Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Officials

രാ​മ​ക്ഷേ​ത്ര​ത്തി​ലെ ഫ​ണ്ട് തി​രി​മ​റി; ഉ​ന്ന​ത​ര​ട​ക്കം 17 പേ​ര്‍ പ്ര​തി​പ​ട്ടി​ക​യി​ലേ​ക്ക് 

ല​ക്‌​നോ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ സം​ഭാ​വ​ന​ക​ള്‍ തി​രി​മ​റി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ര്‍​ത്ഥ ക്ഷേ​ത്ര ട്ര​സ്റ്റി​ലെ ഉ​ന്ന​ത​ഭാ​ര​വാ​ഹി ഉ​ള്‍​പ്പെ​ടെ 17 പേ​ര്‍ പ്ര​തി​പ്പ​ട്ടി​ക​യി​ലേ​ക്കെ​ന്നു സൂ​ച​ന.

ഇ​വ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ശി​പാ​ര്‍​ശ ചെ​യ്ത​തു. ക്ഷേ​ത്രം ട്ര​സ്റ്റി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്തി മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യി നി​യ​മി​ക്ക​ണം. സം​ഭാ​വ​ന​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്ടി​ക​ളു​ടെ താ​ക്കോ​ല്‍ കൈ​വ​ശം വ​ച്ചി​രു​ന്ന ഉ​ന്ന​ത​നെ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ​സം​ഘം തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും സൂ​ച​ന​യു​ണ്ട്.

Kerala

വ്യാ​ജ പാ​സ്പോ​ര്‍​ട്ട് കേ​സ്: ഉ​ദ്യോ​ഗ​സ്ഥ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ അ​നു​മ​തി

കോ​ഴി​ക്കോ​ട്: വ്യാ​ജ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പാ​സ്പോ​ര്‍​ട്ട് സം​ഘ​ടി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി. കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രാ​യ വി. ​അ​ശോ​ക​ന്‍ (കാ​സ​ർ​ഗോ​ഡ്), ഇ.​പി. ച​ന്ദ്ര​ന്‍ (ക​ണ്ണൂ​ര്‍), എം. ​സ​ത്യ​ന്‍ (കാ​സ​ർ​ഗോ​ഡ്) എ​ന്നി​വ​രെ​യാ​ണ് പ്രോ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന​ത്.

1967ലെ ​പാ​സ്പോ​ര്‍​ട്ട് നി​യ​മ​ത്തി​ലെ സെ​ക്‌​ഷ​ന്‍ 12 (2), സെ​ക്‌​ഷ​ന്‍ 15 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. മു​ഹ​മ്മ​ദ് ഹാ​രി​സ് എ​ന്ന വ്യാ​ജ പേ​രും കാ​സ​ർ​ഗോ​ഡ് പ​ട​ന്ന​ക്കാ​ട്ടെ വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ച് ഒ​രാ​ള്‍ കോ​ഴി​ക്കോ​ട് റീ​ജ​ണ​ല്‍ പാ​സ്പോ​ര്‍​ട്ട് ഓ​ഫീ​സി​ല്‍​നി​ന്ന് പാ​സ്പോ​ര്‍​ട്ട് കൈ​പ്പ​റ്റി​യി​രു​ന്നു. ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, സ്‌​കൂ​ള്‍ പ്ര​വേ​ശ​ന ര​ജി​സ്റ്റ​ര്‍ രേ​ഖ​ക​ള്‍ എ​ന്നി​വ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചാ​ണു സ​മ​ര്‍​പ്പി​ച്ച​ത്.

സ്‌​കൂ​ള്‍ പ്ര​വേ​ശ​ന രേ​ഖ​യെ​ന്നു പ​റ​ഞ്ഞ് ഏ​ല​ത്തൂ​രി​ലെ ഒ​രു സ്‌​കൂ​ളി​ലെ രേ​ഖ​യാ​ണു ഹാ​ജ​രാ​ക്കി​യ​ത്. അ​ശോ​ക​നും ച​ന്ദ്ര​നും വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ട് വേ​രി​ഫി​ക്കേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി വ്യാ​ജ ഒ​പ്പി​ട്ട് മേ​ല​ധി​കാ​രി​ക്ക് അ​യ​ച്ചു ന​ല്‍​കി​യി​രു​ന്നു. എം. ​സ​ത്യ​ന്‍ വ്യാ​ജ വി​ലാ​സ​ത്തി​ലു​ള്ള പാ​സ്പോ​ര്‍​ട്ട് കൈ​പ്പ​റ്റി ഒ​ന്നാം പ്ര​തി​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യെ​ന്നും ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു.

വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന, രേ​ഖ​ക​ള്‍ ച​മ​യ്ക്ക​ല്‍ (ഐ​പി​സി 420, 465, 468, 471, 120 ബി) ​എ​ന്നീ വ​കു​പ്പു​ക​ള്‍​ക്കൊ​പ്പം പാ​സ്പോ​ര്‍​ട്ട് നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളും ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ ത​പാ​ല്‍ വ​കു​പ്പും നേ​ര​ത്തെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

Kerala

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​ല്ലാം വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കു​മെ​ന്ന് തെ​ര​. ക​മ്മീ​ഷ​ൻ

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ത​പാ​ൽ ബാ​ല​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പു​ദി​നം ക​ഴി​ഞ്ഞാ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ത​പാ​ൽ ബാ​ല​റ്റ് ല​ഭി​ച്ചി​ല്ലെ​ന്ന ഹ​ർ​ജി​യി​ൽ അ​വ​ർ​ക്കു വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ല​ഭ്യ​മാ​ക്കാ​ത്ത​ത് വോ​ട്ട​ർ​മാ​രു​ടെ അ​വ​കാ​ശം ഹ​നി​ക്കു​ന്ന​താ​ണെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ബാ​ല​റ്റ് വി​ത​ര​ണ​ത്തി​നു കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കും.

National

നിയമസഭാ തെരഞ്ഞെടുപ്പ്; നിയന്ത്രിക്കാൻ 25 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് 25 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സി​​​ച്ച് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി​​​യി​​​ലും 17.4 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ ഉ​​​ണ്ടെ​​​ന്നാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ​​​ക്ക്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 70 വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്ന​​​നി​​​ല​​​യി​​​ലാ​​​ണു വി​​​ന്യാ​​​സം.

15 ല​​​ക്ഷം പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 8.5 ല​​​ക്ഷം സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 40,000 കൗ​​​ണ്ടിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 49,000 സൂ​​​ക്ഷ്മ നി​​​രീ​​​ക്ഷ​​​ക​​​ർ, 21,000 സെ​​​ക്‌​​​ട​​​ർ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന് 15,000 സൂ​​​ക്ഷ്മ നി​​​രീ​​​ക്ഷ​​​ക​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് 25 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന 832 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 1111 കേ​​​ന്ദ്ര നി​​​രീ​​​ക്ഷ​​​ക​​​രെ​​​യും ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 557 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പൊ​​​തു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് നി​​​രീ​​​ക്ഷി​​​ക്കും.

188 പേ​​​ർ പോ​​​ലീ​​​സ് ഒ​​​ബ്സ​​​ർ​​​വ​​​ർ​​​മാ​​​രാ​​​ണ്. 366 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സം​​​ബ​​​ന്ധ​​​മാ​​​യ ചെ​​​ല​​​വു​​​ക​​​ൾ നി​​​രീ​​​ക്ഷി​​​ക്കും. ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​തി​​​നോ​​​ട​​​കം അ​​​ത​​​ത് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ദേ​ശീ​യ​പാ​താ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ദേ​ശീ​യ​പാ​താ പു​ന​ർ​നി​ർ​മാ​ണ വി​ഭാ​ഗം സേ​ഫ്റ്റി ഓ​ഫീ​സ​റെ അ​സ​ഭ്യം പ​റ​യു​ക​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ത​ന്നാ​ട്ട് വീ​ട്ടി​ൽ ടി.​ജി. സു​രേ​ഷ് കു​മാ​ർ
(49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​രാ​രി​ക്കു​ളം പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ർ​ച്ച് ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. എ​ൻ​എ​ച്ച് സേ​ഫ്റ്റി ഓ​ഫീ​സ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​ല്ലെ​റി​യു​ക​യും ചെ​യ്ത​തി​നാ​ണ് സു​രേ​ഷ് കു​മാ​റി​നെ​തി​രെ ആ​ദ്യം കേ​സെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഇ​യാ​ൾ പോ​ലീ​സു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​വി​ല​ങ്ങു കൊ​ണ്ട് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

മാ​രാ​രി​ക്കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​ആ​ന​ന്ദ് , ടി. ​സു​നി​ൽ​കു​മാ​ർ , സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ സു​രേ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

National

പ്രയാഗ്‌രാജ് സന്ദർശനം: അടിവസ്ത്രവും ചെരുപ്പുമായി 50 ഉദ്യോഗസ്ഥർ

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​റു​​​ടെ പ്ര​​​യാ​​​ഗ്‌​​​രാ​​​ജ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​ടി​​​വ​​​സ്ത്രം, ചെ​​​രു​​​പ്പ്, എ​​​ണ്ണ, ചീ​​​പ്പ് മു​​​ത​​​ൽ ഗം​​​ഗാ​​​ന​​​ദി​​​യി​​​ൽ സ്നാ​​​ന​​​ത്തി​​​നും ബോ​​​ട്ട് സ​​​വാ​​​രി​​​ക്കും ക്ഷേ​​​ത്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നും സൗ​​​ക​​​ര്യമൊ​​​രു​​​ക്കാ​​​ൻ 50 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ക്കാ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ത്ത​​​ര​​​വ്.സം​​​ഭ​​​വം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി.

