ഗുരുവായൂർ: ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ കറങ്ങി രാത്രി സ്ത്രീകൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവല്ലൂർ കിഴക്കേകുളം അബ്ദുൽ വഹാബ്(49)നെയാണ് എസിപി സി. പ്രേമാനന്ദകൃഷ്ണന്റെ നിർദേശപ്രകാരം ടെമ്പിൾ എസ്എച്ച്ഒ ജി. അജയ് കുമാർ, എസ്ഐ യു. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വിദ്യാർഥികളും ജോലി കഴിഞ്ഞുപോകുന്ന സ്ത്രീകളെയുമാണ് ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
നിരവധി സ്ത്രീകൾ പരാതിയുമായെത്തിയതോടെ മേഖലയിലെ അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
പിന്നീട് മഫ്ടിയിൽ മേഖലയിൽ കാത്തിരുന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Tags : local nattuvishesham Sexual assault