District News
നാദാപുരം: ബാലികയെ ശല്യം ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാരയാട് തിരുവങ്ങായൂർ കല്ലാത്തറ പി.പി. കുമാരനെ(75)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
2025 ഏപ്രിൽ മാസം 27 ന് മേപ്പയ്യൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ കാരയാട് കല്ലാത്തറയിലെ പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ലൈംഗിക ഉപദ്രവം നടത്തിയെന്നാണ് പരാതി.
മേപ്പയ്യൂർ പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പത്ത് സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. മേപ്പയ്യൂർ സബ് ഇൻസ്പെക്ടർമാരായ വി.എം. വിനീഷ്, വിനീത് വിജയൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
District News
കൊട്ടാരക്കര: ജില്ലയിലെ വിവിധ സ്ഥലങ്ങളില് സ്കൂട്ടിയില് കറങ്ങിനടന്നു സ്കൂള് വിദ്യാര്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന പ്രതിയെ റൂറല് ഡാന്സഫ് ടീം പിടികൂടി. പുത്തൂര് ആലയ്ക്ക ജംഗ്ഷനില് ചെറുമങ്ങാട് കുഴിയില് പുത്തന്വീട്ടില് ലിജോ ജോസഫാണ് പിടിയിലായത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊലിസ് തെരഞ്ഞു നടക്കുന്ന പ്രതിയാണ് ലിജോ ജോസഫ്.
ഈസ്റ്റ് കല്ലട, ശൂരനാട് സ്റ്റേഷന് പോലിസ് സ്റ്റേഷന് പരിധികളില് ഇയാള് വിദ്യാര്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചതിനു പോക്സോ നിയമ പ്രകാരം കേസുണ്ട്. നീല മാസ്റ്ററോ സ്കൂട്ടിയില് നമ്പര് ബോര്ഡില് ചെളി പുരട്ടിയും നമ്പര് പ്ലേറ്റു മറച്ചും ആളൊഴിഞ്ഞ ബൈ റോഡുകളില് കൂടി കറങ്ങിനടന്ന് ഒറ്റപ്പെട്ട സ്ഥലത്തുകൂടി നടന്നു വരുന്ന പെണ്കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇയാള് കുറ്റകൃത്യം ചെയ്ത് വന്നിരുന്നത്. പ്രാഥമിക അന്വേഷണത്തില് ഇയാളെ കണ്ടെത്താന് സാധിക്കാത്തതിനെ തുടര്ന്ന് റൂറല് ജില്ലാ പൊലിസ് മേധാവി ഷാജി സുഗുണന്, ശാസ്താംകോട്ട ഡിവൈഎസ്പി അലക്സാണ്ടര് തങ്കച്ചന്റെ മേല്നോട്ടത്തില് ജില്ലാ ഡാന്സഫ് ടീമിന്റെ നേതൃത്വത്തില് പ്രത്യേക ടീം രൂപീകരിക്കുകയും കഴിഞ്ഞ രണ്ടു മാസക്കാലമായി അന്വേഷണം നടത്തി വരുകയുമായിരുന്നു.
ആക്രമണത്തിനിരയായ കുട്ടികളില് ചിലര് നല്കിയ പ്രതിയുടെ രൂപവും 400 ഓളം സിസിടിവി കാമറ ദൃശ്യങ്ങളും ശേഖരിച്ച് ഡാന്സഫ് ടീം നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് ലിജോ പിടിയിലായത്. നമ്പര് പ്ലേറ്റില് വ്യകതത ഇല്ലാത്തതും മുഖം തിരിച്ചറിയുന്ന രീതിയിലുള്ള ദൃശ്യങ്ങള് ലഭിക്കാത്തതും കുറ്റകൃത്യത്തിന് ശേഷം ഇയാള് പല വഴികളില് കൂടി പോയി പൊലിസിനെ തെറ്റിദ്ധരിപ്പിക്കാന് ശ്രമിച്ചു കൊണ്ടിരുന്നതും പ്രതിയിലേക്ക് എത്താന് പൊലിസിന് തടസമായി.
റൂറല് ഡാന്സഫ് ടീം പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഭൂരിഭാഗം സ്ഥലങ്ങളും തിരുവനത്തപുരം ജില്ലയുടെ അതിര്ത്തി പ്രദേശങ്ങളും യാത്ര ചെയ്തു ഇയാളെ പറ്റി വിശദമായി അന്വേഷണം നടത്തിയിരുന്നു . പൊലിസില് പരാതി നല്കാത്ത സമാന കേസുകള് ഉണ്ടോയെന്ന് അന്വേഷിച്ചു വരുകയാണ്.
Kerala
കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പൊലിസ് പിടിയിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം-കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലായിരുന്നു അതിക്രമം.
റെയിൽവേ സ്റ്റേഷന് പരിസരത്തുനിന്ന് ബസിൽ കയറിയ സെൽഡൺ ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പൊലിസുകാരോട് മോശമായി പെരുമാറിയ ഡെൽസൺ അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് കൊല്ലം ഈസ്റ്റ് പൊലിസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു പ്രതിയുടെ പരാക്രമമെന്ന് പൊലിസ് പറഞ്ഞു.
Kerala
കൊല്ലം: പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ നഴ്സിംഗ് ഓഫിസർ അറസ്റ്റിൽ. യൂട്യൂബറും തിരുവനന്തപുരം വിഴിഞ്ഞം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ മിഗ്ദാദ് (38) ആണ് പോക്സോ കേസിൽ പൊലിസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് പരാതിക്ക് ആസ്പദമായ സംഭവം. കടുത്ത പനിയെത്തുടർന്നാണ് പതിനാറുകാരിയുടെ മൂത്ത സഹോദരിയെ തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ കിടത്തണമെന്നു ഡോക്ടർ നിർദേശിച്ചു. കൂട്ടിരിപ്പിനായി പതിനാറുകാരിയാണ് ഉണ്ടായിരുന്നത്. പുലർച്ചെ ലിഫ്റ്റിൽ കയറിയപ്പോഴാണ് പ്രതി ഒപ്പം കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
തുടർന്ന് സഹോദരിയോടും മൂത്ത സഹോദരനോടും കുട്ടി ഇക്കാര്യം പറഞ്ഞു. ഇവർ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിനോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാൻ തയാറായില്ലെന്നു പരാതിയുണ്ട്. തുടർന്ന് കുടുംബം ഈസ്റ്റ് പൊലിസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് രാത്രിയോടെ മിഗ്ദാദിനെ അറസ്റ്റ് ചെയ്തു.
Kerala
കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാരേറ്റ് ഭാഗത്ത് വച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്.
യുവതിയുടെ സമീപത്തായി സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് ആണ് യുവതിയെ കടന്നുപിടിച്ചത്. ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ ദൃശ്യങ്ങൾ തന്ത്രപരമായി യുവതി മൊബൈലിൽ പകർത്തി. വിവരം ബസ് കണ്ടക്ടറെ അറിയികുകയും ചെയ്തു. പൊലിസിൽ പരാതി നൽകണമെന്നും പറഞ്ഞു. ഇതോടെ യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ എത്തിച്ചു.
കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് ഷാനവാസിനെ പൊലിസിന് കൈമാറുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും യുവതി പൊലിസിന് നൽകി. മദ്യലഹരിയിലായിരുന്നു യുവാവ്. തന്നെ ഉടൻ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇയാൾ സ്റ്റേഷനിൽ പരാക്രമം കാട്ടി.
കേസെടുത്ത വട്ടപ്പാറ പൊലിസ് പ്രതിയെ വെഞ്ഞാറമൂട് പൊലിസിന് കൈമാറി. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തുള്ള റസ്റ്റോറന്റില് പാചകക്കാരനാണ് ഷാനവാസ്.
Kerala
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികൻ അറസ്റ്റിൽ. കോഴിക്കോട് ബാലുശേരി കാക്കൂര് സ്വദേശി ചാലങ്ങോട്ട് മനയില് ബിജുവി(53) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ്സംഭവമുണ്ടായത്. കോഴിക്കോട് നിന്നും കണ്ണൂര് ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആര്ടിസി ബസില് യാത്ര ചെയ്യുകയായിരുന്ന വടകര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.
ബസ് മാനാഞ്ചിറ എത്തിയപ്പോള് യുവതിയുടെ സ്വകാര്യ ഭാഗത്ത് കൈവെച്ചുകൊണ്ട് ബിജു ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും സംഭവത്തില് ഇടപെടുകയും ബസ് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയില് നടക്കാവ് പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് ശ്രീജേഷിന്റെ നേതൃത്വത്തില് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില് ഹാജരാക്കിയ ബിജുവിനെ റിമാന്ഡ് ചെയ്തു.
Kerala
കൊല്ലം: ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൂതക്കുളം വലിയവിള പുത്തൻവീട്ടിൽ ടി.ശരത് (37) ആണ് പിടിയിലായത്. പരവൂർ കലക്കോട് സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
പരവൂർ പോലീസിന്റെ പിടിയിലായ ശരത് റിമാൻഡിലാണ്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 2024 ൽ പിതാവ് ശശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു ശരത്. ഈ കേസിൽ ശരത്തിനെ കോടതി വെറുതെ വിട്ടിരുന്നു.
Kerala
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് അറസ്റ്റിലായത്.
ഈ മാസം എട്ടിനാണ് രണ്ടിടത്തായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി ഇയാൾ അതിക്രമം കാട്ടിയത്. സ്ത്രീകൾ ബഹളം വയ്ക്കുന്നത് കേട്ട് ആളുകൾ കൂടിയപ്പോഴേക്കും രണ്ടിടത്തു നിന്നും സുനീഷ് ഓടി രക്ഷപ്പെട്ടു.
സംഭവ ശേഷം എറണാകുളം ഭാഗത്ത് സുനീഷ് ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് പ്രതിയെ ശനിയാഴ്ച വൈകുന്നേരം പിടികൂടിയത്. സുനീഷിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മൂന്നാഴ്ച മുമ്പാണ് സുനീഷ് തമിഴ്നാട്ടിൽ മോഷണ കേസിലെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. വിവിധ സ്റ്റേഷനുകളിലായി മോഷണം, ലഹരിക്കടത്ത് അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശിയായ കെ.വി. അനുരാജാണ് (23) അറസ്റ്റിലായത്. 14 വയസുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് പോത്തൻകോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് ഇരുവരുടെയും നഗ്ന ചിത്രങ്ങളും യുവാവ് കൈക്കലാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വിദ്യാർത്ഥിനികളിലൊരാളാണ് ആദ്യം പ്രണയത്തിലായത്. പിന്നാലെ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായും ഇയാൾ പ്രണയത്തിലായി.
കണ്ണൂരിൽനിന്ന് പോത്തൻകോടെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് പീഡനം നടത്തിയത്. പിന്നാലെ ഈ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു. പിന്നീട് വീട്ടുകാർ ഉറങ്ങിയശേഷം രാത്രി 12 ഓടെയാണ്
ഇയാൾ സ്ഥലംവിട്ടത്.
തിരികെ നാട്ടിലെത്തിയ പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെ ഇതേപ്പറ്റി പെൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. ആദ്യത്തെ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ പെൺകുട്ടിയുടെ വിവരവും പുറത്തറിഞ്ഞത്.
പിന്നാലെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തശേഷം കണ്ണൂരിലെത്തിയാണ് യുവാവിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്സോ കേസുകൾ തളിപ്പറമ്പ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
Kerala
കോൽക്കത്ത: വിവാഹവാഗ്ദാനം നൽകി പീഡനം, ബലാത്സംഗശ്രമം, മർദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു മെഡിക്കൽ വിദ്യാർഥി നൽകി പരാതിയിൽ ഐപിഎൽ താരം അറസ്റ്റിൽ. ഡൽഹി ക്യാപിറ്റൽസിന്റെ താരം അഭിഷേക് പോറലാണ് അറസ്റ്റിലായത്.
ദം ദം പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഇമാമി സിറ്റിയിൽ വച്ചാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി എസ്പി കുൻവർ ഭൂഷൻ സിംഗ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് ഹൂഗ്ലി സ്വദേശിയായ മെഡിക്കൽ വിദ്യാർഥി പരാതി നൽകിയത്. കോൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. എന്നാൽ, അഭിഷേക് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി താനും അഭിഷേകും പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വർഷം മുതലാണ് അകൽച്ച തുടങ്ങിയതെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. അതിനുശേഷം അഭിഷേക് പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു.
എന്നാൽ, കഴിഞ്ഞ ഒരു വർഷമായി അഭിഷേക് താനുമായി അകൽച്ച കാണിച്ചുവരികയാണ്. ഇതിനുശേഷം തന്നെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു.
2023 മുതൽ ഡൽഹി ക്യാപിറ്റിൽസിനുവേണ്ടി കളിക്കുകയാണ് ഇടങ്കൈ ബാറ്ററായ അഭിഷേക്. നേരത്തെ ഇന്ത്യ എ ടീമിനൊപ്പം യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പോയി കളിച്ചിട്ടുണ്ട്. ബംഗാളിനുവേണ്ടി 2021-22 മുതൽ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Kerala
ഷൊർണൂർ: ട്രെയിനിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. മഡ്ഗാവ് - എറണാകുളം എക്സ്പ്രസ് ഇന്നലെ രാവിലെ ഏഴിനു പട്ടാന്പിയിൽ എത്തിയപ്പോഴാണു സംഭവം. കരൗളി സ്വദേശിയായ സതീഷ് കുമാർ മീണയാണ് അറസ്റ്റിലായത്.
കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കു പോയിരുന്ന യുവതിയുടെ സീറ്റിനടുത്തു വന്നിരുന്ന് ഇയാൾ അതിക്രമത്തിനു ശ്രമിക്കുകയായിരുന്നു. സഹയാത്രികരിൽ ഒരാൾ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തി. തുടർന്ന് ട്രെയിനിൽനിന്നുതന്നെ യുവതി റെയിൽവേ പോലീസിനു പരാതി അയച്ചു. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ റെയിൽവേ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ഇയാൾക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി.വടകരയിൽ ടാക്സി ജോലി ചെയ്തുവരികയാണു പ്രതി. കോയമ്പത്തൂർവഴി രാജസ്ഥാനിലേക്കു പോകാൻ തീവണ്ടിയിൽ കയറിയതായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ സാഗേഷ് കുമ്പാളി പോലീസിന്റെ പിടിയിൽ.
ഒന്നര മാസത്തോളം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വയനാട് സുൽത്താൻ ബത്തേരിയിലെ ഗ്രാൻഡ് ഒപ്പൈറ റിസോർട്ടിൽ നടത്തിയ നീക്കത്തിലൂടെയാണ് എലത്തൂർ പോലീസ് പിടികൂടിയത്. പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും പോലീസ് കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
15ഓളം കേസുകളിൽ പ്രതിയായ സഗേഷ് കുമ്പാളി പത്ത് വർഷം മുൻപ് കഞ്ചാവ് കൈവശംവെച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ലഹരി കൈവശംവെച്ചത്, ലഹരി ഉപയോഗം, വധശ്രമം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങള് ഇയാളുടെ പേരിലുണ്ട്.
ലഹരിക്ക് അടിമകളാക്കിയ പെൺകുട്ടികളെ പിന്നീട് ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചതായും മറ്റുള്ളവർക്ക് കൈമാറിയതായും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട് പ്രതിയുടെ ക്രൂര പീഡനത്തിനിരയായ ഒരു പെൺകുട്ടി രക്ഷപ്പെട്ട് എലത്തൂർ പോലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്.തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാളുടെ ലഹരി ഇടപാടുകളുടെയും പെൺകുട്ടികളെ ചൂഷണം ചെയ്തതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
National
മുംബൈ: സഹപ്രവർത്തകയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാലിന് പത്തുവർഷത്തെ കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി. പത്തു ലക്ഷം രൂപ പിഴയായും ഒടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജസ്റ്റീസ് നീല ഗോഖലെ, ജസ്റ്റീസ് അമിത് സംദെക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. കുറ്റകൃത്യത്തിന് ശേഷം ഇരയായ സഹപ്രവർത്തകയ്ക്ക് തരുൺ തേജ്പാൽ അയച്ച ഇമെയിൽ സന്ദേശങ്ങൾ കോടതി പ്രധാന തെളിവായി പരിശോധിച്ചു.
തനിക്ക് ഇപ്പോൾ 62 വയസായെന്നും താനാണ് യഥാർഥത്തിൽ ഇരയാക്കപ്പെട്ടതെന്നും തരുൺ തേജ്പാൽ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, അച്ഛന്റെ പ്രായമുള്ള ഒരാളിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അങ്ങേയറ്റം ഗൗരവമേറിയ കുറ്റകൃത്യമാണിതെന്ന് കോടതി നിരീക്ഷിച്ചു.
2013 നവംബർ ഏഴ്, എട്ട് തീയതികളിൽ ഗോവയിലെ ഒരു സ്വകാര്യ റിസോർട്ടിൽവച്ച് മാധ്യമപ്രവർത്തകയായ സഹപ്രവർത്തകയോട് തരുൺ തേജ്പാൽ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് തള്ളിക്കൊണ്ട് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗോവ സർക്കാരാണ് വിചാരണക്കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
Kerala
പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ ഉൾപ്പെടെ ഏഴ് പേരാണ് സംഭവത്തിൽ പ്രതികളായിട്ടുള്ളത്. പെൺകുട്ടിയുടെ വീട്ടുകാർ താമസിച്ചിരുന്ന വാടകകെട്ടിടത്തിന്റെ ഉടമയും അതേ കെട്ടിടത്തിൽ താമസിക്കുന്ന മറ്റൊരു വ്യക്തിയുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് കുട്ടി സ്വന്തം പിതാവിൽ നിന്നും പീഡനത്തിനിരയായത്. നിലവിൽ വിദേശത്തുള്ള കുട്ടിയുടെ അച്ഛനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു കഴിഞ്ഞു.
സ്കൂളിൽ വച്ച് സഹപാഠികളോട് കുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് സിഡബ്ല്യുസി (CWC) വഴി വിവരം പോലീസിന് ലഭിക്കുകയും കേസെടുക്കുകയുമായിരുന്നു.
മലയാലപ്പുഴ പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസ് പെരുനാട് പോലീസിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ബാക്കി മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ തന്നെ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജൻ (53) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 6.45 ഓടെ ആലപ്പുഴ-തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലപ്പുഴയിലെ വീട്ടിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്ത ജീവനക്കാരനണ് അതിക്രമം നടത്തിയത്.
ഹരിപ്പാടിന് സമീപം കരുവാറ്റ കൺകാലിപ്പാലത്തിന് സമീപത്തുവച്ച് ഇയാൾ മോശമായി പെരുമാറിയതോടെ യുവതി ബസിനുള്ളിൽ ബഹളം വച്ചു. പിന്നാലെ ബസിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച ഇയളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് പ്രതിയെ ഇതേ ബസിൽ തന്നെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
മാനന്തവാടി: വയനാട് മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ ഓട്ടോയിൽ പിടിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു.
പേര്യ സ്വദേശികളായ എൻ. അഫ്സൽ (32), ശ്രിജിൻ പി. ജയിംസ് (24) എന്നിവരാണ് പിടിയിലായത്.
പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി മാനന്തവാടി പോലീസ് കേസെടുത്തു.
പ്രതികളായ യുവാക്കൾ ഇതിന് മുൻപും ലഹരി കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ളവരാണ്. ഇവർക്കെതിരെ കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കും.
Kerala
കോഴിക്കോട്: ബാലുശേരിയിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഉണ്ണികുളം മങ്ങാട് സ്വദേശി സി.പി. ലത്തീഫ് (59) ആണ് അറസ്റ്റിലായത്.
ബാലുശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ മൂന്ന് സംഭവങ്ങളിലും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇരുചക്രവാഹനത്തിൽ കയറ്റി കുട്ടികളെ വീട്ടിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
Kerala
കൊച്ചി: ഓട്ടോയില് യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവര് പിടിയിൽ. പനങ്ങാട് സ്വദേശി മിഥുന് (34)ആണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തില് ജോലി ചെയ്യുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്.
ഓട്ടോയിൽ കയറിയ യുവതിയ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കാന് ശ്രമിക്കുകയായിരുന്നു. മിഥുന് അടിപിടി ഉള്പ്പടെ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് പറയുന്നു.
Kerala
കോന്നി: സഹപാഠികള് ഉള്പ്പെടെയുള്ളവര് ചേര്ന്ന് പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. പെണ്കുട്ടിക്ക് പീഡനത്തിനു വിധേയായിട്ടില്ലെന്ന വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഇതേത്തുടര്ന്ന് കേസില് കസ്റ്റഡിയിലെടുത്തിരുന്ന ആറുപേരെയും പോലീസ് താത്കാലികമായി വിട്ടയച്ചു. കുട്ടികള് തമ്മിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള തര്ക്കമാണോ ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
സ്കൂളില് നടന്ന കൗണ്സലിംഗിനിടെയാണ് പത്തിലധികം പേര് ചേര്ന്ന് തന്നെ പീഡിപ്പിച്ചെന്നും ഇതില് ആറുപേര് സഹപാഠികളാണെന്നും പെണ്കുട്ടി വെളിപ്പെടുത്തിയത്. തുടര്ന്ന് കൂടല് പോലീസ് സംഭവത്തില് രണ്ട് എഫ്ഐആര് രജിസ്റ്റര് ചെയ്യുകയും പ്രായപൂര്ത്തിയാകാത്ത ഒരു പെണ്കുട്ടിയടക്കം ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്കൂളിന് സമീപത്തും കസ്റ്റഡിയിലായ പെണ്കുട്ടിയുടെ വീട്ടിലും പീഡനം നടന്നുവെന്നായിരുന്നു കുട്ടിയുടെ ആദ്യ മൊഴി. എന്നാല്പേലീസ് നടത്തിയ വിശദമായ അന്വേഷണത്തില് കുട്ടി പറഞ്ഞ സമയത്ത് കസ്റ്റഡിയിലായവര് ആരും ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടര്ന്ന് മൊഴികളിലെ പൊരുത്തക്കേടുകള് ശ്രദ്ധയില്പെട്ട പോലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങുകയായിരുന്നു.
വൈദ്യപരിശോധനാ ഫലം ലഭിച്ചതിനു് ശേഷം പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്, സഹപാഠികള് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്കുട്ടി ഒടുവില് സമ്മതിക്കുകയായിരുന്നു.
മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തില് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്പേഴ്സണ് കെ.വി. മനോജ് കുമാര് സംഭവത്തില് സ്വമേധയാ കേസെടുത്തിരുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്, ജില്ലാ പോലീസ് മേധാവി, ചൈല്ഡ് വെല്ഫെയര് കമ്മിറ്റി എന്നിവരോട് കമ്മീഷന് അടിയന്തര റിപ്പോര്ട്ടും തേടിയിട്ടുണ്ട്. കേസിന്റെ പശ്ചാത്തലത്തില് വരും ദിവസങ്ങളില് കൂടുതല് അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
Kerala
കാസർഗോഡ്: സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ മുഹമ്മദ് അൻസാറിനെതിരെയാണ് കേസ്.
സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ്ലൈനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
Kerala
മാന്നാർ: വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. പരുമല ഓടാട്ട് കിഴക്കേതിൽ കെ.എം. ബഷീർ (48) ആണ് പിടിയിലായത്. 19 ലക്ഷം രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്തത്.
2020ൽ പത്രപരസ്യത്തിൽ നിന്നുള്ള ഫോൺ നമ്പറിൽ ഇടനിലക്കാരനായി സംസാരിച്ചാണ് പ്രതി സ്ത്രീയുമായി പരിചയത്തിലായത്. പിന്നീട് ചങ്ങനാശേരി സ്വദേശി അഫ്സൽ എന്ന വ്യാജപേരിൽ വീട്ടിലെത്തി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഇതിനിടെ പ്രതിയുടെ പീഡനശ്രമം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ വിവാഹ വാഗ്ദാനം നൽകി പരാതിക്കാരിയെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് നിരന്തരം വീട്ടിലെത്തിയിരുന്ന പ്രതി പലതവണയായി 19 ലക്ഷം രൂപ തട്ടിയെടുത്തതായും പീഡിപ്പിച്ചതായും പരാതിയുണ്ട്.
പലപ്പോഴായി നൽകിയ പണം തിരികെ ചോദിച്ചപ്പോൾ ജീവന് ഭീഷണിയുണ്ടായതിനെ തുടർന്നാണ് ഇവർ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു പെൺകുട്ടിയുടെ കുടുംബം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് അയൽവാസിയായ 40-കാരൻ പെൺകുട്ടിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച് വീട്ടിലെത്തിയ കുട്ടിയെ ലൈംഗികമായി ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ പിതാവ് ഉറക്കെ വിളിച്ചതോടെ പ്രതി കുട്ടിയുടെ പിടിവിടുകയായിരുന്നു. ഓടിയെത്തിയ പിതാവ് സമീപത്തുണ്ടായിരുന്ന തടിക്കഷണം എടുത്ത് അയൽവാസിയെ മർദിച്ചു. മർദനത്തിൽ ഇയാളുടെ കാൽ ഒടിഞ്ഞു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം മുൻ വൈരാഗ്യത്തിന്റെ പേരിൽ തന്നെ ആക്രമിച്ചുവെന്നാരോപിച്ച് അയൽവാസി പിതാവിനെതിരെ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോത്തൻകോട് പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയും റിമാൻഡ് ചെയ്യുകയും ചെയ്തു.
പിന്നീടാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാലാണ് പിതാവ് ആക്രമണം നടത്തിയതെന്ന വിവരം പോലീസിന് ബോധ്യപ്പെട്ടത്.തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് നടപടികൾ ഉടൻ രേഖപ്പെടുത്തിയേക്കും.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഓടുന്ന കാറിനുള്ളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വികാസ് പൻവർ (26), അർബാസ് (23) എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്താണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വസന്ത് കുഞ്ച് സൗത്ത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓടുന്ന കാറിനുള്ളിൽ വെച്ച് പ്രതികൾ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
District News
കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയില് പോലീസുകാരനെതിരേ നടക്കാവ് പോലീസ് കേസ് രജിസ്റ്റര് ചെയ്തു. സിറ്റി പോലീസ് കണ്ട്രോള് റൂമിലെ സീനിയര് സിവില് പോലീസ് ഓഫീസര് രഞ്ജിത്തിനെതിരേയാണ് കേസ്. നടക്കാവ് സ്വദേശിനിയാണ് പരാതിക്കാരി.
ഇക്കഴിഞ്ഞ മേയ് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടക്കാവിലെ ഒരു അപ്പാര്ട്ട്മെന്റില് താമസിക്കുന്ന ദമ്പതികള് തമ്മിലുണ്ടായ കുടുംബവഴക്ക് പരിഹരിക്കുന്നതിനായി എഎസ്ഐയും അന്ന് നടക്കാവ് സ്റ്റേഷനില് സിപിഒ ആയിരുന്ന രഞ്ജിത്തും സ്ഥലത്തെത്തി.
