മെഹബൂബ മുഫ്തി
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം ആരാധനാലയങ്ങൾക്കെതിരായ നീക്കങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപമുള്ള നൂറിലേറെ വർഷം പഴക്കമുള്ള മോസ്കിന് അധികൃതർ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് മെഹബൂബയുടെ എക്സിലൂടെയുള്ള വിമർശനം.
വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മോസ്കുകളിലെത്തുകയും ഇസ്ലാമിക പൈതൃകത്തെയും വികാരങ്ങളെയും പ്രശംസിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ മതവികാരങ്ങളെ അവഗണിക്കുന്നത് വൈരുദ്ധ്യമാണെന്ന് അവർ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ വസതിക്കു സമീപത്തെ 120 വർഷം പഴക്കമുള്ള പൈതൃക മോസ്കിന് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ സംഭവം ചൂണ്ടിക്കാട്ടിയാണ് മെഹബൂബ മുഫ്തിയുടെ വിമർശനം.
ഡൽഹി റേസ് കോഴ്സ് റോഡിലെ ചരിത്രപ്രാധാന്യമുള്ള മോസ്ക് അനധികൃതമാണെന്നു പ്രഖ്യാപിച്ച് ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസാണ് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയത്.
Tags : Mehbooba Modi Land&DevelopmentOffice Hhistorically SignificantMosque DelhiRaceCourseRoad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash