Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat Member

ഇ​ടു​ക്കി​യി​ൽ കാ​ണാ​താ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ക​ണ്ടെ​ത്തി

ഇ​ടു​ക്കി: കാ​ണാ​താ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ക​ണ്ടെ​ത്തി. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് അം​ഗം ധ​ന്യ ഗ​ണേ​ശ​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​വ​ശ​നി​ല​യി​ൽ കാ​ട്ടി​ന​ക​ത്ത് ഉ​ള്ള കു​ടി​യി​ൽ നി​ന്നാ​ണ് ധ​ന്യ​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ചു​മ​ന്ന് പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡാ​യ ആ​റാം മൈ​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ ധ​ന്യ ഗ​ണേ​ശ​നെ കാ​ണാ​താ​യ​താ​യ​ത്.

ഭ​ര്‍​ത്താ​വ് അ​നീ​ഷാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് മൂ​ന്നാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ധ​ന്യ​യെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ധ​ന്യ​യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നു.

ധ​ന്യ​യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സും വ​നം​വ​കു​പ്പും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചു. എ​ങ്കി​ലും ഒ​രാ​ഴ്ച​യെ​ത്തി​യി​ട്ടും വ​നി​ത അം​ഗ​ത്തെ​കു​റി​ച്ച് യാ​തൊ​രു വി​വ​ര​ങ്ങ​ളും പോ​ലീ​സി​നു ക​ണ്ടെ​ത്താ​നാ​യി​ല്ല. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചും ക​ഡാ​വ​ര്‍ നാ​യ്ക്ക​ളെ എ​ത്തി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി.

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ധ​ന്യ വീ​ടു വി​ട്ടി​റ​ങ്ങി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ബു​ധ​നാ​ഴ്ച മാ​ങ്കു​ള​ത്തു നി​ന്നും സ​ഹോ​ദ​രി താ​മ​സി​ക്കു​ന്ന ചി​ക്ക​ണാം​കൂ​ടി​യി​ല്‍ എ​ത്തി​യി​രു​ന്നു. അ​വി​ടെ നി​ന്നും തി​രി​കെ മാ​ങ്കു​ള​ത്തേ​ക്ക് വ​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്നാ​ണ് കാ​ണാ​താ​യ​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ് ധ​ന്യ. നേ​ര​ത്തെ മു​ത​ല്‍ ധ​ന്യ​യു​ടെ വീ​ട്ടി​ല്‍ കു​ടും​ബ​വ​ഴ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​ല​പ്പോ​ഴും പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​രു​ന്ന​താ​യും മാ​ങ്കു​ളം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സാ​ജു ജോ​സ് പ​റ​ഞ്ഞു.

Latest News

Corehub Up