ഭാ​​​ര​​​ത് സ​​​ഞ്ചാ​​​ർ നി​​​ഗം ലി​​​മി​​​റ്റ​​​ഡ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ (ക​​​ണ്‍സ്യൂ​​​മ​​​ർ ഫി​​​ക്സ​​​ഡ് അ​​​ക്സ​​​സ് - സി​​​എ​​​ഫ്എ) വി​​​വേ​​​ക് ബ​​​ൻ​​​സ​​​ലി​​​ന്‍റെ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ പ്ര​​​യാ​​​ഗ്‌​​​രാ​​​ജ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​റ​​​ക്കി​​​യ വി​​​പു​​​ല​​​മാ​​​യ പ്രോ​​​ട്ടോ​​​കോ​​​ൾ ഉ​​​ത്ത​​​ര​​​വ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ ഇ​​​ന്ന​​​ലെ​​​യും ഇ​​​ന്നു​​​മാ​​​യി ന​​​ട​​​ത്താ​​​നി​​​രു​​​ന്ന വി​​​വാ​​​ദ സ​​​ന്ദ​​​ർ​​​ശ​​​നം റ​​​ദ്ദാ​​​ക്കി.

പ്രോ​​​ട്ടോ​​​കോ​​​ൾ രേ​​​ഖ ​​​പ്ര​​​കാ​​​രം, ബ​​​ൻ​​​സ​​​ലി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ 50ല​​​ധി​​​കം ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും 20 പ്ര​​​ത്യേ​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളും ജോ​​​ലി​​​ക​​​ളും ന​​​ൽ​​​കി.

യാ​​​ത്ര, ആ​​​തി​​​ഥ്യ​​​മ​​​ര്യാ​​​ദ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, കു​​​ളി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം, സ​​​ന്ദ​​​ർ​​​ശ​​​നാ​​​ന​​​ന്ത​​​ര ഏ​​​കോ​​​പ​​​നം എ​​​ന്നി​​​വ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക ടീ​​​മു​​​ക​​​ളെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് വി​​​ശ​​​ദ​​​മാ​​​യ പ്രോ​​​ട്ടോ​​​കോ​​​ൾ.

ബ​​​ൻ​​​സ​​​ൽ പ്ര​​​യാ​​​ഗ്‌​​​രാ​​​ജി​​​ൽ എ​​​ത്തു​​​ന്പോ​​​ൾ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ സ്വീ​​​ക​​​ര​​​ണം, ക്ഷേ​​​ത്ര​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ, പു​​​ണ്യ​​​സ്നാ​​​ന​​​ങ്ങ​​​ൾ, ഭ​​​ക്ഷ​​​ണം, ഗ​​​താ​​​ഗ​​​തം, ദൈ​​​നം​​​ദി​​​ന വ്യ​​​ക്തി​​​ഗ​​​ത ലോ​​​ജി​​​സ്റ്റി​​​ക്സ് എ​​​ന്നി​​​വ​​​ മു​​​ത​​​ൽ മി​​​നി​​​റ്റ്-​​​ടു-​​​മി​​​നി​​​റ്റ് ഷെ​​​ഡ്യൂ​​​ൾ വ​​​രെ ഇ​​​തി​​​ലു​​​ണ്ട്.

ബ​​​ൻ​​​സ​​​ലി​​​നോ​​​ടൊ​​​പ്പം ഗം​​​ഗ​​​യി​​​ലെ ത്രി​​​വേ​​​ണി സം​​​ഗ​​​മ​​​ത്തി​​​ൽ കു​​​ളി​​​ക്കാ​​​നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ "സ്നാ​​​ൻ' കി​​​റ്റു​​​ക​​​ളി​​​ൽ ട​​​വ്വ​​​ൽ, അ​​​ടി​​​വ​​​സ്ത്രം, സ്ലി​​​പ്പ​​​റു​​​ക​​​ൾ (സ്ലീ​​​പ്പ​​​ർ എ​​​ന്നാ​​​ണ് തെ​​​റ്റാ​​​യി ഓ​​​ഫീ​​​സ് ഓ​​​ർ​​​ഡ​​​റി​​​ലു​​​ള്ള​​​ത്), ചീ​​​പ്പ്, ക​​​ണ്ണാ​​​ടി, എ​​​ണ്ണ​​​ക്കു​​​പ്പി എ​​​ന്നി​​​വ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. താ​​​മ​​​സി​​​ക്കു​​​ന്ന ന​​​ക്ഷ​​​ത്ര​​​ ഹോ​​​ട്ട​​​ലി​​​ലും സ​​​ർ​​​ക്യൂ​​​ട്ട് ഹൗ​​​സി​​​ലും ഓ​​​രോ സെ​​​റ്റ് വീ​​​തം ഫ്രൂ​​​ട്ട് ബൗ​​​ൾ, ഡ്രൈ ​​​ഫ്രൂ​​​ട്ട് ബൗ​​​ൾ, ഷേ​​​വിം​​​ഗ് കി​​​റ്റ്, ട​​​വ്വ​​​ൽ, ടൂ​​​ത്ത് പേ​​​സ്റ്റ്, ബ്ര​​​ഷ്, സോ​​​പ്പ്, ഷാം​​​പൂ, ചീ​​​പ്പ്, എ​​​ണ്ണ എ​​​ന്നി​​​വ ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