ആശ്വസിപ്പിക്കാന് എന്ന വ്യാജേന പോലീസുകാരന് മോശമായി പെരുമാറിയെന്ന് യുവതി പരാതിയില് വ്യക്തമാക്കുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഭാരതീയ ന്യായസംഹിത 75 വകുപ്പ് പ്രകാരം രഞ്ജിത്തിനെതിരേ എഫ്ഐആര് രജിസ്റ്റര് ചെയ്തത്. കഴിഞ്ഞ ദിവസം രഞ്ജിത്തിനെ നടക്കാവ് സ്റ്റേഷനില് നിന്നും കണ്ട്രോള് റൂമിലേക്ക് മാറ്റിയിരുന്നു.
Kerala
കൊച്ചി: അങ്കണവാടിയില് മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില് പ്രതിയുടെ അമ്മയായ അങ്കണവാടി അധ്യാപികയെ പോലീസ് ചോദ്യം ചെയ്യും. ലൈംഗികാതിക്രമത്തെ കുറിച്ച് അധ്യാപികയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പോലീസിന്റെ സംശയം. അധ്യാപികയെ വനിതാ ശിശു വികസന വകുപ്പ് സസ്പെന്ഡ് ചെയ്തിരുന്നു.
അങ്കണവാടി ആയയുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിന് ശേഷം ഒളിവില് പോയ പ്രതി കാശിനാഥനെ ആലുവയിലെ സുഹൃത്തിന്റെ വീട്ടില് നിന്ന് തിങ്കളാഴ്ച എളമക്കര പോലീസ് പിടികൂടിയിരുന്നു.
കൊച്ചി നഗരസഭാ പരിധിയിലെ അങ്കണവാടിയില് നാലു ദിവസം മുമ്പായിരുന്നു സംഭവം. കുട്ടിക്ക് അസ്വസ്ഥതയുണ്ടായത് മാതാപിതാക്കള് ചോദിച്ചപ്പോഴാണ് നടന്ന സംഭവങ്ങള് കുട്ടി വെളിപ്പെടുത്തിയത്. തുടര്ന്ന് ശനിയാഴ്ച മാതാപിതാക്കള് പോലീസില് പരാതി നല്കുകയായിരുന്നു. ചൈല്ഡ് വെല്ഫയര് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വനിതാ ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്ദേശ പ്രകാരം വകുപ്പ് ജോയിന്റ് ഡറക്ടര്, നിര്ഭയ സെല് കോര്ഡിനേറ്റര്, ഐസിപിഎസ് പ്രോഗ്രാം കോര്ഡിനേറ്റര് എന്നിവര് ഇന്ന് അങ്കണവാടിയില് നേരിട്ടെത്തി തെളിവെടുക്കും.
Kerala
കൊച്ചി: അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി. അങ്കണവാടി ടീച്ചറുടെ മകനാണ് കേസിലെ പ്രതി.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. നിലവിൽ ഒളിവിൽ കഴിയുന്ന ഇയാൾക്കായി കൊച്ചി സിറ്റി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
കൊച്ചി നഗരസഭ പരിധിയിലെ അങ്കണവാടിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞിനു ശാരീരിക അസ്വസ്ഥതയുള്ളതായി കണ്ടതോടെ മാതാപിതാക്കൾക്കു സംശയം തോന്നുകയായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് യുവാവ് രഹസ്യഭാഗത്തു സ്പർശിച്ച വിവരം കുട്ടി തുറന്നുപറഞ്ഞത്.
തുടർന്നു കുടുംബം പോലീസിനും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും പരാതി നൽകുകയായിരുന്നു.
ടീച്ചറുടെ മകൻ ഇടയ്ക്കിടെ അങ്കണവാടിയിൽ വരാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയത്.
National
ചെന്നൈ: തിരുപ്പൂരിൽ ജോലി തേടിയെത്തിയ മലയാളി യുവതിക്കുനേരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ ലോറി ഡ്രൈവർ അറസ്റ്റിൽ. യാസിർബാബു നഗർ സ്വദേശി ഫൈസൽ അഹമ്മദിനെയാണു തിരുപ്പൂർ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവം. ട്രെയിനിൽ തിരുപ്പൂരിലെത്തിയ 25 കാരി സെൻട്രൽ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. ഇതിനിടെ ഇവിടെയെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുകയും താൻ വസ്ത്രനിർമാണ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആളാണെന്നു തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം നൽകി ഇരുചക്രവാഹനത്തിൽ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
രാത്രി ഒന്നോടെ തിരുപ്പൂർ നല്ലൂരിനു സമീപം പുതുപ്പാളയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഓടിരക്ഷപ്പെട്ട യുവതി രാത്രിയിൽ തുറന്നുപ്രവർത്തിച്ചിരുന്ന ബേക്കറിയിലെത്തി വിവരം അറിയിച്ചു.
ബേക്കറി തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് നല്ലൂർ പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. എന്നാൽ, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു. അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘവും രൂപവത്കരിച്ചു.
സെൻട്രൽ ബസ് സ്റ്റാൻഡിലെയും പുതുപ്പാളയം ഭാഗത്തെയും നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ കണ്ടെത്താനായത്. യുവാവ് ലോറിയിൽ ലോഡുമായി പോയി തിരികെ എത്തിയശേഷം മദ്യപിച്ച് വരുന്നതിനിടെയാണു യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി.
Kerala
ഹരിപ്പാട്: വീയപുരത്ത് പതിനഞ്ചുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ വിവിധ സാഹചര്യങ്ങളിൽ പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് ബന്ധുക്കൾ ഉൾപ്പെടെ നാലുപേർക്കെതിരേ വീയപുരം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺസുഹൃത്തായ ചെറുതന സ്വദേശി അഭിജിത്ത് (24), സഹോദരീ ഭർത്താവായ മാന്നാർ സ്വദേശി അമ്പാടി (മാധവ് - 23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് വീയപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ മണ്ണാറശാലയിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.
തുടർന്ന് സ്റ്റേഷനിലെത്തിച്ച് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ആൺസുഹൃത്തായ അഭിജിത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഹരിപ്പാട്ടെ വ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന അഭിജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
തുടർന്ന് പെൺകുട്ടിയെ വിശദമായ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് മറ്റ് പീഡനവിവരങ്ങൾ വെളിപ്പെട്ടത്. എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ ചേച്ചിയുടെ ഭർത്താവായ അമ്പാടി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. ഇതേത്തുടർന്നാണ് അമ്പാടിയെയും പോലീസ് അറസ്റ്റ് ചെയ്തത്.
നിലവിൽ അറസ്റ്റിലായവർക്ക് പുറമെ, പെൺകുട്ടിയുടെ അടുത്ത ബന്ധു ഉൾപ്പെടെ മറ്റ് രണ്ടുപേർ കൂടി വിവിധ സാഹചര്യങ്ങളിൽ പീഡിപ്പിച്ചതായി ഇരയുടെ മൊഴിയുണ്ട്. ഇവർക്കെതിരേയും പോലീസ് പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി പോലീസ് അന്വേഷണം വിപുലമാക്കി.
പെൺകുട്ടിയുടെ വിശദമായ മൊഴിയും മെഡിക്കൽ പരിശോധനാ റിപ്പോർട്ടും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെയുള്ള സാഹചര്യത്തെളിവുകൾ കൃത്യമായി വിശകലനം ചെയ്ത ശേഷമായിരിക്കും ഈ പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കുക.
Kerala
കോഴിക്കോട്: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെപിസിസി അംഗം എ. അരവിന്ദനെതിരെ പോലീസ് കേസെടുത്തു. യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതിയിലാണ് താമരശേരി പോലീസ് കേസെടുത്തിരിക്കുന്നത്.
തന്റെ സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധി നീട്ടിക്കിട്ടുന്നതിനായി സമീപിച്ചപ്പോഴാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എ. അരവിന്ദൻ.
ഇയാൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലാണ് പരാതിക്കാരിയായ യുവതിക്ക് സ്ഥാപനം നടത്താനുള്ള അനുമതി ലഭിക്കുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കുകയായിരുന്നു. കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അരവിന്ദൻ യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
National
ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ബിഹാർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് സംഭവം. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ഗുരുതരമായ പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഒന്നിലധികം പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദിച്ചതായാണ് വിവരം. എന്നാൽ ഇത് കൂട്ടബലാത്സംഗമല്ലെന്നും സംഭവത്തിൽ ഒരാൾക്ക് മാത്രമേ പങ്കുള്ളെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി : എറണാകുളം അയ്യപ്പൻകാവിൽ വഴിയാത്രക്കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു. ഒരുമാസം മുൻപ് നടന്ന സംഭവത്തിലാണ് അറുപത്തിലേറെ സിസിടിവി കാമറകൾ പരിശോധിച്ച് നോർത്ത് പോലീസ് ആളെ തിരിച്ചറിഞ്ഞത്. പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പട്ടാപ്പകൽ റോഡരികിലൂടെ നടന്നുപോയ യുവതിക്കു നേരെയാണ് പിന്നിലൂടെവന്ന സ്കൂട്ടർ യാത്രക്കാരൻ ലൈംഗിക അതിക്രമം നടത്തിയത്. ഞെട്ടിത്തരിച്ച യുവതി പ്രതികരിക്കും മുൻപേ സ്കൂട്ടർ യാത്രക്കാരൻ കടന്നുകളഞ്ഞു. യുവതി പിറകിലോട്ട് നടക്കുന്നതും പരിസരത്ത് മറ്റൊരാളെയും കാണാം.സിസിടിവി ദൃശ്യങ്ങളടക്കം ചേർത്താണു മേയ് 16ന് നോർത്ത് പോലീസിനു മുന്നിൽ പരാതി എത്തിയത്.
നഗരത്തിൽ നമ്പർ ഡീറ്റെക്ക്ഷൻ കാമറകൾ ഉൾപ്പെടെ പ്രവർത്തന രഹിതമായതാണ് പോലീസിനെ വലച്ചത് സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകൾ പരിശോധിച്ച് ആളെ കണ്ടെത്തുക എളുപ്പമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
National
ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവരാണ് അറസ്റ്റിലായത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്നാണ് സംഭവം. കാറിൽ വച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
ശ്രീവൈകുണ്ഠം വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. സംഭവത്തിൽ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാളയംകോട്ട ജയിലിലാണ് നിലവിൽ ഇവർ.
അതേസമയം, സ്ത്രീസുരക്ഷയുടെ പേരിൽ സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അധികാരത്തിലെത്തിയ ടിവികെയ്ക്ക് ഈ സംഭവം കനത്ത തിരിച്ചടിയായിട്ടുണ്ട്. തൂത്തുക്കുടി പീഡനത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.
Kerala
തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങൾ പകർത്തിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനു (24) ആണ് അറസ്റ്റിലായത്.
മണ്ണന്തല പോലീസ് ആണ് മനുവിനെ അറസ്റ്റ് ചെയ്തത്. രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
ബന്ധുവീട്ടിൽ വച്ചാണ് പെൺകുട്ടി മനുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം വഴി ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു. മെയ് പതിനെട്ടാം തീയതി വീട്ടിൽ ആളില്ലാത്ത സമയത്ത് മനുവും മറ്റൊരാളും കൂടി പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
പെൺകുട്ടിക്ക് ജ്യൂസ് നൽകി മയക്കിയായിരുന്നു പീഡനം. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി തന്നെയാണ് സിഡബ്ല്യുസിയിൽ അറിയിച്ചത്. തുടർന്നായിരുന്നു മണ്ണന്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ ഒരാളെ കൂടി പിടി കൂടാൻ ഉണ്ട്. എന്നാൽ താൻ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂടെ ആളില്ല എന്നുമാണ് മനു പോലീസിന് നൽകിയിരിക്കുന്ന മൊഴി.
District News
ഹരിപ്പാട്: കെഎസ്ആർടിസി മിന്നൽ ബസിൽ സഹയാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി തിരുവങ്ങാട്ട് ചേരക്കര സുഹാറ മൻസിലിൽ ഷെബീർ (41) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്.
ഇന്നലെ വെളുപ്പിന് 4.30ന് ബസ് ഹരിപ്പാട് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. പാലക്കാട് സ്വദേശിനിയായ യുവതി, പാലക്കാട്ടുനിന്നു തിരുവനന്തപുരത്തേക്ക് മിന്നൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു. കൊച്ചിയിൽനിന്നു ബസിൽ കയറിയ പ്രതി, യുവതിയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്.
ബസ് ഹരിപ്പാട് എത്താറായപ്പോൾ പ്രതി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ യുവതി ബഹളം വച്ചതോടെ പ്രതി മാപ്പ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനിലേക്ക് എത്തി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതി ഷെബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ടവധശിക്ഷ വിധിച്ച് കോടതി. തൂത്തുക്കുടി ജില്ലയിലെ പോക്സോ കോടതിയാണ് സംഭവം നടന്ന് 77 ദിവസങ്ങൾക്ക് ശേഷം വിധി പറഞ്ഞത്.
വിലാത്തികുളത്ത് നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 12-ാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെയാണ് മാർച്ചിൽ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലൈംഗീകാതിക്രമം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തൽ എന്നീ രണ്ട് കുറ്റങ്ങൾക്കും പ്രതി ധർമ മുനീശ്വരൻ കുറ്റക്കാരനാണെന്ന് പോക്സോ പ്രത്യേക കോടതി കണ്ടെത്തി.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം സിസിടിവി കാമറകൾ ഇല്ലായിരുന്നു. 10 പ്രത്യേക അന്വേഷണ സംഘങ്ങൾ മറ്റ് സ്ഥലങ്ങളിലെ 98 സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും 2,574 ഫോൺ നമ്പറുകൾ പരിശോധിക്കുകയും ചെയ്തു.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം ഒരു വിൻഡ് മിൽ കാമറയിൽ പതിഞ്ഞ ബൈക്കിന്റെ ദൃശ്യങ്ങളിൽ നിന്നാണ് വഴിത്തിരിവ് ഉണ്ടായത്. ചിത്രത്തിൽ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ പതിഞ്ഞിരുന്നു. തുടരന്വേഷണത്തിൽ ബൈക്ക് മോഷ്ടക്കപ്പെട്ടതായി കണ്ടെത്തി.
കുട്ടികൾക്കെതിരായ ലൈംഗീക കുറ്റകൃത്യങ്ങളിൽ വിചാരണ വേഗത്തിലാക്കാനും ശരിയായ വിചാരണയിലൂടെ കർശനമായ ശിക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി ജോസഫ് വിജയ് പോലീസിനോടും അധികാരികളോടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ കോടതി വിധി വന്നത്.
Kerala
തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാൻഡിൽ സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഇരയായ സ്ത്രീയെ കണ്ടെത്തി. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തും. മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചാണ് യുവതിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പന്നിയോട് സ്വദേശി ബ്രൂസ്ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് പുറത്തറിയുന്നത്. കെഎസ്ആർടിസി ഡിപ്പോ അധികൃതർ നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി. ബ്രൂസ്ലി ഷിബുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന് ശ്രമിച്ച സംഭവത്തില് മുഖ്യ പ്രതിക്കായുള്ള തിരച്ചില് ഊര്ജിതം. കേസില് രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതിയായ അരൂര് സ്വദേശി സഞ്ജയ്ക്കായുള്ള തിരച്ചില് തുടരുകയാണ്. തിരുവനന്തപുരം സ്വദേശിയായ ഡാനിഷ് (39), കൊല്ലം സ്വദേശിയായ പറവൂര് സ്വദേശിയായ രാഹുല് (28) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ച എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷന് എതിര്വശത്തുള്ള കുറച്ച് കാലങ്ങളായി അടച്ചിട്ടിരുന്ന വ്യൂ മൗണ്ട് ഹോട്ടലില് വച്ചാണ് സംഭവം നടന്നത്. ആണ്സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് മൂന്നു പ്രതികള് യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിച്ചത്.
മഴ നനയാതിരിക്കാനായാണ് യുവതിയും സുഹൃത്തും കെട്ടിടത്തിലേക്ക് കയറിയത്. അവിടെയിരുന്ന് സംസാരിക്കുന്നതിനിടെയാണ് മദ്യപിച്ച പ്രതികള് പെണ്കുട്ടിയെ ഉപദ്രവിക്കാന് ശ്രമിച്ചത്. ആണ് സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം പെണ്കുട്ടിയെ കത്തി കാണിച്ച് വിവസ്ത്രയാക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
പീഡന ശ്രമത്തിനിടെ പെണ്കുട്ടി സമീപത്തെ കടയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രധാന പ്രതിയായ സഞ്ജയ് ഒളിവില് പോയി. ഇയാള്ക്കായി തിരച്ചില് ഊര്ജിതമാക്കിയിരിക്കുകാണ്. കൊച്ചിയില് എച്ച്ആര് മാനേജര് ആയി ജോലി ചെയ്യുകയായിരുന്ന എംബിഎ വിദ്യാര്ഥിനിയാണ് അതിക്രമത്തിന് ഇരയായത്.
സംഭവത്തിന് ശേഷം കടുത്ത മാനസികാഘാതത്തിലായ യുവതി പരാതി നല്കാന് വിസമ്മതിച്ചിരുന്നു. എറണാകുളം സെന്ട്രല് പോലീസ് മുന്കൈയെടുത്ത് കൗണ്സിലിംഗ് നല്കിയ ശേഷമാണ് യുവതി പരാതി നല്കിയത്. സെന്ട്രല് പോലീസ് സ്റ്റേഷന് ഇന്സ്പെക്ടര് ജിജോയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
National
ബംഗളൂരു: കർണാടകയിൽ കുടുംബത്തിനെതിരെ ദുര്മന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പ്രതിക്കായി ഊർജിത അന്വേഷണം. കുമ്പല്ഗോഡു സ്വദേശി മോഹന്കുമാര്(38) എന്നയാള്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
2025 ജനുവരിയില് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബ്യൂട്ടീഷ്യനായ യുവതിയോട് രാജാജിനഗറിലെ സ്ഥാപനത്തില് സഹോദരിക്ക് ബ്യൂട്ടീഷ്യന് കോഴ്സിന് ചേരാന് താത്പര്യമുണ്ടെന്ന് അറിയിച്ചായിരുന്നു പ്രതി യുവതിയെ അറിയിച്ചത്.
