x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​വി​ധ്യ​മാ​ർ​ന്ന സ​യ​ൻ​സ് ബിരുദകോ​ഴ്സു​ക​ൾ

എ. ​ആ​ൻ​സി
Published: May 13, 2026 11:45 PM IST | Updated: May 13, 2026 11:45 PM IST

പ്ല​​സ് ടു ​​ക​​ഴി​​ഞ്ഞാ​​ൽ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ഴ്സു​​ക​​ൾ വേ​​ണ്ട, പ​​ക​​രം ഏ​​തെ​​ങ്കി​​ലും സാ​​ദാ ഡി​​ഗ്രി കോ​​ഴ്സു​​ക​​ൾ പ​​ഠി​​ക്ക​​ണം എ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രു​​ണ്ട്. ഇ​​ത്ത​​ര​​ക്കാ​​ർ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ നി​​ര​​വ​​ധി കോ​​ഴ്സു​​ക​​ളാ​​ണു​​ള്ള​​ത്.

ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ബോ​​ട്ട​​ണി, സു​​വോ​​ള​​ജി, മാ​​ത്ത​​മാ​​റ്റി​​ക്സ്, ജി​​യോ​​ള​​ജി തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് അ​​ധ്യാ​​പ​​നം, ഗ​​വേ​​ഷ​​ണം എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന സാ​​ധ്യ​​ത​​ക​​ൾ. സ​​ർ​​ക്കാ​​ർ-​​സ്വ​​കാ​​ര്യ മേ​​ഖ​​ല​​ക​​ളി​​ൽ ഇ​​വ​​യ്ക്ക് തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ൾ കാ​​ണാ​​മെ​​ങ്കി​​ലും എ​​ണ്ണ​​ത്തി​​ൽ ചു​​രു​​ക്ക​​മാ​​ണ്.

ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി ഡി​​ഗ്രി​​ക്കാ​​ർ​​ക്കു​​ള്ള സ​​യ​​ന്‍റി​​ഫി​​ക് അ​​സി​​സ്റ്റ​​ന്‍റ്, ഫോ​​റ​​ൻ​​സി​​ക് അ​​സി​​സ്റ്റ​​ന്‍റ്, എ​​യ​​ർ ട്രാ​​ഫി​​ക് ക​​ണ്‍​ട്രോ​​ള​​ർ തു​​ട​​ങ്ങി​​യ​​ ചി​​ല ജോ​​ലി സാ​​ധ്യ​​ത​​ക​​ൾ ന​​ല്ല അ​​വ​​സ​​ര​​ങ്ങ​​ളാ​​ണ്.

ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, ബ​​യോ​​ഫി​​സി​​ക്സ്, മൈ​​ക്രോ​​ബ​​യോ​​ള​​ജി, ബ​​യോ​​മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് തു​​ട​​ങ്ങി​​യ ഡി​​ഗ്രി കോ​​ഴ്സു​​ക​​ൾ അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഗ​​ണ​​ത്തി​​ൽ പെ​​ടു​​ന്ന​​താ​​ണ്. വി​​ദേ​​ശ​​പ​​ഠ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്ക് പൊ​​തു​​വേ ഈ ​​കോ​​ഴ്സു​​ക​​ൾ ന​​ല്ല​​താ​​ണ്. വൈ​​റോ​​ള​​ജി, ഇ​​മ്യൂ​​ണോ​​ള​​ജി, ഹെ​​മ​​റ്റൊ​​ള​​ജി, ജ​​ന​​റ്റി​​ക്സ്, പാ​​രാ​​സൈ​​റ്റോ​​ള​​ജി, എം​​ബ്രി​​യോ​​സ​​യ​​ൻ​​സ് എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ഗ​​വേ​​ഷ​​ണ​​ത​​ല​​ത്തി​​ലെ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ചി​​ല മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​ന് ഇ​​ത്ത​​രം കോ​​ഴ്സു​​ക​​ൾ ഏ​​റെ അ​​നു​​യോ​​ജ്യ​​മാ​​ണ്.

ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ൽ പ​​ഠി​​ക്കാ​​വു​​ന്ന​​തും ഹ്ര​​സ്വ​​കാ​​ല തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത പ​​രി​​ശീ​​ല​​നം നേ​​ടി​​യെ​​ടു​​ത്താ​​ൽ ജോ​​ലി സാ​​ധ്യ​​ത​​യു​​ള്ള​​തു​​മാ​​ണ് സെ​​മി പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ഴ്സു​​ക​​ൾ. ബി​​സി​​എ, ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ബി​​എ​​സ്‌​​സി ഫു​​ഡ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി തു​​ട​​ങ്ങി​​യ കോ​​ഴ്സു​​ക​​ളെ​​ല്ലാം ഇ​​വ​​യ്ക്ക് ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ളാ​​ണ്.