ഗം​​​ഗാ​​​തീ​​​ര​​​ത്തെ ഘ​​​ട്ടി​​​ൽ പൊ​​​തു​​​വാ​​​യ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി ബെ​​​ഡ്ഷീ​​​റ്റ് ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സ്നാ​​​ന​​​ത്തി​​​നു​​​ പു​​​റ​​​മെ ഗം​​​ഗ​​​യി​​​ൽ ബോ​​​ട്ട് സ​​​വാ​​​രി ന​​​ട​​​ത്താ​​​നും ബ​​​ഡേ ഹ​​​നു​​​മാ​​​ൻ മ​​​ന്ദി​​​ർ, അ​​​ക്ഷ​​​യ​​​വ​​​ത്, പാ​​​താ​​​ൾ​​​പു​​​രി ക്ഷേ​​​ത്ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നും ബ​​​ൻ​​​സ​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

1987 ബാ​​​ച്ചി​​​ലെ ഇ​​​ന്ത്യ​​​ൻ ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ് ഓ​​​ഫീ​​​സ​​​റാ​​​ണ് ബ​​​ൻ​​​സ​​​ൽ. ഇ​​​ന്ത്യ​​​യി​​​ലെ ടെ​​​ലി​​​കോം ശൃം​​​ഖ​​​ല​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ 34 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ പ​​​രി​​​ച​​​യ​​​മു​​​ണ്ടെ​​​ന്ന് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ വെ​​​ബ്സൈ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു.

ബ​​​ൻ​​​സ​​​ലി​​​നു കാ​​​ര​​​ണംകാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ്

അ​​​നു​​​ചി​​​ത​​​വും അ​​​സ്വീ​​​കാ​​​ര്യ​​​വും ഞെ​​​ട്ടി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ബോ​​​ർ​​​ഡ് ബ​​​ൻ​​​സ​​​ലി​​​നു കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​താ​​​യും കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും കേ​​​ന്ദ്ര വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ മ​​​ന്ത്രി ജ്യോ​​​തി​​​രാ​​​ദി​​​ത്യ സി​​​ന്ധ്യ അ​​​റി​​​യി​​​ച്ചു.

National

റോ​യ് സി.​ജെ​യു​ടെ ആ​ത്മ​ഹ​ത്യ: ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് എ​സ്ഐ​ടി

ബംഗുളൂരു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​റോ​യ് സി.​ജെ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഡോ. ​റോ​യ് സി.​ജെ​യെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്നേ​ദി​വ​സം ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല. സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യെ​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്നും എ​സ്ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

സം​ഭ​വ ദി​വ​സം ആ​ദാ​ന നി​കു​തി വ​കു​പ്പി ഡോ. ​റോ​യ് സി.​ജെ​യെ ഒ​രു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തു​വെ​ന്നും സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്ക് തെ​ളി​വി​ല്ലെ​ന്നാ​ണ് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ.

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ന​ൽ​കി​യ പ​രാ​തി​യി​ലും ചോ​ദ്യം ചെ​യ്ത​താ​യി പ​റ​ഞ്ഞി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ​യും ഡോ. ​റോ​യ് സി.​ജെ​യു​ടെ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യു​മെ​ല്ലാം എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തി​രു​ന്നു. കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ അ​ശോ​ക് ന​ഗ​റി​ലെ ഓ​ഫി​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്ഐ​ടി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

Kerala

ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഒരു പൗരനും തലകുനിക്കരുത്; മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ക്കാ​​​ന്‍ വ​​​ര്‍ഷ​​​ങ്ങ​​​ള്‍ നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ 92കാ​​​ര​​​നെ പ്ര​​​ശം​​​സി​​​ച്ച് ഹൈക്കോടതി

കൊ​​​ച്ചി: നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ക്കാ​​​യി ഒ​​​രു പൗ​​​ര​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​വൃ​​​ന്ദ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ത​​​ല​​​കു​​​നി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. വീ​​​ടി​​​നും ജീ​​​വ​​​നും ഭീ​​​ഷ​​​ണി​​​യാ​​​യി സ​​​മീ​​​പ​​​ത്തെ പ​​​റ​​​മ്പി​​​ല്‍ നി​​​ല്‍ക്കു​​​ന്ന വ​​​ന്‍ മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ക്കാ​​​ന്‍ വ​​​ര്‍ഷ​​​ങ്ങ​​​ള്‍ നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ 92കാ​​​ര​​​നെ പ്ര​​​ശം​​​സി​​​ച്ചാ​​​ണു ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പ​​​രാ​​​മ​​​ര്‍ശം.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​ത്തെ പ്ര​​​ശം​​​സി​​​ച്ച കോ​​​ട​​​തി, ക​​​വി ടി.​​​എ​​​സ്. തി​​​രു​​​മു​​​മ്പി​​​ന്‍റെ “ത​​​ല ന​​​ര​​​യ്ക്കു​​​വ​​​ത​​​ല്ലെ​​​ന്‍റെ വൃ​​​ദ്ധ​​​ത്വം; ത​​​ല ന​​​ര​​​യ്ക്കാ​​​ത്ത​​​ത​​​ല്ലെ​​​ന്‍ യു​​​വ​​​ത്വ​​​വും; പി​​​റ​​​വി തൊ​​​ട്ടു നാ​​​ളെ​​​ത്ര​​​യെ​​​ന്നെ​​​ണ്ണു​​​മ​​​പ്പ​​​തി​​​വു​​​കൊ​​​ണ്ട​​​ല്ല​​​ള​​​പ്പ​​​തെ​​​ന്‍ യൗ​​​വ​​​നം
കൊ​​​ടി​​​യ ദു​​​ഷ്പ്ര​​​ഭു​​​ത്വ​​​ത്തി​​​ന്‍ തി​​​രു​​​മു​​​മ്പി​​​ല്‍ ത​​​ല​​​കു​​​നി​​​ക്കാ​​​ത്ത ശീ​​​ല​​​മെ​​​ന്‍ യൗ​​​വ​​​നം..”
എ​​​ന്ന വ​​​രി​​​ക​​​ള്‍ ഉ​​​ത്ത​​​ര​​​വി​​​ല്‍ ഉ​​​ദ്ധ​​​രി​​​ച്ചു.

പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം മു​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ കൊ​​​ച്ചി പ​​​ള്ളു​​​രു​​​ത്തി സ്വ​​​ദേ​​​ശി സി.​​​ജെ. മാ​​​ത്യൂ​​​സാ​​​ണ് (92) നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ​​​ത്. വ​​​ര്‍ഷ​​​ങ്ങ​​​ളോ​​​ളം സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ള്‍ ക​​​യ​​​റി​​​യി​​​റ​​​ങ്ങി മ​​​ടു​​​ത്ത ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി കൈ​​​ത്താ​​​ങ്ങാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഭീ​​​ഷ​​​ണി സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന ര​​​ണ്ടു മ​​​ര​​​ങ്ങ​​​ള്‍ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം നീ​​​ക്കം ചെ​​​യ്യാ​​​ന്‍ കോ​​​ട​​​തി കൊ​​​ച്ചി കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി. ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​റും ഫോ​​​ര്‍ട്ട്കൊ​​​ച്ചി ആ​​​ര്‍ഡി​​​ഒ​​​യും ഉ​​​റ​​​പ്പാ​​​ക്ക​​​ണം. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ മ​​​രം മു​​​റി​​​ക്കു​​​ന്ന​​​തി​​​ന് സ്ഥ​​​ല​​​മു​​​ട​​​മ​​​യ്ക്ക് നോ​​​ട്ടീ​​​സ് പോ​​​ലും ന​​​ല്‍കാ​​​തെ ഇ​​​ട​​​പെ​​​ടാ​​​ന്‍ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ള്‍പാ​​​ര്‍പ്പി​​​ല്ലാ​​​ത്ത പ​​​റ​​​മ്പി​​​ലെ മ​​​ര​​​ങ്ങ​​​ളു​​​ടെ കൊ​​​മ്പു​​​ക​​​ളും വേ​​​രു​​​ക​​​ളും ത​​​ന്‍റെ വീ​​​ടി​​​നും വാ​​​ട്ട​​​ര്‍ ടാ​​​ങ്കി​​​നു​​​മ​​​ട​​​ക്കം കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ൻ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​ഴ​​​യും കാ​​​റ്റും വ​​​രു​​​മ്പോ​​​ള്‍ ജീ​​​വ​​​ഭ​​​യ​​​മു​​​ണ്ട്. സ​​​മീ​​​പ​​​ത്തെ പ​​​റ​​​മ്പ് കാ​​​ടു​​​പി​​​ടി​​​ച്ച് ഇ​​​ഴ​​​ജ​​​ന്തു​​​ക്ക​​​ളും വ​​​വ്വാ​​​ലു​​​ക​​​ളും നി​​​റ​​​ഞ്ഞു. 2017ലാ​​​ണ് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ആ​​​ദ്യം ആ​​​ര്‍ഡി​​​ഒ​​​യ്ക്ക് പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ആ​​​ര്‍ഡി​​​ഒ നി​​​ര്‍ദേ​​​ശി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ങ്ങ​​​ള്‍ നീ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി. തു​​​ട​​​ര്‍ന്ന് രാ​​​മേ​​​ശ്വ​​​രം വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യു​​​ണ്ടെ​​​ന്ന് കോ​​​ര്‍പ​​​റേ​​​ഷ​​​നെ ഉ​​​ള്‍പ്പെ​​​ടെ അ​​​റി​​​യി​​​ച്ചു. എ​​​ന്നി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല.​​​

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്കു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​തി​​​നെ​​​ത്തുട​​​ര്‍ന്ന് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്കു നി​​​ര്‍ദേ​​​ശ​​​മു​​​ണ്ടാ​​​യി. എ​​​ന്നാ​​​ല്‍ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ത്തി കാ​​​ടു​​​ക​​​ള്‍ മാ​​​ത്രം വെ​​​ട്ടി മ​​​ട​​​ങ്ങി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വി​​​ഷ​​​യം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്.

