Kerala
ആലപ്പുഴ: പാർട്ടിയുമായി അകന്നുനില്ക്കുന്ന മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിച്ച് സിപിഎം. പല ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച ഫലമില്ലാത്ത സാഹചര്യത്തിലാണ് അനുനയ നീക്കം സിപിഎം അവസാനിപ്പിച്ചത്. പാർട്ടിയുടെ അംഗത്വം സുധാകരൻ പുതുക്കിയിട്ടില്ല.
അതേസമയം സുധാകരന്റെ വീട്ടിലെത്തുന്നവരുടെ വിവരങ്ങള്‍ പ്രാദേശിക ഘടകം വഴി സിപിഎം ശേഖരിക്കുന്നുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഉണ്ട്. കരുതിക്കൂട്ടിയാണ് സുധാകരന്റെ നീക്കം എന്നാണ് പാര്‍ട്ടി കരുതുന്നത്.
ജി. സുധാകരന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിവരം നേരത്തെ തന്നെ ജില്ലാനേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ജി സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമെ അമ്പലപ്പുഴ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയുള്ളു എന്നാണ് വിവരം.
അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരൻ. തല്ക്കാലം പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നും എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കേണ്ടതില്ല എന്നുമാണ് സുധാകരന്റെ നിലപാട്. അംഗത്വം പുതുക്കാന്‍ ഈ മാസം 31 വരെ സമയം ഉണ്ടെന്നിരിക്കെ അനുഭാവിയായി തുടരാനാണ് ജി. സുധാകരന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്റെ വിമർശനത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ. ഒരാളെയും വിലകുറച്ച് പാർട്ടി നേതൃത്വം കാണില്ലെന്നും പാർട്ടി മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ മെമ്പർഷിപ്പ് പുതുക്കുക എന്നുള്ളത് സംഘടനപരമായ കാര്യമാണ്. മെമ്പർഷിപ്പ് പുതുക്കലിന്റെ നടപടിക്രമങ്ങൾ അവസാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമേ അത് പൂർത്തീകരിക്കൂ. ബാക്കി കാര്യങ്ങൾ എം.വി ഗോവിന്ദൻ തന്നെ വിശദീകരിക്കുമെന്നും രാമകൃഷ്ണന് പറഞ്ഞു.
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെ കേരളത്തിൽ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ബഹുജനറാലികൾ സംഘടിപ്പിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.
മാർച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും ഏഴിന് കൊച്ചി മറൈൻ ഡ്രൈവിലും എട്ടിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ നായനാർ പാർക്കിലുമാണ് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നതെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു
International
ബ്രസൽസ്: യുക്രെയ്ന് യൂറോപ്യൻ യൂണിയനിൽ (ഇയു) അതിവേഗ അംഗത്വം നൽകുന്നതിൽ ആലോചന. പൂർണ അംഗത്വം വർഷങ്ങൾ നീണ്ട പ്രക്രിയ ആയതിനാൽ യുക്രെയ്ന്റെ കാര്യത്തിൽ പ്രത്യേകമായി പരിമിത അംഗത്വം അനുവദിക്കാനാണ് നീക്കം.
റഷ്യ-യുക്രെയ്ൻ സമാധാനകരാറിന്റെ ഭാഗമായിട്ടാണ് ഈ ആലോചന. യുദ്ധാനന്തരം സാന്പത്തിക സ്ഥിരത ഉറപ്പാക്കാൻ ഇയു അംഗത്വം വേണമെന്ന് യുക്രെയ്ൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന സമാധാന കരാറിൽ ഇക്കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. 2027ൽ യുക്രെയ്ന് ഇയു അംഗത്വം നല്‍കണമെന്നാണ് നിർദേശം. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ട്.
സാധാരണ നിലയിൽ ഒരു രാജ്യത്തിന് അംഗത്വം ലഭിക്കാൻ യൂറോപ്യൻ യൂണിയൻ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിന് വർഷങ്ങൾ എടുക്കും.
