x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡ​നം; സി. ​സു​ജി​ത്ത് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സ്ഥാ​നം രാ​ജി​വ​ച്ചു

വെബ് ഡെസ്‌ക്
Published: July 18, 2026 11:39 PM IST | Updated: July 18, 2026 11:39 PM IST

സി. സുജിത്ത്

പാ​ല​ക്കാ​ട്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​വ​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 13ാം വാ​ര്‍​ഡ് മെ​മ്പ​റും വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ സി ​സു​ജി​ത്ത് ആ​ണ് മെ​മ്പ​ര്‍ സ്ഥാ​നം രാ​ജി​വ​ച്ച​ത്.

സി​പി​എം അം​ഗ​മാ​യി​രു​ന്ന സു​ജി​ത്ത് കേ​സി​നെ തു​ട​ര്‍​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യം എ​ടു​ത്തി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മെ​യ് മാ​സ​ത്തി​ലാ​ണ് ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് സു​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

പ​തി​മൂ​ന്നാം വാ​ര്‍​ഡാ​യ രാ​ഗം കോ​ര്‍​ണ​റി​നെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. പ​രാ​തി​ക്ക് പി​ന്നാ​ലെ സു​ജി​ത്തി​നെ സി​പി​എം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ശ്രീ​കൃ​ഷ്ണ​പു​രം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

Tags : Sexual assault case Panchayat member c sujith resigns

Recent News

Corehub Up