സി​​​വി​​​ല്‍ ത​​​ര്‍ക്ക​​​മു​​​ള്ള​​​തി​​​നാ​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​വി​​​ല​​​ക്കു​​​ണ്ടെ​​​ന്നാ​​​ണ് മ​​​രം നി​​​ല്‍ക്കു​​​ന്ന ഭൂ​​​മി​​​യു​​​ടെ അ​​​വ​​​കാ​​​ശി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ച​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നോ​​​ട്ടീ​​​സി​​​ല്ലാ​​​തെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

Kerala

സെ​ല്ലി​ല്‍ ക​യ​റാ​ന്‍ പ​റ​ഞ്ഞ​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല; റി​മാ​ന്‍​ഡ് പ്ര​തി ജ​യി​ലു​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​യൊ​ടി​ച്ചു

കൊ​​​​ച്ചി: സെ​​​​ല്ലി​​​​ല്‍ ക​​​​യ​​​​റാ​​​​ന്‍ പ​​​​റ​​​​ഞ്ഞ​​​​തി​​​ൽ പ്ര​​​കോ​​​പി​​​ത​​​നാ​​​യി അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രി​​​​സ​​​​ണ്‍ ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​രു​​​​ടെ കൈ ​​​​ത​​​​ല്ലി​​​​യും പി​​​​ടി​​​​ച്ച് തി​​​​രി​​​​ച്ചും ഒ​​​​ടി​​​​ച്ച് റി​​​​മാ​​​​ന്‍​ഡ് പ്ര​​​​തി. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​വി​​​​ലെ 7.30ഓ​​​​ടെ മ​​​​ട്ടാ​​​​ഞ്ചേ​​​​രി സ​​​​ബ് ജ​​​​യി​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ആ​​​​ല​​​​പ്പു​​​​ഴ മാ​​​​രാ​​​​രി​​​​ക്കു​​​​ളം ക​​​​ണി​​​​ച്ചു​​​​കു​​​​ള​​​​ങ്ങ​​​​ര സ്വ​​​​ദേ​​​​ശി റി​​​​ജു​​​​മോ​​​​ൻ (31), എ​​​​റ​​​​ണാ​​​​കു​​​​ളം ഐ​​​​രാ​​​​പു​​​​രം സ്വ​​​​ദേ​​​​ശി ബി​​​​നു നാ​​​​രാ​​​​യ​​​​ണ​​​​ന്‍ (32) എ​​​​ന്നി​​​​വ​​​​ര്‍​ക്കാ​​​ണു ത​​​​ട​​​​വു​​​​കാ​​​​ര​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.

ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും വ​​​​ല​​​​തു​​​​കൈ​​​​യാ​​​​ണ് ഒ​​​​ടി​​​​ഞ്ഞ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ റി​​​​മാ​​​​ന്‍​ഡ് പ്ര​​​​തി​​​​യാ​​​​യ മ​​​​ട്ടാ​​​​ഞ്ചേ​​​​രി പ​​​​ന​​​​യ​​​​പ്പ​​​​ള്ളി ഇ​​​​നി​​​​ക്ക​​​​ല്‍ വീ​​​​ട്ടി​​​​ല്‍ ത​​​​ന്‍​സീ​​​​ര്‍ അ​​​​ഹ​​​​മ്മ​​​​ദി​​​​നെ​​​​തി​​​രേ മ​​​​ട്ടാ​​​​ഞ്ചേ​​​​രി പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. റി​​​​ജു​​​​മോ​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. ത​​​​ന്‍​സീ​​​​റി​​​​നെ വി​​​​യ്യൂ​​​​ര്‍ ജ​​​​യി​​​​ലി​​​​ലെ അ​​​​തീ​​​​വ സു​​​​ര​​​​ക്ഷാ സെ​​​​ല്ലി​​​​ലേ​​​​ക്കു മാ​​​​റ്റി.

ജ​​​​യി​​​​ല്‍​പു​​​​ള്ളി​​​​ക​​​​ള്‍​ക്ക് രാ​​​​വി​​​​ലെ കു​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ത​​​​ന്‍​സീ​​​​ര്‍ ജ​​​​യി​​​​ലി​​​​ന് പു​​​​റ​​​​ത്ത് തു​​​​ട​​​​ര്‍​ന്ന​​​​തോ​​​​ടെ റി​​​​ജു​​​​മോ​​​​നും ബി​​​​നു​​​​വും ചേ​​​​ര്‍​ന്ന് സെ​​​​ല്ലി​​​​ലേ​​​​ക്കു പോ​​​​കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ഇ​​​​തി​​​​ഷ്ട​​​​പ്പെ​​​​ടാ​​​​തി​​​​രു​​​​ന്ന ത​​​​ന്‍​സീ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി വാ​​​​ക്കേ​​​​റ്റ​​​​ത്തി​​​​ലാ​​​​യി.

ഇ​​​​തി​​​​നി​​​​ടെ, കു​​​​ടി​​​​വെ​​​​ള്ളം ശേ​​​​ഖ​​​​രി​​​​ച്ചു​​​​വ​​​​ച്ചി​​​​രു​​​​ന്ന പാ​​​​ത്ര​​​​ത്തി​​​​ന്‍റെ ഇ​​​​രു​​​​മ്പ് മൂ​​​​ടി​​​​യെ​​​​ടു​​​​ത്ത് ത​​​​ന്‍​സീ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. റി​​​​ജു​​​​മോ​​​​ന്‍റെ വ​​​​ല​​​​തു​​​​കൈ​​​​ക്ക് അ​​​​ടി​​​​ച്ചു. ത​​​​ൻ​​​​സീ​​​​റി​​​​നെ കീ​​​​ഴ്‌​​​​പ്പെ​​​​ടു​​​​ത്താ​​​​നെ​​​​ത്തി​​​​യ ബി​​​​നു​​​​വി​​​​ന്‍റെ കൈ ​​​​പി​​​​ടി​​​​ച്ച് തി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. കൂ​​​​ടു​​​​ത​​​​ല്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ത്തി​​​​യാ​​​​ണു ത​​​​ന്‍​സീ​​​​റി​​​​നെ കീ​​​​ഴ്‌​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ജാ​​​​മ്യം കി​​​​ട്ടി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യാ​​​​ല്‍ ഇ​​​​രു​​​​വ​​​​രെ​​​​യും വ​​​​ക​​​​വ​​​​രു​​​​ത്തു​​​​മെ​​​​ന്നും പ്ര​​​​തി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി.

ഹാ​​​​ര്‍​ബ​​​​ര്‍ സ്റ്റേ​​​​ഷ​​​​നി​​​​ലെ സി​​​​വി​​​​ല്‍ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ലാ​​​​ണ് ത​​​​ന്‍​സീ​​​​ര്‍ റി​​​​മാ​​​​ന്‍​ഡി​​​​ലാ​​​​യ​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, റി​​​​മാ​​​​ന്‍​ഡ് പ്ര​​​​തി​​​​യു​​​​ടെ അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​മ​​​​തി തേ​​​​ടി മ​​​​ട്ടാ​​​​ഞ്ചേ​​​​രി പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ വീ​​​​ണ്ടും അ​​​​പേ​​​​ക്ഷ ന​​​​ല്‍​കും. പ്ര​​​​തി​​​​യെ വി​​​​യ്യൂ​​​​രി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​തി​​​​നാ​​​​ല്‍ ആ​​​​ദ്യം ന​​​​ല്‍​കി​​​​യ അ​​​​പേ​​​​ക്ഷ​​​​യി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ലും മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്തേ​​​​ണ്ടി വ​​​​ന്ന​​​​താ​​​ണു കാ​​​​ര​​​​ണം. കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​ക്കു ശേ​​​​ഷ​​​​മാ​​​​കും അ​​​​റ​​​​സ്റ്റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ക.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ത​ല​സ്ഥാ​ന​മാ​യ മും​ബൈ​ക്ക​ടു​ത്ത് മി​രാ ഭ​യ​ന്ത​റി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പു​ലി​യെ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ള്ള ലെ​പ്പേ​ർ​ഡ് റെ​സ്ക്യൂ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റും. തു​ട​ർ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തും. പി​ന്നീ​ടാ​യി​രി​ക്കും പു​ലി​യെ തു​റ​ന്ന് വി​ട​ണോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മി​രാ ഭ​യ​ന്ത​റി​ലെ ഫ്ലാ​റ്റി​നു​ള്ളി​ലെ​ത്തി​യ പു​ലി അ​വി​ട​ത്തെ നി​വാ​സി​ക​ളെ ആ​ക്ര​മി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​റു ദി​വ​സം ക​ഴി​ഞ്ഞ് വി​വാ​ഹം ന​ട​ക്കേ​ണ്ട പെ​ൺ​കു​ട്ടി അ​ട​ക്ക​മു​ള്ള​വ​രാ​ണ് പു​ള്ളി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്ത് അ​ട​ക്കം പ​രി​ക്കു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വി​വാ​ഹ വീ​ടാ​യ​തി​നാ​ൽ ധാ​രാ​ളം ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു.

പു​ലി​യെ അ​ക​ത്തി​ട്ട് പൂ​ട്ടി, ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ന് പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം വെ​ച്ചു, തു​ട​ര്‍​ന്നാ​ണ് ഫ​യ​ര്‍​ഫോ​ഴ്സും വ​നം​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തു​ന്ന​ത്.

പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. പു​ലി​യു​ടെ സാ​ന്നി​ദ്ധ്യം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​നാ​യ​ത്.

National

ഇൻഡിഗോ പ്രതിസന്ധി: നാല് ഡിജിസിഎ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഡിജിസിഎയുടെ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നാല് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു.

ഇൻഡിഗോ വിമാന സർവീസുകളുടെ മേൽനോട്ടത്തിനായി പ്രിൻസിപ്പൽ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു ഉദ്യോഗസ്ഥരെയാണ് ഡിജിസിഎ പിരിച്ചുവിട്ടത്. ഒരു എയർലൈനിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ ക്രൂ സംവിധാനം വിഭവങ്ങൾ തുടങ്ങിയവ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഈ ഉദ്യോഗസ്ഥരുടെ ചുമതലയാണ്.

ഡപ്യൂട്ടി‌ ചീഫ്‌ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ഋഷിരാജ് ചാറ്റര്‍ജി, സീനിയര്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരായ അനില്‍ കുമാര്‍ പൊഖ്റിയാല്‍, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്‌.

ഇന്ന് മാത്രം ബംഗളുരുവിൽ മാത്രം 50 ഓളം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. വ്യാഴാഴ്ച ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നുമുള്ള 200 ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. അതേസമയം ഇൻഡിഗോ സിഇഒമാരായ പീറ്റർ എൽബേഴ്‌സും, ഇസിഡ്രെ പോർക്വറാസും ഇന്ന് വീണ്ടും ഡിജിസിഎയുടെ അന്വേഷണ പാനലിന് മുന്നിൽ വീണ്ടും ഹാജരാകും.

National

സെൻസസ്: ജനുവരി 15നകം ഉദ്യോഗസ്ഥരെ നിയമിക്കണം

ന്യൂ​​​ഡ​​​ൽ​​​ഹി: സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ പ്ര​​​ക്രി​​​യ​​​യ്ക്കാ​​​യി അ​​​ടു​​​ത്ത വ​​​ർ​​​ഷം ജ​​​നു​​​വ​​​രി 15ന​​​കം ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രാ​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ (ആ​​​ർ​​​ജി​​​ഐ) നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ന് എ​​​ന്യുമ​​​റേ​​​റ്റ​​​ർ​​​മാ​​​രെ​​​യും, മേ​​​ൽ​​​നോ​​​ട്ടത്തി​​​നാ​​​യി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രെ​​​യും നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ർ​​​ജി​​​ഐ​​​യു​​​ടെ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. 700 മു​​​ത​​​ൽ 800 വ​​​രെ ജ​​​ന​​​സം​​​ഖ്യ​​​ക്കാ​​​യി ഒ​​​രു എ​​​ന്യു​​​മ​​​റേ​​​റ്റ​​​റെ​​​യും ആ​​​റ് എ​​​ന്യുമ​​​റേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ ജോ​​​ലി​​​ക​​​ൾ​​​ക്കു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റെ​​​യും നി​​​യ​​​മി​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​ത്തു ശ​​​ത​​​മാ​​​നം അ​​​ധി​​​ക എ​​​ന്യൂ​​​മ​​​റേ​​​റ്റ​​​ർ​​​മാ​​​രെ​​​യും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രെ​​​യും നി​​​യ​​​മി​​​ക്കാ​​​നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

1990ലെ ​​​സെ​​​ൻ​​​സ​​​സ് നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ റൂ​​​ൾ 3 അ​​​നു​​​സ​​​രി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ക്ല​​​ർ​​​ക്കു​​​മാ​​​രെ​​​യും ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​യും എ​​​ന്യൂ​​​മ​​​റേ​​​റ്റ​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​മെ​​​ന്ന് ആ​​​ർ​​​ജി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ന്യുമ​​​റേ​​​റ്റ​​​റേ​​​ക്കാ​​​ൾ ഉ​​​യ​​​ർ​​​ന്ന റാ​​​ങ്കു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രി​​​ക്കും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ. വ​​​രു​​​ന്ന സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നതിന് 30 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യാ​​​ണ് ഫീ​​​ൽ​​​ഡു​​​ക​​​ളി​​​ൽ വി​​​ന്യ​​​സി​​​ക്കു​​​ക.

ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം അ​​​ടു​​​ത്ത വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ മു​​​ത​​​ലും ര​​​ണ്ടാം​​​ഘ​​​ട്ടം 2027 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലു​​​മാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ക.

15 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്തു ന​​​ട​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ചോ​​​ദ്യാ​​​വ​​​ലി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്രം ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up