കായംകുളം: അപകടത്തിൽപ്പെട്ട യുവതിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി സിനിൽ സവാദിനെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി. ഭീഷണിപ്പെടുത്തൽ, പിന്തുടർന്ന് ശല്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയത്.
അപകടത്തിൽപ്പെട്ട യുവതിയെ സഹായിക്കാൻ എത്തിയ പ്രതി, സാഹചര്യം മുതലെടുത്ത് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി. പ്രതിയെ രക്ഷിക്കാൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നു എന്ന ആരോപണം നിലനിൽക്കെയാണ് പോലീസ് കൂടുതൽ വകുപ്പുകൾ ചേർത്ത് കേസന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ നീക്കം.
Tags : Kayamkulam Sexual Assault Sinil Savad Latest News