NRI
ബെര്‍ലിന്‍: പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയില്‍ ചേരാനുള്ള ആഗ്രഹം യുക്രെയ്ന് ഉപേക്ഷിച്ചതായി പ്രസിഡന്റ് സെലന്‍സ്കി പ്രഖ്യാപിച്ചു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി യുക്രെയ്ന് വിട്ടുവീഴ്ച ചെയ്യുകയാണ്.
പകരമായി പാശ്ചാത്യ ശക്തികള്‍ യുക്രെയ്ന് സുരക്ഷാ ഉറപ്പുകള്‍ നല്‍കും. അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ എത്തിയ സെലന്‍സ്കി പറഞ്ഞു. ഞായറാഴ്ചയാണ് യുക്രെയ്ൻ ഉച്ചകോടി ബെർലിനിൽ ആരംഭിച്ചത്.
തന്റെ രാജ്യത്തിന്റെ അധിനിവേശം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ചർച്ചകൾക്കായി പ്രസിഡന്റ് ജർമനിയിലെത്തിയ സെലെൻസ്കി ബെർലിനിൽ യുഎസ്, യൂറോപ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
യുഎസ് പ്രത്യേക പ്രതിനിധി വിറ്റ്കോഫ് ചർച്ചകളിൽ പങ്കുചേർന്നു. പക്ഷേ റഷ്യയെ പ്രതിനിധീകരിക്കാൻ ആരും എത്തിയിലുള്ള ജർമൻ സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച് യുക്രെയ്നിൽ സാധ്യമായ വെടിനിർത്തൽ എന്നതായിരിക്കും ചർച്ചകളുടെ കേന്ദ്രബിന്ദു.
മോസ്കോയുമായി സമാധാന കരാറിലെത്താൻ വാഷിംഗ്ടൺ കൈവിൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചത്തെ ചർച്ചകൾ അഞ്ച് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്, യുക്രെയ്നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുക്രെനിയൻ, യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ ഞായറാഴ്ച ബെർലിനിൽ നടന്ന ചർച്ചകൾ രാത്രിയിൽ അവസാനിച്ചു.
തിങ്കളാഴ്ച രാവിലെ ചർച്ചകൾ പുനരാരംഭിച്ചു. കൂടുതൽ പ്രതീക്ഷകളോടെയാണ് നേതാക്കൾ ഒത്തുകൂടിയത്. യുക്രെയ്നിന്റെ തെക്ക് ഭാഗത്തുള്ള വൻ റഷ്യൻ ആക്രമണങ്ങൾ ഒരു ദശലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി തടസപ്പെടുത്തിയതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ചർച്ചകൾ നടക്കുന്നത്.
ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും യോഗങ്ങളിൽ മുഖ്യ പങ്കാളിയായി. ഞായറാഴ്ച രാവിലെ ബെർലിനിൽ എത്തിയ സെലിൻസ്കിയെ മെർസ് ഭരണകൂടം സ്വീകരിച്ചു.
NRI
ഫിലഡൽഫിയ: പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് (നോർക്ക).
നോർക്ക റൂട്ട്സിൽ ഫിലഡൽഫിയയിലെ ആദ്യകാല മലയാള സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയ്ക്ക് (മാപ്പ്) അംഗത്വം ലഭിച്ചതായി മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ അറിയിച്ചു. നോർക്കയിൽ അംഗത്വം നേടുന്ന അമേരിക്കയിലെ ആദ്യ സംഘടനയാണ് മാപ്പ്.
നോർക്കയിൽ മാപ്പിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നോർക്ക അംഗത്വ സർട്ടിഫിക്കറ്റ്, നോർക്കയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ ഏറ്റുവാങ്ങി. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു.
നോർക്ക റൂട്സിന്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്സിനുള്ള പങ്ക് വളരെ പ്രധാനമാണ്.
നോർക്ക വകുപ്പിന്റെ കീഴിൽ സർക്കാരിന്റെ 51.3 ശതമാനം ഓഹരി പങ്കാളിത്തത്തോടെ നോർക്ക-റൂട്ട്സ് എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പ്രസ്തുത സ്ഥാപനം വഴിയാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നത്.