കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം ഫെഡറലിസത്തിന് എതിരാണ്, അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.
പിണറായി വിജയന്‍റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ആയിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം. കേസില്‍ എടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Tags : ED officials attack High Court