x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍; രാ​സ​ല​ഹ​രി​യു​മാ​യി 50 വ​യ​സു​കാ​രി പി​ടി​യി​ൽ 

വെബ് ഡെസ്ക്
Published: October 23, 2026 05:18 AM IST | Updated: October 23, 2026 05:18 AM IST

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 32 ഗ്രാം ​രാ​സ​ല​ഹ​രി​യു​മാ​യി 50 വ​യ​സു​കാ​രി പി​ടി​യി​ൽ. മൂ​വാ​റ്റു​പു​ഴ റാ​ക്കാ​ട് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കോ​ട്ട​പ്പ​ടി വാ​വേ​ലി ചി​ര​ട്ട​ക്ക​ൽ വീ​ട്ടി​ൽ മി​നി​മോ​ളെ​യാ​ണ് മൂ​വാ​റ്റു​പു​ഴ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.


ഇ​വ​ർ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന വാ​ട​ക​വീ​ട്ടി​ൽ നി​ന്ന് ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും മ​റ്റും ക​ണ്ടെ​ടു​ത്തു. പ്ര​ത്യേ​കം പാ​ക്ക് ചെ​യ്ത് സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു രാ​സ​ല​ഹ​രി. കു​റ​ച്ചു നാ​ളു​ക​ളാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ. ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ആ​ളെ​ക്കു​റി​ച്ചു പൊ​ലി​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. രാ​സ​ല​ഹ​രി​യു​ടെ ഉ​റ​വി​ട​ത്തെ​പ്പ​റ്റി​യും സാ​മ്പ​ത്തി​ക സ്രോ​ത​സി​നെ​പ്പ​റ്റി​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​രി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Operation, Toofan woman arrested drug Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up