x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 3, 2026 11:58 AM IST | Updated: November 3, 2026 11:58 AM IST

പ്രതീകാത്മക ചിത്രം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​രി​ച്ചു. ഗ​ജു​ല​ഗു​ഡം സ്വ​ദേ​ശി​ക​ളാ​യ യെ​ല്ല​കൊ​ണ്ട ന​ര​സിം​ഹ​ലു (40), ഭാ​ര്യ മൗ​നി​ക (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​ങ്ക​ർ​പ​ള്ളി​യി​ൽ നി​ന്ന് സം​ഗ​റെ​ഡ്ഡി​യി​ലേ​ക്ക് കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ. വാ​ഹ​നം കാ​ണ്ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും കാ​ർ റോ​ഡി​ന്‍റെ സെ​ൻ​ട്ര​ൽ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ മ​റി​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ൽ വ്യ​ക്ത​മാ​ണ്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സ് മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Accident Die Divider

Recent News

Corehub Up