ജ്യോതിഷിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ മോഹൻകുമാർ ബിസിനസ് വളര്ച്ചയ്ക്കായി പ്രത്യേക പൂജകള് നടത്താമെന്ന് യുവതിയെ ധരിപ്പിക്കുകയായിരുന്നു. പൂജകള്ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാള് ഭര്ത്താവിനെയും മകനെയും വീട്ടില്നിന്ന് പുറത്തേക്ക് പറഞ്ഞയച്ചു.
ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂര് വലം വയ്ക്കണമെന്നും ഇവരോട് നിര്ദേശിച്ചു. പിന്നാലെ വീട്ടിൽ ഒറ്റയ്ക്കായ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനശ്രമം എതിർത്തപ്പോൾ ദുര്മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
National
ബംഗളൂരു: കർണാടകയിലെ കുടകിൽ ഹോംസ്റ്റേയിൽ യുഎസ് വനിതയ്ക്ക് നേരേ ലൈംഗീകാതിക്രമം. കുടകിലെ കുട്ടയിലുള്ള സ്വകാര്യഹോംസ്റ്റേയിലാണ് സംഭവം. ഹോംസ്റ്റേ ജീവനക്കാരനാണ് യുഎസ് വനിതയെ പീഡിപ്പിച്ചതെന്നാണ് പരാതി.
സംഭവത്തിൽ ജീവനക്കാരനായ ജാർഖണ്ഡ് സ്വദേശി വൃജേഷ്കുമാറിനെയും ഹോംസ്റ്റേ ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. ഹോംസ്റ്റേയിൽ താമസിക്കുന്നതിനിടെയാണ് യുഎസ് വനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്. എന്നാൽ, ഹോംസ്റ്റേ ഉടമ ഇത് മറച്ചുവെക്കാൻ ശ്രമിച്ചു.
പരാതിക്കാരി ആരെയും വിവരമറിയിക്കാതിരിക്കാൻ മൂന്നുദിവസത്തേക്ക് ഹോംസ്റ്റേ ഉടമ വൈഫൈ സേവനം ഉൾപ്പെടെ തടസപ്പെടുത്തിയെന്നും ആരോപണമുണ്ട്. പിന്നീട് മൈസൂരുവിലേയ്ക്ക് പോകാനുണ്ടെന്ന് പറഞ്ഞ് പരാതിക്കാരി ഹോംസ്റ്റേ വിട്ടിറങ്ങുകയും യുഎസ് എംബസിയിൽ വിവരമറിയിക്കുകയുമായിരുന്നു.
യുഎസ് എംബസിയാണ് മൈസൂരു പോലീസിന് ഇമെയിൽ വഴി പരാതി കൈമാറിയത്. പിന്നാലെ പോലീസ് കേസെടുക്കുകയും രണ്ടുപ്രതികളെയും പിടികൂടുകയുമായിരുന്നു.
സംഭവമറിഞ്ഞിട്ടും ഇത് മൂടിവെയ്ക്കാൻ ശ്രമിച്ചതിനാണ് ഹോംസ്റ്റേ ഉടമയ്ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയിൽ ഹാജരാക്കി മേയ് മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Kerala
കായംകുളം: അപകടത്തിൽപ്പെട്ട യുവതിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി സിനിൽ സവാദിനെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി. ഭീഷണിപ്പെടുത്തൽ, പിന്തുടർന്ന് ശല്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയത്.
അപകടത്തിൽപ്പെട്ട യുവതിയെ സഹായിക്കാൻ എത്തിയ പ്രതി, സാഹചര്യം മുതലെടുത്ത് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി. പ്രതിയെ രക്ഷിക്കാൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നു എന്ന ആരോപണം നിലനിൽക്കെയാണ് പോലീസ് കൂടുതൽ വകുപ്പുകൾ ചേർത്ത് കേസന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ നീക്കം.
District News
നാദാപുരം : പ്രായപൂർത്തിയാവാത്ത വിദ്യാര്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരിങ്ങണ്ണൂർ സ്വദേശി പുത്തൻ പുരയിൽ ഫാസിൽ ( 28 ) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് നേരെയാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. വിദ്യാര്ഥിനി വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാര്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Kerala
കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയതായുള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയായ യുവതിയുടെ മൊഴി വീണ്ടും എടുത്തു.
കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ എത്തിയാണ് മൊഴിയെടുത്തത്. തനിക്കു നേരിടേണ്ടിവന്ന അതിക്രമം സംബന്ധിച്ച് ആദ്യം നൽകിയ മൊഴിതന്നെ അന്വേഷണ സംഘത്തോട് വീണ്ടും ആവർത്തിച്ചു. സംഭവം പുറത്തു പറയരുതെന്ന് ആശുപത്രി പരിസരത്ത് ഭീഷണി ഉണ്ടായതായും യുവതി മൊഴി നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരേയാണ് കൊല്ലം സ്വദേശിനി 25കാരിയായ യുവതി കഴിഞ്ഞയാഴ്ച കായംകുളം പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരയെ ഭീഷണിപ്പെടുത്തിയതുൾപ്പടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സംഭവത്തിൽ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഉടൻതന്നെ അന്വേഷണ സംഘം മജിസ്ട്രേറ്റിന് മുന്നിൽ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
ഏപ്രിൽ നാലിന് പുലർച്ചെ കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രക്ഷകനായെത്തിയ സിനിൽ വാഹനത്തിൽ കയറ്റുന്നതിനിടെ യുവതിക്കുനേരേ അതിക്രമം കാട്ടിയെന്നാണ് പരാതി.
District News
കൽപ്പറ്റ: ലഹരി കലർത്തിയ സിഗരറ്റ് വലിപ്പിച്ച് മയക്കിയശേഷം വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 27 വർഷം തടവും 77,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃക്കൈപ്പറ്റ നെല്ലിമാളം കല്ലറ മിഥുൻദാസിനെയാണ് (22) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2022 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം. കൽപ്പറ്റ സിഐ ആയിരുന്ന ബിജു ആന്റണിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് വന്ന സിഐ ബി.കെ. സിജു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. എഎസ്ഐ കെ. റസാഖ്, സിവിൽ പോലീസ് ഓഫീസർ ജുനൈദ് എന്നിവർ അന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി. മിഥുൻദാസിനെതിരേ കൽപ്പറ്റ, ബത്തേരി, കരിയിലകുളങ്ങര സ്റ്റേഷനുകളിൽ വേറേയും കേസുകളുണ്ട്.
Kerala
കായംകുളം: അപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവതിയെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെപ്പോയി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കായംകുളത്തെ പ്രമുഖ വ്യാപാരി നേതാവിനെതിരെ പോലീസ് കേസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിനെതിരെയാണ് കായംകുളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം സ്വദേശിനിയായ യുവതി കായംകുളത്ത് വെച്ച് അപകടത്തിൽപ്പെട്ടിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സന്നദ്ധനായി എത്തിയ സിനിൽ സവാദ്, യാത്രാമധ്യേ വാഹനത്തിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.
ആശുപത്രിയിൽ എത്തിയ ശേഷം യുവതി തനിക്കുണ്ടായ ദുരനുഭവം ഡോക്ടറോട് വെളിപ്പെടുത്തി.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സിനിൽ സവാദ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ലൈംഗികാത്രികമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം. അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്നും വീണ്ടും പോലീസ് കസ്റ്റഡിയിൽ വേണെന്നുമാണ് ആവശ്യം.
നേരത്തെ മൂന്നുനാൾ പോലീസ് കസ്റ്റഡിയിൽ രഞ്ജിത്തിനെ നൽകിയിരുന്നു എങ്കിലും പിറ്റെന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്.
നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയര്ന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിക്കുകയും സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പരാതിക്ക് കാരണം എന്നാണ് രഞ്ജിത്തിന്റെ വാദം. കസ്റ്റഡി അപേക്ഷയിലും രഞ്ജിത്തിന്റെ ജാമ്യ ഹര്ജിയിലും സിജെഎം കോടതിയിൽ ഇന്നും വാദം തുടരും.
Kerala
കൊച്ചി: ലൈംഗികാതിക്രമത്തിന് ഉള്പ്പെടെ ഇരയായ സ്ത്രീകള്ക്കും കുട്ടികള്ക്കുമടക്കം സംസ്ഥാനം അംഗീകരിച്ച നഷ്ടപരിഹാരവും മധ്യസ്ഥഫീസും വേഗത്തില് വിതരണം ചെയ്യാൻ സംസ്ഥാന ലീഗല് സര്വീസസ് അഥോറിറ്റി (കെല്സ) മെംബര് സെക്രട്ടറിയോട് ഹൈക്കോടതി നിര്ദേശിച്ചു.
