x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ർ‌​പ്ര​ദേ​ശ് എ​സ്ഐ​ആ​റി​ൽ ഗു​രു​ത​ര പി​ഴ​വ് സ​മ്മ​തി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ: മു​ഴു​വ​ൻ വോ​ട്ട​ർ​പ​ട്ടി​ക​യും പ​രി​ശോ​ധി​ക്കും

വെബ് ഡെസ്‌ക്
Published: October 22, 2026 11:26 PM IST | Updated: October 23, 2026 12:11 AM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​സ്പെ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ ക്ര​മ​ക്കേ​ടു​ക​ൾ ഉ​യ​ർ​ന്നു​വ​ന്ന​തി​ന് പി​ന്നാ​ലെ, ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് സം​സ്ഥാ​ന ചീ​ഫ് ഇ​ല​ക്ട്ര​റ​ൽ ഓ​ഫീ​സ​ർ(​സി​ഇ​ഒ) ന​വ​ദീ​പ് റി​ൻ​വ. പി​ലി​ഭി​ത്ത് സ​ദ​ർ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 16,000ത്തി​ല​ധി​കം വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ചി​ല വോ​ട്ട​ർ​മാ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​മ്പ​റു​ക​ൾ ഓ​ൺ​ലൈ​നി​ൽ പ​രി​ശോ​ധി​ക്കു​മ്പോ​ൾ മ​റ്റ് ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പി​ലി​ഭി​ത് ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​റോ​ട് സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച സി​ഇ​ഒ, ര​ണ്ട് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്കും ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്. വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ ക​മ്പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​റെ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര പാ​ൽ ഗൗ​ത​മി​ൻ്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഏ​പ്രി​ലി​ൽ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം, ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 13,150 വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ മാ​റ്റി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥ​ല​ത്ത് സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന 804 വോ​ട്ട​ർ​മാ​രെ 'കാ​ണാ​താ​യ​വ​ർ' എ​ന്ന ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നും പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കാ​ത്ത 2,600 ഓ​ളം പു​തി​യ ആ​ളു​ക​ളെ വ്യാ​ജ​മാ​യി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

ബി​ജെ​പി മ​ന്ത്രി സ​ഞ്ജ​യ് ഗാം​ഗ്‌​വാ​ർ 6,930 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ക​ഴി​ഞ്ഞ ത​വ​ണ പി​ലി​ഭി​ത് സ​ദ​റി​ൽ ജ​യി​ച്ച​ത്. 3.48 ല​ക്ഷം വോ​ട്ട​ർ​മാ​രു​ള്ള ഇ​വി​ടെ 16,000-ത്തി​ല​ധി​കം വോ​ട്ടു​ക​ളി​ൽ കൃ​ത്രി​മം ന​ട​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ത്ത​ന്നെ സ്വാ​ധീ​നി​ക്കു​ന്ന​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ന് സു​പ്രി​യ ശ്രീ​നാ​ഥ വ്യ​ക്ത​മാ​ക്കി. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ക്ര​മ​ക്കേ​ടു​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും, വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ പോ​രാ​ട്ട​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു.

Tags : Uttar Pradesh SIR Election Commission Voters List Review Congress

Recent News

Corehub Up