Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punalur

സ്റ്റേ​ഷ​നി​ൽ ക​യ​റി എ​സ്എ​ച്ച്ഒ​യു​ടെ മൂ​ക്കി​ടി​ച്ച് ത​ക​ർ​ത്തു; പ്ര​തി പി​ടി​യി​ൽ

പു​ന​ലൂ​ർ: പു​ന​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി എ​സ്എ​ച്ച്ഒ​യു​ടെ മൂ​ക്കി​ടി​ച്ച് ത​ക​ർ​ത്ത പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ര​വാ​ളൂ​ർ സ്വ​ദേ​ശി വി​ജോ​യ് ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പു​ന​ലൂ​ർ എ​സ്‌​എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​ർ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചൊ​വ്വാ​ഴ്ച പു​ന​ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഷൈ​ജു​വി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നാ​ണ് സ​ന്തോ​ഷ് കു​മാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​ണ്.

ക​സ്റ്റ​ഡി​യി​ലു​ള്ള ഷൈ​ജു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജോ​യ് സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​വ​ന്ന​ത്. വി​ജോ​യ് മ​ദ്യ​പി​ച്ചാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​തെ​ന്നും ഇ​യാ​ൾ സ്റ്റേ​ഷ​ന​ക​ത്ത് പ​ര​സ്യ​മാ​യി ബ​ഹ​ളം വ​ച്ച് അ​ക്ര​മാ​സ​ക്ത​നാ​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഇ​തി​നി​ടെ വി​ജോ​യ്‌​യെ ത​ട​യാ​നെ​ത്തി​യ എ​സ്‌​എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​റി​നെ പ്ര​തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് പോ​ലീ​സു​കാ​ർ ഇ​ട​പെ​ട്ട് പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

കെ.​സി ഇ​ട​പെ​ട്ടു; മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സ​ഞ്ജ​യ് ഖാ​ൻ

കൊ​ല്ലം: പു​ന​ലൂ​രി​ൽ യു​ഡി​എ​ഫ് വി​മ​ത​നാ​യി മ​ത്സ​രി​ക്കു​മെന്നു പ്ര​ഖ്യാ​പി​ച്ച സ​ഞ്ജ​യ് ഖാ​ൻ മ​ത്സ​ര​രം​ഗ​ത്തുനി​ന്നു പി​ൻ​മാ​റി. കെ.​സി.​ വേ​ണു​ഗോ​പാ​ൽ നേ​രി​ട്ട് സം​സാ​രി​ച്ചു​വെ​ന്നും യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ​ഞ്ജ​യ് ഖാ​ൻ വ്യ​ക്ത​മാ​ക്കി.

പു​ന​ലൂ​ർ സീ​റ്റ് വീ​ണ്ടും മു​സ്‌​ലിം ലീ​ഗി​ന് ന​ൽ​കി​യ​തിനു പി​ന്നാ​ലെ ഡി​സി​സി ഭാ​ര​വാ​ഹി​യാ​യ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​നെ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് നേ​തൃ​ത്വം ഇ​ട​പെ​ട്ട​തോ​ടെ നെ​ൽ​സ​ൺ മ​ത്സ​ര​രം​ഗ​ത്തുനിന്നു പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് സ​ഞ്ജ​യ് ഖാ​ൻ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കുമെന്നു പ്രഖ്യാപിച്ചത്. ലീ​ഗ് സ്ഥാ​നാ​ർ​ഥി​യെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കു​മെ​ന്നു​മാ​യി​രു​ന്നു സ​ഞ്ജ​യ് ഖാ​ന്‍റെ നി​ല​പാ​ട്. തു​ട​ർ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

Kerala

സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം; അ​മ്മ​യ്ക്കും മ​ക​നും ഗു​രു​ത​ര പ​രി​ക്ക്

കൊ​ല്ലം: പു​ന​ലൂ​രി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന അ​മ്മ​യ്ക്കും മ​ക​നും നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. ഇ​ട​മ​ൺ-34 ഉ​ദ​യ​ഗി​രി പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ സോ​ണി​യ​യ്ക്കും മ​ക​ൻ ആ​ദി​ത്യ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പു​ന​ലൂ​ർ-​ഇ​ട​മ​ൺ പാ​ത​യി​ൽ പാ​പ്പ​ന്നൂ​രി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ന്‍റെ കു​റു​കെ പ​ന്നി ചാ​ടി​യ​ത്. മ​ക​നെ പു​ന​ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി തി​രി​കെ​വ​രി​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​വ​രും ദൂ​രേ​ക്ക് തെ​റി​ച്ചു​വീ​ണു.

അ​ല​ർ​ച്ച കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഇ​രു​വ​രെ​യും പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ സോ​ണി​യ​യെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​ക​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും മു​ഖ​ത്തി​നും കൈ​കാ​ലു​ക​ൾ​ക്കു​മാ​ണ് പ​രി​ക്ക്.

District News

പു​ന​ലൂ​രി​ല്‍ 525 പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു

കു​ള​ത്തു​പ്പു​ഴ: പു​ന​ലൂ​ര്‍ താ​ലൂ​ക്കുത​ല പ​ട്ട​യ​മേ​ള​യി​ല്‍ വി​ത​ര​ണം ചെ​യ്ത​ത് 525 പ​ട്ട​യ​ങ്ങ​ള്‍. തെ​ന്മ​ല, കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കെ​ഐ​പി ലേ​ബ​ര്‍ ഉ​ന്ന​തി, ആ​യി​ര​ന​ല്ലൂ​ര്‍ വി​ല്ലേ​ജി​ലെ മ​രോ​ട്ടി​ത്ത​ടം, തി​ങ്ക​ള്‍​ക​രി​ക്കം വി​ല്ലേ​ജി​ലെ അ​രി​പ്പ, ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നീ​റാ​യ്‌​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

അ​രി​പ്പ​യി​ല്‍ 266 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം​ചെ​യ്ത​ത്. ഇ​തി​ല്‍ 47 എ​സ്ടി പ​ട്ട​യ​ങ്ങ​ളാ​ണ്. 22 പേ​ര്‍​ക്ക് 20 സെ​ന്‍റ് പു​ര​യി​ടം, 10 സെ​ന്‍റ് നി​ലം, മൂ​ന്ന് പേ​ര്‍​ക്ക് 10 സെ​ന്‍റ് നി​ല​വും. 12 സെ​ന്‍റ് വീ​തം 170 എ​സ് സി ​പ​ട്ട​യ​ങ്ങ​ളും 10 സെ​ന്‍റ് വീ​തം മ​റ്റു​ള്ള​വ​ര്‍​ക്ക് 49 പ​ട്ട​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കി.

കെ ​ഐപി ​ലേ​ബ​ര്‍ ഉ​ന്ന​തി​യി​ല്‍ 200, അ​രി​പ്പ​യി​ല്‍ 266, മ​രോ​ട്ടി​ത്ത​ട​ത്തി​ല്‍ 30, ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ 20, അ​റ​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ട്, അ​ല​യ​മ​ണ്‍, അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​രോ​ന്ന് വീ​തം പ​ട്ട​യ​ങ്ങ​ളാ​ണ് ന​ല്‍​കി​യ​ത്. അ​ഞ്ച് അ​കാ​ല കൈ​മാ​റ്റ സാ​ധൂ​ക​ര​ണ പ​ത്രി​ക​യും ന​ല്‍​കി. ഉ​ദ്ഘാ​ട​ന​വും പ​ട്ട​യ​വി​ത​ര​ണ​വും കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി മൈ​താ​ന​ത്ത് ഡപ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.

പി.​എ​സ്. സു​പാ​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​റ​സ്റ്റ് വി​ല്ലേ​ജു​ക​ള്‍ റ​വ​ന്യൂ വി​ല്ലേ​ജു​ക​ളാ​ക്കി​യു​ള്ള ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു. ജി​ല്ലാ ക​ള​ല​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ്, എ​ഡി​എം ജി. ​നി​ര്‍​മ​ല്‍ കു​മാ​ര്‍, പു​ന​ലൂ​ര്‍ ആ​ര്‍​ഡി​ഒ ജി. ​സു​രേ​ഷ് ബാ​ബു, അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ.​ജ്യോ​തി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​സൈ​ന​ബാ ബീ​വി, ആ​തി​ര പ്ര​വീ​ണ്‍, ആ​ന​ന്ദ്, ശോ​ഭ, ര​മ​ണി വി​ജ​യ​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ അ​ജി​ത് ജോ​യി, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kerala

പുനലൂരിൽ വീട് ഇടിഞ്ഞുവീണു; 12 വയസുകാരന് പരിക്കേറ്റു

കൊല്ലം: പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി വിനോദിന്‍റെ വീടിന്‍റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം.

വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന സമയത്തായിരുന്നു അപകടം. സംഭവ സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. കാലപഴക്കം കാരണം ചോർച്ചയുണ്ടായ വീടിന്‍റെ മേൽക്കൂരയിൽ ടാർപ്പോളിൽ കെട്ടിയിരുന്നു.

മൺകട്ട ഉപയോഗിച്ച് കെട്ടിയ വീടിന്‍റെ ചുമരുകളും വിണ്ടു കീറിയ നിലയിലായിരുന്നു. വീടിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ 12വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

പു​ന​ലൂ​രി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

കൊ​ല്ലം: പു​ന​ലൂ​രി​ൽ കോ​ള​ജ് ജം​ഗ്‌​ഷ​ന് സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ സ്വ​ദേ​ശി ഷി​നു​വി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​ള​ജ് ജം​ഗ്‌​ഷ​ന് സ​മീ​പ​മു​ള്ള ഫ്ലാ​റ്റി​ന് സ​മീ​പ​ത്തെ തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും മു​റി​വേ​റ്റ പാ​ടു​ക​ൾ ഉ​ണ്ട്. കെ​വി​ൻ കൊ​ല​ക്കേ​സി​ൽ ഇ​യാ​ളെ പോ​ലീ​സ് പ്ര​തി ചേ​ർ​ത്തി​രു​ന്നെ​ങ്കി​ലും കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ ഷാ​നു ഈ ​കേ​സി​ൽ പ​രോ​ളി​ലാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് ഫ്ലാ​റ്റി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ​താ​കാം എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഫ്ലാ​റ്റി​ന് മു​ക​ളി​ൽ നി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ളും, ഷി​നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് ക​ണ്ടെ​ത്തി.

Kerala

പു​ന​ലൂ​രി​ൽ ഗാ​ന്ധി​പ്ര​തി​മ​യെ അ​വ​ഹേ​ളി​ച്ച സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: പു​ന​ലൂ​രി​ൽ ഗാ​ന്ധി​പ്ര​തി​മ​യെ അ​വ​ഹേ​ളി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​രി​ൽ പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന ഹ​രി​ലാ​ൽ (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ൾ. ര​ജ​ത​ജൂ​ബി​ലി സ്മാ​ര​ക​മാ​യി പു​ന​ലൂ​രി​ലെ ഭാ​ര​ത മാ​താ ഐ​ടി​ഐ ഏ​താ​നും​വ​ർ​ഷം മു​ൻ​പ് പു​ന​ലൂ​ർ തൂ​ക്കു​പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച പ്ര​തി​മ​യി​ലാ​ണ് ഹ​രി​ലാ​ൽ അ​തി​ക്ര​മം കാ​ട്ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​മ സ്ഥാ​പി​ച്ചി​രു​ന്ന ക​ൽ​കെ​ട്ടി​നു​മു​ക​ളി​ൽ ക​യ​റി​യ യു​വാ​വ് പ്ര​തി​മ​യു​ടെ ചെ​കി​ട്ട​ത്ത് അ​ടി​ക്കു​ക​യും അ​സ​ഭ്യം​വി​ളി​ക്കു​ക​യും ചെ​യ്തു.

ക​ണ്ടു​നി​ന്ന​വ​ർ ഇ​തി​ന്‍റെ വീ​ഡി​യോ എ​ടു​ത്ത് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് പു​ന​ലൂ​ർ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ങ്ക് പോ​ലീ​സി​ന്‍റെ കാ​റി​ന്റെ ക​ണ്ണാ​ടി​ച്ചി​ല്ല് ത​ക​ർ​ത്ത​തു​ൾ​പ്പ​ടെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ യു​വാ​വ്. ഒ​രു വ​ർ​ഷം മു​ൻ​പ്, തൂ​ക്കു​പാ​ല​ത്തി​ന്‍റെ ച​ങ്ങ​ല ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള കി​ണ​റ്റി​ലി​റ​ങ്ങി പ​രി​ഭ്രാ​ന്ത്രി പ​ട​ർ​ത്തി​യ​തി​ന് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചെ​മ്മ​ന്തൂ​രി​ൽ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കെ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത​തി​നും ഇ​യാ​ൾ ക​സ്റ്റ​ഡി​ലാ​യി​രു​ന്നു.

Kerala

പു​ന​ലൂ​രി​ൽ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് നേ​രെ മ​ദ്യ​പ​ന്‍റെ അ​തി​ക്ര​മം

കൊല്ലം: പു​ന​ലൂ​രി​ൽ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് നേ​രെ മ​ദ്യ​പ​ന്‍റെ അ​തി​ക്ര​മം. മ​ദ്യ​ല​ഹ​രി​യി​ൽ പ്ര​തി​മ​യ്ക്ക് മു​ക​ളി​ൽ ക​യ​റി​യ മ​ദ്യ​പ​ൻ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി. പ്ര​ദേ​ശ​വാ​സി​യാ​യ ഹ​രി​ലാ​ലാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

കൂ​ടാ​തെ, ഗാ​ന്ധി പ്ര​തി​മ​യു​ടെ മു​ഖ​ത്തും ഇ​യാ​ൾ അ​ടി​ച്ചു. സ​മീ​പ​ത്തെ ക​ട​ക​ളി​ലും ഇ​യാ​ൾ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ഇ​യാ​ൾ സ്ഥി​രം പ്ര​ശ്ന​ക്കാ​ര​നാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. പു​ന​ലൂ​ർ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Kerala

ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യു​ടെ തി​രോ​ധാ​നം; അ​ന്വേ​ഷ​ണ​ത്തി​ൽ‌ കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്ത​ൽ

കൊ​ല്ലം: ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ തി​രോ​ധാ​നം കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. കു​ഞ്ഞി​നെ അ​മ്മ​യും മൂ​ന്നാം ഭ​ർ​ത്താ​വും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ പു​ന​ലൂ​ർ പോ​ലീ​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കു​ഞ്ഞി​ന്‍റെ അ​മ്മ ക​ലാ​സൂ​ര്യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​ണ്ണ​ൻ എ​ന്ന​യാ​ളെ വി​വാ​ഹം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൂ​ന്നാം ഭ​ർ​ത്താ​വാ​ണ് ക​ണ്ണ​ൻ.

ക​ലാ​സൂ​ര്യ​യു​ടെ ര​ണ്ടാം വി​വാ​ഹ​ത്തി​ലെ കു​ഞ്ഞാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ലാ​സൂ​ര്യ​യും ക​ണ്ണ​നും ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ലും മ​ധു​ര​യി​ലു​മാ​യി താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ല്ലാ​തെ ക​ലാ​സൂ​ര്യ നാ​ട്ടി​ലേ​ക്ക് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ശ​യം തോ​ന്നി​യ അ​മ്മൂ​മ്മ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

പു​ന​ലൂ​ർ പോ​ലീ​സ് അ​മ്മ​യെ ചോ​ദ്യം ചെ​യ്ത​തി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ക​ണ്ണ​ൻ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്ത​ത് ക​ലാ​സൂ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

ക​ലാ​സൂ​ര്യ​യ​യു​മാ​യി മ​ധു​ര​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ക​ണ്ണ​ൻ ജോ​ലി ചെ​യ്തി​രു​ന്ന കോ​ഴി​ഫാ​മി​ൽ ഒ​രു മാ​സം മു​മ്പാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. തു​ട​ർ​ന്ന് ക​ണ്ണ​നെ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

പു​ന​ലൂ​രി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

കൊ​ല്ലം: പു​ന​ലൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. സ്ഥാ​നാ​ർ​ഥി​യു​ടെ ഫ്ല​ക്സ് വ​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി സി​പി​എം പ്ര​വ​ർ​ത്ത​ക​രു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ശാ​സ്താം​കോ​ണം വാ​ർ​ഡി​ലാ​ണ് സം​ഭ​വം. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ര​തീ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കു​ണ്ട്.

വാ​ക്കു​ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വാ​ർ​ഡി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മ​ണി​ക്കു​ട്ട​നെ​യും വെ​ട്ടാ​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. നി​ല​വി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഇ​ല്ലെ​ങ്കി​ലും മേ​ഖ​ല​യി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Kerala

പു​ന​ലൂ​രി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ പു​ലി; ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം

പു​ന​ലൂ​ർ (കൊ​ല്ലം): ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ പു​ലി അ​ക​പ്പെ​ട്ടു. പു​ന​ലൂ​ർ ചാ​ലി​യ​ക്ക​ര ചാ​ങ്ങ​പ്പാ​റ സ്വ​ദേ​ശി സി​ബി​യു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് പു​ള്ളി​പ്പു​ലി അ​ക​പ്പെ​ട്ട​ത്. ഇ​ന്നു രാ​വി​ലെ കി​ണ​റ്റി​ൽ​നി​ന്നും മു​രൾച്ച കേ​ട്ട് വീ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്.

25 അ​ടി​യോ​ളം താ​ഴ്ച​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ല്ലാ​ത്ത കി​ണ​റാ​ണ്. പ​ത്ത​നാ​പു​രം വ​നം റേ​ഞ്ചി​ലെ അ​മ്പ​നാ​ർ വ​നം സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി. പു​ലി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ർ​ആ​ർ​ടി സം​ഘ​ത്തെ വി​വ​രം അ​റി​യി​ച്ചു. വ​നം വ​കു​പ്പ് മൃ​ഗ​ഡോ​ക്ട​റെ എ​ത്തി​ച്ച് മ​യ​ക്കു​വെ​ടി വെ​ച്ച് പു​ലി​യെ ക​ര​ക​യ​റ്റാ​നു​ള്ള ശ്ര​മം തു​ട​ങ്ങി.

ഈ ​മേ​ഖ​ല​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി എ​ത്തി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. കൂ​ടാ​തെ കാ​ട്ടാ​ന​യു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം റ​ബ​ർ എ​സ്റ്റേ​റ്റ് മേ​ഖ​ല​യാ​യ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.

Latest News

Corehub Up