x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊരാളുങ്കലിനെതിരേ സമരവുമായി ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

വെബ്ഡെസ്ക്
Published: October 23, 2026 12:02 AM IST | Updated: October 23, 2026 12:02 AM IST

ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​

ച​ങ്ങ​നാ​ശേ​രി: ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്‌ട് ​സൊ​സൈ​റ്റി​ക്കെ​തി​രേ സ​മ​ര​പ്ര​ഖ്യാ​പ​ന​വു​മാ​യി കേ​ര​ള ഗ​വ. കോ​ണ്‍ട്രാ​ക്‌ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ രം​ഗ​ത്ത്.

ന​വം​ബ​ര്‍ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ന്‍കാ​ളി സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കേ​ര​ളാ ഗ​വ. കോ​ണ്‍ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്‍വ​ന്‍ഷ​ന്‍ വി​ളി​ച്ചു​ചേ​ര്‍ത്തി​ട്ടു​ണ്ട്. 15 ല​ക്ഷം​ പേ​ര്‍ ഒ​പ്പി​ട്ട ഭീ​മ​ഹ​ര്‍ജി ന​വം​ബ​ര്‍ നാ​ലി​ന് മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും സ​മ​ര്‍പ്പി​ക്കും.

കേ​ര​ള നി​ര്‍മാ​ണ വ​കു​പ്പു​ക​ളെ​യും കേ​ര​ള​ത്തി​ലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം ക​രാ​റു​കാ​രെ​യും യ​ഥാ​ര്‍ഥ തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ​യും ഇ​ല്ലാ​താ​ക്കു​ന്ന വി​ധ​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്ക് ന​ല്‍കു​ന്ന അ​നാ​വ​ശ്യ ആ​നു​കൂ​ല്യ​ങ്ങ​ളും അ​ധി​ക സം​ര​ക്ഷ​ണ​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി ന​ട​ത്തി​യി​രി​ക്കു​ന്ന അ​ഴി​മ​തി​ക​ള്‍ വെ​ളി​ച്ച​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്നും കേ​ര​ള ഗ​വ. കോ​ണ്‍ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടും.

Tags : Uralungal GovernmentContractorsAssociation Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up