എം.വി. ഗോവിന്ദൻ
ന്യൂഡൽഹി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റത്തിൽ യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വകുപ്പുതലത്തിൽ ഉദ്യോഗസ്ഥരെ മാറ്റുന്നത് അഴിമതി നടത്താനാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി.
സിവിൽ സർവീസ് ബോർഡ് ചേരാത്ത സ്ഥലമാറ്റത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്ത് വന്നിരുന്നു. ആദ്യം ബാർ ലൈസൻസ് അനുവദിച്ചത് അവർ അംഗീകരിക്കുന്നു. എന്നാൽ വിവാദമാവുമ്പോൾ കയ്യൊഴിയുന്ന സമീപനമാണ്. ഇത് ഇരട്ടത്താപ്പാണ്. ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റുന്നത് അഴിമതി നടത്താൻ പറ്റുന്നവരെ വകുപ്പിൽ നിയമിക്കുന്നതിനാണെന്നും സിപിഎം സംസ്ഥാന സെക്രട്രട്ടറി ആരോപിച്ചു.
എൽഡിഎഫ് കാലത്തെ ബാർ ലൈസൻസ് അന്വേഷിക്കുമെന്ന സർക്കാർ നിലപാടിൽ ഏത് അന്വേഷണവും വരട്ടെയെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു. കൊല്ലത്ത് മസ്റ്ററിങ് പൂർത്തിയാക്കാത്തതിനെ തുടർന്ന് വിവിധ പെൻഷനുകളിൽ നിന്നും 37000 പേരെ ഒഴിവാക്കപ്പെടുന്നു എന്നത് ഗൗരവകരമാണ്.
പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ വേണം. സാങ്കേതികത്വം പറഞ്ഞ് ആളുകളെ ഒഴിവാക്കുന്നത് അംഗീകരിക്കാൻ ആകിലെന്നും ഇത് കേരളത്തിൽ ആകെ ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
Tags : MV Govindan Transferring officials department level corruption M.V. Govindan criticizes government