മന്ത്രി റോജി എം. ജോണ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക നൈപുണ്യവും വർധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ് അറിയിച്ചു.
ഈ അക്കാദമിക് വർഷം മുതൽ ആരംഭിക്കുന്ന പദ്ധതി വഴി ആർട്സ്, സയൻസ്, കൊമേഴ്സ് ബിരുദ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തന്നെ ആറു മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനത്തിനുള്ള അവസരമാണ് ലഭിക്കുന്നത്.
പരിശീലന കാലയളവിൽ വിദ്യാർഥികൾക്ക് ആകർഷകമായ പ്രതിമാസ സ്റ്റൈപ്പൻഡ് ഉറപ്പാക്കിയിട്ടുണ്ടെന്നും ഇതിനായി ബിരുദ വിദ്യാർഥികൾക്ക് 10,900 രൂപയും ഡിപ്ലോമ ഹോൾഡേഴ്സിന് 9,600 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി റോജി എം. ജോണ് അറിയിച്ചു.
Tags : Apprenticeshipscheme Government Introduces MinisterRojiMJohn RojiM Commerce Science DegreeStudents Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash