തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ ഓംപ്രകാശ് മാഥുർ തലസ്ഥാനത്തെത്തി. സ്നേഹവും സൗഹാർദവും നിറഞ്ഞ ഈ മണ്ണിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് ഓംപ്രകാശ് മാഥുർ ആദ്യ പ്രതികരണം നടത്തി.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ നിയുക്ത ഗവർണറെ സ്വീകരിക്കാൻ മുഖ്യമന്ത്രി, മന്ത്രിമാർ, മേയർ തുടങ്ങിയവർ എത്തിയിരുന്നു. കേരളത്തിന്റെ 29-ാമത് ഗവർണറായി ഓംപ്രകാശ് മാഥുർ ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12നും 12.30നും ഇടയിൽ ലോക്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.
നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ തമിഴ്നാട് ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് സിക്കിം ഗവർണറായിരുന്ന ഓംപ്രകാശ് മാഥുറിനെ കേരള ഗവർണറായി നിയമിച്ചത്. രാജസ്ഥാനിലെ പാലി സ്വദേശിയാണ് ഓം പ്രകാശ്. 1972ൽ ആർഎസ്എസ് പ്രചാരകനായി പൊതുരംഗത്ത് പ്രവേശിച്ച ഓംപ്രകാശ് മാഥുർ, ബിജെപി സംസ്ഥാന അധ്യക്ഷനായും രണ്ട് തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചു.
Tags : Kerala Governor Omprakash Mathur take charge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash