x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​വി​ഷ​ബാ​ധ​യേ​റ്റ് എ​ട്ടു വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വം; ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​നെ​തി​രെ കു​ട്ടി​യു​ടെ അ​മ്മ രം​ഗ​ത്ത്

വെബ് ഡെസ്‌ക്
Published: November 3, 2026 06:41 AM IST | Updated: November 3, 2026 06:41 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കൊ​ല്ലം പു​ന​ലൂ​രി​ൽ പേ​വി​ഷ​ബാ​ധ​യേ​റ്റ് എ​ട്ടു വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ലി​നെ​തി​രെ കു​ട്ടി​യു​ടെ അ​മ്മ ഹ​ബീ​റ രം​ഗ​ത്ത്. എ​ട്ടു വ​യ​സു​കാ​രി നി​യ ഫൈ​സ​ൽ ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പു​ന​ലൂ​ർ‌ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും ഡോ​ക്ട​ർ​മാ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത് ചി​കി​ത്സ​യി​ൽ പി​ഴ​വ് സം​ഭ​വി​ച്ച​തു​കൊ​ണ്ടാ​ണെ​ന്നും തെ​റ്റ് പ​റ്റി​യി​ട്ടും അ​ത് അം​ഗീ​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഹ​ബീ​റ ആ​രോ​പി​ച്ചു.

കു​ട്ടി​ക്ക് ന​ൽ​കി​യ വാ​ക്സി​ൻ ഏ​താ​ണെ​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ബീ​റ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ഷ​യം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ച​ത്. കു​ട്ടി​ക്ക് ന​ൽ​കേ​ണ്ട ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ വാ​ക്സി​ൻ ഡോ​സ് കൃ​ത്യ​മാ​യി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ.

2025 ഏ​പ്രി​ൽ 8ന് ​ആ​ണ് നി​യ​യ്ക്ക് വി​ള​ക്കു​ടി​യി​ലെ വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​ര​ണ​പ്പെ​ടു​ന്ന​ത്.

 

Tags : Punalur NewsUpdate Headlines Deepika DeepikaNewspaper

Recent News

Corehub Up