Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Science

Kerala

വൈ​വി​ധ്യ​മാ​ർ​ന്ന സ​യ​ൻ​സ് ബിരുദകോ​ഴ്സു​ക​ൾ

പ്ല​​സ് ടു ​​ക​​ഴി​​ഞ്ഞാ​​ൽ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ഴ്സു​​ക​​ൾ വേ​​ണ്ട, പ​​ക​​രം ഏ​​തെ​​ങ്കി​​ലും സാ​​ദാ ഡി​​ഗ്രി കോ​​ഴ്സു​​ക​​ൾ പ​​ഠി​​ക്ക​​ണം എ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രു​​ണ്ട്. ഇ​​ത്ത​​ര​​ക്കാ​​ർ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ നി​​ര​​വ​​ധി കോ​​ഴ്സു​​ക​​ളാ​​ണു​​ള്ള​​ത്.

ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ബോ​​ട്ട​​ണി, സു​​വോ​​ള​​ജി, മാ​​ത്ത​​മാ​​റ്റി​​ക്സ്, ജി​​യോ​​ള​​ജി തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് അ​​ധ്യാ​​പ​​നം, ഗ​​വേ​​ഷ​​ണം എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന സാ​​ധ്യ​​ത​​ക​​ൾ. സ​​ർ​​ക്കാ​​ർ-​​സ്വ​​കാ​​ര്യ മേ​​ഖ​​ല​​ക​​ളി​​ൽ ഇ​​വ​​യ്ക്ക് തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ൾ കാ​​ണാ​​മെ​​ങ്കി​​ലും എ​​ണ്ണ​​ത്തി​​ൽ ചു​​രു​​ക്ക​​മാ​​ണ്.

ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി ഡി​​ഗ്രി​​ക്കാ​​ർ​​ക്കു​​ള്ള സ​​യ​​ന്‍റി​​ഫി​​ക് അ​​സി​​സ്റ്റ​​ന്‍റ്, ഫോ​​റ​​ൻ​​സി​​ക് അ​​സി​​സ്റ്റ​​ന്‍റ്, എ​​യ​​ർ ട്രാ​​ഫി​​ക് ക​​ണ്‍​ട്രോ​​ള​​ർ തു​​ട​​ങ്ങി​​യ​​ ചി​​ല ജോ​​ലി സാ​​ധ്യ​​ത​​ക​​ൾ ന​​ല്ല അ​​വ​​സ​​ര​​ങ്ങ​​ളാ​​ണ്.

ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, ബ​​യോ​​ഫി​​സി​​ക്സ്, മൈ​​ക്രോ​​ബ​​യോ​​ള​​ജി, ബ​​യോ​​മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് തു​​ട​​ങ്ങി​​യ ഡി​​ഗ്രി കോ​​ഴ്സു​​ക​​ൾ അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഗ​​ണ​​ത്തി​​ൽ പെ​​ടു​​ന്ന​​താ​​ണ്. വി​​ദേ​​ശ​​പ​​ഠ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്ക് പൊ​​തു​​വേ ഈ ​​കോ​​ഴ്സു​​ക​​ൾ ന​​ല്ല​​താ​​ണ്. വൈ​​റോ​​ള​​ജി, ഇ​​മ്യൂ​​ണോ​​ള​​ജി, ഹെ​​മ​​റ്റൊ​​ള​​ജി, ജ​​ന​​റ്റി​​ക്സ്, പാ​​രാ​​സൈ​​റ്റോ​​ള​​ജി, എം​​ബ്രി​​യോ​​സ​​യ​​ൻ​​സ് എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ഗ​​വേ​​ഷ​​ണ​​ത​​ല​​ത്തി​​ലെ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ചി​​ല മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​ന് ഇ​​ത്ത​​രം കോ​​ഴ്സു​​ക​​ൾ ഏ​​റെ അ​​നു​​യോ​​ജ്യ​​മാ​​ണ്.

ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ൽ പ​​ഠി​​ക്കാ​​വു​​ന്ന​​തും ഹ്ര​​സ്വ​​കാ​​ല തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത പ​​രി​​ശീ​​ല​​നം നേ​​ടി​​യെ​​ടു​​ത്താ​​ൽ ജോ​​ലി സാ​​ധ്യ​​ത​​യു​​ള്ള​​തു​​മാ​​ണ് സെ​​മി പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ഴ്സു​​ക​​ൾ. ബി​​സി​​എ, ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ബി​​എ​​സ്‌​​സി ഫു​​ഡ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി തു​​ട​​ങ്ങി​​യ കോ​​ഴ്സു​​ക​​ളെ​​ല്ലാം ഇ​​വ​​യ്ക്ക് ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ളാ​​ണ്.

പ്രാ​​യോ​​ഗി​​ക പ​​രി​​ശീ​​ല​​ന​​ങ്ങ​​ൾ​​ക്ക് പ്രാ​​ധാ​​ന്യം ന​​ല്കു​​ന്ന കോ​​ഴ്സാ​​ണ് ബി​​വോ​​ക് അ​​ഥ​​വാ വോ​​ക്കേ​​ഷ​​ന​​ൽ ഡി​​ഗ്രി കോ​​ഴ്സു​​ക​​ൾ. 60 ശ​​ത​​മാ​​ന​​ത്തി​​ൽ അ​​ധി​​ക​​വും പ്രാ​​യോ​​ഗി​​ക പ​​രി​​ശീ​​ല​​നം ഉ​​ൾ​​ക്കൊ​​ള്ളി​​ച്ച ഈ ​​കോ​​ഴ്സ് ഘ​​ട​​ന സൈ​​ദ്ധാ​​ന്തി​​ക പ​​ഠ​​ന​​ത്തി​​ൽ താ​​ത്പ​​ര്യ​​മി​​ല്ലാ​​ത്ത​​വ​​ർ​​ക്കും തൊ​​ഴി​​ൽ​​പ​​രി​​ശീ​​ല​​ന​​ത്തി​​ൽ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്കും ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​ണ്.

ഡ​​യാ​​ലി​​സി​​സ്, അ​​ന​​സ്തേ​​ഷ്യ, ഓ​​ട്ടോ​​മൊ​​ബൈ​​ൽ, ഒ​​പ്റ്റോ​​മെ​​ട്രി, എം​​എ​​ൽ​​ടി എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലൊ​​ക്കെ ഈ ​​കോ​​ഴ്സു​​ക​​ൾ കാ​​ണാ​​വു​​ന്ന​​താ​​ണ്. ഹ്ര​​സ്വ​​കാ​​ല തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത കോ​​ഴ്സു​​ക​​ൾ പാ​​രാ​​മെ​​ഡി​​ക്ക​​ൽ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഇ​​ത്ത​​രം കോ​​ഴ്സു​​ക​​ൾ ഉ​​ള്ള​​ത്.

മെ​​ഡി​​ക്ക​​ൽ റേ​​ഡി​​യോ​​ള​​ജി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി, ലാ​​ബ് ടെ​​ക്നോ​​ള​​ജി, ഒ​​ഫ്താ​​ൽ​​മി​​ക് അ​​സി​​സ്റ്റ​​ന്‍റ്, ഡെ​​ന്‍റ​​ൽ ടെ​​ക്നോ​​ള​​ജി, അ​​ന​​സ്തേ​​ഷ്യ തു​​ട​​ങ്ങി​​യ​​വ ഉ​​ദാ​​ഹ​​ര​​ണം. ഫു​​ഡ് ക്രാ​​ഫ്റ്റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടു​​ക​​ളുടെ കോ​​ഴ്സു​​ക​​ൾ ഏ​​ത് സ്ട്രീം പ്ലസ്ടു ​​ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കും പ​​ഠി​​ക്കാം. ഡി​​പ്ലോ​​മ ഇ​​ൻ അ​​ഗ്രി​​ക​​ൾ​​ച​​റ​​ൽ സ​​യ​​ൻ​​സ്, ഓ​​ർ​​ഗാ​​നി​​ക് അ​​ഗ്രി​​ക്ക​​ൾ​​ച്ച​​ർ, പ​​ഞ്ച​​ക​​ർ​​മ, ഡി​​പ്ലോ​​മ ഇ​​ൻ മീ​​റ്റ് ടെ​​ക്നോ​​ള​​ജി, ഓ​​ഫ്സെ​​റ്റ് പ്രി​​ന്‍റിം​​ഗ് ടെ​​ക്നോ​​ള​​ജി, ഫാ​​ഷ​​ൻ ഡി​​സൈ​​നിം​​ഗ്, ഫോ​​ട്ടോ ജേ​​ണ​​ലി​​സം എ​​ന്നി​​ങ്ങ​​നെ നി​​ര​​വ​​ധി കോ​​ഴ്സു​​ക​​ൾ പ്ല​​സ് ടു ​​പാസായവ​​ർ​​ക്ക് ചെ​​യ്യാം.

സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ൾ പ​​ഠി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മാ​​ത്രം ചേ​​രാ​​ൻ പ​​റ്റു​​ന്ന​​താ​​ണ് ബി​​ആ​​ർ​​ക്ക് എ​​ങ്കി​​ൽ, എ​​ല്ലാ സ്ട്രീം ​​പ്ലസ്ടുക്കാ​​ർ​​ക്കും ചേ​​രാ​​ൻ പ​​റ്റു​​ന്ന​​താ​​ണ് ബി ​​ഡി​​സൈ​​നിം​​ഗ്, ബി​​എ​​ഫ്എ പോ​​ലു​​ള്ള കോ​​ഴ്സു​​ക​​ൾ.

എ​​ൽ​​എ​​ൽ​​ബി, ബി​​ബി​​എ, ബി​​എ, ബി​​കോം മു​​ത​​ലാ​​യ എ​​ല്ലാ​​വ​​ർ​​ക്കും ചേ​​രാ​​ൻ പ​​റ്റു​​ന്ന കോ​​ഴ്സു​​ക​​ളും സ​​യ​​ൻ​​സു​​കാ​​ർ​​ക്ക് ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. ക​​ഴി​​വി​​ന് അ​​നു​​സ​​രി​​ച്ച് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മെ​​ന്ന് ക​​ണ്ടെ​​ത്തി, ഏ​​റ്റ​​വും മി​​ക​​ച്ച​​ത് മാ​​ത്രം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക.

Special News

ലോ​ക​ത്തി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ 10 വി​ഷ​ങ്ങ​ൾ; നിമിഷങ്ങൾക്കുള്ളിൽ മരണം

വി​ഷം എ​ന്നു കേ​ൾ​ക്കുമ്പോ​ൾ​ത്ത​ന്നെ മ​നു​ഷ്യ​ർ​ക്കു ചെ​റി​യൊ​രു പേ​ടി തോ​ന്നും. കാ​ര​ണം മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​നും ജീ​വ​നും നി​ല​നി​ൽ​പ്പി​നും വ​രെ ഭീ​ഷ​ണി​യു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​യാ​ണ് വി​ഷ‍​ങ്ങ​ൾ. ഒ​രു നി​മി​ഷം​കൊ​ണ്ട് മ​നു​ഷ്യ​ജീ​വ​ൻ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​വ​യും ഇ​ഞ്ചി​ഞ്ചാ​യി കൊ​ല്ലു​ന്ന​വ​യു​മ​ട​ക്കം നി​ര​വ​ധി വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ ലോ​ക​ത്തു​ണ്ട്.

പ​ല മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്കു പി​ന്നി​ലും വി​ഷ​വ​സ്തു​ക്ക​ളു​ടെ സ്വാ​ധീ​ന​മു​ണ്ട്. മ​നു​ഷ്യ​ർ​ക്കു മാ​ത്ര​മ​ല്ല എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും​ത​ന്നെ വി​ഷ‍​ങ്ങ​ൾ ഹാ​നി​ക​ര​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​യി​ൽ​നി​ന്ന് അ​ക​ന്നു നി​ൽ​ക്കാ​ൻ ജീ​വ​ജാ​ല​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്നു.​അ​തേ​സ​മ​യം, മ​രു​ന്നു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നും മ​റ്റും വി​ഷ‍​ങ്ങ​ളു​ടെ ഘ​ട​ക​ങ്ങ​ളെ ശാ​സ്ത്ര​ലോ​കം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​റു​മു​ണ്ട്. പ​ല ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും സ്വ​യ​ര​ക്ഷ​യ്ക്കു​ള്ള മാ​ർ​ഗം​കൂ​ടി​യാ​ണ് എ​തി​രാ​ളി​ക​ൾ​ക്കെ​തി​രേ​യു​ള്ള വി​ഷ​പ്ര​യോ​ഗം.

മ​നു​ഷ്യ​ന് അ​റി​വാ​യി​ട്ടു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ 10 വി​ഷ‍​ങ്ങ​ൾ ഏ​തെ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണി​വി​ടെ. ഒ​രു വ​സ്തു ശ​രീ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ലോ അ​തു ശ്വ​സി​ച്ചാ​ലോ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ട്ടാ​ലോ മ​ര​ണം അ​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നെ വി​ഷം എ​ന്നു വി​ശേ​ഷി​പ്പി​ക്കാം. വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ പോ​ലും ജീ​വ​നെ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള വി​ഷ​ങ്ങ​ളാ​ണ് ഈ ​പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്.

1. റൈ​സി​ൻ (Ricin)

ആ​വ​ണ​ക്കി​ൻ കു​രു​വി​ൽ​നി​ന്നാ​ണ് ഈ ​മാ​ര​ക വി​ഷം എ​ടു​ക്കു​ന്ന​ത്. ഒ​രു മ​ണ​ൽ​ത്ത​രി​യോ​ളം പോ​രു​ന്ന അ​ള​വ് മ​തി ഒ​രു മ​നു​ഷ്യ​നെ കൊ​ല്ലാ​ൻ. ഇ​തു കോ​ശ​ങ്ങ​ളി​ലെ പ്രോ​ട്ടീ​ൻ ഉ​ത്പാ​ദ​നം ത​ട​യു​ന്ന​തു മൂ​ല​മാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. ഇ​തി​നു നി​ല​വി​ൽ മ​റു​മ​രു​ന്നി​ല്ല. 1978ൽ ​ബ​ൾ​ഗേ​റി​യ​ൻ എ​ഴു​ത്തു​കാ​ര​ൻ ജോ​ർ​ജി മാ​ർ​ക്കോ​വി​നെ വ​ധി​ക്കാ​ൻ ഈ ​വി​ഷം ഉ​പ​യോ​ഗി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

2. ബൊ​ട്ടു​ലി​നം ടോ​ക്സി​ൻ (Botulinum Toxin / Botox)

"ക്ലോ​സ്ട്രി​ഡി​യം ബൊ​ട്ടു​ലി​നം' എ​ന്ന ബാ​ക്ടീ​രി​യ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഈ ​ന്യൂ​റോ​ടോ​ക്സി​ൻ ശ്വ​സ​ന​പേ​ശി​ക​ളെ ത​ള​ർ​ത്തും. അ​തു​വ​ഴി മ​ര​ണം സം​ഭ​വി​ക്കും. ശ​രി​യാ​യി സീ​ൽ ചെ​യ്യാ​ത്ത കാ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യോ കേ​ടാ​യ ഇ​റ​ച്ചി​യി​ലൂ​ടെ​യോ ഇ​തു ശ​രീ​ര​ത്തി​ലെ​ത്താം. അ​തേ​സ​മ​യം ര​സ​ക​ര​മാ​യ മ​റ്റൊ​രു കാ​ര്യം, ഇ​തേ വി​ഷം ചു​ളി​വു​ക​ൾ മാ​റ്റാ​നു​ള്ള 'ബോ​ട്ടോ​ക്സ്' (Botox) ചി​കി​ത്സ​യി​ൽ വ​ള​രെ ചെ​റി​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള​താ​ണ്.

3. ടെ​ട്രാ​ഡോ​ടോ​ക്സി​ൻ (Tetradotoxin - TTX)

ജാ​പ്പ​നീ​സ് വി​ഭ​വ​മാ​യ 'ഫു​ഗു' (Fugu) ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഫ​ർ മ​ത്സ്യ​ങ്ങ​ളി​ലാ​ണ് (Puffer fish) ഈ ​വി​ഷം കാ​ണ​പ്പെ​ടു​ന്ന​ത്. ത​ല​ച്ചോ​റും ശ​രീ​ര​വും ത​മ്മി​ലു​ള്ള നാ​ഡീ​ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ൻ ഇ​തി​നു ശേ​ഷി​യു​ണ്ട്. ക​ഴി​ച്ചു ക​ഴി​ഞ്ഞാ​ൽ ഏ​ക​ദേ​ശം ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു മ​ര​ണം സം​ഭ​വി​ക്കും. നീ​രാ​ളി​ക​ൾ, ചി​ല ത​രം ത​വ​ള​ക​ൾ എ​ന്നി​വ​യി​ലും ഈ ​വി​ഷം കാ​ണ​പ്പെ​ടു​ന്നു​ണ്ട്.

4. ബാ​ട്രാ​ക്കോ​ടോ​ക്സി​ൻ (Batrachotoxin)

കൊ​ളം​ബി​യ​യി​ലെ 'ഗോ​ൾ​ഡ​ൻ പോ​യി​സ​ൺ' എ​ന്ന ഇ​നം ത​വ​ള​ക​ളു​ടെ തൊ​ലി​പ്പു​റ​ത്താ​ണ് ഈ ​വി​ഷം കാ​ണ​പ്പെ​ടു​ന്ന​ത്. ത​വ​ള​ക​ൾ ക​ഴി​ക്കു​ന്ന വ​ണ്ടു​ക​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്ക് ഈ ​വി​ഷം ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഒ​രു ത​വ​ള​യു​ടെ ശ​രീ​ര​ത്തി​ലു​ള്ള വി​ഷം ഏ​താ​ണ്ട് ര​ണ്ട് ഡ​സ​ൻ ആ​ളു​ക​ളെ കൊ​ല്ലാ​ൻ പ​ര്യാ​പ്ത​മാ​ണ്. ഇ​തി​നും മ​റു​മ​രു​ന്നി​ല്ല.

5. അ​മാ​ടോ​ക്സി​ൻ (Amatoxin)

'അ​മാ​നി​റ്റ' വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കൂ​ണു​ക​ളി​ലാ​ണ് ഈ ​വി​ഷമുള്ളത്. കാ​ട്ടു കൂ​ണു​ക​ൾ പ​റി​ച്ചു കഴിക്കുന്ന ചിലർ മരിച്ചുപോകുന്നത് ഇവയുടെ സാന്നിധ്യം മൂലമാണ്. ഈ ​വി​ഷം പ്ര​ധാ​ന​മാ​യും വൃ​ക്ക​ക​ളെ​യും ക​ര​ളി​നെ​യു​മാ​ണ് ബാ​ധി​ക്കു​ന്ന​ത്. ഇതു മൂലം പെട്ടെന്നുള്ള മരണമല്ല സംഭവിക്കുന്നത്. ഒരു വ്യക്തി ദീ​ർ​ഘ​നേ​ര​ത്തെ വേ​ദ​ന​യ്ക്കും കോ​മ​ അവസ്ഥയ്ക്കും ശേഷമാണ് മരണത്തിനു കീഴടങ്ങുക.

6. സ​യ​നൈ​ഡ് (Cyanide)

ര​ക്ത​ത്തി​ലെ ഇ​രു​മ്പു​മാ​യി ചേ​ർ​ന്നു കോ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ പ്ര​വാ​ഹം ത​ട​യു​ന്ന മാരക വി​ഷ​മാ​ണി​ത്. ഉള്ളിൽച്ചെന്നാൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കും. ആ​പ്പി​ൾ, ചെ​റി തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളു​ടെ കു​രു​ക്ക​ളി​ൽ പ്ര​കൃ​തി​ദ​ത്ത​മാ​യി ചെ​റി​യ അ​ള​വി​ൽ സ​യ​നൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. സയനൈഡ് ഉള്ളിൽച്ചെന്ന് നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. ഹൈ​ഡ്ര​ജ​ൻ സ​യ​നൈ​ഡ് ഒ​രു രാ​സാ​യു​ധ​മായും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​തി​നു ക​യ്പ്പു​ള്ള ബ​ദാ​മി​ന്‍റെ ഗ​ന്ധ​മാ​ണെന്നു പ​റ​യ​പ്പെ​ടു​ന്നു.

7. നേ​ർ​വ് ഗ്യാ​സ് (Nerve Gas)

സാ​രി​ൻ (Sarin), VX തു​ട​ങ്ങി​യ രാ​സ​സം​യു​ക്ത​ങ്ങ​ൾ ഹൈ​ഡ്ര​ജ​ൻ സ​യ​നൈ​ഡി​നേ​ക്കാ​ൾ 500 ഇ​ര​ട്ടി മാ​ര​ക​മാ​ണ്. ഇ​തു ശ്വ​സി​ക്കു​ക​യോ ച​ർ​മത്തി​ലൂ​ടെ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ക​യോ ചെ​യ്യാം. നാ​ഡീ​വ്യൂ​ഹ​ത്തെ ത​ള​ർ​ത്തു​ന്ന ഈ ​വി​ഷം പേ​ശി​ക​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല്ലു​ക​യും ചെ​യ്യു​ന്നു.

8. ബ്രോ​ഡി​ഫാ​കം (Brodifacoum)

ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നതു ത​ട​യു​ന്ന (Anticoagulant) അ​തി​ശ​ക്ത​മാ​യ വി​ഷ​മാ​ണി​ത്. എ​ലി​ക​ളെ കൊ​ല്ലാ​നു​ള്ള മ​രു​ന്നു​ക​ളി​ൽ ഇതുണ്ട്. ഇ​തു ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​കും. ഈ വിഷാംശം ഏറെ നാൾ ശ​രീ​ര​ത്തി​ൽ നി​ല​നി​ൽ​ക്കും.

9. സ്ട്രി​ക്നി​ൻ (Strychnine)

കാ​ഞ്ഞി​ര​ക്കു​രു​വി​ൽ (Strychnos nux-vomica)നി​ന്നു ല​ഭി​ക്കു​ന്ന ഈ ​വി​ഷം നാ​ഡീ​വ്യൂ​ഹ​ത്തെ​യാ​ണ് കടന്നാക്രമിക്കുന്നത്. ഇ​തു ബാ​ധി​ക്കു​ന്ന​വ​ർ​ക്ക് അ​തി​ശ​ക്ത​മാ​യ പേ​ശീ​വ​ലി​വ് അ​നു​ഭ​വ​പ്പെ​ടും. എ​ലി​ക​ളെ​യും മ​റ്റും ന​ശി​പ്പി​ക്കാ​ൻ ഇ​തു കീ​ട​നാ​ശി​നി​യാ​യി ഉ​പ​യോ​ഗി​ക്കാറുണ്ട്.

10. പൊ​ളോ​ണി​യം (Polonium)

ഈ ​പ​ട്ടി​ക​യി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ വിഷവ​സ്തു​വാ​ണി​ത്. ഇ​തൊ​രു റേ​ഡി​യോ ആ​ക്ടീ​വ് മൂ​ല​ക​മാ​ണ്. സയനൈഡിനേക്കാളും ദശലക്ഷക്കണക്കിന് ഇരട്ടി മാരകമാണ് പൊളോണിയം-210 എന്ന ഐസോടോപ്പ്. ഒരു ഗ്രാമിന്‍റെ കോടിക്കണക്കിന് തരിയിലൊരംശം മാത്രം മതി ഒരു മുതിർന്ന മനുഷ്യനെ കൊല്ലാൻ. ഇ​തു ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ളെ​യും ക​ല​ക​ളെ​യും റേ​ഡി​യോ ആ​ക്റ്റി​വി​റ്റി​യി​ലൂ​ടെ ന​ശി​പ്പി​ക്കു​ന്നു. തിരിച്ചറിയാൻ പ്രയാസമുള്ള ഒരു ഭീകരമായ വിഷവസ്തുവാണിത്.

ശ്രദ്ധിക്കാൻ: മി​ക്ക​വാ​റും എ​ല്ലാ മാ​ര​ക വി​ഷ​ങ്ങ​ളും നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന​വ​യാ​ണ് (Neurotoxins). പേ​ശി​ക​ൾ ത​ള​രു​ന്നതു മൂ​ലം ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് പ​ല​പ്പോ​ഴും മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. ശ​രി​യാ​യ സ​മ​യ​ത്തു വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ചാ​ൽ ചി​ല​തി​ൽനി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കും.

Kerala

ശാ​സ്ത്ര​ബോ​ധം മ​നു​ഷ്യ​രെ ഒ​രു​മി​പ്പി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: മ​നു​ഷ്യ​രെ ഒ​ന്നി​പ്പി​ക്കാ​ന്‍ ശാ​സ്ത്രീ​യ ചി​ന്താ​ഗ​തി​ക്കും യു​ക്തി​ബോ​ധ​ത്തി​നും ക​ഴി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​മൂ​ഹ​ത്തി​ല്‍ ശാ​സ്ത്രീ​യ അ​വ​ബോ​ധം വ​ള​ര്‍​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. വി​വേ​ച​ന​ങ്ങ​ളി​ല്ലാ​ത്ത ഒ​രു സ​മൂ​ഹനി​ര്‍​മി​തി​ക്കാ​യി ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് പോ​ലു​ള്ള വേ​ദി​ക​ള്‍ സ​ഹാ​യ​ക​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍​ബ​ർ​ട്സ് കോ​ള​ജി​ല്‍ കേ​ര​ള സ​യ​ന്‍​സ് കോ​ണ്‍​ഗ്ര​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രോ​ഗ​പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ണ്ട് ശാ​സ്ത്രം അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​യും അ​നാ​ചാ​ര​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്. സ്ത്രീ​വി​രു​ദ്ധ​മാ​യ പ​ല അ​നാ​ചാ​ര​ങ്ങ​ളും ശാ​സ്ത്ര​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യു​ടെ ഘ​ട്ട​ത്തി​ല്‍ ഇ​ല്ലാ​താ​യി. ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ടെ ശാ​സ്ത്ര-സാ​ങ്കേ​തി​ക​രം​ഗ​ത്ത് രാ​ജ്യ​ത്തി​നു മു​ന്നി​ല്‍ ശ​ക്ത​മാ​യ മാ​തൃ​ക​ക​ള്‍ സൃ​ഷ്‌​ടി​ക്കാ​ന്‍ കേ​ര​ള​ത്തി​നു ക​ഴി​ഞ്ഞു. വ​ര​ള്‍​ച്ച​യും പ്ര​ള​യ​വും ഒ​രു​പോ​ലെ അ​നു​ഭ​വി​ച്ച ഒ​രു സം​സ്ഥാ​ന​മാ​യി​ട്ടും ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളും ഡാ​റ്റാ​ധി​ഷ്ഠി​ത തീ​രു​മാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ജ​ല​വി​ഭ​വ മാ​നേ​ജ്‌​മെ​ന്‍റി​ല്‍ പു​തി​യ വ​ഴി​ക​ള്‍ നാം ​തു​റ​ന്നു. ദു​ര​ന്ത​നി​വാ​ര​ണ രം​ഗ​ത്ത് ശാ​സ്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ കാ​ലാ​വ​സ്ഥാ പ​ഠ​ന​ങ്ങ​ള്‍, തീ​ര​ദേ​ശ സം​ര​ക്ഷ​ണ ഗ​വേ​ഷ​ണ​ങ്ങ​ള്‍, പ​രി​സ്ഥി​തി മാ​നേ​ജ്‌​മെ​ന്‍റ് പ​ദ്ധ​തി​ക​ള്‍ ഇ​വ​യെ​ല്ലാം ശാ​സ്ത്ര​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​പ്പാ​ക്കി​വ​രു​ന്നു. ആ​രോ​ഗ്യ-​ശാ​സ്ത്ര രം​ഗ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് വൈ​റോ​ള​ജി പോ​ലെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ര​ള​ത്തെ ദേ​ശീ​യ​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​ക്കി. സം​രം​ഭ​ക​ത്വ​ രം​ഗ​ത്തും ശാ​സ്ത്ര​ത്തെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യെ​യും ഇ​ഴ​ചേ​ര്‍​ക്കാ​ന്‍ ന​മു​ക്കു ക​ഴി​ഞ്ഞു. ശാ​സ്ത്ര ഗ​വേ​ഷ​ണ രം​ഗ​ത്തും സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍ ഉ​യ​ര്‍​ന്നുവ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

2024ലെ ​കേ​ര​ള ശാ​സ്ത്ര പു​ര​സ്‌​കാ​രം ഡി​ഫ​ന്‍​സ് റി​സ​ര്‍​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ മു​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​സി തോ​മ​സി​ന് മു​ഖ്യ​മ​ന്ത്രി കൈ​മാ​റി. കേ​ര​ള ശാ​സ്ത്രസാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ല്‍ കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ ഫോ​ര്‍ സ​യ​ന്‍​സ്, ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സു​ധീ​ര്‍ അ​ധ്യ​ക്ഷ​നാ​യി. മ​ന്ത്രി പി. ​രാ​ജീ​വ്, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, കേ​ര​ള സ​യ​ന്‍​സ് കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ബ​ല്‍​റാം തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

നൂതന ആ​ശ​യ​ങ്ങ​ളു​ടെ സം​വാ​ദവേ​ദി​യാ​യി സ​യ​ന്‍​സ് കോ​ണ്‍​ഗ്ര​സ്

കൊ​ച്ചി: ശാ​സ്ത്ര​ത്തെ ല​ബോ​റ​ട്ട​റി​ക​ളി​ല്‍ ഒ​തു​ക്കാ​തെ സ​മൂ​ഹ​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ്യ ആ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തു​മ​യു​ള്ള ആ​ശ​യ​ങ്ങ​ളു​ടെ ച​ര്‍​ച്ചാ കേ​ന്ദ്ര​മാ​യി 38-ാമ​ത് കേ​ര​ള സ​യ​ന്‍​സ് കോ​ണ്‍​ഗ്ര​സ് മാ​റി. വി​വി​ധ ശാ​സ്ത്ര​മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള യു​വ ഗ​വേ​ഷ​ക​രും മു​തി​ര്‍​ന്ന വി​ദ​ഗ്ധ​രും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്ത ച​ര്‍​ച്ച​ക​ള്‍ ശാ​സ്ത്രീ​യ അ​റി​വി​നെ ന​യ​രൂ​പീ​ക​ര​ണ​ത്തി​ലേ​ക്കും സാ​മൂ​ഹ്യ വി​ക​സ​ന​ത്തി​ലേ​ക്കും കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ തു​റ​ന്നു.

കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ല്‍ നാ​ട്ടു​വി​ഭ​വ​ങ്ങ​ളാ​യ ക​ട​ല്‍​പ്പാ​യ​ല്‍, ച​ക്ക​ക്കു​രു, തെ​ങ്ങി​ന്‍പൊ​ങ്ങ് എ​ന്നി​വ​യെ മൂ​ല്യ​വ​ര്‍​ധി​ത സൂ​പ്പ​ര്‍ ഫു​ഡ്ഡു​ക​ളാ​ക്കി മാ​റ്റാ​നു​ള്ള പ​ഠ​ന​ങ്ങ​ളാ​ണ് അ​വ​ത​രി​ക്ക​പ്പെ​ട്ട​ത്. ബ​യോ​ടെ​ക്‌​നോ​ള​ജി രം​ഗ​ത്ത് സ​സ്യ​ജ​ന്യ ഫം​ഗ​സു​ക​ള്‍, വെ​ളി​ച്ചെ​ണ്ണ, ജൈ​വ പോ​ളി​മ​റു​ക​ള്‍ എ​ന്നി​വ​യെ ആ​ധാ​ര​മാ​ക്കി പ്ര​മേ​ഹം, നാ​ഡീ​രോ​ഗ​ങ്ങ​ള്‍, ഭ​ക്ഷ്യ​സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പു​തി​യ ചി​കി​ത്സാ സാ​ധ്യ​ത​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന് ഉ​യ​ര്‍​ന്നു​വ​ന്ന ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ളു​ടെ തു​ട​ര്‍സാ​ധ്യ​ത​ക​ള്‍കൂ​ടി ഗ​വേ​ഷ​ക​ര്‍ പ​രി​ശോ​ധി​ക്കും.

Special News

ഈ പ്രപഞ്ചത്തിൽ മനുഷ്യൻ തനിച്ചല്ല! ആ 100 സിഗ്നലുകൾ അന്യഗ്രഹ ജീവികളുടേതോ?

കലി​ഫോ​ര്‍​ണി​യ: ന​​ക്ഷ​ത്ര​ നി​ബി​ഡ​മാ​യ ആ​കാ​ശ​ത്തേ​ക്ക് നോ​ക്കു​മ്പോ​ള്‍ എ​ന്നെ​ങ്കി​ലും ​ചി​ന്തി​ച്ചി​ട്ടു​ണ്ടോ, ഈ ​പ്ര​പ​ഞ്ച​ത്തി​ല്‍ മനുഷ്യൻ ‌ത​നി​ച്ചാ​ണോ എ​ന്ന്? ഈ ​ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം തേ​ടി മ​നു​ഷ്യകുലം ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു SETI@Home. നീ​ണ്ട 21 വ​ര്‍​ഷ​ത്തെ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കും ഡാ​റ്റാ വി​ശ​ക​ല​ന​ങ്ങ​ള്‍​ക്കും ശേ​ഷം, അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ തെ​ളി​വു​ക​ള്‍​ക്കാ​യി ശേ​ഖ​രി​ച്ച 1200 കോ​ടി സി​ഗ്‌​ന​ലു​ക​ളെ വി​ശ​ക​ല​നം ചെ​യ്തു നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​ര്‍.

എ​ന്താ​ണ് SETI@home?

1999ല്‍ ​കലി​ഫോ​ര്‍​ണി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ (ബെ​ര്‍​ക്ക്‌​ലി) ഗ​വേ​ഷ​ക​ര്‍ ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി ലോ​ക​മെ​മ്പാ​ടു​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രെ​യാ​ണ് ശാ​സ്ത്ര​ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യ​ത്. പ്യൂ​ര്‍​ട്ടോ റി​ക്കോ​യി​ലെ വി​ഖ്യാ​ത​മാ​യ അ​റെ​സി​ബോ റേ​ഡി​യോ ടെ​ലി​സ്‌​കോ​പ്പ് ശേ​ഖ​രി​ക്കു​ന്ന ഭീ​മ​മാ​യ ഡാ​റ്റ വി​ശ​ക​ല​നം ചെ​യ്യാ​ന്‍ സൂ​പ്പ​ര്‍ ക​മ്പ്യൂ​ട്ട​റു​ക​ള്‍​ക്കു പ​ക​രം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പേ​ഴ്‌​സ​ണ​ല്‍ ക​മ്പ്യൂ​ട്ട​റു​ക​ളെ ഇ​ന്‍റ​ര്‍​നെ​റ്റ് വ​ഴി കോ​ര്‍​ത്തി​ണ​ക്കി. സ​ന്ന​ദ്ധ​സേ​വ​ക​ര്‍ അ​വ​രു​ടെ കംപ്യൂ​ട്ട​റു​ക​ളി​ല്‍ ഒ​രു സോ​ഫ്റ്റ്‌വെയ​ര്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തു, അ​തു ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു​ള്ള ത​രം​ഗ​ങ്ങ​ളെ ത​രം​തി​രി​ച്ചു.

1200 കോ​ടി​യി​ല്‍നി​ന്ന് 100ലേ​ക്ക്

ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ 1200 കോ​ടി​യി​ല​ധി​കം -സി​ഗ്‌​ന​ലു​ക​ള്‍- ഈ ​പ്രോ​ജ​ക്ടി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞു. പ്രോ​ജ​ക്ട് കോ-​ഫൗ​ണ്ട​ര്‍ ഡേ​വി​ഡ് ആ​ന്‍​ഡേ​ഴ്‌​സന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍- ആ​കാ​ശ​ത്തി​ന്‍റെ ഒ​രു പ്ര​ത്യേ​ക കോ​ണി​ല്‍​നി​ന്നും ഒ​രു നി​ശ്ചി​ത ഫ്രീ​ക്വ​ന്‍​സി​യി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​യ ഊ​ര്‍​ജ​സ്‌​ഫോ​ട​ന​ങ്ങ​ള്‍- ആ​യി​രു​ന്നു ഇ​വ. നി​ല​വി​ല്‍ ഭീ​മ​മാ​യ ഡാ​റ്റ​യെ അ​രി​ച്ചു​പെ​റു​ക്കി ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട 100 സി​ഗ്‌​ന​ലു​ക​ളി​ലേ​ക്ക് ഗ​വേ​ഷ​ക​ര്‍ എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ അ​ന്യ​ഗ്ര​ഹ​ജീ​വന്‍റെ അ​ട​യാ​ള​ങ്ങ​ളാ​ണോ എ​ന്നു വീ​ണ്ടും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

വെ​ല്ലു​വി​ളി​ക​ള്‍

അ​ന്യ​ഗ്ര​ഹ ജീ​വി​ക​ള്‍ അ​യ​യ്ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളെ ഭൂ​മി​യി​ലെ റേ​ഡി​യോ ത​രം​ഗ​ങ്ങ​ളി​ൽനി​ന്നും ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളി​ല്‍​നി​ന്നും വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ക എ​ന്ന​ത് അ​ങ്ങേ​യ​റ്റം പ്ര​യാ​സ​ക​ര​മാ​യ ജോ​ലി​യാ​ണ്. ന​മ്മ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മു​ത​ല്‍ സാ​റ്റ​ലൈ​റ്റു​ക​ള്‍ വ​രെ ബ​ഹി​രാ​കാ​ശ സി​ഗ്‌​ന​ലു​ക​ളെ വ​ഴി​തെ​റ്റി​ക്കാം. ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സ​ഹാ​യ​മു​ണ്ടെ​ങ്കി​ലും ഓ​രോ സി​ഗ്‌​ന​ലും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ മ​നു​ഷ്യ​ന്‍റെ ഇ​ട​പെ​ട​ല്‍ അ​ത്യാ​വ​ശ്യ​മാ​ണ്. ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ച പോ​ലെ​യ​ല്ല കാ​ര്യ​ങ്ങ​ള്‍ ന​ട​ന്ന​ത്. എ​ന്നാ​ല്‍, ഭാ​വി​യി​ലെ ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഒ​രു പു​തി​യ ദി​ശാ​ബോ​ധം ന​ല്‍​കാ​ന്‍ ഈ ​പ്രോ​ജ​ക്ടി​നു സാ​ധി​ച്ചു...- ഗ​വേ​ഷ​ക​ര്‍ പ​റ​ഞ്ഞു.

ഭാ​വി​യി​ലേ​ക്കു​ള്ള വാ​തി​ല്‍

ന​മ്മ​ള്‍ ഒ​രു​പ​ക്ഷേ അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യെ​ന്നു വ​രി​ല്ല, പ​ക്ഷേ, ബ​ഹി​രാ​കാ​ശ​ത്തെ നി​ശ​ബ്ദ​ത​യി​ല്‍​നി​ന്ന് എ​പ്പോ​ഴെ​ങ്കി​ലും ഒ​രു സ​ന്ദേ​ശം വ​ന്നാ​ല്‍ അ​തു തി​രി​ച്ച​റി​യാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ ന​മ്മ​ള്‍ വി​ക​സി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഈ ​മ​ഹാ​പ്ര​പ​ഞ്ച​ത്തി​ല്‍ ന​മ്മ​ള്‍ ഒ​റ്റ​യ്ക്ക​ല്ല എ​ന്ന വി​ശ്വാ​സ​ത്തിനു ശാ​സ്ത്രീ​യ​മാ​യ അ​ടി​ത്ത​റ ന​ല്‍​കാ​ന്‍ ഗ​വേ​ഷ​ണ​ത്തി​നു ക​ഴി​ഞ്ഞെ​ന്നും ശാ​സ്ത്ര​ലോ​കം പ​റ​യു​ന്നു.

Business

ഭിത്തിക്കപ്പുറമുള്ളതു കാണാൻ വൈഫൈ മതി! ഇനി ഒളി കാമറയേക്കാൾ പേടിക്കണം

വാഷിംഗ്ടൺ: സാ​ധാ​ര​ണ വൈ​ഫൈ റൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭി​ത്തി​ക്ക​പ്പു​റ​മു​ള്ള മ​നു​ഷ്യ​ച​ല​ന​ങ്ങ​ളെ ത്രീ​ഡി രൂ​പ​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചു ഗ​വേ​ഷ​കലോകം. വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ഇ​ന്‍റ​ർ​നെ​റ്റ് ക​ണക്‌ഷനാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ഫൈ സി​ഗ്ന​ലു​ക​ൾ​ക്ക് ഇ​നി ഭി​ത്തി​ക്ക് അ​പ്പു​റ​മു​ള്ള കാ​ര്യ​ങ്ങ​ൾ ഒപ്പിയെടുത്തു കാണിക്കാൻ ക​ഴി​യും.

അമേരിക്കയിലെ കാ​ർ​ണ​ഗീ മെ​ലോ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് വൈ​ഫൈ സി​ഗ്ന​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചു മ​നു​ഷ്യ​സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​ത്. കാ​മ​റ​ക​ളോ വി​ല​കൂ​ടി​യ സെ​ൻ​സ​റു​ക​ളോ ഇ​ല്ലാ​തെത​ന്നെ ഒ​രു മു​റി​ക്കു​ള്ളി​ലെ ആ​ളു​ക​ളു​ടെ കൃ​ത്യ​മാ​യ സ്ഥാ​ന​വും ച​ല​ന​ങ്ങ​ളും തി​രി​ച്ച​റി​യാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

 പ്ര​വ​ർ​ത്ത​നം എ​ങ്ങ​നെ

സാധാരണ വൈ​ഫൈ റൂ​ട്ട​റു​ക​ളിൽ ഡീപ് ലേണിംഗ് അൽഗോരിതം ഉപയോഗിച്ചാണ് ഗവേഷകർ ഇതു സാധ്യമാക്കിയതെന്നു പറയാം. വൈ​ഫൈ സി​ഗ്ന​ലു​ക​ൾ ത​ട​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴും വ​സ്തു​ക്ക​ളി​ൽ ത​ട്ടി പ്ര​തി​ഫ​ലി​ക്കു​മ്പോ​ഴും ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളെ ആ​ഴ​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്താ​ണ് ഇ​തു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഡീ​പ് ലേ​ണിം​ഗ് അ​ൽ​ഗോ​രി​ത​ങ്ങ​ളും ന്യൂറൽ നെ​റ്റ്‌​വ​ർ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ച് ഈ ​സി​ഗ്ന​ലു​ക​ളെ മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്‍റെ ത്രീ​ഡി രൂ​പ​ങ്ങ​ളാ​യി മാ​റ്റാ​ൻ ഗ​വേ​ഷ​ക​ർ​ക്കു ക​ഴി​ഞ്ഞു. ഒ​രാ​ൾ ഇ​രി​ക്കു​ക​യാ​ണോ നി​ൽ​ക്കു​ക​യാ​ണോ എ​ന്നും ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം പേ​രു​ടെ സാ​ന്നി​ധ്യ​വും തി​രി​ച്ച​റി​യാ​ൻ ഈ ​സം​വി​ധാ​ന​ത്തിനു സാ​ധി​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

 ഏറെയാണ് ഗുണങ്ങൾ

പ്ര​ധാ​ന​മാ​യും സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ലും ആ​രോ​ഗ്യ​രം​ഗ​ത്തു​മാ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക. പ്രാ​യ​മാ​യ​വ​ർ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രി​ക്കു​മ്പോ​ൾ അ​വ​ർ വീ​ഴു​ക​യോ മ​റ്റോ ചെ​യ്താ​ൽ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​തെത​ന്നെ അ​തു തി​രി​ച്ച​റി​യാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും. ഭൂ​ക​മ്പം പോ​ലെ​യു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഇ​തു സ​ഹാ​യി​ക്കും. നി​ല​വി​ലു​ള്ള വൈ​ഫൈ റൂ​ട്ട​റു​ക​ൾ​ക്കു സോ​ഫ്റ്റ്‌​വയർ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ മാ​ത്രം മ​തി എ​ന്ന​തി​നാ​ൽ ഇ​തു വ​ള​രെ ലാ​ഭ​ക​ര​മാ​ണ്.

സ്വ​കാ​ര്യ​ത എ​ന്ന വ​ലി​യ ചോ​ദ്യം

ഈ ​ക​ണ്ടു​പി​ടി​ത്തം വ​ലി​യ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​തോ​ടൊ​പ്പംത​ന്നെ ഗൗ​ര​വ​ക​ര​മാ​യ സ്വ​കാ​ര്യ​ത പ്ര​ശ്ന​ങ്ങ​ളും ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഒ​രാ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ അ​യാ​ളു​ടെ വീ​ടി​നു പു​റ​ത്തു​നിന്നു വൈ​ഫൈ സി​ഗ്ന​ലു​ക​ൾ വ​ഴി അ​ക​ത്തെ ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണ്. ഇ​തു ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണെ​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

എ​ന്നി​രു​ന്നാ​ലും, സാ​ങ്കേ​തി​ക​വി​ദ്യ അ​തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണെ​ന്നും സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾകൂ​ടി ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ത​ങ്ങ​ളെ​ന്നും ഗ​വേ​ഷ​ക​ർ പറയുന്നു.

National

അഭിമാനമായി ഇന്ത്യയുടെ 'ബാഹുബലി'; യുഎസ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

ചെന്നൈ: ഐഎസ്ആർഒയുടെ എൽവിഎം-3 എം-6 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യവും രണ്ട് മാസത്തിനിടെയുള്ള രണ്ടാം വിക്ഷേപണവുമാണിത്.

16 മിനിറ്റുകൊണ്ട് ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് 520 കിലോമീറ്റർമാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്.

അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്‍റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-വിനെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം.

ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്‍റെ ദൗത്യം.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്പേസ് മൊബൈലും (എഎസ്ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്‍റെ ഭാഗമായാണ് ദൗത്യം.

Editorial

ഹൃ​ദ​യ​വി​ശു​ദ്ധി​യു​ടെ മ​ഹാ​ഗാ​ഥ

അ​തി​വേ​ഗം കു​തി​ക്കു​ന്ന ശാ​സ്ത്ര​ത്തി​ന്‍റെ നേ​ട്ടം സാ​ന്പ​ത്തി​ക​മാ​യി ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രി​ൽ​പോ​ലും എ​ത്തി​ക്കേ​ണ്ട ബാ​ധ്യ​ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും അ​തി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ്. ആ ​ക​ട​മ ആ​ർ​ജ​വ​ത്തോ​ടെ​യും ധീ​ര​മാ​യും നി​ർ​വ​ഹി​ക്കാ​നാ​യാ​ലേ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ന്‍റെ മി​ക​വ് ഉ​യ​ർ​ന്ന​ ത​ല​ത്തി​ൽ നി​ല​നി​ർ​ത്താ​നാ​കൂ.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കേ​പ്ടൗ​ൺ ഗ്രൂ​ട്ട് ഷൂ​ർ ആ​ശു​പ​ത്രി​യി​ൽ 1967 ഡി​സം​ബ​ർ മൂ​ന്നി​ന് ലൂ​യി വാ​ഷ്കാ​ൻ​സ്കി എ​ന്ന അ​ന്പ​ത്തി​മൂ​ന്നു​കാ​ര​ന്‍റെ ശൂ​ന്യ​മാ​യ പെ​രി​കാ​ർ​ഡി​യം ക​ണ്ട​പ്പോ​ൾ ഡോ. ​ക്രി​സ്റ്റ്യ​ൻ ബ​ർ​ണാ​ഡ് അ​നു​ഭ​വി​ച്ച വി​കാ​രം എ​ന്താ​യി​രി​ക്കും? ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് നീ​ൽ ആം​സ്ട്രോം​ഗ് അ​നു​ഭ​വി​ച്ച​തു​ത​ന്നെ എ​ന്നു ന​മു​ക്കൂ​ഹി​ക്കാം.

മ​നു​ഷ്യ​രാ​ശി​യു​ടെ ച​രി​ത്ര​ത്തി​ലെ ര​ണ്ട് അ​മൂ​ല്യ വി​ജ​യ​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​ത്താ​ര​യി​ൽ ജ്വ​ലി​ച്ചു​നി​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ​വ. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യാ​യി​രു​ന്നു ഗ്രൂ​ട്ട് ഷൂ​ർ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യാ​യ ഡെ​നി​സ് ഡാ​ർ​വി​ലി​ന്‍റെ ഹൃ​ദ​യ​മാ​ണ് പ​തി​നെ​ട്ടു ദി​വ​സം വാ​ഷ്കാ​ൻ​സ്കി​ക്കു​ള്ളി​ൽ തു​ടി​ച്ച​ത്.

അ​ന്പ​ത്തെ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം മെ​ഡി​ക്ക​ൽ സ​യ​ൻ​സ് അ​സാ​ധ്യ​മെ​ന്നു ക​രു​തി​യി​രു​ന്ന പ​ല​തും സാ​ധ്യ​മാ​ക്കി മു​ന്നേ​റു​ന്പോ​ൾ വൈ​ദ്യ​ശാ​സ്ത്ര ഗ​വേ​ഷ​ക​രെ​യും ഡോ​ക്‌​ട​ർ​മാ​രെ​യും ആ​തു​ര​ശു​ശ്രൂ​ഷാ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റെ​ല്ലാ​വ​രെ​യും ഹൃ​ദ​യ​പൂ​ർ​വം അ​ഭി​ന​ന്ദി​ക്കാം.​അ​വ​യ​വ​ദാ​ന​രം​ഗ​ത്ത് കൊ​ച്ചു​കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ത്തി​ന്‍റെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ഹൃ​ദ​യ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ൾ.

മു​പ്പ​ത്താ​റു മ​ണി​ക്കൂ​റി​നി​ട​യി​ലാ​ണു ര​ണ്ടു ശ​സ്ത്ര​ക്രി​യ​ക​ളും ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ങ്ക​മാ​ലി സ്വ​ദേ​ശി അ​ജി​ൻ ഏ​ലി​യാ​സ് (28), കൊ​ല്ലം അ​ഞ്ച​ൽ സ്വ​ദേ​ശി ആ​വ​ണി കൃ​ഷ്ണ (13) എ​ന്നി​വ​രാ​ണ് പു​തു​ജീ​വ​നി​ലേ​ക്കു ചു​വ​ടു​വ​ച്ച​ത്. വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ലാ​യി മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഐ​സ​ക് ജോ​ർ​ജ് (33), അ​ങ്ക​മാ​ലി സ്വ​ദേ​ശി ബി​ൽ​ജി​ത് (18) എ​ന്നി​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ളാ​ണ് മാ​റ്റി​വ​ച്ച​ത്.

മ​ണി​ക്കൂ​റു​ക​ൾ​ക്കി​ട​യി​ൽ ര​ണ്ടു ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്താ​നാ​യ​ത് അ​വ​യ​വ​മാ​റ്റ രം​ഗ​ത്തെ വ​ലി​യ നേ​ട്ട​മാ​ണെ​ന്നും ഡോ. ​ജോ​സ് ചാ​ക്കോ വി​ശ​ദീ​ക​രി​ച്ചു. ലി​സി ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​പോ​ൾ ക​രേ​ട​നും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ഡോ. ​പെ​രി​യ​പ്പു​റ​ത്തെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​ലെ മ​റ്റു ഡോ​ക്‌​ട​ർ​മാ​രെ​യും ആ​ദ​രി​ച്ച​പ്പോ​ൾ അ​തു കേ​ര​ള​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​ദ​ര​മാ​യി മാ​റി.

1967 ഡി​സം​ബ​ർ മൂ​ന്നി​നു​ശേ​ഷം ലോ​ക​ത്താ​ക​മാ​നം ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യു​ടെ വി​ജ​യ​ശ​ത​മാ​നം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ഒ​രു വ​ർ​ഷം ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ നി​ര​ക്ക് 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. അ​ഞ്ചു വ​ർ​ഷ​ത്തി​നു​മേ​ലു​ള്ള അ​തി​ജീ​വ​ന നി​ര​ക്ക് 70-80 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലും. മാ​റ്റി​വ​ച്ച ഹൃ​ദ​യ​ത്തെ ശ​രീ​രം സ്വീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളു​ടെ കാ​ര്യ​ത്തി​ൽ (Immunosuppressants) വ​ലി​യ പു​രോ​ഗ​തി​യു​ണ്ടാ​യി. അ​തോ​ടെ ശ​രീ​രം ഹൃ​ദ​യം തി​ര​സ്ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​ഞ്ഞു.

അ​തു​പോ​ലെ​ത​ന്നെ കൃ​ത്രി​മ ഹൃ​ദ​യ​ങ്ങ​ളു​ടെ​യും വെ​ൻ​ട്രി​ക്കു​ല​ർ അ​സി​സ്റ്റ് ഡി​വൈ​സു​ക​ളു​ടെ​യും ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യി. ഹൃ​ദ​യം മാ​റ്റി​വ​യ്ക്കാ​നാ​യി കാ​ത്തി​രി​ക്കു​ന്ന രോ​ഗി​ക​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഇ​വ സ​ഹാ​യി​ക്കു​ന്നു. അ​വ​യ​വ​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള നി​യ​മ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യ​തോ​ടെ കൂ​ടു​ത​ൽ ദാ​താ​ക്ക​ളെ​യും ല​ഭി​ച്ചു​തു​ട​ങ്ങി.

മൃ​ഗ​ങ്ങ​ളു​ടെ ഹൃ​ദ​യം മ​നു​ഷ്യ​രി​ലേ​ക്കു മാ​റ്റി​വ​യ്ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ലാ​ണ് വൈ​ദ്യ​ശാ​സ്ത്ര ഗ​വേ​ഷ​ക​ർ. ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​യു​ടെ ഹൃ​ദ​യം മാ​റ്റി​വ​ച്ചു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​ദാ​ഹ​ര​ണ​മാ​ണ്. സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് ഓ​ർ​ഗ​ൻ ആ​ൻ​ഡ് ടി​ഷ്യു ട്രാ​ൻ​സ്പ്ലാ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ-​സോ​ട്ടോ) ആ​ണ് സം​സ്ഥാ​ന​ത്ത് അ​വ​യ​വ​ദാ​ന ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

ലി​സി ആ​ശു​പ​ത്രി​യി​ലെ ര​ണ്ടെ​ണ്ണ​മു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ൽ ഈ ​വ​ർ​ഷം ന​ട​ന്ന​ത് മൂ​ന്ന് ഹൃ​ദ​യ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ളാ​ണ്. 24 വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ളും 12 ക​ര​ൾ മാ​റ്റി​വ​യ്ക്ക​ലും മൂ​ന്ന് പാ​ൻ​ക്രി​യാ​സ് ട്രാ​ൻ​സ്പ്ലാ​ന്‍റും ന​ട​ന്നു. പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ട​ക്കാ​ല​ത്ത് പി​റ​കോ​ട്ടു പോ​യ അ​വ​യ​വ​ദാ​ന​ത്തി​ന് പു​ത്ത​ൻ ഉ​ണ​ർ​വു ന​ൽ​കു​ന്ന​താ​ണ് ലി​സി ആ​ശു​പ​ത്രി​യു​ടെ​യും ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​ത്തി​ന്‍റെ​യും വി​ജ​യ​ഗാ​ഥ.

അ​വ​യ​വ​ദാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ളും വ​സ്തു​താ​വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളും ഈ ​രം​ഗ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ഹൃ​ദ​യം മാ​റ്റി​വ​യ്ക്കാ​ൻ ഡോ​ക്‌​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച ര​ണ്ട് കു​ഞ്ഞു​ങ്ങ​ൾ അ​വ​യ​വം കി​ട്ടാ​തെ മ​രി​ച്ച ഹൃ​ദ​യ​ഭേ​ദ​ക​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത് ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ലാ​ണ്. അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ വ​ന്ന​ത് മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ ആ​ശ​ങ്കാ​കു​ല​രാ​ക്കി.

അ​തോ​ടെ, അ​വ​യ​വ​ദാ​ന​ത്തി​നു​ള്ള സ​മ്മ​ത​പ​ത്രം കി​ട്ടാ​താ​യി. കൂ​ടാ​തെ, നി​യ​മ​പ​ര​മാ​യ നൂ​ലാ​മാ​ല​ക​ളും സ​ങ്കീ​ർ​ണ​മാ​യി. മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന ഡോ​ക്‌​ട​ർ‌​മാ​ർ​ക്കെ​തി​രേ ഉ​ണ്ടാ​കാ​നി​ട​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ഭ​യ​വും ഈ ​രം​ഗ​ത്തെ പി​റ​കോ​ട്ട​ടി​ച്ചു. കെ-​സോ​ട്ടോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ര​ണ​പ​ര​മാ​യ പി​ന്തു​ണ​യും ഏ​കോ​പ​ന​വും പ​ല​പ്പോ​ഴും ല​ഭ്യ​മാ​കാ​റി​ല്ലെ​ന്നും ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ അം​ഗീ​കാ​ര​മു​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​മാ​ണെ​ന്ന​തും വെ​ല്ലു​വി​ളി​യാ​ണ്. ആ​ദ്യ ഹൃ​ദ​യ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​പ്പോ​ൾ ഡോ. ​ക്രി​സ്റ്റ്യ​ൻ ബ​ർ​ണാ​ഡ്, വൈ​കാ​രി​ക​വും ധാ​ർ​മി​ക​വു​മാ​യ സ​മ്മ​ർ​ദം ഏ​റെ അ​നു​ഭ​വി​ച്ചി​രു​ന്നു. മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച ഒ​രു വ്യ​ക്തി​യു​ടെ ജീ​വ​ൻ തു​ടി​ക്കു​ന്ന ഹൃ​ദ​യം എ​ടു​ക്കു​ന്പോ​ൾ, താ​ൻ ഒ​രു ജീ​വ​ൻ ന​ശി​പ്പി​ക്കു​ക​യാ​ണോ അ​തോ മ​റ്റൊ​രു ജീ​വ​ൻ ര​ക്ഷി​ക്കു​ക​യാ​ണോ എ​ന്ന ധാ​ർ​മി​ക​സം​ഘ​ർ​ഷം അ​ല​ട്ടി​യ കാ​ര്യം ആ​ത്മ​ക​ഥ​യാ​യ വ​ൺ ലൈ​ഫി​ൽ (One Life) അ​ദ്ദേ​ഹം വി​വ​രി​ക്കു​ന്നു​ണ്ട്.

ഒ​രു ശ​സ്ത്ര​ക്രി​യ കേ​വ​ലം സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ മാ​ത്രം വി​ജ​യ​മ​ല്ല, മ​നു​ഷ്യ​ന്‍റെ വേ​ദ​ന​യു​ടെ​യും പ്ര​തീ​ക്ഷ​യു​ടെ​യും​കൂ​ടി ഗാ​ഥ​യാ​ണെ​ന്ന് ആ​ത്മ​ക​ഥ​യി​ലൂ​ടെ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ക്കു​ന്നു. അ​തി​വേ​ഗം കു​തി​ക്കു​ന്ന ശാ​സ്ത്ര​ത്തി​ന്‍റെ നേ​ട്ടം, സാ​ന്പ​ത്തി​ക​മാ​യി ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രി​ൽ​പോ​ലും എ​ത്തി​ക്കേ​ണ്ട ബാ​ധ്യ​ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും അ​തി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ്.

ആ ​ക​ട​മ ആ​ർ​ജ​വ​ത്തോ​ടെ​യും ധീ​ര​മാ​യും നി​ർ​വ​ഹി​ക്കാ​നാ​യാ​ലേ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ന്‍റെ മി​ക​വ് ഉ​യ​ർ​ന്ന​ത​ല​ത്തി​ൽ നി​ല​നി​ർ​ത്താ​നാ​കൂ. അ​തി​നു പ്ര​ചോ​ദ​ന​മാ​ക​ട്ടെ ലി​സി ആ​ശു​പ​ത്രി​യു​ടെ​യും ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​ത്തി​ന്‍റെ​യും മ​റ്റു ഡോ​ക്‌​ട​ർ​മാ​രു​ടെ​യും നേ​ട്ടം.

Chocolate

രാ​സ​ഗ​തി​കം: രാ​സ​മാ​റ്റ​ങ്ങ​ളു​ടെ പൊ​രു​ൾ തേ​ടു​ന്ന ശാ​സ്ത്ര​ശാ​ഖ

രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ന്പോ​ൾ പെ​ട്ടെ​ന്നു ന​മ്മു​ടെ മ​ന​സി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത് ഒ​രു​വി​ദ്യാ​ല​യ​ത്തി​ലെ​യോ ക​ലാ​ശാ​ല​യി​ലെ​യോ ഗ​വേ​ഷ​ക​ന്‍റെ​യോ ല​ബോ​റ​ട്ട​റി​ക​ളി​ൽ നി​ശ്ചി​ത ചി​ട്ട​വ​ട്ട​ങ്ങ​ളോ​ടെ ന​ട​ത്തു​ന്ന ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യോ ചി​ത്ര​മാ​കാം. എ​ന്നാ​ൽ ഈ ​അ​തി​ർ​വ​ര​ന്പു​ക​ൾ​ക്കു​മ​പ്പു​റ​ത്ത് പ്ര​പ​ഞ്ച​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും സ്പ​ർ​ശി​ച്ചു നി​ൽ​ക്കു​ന്ന ഒ​ന്നാ​ണു രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ലോ​കം. ശാ​സ്ത്ര-​സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ചി​ട്ട​യാ​യി രൂ​പ​പ്പെ​ടു​ന്ന​തി​നു നൂ​റ്റാ​ണ്ടു​ക​ൾ മു​ന്പേ മ​ൺ​പാ​ത്ര​ങ്ങ​ൾ, ചാ​യ​ങ്ങ​ൾ, ഗ്ലാ​സ്, ചീ​സ്, വൈ​ൻ, ലോ​ഹ​പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഉ​ണ്ടാ​ക്കി​യ മ​നു​ഷ്യ​ൻ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് രാ​സ​മാ​റ്റ​ങ്ങ​ളെ​യാ​ണ്. 


ഭൗ​മാ​ന്ത​രീ​ക്ഷ​ത്തി​ലും ഭൂ​മി​യു​ടെ ഉ​ള്ള​റ​ക​ളി​ലും ജീ​വ​ജാ​ല​ങ്ങ​ളു​ടെ ഉ​ള്ളി​ലു​മെ​ല്ലാം രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​സ്യൂ​തം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. പാ​ൽ തൈ​രാ​കു​ന്പോ​ഴും ഇ​രു​ന്പ് തു​രു​ന്പി​ക്കു​ന്പോ​ഴും ഒ​രു സ​സ്യ​മോ ജീ​വി​യോ അ​തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും പ​ച്ചി​ല​ക​ൾ പ്ര​കാ​ശ​സം​ശ്ലേ​ഷ​ത്തി​ലൂ​ടെ ആ​ഹാ​രം രൂ​പ​പ്പെ​ടു​ത്തു​ന്പോ​ഴും ഈ ​ഇ​ല​ക​ൾ പ​ഴു​ത്ത് മ​ഞ്ഞ​നി​റ​മാ​യി പൊ​ഴി​ഞ്ഞു​വീ​ഴു​ന്പോ​ഴു​മെ​ല്ലാം അ​വ രാ​സ​മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​കു​ന്നു. ഇ​വ​യി​ൽ ചി​ല​ത് വ​ള​രെ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്പോ​ൾ മ​റ്റു ചി​ല​ത് മി​ത​മാ​യ വേ​ഗ​ത്തി​ലോ വ​ള​രെ സാ​വ​ധാ​ന​ത്തി​ലോ ആ​കാം ന​ട​ക്കു​ന്ന​ത്. രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗ​ത്തെ (നി​ര​ക്കി​നെ) സം​ബ​ന്ധി​ച്ചു പ​ഠി​ക്കു​ന്ന ര​സ​ത​ന്ത്ര​ശാ​ഖ​യാ​ണ് രാ​സ​ഗ​തി​കം (Chemical Kinetics).  ഒ​ന്പ​താം ക്ലാ​സ് ര​സ​ത​ന്ത്ര​ത്തി​ലെ അ​ഞ്ചാം അ​ധ്യാ​യ​മാ​യ രാ​സ​ഗ​തി​ക​ത്തി​ന്‍റെ അ​ധി​ക​വാ​യ​ന​യ്ക്ക് സ​ഹാ​യ​ക​മാ​യ വി​ധ​ത്തി​ലാ​ണ് ഈ ​പ​ഠ​ന​ക്കു​റി​പ്പു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.രാ​സ​പ്ര​വ​ർ​ത്ത​ന നി​ര​ക്കി​ന്‍റെ വ്യ​ത്യാ​സം കാ​ണി​ക്കു​ന്ന പ​ട്ടി​ക ശ്ര​ദ്ധി​ക്കു​ക.വ​ള​രെ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന​വ(Fast Reactions)പ​ട​ക്കം പൊ​ട്ടു​ന്ന​ത്പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ ജ്വ​ല​നം (Combustion)സി​ൽ​വ​ർ നൈ​ട്രേ​റ്റ് ലാ​യ​നി​യും സോ​ഡി​യം ക്ലോ​റൈ​ഡും ത​മ്മി​ൽ  പ്ര​വ​ർ​ത്തി​ച്ച് സി​ൽ​വ​ർ ക്ലോ​റൈ​ഡ് അ​വ​ക്ഷി​പ്ത​മാ​കു​ന്ന​ത്.ആ​ൽ​ക്ക​ലി​യും ആ​സി​ഡും ത​മ്മി​ലു​ള്ള നി​ർ​വീ​രീ​ക​ര​ണ പ്ര​വ​ർ​ത്ത​നം.

മി​ത​മാ​യ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന​വ(Moderate Reactions)ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡി​ന്‍റെ വി​ഘ​ട​നം (decomposition)നൈ​ട്ര​ജ​ൻ പെ​ന്‍റോ​ക്സൈ​ഡി​ന്‍റെ വി​ഘ​ട​നംസോ​ഡി​യം ഹൈ​ഡ്രോ​ക്സൈ​ഡി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ എ​സ്റ്റ​റി​ന് ഹൈ​ഡ്രോ​ളി​സി​സ് സം​ഭ​വി​ച്ച് ആ​ൽ​ക്ക​ഹോ​ൾ ഉ​ണ്ടാ​കു​ന്ന​ത്.കേ​ക്ക് നി​ർ​മാ​ണ​ത്തി​ൽ ബേ​ക്കിം​ഗ് പൗ​ഡ​റും (NaHCo3) വി​നാ​ഗി​രി​യും (CH3COOH) ത​മ്മി​ലു​ള്ള പ്ര​വ​ർ​ത്ത​നം.

സാ​വ​ധാ​ന​ത്തി​ൽ ന​ട​ക്കു​ന്ന​വ(Slow Reactions)ഇ​രു​ന്പി​ന്‍റെ തു​രു​ന്പി​ക്ക​ൽ (Rusting of Iron)ഫ​ല​വ​ർ​ഗ​ങ്ങ​ൾ പ​ഴു​ക്കു​ന്ന​തും ക​ൽ​ക്ക​രി​യും പെ​ട്രോ​ളി​യ​വും രൂ​പ​പ്പെ​ടു​ന്ന​തും.സു​ക്രോ​സ് ലൈ​യ​നി​യു​ടെ ഫെ​ർ​മ​ന്‍റേ​ഷ​ൻ വ​ഴി ആ​ൽ​ക്ക​ഹോ​ൾ ഉ​ണ്ടാ​കു​ന്ന​ത്.മു​റി​ച്ചു​വ​ച്ച ആ​പ്പി​ളി​ന് ത​വി​ട്ടു​നി​റ​മു​ണ്ടാ​കു​ന്ന​ത്.

രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല പ്രാ​യോ​ഗി​ക അ​നു​ഭ​വ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ലോ?
വാ​ഹ​ന​ങ്ങ​ളു​ടെ എ​യ​ർ​ബാ​ഗ് വി​ട​രു​ന്ന​ത് - അ​തി​വേ​ഗ രാ​സ​പ്ര​വ​ർ​ത്ത​നംവാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യോ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യോ ചെ​യ്യു​ന്പോ​ൾ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ എ​യ​ർ​ബാ​ഗു​ക​ൾ വി​ട​രു​ന്ന​തു​വ​ഴി ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും ഒ​രു​പ​രി​ധി​വ​രെ സു​ര​ക്ഷി​ത​രാ​ക്കാ​ൻ ക​ഴി​യും. ഇ​തി​നു പി​ന്നി​ലു​ള്ള ര​സ​ത​ന്ത്രം സോ​ഡി​യം അ​സൈ​ഡ് (Na N3) എ​ന്ന രാ​സ​വ​സ്തു​വി​ന്‍റെ  അ​തി​വേ​ഗ​ത്തി​ലു​ള്ള വി​ഘ​ട​ന​മാ​ണ്. കൂ​ട്ടി​യി​ടി ന​ട​ക്കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സെ​ൻ​സ​റു​ക​ൾ അ​തു തി​രി​ച്ച​റി​ഞ്ഞ് ഇ​ല​ക്‌​ട്രി​ക് സി​ഗ്ന​ൽ പു​റ​ത്തു​വി​ടു​ന്നു. ഈ ​താ​പം 30 മി​ല്ലി​സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ സോ​ഡി അ​സൈ​ഡി​നെ വി​ഘ​ടി​പ്പി​ക്കു​ന്നു.2NaN3-3Na+N2രാ​സ​പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി പു​റ​ത്തു​വ​രു​ന്ന നൈ​ട്ര​ജ​ൻ വ​ള​രെ പെ​ട്ടെ​ന്ന് എ​യ​ർ​ബാ​ഗി​നു​ള്ളി​ൽ നി​റ​യു​ക​യും ബാ​ഗ് വി​ട​ർ​ന്ന് സു​ര​ക്ഷ ഒ​രു​ക്കു​ക​യും ചെ​യ്യു​ന്നു.

ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡി​ന്‍റെ വി​ഘ​ട​നം-​മി​ത​മാ​യ വേ​ഗ​തച​ത​വ്, മു​റി​വ് എ​ന്നി​വ​യ്ക്ക് ആ​ന്‍റി​സെ​പ്റ്റി​ക് ആ​യും മ​രം, പേ​പ്പ​ർ, തു​ണി, മു​ടി എ​ന്നി​വ​യു​ടെ ബ്ലീ​ച്ചിം​ഗ് ഏ​ജ​ന്‍റാ​യും വ്യ​വ​സാ​യ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന ഓ​ക്സീ​കാ​രി​യാ​യും ഒ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡി​ന്‍റെ വി​ഘ​ട​നം മി​ത​മാ​യ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​ന്നാ​ണ്.2H2O2-2H2O+O2ഈ ​സ്വാ​ഭാ​വി​ക വി​ഘ​ട​ന​ത്തി​ന്‍റെ നി​ര​ക്ക്, മാം​ഗ​നീ​സ് ഡൈ ​ഓ​ക്സൈ​ഡ്, പൊ​ട്ടാ​സ്യം അ​യ​ഡൈ​ഡ്, അ​യ​ൺ ഓ​ക്സൈ​ഡ്, അ​യ​ൺ ക്ലോ​റൈ​ഡ്, പൊ​ട്ടാ​സ്യം ഡൈ​ക്രോ​മേ​റ്റ്, അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ തു​ട​ങ്ങി​യ ധ​ന ഉ​ൾ​പ്രേ​ര​ക​ങ്ങ​ൾ (Positive Catalyst) ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യാ​നു​സ​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യും. വി​ഘ​ട​ന നി​ര​ക്ക് കു​റ​യ്ക്കാാ​യി ഫോ​സ്ഫോ​റി​ക് ആ​സി​ഡി​നെ ഋ​ണ ഉ​ൾ​പ്രേ​ര​കം (Negative Catalyst) ആ​യും ഉ​പ​യോ​ഗി​ക്കാം. 


ആ​പ്പി​ൾ മു​റി​ക്കു​ന്പോ​ൾ ത​വി​ട്ടു​നി​റ​മാ​കു​ന്നു-​സാ​വ​ധാ​ന​ത്തി​ലു​ള്ള രാ​സ​മാ​റ്റംആ​പ്പി​ൾ മു​റി​ച്ചു​വ​ച്ചാ​ൽ മു​റി​പ്പാ​ട് ഓ​ക്സി​ജ​നു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ​വ​രു​ന്നു. ആ​പ്പി​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പോ​ളി​ഫി​നോ​ൾ ഓ​ക്സി​ഡേ​ഡ് (PPO) എ​ന്ന എ​ൻ​സൈ​മും ഓ​ക്സി​ജ​നു​മാ​യി ചേ​ർ​ന്നു മെ​ലാ​നി​ൻ എ​ന്ന ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള പി​ഗ്‌​മെ​ന്‍റ് ഉ​ണ്ടാ​കു​ന്നു. മു​റി​ച്ച ആ​പ്പി​ൾ തി​ന്നു​ന്ന​തു​കൊ​ണ്ട് ദൂ​ഷ്യ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും രു​ചി​ക്കും ഘ​ട​ന​യ്ക്കും മാ​റ്റം​വ​രി​ക​യും ആ​പ്പി​ൾ പാ​ഴാ​യി​പ്പോ​കു​ക​യും ചെ​യ്യും. സാ​വ​ധാ​നം ന​ട​ക്കു​ന്ന ഈ ​രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ നി​ര​ക്ക് കു​റ​യ്ക്കാ​ൻ മു​റി​ച്ച ക​ഷ​ണ​ങ്ങ​ൾ വി​നാ​ഗി​രി​യി​ലോ പ​ഞ്ച​സാ​ര ലാ​യ​നി​യി​ലോ മു​ക്കി അ​സി​ഡി​ക് സ്വ​ഭാ​വ​മു​ള്ള​താ​ക്കു​ക​യോ തി​ള​ച്ച വെ​ള്ള​ത്തി​ലി​ടു​ക​യോ മൂ​ടി​വ​യ്ക്കു​ക​യോ ചെ​യ്താ​ൽ മ​തി.

രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മെ​ക്കാ​നി​സം-​കൊ​ളീ​ഷ​ൻ സി​ദ്ധാ​ന്തംഅ​ഭി​കാ​ര​ക ത​ന്മാ​ത്ര​ക​ൾ ത​മ്മി​ലു​ള്ള കൂ​ട്ടി​മു​ട്ട​ലി​ന്‍റെ (Collision) ഫ​ല​മാ​യാ​ണു രാ​സ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. എ​ല്ലാ കൂ​ട്ടി​മു​ട്ട​ലു​ക​ളും രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യി​ല്ല. ഫ​ല​വ​ത്താ​യ കൂ​ട്ടി​മു​ട്ട​ലു​ക​ൾ ന​ട​ക്ക​ണ​മെ​ങ്കി​ൽ അ​ഭി​കാ​ര​ക ത​ന്മാ​ത്ര​ക​ൾ​ക്ക് ഒ​രു നി​ശ്ചി​ത അ​ള​വി​ൽ കൂ​ടു​ത​ലു​ള്ള ഊ​ർ​ജം ഉ​ണ്ടാ​യി​രി​ക്ക​ണം. രാ​സ​പ്ര​വ​ർ​ത്ത​നം സം​ഭ​വി​ക്കു​ന്ന​തി​ന് അ​ഭി​കാ​ര​ക ത​ന്മാ​ത്ര​ക​ൾ​ക്ക് ഉ​ണ്ടാ​യി​രി​ക്കേ​ണ്ട മി​നി​മം ഗ​തി​കോ​ർ​ജ​മാ​ണ് ത്രെ​ഷോ​ൾ​ഡ് എ​ന​ർ​ജി (Threshold Energy) ത​ന്മാ​ത്ര​ക​ളു​ടെ സാ​ധാ​ര​ണ ഊ​ർ​ജ​നി​ല​യേ​ക്കാ​ൾ അ​ല്പം​കൂ​ടി ഊ​ർ​ജം ല​ഭി​ക്കു​ന്പോ​ഴാ​ണ് രാ​സ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഈ ​അ​ധി​ക ഊ​ർ​ജ​ത്തെ ആ​ക്‌​ടി​വേ​ഷ​ൻ എ​ന​ർ​ജി എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. അ​താ​യ​ത് ത​ന്മാ​ത്ര​ക​ളു​ടെ സാ​ധാ​ര​ണ ഊ​ർ​ജ​വും ആ​ക്‌​ടി​വേ​ഷ​ൻ എ​ന​ർ​ജി​യും​കൂ​ടെ ചേ​രു​ന്പോ​ഴാ​ണ് രാ​സ​മാ​റ്റം സം​ഭ​വി​ക്കാ​നാ​വ​ശ്യ​മാ​യ (ഫ​ല​പ്ര​ദ​മാ​യ കൂ​ട്ടി​മു​ട്ട​ലു​ക​ൾ ന​ട​ക്കാ​നാ​വ​ശ്യ​മാ​യ) ത്രെ​ഷോ​ൾ​ഡ് എ​ന​ർ​ജി ല​ഭി​ക്കു​ന്ന​ത്. ആ​ക്‌​ടി​വേ​ഷ​ൻ എ​ന​ർ​ജി കൂ​ടു​ന്തോ​റും രാ​സ​പ്ര​വ​ർ​ത്ത​ന​വേ​ഗം കു​റ​യും. 
വ്യ​ത്യ​സ്ത ഘ​ട​ക​ങ്ങ​ൾ രാ​സ​പ്ര​വ​ർ​ത്ത​ന നി​ര​ക്കി​നെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു?അ​ഭി​കാ​ര​ക​ങ്ങ​ളു​ടെ സ്വ​ഭാ​വം (Nature), ഗാ​ഢ​ത (Concentration), പ്ര​ത​ല​പ​ര​പ്പ​ള​വ് (Surface area), താ​പ​നി​ല (temperature) ഉ​ൾ​പ്രേ​ര​ക​ത്തി​ന്‍റെ (Catalyst) സാ​ന്നി​ധ്യം  എ​ന്നി​വ​യാ​ണ് രാ​സ​പ്ര​വ​ർ​ത്ത​ന നി​ര​ക്കി​നെ സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ... കൊ​ളീ​ഷ​ൻ സി​ദ്ധാ​ന്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​യ്ക്കു​ള്ള വി​ശ​ദീ​ക​ര​ണം ശ്ര​ദ്ധി​ക്കു​ക.

  1. അ​ഭി​കാ​ര​ക​ങ്ങ​ളു​ടെ ഗാ​ഢ​ത (യൂ​ണി​റ്റ് വ്യാ​പ്ത​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ത​ന്മാ​ത്ര​ക​ളു​ടെ എ​ണ്ണം) വ​ർ​ധി​ക്കു​ന്പോ​ൾ ഫ​ല​പ്ര​ദ​മാ​യ കൂ​ട്ടി​മു​ട്ട​ലു​ക​ളു​ടെ എ​ണ്ണ​വും രാ​സ​പ്ര​വ​ർ​ത്ത​ന​നി​ര​ക്കും വ​ർ​ധി​ക്കു​ന്നു.
  2.  ഖ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ പൊ​ടി​ച്ചു ചേ​ർ​ക്കു​ന്പോ​ൾ സ​ന്പ​ർ​ക്ക​ത്തി​ൽ​വ​രു​ന്ന ക​ണി​ക​ക​ളു​ടെ പ്ര​ത​ല​പ്പ​ള​വും കൂ​ട്ടി​മു​ട്ട​ലു​ക​ളു​ടെ നി​ര​ക്കും വ​ർ​ധി​ക്കു​ന്നു.
  3.  ഖ​രാ​വ​സ്ഥ​യി​ലെ​ക്കാ​ൾ ദ്രാ​വ​കാ​വ​സ്ഥ​യി​ലും വാ​ത​കാ​വ​സ്ഥ​യി​ലും ത​ന്മാ​ത്ര​ക​ൾ ത​മ്മി​ലു​ള്ള കൂ​ട്ടി​മു​ട്ട​ലു​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ നി​ര​ക്ക് കൂ​ടു​ന്നു. 
  4.  ചൂ​ടാ​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ ക​ണി​ക​ക​ൾ ഗ​തി​കോ​ർ​ജം വ​ർ​ധി​ച്ച് ത്രെ​ഷോ​ൾ​ഡ് എ​ന​ർ​ജി കൈ​വ​രി​ക്കു​ന്നു.
  5.  ഉ​ൾ​പ്രേ​ര​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ആ​ക്‌​ടി​വേ​ഷ​ൻ എ​ന​ർ​ജി​യു​ടെ നി​ല താ​ഴ്ന്നു​വ​രു​ന്ന​തി​നാ​ൽ രാ​സ​പ്ര​വ​ർ​ത്ത​ന നി​ര​ക്ക് വ​ർ​ധി​ക്കു​ന്നു.

    അ​ഭി​കാ​ര​ക​ങ്ങ​ളു​ടെ സ്വ​ഭാ​വം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് രാ​സ​പ്ര​വ​ർ​ത്ത​ന നി​ര​ക്കും വ്യ​ത്യാ​സ​പ്പെ​ടു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രേ വ​ലി​പ്പ​മു​ള്ള മ​ഗ്‌​നീ​ഷ്യം റി​ബ​ണും ചെ​ന്പ് ത​കി​ടും ര​ണ്ടു വ്യ​ത്യ​സ്ത ടെ​സ്റ്റ് ട്യൂ​ബു​ക​ളി​ൽ എ​ടു​ത്തി​രി​ക്കു​ന്ന തു​ല്യ അ​ള​വി​ലു​ള്ള നേ​ർ​പ്പി​ച്ച ഹൈ​ഡ്രോ​ക്ലോ​റി​ക് ആ​സി​ഡു​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്പോ​ൾ മ​ഗ്‌​നീ​ഷ്യം പെ​ട്ടെ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു. ലോ​ഹ​ങ്ങ​ളു​ടെ രാ​സ​പ്ര​വ​ർ​ത്ത​ന​ശേ​ഷി അ​വ​യു​ടെ ആ​റ്റ​ങ്ങ​ൾ​ക്ക് ഇ​ല​ക്‌​ട്രോ​ണു​ക​ളെ വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള ക​ഴി​വി​നെ (ഇ​ല​ക്‌​ട്രോ പോ​സി​റ്റി​വി​റ്റി) ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്. ക്രി​യാ​ശീ​ല ശ്രേ​ണി​യി​ൽ കോ​പ്പ​റി​നേ​ക്കാ​ൾ മു​ക​ളി​ലു​ള്ള മ​ഗ്‌​നീ​ഷ്യം താ​ര​ത​മ്യേ​ന കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​ഹ​സം​യോ​ജ​ക​ബ​ന്ധ​നം (Covalent bond) നി​ല​നി​ൽ​ക്കു​ന്ന ത​ന്മാ​ത്ര​ക​ളും വ​ലി​പ്പം​കൂ​ടി​യ ത​ന്മാ​ത്ര​ക​ളും ശ​ക്ത​മാ​യ രാ​സ​ബ​ന്ധ​ന​മു​ള്ള ത​ന്മാ​ത്ര​ക​ളും സാ​ധാ​ര​ണ​യാ​യി സാ​വ​ധാ​ന​ത്തി​ൽ മാ​ത്ര​മേ രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യു​ള്ളൂ.


പീ​ര​ങ്കി​വ​ണ്ടി​ലെ അ​തി​വേ​ഗ രാ​സ​പ്ര​വ​ർ​ത്ത​നംപീ​ര​ങ്കി​വ​ണ്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന Bombardier beetleന്‍റെ ഉ​ദ​ര​ത്തി​ന്‍റെ അ​ഗ്ര​ത്തി​ൽ ര​ണ്ട് അ​റ​ക​ൾ വീ​ത​മു​ള്ള ഒ​രു​ജോ​ഡി  ഗ്ര​ന്ഥി​ക​ൾ (glands) ഉ​ണ്ട്. ഉ​ൾ​ഭാ​ഗ​ത്തെ അ​റ​യി​ൽ ഹൈ​ഡ്രോ​ക്വി​നോ​ണി​ന്‍റെ​യും ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡി​ന്‍റെ​യും ജ​ലീ​യ ലാ​യ​നി നി​റ​ഞ്ഞി​രി​ക്കു​ന്നു. പു​റ​ത്തെ അ​റ​യി​ലാ​ക​ട്ടെ ചി​ല എ​ൻ​സൈ​മു​ക​ളാ​ണു​ള്ള​ത്. (ജീ​വ​ജാ​ല​ങ്ങ​ളി​ലെ രാ​സ​പ്ര​ക്രി​യ​യ്ക്ക് ഉ​ൾ​പ്രേ​ര​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രോ​ട്ടീ​നു​ക​ളാ​ണ് എ​ൻ​സൈ​മു​ക​ൾ). ശ​ത്രു​വി​നെ നേ​രി​ടു​ന്പോ​ൾ വ​ണ്ട്, ഉ​ൾ​ഭാ​ഗ​ത്തെ അ​റ ഞെ​ക്കി, കു​റ​ച്ചു ദ്ര​വം പു​റ​ത്തു​ള്ള മൂ​ന്നാ​മ​തൊ​രു അ​റ​യി​ലെ​ത്തി​ക്കു​ന്നു. എ​ൻ​സൈ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഒ​രു താ​പ​മോ​ച​ന പ്ര​വ​ർ​ത്ത​നം ന​ട​ന്ന് P-ബെ​ൻ​സോ​ക്വി​നോ​ണും ജ​ല​വും ഉ​ണ്ടാ​കു​ന്നു. ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ (204kg/mol) ജ​ലം തി​ള​ച്ച് നീ​രാ​വി​യാ​കും. ഈ ​ചൂ​ട് ബാ​ഷ്പം ഒ​രു പു​ക​മ​ഞ്ഞു​പോ​ലെ ചെ​റു​ശ​ബ്ദ​ത്തോ​ടെ  നേ​രേ ചീ​റ്റു​ന്നു. സെ​ക്ക​ൻ​ഡി​ന്‍റെ ഒ​രം​ശ​ത്തി​നു​ള്ളി​ലാ​ണ് ഈ ​അ​തി​വേ​ഗ രാ​സ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.

 ലൈ​റ്റ്സ്റ്റി​ക്കി​ലെ രാ​സ​ദീ​പ്തിരാ​സ​പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി കാ​ര്യ​മാ​യ അ​ള​വി​ൽ താ​പം ഉ​ത്പാ​ദി​പ്പി​ക്കാ​തെ​യു​ള്ള പ്ര​കാ​ശോ​ത്സ​ർ​ജ​ന​ത്തെ​യാ​ണ് കെ​മി​ലു​മി​ന​സെ​ൻ​സ് എ​ന്നു പ​റ​യു​ന്ന​ത്. ക​ളി​പ്പാ​ട്ട​മാ​യും വി​നോ​ദ​ത്തി​നാ​യും ഡാ​ൻ​സ് ക്ല​ബ്ബു​ക​ളി​ലും വ്യ​വ​സാ​യ​ശാ​ല​ക​ളി​ലും മി​ലി​ട്ട​റി, പോ​ലീ​സ് സ​ർ​വീ​സി​ലു​മൊ​ക്കെ താ​ത്കാ​ലി​ക പ്ര​കാ​ശ സ്രോ​ത​സി​നാ​യും ഉ​പ​യോ​ഗി​ക്കു​ന്ന ഗ്ലോ ​സ്റ്റി​ക്കു​ക​ൾ അ​ഥ​വാ ലൈ​റ്റ് സ്റ്റി​ക്കു​ക​ൾ ഈ ​പ്ര​തി​ഭാ​സ​മാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.ഗ്ലോ​സ്റ്റി​ക്കി​ന്‍റെ പു​റ​മേ​യു​ള്ള പ്ലാ​സ്റ്റി​ക് ട്യൂ​ബി​ൽ ഓ​ക്സ​ലേ​റ്റ് എ​സ്റ്റ​റും ഉ​ള്ളി​ലു​ള്ള നേ​ർ​ത്ത ഗ്ലാ​സ് ആ​ന്പ്യൂ​ളി​ൽ ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡും എ​ടു​ത്തി​രി​ക്കു​ന്നു. സ്റ്റി​ക്ക് വ​ള​യ്ക്കു​ന്പോ​ൾ ഈ ​രാ​സ​വ​സ്തു​ക്ക​ൾ ത​മ്മി​ൽ കൂ​ടി​ക്ക​ല​രു​ന്നു. വ​ലി​യ അ​ള​വി​ൽ പു​ര​ത്തു​വ​രു​ന്ന ഊ​ർ​ജ​ത്തെ സ്റ്റി​ക്കി​നു​ള്ളി​ലു​ള്ള ഫ്ലൂ​റ​സെ​ന്‍റ് പ​ദാ​ർ​ഥം ആ​ഗി​ര​ണം ചെ​യ്തു ദൃ​ശ്യ​പ്ര​കാ​ശ​മാ​ക്കി പു​റ​ത്തേ​ക്കു​വി​ടു​ന്നു. വ​ള​രെ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന കെ​മി​ലു​മി​ന​സെ​ൻ​സ് വ​ഴി​യാ​ണ് ഇ​വി​ടെ രാ​സ​ദീ​പ്തി ഉ​ണ്ടാ​കു​ന്ന​ത്.

  

Latest News

Corehub Up