പ്രാ​​യോ​​ഗി​​ക പ​​രി​​ശീ​​ല​​ന​​ങ്ങ​​ൾ​​ക്ക് പ്രാ​​ധാ​​ന്യം ന​​ല്കു​​ന്ന കോ​​ഴ്സാ​​ണ് ബി​​വോ​​ക് അ​​ഥ​​വാ വോ​​ക്കേ​​ഷ​​ന​​ൽ ഡി​​ഗ്രി കോ​​ഴ്സു​​ക​​ൾ. 60 ശ​​ത​​മാ​​ന​​ത്തി​​ൽ അ​​ധി​​ക​​വും പ്രാ​​യോ​​ഗി​​ക പ​​രി​​ശീ​​ല​​നം ഉ​​ൾ​​ക്കൊ​​ള്ളി​​ച്ച ഈ ​​കോ​​ഴ്സ് ഘ​​ട​​ന സൈ​​ദ്ധാ​​ന്തി​​ക പ​​ഠ​​ന​​ത്തി​​ൽ താ​​ത്പ​​ര്യ​​മി​​ല്ലാ​​ത്ത​​വ​​ർ​​ക്കും തൊ​​ഴി​​ൽ​​പ​​രി​​ശീ​​ല​​ന​​ത്തി​​ൽ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്കും ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​ണ്.

ഡ​​യാ​​ലി​​സി​​സ്, അ​​ന​​സ്തേ​​ഷ്യ, ഓ​​ട്ടോ​​മൊ​​ബൈ​​ൽ, ഒ​​പ്റ്റോ​​മെ​​ട്രി, എം​​എ​​ൽ​​ടി എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലൊ​​ക്കെ ഈ ​​കോ​​ഴ്സു​​ക​​ൾ കാ​​ണാ​​വു​​ന്ന​​താ​​ണ്. ഹ്ര​​സ്വ​​കാ​​ല തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത കോ​​ഴ്സു​​ക​​ൾ പാ​​രാ​​മെ​​ഡി​​ക്ക​​ൽ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഇ​​ത്ത​​രം കോ​​ഴ്സു​​ക​​ൾ ഉ​​ള്ള​​ത്.

മെ​​ഡി​​ക്ക​​ൽ റേ​​ഡി​​യോ​​ള​​ജി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി, ലാ​​ബ് ടെ​​ക്നോ​​ള​​ജി, ഒ​​ഫ്താ​​ൽ​​മി​​ക് അ​​സി​​സ്റ്റ​​ന്‍റ്, ഡെ​​ന്‍റ​​ൽ ടെ​​ക്നോ​​ള​​ജി, അ​​ന​​സ്തേ​​ഷ്യ തു​​ട​​ങ്ങി​​യ​​വ ഉ​​ദാ​​ഹ​​ര​​ണം. ഫു​​ഡ് ക്രാ​​ഫ്റ്റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടു​​ക​​ളുടെ കോ​​ഴ്സു​​ക​​ൾ ഏ​​ത് സ്ട്രീം പ്ലസ്ടു ​​ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കും പ​​ഠി​​ക്കാം. ഡി​​പ്ലോ​​മ ഇ​​ൻ അ​​ഗ്രി​​ക​​ൾ​​ച​​റ​​ൽ സ​​യ​​ൻ​​സ്, ഓ​​ർ​​ഗാ​​നി​​ക് അ​​ഗ്രി​​ക്ക​​ൾ​​ച്ച​​ർ, പ​​ഞ്ച​​ക​​ർ​​മ, ഡി​​പ്ലോ​​മ ഇ​​ൻ മീ​​റ്റ് ടെ​​ക്നോ​​ള​​ജി, ഓ​​ഫ്സെ​​റ്റ് പ്രി​​ന്‍റിം​​ഗ് ടെ​​ക്നോ​​ള​​ജി, ഫാ​​ഷ​​ൻ ഡി​​സൈ​​നിം​​ഗ്, ഫോ​​ട്ടോ ജേ​​ണ​​ലി​​സം എ​​ന്നി​​ങ്ങ​​നെ നി​​ര​​വ​​ധി കോ​​ഴ്സു​​ക​​ൾ പ്ല​​സ് ടു ​​പാസായവ​​ർ​​ക്ക് ചെ​​യ്യാം.

സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ൾ പ​​ഠി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മാ​​ത്രം ചേ​​രാ​​ൻ പ​​റ്റു​​ന്ന​​താ​​ണ് ബി​​ആ​​ർ​​ക്ക് എ​​ങ്കി​​ൽ, എ​​ല്ലാ സ്ട്രീം ​​പ്ലസ്ടുക്കാ​​ർ​​ക്കും ചേ​​രാ​​ൻ പ​​റ്റു​​ന്ന​​താ​​ണ് ബി ​​ഡി​​സൈ​​നിം​​ഗ്, ബി​​എ​​ഫ്എ പോ​​ലു​​ള്ള കോ​​ഴ്സു​​ക​​ൾ.

എ​​ൽ​​എ​​ൽ​​ബി, ബി​​ബി​​എ, ബി​​എ, ബി​​കോം മു​​ത​​ലാ​​യ എ​​ല്ലാ​​വ​​ർ​​ക്കും ചേ​​രാ​​ൻ പ​​റ്റു​​ന്ന കോ​​ഴ്സു​​ക​​ളും സ​​യ​​ൻ​​സു​​കാ​​ർ​​ക്ക് ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. ക​​ഴി​​വി​​ന് അ​​നു​​സ​​രി​​ച്ച് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മെ​​ന്ന് ക​​ണ്ടെ​​ത്തി, ഏ​​റ്റ​​വും മി​​ക​​ച്ച​​ത് മാ​​ത്രം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക.

Tags : science degree courses

Recent News

Corehub Up