Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIT

പി​ണ​റാ​യി​ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണം:വി​ജി​ല​ൻ​സ് എ​സ്ഐ​ടി രൂ​പീ​ക​രി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ, മു​​​​ൻ മ​​​​ന്ത്രി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ മാ​​​​സ​​​​പ്പ​​​​ടി കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ട​​​​ൻ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ക്കും. എ​​​​സ്പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ എ​​​​സ്ഐ​​​​ടി രൂ​​​​പീ​​​​ക​​​​രി​​​​ച്ചാ​​​​കും കേ​​​​സെ​​​​ടു​​​​ത്തു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം.

മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വു​​​​മാ​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​തി​​​​നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന് കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടിവ​​​​രി​​​​ല്ല.

വി​​​​ജി​​​​ല​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മ​​​​നോ​​​​ജ് ഏ​​​​ബ്ര​​​​ഹാം കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന കൊ​​​​ക്കൂ​​​​ണി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​ക്കാ​​​​ര​​​​നാ​​​​ണ്. കൊ​​​​ച്ചി​​​​യി​​​​ൽ നി​​​​ന്നു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​കും പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണം ഒ​​​​രു​​​​ക്കു​​​​ക. അ​​​​ഴി​​​​മ​​​​തി, അ​​​​ധി​​​​കാ​​​​ര ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം, കൈ​​​​ക്കൂ​​​​ലി തു​​​​ട​​​​ങ്ങി​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ലാ​​​​കും വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക.

അ​​​​ഴി​​​​മ​​​​തി നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്പോ​​​​ൾ വീ​​​​ണ​​​​യെ യും പ്ര​​​​തി​​​​ചേ​​​​ർ​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സി​​​​നു ല​​​​ഭി​​​​ച്ച നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം. സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫി​​​​സു​​​​ക​​​​ളി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ന്പോ​​​​ൾ, കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി ന​​​​ൽ​​​​കു​​​​ന്ന സ്വ​​​​കാ​​​​ര്യ വ്യ​​​​ക്തി​​​​ക​​​​ളാ​​​​യ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ നി​​​​ല​​​​വി​​​​ൽ കേ​​​​സെ​​​​ടു​​​​ക്കാ​​​​റു​​​​ണ്ട്. ഇ​​​​തേ മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​കും വീ​​​​ണ​​​​യെ​​​​യും പ്ര​​​​തി​​​​യാ​​​​ക്കി കേ​​​​സെ​​​​ടു​​​​ക്കു​​​​ക.

സം​​​​സ്ഥാ​​​​ന പൊലി​​​​സ് മേ​​​​ധാ​​​​വി വ​​​​ഴി​​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ നി​​​​ർ​​​​ദേ​​​​ശം ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ കേ​​​​സ് വി​​​​പു​​​​ല​​​​മാ​​​​ക്കും.

ക​​​​ള്ള​​​​പ്പ​​​​ണ​​​​ക്കേ​​​​സ്, ഹ​​​​വാ​​​​ല അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​യി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്. മാ​​​​സ​​​​പ്പ​​​​ടി​​​​യി​​​​ൽ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തോ​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം ഇ​​​​ഡി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ ഇ​​​​ഡി കൂ​​​​ടി അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നെ​​​​ത്തും.

നി​​​​ല​​​​വി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന എ​​​​ഡി​​​​ജി​​​​പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള എ​​​​സ്ഐ​​​​ടി​​​​യി​​​​ൽനി​​​​ന്നു കേ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ പു​​​​രോ​​​​ഗ​​​​തി ഫ​​​​യ​​​​ലു​​​​ക​​​​ൾ ഡി​​​​ജി​​​​പി വ​​​​ഴി വി​​​​ജി​​​​ല​​​​ൻ​​​​സ് ഏ​​​​റ്റെ​​​​ടു​​​​ക്കും. തു​​​​ട​​​​ർ​​​​ന്നാ​​​​കും എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ക.

Kerala

മെ​സി​യു​ടെ പേ​രി​ൽ ത‌​ട്ടി​പ്പ്: വ്യാ​പ്തി വ​ലു​തെ​ന്ന് എ​സ്‌​ഐ​ടി; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ട​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​സി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള സാ​​​മ്പ​​​ത്തി​​​ക​​ത​​​ട്ടി​​​പ്പ് കേ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട് എ​​​സ്ഐ​​​ടി സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​ക്കു സ​​​മ​​​ര്‍​പ്പി​​​ക്കും. ക​​​ള്ള​​​പ്പ​​​ണം ഇ​​​ട​​​പാ​​​ട് ന​​​ട​​​ന്ന​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​തി​​​നാ​​​ല്‍ ഇ​​​ഡി, സി​​​ബി​​​ഐ, ക​​​സ്റ്റം​​​സ് ഉ​​​ള്‍​പ്പ​​​ടെ​​​യു​​​ള്ള കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നാ​​​ണ് എ​​​സ്‌​​​ഐ​​​ടി ക​​​ണ്ടെ​​​ത്ത​​​ല്‍.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം അ​​​ഡീ​​​ഷ​​​ണ​​​ല്‍ ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​നാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട് സം​​​സ്ഥാ​​​ന പൊലിസ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​നു സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക. എ​​​സ്‌​​​ഐ​​​ടി​​​യു​​​ടെ ശിപാ​​​ര്‍​ശ​​​യ​​​ട​​​ങ്ങു​​​ന്ന റി​​​പ്പോ​​​ര്‍​ട്ട് ഡി​​​ജി​​​പി ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പി​​​നു കൈ​​​മാ​​​റും. അ​​​ന്തി​​​മതീ​​​രു​​​മാ​​​നം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പാ​​​യി​​​രി​​​ക്കും കൈ​​​ക്കൊ​​​ള്ളു​​​ക.

എ​​​സ്‌​​​ഐ​​​ടി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​പ​​​രി​​​ധി​​​ക്കു പു​​​റ​​​ത്തു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്ന​​​തി​​​നാ​​​ല്‍ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കു മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ സാ​​​ധി​​​ക്കൂ. വി​​​ദേ​​​ശ വി​​​നി​​​മ​​​യ ച​​​ട്ടം ഫെ​​​മ നി​​​യ​​​മ​​​ത്തി​​​ന്‍റെ ലം​​​ഘ​​​നം ഉ​​​ള്‍​പ്പടെ ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​താ​​​യി എസ്ഐ‌ടി ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

മു​​​ന്‍ മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ‌്മാ​​​നെ​​​തി​​​രേയും തെ​​​ളി​​​വു​​​ക​​​ൾ എ​​​സ്‌​​​ഐ​​​ടി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലി​​​ലു​​​ണ്ട്. മ​​​ന്ത്രി ത​​​ന്‍റെ ഇ- ​​​മെ​​​യി​​​ല്‍ ഐ​​​ഡി ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍​ക്കു​​വേ​​​ണ്ടി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നും ഔ​​​ദ്യോ​​​ഗി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗം ന​​​ട​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് എ​​​സ്‌​​​ഐ​​​ടി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ല്‍.

റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി​, കാ​​​യി​​​ക വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, മു​​​ന്‍​ മ​​​ന്ത്രി​ എ​​ന്നി​​വ​​ർ​​ക്കെ​​​തി​​​രേ​ വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളാ​​​ണു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​സ്‌​​​ഐ​​​ടി വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​ണു കു​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

സ്‌​​​പോ​​​ണ്‍​സ​​​റാ​​​യി റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ബ്രോ​​​ഡ് കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തു സു​​​താ​​​ര്യ​​​മ​​​ല്ലെ​​​ന്നും സ​​​ര്‍​ക്കാ​​​രും റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ക​​​മ്പ​​​നി​​​യും ത​​​മ്മി​​​ല്‍ ക​​​രാ​​​ര്‍ ഒ​​​പ്പി​​​ടു​​​ന്ന​​​തി​​​നു മു​​​ന്‍​പ് അ​​​ര്‍​ജ​​​ന്‍റീ​​​ന ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ചാ​​​ന​​​ല്‍ ക​​​മ്പ​​​നി ക​​​രാ​​​റി​​​ല്‍ ഒ​​​പ്പി​​​ട്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

2024 ഡി​​​സം​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​രും റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ചാ​​​ന​​​ലും ത​​​മ്മി​​​ല്‍ ക​​​രാ​​​ര്‍ ഒ​​​പ്പി​​​ട്ട​​​ത്. എ​​​ന്നാ​​​ല്‍ ക​​​രാ​​​ര്‍ ഒ​​​പ്പി​​​ടു​​​ന്ന​​​തി​​​നു ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു മു​​​ന്‍​പ് ചാ​​​ന​​​ല്‍ ക​​​മ്പ​​​നി​​​യും അ​​​ര്‍​ജ​​​ന്‍റൈൻ ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നും ത​​​മ്മി​​​ല്‍ ക​​​രാ​​​റി​​​ലേ​​​ര്‍​പ്പെ​​​ട്ട​​​തി​​​ല്‍ ദു​​​രൂ​​​ഹ​​​ത സം​​​ശ​​​യി​​​ക്കു​​​ക​​​യാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം.

250 കോ​​​ടി​​​യി​​​ല്‍​പ​​​രം രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പും ജി​​​എ​​​സ്ടി ത​​​ട്ടി​​​പ്പും ന​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​ന​​​ം. ഈ ​​​കേ​​​സി​​​ല്‍ വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കു​​​ടു​​​ത​​​ല്‍ പേ​​​ര്‍ പ്ര​​​തി​​​യാ​​​കും. മു​​​ന്‍ കാ​​​യി​​​ക മ​​​ന്ത്രി വി.​​​അ​​​ബ്ദു​​​ള്‍ റ​​​ഹ‌്മാ​​​നെ​​​തി​​​രേ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ സ്റ്റാ​​​ഫി​​​ലെ ചി​​​ല ജീ​​​വ​​​ന​​​ക്കാ​​​ര്‍ എ​​​സ്‌​​​ഐ​​​ടി​​​ക്കു മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ത്യേ​​​ക താ​​​ത്പ​​​ര്യ​​​പ്ര​​​കാ​​​ര​​​മാ​​​ണു കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം ചെ​​​യ്തി​​​രു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മൊ​​​ഴി.

മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ല്‍ കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യെ​​​ന്നു​​​ കാ​​​ട്ടി ക​​​ള​​​മ​​​ശേ​​​രി പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. ഈ ​​​കേ​​​സി​​​ല്‍ അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന നി​​​യ​​​മ വ​​​കു​​​പ്പു​​​കൂ​​​ടി ചു​​​മ​​​ത്താ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് എ​​​സ്‌​​​ഐ​​​ടി അ​​​നു​​​വാ​​​ദം തേ​​​ടും.

വ​​​ഞ്ച​​​ന, ഗൂ​​​ഢാ​​​ലോ​​​ച​​​ന ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നി​​​ര​​​വ​​​ധി ക്രി​​​മി​​​ന​​​ല്‍ കു​​​റ്റ​​​ങ്ങ​​​ളാ​​​ണു നി​​​ല​​​വി​​​ല്‍ ചേ​​​ര്‍​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന നി​​​യ​​​മംകൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ​​​ടെ വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നും ക​​​ള​​​മൊ​​​രു​​​ങ്ങും.

Kerala

മെ​സി​യു​ടെ പേ​രി​ൽ 'ത​ട്ടി​പ്പി​ന്‍റെ ക​ളി'; റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്കെ​തി​രെ തെ​ളി​വു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി

തി​രു​വ​ന​ന്ത​പു​രം: മെ​സി​യു​ടെ പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്കെ​തി​രെ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും എ​സ്‌​ഐ​ടി വ്യ​ക്ത​മാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കും.

നി​ല​വി​ലെ എ​ഫ്‌​ഐ​ആ​റി​ൽ അ​ഴി​മ​തി കു​റ്റം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി കേ​സ് പു​തു​ക്കാ​നാ​ണ് എ​സ്‌​ഐ​ടി​യു​ടെ തീ​രു​മാ​നം. അ​ഴി​മ​തി കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നെ​യും  ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്ര​തി​ചേ​ർ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നും എ​സ്‌​ഐ​ടി ശി​പാ​ർ​ശ ന​ൽ​കും. 

എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി), റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ), ക​സ്റ്റം​സ് എ​ന്നി​വ​യു​ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ക​മ്പ​നി​യു​ടെ പ​ങ്കും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് എ​സ്‌​ഐ​ടി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് കടക്കുക.

Kerala

വ്യാ​ജ മോ​ട്ടോ​ര്‍ അ​പ​ക​ട ഇ​ന്‍​ഷ്വ​റ​ന്‍​സ് ക്ലെ​യി​മു​ക​ള്‍ ക​ണ്ടെ​ത്താ​നും എ​സ്‌​ഐ​ടി

കോ​​​​ഴി​​​​ക്കോ​​​​ട്: ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കൊ​​​​ടു​​​​വി​​​​ല്‍ വ്യാ​​​​ജ മോ​​​​ട്ടോ​​​​ര്‍ അ​​​​പ​​​​ക​​​​ട ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക്ലെ​​​​യി​​​​മു​​​​ക​​​​ള്‍ ത​​​​ട​​​​യാ​​​​ന്‍ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം (എ​​​​സ്‌​​​​ഐ​​​​ടി).

വ്യാ​​​​ജ​​​​വും സം​​​​ശ​​​​യ​​​​സ്പ​​​​ദ​​​​വു​​​​മാ​​​​യ മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര ക്ലെ​​​​യി​​​​മു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഡി​​​​ജി​​​​പി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ അ​​​​ഞ്ചം​​​​ഗ സം​​​​ഘ​​​​ത്തി​​​​നാ​​​ണു ചു​​​​മ​​​​ത​​​​ല.

സു​​​​പ്രീംകോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​ടെ​​​​യും ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. വ്യാ​​​​ജ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക്ലെ​​​​യി​​​​മു​​​​ക​​​​ള്‍ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി​​​​യാ​​​​യി എ​​​​സ്‌​​​​ഐ​​​​ടി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കും. ഒ​​​​രേ വാ​​​​ഹ​​​​നം, ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍​സ്, അ​​​​പേ​​​​ക്ഷ​​​​ക​​​​ര്‍ എ​​​​ന്നി​​​​വ ആ​​​​വ​​​​ര്‍​ത്തി​​​​ച്ച് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​നു ഡി​​​​ജി​​​​റ്റ​​​​ല്‍ ഡാ​​​​റ്റാ​​​​ബേ​​​​സു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തും.

പ്രാ​​​​ഥ​​​​മി​​​​ക​​​​മാ​​​​യി ത​​​​ട്ടി​​​​പ്പ് ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ല്‍ ലോ​​​​ക്ക​​​​ല്‍ പൊ​​​​ലി​​​​സോ മ​​​​റ്റ് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളോ മു​​​​ഖേ​​​​ന ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

ഒ​​​​രു വ്യ​​​​ക്തി​​​​യും ഐ​​​​സി​​​​ഐ​​​​സി​​​​ഐ ലൊം​​​​ബാ​​​​ര്‍​ഡ് ജ​​​​ന​​​​റ​​​​ല്‍ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കേ​​​​സി​​​​ല്‍ സു​​​​പ്രീം കോ​​​​ട​​​​തി​​​​യു​​​​ടെ 2023, 25 വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളും ബ​​​​ജാ​​​​ജ് അ​​​​ല​​​​യ​​​​ന്‍​സ് ജ​​​​ന​​​​റ​​​​ല്‍ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് നോ​​​​ഡ​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍ ആ​​​​ലീ​​​​സ് ജോ​​​​ണ്‍, ഐ​​​​സി​​​​ഐ​​​​സി​​​​ഐ ലൊം​​​​ബാ​​​​ര്‍​ഡ് ജ​​​​ന​​​​റ​​​​ല്‍ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡ് ലീ​​​​ഗ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ അ​​​​നീ​​​​ഷ് ശ്രീ​​​​നി​​​​വാ​​​​സ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ​​​​ടി.

Kerala

പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​ന്ന് വീ​ണ്ടും എ​സ്‌​ഐ​ടി നോ​ട്ടീ​സ് ന​ല്‍​കും

കൊ​ച്ചി: പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ചോ​ദ്യം ചെ​യ്യ​ലു​ക​ള്‍​ക്കാ​യി പി​എ​സ്‌​സി അം​ഗ​ങ്ങ​ള്‍ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​നാ​യി എ​സ്‌​ഐ​ടി ഇ​ന്ന് വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കും. പി​എ​സ്‌​സി​ക്ക് പ്ര​ത്യേ​ക നി​യ​മ​പ​രി​ര​ക്ഷ ഇ​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. ആ​ദ്യം നോ​ട്ടീ​സ് അ​യ​ച്ച നാ​ലു​പേ​ര്‍​ക്ക് വീ​ണ്ടും നോ​ട്ടീ​സ് അ​യ​യ്ക്കും. അ​ത് നി​ര​സി​ച്ചാ​ല്‍ വാ​റ​ന്റി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് എ​സ്‌​ഐ​ടി​യു​ടെ തീ​രു​മാ​നം.

തി​രു​വ​ന​ന്ത​പു​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ എ​ത്താ​ന്‍ ക​ഴി​യാ​ത്ത പി​എ​സ്‌​സി​യി​ലെ മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ള്‍​ക്ക് അ​താ​ത് ജി​ല്ല​ക​ളി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്നും എ​സ്‌​ഐ​ടി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തെ ചോ​ദ്യം ചെ​യ്ത് പി​എ​സ്‌​സി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് കേ​സി​ലെ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഇ​തി​നി​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് അം​ഗ​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന നി​യ​മോ​പ​ദേ​ശം എ​സ്‌​ഐ​ടി​ക്ക് ല​ഭി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ന്വേ​ഷ​ണ സം​ഘം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്ത് പോ​കേ​ണ്ട​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​ത്. പി​എ​സ്‌​സി അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ ഇ​ല്ലെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അം​ഗ​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന സ്ഥ​ല​ത്ത് ചെ​ല്ല​ണം എ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

Kerala

മെസി വിവാദം: രേ​​​ഖ​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി സം​​​ശ​​​യം; എ​​​സ്‌​​​ഐ​​​ടി കൂ​​​ടു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക്

കൊ​​​ച്ചി: അ​​​ര്‍ജ​​​ന്‍റൈൻ ടീ​​​മി​​​ന്‍റെ കേ​​​ര​​​ള സ​​​ന്ദ​​​ര്‍ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ ഇ​​​ട​​​പാ​​​ടി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ടി​​​വി​​​യു​​​ടെ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ ചാ​​​ന​​​ല്‍ ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ വി​​​ദേ​​​ശ ക​​​റ​​​ന്‍സി​​​യും വി​​​ദേ​​​ശ ക്രെ​​​ഡി​​​റ്റ് കാ​​​ര്‍ഡു​​​മ​​​ട​​​ക്കം പി​​​ടി​​​ച്ചെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ പു​​​തി​​​യ കേ​​​സെ​​​ടു​​​ക്കാ​​​നൊ​​​രു​​​ങ്ങി എ​​​സ്‌​​​ഐ​​​ടി.

വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ക്കു​​​ശേ​​​ഷം എ​​​സ്‌​​​ഐ​​​ടി കൂ​​​ടു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ന്നേ​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. വി​​​വാ​​​ദ ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ര്‍ണാ​​​യ​​​ക രേ​​​ഖ​​​ക​​​ള്‍ പ​​​ല​​​തും ന​​​ശി​​​പ്പി​​​ച്ച​​​താ​​​യും എ​​​സ്‌​​​ഐ​​​ടി സം​​​ശ​​​യി​​​ക്കു​​​ന്നു​​​ണ്ട്. പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഡി​​​ജി​​​റ്റ​​​ല്‍ രേ​​​ഖ​​​ക​​​ള്‍ ഫോ​​​റ​​​ന്‍സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​യ്ക്കും.

അ​​​തി​​​നി​​​ടെ, വി​​​വാ​​​ദ ഇ​​​ട​​​പാ​​​ടി​​​ല്‍ മു​​​ന്‍ കാ​​​യി​​​ക​​​മ​​​ന്ത്രി​​​യെ​​​യും ചോ​​​ദ്യം ചെ​​​യ്‌​​​തേ​​​ക്കും. കേ​​​സി​​​ല്‍ ഒ​​​ന്നാം​​​പ്ര​​​തി​​​യാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നെ ചോ​​​ദ്യം ചെ​​​യ്ത ശേ​​​ഷ​​​മാ​​​കും ഇ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഡി​​​ജി​​​റ്റ​​​ല്‍ രേ​​​ഖ​​​ക​​​ളും ക​​​ലൂ​​​ര്‍ അ​​​ന്താ​​​രാ​​​ഷ്‌‌​​​ട്ര സ്റ്റേ​​​ഡി​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​രാ​​​ര്‍ രേ​​​ഖ​​​ക​​​ളു​​​മ​​​ട​​​ക്കം പൊ​​​ലി​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തൃ​​​ക്കാ​​​ക്ക​​​ര എ​​​സി​​​പി ബി​​​ജോ​​​യ് ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​സ്‌​​​ഐ​​​ടി സം​​​ഘം ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ര്‍ച്ചെ 5.50ന് ​​​ആ​​​രം​​​ഭി​​​ച്ച പ​​​രി​​​ശോ​​​ധ​​​ന ഇ​​​ന്ന​​​ലെ 2.30 ഓ​​​ടെ​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്.

മെ​​​സി​​​യു​​​ടെ പേ​​​രി​​​ല്‍ ന​​​ട​​​ന്ന വി​​​വാ​​​ദ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടി​​​ല്‍ 15നാ​​​ണ് ക​​​ള​​​മ​​​ശേ​​​രി പൊ​​​ലി​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. വ​​​ഞ്ച​​​ന, ത​​​ട്ടി​​​പ്പ്, ഗൂ​​​ഢാ​​​ലോ​​​ച​​​ന എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള കേ​​​സി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ടി​​​വി എം​​​ഡി ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ ഒ​​​ന്നാം പ്ര​​​തി​​​യും റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി ര​​​ണ്ടാം പ്ര​​​തി​​​യു​​​മാ​​​ണ്.

 

Kerala

ആന്‍റോ അഗസ്റ്റിനെതിരെ കുരുക്ക് മുറുക്കി ഇഡി; എസ്‌ഐടിയുടെ എഫ്‌ഐആറും രേഖകളും ശേഖരിച്ചു

കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ആന്‍റോ അഗസ്റ്റിനെതിരെ കുരുക്ക് മുറുക്കി ഇഡി. ആന്‍റോ അഗസ്റ്റിനും റിപ്പോര്‍ട്ടര്‍ ടിവിക്കുമെതിരെ എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസിലെ വിവരങ്ങള്‍ ശേഖരിച്ച ഇഡി, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) നടപടികള്‍ക്ക് ഒരുങ്ങുകയാണ്.

എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ എഫ്‌ഐആര്‍ വിശദാംശങ്ങളും പൊലിസ് നടത്തിയ വിപുലമായ റെയ്ഡില്‍ പിടിച്ചെടുത്ത വിവരങ്ങളും ഇഡി ശേഖരിച്ചു. നേരത്തെ വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് (FEMA) ആന്‍റോ അഗസ്റ്റിനെതിരെ കേസ് എടുത്തിരുന്നു.

പിഎംഎല്‍എ കേസ് കൂടി രജിസ്റ്റര്‍ ചെയ്യുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് ഇഡി കടക്കാനാണ് സാധ്യത. അതേസമയം, എസ്‌ഐടി എടുത്ത കേസില്‍ ആന്‍റോ അഗസ്റ്റിന്‍ ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.

സര്‍ക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു, ക്രിമിനല്‍ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വഞ്ചനാകുറ്റത്തിനാണ് കേസ് എടുത്തിട്ടുള്ളത്. അനധികൃതമായി അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതില്‍ അബ്കാരി ആക്ട് ചുമത്തി അറസ്റ്റ് ചെയ്ത ആന്‍റോ അഗസ്റ്റിനെ വയനാട് മീനങ്ങാടി അസിസ്റ്റന്‍റ് കമ്മിഷണറുടെ ഓഫീസില്‍ എത്തിച്ച് മൊഴിയെടുത്തു.

മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം ബത്തേരി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമാണ് എക്‌സൈസ് സംഘം ഒരുങ്ങുന്നത്.

Kerala

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്: റി​പ്പോ​ർ​ട്ട​ർ ടി​വി ഓ​ഫീ​സി​ലെ 20 മ​ണി​ക്കൂ​ർ നീ​ണ്ട റെ​യ്ഡ് പൂ​ർ​ത്തി​യാ​യി

കൊ​ച്ചി: മെ​സി​യു​ടെ പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ ക​ള​മ​ശേ​രി​യി​ലെ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി ഓ​ഫീ​സി​ൽ ന​ട​ന്ന എ​സ്ഐ​ടി റെ​യ്ഡ് പൂ​ർ​ത്തി​യാ​യി. 20 മ​ണി​ക്കൂ​ർ നീ​ണ്ട റെ​യ്ഡാ​ണ് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ പൂ​ർ​ത്തി​യാ​യ​ത്. തൃ​ക്കാ​ക്ക​ര എ​സി​പി ബി​ജോ​യ്‌ ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ന്ന​ത്. മെ​മ്മ​റി കാ​ർ​ഡു​ക​ള​ട​ക്കം നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​താ​യും റെ​യ്ഡ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​സ്ഐ​ടി ത​ല​വ​ൻ ന​ൽ​കു​മെ​ന്നും തൃ​ക്കാ​ക്ക​ര എ​സി​പി ബി​ജോ​യ് ച​ന്ദ്ര​ൻ അ​റി​യി​ച്ചു. റെ​യ്‌​ഡ്‌ ന​ട​ത്തു​മ്പോ​ൾ സ്വ​കാ​ര്യ സം​ഭാ​ഷ​ണം പാ​ടി​ല്ലെ​ന്ന് മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​തെ​ന്നും അ​ല്ലാ​തെ ജോ​ലി ത​ട​സ​പ്പെ​ടു​ത്താ​ൻ നോ​ക്കി​യി​ട്ടി​ല്ലെ​ന്നും എ​സി​പി പ​റ​ഞ്ഞു.

Kerala

'മെസി വിവാദത്തില്‍ അന്വേഷണവുമായി സഹകരിക്കും, ഈ നാടകത്തിന്‍റെ ആവശ്യമില്ല': ആന്‍റോ അഗസ്റ്റിന്‍

കൊച്ചി: എസ്‌ഐടിയുടെ റെയ്ഡില്‍ മെസി വിവാദവുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും ഉണ്ടായിരുന്നില്ലെന്ന് ആന്‍റോ അഗസ്റ്റിന്‍. മെസി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ പൂര്‍ണമായും തയാറാണ്. പക്ഷെ വാര്‍ത്തകള്‍ എവിടെ നിന്നാണ് കിട്ടുന്നത്, കേന്ദ്രത്തില്‍ പിടിപാടുണ്ടോ, പാര്‍ട്ടി ബന്ധമുണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയില്ല എന്നും ആന്‍റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. മെസി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ പൂര്‍ണമായും തയാറാണ്. എന്‍റെ ഫ്‌ളാറ്റ് പരിശോധിച്ചു. അതില്‍ ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. ജേണലിസ്റ്റിക് ആംഗിളുമായി ബന്ധപ്പെട്ട ഒന്നും അവര്‍ക്ക് കിട്ടുന്നില്ലെന്നും ആന്‍റോ കൂട്ടിച്ചേർത്തു.

വി.ഡി. സതീശന്‍റെ രണ്ടാം കല്യാണം അടക്കമുള്ള ചോദ്യങ്ങള്‍ക്കൊന്നും എന്‍റെ കൈയില്‍ മറുപടിയില്ല. മെസി വിവാദവുമായി ബന്ധപ്പെട്ട എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണവുമായി സഹകരിക്കും. എവിടെ വേണമെങ്കിലും റെയ്ഡ് നടത്താം. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കും.

അല്ലാതെ നിങ്ങള്‍ക്ക് ആരാണ് വാര്‍ത്ത ചോര്‍ത്തി തരുന്നത്, നിങ്ങളുടെ കൂടെ കോണ്‍ഗ്രസിന്‍റെ ആരൊക്കെയുണ്ട്, സിപിഎമ്മുകാര്‍ ആരൊക്കെയുണ്ട്, ബിജെപിയില്‍ നിന്നുള്ള സപ്പോര്‍ട്ട്, കേന്ദ്രത്തില്‍ പിടിപാടാണല്ലോ എന്ന ചോദ്യങ്ങള്‍ക്കൊന്നും ഞങ്ങളുടെ കൈയില്‍ മറുപടിയില്ല.

സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെങ്കില്‍ ഈ നാടകത്തിന്‍റെയൊന്നും ആവശ്യമില്ല. കഴിഞ്ഞ രണ്ടു മാസമായി എസ്‌ഐടി അന്വേഷണം നടക്കുന്നു. ഇതുവരെ ഒരു നോട്ടീസ് പോലും തന്നിട്ടില്ല. ജിഎസ്ടി രണ്ടു റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു, അതിലും ഇതുവരെ ഒരു നോട്ടീസ് പോലും തന്നിട്ടില്ലെന്നും ആന്‍റോ അഗസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം, പുലര്‍ച്ചെ നാലോടെ ആരംഭിച്ച റെയ്ഡ് ആറു മണിക്കൂര്‍ പിന്നിട്ടിരുന്നു. 10.30 ഓടെയാണ് റെയ്ഡ് അവസാനിച്ചത്. കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടത്താണ് പരിശോധന നടന്നത്. കൊച്ചിയില്‍ ആന്‍റോ അഗസ്റ്റിന്‍റെ ഫ്‌ളാറ്റിലും റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓഫിസിലും ഗോട്ട് ആഡ് കമ്പനിയുടെ ഓഫീസിലും പരിശോധന നടന്നിരുന്നു.

Kerala

'സഹകരിക്കുന്നില്ല, റിപ്പോര്‍ട്ടര്‍ ഓഫീസ് പരിശോധന നടത്താന്‍ സാധിച്ചില്ല': തൃക്കാക്കര എസിപി

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസിലെ റെയ്ഡില്‍ ബന്ധപ്പെട്ടവര്‍ സഹകരിക്കുന്നില്ലെന്ന് പൊലിസ്. പ്രാഥമിക അന്വേഷണത്തിനു ശേഷം കളമശേരി പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡിനെത്തിയതെന്ന് തൃക്കാക്കര എസിപി പറഞ്ഞു.

കോടതിയുടെ വാറണ്ടോട് കൂടിയാണ് ചാനല്‍ ഓഫീസില്‍ റെയ്ഡിന് എത്തിയത്. എന്നാല്‍ വാറണ്ട് കൈപ്പറ്റാന്‍ ഇവിടെയുള്ളവര്‍ തയാറായില്ല. ഉത്തരവാദിത്തപ്പെട്ട ഒരു സ്ത്രീ അഞ്ചു മിനിറ്റിനുള്ളില്‍ എത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുറന്ന് തരാന്‍ പലതവണ പറഞ്ഞെങ്കിലും ചെയ്തില്ല.

ഡിജിറ്റലായി ലോക്കാണ്. നിലവില്‍ പൂട്ട് തകര്‍ത്തുള്ള പരിശോധനയിലേക്ക് കടന്നിട്ടില്ല. ന്യൂസ് ഡെസ്‌കില്‍ കയറിയത് ബില്‍ഡിംഗിന്‍റെ മറ്റു ഭാഗത്ത് ആരെയും കാണാത്തത് കൊണ്ടാണ്. പരിശോധന തുടങ്ങുന്നതിനു വേണ്ടിയാണ് വിവരങ്ങള്‍ അറിയാന്‍ ന്യൂസ് ഡെസ്‌കില്‍ എത്തിയതെന്നും എസിപി വ്യക്തമാക്കി.

Kerala

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും പ്രതി, ചാനലിന്‍റെ പ്രവര്‍ത്തനം തടഞ്ഞിട്ടില്ല: എസ്‌ഐടി

കൊച്ചി: മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും പ്രതിയെന്ന് എസ്‌ഐടി. കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കളമശേരി ഓഫിസ് വിലാസത്തിലാണ്. ഇടപെടുകളുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് ഓഫിസില്‍ എത്തിയത്.

ബിനാമി ഇടപാടുകള്‍ തെളിഞ്ഞിട്ടുണ്ട്. കേസിന്‍റെ ഭാഗമായി ഈ രേഖകള്‍ കണ്ടെടുക്കണം. ചാനല്‍ ഡെസ്‌കിന്‍റെ പ്രവര്‍ത്തനം തടഞ്ഞിട്ടില്ലെന്നും എസ്‌ഐടി വിശദീകരണം നല്‍കി.

ഒരു മിനിറ്റ് പോലും ന്യൂസ് തടസപ്പെടുത്തിയിട്ടില്ല. പത്രപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങി വച്ചിട്ടില്ല. ന്യൂസ് ഡെസ്‌കില്‍ കയറിയിട്ടില്ല. ആരുടെയും ജോലി തടസപ്പെടുത്തിയിട്ടില്ല. ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഡിജിറ്റലൈസ് ചെയ്ത രേകകള്‍ ലഭിക്കാനായാണ് കാത്തിരിക്കുന്നത് എന്ന് എഡിജിപി പി. വിജയന്‍ വ്യക്തമാക്കി.

Kerala

പി​എ​സ്‌​സി അം​ഗ​ങ്ങ​ളെ ചോ​ദ്യംചെ​യ്യ​ൽ; നി​ല​പാ​ടി​ൽ ഉ​റ​ച്ച് എ​സ്ഐ​ടി​യും പി​എ​സ്‌​സി​യും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ട് കേ​​​​സി​​​​ൽ നാ​​​​ല് പി​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ങ്ങ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക്രൈം​​​​ബ്രാ​​​​ഞ്ചും പി​​​​എ​​​​സ്‌​​​​സി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്കം മു​​​​റു​​​​കു​​​​ന്നു. ക്രൈം​​​​ബ്രാ​​​​ഞ്ച് ആ​​​​സ്ഥാ​​​​ന​​​​ത്ത് ഹാ​​​​ജ​​​​രാ​​​​കി​​​​ല്ലെ​​​​ന്ന പി​​​​എ​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​നോ​​​​ടു വ​​​​ഴ​​​​ങ്ങേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

പി​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ എ​​​​സ്.​​​​എ. സെ​​​​യ്ഫ്, എ​​​​സ്. ശ്രീ​​​​കു​​​​മാ​​​​ർ, സി.​​​​കെ. ഷാ​​​​ജി​​​​ബ്, സ്റ്റാ​​​​നി തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ ഇ​​​​ന്ന​​​​ലെ ചോ​​​​ദ്യംചെ​​​​യ്യ​​​​ലി​​​​നാ​​​​യി ക്രൈം​​​​ബ്രാ​​​​ഞ്ച് ആ​​​​സ്ഥാ​​​​ന​​​​ത്ത് ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നു കാ​​​​ണി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​വ​​​​ർ ഇ​​​​ന്ന​​​​ലെ ഹാ​​​​ജ​​​​രാ​​​​യി​​​​ല്ല. ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ പി​​​​എ​​​​സ്‌​​​​സി​​​​യു​​​​ടെ അം​​​​ഗ​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ന് വി​​​​ധേ​​​​യ​​​​രാ​​​​കു​​​​ന്ന കീഴ്‌വഴ​​​​ക്ക​​​​മി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് പി​​​​എ​​​​സ്‌​​​​സി ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ചേ​​​​ർ​​​​ന്ന പി​​​​എ​​​​സ്‌​​​​സി യോ​​​​ഗ​​​​ത്തി​​​​ലും ചോ​​​​ദ്യംചെ​​​​യ്യ​​​​ലി​​​​നാ​​​​യി ഹാ​​​​ജ​​​​രാ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ചോ​​​​ദ്യംചെ​​​​യ്യ​​​​ലി​​​​നു മു​​​​ന്നി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും തു​​​​ല്യ​​​​രാ​​​​ണെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന സ്ഥ​​​​ല​​​​ത്ത് അം​​​​ഗ​​​​ങ്ങ​​​​ൾ ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്. ഈ ​​​​നി​​​​ല​​​​പാ​​​​ടി​​​​ൽ​​​​നി​​​​ന്ന് പി​​​​ന്നോ​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ആ​​​​സൂ​​​​ത്ര​​​​ണ ബോ​​​​ർ​​​​ഡ് ചീ​​​​ഫ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു ന​​​​ട​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഗു​​​​രു​​​​ത​​​​ര ക്ര​​​​മ​​​​ക്കേ​​​​ട് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ ത്തുടർ​​​​ന്നാ​​​​ണ് നാ​​​​ല് പി​​​​എ​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ങ്ങ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​ൻ എ​​​​സ്ഐ​​​​ടി നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത്.

