x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ടെ​ന്നീ​സ് ക്ല​ബ് അം​ഗ​ത്വം അ​ന്വേ​ഷി​ക്കും

വെബ്ഡെസ്ക്
Published: July 18, 2026 09:53 PM IST | Updated: July 18, 2026 09:53 PM IST

ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി കെ.​​ ​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് (കെ​​​​എം​​​​എ​​​​സ്‌​​​​സി​​​​എ​​​​ൽ) പൊ​​​​തു​​​​പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ടെ​​​​ന്നീ​​​​സ് ക്ല​​​​ബി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​റ്റ് അം​​​​ഗ​​​​ത്വം നേ​​​​ടി​​​​യ സം​​​​ഭ​​​​വം അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി കെ.​​ ​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

അം​​​​ഗ​​​​ത്വ​​​​ത്തി​​​​നും അ​​​​നു​​​​ബ​​​​ന്ധ ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി 19.13 ല​​​​ക്ഷം രൂ​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​താ​​​​യി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ട് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

പണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ, തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ആ​​​​രെ​​​​ല്ലാം എ​​​​ന്നീ കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കും. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​ട​​​​ങ്ങു​​​​ന്ന വി​​​​ശ​​​​ദ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. പൊ​​​​തു​​​​പ​​​​ണം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് മ​​​​ന്ത്രി കെ.​​ ​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.

Tags : TennisClub membership MedicalServicesCorporation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews KMuraleedharan

Recent News

Corehub Up