x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൈ​ഹാ​ൻ വ​ദ്ര​യു​ടെ ചി​ത്ര​ങ്ങ​ൾ ന​യ​വി​രു​ദ്ധം: വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ക്കാ​നീ​ർ ഹൗ​സ്

വെബ്ഡെസ്ക്
Published: October 22, 2026 11:32 PM IST | Updated: October 22, 2026 11:32 PM IST

ബി​​ക്കാ​​നീ​​ർ ഹൗ​​സ്, റൈ​​ഹാ​​ൻ വ​​ദ്ര​​

ന്യൂ​​ഡ​​ൽ​​ഹി: എ​ഐ​സി​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും വ​​യ​​നാ​​ട് എം​പി​​യു​​മാ​​യ പ്രി​​യ​​ങ്ക ഗാ​​ന്ധി​​യു​​ടെ മ​​ക​​ൻ റൈ​​ഹാ​​ൻ വ​​ദ്ര​​യു​​ടെ ചി​​ത്ര​​പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ​നി​​ന്ന് ചി​​ത്ര​​ങ്ങ​​ൾ നീ​​ക്കം ചെ​​യ്ത ന​​ട​​പ​​ടി​​യി​​ൽ വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി ബി​​ക്കാ​​നീ​​ർ ഹൗ​​സ് അ​​ധി​​കൃ​​ത​​ർ.

റൈ​​ഹാ​​ന്‍റെ ‘നോ ​​ഐ​​ഡി​​യ ഈ​​സ് ഫൈ​​ന​​ൽ’​എ​​ന്ന ഫോ​​ട്ടോ എ​​ക്സി​​ബി​​ഷ​​ൻ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് തൊ​​ട്ടു​​മു​​മ്പ് ചി​​ത്ര​​ങ്ങ​​ൾ മാ​​റ്റാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ന്നാ​​ണ് ആ​​ക്ഷേ​​പം. ഡ​​ൽ​​ഹി​​യി​​ലെ യു​​വ​​ജ​​ന പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചി​​ല ചി​​ത്ര​​ങ്ങ​​ൾ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ന​​യ​​ങ്ങ​​ൾ​​ക്കു വി​​രു​​ദ്ധ​​മാ​​യ​​തി​​നാ​​ലാ​​ണ് അ​​വ നീ​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തെ​​ന്നാ​​ണ് മാ​​നേ​​ജ്‌​​മെ​​ന്‍റി​ന്‍റെ നി​​ല​​പാ​​ട്.

ദേ​​ശീ​​യ ത​​ല​​സ്ഥാ​​ന​​ത്തെ യു​​വ​​ജ​​ന പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ പ​​ക​​ർ​​ത്തി​​യ ചി​​ത്ര​​ങ്ങ​​ൾ ഉ​​ൾ​​പ്പ​​ടെ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന 105 ചി​​ത്ര​​ങ്ങ​​ളി​​ൽ 70ഓ​ള​​വും നീ​​ക്കം ചെ​​യ്യാ​​ൻ അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി റൈ​​ഹാ​​ൻ പ​​റ​​ഞ്ഞു.

ദേ​​ശീ​​യ​​പ​​താ​​ക​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ര​​ണ്ടു ചി​​ത്ര​​ങ്ങ​​ളും നീ​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ചെ​​ങ്കി​​ലും താ​​ൻ അ​​തി​​നു ത​​യാ​​റാ​​യി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

Tags : RaihanVadra ViolatePolicy Photos BikanerHouse Clarification Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up