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പ്രാഥമിക അന്വേഷണത്തിന് കേസ് എടുത്ത് എസ്‌ഐടി

കൊച്ചി: അര്‍ജന്‍റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെയും സംഘത്തെയും കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ എസ്‌ഐടി പ്രാഥമിക അന്വേഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കളമശേരി സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ആരെയും പ്രതി ചേര്‍ക്കാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന വ്യാജേന നടന്ന വിവിധ നിയമലംഘനങ്ങളെക്കുറിച്ചും കോടികളുടെ സാമ്പത്തിക അപാകതകളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്.

വരുംദിവസങ്ങളില്‍ കേസില്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം കൂടുതല്‍ പ്രതികളെ കേസില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കളമശേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെ അടിസ്ഥാനമാക്കിയാകും കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.

Kerala

മെ​സി​യു​ടെ പേ​രി​ലെ ക​ള്ള​ക്ക​ളി; പ്ര​ശാ​ന്തി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ എ​സ്ഐ​ടി​ക്ക് മു​ന്നി​ൽ

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് എ​സ്ഐ​ടി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. കാ​യി​ക സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്തി​ൽ നി​ന്ന് എ​സ്ഐ​ടി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സം​ഘ​ത്തി​ലെ ഐ​ജി സ​തീ​ഷ് ബി​നോ നേ​രി​ട്ടെ​ത്തി​യാ​ണ് പ്ര​ശാ​ന്തി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി​യ​ത്.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ കാ​യി​ക വ​കു​പ്പി​ൽ മെ​സി​യു​ടെ പേ​രി​ൽ ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് എ​ൻ. പ്ര​ശാ​ന്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ര​ണ്ട് റി​പ്പോ​ർ​ട്ടു​ക​ളും അ​ദ്ദേ​ഹം സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. റി​പ്പോ​ർ​ട്ടു​ക​ളി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​ണ് എ​സ്ഐ​ടി പ​രി​ശോ​ധി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ മ​റ​യാ​ക്കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പി​ന് വ​ഴി​യൊ​രു​ക്കി​യെ​ന്ന ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് പ്ര​ശാ​ന്തി​ന്‍റെ ര​ണ്ടാ​മ​ത്തെ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.  മ​ത്സ​ര​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട്  സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ് ത​യാ​റാ​ക്കി​യ​ത്. റി​പ്പോ​ർ​ട്ടി​ൽ വ​രു​മാ​നം കു​റ​ച്ചും ചെ​ല​വ് പെ​രു​പ്പി​ച്ചും കാ​ണി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. 82 കോ​ടി രൂ​പ വ​രു​മാ​ന​വും 210 കോ​ടി രൂ​പ ചെ​ല​വും ക​ണ​ക്കാ​ക്കി​യി​രു​ന്നു. 

ഇ​തോ​ടെ ഉ​ണ്ടാ​യ 128 കോ​ടി രൂ​പ​യു​ടെ കു​റ​വ് ബ​ജ​റ്റ് ഗ്രാ​ന്‍റി​ലൂ​ടെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ശി​പാ​ർ​ശ. വ​രു​മാ​നം ക​ണ​ക്കാ​ക്കി​യ​തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ എ​ൻ. പ്ര​ശാ​ന്ത് എ​സ്ഐ​ടി​ക്ക് കൈ​മാ​റി​യ​താ​യാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചി​രു​ന്നു.

Kerala

മെ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ് : സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ രേ​ഖ​ക​ൾ ശേ​ഖ​രി​ച്ച് എ​സ്ഐ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​സി​​​യെ​​​യും അ​​​ർ​​​ജ​​​ന്‍റൈൻ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

അ​​​ന്വേ​​​ഷ​​​ണ സം​​​ഘാം​​​ഗ​​​ങ്ങ​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ​​​ത്തി കാ​​​യി​​​കവ​​​കു​​​പ്പി​​​ൽനി​​​ന്ന് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചുതു​​​ട​​​ങ്ങി. പ്രാ​​​ഥ​​​മി​​​ക​​​മാ​​​യ ചി​​​ല ഫ​​​യ​​​ലു​​​ക​​​ളും രേ​​​ഖ​​​ക​​​ളും മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ കൈ​​​മാ​​​റി​​​യ​​​ത്. ഇ​​​വ​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യും എ​​​സ്ഐ​​​ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശേ​​​ഖ​​​രി​​​ച്ചു.

മു​​​ൻ മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫി​​​സി​​​ൽനി​​​ന്ന് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ദേ​​​ശ​​​ത്തേ​​​ക്ക് അ​​​യ​​​ച്ച കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ൾ​​​ക്കാ​​​യി കാ​​​യി​​​കവ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് എ​​​സ്ഐ​​​ടി ക​​​ത്തു ന​​​ൽ​​​കി.

സ്വ​​​കാ​​​ര്യ സ്പോ​​​ണ്‍​സ​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ, സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ, അ​​​നു​​​മ​​​തി​​​ക​​​ൾ, ഇ​​​ള​​​വു​​​ക​​​ൾ, ഒ​​​ഴി​​​വാ​​​ക്ക​​​ലു​​​ക​​​ൾ, പൊ​​​തു ആ​​​സ്തി​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം എ​​​ന്നി​​​വ അ​​​നു​​​വ​​​ദി​​​ച്ച സാ​​​ഹ​​​ച​​​ര്യം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് എ​​​സ്ഐ​​​ടി ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത്.

ഏ​​​തെ​​​ങ്കി​​​ലും സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ന് അ​​​നാ​​​വ​​​ശ്യ ആ​​​നു​​​കൂ​​​ല്യ​​​മോ സാ​​​ന്പ​​​ത്തി​​​കനേ​​​ട്ട​​​മോ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നോ പൊ​​​തുസ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കോ ന​​​ഷ്‌ട​​​മു​​​ണ്ടാ​​​യോ​​​യെ​​​ന്നും അ​​​ന്വേ​​​ഷി​​​ക്കും.

കാ​​​യി​​​ക വ​​​കു​​​പ്പ് സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ൻ.​​​ പ്ര​​​ശാ​​​ന്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പം രേ​​​ഖ​​​ക​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വ​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ പ​​​തി​​​പ്പു​​​ക​​​ളാ​​​ണ് എ​​​സ്ഐ​​​ടി ശേ​​​ഖ​​​രി​​​ച്ച​​​ത്. മു​​​ഴു​​​വ​​​ൻ ഇ​​​ട​​​പാ​​​ടു​​​ക​​​ളും അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വെ​​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാ രേ​​​ഖ​​​ക​​​ളും കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നാ​​​ണ് ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്.

മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളെ അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​ണ് കാ​​​യി​​​കവ​​​കു​​​പ്പ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. ധ​​​ന​​​കാ​​​ര്യം, നി​​​യ​​​മം, ആ​​​ഭ്യ​​​ന്ത​​​രം, റ​​​വ​​​ന്യു, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണം, പൊ​​​ലി​​​സ്, അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന, ആ​​​രോ​​​ഗ്യം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടാ​​​തെ ഇ​​​ട​​​പാ​​​ടു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​കും.

വി​​​ദേ​​​ശ പ​​​ണ​​​മി​​​ട​​​പാ​​​ട്, മാ​​​ച്ച് ഫീ​​​സ്, പ​​​ര​​​സ്യ​​​വ​​​രു​​​മാ​​​നം, സ്പോ​​​ണ്‍​സ​​​റു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ട്, നി​​​കു​​​തി ബാ​​​ധ്യ​​​ത, സ്റ്റേ​​​ഡി​​​യം ന​​​വീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി തേ​​​ടാ​​​ത്ത​​​തും അ​​​ന്വേ​​​ഷി​​​ക്കും.

Kerala

മട്ടാഞ്ചേരിയിലെ എംഡിഎംഎ വേട്ട: ഡല്‍ഹിയില്‍ നിന്നും പാഴ്‌സലായി ലഹരി എത്തി, എസ്‌ഐടി രൂപീകരിച്ച് അന്വേഷണം

കൊച്ചി: മട്ടാഞ്ചേരിയിലെ എംഡിഎംഎ വേട്ടയില്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഡല്‍ഹിയില്‍ നിന്നും ട്രെയ്ന്‍ മാര്‍ഗം എംഡിഎംഎ കടത്തുന്നുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ടു കിലോയോളം എംഡിഎംഎയാണ് വെള്ളിയാഴ്ച പൊലിസ് പിടിച്ചെടുത്തത്.

നിരവധി ലഹരി കേസുകളില്‍ പ്രതികളായ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പുതിയറോഡ് സ്വദേശി നൗഫല്‍ (32), ചെന്നാലി പറമ്പില്‍ താഴകത്ത് വീട്ടില്‍ സഫീര്‍ (33) എന്നിവരാണ് കൊച്ചി സിറ്റി പൊലിസിന്‍റെ വലയില്‍ കുടുങ്ങിയത്. ഡല്‍ഹിയില്‍ നിന്നും പാഴ്‌സലായി ലഹരി അയച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

യോദ്ധാവ് ആപ്പ് മുഖാന്തരം പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. ആപ്പില്‍ ലഭിച്ച വിവരം കേന്ദ്രീകരിച്ചാണ് ആളെ ഫോളോ ചെയ്തത്. അതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വളരെ ചെറിയ അളവിലുള്ള ലഹരി മാത്രമാണ് പാലാരിവട്ടം സ്റ്റേഷന്‍ പരിധിയില്‍ നിന്നും ലഭിച്ചത്.

ഇയാളുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് പ്രധാന കണ്ണിയായ മട്ടാഞ്ചേരിയിലെ നൗഫലിലേക്ക് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിമാനമാര്‍ഗവും റോഡ് മാര്‍ഗവുമാണ് ലഹരി എത്തിക്കുന്നതെന്നും കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഡല്‍ഹിയില്‍ നിന്നും ട്രെയ്ന്‍ മാര്‍ഗം എംഡിഎംഎ കടത്തുന്നുണ്ടെന്നും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശികള്‍ക്കും ലഹരി കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നൗഫലിന്‍റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ നിന്ന് 14 ഗ്രാം എംഡിഎംഎയുമായി പൊലിസ് പിടികൂടിയത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കൊണ്ടു വന്ന കാറില്‍ നിന്ന് വന്‍ തോതില്‍ ലഹരിമരുന്ന് കണ്ടെത്തി. കാറില്‍ ടവര്‍ ഫാനിനകത്തും കൂളറിനകത്തും പായ്ക്ക് ചെയ്ത നിലയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ലഹരി മരുന്നിന്‍റെ സാമ്പത്തിക ഉറവിടം കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം നടക്കുകയാണ്.

Kerala

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; 'വ​ല​വി​രി​ച്ച്' എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് എ​സ്ഐ​ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഡി​ജി​പി പി.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഓ​ൺ​ലൈ​നാ​യി യോ​ഗം ചേ​ർ​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യും പ​രി​ശോ​ധി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. 

മു​ൻ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ, സ്പോ​ൺ​സ​ർ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി ല​ഭി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മ്പ​ത് വി​ഷ​യ​ങ്ങ​ളാ​ണ് എ​സ്ഐ​ടി പ​രി​ശോ​ധി​ക്കു​ക. അ​ഴി​മ​തി, വി​ശ്വാ​സ​വ​ഞ്ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

എ​ഡി​ജി​പി പി.​വി​ജ​യ​ന് പു​റ​മെ ഐ​ജി സ​തീ​ഷ് ബി​നോ, എ​സ്പി വി​ക്രം, ഡി​വൈ​എ​സ്പി​മാ​രാ​യ ഷൈ​ജു, മാ​ത്യു എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടെ സം​ഘ​ത്തി​ൽ ചേ​ർ​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം എ​ഡി​ജി​പി പി. ​വി​ജ​യ​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

പൂ​ർ​ണ​മാ​യ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച​ശേ​ഷം ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ്ര​ത്യേ​കം ചു​മ​ത​ല​ക​ൾ ന​ൽ​കും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കാ​യി​ക വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടും എ​സ്ഐ​ടി പ​രി​ശോ​ധി​ക്കും.

Kerala

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്: അന്വേഷണത്തിന് പ്രത്യേകസംഘം

കൊച്ചി: സ്വകാര്യ കോളജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. തൃക്കാക്കര സിഐയുടെ നേതൃത്വത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്.

സൈബര്‍ പൊലിസ് അംഗങ്ങളും സംഘത്തിലുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ വിശദമായ അന്വേഷണം ലക്ഷ്യമിട്ടാണ് സൈബര്‍ പൊലിസിനെയും ഉള്‍പ്പെടുത്തി എസ്‌ഐടി രൂപീകരിച്ചത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്ക് ഉണ്ടെന്നും ആരോപണമുണ്ട്. ഇതിലും അന്വേഷണം വ്യാപിപ്പിക്കും.

പരാതിയില്‍ പൊലിസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥി ശ്രീഹരി ടെലഗ്രാമിലൂടെ നഗ്നചിത്രങ്ങള്‍ വിറ്റത് പണം വാങ്ങിയെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. പണമിടപാടുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
 
ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയക്കുകയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ടെലഗ്രാമില്‍ തിരിച്ച് അയച്ചതിന്‍റെയും തെളിവുകള്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച അറസ്റ്റിലായ ശ്രീഹരിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

അതേസമയം ഇത്തരമൊരു സംഭവം ഉണ്ടായതിൽ കോളജ് ഖേദം പ്രകടിപ്പിച്ചു. ഈ സംഭവത്തിൽ എന്തെങ്കിലും അറിവുള്ളവർ പൊലിസിൽ അറിയിക്കണമെന്നും കോളജ് അധികൃതർ അറിയിച്ചു. ശ്രീഹരിയെ കോളജിൽനിന്നും പുറത്താക്കി.

Kerala

മെസി എത്തിയില്ലെങ്കിലും എസ്ഐടി വന്നു; എഡിജിപി പി. വിജയന് അന്വേഷണ ചുമതല

തിരുവനന്തപുരം: അർജന്‍റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കാമെന്നതിന്‍റെ പേരിൽ നടന്ന തട്ടിപ്പിൽ ഒടുവിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

എഡിജിപി പി. വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും.

അതേസമയം തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം നൽകി. മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ വി​ദേ​ശ സ​ന്ദ​ർ​ശ​നം, ക​രാ​റു​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ, ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രേ​ഖ​ക​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​കും.

മുൻ കായിക മന്ത്രി അബ്ദുറഹ്മാന്‍റെ വിദേശയാത്രയും അന്വേഷിക്കും. സ്പോൺസറെ തെരഞ്ഞെടുത്തതിലെ ക്രമക്കേടിൽ വിശദ അന്വേഷണം നടത്തുകയും സ്റ്റേഡിയം ചട്ടങ്ങൾ ലംഘിച്ചു കൈമാറിയതും അന്വേഷിക്കും.

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: സെപ്റ്റംബര്‍ 25നകം അന്തിമ കുറ്റപത്രം, ഹൈക്കോടതിയില്‍ എസ്‌ഐടി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സെപ്റ്റംബര്‍ 25നകം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. എസ്‌ഐടി തലവന്‍ എസ്പി ശശിധരന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് കട്ടിളപ്പാളി കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

നിലവിലെ അന്വേഷണ പുരോഗതി തൃപ്തികരമാണെന്ന് ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. കട്ടിളപ്പാളി കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളാന്‍ കാരണമായതെന്നും എസ്‌ഐടി വ്യക്തമാക്കി. കേസ് ഒരു മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം ലഭിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

Kerala

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ ഇ​ന്ന് നി​യോ​ഗി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി നാ​യ​ക​നാ​യു​ള്ള അ​ർ​ജ​ന്‍റീ​ന ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ (എ​സ്‌​ഐ​ടി) ഇ​ന്ന് നി​യോ​ഗി​ച്ചേ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ർ​ശ​യി​ൽ ഇ​ന്ന് ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക.

മു​ൻ മ​ന്ത്രി​മാ​രു​ടെ പ​ങ്കും ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും എ​സ്‌​ഐ​ടി പ​രി​ശോ​ധി​ക്കും. കൂ​ടാ​തെ സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്ന് സ​ർ​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട ഏ​ക​ദേ​ശം 26 കോ​ടി​യു​ടെ ജി​എ​സ്ടി തു​ക ഈ​ടാ​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യും അ​ന്വേ​ഷി​ക്കും. വി​ജി​ല​ൻ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ എ​സ്ഐ​ടി​യു​ടെ ചു​മ​ത​ല ഏ​ൽ​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. കാ​യി​ക വ​കു​പ്പ് റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി മൂ​ന്നാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം വ​രു​ന്ന​ത്.

Kerala

മെ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്: ജി​എ​സ്ടി എ​സ്ഐ​ടി കളത്തിൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ർ​​​​ജ​​​ന്‍റൈൻ ഫു​​​​ട്ബോ​​​​ൾ താ​​​​രം ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞു ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ജി​​​​എ​​​​സ്ടി പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് കൈ​​​​മാ​​​​റി​​​​യ കോ​​​​ടി​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ ഉ​​​​റ​​​​വി​​​​ടം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം ജി​​​​എ​​​​സ്ടി എ​​​​സ്ഐ​​​​ടി തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ്പോ​​​​ണ്‍​സ​​​​റാ​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​മ്പ​​​​നി​​​​ക്ക് 206.9 കോ​​​​ടി രൂ​​​​പ കൈ​​​​മാ​​​​റി​​​​യ ചെ​​​​ന്നൈ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ര​​​​ണ്ടു ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കും. ഒ​​​​രു സ്ഥാ​​​​പ​​​​നം 133.64 കോ​​​​ടി​​​​യും മ​​​​റ്റൊ​​​​രു സ്ഥാ​​​​പ​​​​നം 73.26 കോ​​​​ടി രൂ​​​​പ​​​​യും സ്പോ​​​​ണ്‍​സ​​​​റാ​​​​യ ക​​​മ്പ​​​നി​​​​ക്ക് കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യാ​​​​ണ് ജി​​​​എ​​​​സ്ടി എ​​​​സ്ഐ​​​​ടി പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഈ ​​​​പ​​​​ണ​​​​മാ​​​​ണ് പി​​​​ന്നീ​​​​ട് വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു ക​​​​ട​​​​ത്തി​​​​യെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

കൈ​​​​മാ​​​​റി​​​​യ തു​​​​ക​​​​യു​​​​ടെ ഉ​​​​റ​​​​വി​​​​ട​​​​വും എ​​​​ന്തി​​​​നു​​​വേ​​​​ണ്ടി കൈ​​​​മാ​​​​റി എ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു​​​​മാ​​​​ണ് തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. വാ​​​​യ്പ ഇ​​​​ന​​​​ത്തി​​​​ലാ​​​​ണോ അ​​​​തോ മ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​മ്പോ​​​​ൾ പ​​​​ര​​​​സ്യ ഇ​​​​ന​​​​ത്തി​​​​ലാ​​​​ണോ, മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ഉ​​​​പക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണോ എ​​​ന്നീ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​രു ക​​​മ്പ​​​​നി​​​​ക​​​​ളും സ്പോ​​​​ണ്‍​സ​​​​റും ​​​​ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​രി​​​​ക. വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു ക​​​​ട​​​​ത്തി​​​​യ​​​​തു​​​​മാ​​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളും ചോ​​​ദി​​​ക്കും. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ങ്ങ​​​​ളും അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ളും ഹാ​​​​ജ​​​​രാ​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശി​​​​ക്കും. വി​​​​ശ​​​​ദ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഇ​​​​രു ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കും നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​യി.

എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന്‍റെ (ഇ​​​​ഡി) അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യും സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​ളെ​​​​യോ സി​​​​ബി​​​​ഐ​​​​യെ​​​യോ ഏ​​​​ൽ​​​​പി​​​​ക്കാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മി​​​​ടെ​​​​യാ​​​​ണ് ജി​​​​എ​​​​സ്ടി എ​​​​സ്ഐ​​​​ടി തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. അ​​​​ർ​​​​ജ​​​ന്‍റൈൻ ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​നെ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് രാ​​​​ജ്യാ​​​​ന്ത​​​​ര ബ​​​​ന്ധ​​​​ങ്ങ​​​​ൾ ഉ​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സി​​​​ബി​​​​ഐ​​​​ക്ക് കൈ​​​​മാ​​​​റു​​​​ന്ന​​​​താ​​​​ണ് ഉ​​​​ചി​​​​ത​​​​മെ​​​​ന്ന നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​വും സ​​​​ർ​​​​ക്കാ​​​​രി​​​​നു മു​​​​ന്നി​​​​ലു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ, മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു ന​​​​ട​​​​ന്ന ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള രാ​​​​ഷ്‌ട്രീ​​​​യ-ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ പ​​​​ങ്ക് ക​​​​ണ്ടെ​​​​ത്താ​​​​ൻ സം​​​​സ്ഥാ​​​​ന വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ആ​​​​ന്‍റി ക​​​​റ​​​​പ്ഷ​​​​ൻ ബ്യൂ​​​​റോ​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​വും ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​ടു​​​​ത്ത ദി​​​​വ​​​​സം​​​ത​​​​ന്നെ അ​​​​ന്തി​​​​മതീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളും. ധ​​​​ന അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ജി​​​​എ​​​​സ്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​റും ഓ​​​​ണാ​​​​വ​​​​ധി​​​​യി​​​​ൽ ആ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ തീ​​​​രു​​​​മാ​​​​നം വൈ​​​​കു​​​​ന്ന​​​​തെ​​​​ന്നും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്.

ജി​​​​എ​​​​സ്ടി ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ ജി​​​​എ​​​​സ്ടി പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം ക​​​​ഴി​​​​ഞ്ഞ 20ന് ​​​​ജി​​​​എ​​​​സ്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

Kerala

ചേ​വാ​യൂ​ർ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: ക​ള്ള​വോ​ട്ടും അ​ട്ടി​മ​റി​യും അ​ന്വേ​ഷി​ക്കാ​ന്‍ എ​സ്‌​ഐ​ടി

കോ​​​​ഴി​​​​ക്കോ​​​​ട്: ഏ​​​​റെ വി​​​​വാ​​​​ദ​​​​മാ​​​​യ ചേ​​​​വാ​​​​യൂ​​​​ർ സ​​​​ർ​​​​വീ​​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​​ങ്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും പോ​​​​ലീ​​​​സി​​​​ന്‍റെ വീ​​​​ഴ്ച​​​​യും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​ഭ്യ​​​​ന്ത​​​​രവ​​​​കു​​​​പ്പ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തെ (എ​​​​സ്ഐ​​​​ടി) നി​​​​യോ​​​​ഗി​​​​ച്ചു. കോ​​​​ഴി​​​​ക്കോ​​​​ട്-​​​​വ​​​​യ​​​​നാ​​​​ട് റേ​​​​ഞ്ച് ക്രൈം ​​​​ബ്രാ​​​​ഞ്ച് എ​​​​സ്പി പി.​ ​​​വി​​​​ക്ര​​​​മി​​​​ന്‍റെ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക.

2024 ന​​​​വം​​​​ബ​​​​ർ 16ന് ​​​​ന​​​​ട​​​​ന്ന ചേ​​​​വാ​​​​യൂ​​​​ർ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കി​​​​ലേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നി​​​​ര​​​​വ​​​​ധി പ​​​​രാ​​​​തി​​​​ക​​​​ൾ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പി​​​​നു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. വ്യാ​​​​പ​​​​ക​​​​മാ​​​​യി ക​​​​ള്ള​​​​വോ​​​​ട്ട് ചെ​​​​യ്തു. വോ​​​​ട്ട് ചെ​​​​യ്യാ​​​​നെ​​​​ത്തു​​​​ന്ന​​​​വ​​​​രെ ത​​​​ട​​​​ഞ്ഞു. ഇ​​​​ത് സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നും വ​​​​ഴി​​​​വ​​​​ച്ചു.​ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​രം സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പോ​​​​ലീ​​​​സി​​​​നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് എ​​​​സി​​​​പി അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​ക്ക് പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.​

അ​​​​യ്യാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം വ്യാ​​​​ജ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡു​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്ന് എം.​​​​കെ. രാ​​​​ഘ​​​​വ​​​​ന്‍ എം​​​​പി​​​​യും ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​പ്ര​​​​വീ​​​​ൺ​​​​കു​​​​മാ​​​​റും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു.​ ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ചെ​​​​ല്ലാം അ​​​​ന്വേ​​​​ഷ​​​​ണമുണ്ടാ​​​​കും.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ജൂ​​​ലൈ​​​യി​​​ൽ ഡി​​​​ജി​​​​പി​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.​ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് എ​​​​സി​​​​പി പി. ​​​​പ്ര​​​​മോ​​​​ദ്, സാ​​​​മ്പ​​​​ത്തി​​​​ക കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ജി.​​​​ ഗോ​​​​പ​​​​കു​​​​മാ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് പ്രൊ​​​​വി​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ എം.​​​​കെ.​​​​ അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ബൈ​​​​ജു കെ.​ ​​​ജോ​​​​സ്, മാ​​​​റാ​​​​ട് എ​​​​സ്ഐ കെ. ​​​​ര​​​​തീ​​​​ഷ്, കു​​​​ന്ന​​​​മം​​​​ഗ​​​​ലം സ്റ്റേ​​​​ഷ​​​​ൻ സി​​​​പി​​​​ഒ ആ​​​​ർ.​​​​സി.​​​​ മ​​​​ഞ്ജി​​​​ത്ത് എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ലു​​​​ള്ള​​​​ത്.

Kerala

മെ​സി​യു​ടെ പേ​രി​ൽ നി​കു​തി വെ​ട്ടി​പ്പ്; ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി പ്ര​തി​ക്കൂ​ട്ടി​ൽ

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി​യെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ന്ന നി​കു​തി വെ​ട്ടി​പ്പി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നു കൂ​ടി വീ​ഴ്ച വ​രു​ത്തി​യ​താ​യി എ​സ്‌​ഐ​ടി. മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നും വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​ണ് എ​സ്‌​ഐ​ടി ക​ണ്ടെ​ത്ത​ൽ.

നി​കു​തി വെ​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ചാ​ർ​ജ് മെ​മ്മോ ല​ഭി​ച്ച മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മേ ഒ​രാ​ൾ​ക്ക് കൂ​ടി വീ​ഴ്ച സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. ഇ​ട​പാ​ടു​ക​ൾ​ക്ക് ആ​ദാ​യ നി​കു​തി​യും അ​ട​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​സ്‌​ഐ​ടി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഇ​ന്ന് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും.

സ്പോ​ൺ​സ​ർ​ക്ക് സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ഏ​ഴ് മാ​സ​ത്തോ​ളം തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും കോ​ടി​ക​ളു​ടെ നി​കു​തി വെ​ട്ടി​പ്പ് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശ​ന​മു​ണ്ട്. മെ​സി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​യി​ൽ​നി​ന്ന് 22.68 കോ​ടി രൂ​പ​യു​ടെ നി​കു​തി കു​ടി​ശി​ക ഈ​ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ജി​എ​സ്‌​ടി വ​കു​പ്പ് നി​യോ​ഗി​ച്ച അ​ഞ്ചം​ഗ സം​ഘ​മാ​ണ് നി​കു​തി വെ​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചേ​ക്കും. വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

സേ​വ​ന നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ന് പു​റ​മെ​യാ​യി​രി​ക്കും ഈ ​അ​ന്വേ​ഷ​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

National

അ​യോ​ധ്യ സം​ഭാ​വ​ന കൊ​ള്ള; എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ൽ ച​മ്പ​ത് റാ​യി​യും അ​നി​ൽ മി​ശ്ര​യും ഇ​ല്ല

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന കൊ​ള്ള​യി​ൽ ആ​ദ്യ എ​സ്ഐ​ടി സം​ഘം ന​ൽ​കി അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ ച​മ്പ​ത് റാ​യി​യും അ​നി​ൽ മി​ശ്ര​യും ഇ​ല്ല. ഇ​രു​വ​രെ​യും കു​റി​ച്ച് എ​സ്ഐ​ടി സം​ഘം ന​ൽ​കി​യ അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ യാ​തൊ​രു പ​രാ​മ​ർ​ശ​വു​മി​ല്ല.

രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന കൊ​ള്ള​യി​ൽ കാ​ണി​ക്ക എ​ണ്ണു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് പ​ങ്കു​ള്ള​തെ​ന്നാ​ണ് എ​സ്ഐ​ടി റി​പ്പോ​ർ​ട്ട്. ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

എ​ന്നാ​ൽ‌ ഗു​രു​ത​ര ആ​രോ​പ​ണം നേ​രി​ട്ട ച​മ്പ​ത് റാ​യി​യു​ടെ​യും അ​നി​ൽ മി​ശ്ര​യു​ടെ​യും പേ​രു​ക​ൾ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ല. സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പീ​ക​രി​ച്ച ര​ണ്ടാം എ​സ്ഐ​ടി കേ​സി​ൽ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

National

രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പ് കേ​സ്: ത​ത്കാ​ലം ഇ​ട​പെ​ടാ​നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി; പ​ന്ത് ഇ​പ്പോ​ൾ എ​സ്ഐ​ടി​യു​ടെ കോ​ർ​ട്ടി​ൽ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ​ക്ഷേ​ത്ര ട്ര​സ്റ്റി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ത​ത്കാ​ലം ഇ​ട​പെ​ടാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സു​പ്രീം​കോ​ട​തി. നി​ല​വി​ൽ പ​ന്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (എ​സ്ഐ​ടി) കോ​ർ​ട്ടി​ലാ​ണെ​ന്നും, അ​ന്വേ​ഷ​ണ സം​ഘം അ​വ​രു​ടെ ജോ​ലി തൃ​പ്തി​ക​ര​മാ​യി ചെ​യ്യു​ന്നു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യ നി​ഗ​മ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​ത് എ​സ്ഐ​ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും നി​ർ​ദേ​ശ​ങ്ങ​ളോ സം​ശ​യ​ങ്ങ​ളോ ഉ​ള്ള​വ​ർ​ക്ക് അ​ത് സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സി​നെ അ​റി​യി​ക്കാ​മെ​ന്നും അ​റി​യി​ച്ചു.

സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സ് ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റും. നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാ​യി തു​ട​രു​ന്നി​ട​ത്തോ​ളം ഇ​ട​പെ​ടി​ല്ലെ​ന്നും, എ​ന്നാ​ൽ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ഭാ​വി​യി​ൽ ഇ​ട​പെ​ടാ​ൻ മ​ടി​ക്കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; പി.​എ​സ്. പ്ര​ശാ​ന്തി​നെ​യും അ​ജി​കു​മാ​റി​നെ​യും എ​സ്‌​ഐ​ടി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നേ​യും ബോ​ര്‍​ഡ് അം​ഗ​മാ​യി​രു​ന്ന അ​ജി​കു​മാ​റി​നേ​യും എ​സ്‌​ഐ​ടി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഒ​രു ദി​വ​സ​ത്തേ​ക്ക് ആ​ണ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​രു​വ​രെ​യും കൊ​ല്ലം പോ​ലീ​സ് ക്ല​ബ്ബി​ല്‍ വ​ച്ച് ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് നീ​ക്കം. ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ എ​സ്‌​ഐ​ടി നേ​ര​ത്തെ ന​ല്‍​കി​യി​രു​ന്നു. ഇ​വ​രെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് ക്ല​ബി​ലേ​ക്ക് എ​ത്തി​ക്കു​ക.

2024-25 ല്‍ ​ഇ​വ​രു​ടെ ഭ​ര​ണ കാ​ല​ഘ​ട്ട​ത്തി​ല്‍ വ​ലി​യ തോ​തി​ല്‍ സ്വ​ര്‍​ണ​ക്കൊ​ള്ള ന​ട​ന്നു എ​ന്നാ​ണ് എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍. 2025ലെ ​ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ള്‍ ഇ​തി​നോ​ട​കം സ​ന്നി​ദാ​ന​ത്ത് നി​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്നും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി വി​ശ​ദ​മാ​യ ചോ​ദ്യാ​വ​ലി അ​ട​ക്കം ത​യാ​റാ​ക്കി​ക്കൊ​ണ്ടു​ള്ള ചോ​ദ്യം ചെ​യ്യ​ലാ​ണ് ന​ട​ത്തു​ന്ന​ത്.

പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശാ​ന്‍ പു​റ​ത്തു​കൊ​ണ്ടു​പോ​ക​രു​തെ​ന്ന തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലെ സൂ​പ്ര​ണ്ട് ന​ല്‍​കി​യ ക​ത്ത് പി.​എ​സ്. പ്ര​ശാ​ന്ത് അ​വ​ഗ​ണി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തി​രു​വാ​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ജോ​ലി​ക​ളും ക്ഷേ​ത്ര വ​ള​പ്പി​ല്‍ ത​ന്നെ ചെ​യ്യ​ണം എ​ന്നാ​യി​രു​ന്നു സൂ​പ്ര​ണ്ട് ന​ല്‍​കി​യ ക​ത്ത്.

ദേ​വ​സ്വം മാ​നു​വ​ല്‍ ഉ​ള്‍​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് 2024 ഒ​ക്ടോ​ബ​റി​ല്‍ ക​ത്ത് ന​ല്‍​കി​യ​ത്. ഈ ​നി​ര്‍​ദേ​ശ​മാ​ണ് അ​വ​ഗ​ണി​ച്ച​ത്. കേ​സി​ല്‍ പി.​എ​സ്. പ്ര​ശാ​ന്തി​നെ​യും അ​ജി​കു​മാ​റി​നെ​യും ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് എ​സ്ഐ​ടി സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ പി.​എ​സ്. പ്ര​ശാ​ന്തും അ​ജി​കു​മാ​റും ഗൂ​ഢാ​ലോ​ച​ന​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ണെ​ന്നും ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ​ഹ​ണ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യെ​ന്നും എ​സ്ഐ​ടി റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് എ​സ്ഐ​ടി​യു​ടെ പ​രാ​മ​ര്‍​ശ​മു​ള്ള​ത്.

2019ലെ ​കു​റ്റ​കൃ​ത്യം മ​റ​ച്ചു​വെ​ക്കു​ന്ന ത​ര​ത്തി​ല്‍ പു​തി​യ ബോ​ര്‍​ഡ് ഉ​ത്ത​ര​വി​റ​ക്കി​യെ​ന്നും ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണം അ​പ​ഹ​രി​ക്കു​ന്ന​തി​ന് ഇ​രു​വ​രും കൂ​ട്ടു​നി​ന്നെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്കും പ​ങ്ക​ജ് ബ​ണ്ഡാ​രി​ക്കും പ​ണ​മു​ണ്ടാ​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി. 2019ലെ ​അ​പ​ഹ​ര​ണം മ​റ​ക്കാ​നാ​ണ് 2025 വീ​ണ്ടും സ്വ​ര്‍​ണം പൂ​ശ​ല്‍ ന​ട​ത്തി​യ​തെ​ന്ന് എ​സ്ഐ​ടി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ല്‍ എ​ത്തി​ച്ച 12 പാ​ളി​ക​ളി​ല്‍ നാ​ലെ​ണ്ണ​ത്തി​ല്‍ നി​ന്ന് വീ​ണ്ടും സ്വ​ര്‍​ണം വേ​ര്‍​തി​രി​ച്ചെ​ന്നും എ​സ്ഐ​ടി ക​ണ്ടെ​ത്ത​ലു​ണ്ട്.

National

അ​യോ​ധ്യ സം​ഭാ​വ​ന​ക്കൊ​ള്ള; എ​സ്ഐ​ടി പു​നഃ​സം​ഘ​ടി​പ്പി​ച്ചു‌‌

ലക്നോ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സു​പ്രീം​കോ​ട​തി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മു​തി​ർ​ന്ന മൂ​ന്ന് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ല​ക്നോ റേ​ഞ്ച് ഐ​ജി എ​സ്.​കി​ര​ൺ, അ​യോ​ധ്യ റേ​ഞ്ച് ഡി​ഐ​ജി സോ​മ​ൻ വ​ർ​മ്മ, അ​യോ​ധ്യ എ​സ്‌​എ​സ്‌​പി ഡോ. ​ഗൗ​ര​വ് ഗ്രോ​വ​ർ എ​ന്നി​വ​രാ​ണ് പു​തി​യ അം​ഗ​ങ്ങ​ൾ. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യ​ണം.

ഇ​തി​നാ​യി പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. നേ​ര​ത്തെ ല​ക്നോ ക​മ്മീ​ഷ​ണ​ർ വി​ജ​യ് വി​ശ്വാ​സ് പ​ന്ത്, ധ​ന​കാ​ര്യ സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി നീ​ൽ ര​ത്ത​ൻ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്.

അ​തേ​സ​മ​യം പു​തി​യ എ​സ്ഐ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നോ​ട​കം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. നേ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സം​ഭാ​വ​ന ര​ജി​സ്റ്റ​റും പ​ണം എ​ണ്ണു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സാ​മ്പ​ത്തി​ക രേ​ഖ​ക​ളും എ​സ്ഐ​ടി സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. പു​നഃ​സം​ഘ​ടി​പ്പി​ച്ച പു​തി​യ അ​ന്വേ​ഷ​ണ സം​ഘം കേ​സി​ന്‍റെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.

Kerala

പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്; കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക്. ആ​സൂ​ത്ര​ണ ബോ​ർ​ഡ് ചീ​ഫ് ത​സ്തി​ക​യി​ലേ​ക്ക് ന​ട​ന്ന പ​രീ​ക്ഷ​യി​ലെ മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​എ​സ്‌​സി​യി​ലെ മൂ​ന്ന് പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി.

ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട്, സി​സ്റ്റം അ​ന​ലി​സ്റ്റ് എ​ന്നി​വ​രു​ടെ മൊ​ഴി​യെ​ടു​ത്തു. മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ 10 ചോ​ദ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​താ​ണ് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്ന​ത്. ഒ​ന്നാം പേ​പ്പ​റി​ന്‍റെ ഇ​ക്ക​ണോ​മി​ക്‌​സ് വി​ഷ​യ​ത്തി​ൽ പ​ത്ത് ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​ൻ ആ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നി​ല്ല.

ഇ​ത് മ​നഃ​പൂ​ർ​വ​മാ​ണോ അ​തോ അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണോ​യെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​സ്ഐ​ടി. ഇ​തി​നി​ടെ കൂ​ടു​ത​ൽ പ​രീ​ക്ഷ​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ എ​സ്ഐ​ടി​ക്കു ല​ഭി​ക്കു​ന്നു​ണ്ട്. കേ​ര​ഫെ​ഡ് നി​യ​മ​ന​ത്തി​ൽ റാ​ങ്ക് ലി​സ്‌​റ്റ് അ​ട്ടി​മ​റി​ച്ച് പി​എ​സ്‌​സി വി​ജ്‌​ഞാ​പ​നം ഇ​റ​ക്കി​യെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; പി.​എ​സ്. പ്ര​ശാ​ന്ത് ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​ശാ​ന്തി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്ഐ​ടി പ​റ​ഞ്ഞു. താ​ൻ ഏ​ത് നി​മി​ഷ​വും അ​റ​സ്റ്റി​ലാ​കു​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ശാ​ന്ത് ഇ​ന്ന് രാ​വി​ലെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ എ​സ്ഐ​ടി സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ലെ ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ 2025 ൽ ​ച​ട്ടം ലം​ഘി​ച്ച് ചെ​ന്നെ​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​തി​ൽ പി.​എ​സ്.​പ്ര​ശാ​ന്ത് അ​ട​ക്കം ഏ​ഴു പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ​മാ​സം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

2019 ലെ ​സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യും ക്ര​മ​ക്കേ​ടും മ​റ​യ്ക്കാ​നാ​ണ് 2025 ൽ ​പാ​ളി​ക​ൾ ചെ​ന്നൈ​യി​ലെ​ത്തി​ച്ചു സ്വ​ർ​ണം പൂ​ശി​യ​തെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. പ്ര​ശാ​ന്ത് അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​ങ്ക് സ്ഥാ​പി​ക്കു​ന്ന ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന് എ​സ്ഐ​ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​ശ്വാ​സ വ​ഞ്ച​ന​യും ഗൂ​ഢാ​ലോ​ച​ന​യും ന​ട​ത്തി എ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. അ​തേ​സ​മ​യം കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന എ.​അ​ജി​കു​മാ​ർ, സ്പോ​ൺ​സ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി, ത​ന്ത്രി ക​ണ്ഠ‌​ര് രാ​ജീ​വ​ര്, ശ​ബ​രി​മ​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീസ​റാ​യി​രു​ന്ന മു​രാ​രി ബാ​ബു, തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ര​ജി​ലാ​ൽ, ചെ​ന്നൈ സ്‌​മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി എ​ന്നി​വ​രാ​ണു കേ​സി​ൽ പ​ങ്കു​ള്ള മ​റ്റു​ള്ള​വ​ർ.

അ​തേ​സ​മ​യം താ​ന്‍ യാ​തൊ​രു ഗൂ​ഢാ​ലോ​ച​ന​യി​ലും പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ശാ​ന്തി​ന്‍റെ വാ​ദം. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ വ​ള​രെ കു​റ​ച്ച് ത​വ​ണ മാ​ത്ര​മാ​ണ് ക​ണ്ട​തും ഫോ​ണി​ല്‍ സം​സാ​രി​ച്ച​തും. താ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് കേ​സ് മ​റ​ച്ചു​വെ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല. കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും പി.​എ​സ്. പ്ര​ശാ​ന്ത് പ​റ​ഞ്ഞി​രു​ന്നു.

 

Kerala

കാഫിർ സ്ക്രീൻ ഷോട്ട്: ജിതിൻ ഭാസ്കറിന്‍റെ ജാമ്യം തുടരും, എസ്ഐടിയുടെ ഹർജി തള്ളി  

കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന്‍റെ ജാമ്യം തുടരും. ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജിയാണ് തള്ളിയത്.  

ജിതിനു ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പോ ലീസിനും സര്‍ക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി കോടതിയെ സമീപിച്ചത്. 

രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പോലീസ് കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.

National

അ​യോ​ധ്യ ക്ഷേ​ത്രകാ​ണി​ക്ക വെ​ട്ടി​പ്പിൽ സുപ്രീംകോടതി റി​പ്പോ​ര്‍​ട്ട് തേ​ടി

ന്യൂ​​​​ഡ​​​​ല്‍​ഹി: അ​​​​യോ​​​​ധ്യ​​​​യി​​​​ലെ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന സം​​​​ഭാ​​​​വ​​​​ന ത​​​​ട്ടി​​​​പ്പ് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ന്‍ ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശ് സ​​​​ര്‍​ക്കാ​​​​ര്‍ രൂ​​​​പീ​​​​ക​​​​രി​​​​ച്ച പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തോ​​​​ട് (എ​​​​സ്‌​​​​ഐ​​​​ടി) സു​​​​പ്രീം​​​​കോ​​​​ട​​​​തി റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി. എ​​​​സ്‌​​​​ഐ​​​​ടി ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ത​​​​ത്‌​​​​സ്ഥി​​​​തി റി​​​​പ്പോ​​​​ര്‍​ട്ട് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​ശേ​​​​ഷം കൂ​​​​ടു​​​​ത​​​​ല്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നും കോ​​​​ട​​​​തി അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍, യു​​​​പി സ​​​​ര്‍​ക്കാ​​​​ര്‍, ശ്രീ​​​​രാ​​​​മ ജ​​​​ന്മ​​​​ഭൂ​​​​മി തീ​​​​ര്‍​ഥ​​​​ക്ഷേ​​​​ത്ര ട്ര​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​ര്‍​ക്കു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി ബെ​​​​ഞ്ച് നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു. ഹ​​​​ര്‍​ജി അ​​​​ടു​​​​ത്ത തി​​​​ങ്ക​​​​ളാ​​​​ഴ്ച വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

അ​​​​ന്വേ​​​​ഷ​​​​ണ​​​​പു​​​​രോ​​​​ഗ​​​​തി, അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ വ്യ​​​​ക്ത​​​​മാ​​​​ക്കി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നു പു​​​​റ​​​​മെ ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി. ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. റി​​​​പ്പോ​​​​ര്‍​ട്ട് മു​​​​ദ്ര​​​​വ​​​​ച്ച ക​​​​വ​​​​റി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​മെ​​​​ന്ന് യു​​​​പി സ​​​​ര്‍​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ തു​​​​ഷാ​​​​ര്‍ മേ​​​​ത്ത കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

ശ്രീ​​​​രാ​​​​മ ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​ന് നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നെ സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ തു​​​​ഷാ​​​​ര്‍ മേ​​​​ത്ത എ​​​​തി​​​​ര്‍​ത്തെ​​​​ങ്കി​​​​ലും ആ​​​​വ​​​​ശ്യം കോ​​​​ട​​​​തി ത​​​​ള്ളി. ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന കൂ​​​​ടു​​​​ത​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നു​​​ മു​​​​മ്പാ​​​​യി ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വും ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​പു​​​​രോ​​​​ഗ​​​​തി​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ പ​​​​ക​​​​ര്‍​പ്പ് വേ​​​​ണ​​​​മെ​​​​ന്ന ഹ​​​​ര്‍​ജി​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തെ സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ എ​​​​തി​​​​ര്‍​ത്തു. നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം അ​​​​വ​​​​സാ​​​​നം ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ റി​​​​പ്പോ​​​​ര്‍​ട്ട് കാ​​​​ണു​​​​മ​​​​ല്ലോ​​​​യെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന മോ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ നീ​​​​തി​​​​യു​​​​ക്ത​​​​വും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ര്‍​ജി​​​​ക​​​​ളി​​​​ലാ​​​​ണ് സ​​​​ര്‍​ക്കാ​​​​രി​​​​നും ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​നും സു​​​​പ്രീം​​​​കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന് ഹ​​​​ര്‍​ജി​​​​ക്കാ​​​​രി​​​​ലൊ​​​​രാ​​​​ളാ​​​​യ ന​​​​രേ​​​​ന്ദ്ര കു​​​​മാ​​​​ര്‍ ഗോ​​​​സ്വാ​​​​മി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​ന്‍റെ​​​​ സാ​​​​മ്പ​​​​ത്തി​​​​ക കാ​​​​ര്യ​​​​ങ്ങ​​​​ള്‍ സി​​​​എ​​​​ജി ഓ​​​​ഡി​​​​റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നം അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​ന്‍റെ കാ​​​​ര്യ​​​​ങ്ങ​​​​ളും ഭ​​​​ര​​​​ണ​​​​വും സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും മ​​​​റ്റു നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളും സി​​​​ബി​​​​ഐ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള മ​​​​ള്‍​ട്ടി ഡി​​​​സി​​​​പ്ലി​​​​ന​​​​റി സ്പെ​​​​ഷ​​​​ല്‍ ഇ​​​​ന്‍​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ന്‍ ടീം (​​​​എ​​​​സ്ഐ​​​​ടി) അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രാ​​​​യ അ​​​​ജ​​​​യ് കു​​​​മാ​​​​ര്‍ റാ​​​​യ്, ദി​​​​നേ​​​​ശ് കു​​​​മാ​​​​ര്‍ യാ​​​​ദ​​​​വ് എ​​​​ന്നി​​​​വ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ആദ്യ ദിനം എസ്‌ഐടിക്ക് ലഭിച്ചത് പത്തിലേറെ പരാതികള്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച എസ്‌ഐടിയ്ക്ക് പരാതി പ്രവാഹം. ആദ്യ ദിവസം പത്തിലേറെ പരാതികളാണ് ലഭിച്ചത്. കെഎഎസ് പരീക്ഷയിലും ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലും ഉള്‍പ്പെടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പിഎസ്‌സിയിലെ രേഖകളും പരിശോധിക്കും. പിഎസ്‌സി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പ്രാഥമിക റിപ്പോര്‍ട്ട് ജൂലൈ 25ന് ഡിജിപിക്കു കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.

പിഎസ്‌സി ക്രമക്കേട് അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിലെ അംഗസംഖ്യ എട്ടായി ഉയര്‍ത്തി. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. എഡിജിപി എച്ച്. വെങ്കിടേഷിനാണ് മേല്‍നോട്ട ചുമതല. ഒരു എസ്പിയും ഡിവൈഎസ്പിയും ഇന്‍സ്‌പെക്ടറും അന്വേഷണസംഘത്തിലുണ്ട്.

പ്ലാനിംഗ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷ, ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്‍റ്, കെഎഎസ് എന്നിങ്ങനെ ആദ്യം അന്വേഷിക്കേണ്ട പരീക്ഷകളുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഓരോ ദിവസവും ആരോപണങ്ങള്‍ ഉയരുന്നത് കണക്കിലെടുത്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം തുടര്‍നടപടി എന്ന നിലപാടാണ് അന്വേഷണസംഘത്തിനുളളത്. പിഎസ്‌സിക്കെതിരെ പ്രതിദിനം പരാതികളുയരുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളില്‍ അടക്കമാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നത്. സമാന തസ്തികകളിൽ മുന്‍പ് നടന്നിട്ടുള്ള അഭിമുഖങ്ങളിലും എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്‍റ് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലും പരാതി ഉയർന്നിട്ടുണ്ട്.

National

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പ്: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്ന് വി​എ​ച്ച്പി

ല​ക്നോ: അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന സം​ഭാ​വ​ന ത​ട്ടി​പ്പ് കേ​സി​ൽ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്പി) രം​ഗ​ത്ത്. ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത് വി​എ​ച്ച്പി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് (എ​സ്‌​ഐ​ടി) കൈ​മാ​റി. പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര, അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ, സ​ഞ്ജ​യ് സിം​ഗ്, രാം ​ഗോ​പാ​ൽ യാ​ദ​വ് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നാ​ണ് വി​എ​ച്ച്പി​യു​ടെ ആ​വ​ശ്യം.

ക്ഷേ​ത്ര​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് ഈ ​നേ​താ​ക്ക​ൾ പ​ല​ത​വ​ണ പ​ര​സ്യ​മാ​യി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ കേ​സി​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ ധാ​ര​ണ അ​വ​ർ​ക്കു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും, അ​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​രു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും വി​എ​ച്ച്പി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ തെ​ളി​വു​ക​ളും വി​വ​ര​ങ്ങ​ളു​ടെ ഉ​റ​വി​ട​വും ഹാ​ജ​രാ​ക്കാ​ൻ ഇ​വ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് വി​എ​ച്ച്പി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട നേ​താ​ക്ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​സ്‌​ഐ​ടി​യോ​ട് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര നേ​ര​ത്തെ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പ് "ദ​യ​നീ​യ​വും ല​ജ്ജാ​ക​ര​വും" ആ​ണെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം. വി​ശ്വാ​സ​ത്തോ​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ത​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്നും, സ​ർ​ക്കാ​ർ സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Kerala

വ​ട​ക​ര കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: മു​ഹ​മ്മ​ദ് കാ​സി​മി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി

കോ​ഴി​ക്കോ​ട്: വ​ട​ക​ര കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് വി​വാ​ദ​ത്തി​ൽ എം​എ​സ്എ​ഫ് നേ​താ​വ് മു​ഹ​മ്മ​ദ് കാ​സി​മി​നെ പ്ര​തി​സ്ഥാ​ന​ത്ത് നി​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഒ​ഴി​വാ​ക്കി. സ്ക്രീ​ൻ​ഷോ​ട്ട് നി​ർ​മി​ച്ച​ത് കാ​സിം അ​ല്ലെ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ൽ വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ൽ​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സി​ൽ പ്ര​തി​യാ​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ് കാ​സിം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി വ​ലി​യ നി​യ​മ​പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു.

കാ​സി​മി​ന്‍റെ ഫോ​ൺ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​തി​ൽ നി​ന്ന് അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യും, ഇ​ക്കാ​ര്യം പോ​ലീ​സ് കോ​ട​തി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് ലീ​ഗും നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്‌​ക​റി​നെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത‌ി​രു​ന്നു. സ്‌​ക്രീ​ൻ​ഷോ​ട്ട് നി​ർ​മി​ച്ച​ത് ജി​തി​ൻ ഭാ​സ്‌​ക​റി​ന്‍റെ ഫോ​ണി​ൽ നി​ന്നാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. 2024 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ പ്ര​ച​രി​പ്പി​ച്ച വ്യാ​ജ സ്‌​ക്രീ​ൻ​ഷോ​ട്ടാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ​ത്.

ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നാ​ണ് സ്‌​ക്രീ​ൻ​ഷോ​ട്ട് ആ​ദ്യം പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് കീ​ഴി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ജി​തി​ൻ ഭാ​സ്‌​ക​റി​ന്‍റെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്. എ​ന്നി​രു​ന്നാ​ലും, ഈ ​സ്‌​ക്രീ​ൻ​ഷോ​ട്ട് യ​ഥാ​ർ​ത്ഥ​ത്തി​ൽ ആ​ര് ന​ൽ​കി​യ​താ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്.

 

National

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര കാ​ണി​ക്ക മോ​ഷ​ണം: സി​സി​ടി​വി ക്യാ​മ​റ​ക​ളെ വെ​ട്ടി​ച്ച് പ​ണം ബാ​ത്റൂ​മു​ക​ളി​ൽ ഒ​ളി​പ്പി​ച്ചു; ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് പ്ര​തി​ക​ൾ

അ​യോ​ധ്യ: രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ലി​യ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര കാ​ണി​ക്ക വ​ഞ്ച​നാ​ക്കേ​സി​ൽ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ട്ട് പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​വി​നാ​ഷ് ശു​ക്ല​യെ അ​യോ​ധ്യ പോ​ലീ​സ് ര​ണ്ട് മ​ണി​ക്കൂ​റോ​ളം ജ​യി​ലി​ൽ വെ​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​ങ്ങ​ൾ പ​ണം ക​ട​ത്തി​യ​തി​ന്‍റെ​യും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ലെ പാ​ളി​ച്ച​ക​ൾ മു​ത​ലെ​ടു​ത്ത​തി​ന്‍റെ​യും പൂ​ർ​ണ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ സ്ഥാ​നം കൃ​ത്യ​മാ​യി പ​ഠി​ച്ച പ്ര​തി​ക​ൾ, പ​ണം താ​ത്കാ​ലി​ക​മാ​യി ബാ​ത്റൂ​മു​ക​ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് പു​റ​ത്തേ​ക്ക് ക​ട​ത്തി​യി​രു​ന്ന​ത്.

പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ പ്ര​കാ​രം വ​ള​രെ ആ​സൂ​ത്രി​ത​മാ​യാ​ണ് പ്ര​തി​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കാ​ണി​ക്ക​പ്പ​ണം ചോ​ർ​ത്തി​യ​ത്. ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ എ​വി​ടെ​യൊ​ക്കെ​യാ​ണ് സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് പ്ര​തി​ക​ൾ​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ക്യാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണ പ​രി​ധി​യി​ൽ വ​രാ​ത്ത ഇ​ട​ങ്ങ​ൾ നോ​ക്കി​യാ​ണ് ഇ​വ​ർ നീ​ങ്ങി​യി​രു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ക്യാ​മ​റ​ക​ൾ​ക്ക് മു​ന്നി​ൽ മ​നു​ഷ്യ​ക​വ​ചം തീ​ർ​ത്തും ക​റു​ത്ത ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​ഴ്ച മ​റ​ച്ചു​മാ​ണ് പ​ണം മോ​ഷ്ടി​ച്ചി​രു​ന്ന​ത്.

ല​ക്നോ​വി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, എ​ണ്ണ​ൽ മു​റി​യി​ൽ നി​ന്നും മാ​റ്റു​ന്ന പ​ണം ആ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ ബാ​ത്റൂ​മു​ക​ളി​ലാ​ണ് താ​ത്കാ​ലി​ക​മാ​യി ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ല​ഭി​ക്കു​മ്പോ​ൾ ചെ​റി​യ അ​ള​വു​ക​ളാ​യി ഇ​വ പു​റ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു.

കാ​ണി​ക്ക എ​ണ്ണു​ന്ന മു​റി​യു​ടെ ര​ണ്ട് താ​ക്കോ​ലു​ക​ളി​ൽ ഒ​ന്ന് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ക​ലും ര​ണ്ടാ​മ​ത്തേ​ത് കേ​സി​ൽ പ്ര​തി​യാ​യ രാ​മ​ശ​ങ്ക​ർ യാ​ദ​വ് എ​ന്ന ടി​ന്നു യാ​ദ​വി​ന്‍റെ കൈ​വ​ശ​വു​മാ​യി​രു​ന്നു. ട്ര​സ്റ്റി​ലെ പ്ര​മു​ഖ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ്ര​തി​ക​ളെ ആ​രും സം​ശ​യി​ച്ചി​രു​ന്നി​ല്ല. മോ​ഷ്ടി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും ഭൂ​മി​യും വീ​ടും വാ​ങ്ങി​യ​താ​യി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും പോ​ലീ​സ് ഇ​പ്പോ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

അ​വി​നാ​ഷ് ശു​ക്ല​യു​ടെ വീ​ട്ടി​ൽ നി​ന്നും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ 58 ല​ക്ഷം രൂ​പ ക​ണ്ടു​കെ​ട്ടി​യി​രു​ന്ന​താ​യും ബാ​ക്കി തു​ക ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ വ​ഴി തി​രി​കെ ന​ൽ​കി​യ​താ​യും വി​വ​ര​മു​ണ്ട്. അ​ത്ര​ത്തോ​ളം സു​ര​ക്ഷ​യു​ള്ള ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ ഇ​ത്ര​യും ദീ​ർ​ഘ​കാ​ലം എ​ങ്ങ​നെ മോ​ഷ​ണം തു​ട​രാ​ൻ ക​ഴി​ഞ്ഞു എ​ന്ന​തി​നെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കേ​സി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ​ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ച​മ്പ​ത് റാ​യി​യും അ​നി​ൽ മി​ശ്ര​യും ത​ങ്ങ​ളു​ടെ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ചി​രു​ന്നു.

 

National

അ​യോ​ധ്യ സം​ഭാ​വ​ന കൊ​ള്ള​യ്ക്ക് തെ​ളി​വു​ണ്ട്, കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി​എ​ച്ച്പി; 'രാ​മ​ഭ​ക്ത​ർ വ​ഞ്ചി​ക്ക​പ്പെ​ട്ടു'

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ൽ വ​ൻ അ​ഴി​മ​തി​യും വീ​ഴ്ച​യും ന​ട​ന്ന​താ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. സം​ഭാ​വ​ന കൊ​ള്ള​യ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് അ​ന്താ​രാ​ഷ്ട്ര വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ലോ​ക് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രാ​ണ് ഈ ​കൊ​ള്ള​യ്ക്ക് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും രാ​മ​ഭ​ക്ത​ർ വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യും വി​എ​ച്ച്പി നേ​താ​ക്ക​ൾ തു​റ​ന്ന​ടി​ച്ചു. വി​വാ​ദ​ങ്ങ​ൾ ക​ടു​ത്ത​തോ​ടെ വി​എ​ച്ച്പി​യു​ടെ വാ​ർ​ഷി​ക യോ​ഗം മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ ക്ഷേ​ത്ര ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ച​മ്പ​ത് റാ​യി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ചി​ല ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് കാ​ണാ​താ​യ ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്. ട്ര​സ്റ്റ് അം​ഗം അ​നി​ൽ മി​ശ്ര, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഗോ​പാ​ൽ റാ​യി എ​ന്നി​വ​ര​ട​ക്കം 17 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന 150-ഓ​ളം ക്ഷേ​ത്ര ജീ​വ​ന​ക്കാ​രെ കൂ​ടി അ​ന്വേ​ഷ​ണ സം​ഘം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​പ്പ​ണ​വും സം​ഭാ​വ​ന​ക​ളും ഭാ​ര​വാ​ഹി​ക​ൾ ത​ന്നെ അ​പ​ഹ​രി​ച്ചെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി​യും സം​ഘ​പ​രി​വാ​റും ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. വ​രാ​നി​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് വ​ലി​യ രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​യാ​യേ​ക്കും. കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഭ​ക്ത​രു​ടെ ജ​ന​രോ​ഷം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പ് ബി​ജെ​പി​ക്കു​ള്ളി​ൽ നി​ന്ന് ത​ന്നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും യോ​ഗി സ​ർ​ക്കാ​രി​ന്‍റെ​യും നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും.

Kerala

അ​യോ​ധ്യ സം​ഭാ​വ​ന ത​ട്ടി​പ്പ്: മു​ന്ന​റി​യി​പ്പു​ക​ൾ ട്ര​സ്റ്റ് അ​വ​ഗ​ണി​ച്ചു; കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി വ്യ​വ​സാ​യി​ക​ൾ

അ​യോ​ധ്യ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ കോ​ടി​ക​ളു​ടെ സം​ഭാ​വ​ന ത​ട്ടി​പ്പ് ആ​സൂ​ത്രി​ത​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ക്ഷേ​ത്ര ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച 2020ൽ ​ത​ന്നെ സം​ഭാ​വ​ന കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് സ്വ​കാ​ര്യ ഓ​ഡി​റ്റ് സ്ഥാ​പ​നം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​ണം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​വും നി​യ​ത​മാ​യ രീ​തി​യും വേ​ണ​മെ​ന്ന ഓ​ഡി​റ്റ​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ൾ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

പ​ണ​മാ​യി ല​ഭി​ച്ച 3,500 കോ​ടി രൂ​പ​യ്ക്കും പു​റ​മെ വ​ലി​യ തോ​തി​ൽ ല​ഭി​ച്ച സ്വ​ർ​ണം, വെ​ള്ളി എ​ന്നി​വ​യ്ക്കും കൃ​ത്യ​മാ​യ സ്റ്റോ​ക്ക് ര​ജി​സ്റ്റ​ർ സൂ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. വ​ലി​യ തു​ക​ക​ളും സ്വ​ർ​ണ്ണ​വും സം​ഭാ​വ​ന ന​ൽ​കി​യ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ൾ ത​ന്നെ ഇ​പ്പോ​ൾ ട്ര​സ്റ്റി​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 

സി​ന്ധി സ​മു​ദാ​യ​ത്തി​ന് വേ​ണ്ടി ര​ണ്ട് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 200 വെ​ള്ളി ഇ​ഷ്ടി​ക​ക​ൾ ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​ക്ക് നേ​രി​ട്ട് ന​ൽ​കി​യി​ട്ടും ത​നി​ക്ക് യാ​തൊ​രു​വി​ധ ര​സീ​തും ല​ഭി​ച്ചി​ല്ലെ​ന്ന് വ്യ​വ​സാ​യി ഡോ. ​രാ​ജു മാ​ൻ​വാ​നി വെ​ളി​പ്പെ​ടു​ത്തി. ഈ ​വെ​ള്ളി ഇ​ഷ്ടി​ക​ക​ൾ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്ന് പോ​ലും അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മൂ​ന്ന് കി​ലോ വെ​ള്ളി ഹാ​ര​വും പാ​ദു​ക​ങ്ങ​ളും സ​മ​ർ​പ്പി​ച്ച മും​ബൈ വ്യ​വ​സാ​യി അ​നി​ൽ വി​ശ്വ​ക​ർ​മ​യ്ക്കും ട്ര​സ്റ്റ് ര​സീ​ത് ന​ൽ​കി​യി​രു​ന്നി​ല്ല. വ​ൻ​തു​ക സം​ഭാ​വ​ന ന​ൽ​കി​യ വ്യ​വ​സാ​യി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. ത​ട്ടി​പ്പി​ലും ക്ര​മ​ക്കേ​ടി​ലും പ​ങ്കു​ള്ള എ​ല്ലാ​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. 

അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​യെ ത​ള്ളി വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് രം​ഗ​ത്തെ​ത്തി. ട്ര​സ്റ്റി​ലെ ആ​ര് കു​റ്റം ചെ​യ്താ​ലും ആ ​വ്യ​ക്തി ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് വി​എ​ച്ച്പി ജോ​യി​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര ജെ​യി​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ദൈ​വ​ത്തി​ന്‍റെ പേ​രി​ൽ ബി​ജെ​പി ക്ഷേ​ത്ര​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് സി.​പി.​എം ആ​രോ​പി​ച്ചു. 

 

Kerala

പ​ണം എ​ണ്ണ​ൽ മു​ത​ൽ സി​സി​ടി​വി അ​ട്ടി​മ​റി വ​രെ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര ത​ട്ടി​പ്പി​ൽ ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

അ​യോ​ധ്യ: അ​യോ​ധ്യ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ​ക്ഷേ​ത്ര ട്ര​സ്റ്റി​ൽ ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കോ​ടി​ക​ളു​ടെ കാ​ണി​ക്ക​പ്പ​ണം ക​വ​ർ​ച്ചാ കേ​സി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. പ​ണം എ​ണ്ണു​ന്ന​തി​ലും സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലും ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തി​ലും ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളും ആ​സൂ​ത്രി​ത​മാ​യ അ​ട്ടി​മ​റി​ക​ളും ന​ട​ന്ന​താ​യി എ​സ്ഐ​ടി സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

ക്ഷേ​ത്ര​ത്തി​ലെ ക്യാ​മ​റ​ക​ളി​ൽ നി​ന്നു​ള്ള പ​ഴ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മ​നഃ​പൂ​ർ​വം മാ​യ്ച്ചു​ക​ള​ഞ്ഞ​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. നി​ല​വി​ൽ 45 ദി​വ​സ​ത്തെ ദൃ​ശ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ ബാ​ക്കി വി​വ​ര​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. പ​ണം എ​ണ്ണു​ന്ന റൂ​മു​ക​ളി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ചി​ല ജീ​വ​ന​ക്കാ​ർ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ക്യാ​മ​റ​ക​ൾ​ക്ക് മു​ന്നി​ൽ മ​നഃ​പൂ​ർ​വം നി​ല​യു​റ​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ മ​റ​ച്ചി​രു​ന്ന​താ​യി എ​സ്ഐ​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കാ​ണി​ക്ക​പ്പ​ണം കൈ​കാ​ര്യം ചെ​യ്യാ​നും എ​ണ്ണാ​നും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വാ​ര​ണാ​സി ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു സ്വ​കാ​ര്യ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യെ​യാ​ണ് ഏ​ൽ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത് രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റി​ലെ ചി​ല ഉ​ന്ന​ത​രു​ടെ ശി​പാ​ർ​ശ​പ്ര​കാ​ര​മാ​ണ്. ട്ര​സ്റ്റ് ജീ​വ​ന​ക്കാ​ര​നാ​യ അ​നു​കൂ​ൽ മി​ശ്ര ത​ന്‍റെ അ​ളി​യ​നാ​യ ല​വ്കു​ഷ് മി​ശ്ര​യ്ക്ക് പ​ണം എ​ണ്ണു​ന്ന ജോ​ലി വാ​ങ്ങി ന​ൽ​കി​യ​ത് ഇ​തി​ന് തെ​ളി​വാ​ണ്.

ല​വ്കു​ഷ് മി​ശ്ര​യു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ പോ​ലീ​സ് റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ, പ​ണം എ​ണ്ണു​ന്ന ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക യൂ​ണി​ഫോം നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പ​ല​രും സാ​ധാ​ര​ണ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് പ​ണം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞ് പോ​കു​മ്പോ​ൾ ഇ​വ​രെ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഭ​ക്ത​ർ സ​മ​ർ​പ്പി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നോ​ട്ടു​ക​ൾ​ക്ക് പു​റ​മേ സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ, വ​ജ്ര​ങ്ങ​ൾ, വി​ല​പി​ടി​പ്പു​ള്ള മ​റ്റ് ര​ത്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ രേ​ഖ​ക​ളി​ലും വ​ലി​യ രീ​തി​യി​ലു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ൾ എസ്ഐടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​ആ​ഭ​ര​ണ​ങ്ങ​ളു​ടെ സ്റ്റോ​ക്ക് ര​ജി​സ്റ്റ​റും കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളും ഹാ​ജ​രാ​ക്കാ​ൻ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.

2025 ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന മ​ഹാ​കും​ഭ​മേ​ള സ​മ​യ​ത്ത് ദി​നം​പ്ര​തി 10 ല​ക്ഷ​ത്തോ​ളം ഭ​ക്ത​രാ​ണ് അ​യോ​ധ്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് കാ​ണി​ക്ക വ​ഞ്ചി​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ഈ ​വ​ൻ തി​ര​ക്കാ​ണ് ത​ട്ടി​പ്പു​കാ​ർ പ​ണം വ​ക​മാ​റ്റാ​ൻ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും അ​യോ​ധ്യ വി​ട്ടു​പോ​ക​രു​തെ​ന്ന് എ​സ്ഐ​ടി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ത​ന്നെ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് സ​മ​ർ​പ്പി​ക്കും.

National

അയോധ്യയിലേത് വൻ കൊള്ളയെന്ന് അന്വേഷണസംഘം

അ​​​യോ​​​ധ്യ: അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ സം​​​ഭാ​​​വ​​​ന​​​യാ​​​യി ല​​​ഭി​​​ച്ച പ​​​ണ​​​ത്തി​​​ന്‍റെ​​​യും സ്വ​​​ർ​​​ണം, വെ​​​ള്ളി​​​ ഉ​​​ൾ​​​പ്പെ​​​ടെയുള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ വ​​​ലി​​​യ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം.

സം​​​​ഭാ​​​​വ​​​​ന​​​​യി​​​​ല്‍ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ​​​​ര്‍ക്കാ​​​​ര്‍ നി​​​​യോ​​​​ഗി​​​​ച്ച പ്ര​​​​ത്യേ​​​​ക​​​​സം​​​​ഘം ഇ​​​​ന്ന​​​​ലെ ല​​​ക്നോ​​​യി​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​നു പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.

വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മൂ​​​ന്നം​​​ഗ​​​ സം​​​ഘം അ​​​യോ​​​ധ്യ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തും. ഭൂ​​​മി ഉ​​​ൾ​​​പ്പെ​​​ടെ വാ​​​ങ്ങി​​​യ​​​തി​​​ലും വ​​​ലി​​​യ തി​​​രി​​​മ​​​റി ന​​​ട​​​ന്ന​​​താ​​​യാ​​​ണ് പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ര്‍ട്ടി​​​​ല്‍ സൂ​​​​ചി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കും​​​ഭ​​​​മേ​​​​ള സീ​​​​സ​​​​ണി​​​​ല്‍ വ​​​​ലി​​​​യ തോ​​​​തി​​​​ല്‍ തീ​​​​ര്‍ഥാ​​​​ട​​​​ക പ്ര​​​​വാ​​​​ഹ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​ത്ത് വ​​​ലി​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള;പു​തി​യ കേ​സെ​ടു​ക്കാ​ൻ എ​സ്ഐ​ടി ആ​ലോ​ച​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 2025ൽ ​​​ന​​​ട​​​ന്ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ പു​​​തി​​​യ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​ലോ​​​ച​​​ന.

