x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതാ പഞ്ചായത്തംഗത്തെ കാണാതായിട്ട് ഏഴു ദിവസം; ഡ്രോണും കഡാവര്‍ നായ്ക്കളുമായും പരിശോധന

ഇടുക്കി ബ്യൂറോ
Published: April 27, 2026 11:26 AM IST | Updated: April 27, 2026 11:26 AM IST

ഇടുക്കി: മാങ്കുളം പഞ്ചായത്തിലെ വനിതാ അംഗത്തെ കാണാതായതില്‍ ദുരൂഹത. കഴിഞ്ഞ ബുധനാഴ്ച മുതലാണ് മാങ്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡായ ആറാം മൈല്‍ പഞ്ചായത്ത് അംഗമായ ധന്യ ഗണേശനെ കാണാതായതായത്.

ഭര്‍ത്താവ് അനീഷാണ് ഇതു സംബന്ധിച്ച് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ധന്യയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പഞ്ചായത്തംഗമായ ധന്യയെ കണ്ടെത്താനായി പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന ആക്ഷേപവും ഉയര്‍ന്നു.

ധന്യയെ കണ്ടെത്താനായി പോലീസും വനംവകുപ്പും വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെയും നിയോഗിച്ചു. എങ്കിലും ഒരാഴ്ചയെത്തിയിട്ടും വനിത അംഗത്തെകുറിച്ച് യാതൊരു വിവരങ്ങളും പോലീസിനു കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണത്തിനായി ഇന്ന് ഡ്രോണ്‍ ഉപയോഗിച്ചും കഡാവര്‍ നായ്ക്കളെ എത്തിച്ചും പരിശോധന നടത്തും.

കുടുംബവഴക്കിനെ തുടര്‍ന്ന് ധന്യ വീടു വിട്ടിറങ്ങിയതാണെന്നാണ് പോലീസിന്‍റെ നിഗമനം. ബുധനാഴ്ച മാങ്കുളത്തു നിന്നും സഹോദരി താമസിക്കുന്ന ചിക്കണാംകൂടിയില്‍ എത്തിയിരുന്നു. അവിടെ നിന്നും തിരികെ മാങ്കുളത്തേക്ക് വന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കാണാതായത്.

ധന്യയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കു നല്‍കിയിരിക്കുന്ന ഇതിലെ കോളുകളുടെ വിവരങ്ങള്‍ ഇന്നു പോലീസിനു ലഭിക്കും. കോണ്‍ഗ്രസിന്‍റെ പഞ്ചായത്ത് അംഗമാണ് ധന്യ. നേരത്തെ മുതല്‍ ധന്യയുടെ വീട്ടില്‍ കുടുംബവഴക്ക് ഉണ്ടായിരുന്നതായും പലപ്പോഴും പ്രശ്‌നം പരിഹരിച്ചിരുന്നതായും മാങ്കുളം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റും പഞ്ചായത്ത് പ്രസിഡന്‍റുമായ സാജു ജോസ് പറഞ്ഞു.

Tags : Panchayat member Women missing

Recent News

Corehub Up