അടുത്ത സാമ്പത്തികവര്ഷത്തില് ആവശ്യമായ തുകകള് പരാമര്ശിച്ച് ഇതുസംബന്ധിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
മധ്യസ്ഥ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ ആവശ്യകതകള് അടക്കമുള്ള വിഷയത്തില് സ്വമേധയാ സ്വീകരിച്ച ഹര്ജി ഉള്പ്പെടെ പരിഗണിച്ചാണു നടപടി. ബന്ധപ്പെട്ട വിഷയത്തില് മധ്യസ്ഥഫീസ് വര്ധിപ്പിക്കണമെന്നായിരുന്നു ഒരു ആവശ്യം.
Kerala
കൊച്ചി: കളമശേരിയില് യുവതിയെ ആക്രമിച്ച് സ്വര്ണവും ഫോണും കവര്ന്ന പ്രതിയുടെ ലക്ഷ്യം യുവതിയെ ലൈംഗികമായി ഉപദ്രവിക്കല് ആരുന്നുവെന്നു കൊച്ചി ഡിസിപി ഷഹന്ഷ. കൊച്ചിയില് കെഎസ്ഇബി കരാര് തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രതിക്ക് പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.
മാര്ച്ച് 15ന് ആയിരുന്നു കളമശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപം റെയില്വേ മേല്പ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്കു പോയ കണ്ണൂര് സ്വദേശിയായ യുവതി ആക്രമണത്തിന് ഇരയായത്. എച്ച്എംടി ജംഗ്ഷനില്നിന്നു ജോലി കഴിഞ്ഞു മടങ്ങിയ യുവതിയുടെ തലയില് മുണ്ടിട്ട് മൂടി റെയില്വേ തൂണില് തലയിടിപ്പിച്ച് ആക്രമിക്കുകയായിരുന്നു.
തുടര്ന്ന് സ്വര്ണമാലയും ഫോണും കവര്ന്നു. 200ല് ഏറെ സിസിടിവികള് പരിശോധിച്ചും ഒരു ലക്ഷത്തോളം മൊബൈല് ഫോണ് ടവറുകളും പരിശോധിച്ചാണ് അഗളി സ്വദേശിയിലേക്കു പോലീസ് എത്തിയത്. ഇന്നലെ പാലക്കാട് അഗളിയില് എത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയില് എടുക്കുകയായിരുന്നു.
പ്രതി പത്തടിപ്പാലത്ത് ഒരു കമ്പനിയില് ജോലി ചെയ്യുകയാണ്. സുഹൃത്തുക്കള്ക്കൊപ്പം മദ്യപിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചത്. യുവതിയില്നിന്നു കവര്ന്ന ഒരു പവന് സ്വര്ണമാലയും കമ്മലും കണ്ടെത്താനായിട്ടില്ല. യുവതിയുടെ മൊബൈല് കണ്ടെടുത്തു. ബലാത്സംഗ ശ്രമം അടക്കം നടന്നതിനാല് ഈ വകുപ്പുകള് ചുമത്തിയാണു പ്രതിയെ കോടതിയില് ഹാജരാക്കുക.
National
ചെന്നൈ: പരീക്ഷയില് ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി മെഡിക്കല് വിദ്യാർഥിനിയെ പീഡിപ്പിച്ച സര്ക്കാര് ഡോക്ടർ അറസ്റ്റിൽ. നീലഗിരി സര്ക്കാര് മെഡിക്കല് കോളജ് ആശുപത്രിയിലെ എമര്ജന്സി വാര്ഡിലെ ഡോക്ടർ ഓം പ്രകാശ്(44) ആണ് അറസ്റ്റിലായത്. ഊട്ടി വനിതാ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സര്വകലാശാലാ അധികൃതരുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് മാര്ക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 22 വയസുകാരിയായ വിദ്യാർഥിനിയെ ഇയാൾ സമീപിക്കുകയായിരുന്നു. തുടര്ന്ന് സിവകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നല്കി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
തുടർന്ന് വിദ്യാർഥിനി ഊട്ടിയിലെ എഡബ്ല്യുപിഎസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഇയാള് ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. സമാനമായ രീതിയില് ഇയാള് മറ്റ് വിദ്യാർഥിനികളെയും കെണിയില്പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
National
ചെന്നൈ: തിരുപ്പോരൂരിനടുത്ത് 12-ാം വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു. സംഭവത്തിൽ മമ്പാക്കത്ത് സ്വദേശി വിനോദ് കുമാറി (45) നെ പോലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസ് രേഖകളിൽ പ്രസിഡന്റ് ട്രംപിനെതിരേ ഗുരുതര ആരോപണമുണ്ടെന്നും എന്നാൽ ഈ രേഖകൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും ആരോപണം. പ്രായപൂർത്തിയാകാത്തയാൾ ട്രംപിനെതിരേ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ ഉൾപ്പെടുന്ന രേഖകളാണ് പുറത്തുവിടാത്തത്.
എപ്സ്റ്റീൻ കേസ് അന്വേഷിക്കുന്ന ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ പ്രതിപക്ഷ ഡെമോക്രാറ്റിക് അംഗം റോബർട്ട് ഗാർസിയ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ രേഖകൾ താൻ നേരിട്ടു കണ്ടവയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അന്വേഷണം നടക്കുന്നതും പ്രത്യേക സാഹചര്യത്തിൽ ഉള്ളതുമായവ ഒഴിച്ച് ഒരു രേഖകളും തടഞ്ഞുവച്ചിട്ടില്ലെന്ന് യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു.
എപ്സ്റ്റീന് അമേരിക്കയിലെ മുൻ പ്രസിഡന്റുമാരും മറ്റു ലോകനേതാക്കളും അടക്കമുള്ള ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ട്രംപും ഒരുകാലത്ത് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. ട്രംപും ഭാര്യ മെലാനിയയും എപ്സ്റ്റീനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, എപ്സ്റ്റീൻ അറസ്റ്റിലാകുന്നതിനു മുന്പേ അയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നാണു ട്രംപ് അവകാശപ്പെടുന്നത്.
ട്രംപിന്റെ ഉത്തരവു പ്രകാരം യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ എപ്സ്റ്റീൻ കേസുകളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനു രേഖകൾ പുറത്തുവിട്ടിരുന്നു. ട്രംപിനെതിരേ ആരോപണങ്ങൾ ഉൾപ്പെടുന്ന രേഖകൾ ഇതിലില്ല എന്നാണു റോബർട്ട് ഗാർസിയ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ രേഖകളും പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിക്കു കത്തെഴുതിയെന്നും ഗാർസിയ അറിയിച്ചു.
Kerala
തൃശൂര്: പ്രായപൂര്ത്തിയാകാത്ത കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 58കാരന് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും. വാടാനപ്പള്ളി വില്ലേജ് നടുവില്ക്കര ആലത്തി കുമാരനെ ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം നാല് മാസം കൂടി അധികതടവ് അനുഭവിക്കണം. 2024 ഏപ്രിലില് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
പുലർച്ചെ രണ്ടോടെ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന പ്രായപൂര്ത്തിയാകാത്ത കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കേസില് പ്രോസിക്യൂഷന് 16 സാക്ഷികളെ വിസ്തരിച്ചു. 23ഓളം രേഖകളും മുതലുകളും ഹാജരാക്കി.
Kerala
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കൂനയിൽ സ്വദേശി രാജിത്ത് (28) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പ്രതി യുവതിയുടെ വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറിയത്. തുടർന്ന് ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. യുവതി ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നരഹത്യശ്രമം, എൻഡിപിഎസ് തുടങ്ങിയ കേസുകളും നിലവിലുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ടിക്കംഗഡ് ജില്ലയിലെ സർക്കാർ സ്കൂളിലെ അധ്യാപകനാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തിയ വിദ്യാർഥിയോട് അധ്യാപകൻ മോശമായി പെരുമാറി. വീട്ടിലെത്തിയ കുട്ടി ഇതേക്കുറിച്ച് മാതാപിതാക്കളോടു പറഞ്ഞു. ഇവരും കുറച്ച് ഗ്രാമവാസികളും പലേര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പോക്സോ, ഭാരതീയ ന്യായ് സാഹിത (ബിഎൻഎസ്) എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അധ്യാപകനെ അറസറ്റ് ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിൽ പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയായ മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി.
പരാതി നല്കാൻ രണ്ട് വർഷം കാലതാമസമുണ്ടായതായി ഹർജി പരിഗണിക്കവേ ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതോടൊപ്പം പരാതിക്കാരിയുടെ വാദങ്ങളിൽ സ്ഥിരതയില്ലെന്നും മജിസ്ട്രേറ്റിന് മുൻപാകെ നൽകിയ സ്റ്റേറ്റ്മെന്റും, അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയും തമ്മിൽ പ്രകടമായ വൈരുധ്യമുണ്ടെന്നും കോടതി കണ്ടെത്തി.
കേസിന് ആസ്പദമായ ലൈംഗികാതിക്രമം ഉദ്യോഗസ്ഥയ്ക്കെതിരേ 1999 ഫെബ്രുവരി 27ന് ഉണ്ടായി എന്നാണ് ആരോപണം. കേരള വനംവകുപ്പിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും തിരിച്ചിറങ്ങാൻനേരം മോശമായി പെരുമാറി എന്നുമാണ് പരാതി.