2025ലെ ​​​ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ൽ​​​പ​​​ത്തി​​​ൽ സ്വ​​​ർ​​​ണം പൂ​​​ശു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലാ​​​ണ് പു​​​തി​​​യ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്ന​​​ത്തെ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗം പി.​​​ഡി. സ​​​ന്തോ​​​ഷ്കു​​​മാ​​​റി​​​ന്‍റെ പ​​​ങ്കി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ടു ദേ​​​വ​​​സ്വം മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ത​​​ന്നെ എ​​​സ്ഐ​​​ടി ത​​​ല​​​വ​​​ൻ എ​​​ഡി​​​ജി​​​പി എ​​​ച്ച്. വെ​​​ങ്കി​​​ടേ​​​ഷി​​​നു ക​​​ത്തു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം അ​​​നി​​​ശ്ചി​​​ത​​​മാ​​​യി നീ​​​ട്ടു​​​ന്ന​​​തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​തൃ​​​പ്തി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ന്ന​​​ത്തെ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്.​​​പ്ര​​​ശാ​​​ന്ത്, അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന അ​​​ജി​​​കു​​​മാ​​​ർ, പി.​​​ഡി. സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, തി​​​രു​​​വാ​​​ഭ​​​ര​​​ണം ക​​​മ്മീ​​​ഷ​​​ണ​​​ർ ര​​​ജി​​​ലാ​​​ൽ, ദേ​​​വ​​​സ്വം സെ​​​ക്ര​​​ട്ട​​​റി ബി​​​ന്ദു എ​​​ന്നി​​​വ​​​രു​​​ടെ അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ങ്ക് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

ദ്വാ​​​ര​​​പാ​​​ല​​​ക​​​ശി​​​ൽ​​​പ​​​ത്തി​​​ൽ സ്വ​​​ർ​​​ണം പൂ​​​ശു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 2025ൽ ​​​ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നെ​​​ന്നും പാ​​​ളി​​​ക​​​ൾ കൈ​​​മാ​​​റി​​​യ​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നു​​​മാ​​​ണ് എ​​​സ്ഐ​​​ടി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ഇ​നി സ​മ​യം ത​രി​ല്ല, കു​റ്റ​പ​ത്രം ഉ​ട​ൻ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത് ഇ​നി​യും നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ‌​ട​തി. അ​ന്തി​മ റി​പ്പോ​ർ​ട്ട് എ​ന്ന് ന​ൽ​കു​മെ​ന്ന് ഈ ​മാ​സം 29ന​കം അ​റി​യി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​ത്തി​ല​ധി​കം സാ​വ​കാ​ശം ഇ​തി​ന​കം ത​ന്നെ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തി​ന് ഇ​നി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

2025 ൽ ​പി.​എ​സ്.​പ്ര​ശാ​ന്ത് പ്ര​സി​ഡ​ന്‍റാ​യ കാ​ല​ത്ത് ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. അതേസമയം അ​ന്വേ​ഷ​ണ പു​രോ​ഗ​ഗ​തി റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി കോ​ട​തി​ക്ക് കൈ​മാ​റി.

പാ​ളി​ക​ൾ അ​ഴി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യ​തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ആ​ർ​ക്കൊ​ക്കെ വീ​ഴ്ച​പ​റ്റി​യെ​ന്ന് അ്ന്വേഷണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ന്തി​മ കു​റ്റ​പ​ത്രം അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ സ​മ​ർ​പ്പി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Kerala

ഗ​ൺ​മാ​ൻ​മാ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; എ​ഡി​ജി​പി അ​ജി​ത്കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ണ്‍​മാ​ൻ​മാ​ർ യൂ​ത്ത്കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദി​ച്ച കേ​സി​ൽ എ​ഡി​ജി​പി അ​ജി​ത്കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​ഫീ​സി​ലെ സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ‌​റും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​സ്ഐ​ടി സം​ഘം പ​രി​ശോ​ധി​ച്ചു.

പോ​ലീ​സ് ക്ല​ബ്ബാ​യ അ​ഗ​സ്ത്യ​യി​ലെ റൂം ​ര​ജി​സ്‌​റ്റ​റും സം​ഘം ശേ​ഖ​രി​ച്ചു. കേ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ എ​ഡി​ജി​പി ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളു​ടെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണു ല​ക്ഷ്യം. പോ​ലീ​സ് ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ക്ര​മ​സ​മാ​ധാ​ന​ച്ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സി​ൽ ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കേ​സി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സാ​ണു ത​യാ​റാ​ക്കി​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പെ​ൻ​ഡ്രൈ​വി​ലാ​ക്കി കൈ​മാ​റി​യ കേ​സ് ഡ​യ​റി ഈ ​ഓ​ഫീ​സി​ലെ ര​ണ്ട് ഗ്രേ​ഡ് എ​സ്ഐ​മാ​ർ ചേ​ർ​ന്നു തി​രു​ത്തി ന​ൽ​കി​യെ​ന്നും എ​സ്‌​ഐ​ടി​ക്കു വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​തെ​ല്ലാം ചെ​യ്ത​തെ​ന്ന് ഈ ​ഗ്രേ​ഡ് എ​സ്ഐ​മാ​ർ എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

ശബരിമല: നഷ്ടപ്പെട്ട സ്വർണമറിയാൻ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി ഭാരം അളന്നു

പമ്പാ: ശബരിമല സ്വർണക്കൊള്ളയിൽ നഷ്ടപ്പെട്ട സ്വർണം എത്രയെന്നറിയാൻ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് ശ്രീകോവിലിന്‍റെ പ്രഭാമണ്ഡലം, കട്ടിളപ്പാളിയുടെ താഴ്ഭാഗം എന്നിവയിളക്കി ഭാരം അളന്നു. സംസ്ഥാനസർക്കാരിന്‍റെ അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം തിട്ടപ്പെടുത്തിയത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മിഥുനമാസപൂജയ്ക്ക് നട തുറന്നശേഷമാണ് എസ്ഐടിയും അളവുതൂക്കവിഭാഗം ഉദ്യോഗസ്ഥരും സോപാനത്തെത്തിയത്. മുൻപ്‌ രണ്ടുതവണയായി എസ്ഐടി ശ്രീകോവിലിന്‍റെ മുന്നിലെ ദ്വാരപാലകശില്പങ്ങൾ, കട്ടിളപ്പാളികൾ, വശങ്ങളിലെ തൂണുകൾ എന്നിവയിൽനിന്ന് സാമ്പിൾ മുറിച്ചെടുത്തിരുന്നു. ഇത്തവണ സാമ്പിളുകൾ മുറിച്ചെടുത്തില്ല.

1998-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ ഭാഗമാണ് പ്രഭാമണ്ഡലം. ഇത് 2019-ലും 2025-ലും സ്വർണം പൂശാൻ ഇളക്കിയിരുന്നില്ല. ഈവർഷങ്ങളിൽ സ്വർണം പൂശിയ ഭാഗങ്ങളിലെ സ്വർണത്തിന്‍റെ അളവ് ശാസ്ത്രീയമായി കണ്ടെത്താൻ, ഇപ്പോഴത്തെ ഭാരമളക്കൽ സഹായകമാകും.

സ്വർണക്കൊള്ളക്കേസിന്‍റെ അന്തിമറിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനാണ് ഇപ്പോൾ എസ്ഐടി സന്നിധാനത്തെത്തിയത്. ഭാരമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.

Kerala

കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സ്: എ​സ്ഐ​ടി​ക്ക് നി​ര്‍​ണാ​യ​ക വി​വ​രം

വ​​​ട​​​ക​​​ര: കാ​​​ഫി​​​ര്‍ സ്‌​​​ക്രീ​​​ന്‍​ഷോ​​​ട്ട് കേ​​​സി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് നി​​​ര്‍​ണാ​​​യ​​​ക വി​​​വ​​​രം ല​​​ഭി​​​ച്ചു. ക​​​ട​​​ത്ത​​​നാ​​​ട് സ​​​ഖാ​​​ക്ക​​​ള്‍, ബാ​​​വു​​​പ്പാ​​​റ സ​​​ഖാ​​​ക്ക​​​ള്‍ എ​​​ന്നീ ഗ്രൂ​​​പ്പു​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​ണു പു​​​തി​​​യ അ​​​ന്വേ​​​ഷ​​​ണം.

വ​​​ട​​​ക​​​ര സ്‌​​​ക്വാ​​​ഡ് അ​​​ഡ്മി​​ൻ​​മാ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് എ​​​സ്‌​​​ഐ​​​ടി​​​ക്ക് ഈ ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​രെ ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​ണ് എ​​​സ്‌​​​ഐ​​​ടി​​​യു​​​ടെ തീ​​​രു​​​മാ​​​നം. ക​​​ട​​​ത്ത​​​നാ​​​ട് സ​​​ഖാ​​​ക്ക​​​ള്‍, ബാ​​​വു​​​പ്പാ​​​റ സ​​​ഖാ​​​ക്ക​​​ള്‍ ഗ്രൂ​​​പ്പ് അ​​​ഡ്മി​​​ൻ​​മാ​​​രെ​​​യും ചോ​​​ദ്യം ചെ​​​യ്യും.

വി​​​വാ​​​ദ സ്‌​​​ക്രീ​​​ന്‍​ഷോ​​​ട്ട് ല​​​ഭി​​​ച്ച​​​ത് വ​​​ട​​​ക​​​ര സ്‌​​​ക്വാ​​​ഡ് എ​​​ന്ന വാ​​​ട്സ്ആ​​​പ്പ് ഗ്രൂ​​​പ്പി​​​ല്‍നി​​​ന്നാ​​​ണെ​​​ന്ന് ഡി​​​വൈ​​​എ​​​ഫ്ഐ നേ​​​താ​​​വ് റി​​​ബേ​​​ഷ് രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ നേ​​​ര​​​ത്തേ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​നു മു​​​ന്‍​പാ​​​കെ മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു.

കേ​​​സി​​​ലെ മ​​​റ്റ് സാ​​​ക്ഷി​​​ക​​​ളാ​​​യ മ​​​നീ​​​ഷും അ​​​മ​​​ലും സ​​​മാ​​​ന മൊ​​​ഴി​​​ക​​​ളാ​​​ണ് ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: എ​സ്ഐ​ടി സം​ഘം സ​ന്നി​ധാ​ന​ത്ത് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി; അ​ന്തി​മ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കും

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​ന്നി​ധാ​ന​ത്ത് വീ​ണ്ടും നി​ർ​ണാ​യ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ, കേ​സി​ന്‍റെ അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഈ ​ന​ട​പ​ടി.

എ​സ്ഐ​ടി ത​ല​വ​നാ​യ എ​സ്‌പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ന്നി​ധാ​ന​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. പ്ര​ധാ​ന​മാ​യും ക്ഷേ​ത്ര​ത്തി​ലെ പ്ര​ഭാ​മ​ണ്ഡ​ലം, ക​ട്ട​ള​പ്പ​ടി​യു​ടെ താ​ഴ​ത്തെ ഭാ​ഗം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൂ​ടു​ത​ൽ സ്വ​ർ​ണ​മു​ള്ള​ത് ക​ട്ട​ള​പ്പ​ടി​യു​ടെ താ​ഴ​ത്തെ ഭാ​ഗ​ത്താ​യ​തി​നാ​ൽ ഇ​വി​ടു​ത്തെ അ​ള​വു​ക​ൾ കേ​സി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.

ഇ​ള​ക്കി​യെ​ടു​ത്ത ഭാ​ഗ​ങ്ങ​ളു​ടെ തൂ​ക്കം കൃ​ത്യ​മാ​യി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ലീ​ഗ​ൽ മെ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ ല​ബോ​റ​ട്ട​റി​യി​ൽ നി​ന്നും ശേ​ഖ​രി​ച്ച പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ​ക്കൊ​പ്പം ഈ ​പു​തി​യ ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ൾ കൂ​ടി ചേ​ർ​ത്താ​കും ഹൈ​ക്കോ​ട​തി​യി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക. കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ മാ​ത്ര​മേ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കൂ.

2025-ൽ ​ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ സ​ന്നി​ധാ​ന​ത്തെ ദ്വാ​ര​പാ​ല​ക ശി​ൽ​പ പാ​ളി​ക​ൾ ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് ക​മ്പ​നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​വ​ലി​യ സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ഈ ​സം​ഭ​വ​ത്തി​ൽ അ​ന്ന​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ​ക്ക് അ​ന്വേ​ഷ​ണ സം​ഘം ഇ​തി​നോ​ട​കം ത​ന്നെ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.
‌

Kerala

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി.എസ്. പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനും മുന്‍ ബോര്‍ഡ് അംഗം അജികുമാറിനും എസ്‌ഐടി നോട്ടീസ്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.‌‌

മുന്‍ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി കടത്തിയതിലാണ് അന്വേഷണം. കേസില്‍ എത്രയും പെട്ടന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടി നീക്കം.

2025ല്‍ മുന്‍പത്തേതിന് സമാനമായിത്തന്നെ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ ഇളക്കിക്കൊണ്ടുപോകാനുള്ള നീക്കം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഈ നീക്കം ഹൈക്കോടതി അറിവോടെയല്ല എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പ്രശാന്ത് അടക്കമുള്ള ആളുകളിലേക്ക് ചോദ്യം ചെയ്യല്‍ നീളുന്നത്.

Kerala

മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​രും സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള​യാ​ത്ര​ക്കി​ടെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​രും സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രും ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യി.

രാ​വി​ലെ 10ന് ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ൻ​പാ​കെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് പ്ര​തി​ക​ൾ​ക്ക് കോ​ട​തി ന​ൽ​കി​യ നി​ർ​ദേ​ശം. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

താ​ൻ വേ​ട്ട​യാ​ട​പ്പെ​ട്ടു​വെ​ന്നും കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടേ​യെ​ന്നും കേ​സി​ലെ ഒ​ന്നാം പ്ര​തി​യും പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​നു​മാ​യ അ​നി​ൽ ക​ല്ലി​യൂ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; പ്ര​ഭാ മ​ണ്ഡ​ലം പ​രി​ശോ​ധി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്ന് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ല്‍. കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വി​ഗ്ര​ഹ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ സ്ഥാ​പി​ക്കു​ന്ന പ്ര​ഭാ മ​ണ്ഡ​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി. പ്ര​ഭാ മ​ണ്ഡ​ല​ത്തി​ലെ​യും വാ​തി​ലി​ലെ​യും സാ​മ്പി​ളു​ക​ൾ കോ​ട​തി ശേ​ഖ​രി​ക്കും.

2019 ൽ ​സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് യ​ഥാ​ർ​ഥ പാ​ളി​ക​ളി​ൽ പൊ​തി​ഞ്ഞി​രു​ന്ന സ്വ​ർ​ണ്ണം 'സ്ട്രി​പ്പിം​ഗ് സാ​ൾ​ട്ട്' ഉ​പ​യോ​ഗി​ച്ച് വേ​ർ​തി​രി​ച്ചെ​ടു​ത്തു. പ്ര​ത്യേ​ക ത​രം രാ​സ​മി​ശ്രി​ത​മാ​ണ് ഇ​ത്. ഇ​തി​ന്‍റെ സാ​മ്പി​ൾ ലാ​ബ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും എ​സ്ഐ​ടി കോ​ട​തി​യെ അ​റി​യി​ച്ചു. ജം​ഷ​ഡ്പൂ​ർ എ​ന്‍​എം​എ​ലി​ലെ റി​പ്പോ​ർ​ട്ട്‌ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക സ​ഹാ​യം ചെ​യ്യു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

Kerala

'കാ​ഫി​ർ’ സ്ക്രീ​ൻ​ഷോ​ട്ട് കേ​സ്; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സൈ​ബ​ർ ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​രെ ചോ​ദ്യം ചെ​യ്യും

കോ​ഴി​ക്കോ​ട്: വ​ട​ക​ര ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് വി​വാ​ദ​മാ​യ ‘കാ​ഫി​ർ’ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഇ​ട​ത് അ​നു​കൂ​ല സൈ​ബ​ർ ഗ്രൂ​പ്പു​ക​ളാ​യ ‘പോ​രാ​ളി ഷാ​ജി’, ‘അ​മ്പാ​ടി​മു​ക്ക് സ​ഖാ​ക്ക​ൾ’ തു​ട​ങ്ങി​യ​വ​യു​ടെ അ​ഡ്മി​ൻ​മാ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും.

പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. സം​ഘ​ടി​ത​മാ​യി വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ നി​യ​മ​വ​കു​പ്പു​ക​ൾ കൂ​ടി ചു​മ​ത്തു​ന്ന കാ​ര്യം അ​ന്വേ​ഷ​ണ സം​ഘം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം; കേ​​​സ് എ​​​സ്ഐ​​​ടിക്ക്

കോ​​​ഴി​​​ക്കോ​​​ട്: 2024ലെ ​​​ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ വേ​​​ള​​​യി​​​ല്‍ വ​​​ട​​​ക​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഏ​​​റെ കോ​​​ളി​​​ള​​​ക്ക​​​മു​​​ണ്ടാ​​​ക്കി​​​യ "കാ​​​ഫി​​​ര്‍ സ്‌​​​ക്രീ​​​ന്‍ ഷോ​​​ട്ട്' വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷി​​​ക്കും.

കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ല്‍ എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ക. ക​​​ണ്ണൂ​​​ര്‍ റേ​​​ഞ്ച് ഡി​​​ഐ​​​ജി യ​​​തീ​​​ഷ് ച​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മേ​​​ല്‍നോ​​​ട്ടം വ​​​ഹി​​​ക്കും. ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. വ​​​ര്‍ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ട് എ​​​ല്‍ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും പ്ര​​​ത്യേ​​​ക​​​ സം​​​ഘം അ​​​ന്വേ​​​ഷി​​​ക്കും.

കാ​​​ഫി​​​ര്‍ സ്‌​​​ക്രീ​​​ന്‍ഷോ​​​ട്ട് കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്ക് കു​​​റ്റ്യാ​​​ടി എം​​​എ​​​ല്‍എ പാ​​​റ​​​യ്ക്ക​​​ല്‍ അ​​​ബ്ദു​​​ള്ള ക​​​ത്ത് ന​​​ല്‍കി​​​യി​​​രു​​​ന്നു. ഡി​​​വൈ​​​എ​​​ഫ്‌​​​ഐ നേ​​​താ​​​വ് റി​​​ബേ​​​ഷ് രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ ഫോ​​​ണു​​​ക​​​ള്‍ ഫോ​​​റ​​​ന്‍സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ത​​​ലേ​​​ദി​​​വ​​​സം വ​​​ട​​​ക​​​ര​​​യി​​​ല്‍ എ​​​ല്‍ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​യി​​​രു​​​ന്ന കെ.​​​കെ. ശൈ​​​ല​​​ജ​​​യ്‌​​​ക്കെ​​​തി​​​രേ കാ​​​ഫി​​​ര്‍ സ്‌​​​ക്രീ​​​ന്‍ ഷോ​​​ട്ട് പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലാ​​​ണ് പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം.

നേ​​​ര​​​ത്തേ എ​​​ല്‍ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ എം​​​എ​​​സ്എ​​​ഫ് നേ​​​താ​​​വ് മു​​​ഹ​​​മ്മ​​​ദ് കാ​​​സി​​​മി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തെ​​​ങ്കി​​​ലും പ​​​ങ്ക് തെ​​​ളി​​​യി​​​ക്കാ​​​നാ​​​യി​​​രു​​​ന്നി​​​ല്ല. പ്ര​​​തി​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് കാ​​​ട്ടി അ​​​ന്വേ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കു​​​ക​​​യും ചെ​​​യ്തു.

National

ഗ​വ​ർ​ണ​ർ​ക്ക് പോ​കാ​നാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​മാ​യി പോ​യ യു​വാ​വ് റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ക​ട​ന്നു​പോ​കാ​നാ​യി പോ​ലീ​സ് റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യും യു​വാ​വും റോ​ഡി​ൽ കു​ടു​ങ്ങി​യ​ത് അ​ര​മ​ണി​ക്കൂ​ർ.

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​താ​യി​രു​ന്നു യു​വാ​വ്. ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​ർ കു​ടു​ങ്ങി​യ​ത് വി​ഐ​പി വാ​ഹ​ന​വ്യൂ​ഹ​ത്തി​നെ ക​ട​ത്തി​വി​ടാ​നു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ. അ​ര​മ​ണി​ക്കൂ​റോ​ളം ട്രാ​ഫി​ക്കി​ൽ കു​ടു​ങ്ങി​യ​തോ​ടെ ന​ടു​റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് യു​വാ​വ് പ്ര​തി​ഷേ​ധി​ച്ചു.

ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ പോ​ലും ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ലോ​ട്ടി​ന്‍റെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി ഈ ​റൂ​ട്ടി​ലെ ഗ​താ​ഗ​തം പോ​ലീ​സ് 30 മി​നി​റ്റോ​ളം പൂ​ർ​ണ​മാ​യി ത​ട​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​മാ​യി ഒ​രു യു​വാ​വ് ഇ​തേ റോ​ഡി​ലൂ​ടെ വ​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ട്ടും സി​ഗ്ന​ലി​ൽ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. ഗ​വ​ർ​ണ​ർ എ​ച്ച്എ​എ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ച​ത് യു​വാ​വി​നെ കോ​പാ​കു​ല​നാ​ക്കി. ക​ന​ത്ത ട്രാ​ഫി​ക് ബ്ലോ​ക്കി​ൽ ഭാ​ര്യ കാ​റി​നു​ള്ളി​ൽ പെ​ട്ടു​പോ​യ​തോ​ടെ, യു​വാ​വ് കാ​റി​ൽ നി​ന്നി​റ​ങ്ങി ഇ​സ്രോ ജം​ഗ്ഷ​നി​ലെ സീ​ബ്രാ ക്രോ​സിം​ഗി​ന് ന​ടു​വി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​യാ​ണെ​ന്നും അ​ര​മ​ണി​ക്കൂ​ർ നേ​രം ഗ​താ​ഗ​തം ത​ട​ഞ്ഞു​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ഗ​ൺ​മാ​ൻ​മാ​ർ​ക്ക് 'എ​ട്ടി​ന്‍റെ പ​ണി' വ​രു​ന്നു; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ക്കേ​സി​ൽ എ​സ്‌​ഐ​ടി റി​പ്പോ​ര്‍​ട്ട് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ വെ​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി​യു‌​ടെ ഗ​ൺ​മാ​ൻ​മാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദ്ദി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി ഡി​ജി​പി​ക്ക് കൈ​മാ​റി. മ​ര്‍​ദ്ദ​നം ച​ട്ട​വി​രു​ദ്ധ​മെ​ന്നും ഗ​ണ്‍​മാ​ന്‍​മാ​ര്‍ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു.

ഗ​ൺ​മാ​ൻ​മാ​രു​ടെ ന​ട​പ​ടി​യെ വെ​റു​മൊ​രു പ്ര​തി​രോ​ധ​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല. അ​ത് കു​റ്റ​കൃ​ത്യ​മാ​യി ത​ന്നെ ക​ണ​ക്കാ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

സാ​ക്ഷി​ക​ളും ഇ​ര​ക​ളു​മ​ട​ക്കം ഇ​രു​പ​തു പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഇ​നി ചോ​ദ്യം ചെ​യ്യാ​നു​ള്ള​ത് പ്ര​തി​ക​ളാ​യ അ​ഞ്ച് പേ​രെ​യാ​ണ്. അ​തേ​സ​മ​യം പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ ചൊ​വ്വാ​ഴ്ച ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​തി​നു​ശേ​ഷം എ​സ്‌​ഐ​ടി നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കും.

വി​ഐ​പി സു​ര​ക്ഷ​യി​ലും ഇ​വ​ർ വീ​ഴ്ച വ​രു​ത്തി​യാ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. സു​ര​ക്ഷാ​സം​ഘം സ​ദാ​സ​മ​യം വി​ഐ​പി​ക​ള്‍​ക്ക് ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന ച​ട്ടം പ്ര​തി​ഷേ​ധ​ക്കാ​രെ മ​ര്‍​ദി​ക്കാ​ന്‍ പോ​യ സ​മ​യ​ത്ത് ലം​ഘി​ക്ക​പ്പെ​ട്ടെ​ന്നും എ​സ്‌​ഐ​ടി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.​

Kerala

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​കേ​സ്; പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് കോ​ട​തി​യെ സ​മീ​പി​ച്ചു

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റ് ഭ​യ​ന്ന് കോ​ട​തി​യി​ലേ​ക്ക്. പ്ര​തി​ക​ളാ​യ ഗ​ൺ​മാ​ൻ അ​നി​ൽ ക​ല്ലി​യൂ​ർ, സ​ന്ദീ​പ് എ​ന്നി​വ‍​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ആ​ല​പ്പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ചു.

മ​റ്റു മൂ​ന്നു പ്ര​തി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മു​ഖ്യ​മ​ന്ത്രി​ക്ക് സു​രു​ക്ഷ​യൊ​രു​ക്കു​ക എ​ന്ന ജോ​ലി​യാ​ണ് ത​ങ്ങ​ള്‍ ചെ​യ്ത​തെ​ന്നാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്ന​ത്. സ്ഥ​ല​ത്ത് ലോ​ക്ക​ല്‍ പോ​ലീ​സ് കു​റ​വാ​യി​രു​ന്നു.

ഇ​തു കൊ​ണ്ടാ​ണ് ഇ​ട​പെ​ടേ​ണ്ടി വ​ന്ന​തെ​ന്നും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ എ​സ്ഐ​ടി ചു​മ​ത്തി​യേ​ക്കും. അ​തേ​സ​മ​യം ഗ​ൺ​മാ​ൻ അ​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​രെ​യും ഉ​ട​ൻ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ഗ​ണ്‍​മാ​ന്‍ അ​നി​ല്‍​കു​മാ​ര്‍, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ എ​സ്. സ​ന്ദീ​പ്, മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് അ​ക​മ്പ​ടി പോ​യ പോ​ലീ​സു​കാ​ര​നാ​യ അ​രു​ണ്‍, വി​പി​ന്‍, ഷൈ​ജു എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക. ‌‌എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​നും എ​സ്‌​ഐ​ടി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നീ​ക്കം. വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​ല്‍ കേ​സെ​ടു​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. നി​ല​വി​ല്‍ ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്പി ഷൗ​ക്ക​ത്ത​ലി ഡി​ജി​പി​യെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

'പ​ണി പാ​ളി'; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ക്കേ​സി​ലെ മു​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും കു​രു​ക്കി​ൽ

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ മ​ർ​ദി​ച്ച കേ​സി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ന്നു. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ഉ​ന്ന​ത ഇ​ട​പെ​ട​ൽ ന​ട​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്ന് കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സു​കാ​രെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യും.

ആ​ദ്യ​പ​ടി​യാ​യി അ​ന്ന​ത്തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി സു​നി​ൽ രാ​ജി​ന് എ​സ്ഐ​ടി നോ​ട്ടീ​സ് അ​യ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മ​ർ​ദ​ന​മേ​റ്റ ആ​ല​പ്പു​ഴ എം​എ​ൽ​എ എ.​ഡി.​തോ​മ​സും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​യ് ജ്യു​വ​ൽ കു​ര്യാ​ക്കോ​സും ഉ​ട​ൻ മൊ​ഴി ന​ൽ​കും.

ആ​ല​പ്പു​ഴ മു​ൻ എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ൺ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്‌ ആ​ഭ്യ​ന്ത​ര വ​കു​പ്പ് പൂ​ഴ്ത്തി​യ​തി​ന്‍റെ തെ​ളി​വും എ​സ്ഐ​ടി​ക്ക് ല​ഭി​ച്ചു. ഗ​ൺ​മാ​ൻ​മാ​രു​ടെ മ​ർ​ദ​നം ച​ട്ട​വി​രു​ദ്ധ​മെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ചൈ​ത്ര തെ​രേ​സ ജോ​ൺ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

Kerala

ന​വ​കേ​ര​ളാ​യാ​ത്ര​യി​ലെ 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം'; കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​ത് എം.​ആ​ർ അ​ജി​ത് കു​മാ​റെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ന്മാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​സ് ആ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​ത് എ​ഡി​ജി​പി എം.​ആ​ർ.അ​ജി​ത് കു​മാ​റെ​ന്ന് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. എ​സ്ഐ​ടി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ എം.​ആ​ർ അ​ജി​ത് കു​മാ​ർ ശ്ര​മി​ച്ചു. കേ​സ് ഡ​യ​റി തി​രു​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. റി​പ്പോ​ർ​ട്ട് തി​രു​ത്താ​ൻ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി സു​നി​ല്‍ രാ​ജി​നെ എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മൂ​ന്ന് ത​വ​ണ ര​ഹ​സ്യ​മാ​യി വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഗ​ണ്‍​മാ​ന്‍​മാ​രു​ടെ മ​ര്‍​ദ്ദ​നം ച​ട്ട​വി​രു​ദ്ധ​വും ക്രി​മി​ന​ല്‍ കു​റ്റ​വു​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട് ആ​ണ് തി​രു​ത്തി​യ​ത്. 2024 ഓ​ഗ​സ്റ്റി​ലാ​ണ് റി​പ്പോ​ർ​ട്ടി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​ത്. അ​ട്ടി​മ​റി​യു​ടെ തെ​ളി​വു​ക​ള്‍ സ​ഹി​തം പു​തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് എ​സ്ഐ​ടി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ഔ​ദ്യോ​ഗി​ക​മാ​യി സ​മ​ര്‍​പ്പി​ക്കും. മു​ന്‍ ആ​ല​പ്പു​ഴ എ​സ്പി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടും അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് പൂ​ഴ്ത്തി​വ​ച്ച​താ​യും പു​തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​രു​ന്നു.

അ​തേ​സ​മ​യം, കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ആ​ല​പ്പു​ഴ എം​എ​ൽ​എ എ.​ഡി.​തോ​മ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ജ​യ് ജോ​യ​ൽ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രു​ടെ മൊ​ഴി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ക. സം​ഭ​വ​ത്തി​ൽ ഗ​ൺ​മാ​ന്മാ​രു​ടെ മൊ​ഴി​യും ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​വ​രം.

 

Kerala

ദൃ​ശ്യ​ങ്ങ​ൾ സാ​ക്ഷി; ഗ​ൺ​മാ​ൻ​മാ​ർ​ക്ക് 'സ്കെച്ച്' ഇട്ട് എസ്ഐടി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ​മാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി. മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ജ​യ്ഹി​ന്ദ് ടി​വി കാ​മ​റാ​മാ​ൻ ജോ​ജി ആ​ല​പ്പു​ഴ ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി മൊ​ഴി ന​ൽ​കി.

ഈ ​ദൃ​ശ്യ​ങ്ങ​ൾ കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​ണ്. നി​ല​വി​ൽ ജോ​ജി​യു​ടെ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. മൊ​ഴി ന​ൽ​കു​ന്ന​തി​നെ​തി​രേ ജോ​ജി​ക്ക് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തും അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

2023 ഡി​സ​ബ​ർ 15ന് ​ആ​ല​പ്പു​ഴ​യി​ൽ​വെ​ച്ചാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റ​ത്. എ.​ഡി.​തോ​മ​സ് എം​എ​ൽ​എ, അ​ജ​യ് ജു​വ​ൽ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. സം​ഭ​വ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​നം ക​ട​ന്നു​പോ​കു​മ്പോ​ൾ സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ നി​യ​ന്ത്രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​വ​ന്ന ഗ​ൺ​മാ​ൻ​മാ​രാ​യ അ​നി​ൽ​കു​മാ​റും സ​ന്ദീ​പും ചേ​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. എ.​ഡി.​തോ​മ​സ് എം​എ​ൽ​എ​യു​ടെ​യും അ​ജ​യ്‌​യു​ടെ​യും മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും.

Kerala

ഗ​ണ്‍​മാ​ന്‍​മാ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ‍​ർ​ദി​ച്ച കേ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കേ​സ് ഡ​യ​റി തി​രു​ത്തി​യെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ആ​ദ്യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ എ​സ്ഐ​യും ര​ണ്ട് പോ​ലീ​സു​കാ​രു​മാ​ണ് എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യ​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ട​പെ​ട്ട​തെ​ന്നാ​ണ് മൊ​ഴി. ത​ല​സ്ഥാ​ന​ത്ത് താ​മ​സി​പ്പി​ച്ചാ​ണ് സി​ഡി ഫ​യ​ൽ തി​രു​ത്തി​യ​ത്.

കേ​സ് ഡ​യ​റി തി​രു​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ള്ള യ​ഥാ​ർ​ത്ഥ റി​പ്പോ​ർ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​അ​ട്ടി​മ​റി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി എ​സ്ഐ​ടി ഡി​ജി​പി​ക്ക് പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് കൈ​മാ​റും. ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് മ​ന്ത്രി​മാ​ർ സ​ഞ്ച​രി​ച്ച ബ​സി​നു നേ​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഗ​ൺ​മാ​ൻ​മാ​രാ​യ അ​നി​ൽ കു​മാ​റും എ​സ്. സ​ന്ദീ​പും ചേ​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് മ​ർ​ദ്ദ​ന​മേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ഗ​ൺ​മാ​ൻ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

'പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം'; അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്ഐ​ടി​യെ നി​യോ​ഗി​ച്ചു​ള്ള ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തി​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു​ള്ള ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തു​വ​രും. 2023 ഡി​സം​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം എ​സ്ഐ​ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കും.

ആ​ദ്യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ന് പി​ന്നാ​ലെ എ​സ്ഐ​ടി​യെ സം​ബ​ന്ധി​ച്ചു​ള്ള ശി​പാ​ർ​ശ ഡി​ജി​പി, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ന​ൽ​കി. ഈ ​ശി​പാ​ർ​ശ ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​രി​ശോ​ധി​ച്ച് ഇ​ന്ന് ഉ​ത്ത​ര​വി​റ​ങ്ങും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ന്ന​തെ​ന്നാ​യി​രു​ന്നു പി​ണ​റാ​യി സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്.

എ.​ഡി. തോ​മ​സ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സം​ഭ​വ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു.

Kerala

പി​ണ​റാ​യി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ മ​ർ​ദി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്ഐ​ടി നി​യോ​ഗി​ച്ച​തി​ൽ സ​ന്തോ​ഷ​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ എ​ഡി തോ​മ​സ്

ആ​ല​പ്പു​ഴ: മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ച്ച ന​വ​കേ​ര​ള യാ​ത്ര​ക്കി​ടെ ആ​ല​പ്പു​ഴ​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​ന്‍​മാ​ര്‍ പ്ര​തി​ഷേ​ധ​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​തി​ൽ സ​ന്തോ​ഷ​മെ​ന്ന് മ​ർ​ദ്ദ​ന​ത്തി​ര​യാ​യ നി​യു​ക്ത ആ​ല​പ്പു​ഴ എം​എ​ൽ​എ എ​ഡി തോ​മ​സ്. ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ‌

ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ല്‍ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഗ​ൺ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ന​ത്തെ കെ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ൻ് എ.​ഡി. തോ​മ​സി​നെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. അ​ജ​യ് ജു​വ​ൽ കു​ര്യാ​ക്കോ​സി​നെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡി​ൽ ത​ല്ലി​ച്ച​ത​ച്ച​ത്.

ഈ ​മ​ർ​ദ​ന​ത്തി​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ വി​ശേ​ഷി​പ്പി​ച്ച​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ചി​രു​ന്നു. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ത​ന്നെ സം​ഭ​വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

 

 

 

 

Kerala

ര​ഞ്ജി​ത്തി​നെ​തി​രെ​യാ​യ ലൈം​ഗീ​ക അ​തി​ക്ര​മ കേ​സ്: അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യെ​ന്ന് എ​സ്ഐ​ടി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രെ​യാ​യ ലൈം​ഗീ​ക അ​തി​ക്ര​മ കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി). കു​റ്റ​പ​ത്രം ഉ​ട​ൻ ന​ല്‍​കും.

ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് തെ​ളി​വു​ണ്ടെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്തി. കേ​സി​ല്‍ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ല്ല. അ​തി​ജീ​വി​ത​യെ ര​ഞ്ജി​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വി​വ​ര​മി​ല്ല, കേ​സി​ന് മു​ൻ​പ് ചി​ല ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​താ​യി വി​വ​ര​മു​ണ്ട്.

അ​തി​നി​ടെ ര​ഞ്ജി​ത്ത് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജാ​മ്യം വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ര​ഞ്ജി​ത്ത് കോ​ട​തി​യെ സ​മീ​പി​ക്കു​ക. ജി​ല്ല വി​ട്ട് പു​റ​ത്ത് പോ​കാ​ൻ അ​നു​മ​തി അ​ട​ക്കം കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കും. ഹ​ർ​ജി നാ​ളെ ന​ൽ​കും.

ലൈം​ഗീ​കാ​തി​ക്ര​മ കേ​സി​ൽ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ല​ഭി​ച്ച​തോ​ടെ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ജ​യി​ൽ മോ​ചി​ത​നാ​യി​രു​ന്നു. 10 ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് എ​റ​ണാ​കു​ളം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ര​ഞ്ജി​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഏ​ത് അ​ന്വേ​ഷ​ണ​ത്തോ​ടും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഹാ​ജ​രാ​കാ​മെ​ന്നും ര​ഞ്ജി​ത്ത് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up