ന​​​​ബാ​​​​ർ​​​​ഡി​​​​ൽനി​​​​ന്നു​​​​ള്ള 7000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​രാ​​​​റു​​​​കാ​​​​രു​​​​ടെ കു​​​​ടി​​​​ശി​​​​ക വ​​​​ലി​​​​യ അ​​​​ള​​​​വി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ന​​​​ഗ​​​​ര​​​​ത്തി​​​​ലും ക​​​​ഴ​​​​ക്കൂ​​​​ട്ടം, ടെ​​​​ക്നോ​​​​സി​​​​റ്റി തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന രൂ​​​​ക്ഷ​​​​മാ​​​​യ കു​​​​ടി​​​​വെ​​​​ള്ള ക്ഷാ​​​​മ​​​​ത്തി​​​​ന് ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ൻ മാ​​​​സ്റ്റ​​​​ർ പ്ലാ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്കും. ഈ ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു​​​​ത​​​​ന്നെ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും. ഏ​​​​ഷ്യ​​​​ൻ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ബാ​​​​ങ്കി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ 4000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ തീ​​​​ര​​​​ദേ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കും.

ചെ​​​​ല്ലാ​​​​നം, പൊ​​​​ഴി​​​​യൂ​​​​ർ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു​​​​ പു​​​​റ​​​​മേ 10 പ്ര​​​​ധാ​​​​ന ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ളാ​​​​ണ് നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ശം​​​​ഖു​​​​മു​​​​ഖം ബീ​​​​ച്ച് പു​​​​ന​​​​ഃസ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന എ​​​​ല്ലാ പ​​​​ദ്ധ​​​​തി​​​​ക​​​​ളും പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച്, ക​​​​ഴി​​​​യു​​​​ന്ന​​​​ത്ര സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വെ​​​​ള്ള​​​​മെ​​​​ത്തി​​​​ച്ച് കു​​​​ടി​​​​വെ​​​​ള്ള പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​മെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ​​​​യും ഇ​​​​റി​​​​ഗേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള ഗ​​​​സ്റ്റ് ഹൗ​​​​സു​​​​ക​​​​ളും ഇ​​​​ൻ​​​​സ്പെ​​​​ക‌്ഷ​​​​ൻ ബം​​​​ഗ്ലാ​​​​വു​​​​ക​​​​ളും ന​​​​വീ​​​​ക​​​​രി​​​​ക്കും. ഇ​​​​വ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കും ന്യാ​​​​യ​​​​മാ​​​​യ വാ​​​​ട​​​​ക​​​​യ്ക്ക് താ​​​​മ​​​​സി​​​​ക്കാ​​​​ൻ തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ആ​​​​ലോ​​​​ചി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ർ: സു​പ്രീംകോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​​ൽ​കും

തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ൽ വി​​ശ​​ദ​​മാ​​യ സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​നു​​മ​​തി ന​​ൽ​​കി​​യ 2024ലെ ​​സു​​പ്രീംകോ​​ട​​തി വി​​ധി ന​​ട​​പ്പാ​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പ്ര​​ത്യേ​​ക സ​​ത്യ​​വാ​​ങ് മൂ​​ലം ന​​ൽ​കു​​മെ​​ന്നു മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് അ​​റി​​യി​​ച്ചു. മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ മോ​​ഹ​​ൻ വി. ​​ക​​ട്ടാ​​ർ​​ക്കി​​യെ പ്ര​​ധാ​​ന അ​​ഭി​​ഭാ​​ഷ​​ക​​നാ​​യി നി​​യ​​മി​​ച്ചു.

മു​​ല്ല​​പ്പെ​​രി​​യാ​​ർ വി​​ഷ​​യ​​ത്തി​​ൽ ത​​മി​​ഴ്നാ​​ടു​​മാ​​യു​​ള്ള ത​​ർ​​ക്കം പ​​രി​​ഹ​​രി​​ക്കാ​​ൻ കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ സ​​ജീ​​വ ഇ​​ട​​പെ​​ട​​ൽ തേ​​ടും. അ​​ന്ത​​ർ​​സം​​സ്ഥാ​​ന വി​​ഷ​​യ​​മാ​​യ​​തു​​കൊ​​ണ്ടു മു​​ല്ല​​പ്പെ​​രി​​യാ​​ർ വി​​ഷ​​യം പ​​രി​​ഹ​​രി​​ക്കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന് ക​​ട​​മ​​യു​​ണ്ട്. ഈ ​​ഉ​​ത്ത​​ര​​വാ​​ദി​​ത്വം നി​​റ​​വേ​​റ്റാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ര​​ണ്ടു സം​​സ്ഥാ​​ന​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള ച​​ർ​​ച്ച​​യു​​ണ്ടാ​​കും. ആ​​ദ്യ​​മാ​​യി ഉ​​ദ്യോ​​ഗ​​സ്ഥ​​ത​​ല​​ത്തി​​ലും പി​​ന്നീ​​ട് മ​​ന്ത്രി​​ത​​ല ച​​ർ​​ച്ച​​യു​​മാ​​ണ് ല​​ക്ഷ്യം വ​​യ്ക്കു​​ന്ന​​ത്. അ​​ണ​​ക്കെ​​ട്ടി​​ന്‍റെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും പു​​തി​​യ ഡാം ​​എ​​ന്ന ആ​​വ​​ശ്യ​​ത്തി​​നും മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കി​​ക്കൊ​​ണ്ട് കേ​​ന്ദ്ര ജ​​ല​​ശ​​ക്തി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ​​യും കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ശ​​ക്ത​​മാ​​യ ഇ​​ട​​പെ​​ട​​ൽ തേ​​ടാ​​നാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ തീ​​രു​​മാ​​നം. അ​​തേ​​സ​​മ​​യം, ബേ​​ബി ഡാം ​​വി​​ഷ​​യ​​ത്തി​​ൽ കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ച വ്യ​​വ​​സ്ഥ​​ക​​ൾ കേ​​ര​​ളം പാ​​ലി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് സു​​പ്രീം കോ​​ട​​തി​​യെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

Tags : WaterPolicy Formulated MonsJoseph Comprehensive Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up