2002 ഫെബ്രുവരിയിൽ നീലലോഹിതദാസനെതിരേ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ പരാതി നൽകിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്.
കേസിൽ നീലലോഹിതദാസൻ നാടാരെ കോഴിക്കോട് ജില്ലാ കോടതി നേരത്തേ ഒരുവർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ, ഇതിനെതിരേ നൽകിയ അപ്പീലിൽ ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
International
ലണ്ടൻ: ഇംഗ്ലണ്ടിൽ ട്രെയിനിൽ വച്ച് യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്.
ഡിസംബർ 14ന് വൈകുന്നേരം ഷെഫീൽഡിനും വർക്ക്സോപ്പിനും ഇടയിലൂടെ സഞ്ചരിച്ച ട്രെയിനിലാണ് ആക്രമണം നടന്നതെന്ന് സൗത്ത് യോർക്ഷർ പോലീസ് അറിയിച്ചു.
നീണ്ട മുടിയുള്ള യുവതി പച്ച നിറത്തിലുള്ള കാർഡിഗനും കറുത്ത മിനി ഷോർട്ട്സും ധരിച്ച നിലയിലാണ് ചിത്രത്തിലുള്ളത്. ഫോട്ടോയിലെ സ്ത്രീയെ തിരിച്ചറിയുന്നവർ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Kerala
ടി. സിദ്ദിഖിന്റെ സോഷ്യല് മീഡിയ അക്കൗണ്ടില് ദീപക്കിന്റെ മരണം സംബന്ധിച്ച് വൈകാരികമായ കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്.
“ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്. ആകെയുണ്ടായിരുന്ന പൊന്നുമോന് തന്റെ മുന്നില് മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ. എന്റെ മുത്തില്ലാതെ ഈ അമ്മയ്ക്ക് ജീവിക്കാന് പറ്റില്ലെന്ന് എന്റെ വാവയ്ക്ക് അറിയില്ലേ? എന്തിനാ വാവേ ഇത് ചെയ്തത്? ആകെ ഒരു മകനേയുള്ളൂ, അച്ഛന് മാധ്യമങ്ങള്ക്ക് മുന്നില് ഹൃദയം തകര്ന്ന് വാക്കുകള് കിട്ടാതെ നില്ക്കുന്നതു കണ്ടപ്പോള് നെഞ്ചൊന്നാളിപ്പോയി. ആരുണ്ട് അവര്ക്കിനി?
കണ്ടിട്ട് സഹിക്കാന് കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവന് നഷ്ടമായത്. സോഷ്യല്മീഡിയ ഇരുതല മൂര്ച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകര്ക്കാന് ഏറ്റവും എളുപ്പത്തില് ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകള് അറിയാതെ ലോകം ഒരാള്ക്കെതിരേ തിരിയും.
ആ അമ്മയ്ക്ക് നീതി വേണം... ആ നീതി നടപ്പിലാക്കണം. ആ സ്ത്രീക്കെതിരേ നിയമനടപടികള് ഉണ്ടാവണം... തെറ്റും ശരിയും നീതിയും അനീതിയും തീരുമാനിക്കാന് നിയമസംവിധാനങ്ങളുണ്ട്. അവിടെ പോകുന്നതിന് പകരം സമൂഹത്തിന് വിട്ടുകൊടുക്കുന്നത് കാട്ടുനീതിയാണ്.’’ ടി. സിദ്ദിഖിന്റെ പോസ്റ്റില് പറയുന്നു.
Kerala
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തില് ഡബ്ബിംഗ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ധാര്മിക രോഷമാണു പങ്കുവച്ചിരിക്കുന്നത്. “ബസില് യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കൈ യേറ്റം പോലും ചെയ്യാറുണ്ട്.
ചിലര് ഭയന്ന് അവിടെനിന്നു മാറി പോകാറുണ്ട്. ഇവിടെയും അയാള് മോശമായി പെരുമാറിയെന്ന് ഈ പെണ്കുട്ടിക്ക് ഉറപ്പുണ്ടെങ്കില് ഈ വീഡിയോ എടുക്കാന് കാണിച്ച ധൈര്യം അയാള്ക്കെതിരേ ശക്തമായി പ്രതികരിക്കാനുംകൂടി കാണിക്കണമായിരുന്നു.
ഒരാള് നമുക്കിഷ്ടമല്ലാത്ത രീതിയില് പെരുമാറുമ്പോള്, ശരീരത്തില് സ്പര്ശിക്കുമ്പോള് നമ്മുടെ ഭാവത്തില് പെരുമാറ്റത്തില് അത് പ്രകടമാകും.
പക്ഷേ ഈ വീഡിയോയില് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്ഥത്തില് ഉദ്ദേശിച്ചത്?
ഒരു ആരോപണം വൈറലാകുമ്പോള് ഒരു ജീവിതം മൗനമായി തകരുന്നു. കുറ്റം ചെയ്തവര് ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം.
ഒരാളുടെ നിരപരാധിത്വം തെളിയിക്കാന്, വിശ്വസിപ്പിക്കാന് ആ വ്യക്തിക്ക് സ്വന്തം ജീവന് നല്കേണ്ടിവരുന്നു. അയാള് മരിച്ചില്ലായിരുന്നു എങ്കില് സോഷ്യല് മീഡിയയിലെ ജഡ്ജിമാര് രണ്ട് വിഭാഗമായേനെ.
വീഡിയോ വന്ന ഉടനെ അയാള്ക്കെതിരേ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാകാതെയാണല്ലോ അയാള് ജീവനൊടുക്കിയത്. അപ്പോള് ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്. വൈറല് ആവാന് വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില് ചില സമൂഹ മാധ്യമങ്ങളും ഉണ്ട്’’
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയായിരുന്നു ജാമ്യം നിഷേധിച്ചത്. പോലീസ് റിപ്പോർട്ട് വന്നശേഷമായിരിക്കും ജില്ലാ കോടതിയിൽ ജാമ്യ അപേക്ഷയിൽ വിശദമായ വാദം നടക്കുക.
പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നതടക്കമുള്ള പരാമർശങ്ങളോടെയായിരുന്നു തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗീകബന്ധം, അറസ്റ്റ് ചട്ടവിരുദ്ധം തുടങ്ങിയ വാദങ്ങളാണ് പ്രധാനമായും രാഹുലിന്റെ അഭിഭാഷകർ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലെ ജാമ്യഹർജിയിലെ വാദത്തിനിടെ ഉന്നയിച്ചിരുന്നത്.
എന്നാൽ, പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. മറ്റ് രണ്ട് കേസുകളുടെ സമാനസ്വഭാവവും രാഹുലിന് കുരുക്കായി. വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈൻ വഴി രേഖപ്പെടുത്തി, അതിൽ ഒപ്പ് പോലുമില്ലെന്ന് രാഹുലിന്റെ അഭിഭാഷകർ വാദിച്ചിരുന്നു.
എന്നാൽ, ഡിജിറ്റൽ തെളിവുകൾ അംഗീകരിക്കുന്ന കാലത്ത് എസ്ഐടിയുടെ നടപടിക്രമങ്ങൾ കോടതി ശരിവച്ചു. മാത്രമല്ല, വിഡിയോ കോൺഫറൻസ് വഴി പരാതിക്കാരി നൽകിയ മൊഴി അവർ ഡിജിറ്റൽ ഒപ്പിട്ട് തിരികെ നൽകിയതാണ്. എംബസി മുഖാന്തരമായിരുന്നു നടപടിക്രമങ്ങൾ.
Kerala
പാലക്കാട്: ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. പൊരുളിപ്പാടം സുരേഷ് ആണ് പിടിയിലായത്.
പഴനിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെ സുരേഷ് കഴിഞ്ഞദിവസം ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം സുരേഷിനെതിരെ കേസെടുത്തിരുന്നു. സുരേഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അതേസമയം സുരേഷ് തങ്ങളുടെ പ്രവർത്തകല്ലെന്നാണ് ബിജെപി അറിയിച്ചത്.
Kerala
പാലക്കാട്: പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
നിലവില് സുരേഷ് ഒളിവിലാണെന്ന് പോലീസ് പറയുന്നു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡന്റാണ് സുരേഷ്. പുലർച്ചെ മൂന്നരയോടെയായിരുന്നു തനിച്ച് കഴിയുന്ന വയോധികയ്ക്ക് നേരെ അപ്രതീക്ഷിത ആക്രണമുണ്ടായത്.
ആലത്തൂർ കാവശേരിയിലെ പാടൂർ പുറമ്പോക്കിൽ കൂര കെട്ടികഴിയുകയാണ് 65കാരിയായ വയോധിക. ഉറങ്ങിക്കിടക്കുമ്പോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. അതിക്രമത്തിനെതിരെ പ്രതിരോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. വയോധിക കുതറി മാറി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടി. ഇവരാണ് വയോധികയെ ആശുപത്രിയിലേക്ക് മാറ്റിയത്. വയോധികയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.