ചങ്ങനാശേരി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കെതിരേ സമരപ്രഖ്യാപനവുമായി കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് രംഗത്ത്.
നവംബര്‍ രണ്ടിന് തിരുവനന്തപുരം അയ്യന്‍കാളി സ്മാരക ഓഡിറ്റോറിയത്തില്‍ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് കണ്വന്ഷന് വിളിച്ചുചേര്‍ത്തിട്ടുണ്ട്. 15 ലക്ഷം പേര് ഒപ്പിട്ട ഭീമഹര്‍ജി നവംബര്‍ നാലിന് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും സമര്‍പ്പിക്കും.
കേരള നിര്‍മാണ വകുപ്പുകളെയും കേരളത്തിലെ ചെറുകിട-ഇടത്തരം കരാറുകാരെയും യഥാര്‍ഥ തൊഴിലാളി സഹകരണ സംഘങ്ങളെയും ഇല്ലാതാക്കുന്ന വിധത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്കുന്ന അനാവശ്യ ആനുകൂല്യങ്ങളും അധിക സംരക്ഷണവും അവസാനിപ്പിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ ഊരാളുങ്കല്‍ സൊസൈറ്റി നടത്തിയിരിക്കുന്ന അഴിമതികള്‍ വെളിച്ചത്ത് കൊണ്ടുവരണമെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സമ്മേളനത്തില്‍ ആവശ്യപ്പെടും.