എഐകെഎസ്
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപര കരാറിനെതിരേ സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. യുഎസ് വ്യാപാര കരാറുമായി മുന്നോട്ടുപോയാല്‍ അതിശക്തമായ സമരം നടത്തുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ (എഐകെഎസ്) വ്യക്തമാക്കി.
വ്യാപാര കരാര്‍ വഴി യുഎസിന് നല്കുന്ന ഇളവുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷികമേഖലയില്‍ സ്വാധീനം ചെലുത്താന്‍ വഴിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എഐകെഎസ് രംഗത്ത് വന്നത്.
അമേരിക്കയില്‍ വന്‍തോതില്‍ സബ്സിഡി ലഭിക്കുന്ന കാര്‍ഷിക ഉത്പാദകരുമായി മത്സരിക്കാന്‍ ഇന്ത്യയിലെ സാധാരണ കര്‍ഷകര്‍ക്ക് സാധിക്കില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ലമെന്റില്‍നിന്ന് സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് കിസാന്‍ സഭ കുറ്റപ്പെടുത്തി. അമേരിക്കയുടെ പാല് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനുള്ള ആവശ്യമാണ് കരാറിലെ അവസാന തടസമെന്നും കരാര്‍ വളരെ അടുത്തെത്തിക്കഴിഞ്ഞെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രസ്താവിച്ച പശ്ചാത്തലത്തിലാണ് എഐകെഎസ് കേന്ദ്രത്തിന് മുന്നറിയിപ്പുമായി രംഗത്തുവന്നത്.
സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പടെയുള്ള കര്‍ഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് അറിയുന്നത്.
Tags : AllIndiaKisanSabha Inida US TradeDeal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash