x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ന്മു​ള അ​ഷ്‌​ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാ​ലി​ന്

വെബ് ഡെസ്ക്
Published: September 1, 2026 11:50 PM IST | Updated: September 1, 2026 11:50 PM IST

ആ​റ​ന്മു​ള: ആ​റ​ന്മു​ള പാ​ർ​ഥസാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ അ​ഷ്‌​ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാ​ലി​ന് ഉ​ച്ച​യ്ക്ക് 12ന് ​ആ​രം​ഭി​ക്കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ ആ​ന​കൊ​ട്ടി​ലി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി വ​ള്ള​സ​ദ്യ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ന്‍റെ മു​റ്റ​ത്ത് 52 ക​ര​കളിലെ പ​ള്ളി​യോ​ട പ്ര​വ​ർ​ത്ത​ക​ർ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​ ക​ഴി​ക്കും. ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ മു​റ്റ​ത്തു​ള്ള സ​ദ്യാ​ല​യ​ത്തി​ൽ മ​റ്റു ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു​ള്ള സ​മൂ​ഹ​സ​ദ്യ​യും നടക്കും. പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ​ക്ക് പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ലും അ​ഷ്‌​ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്കു സം​ഭാ​വ​ന ന​ല്കു​ന്ന​വ​ർ​ക്ക് കൃ​ഷ്ണ​വേ​ണി ഓ​ഡി​റ്റോ​റി​യ​ത്തി​ലും, ക​ര​ക​ളി​ൽനി​ന്ന് പ്ര​ത്യേ​ക​മാ​യി അ​യ​യ്ക്കു​ന്ന​വ​ർ​ക്ക് വി​നാ​യ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ലും സ​ദ്യ ക്ര​മീ​ക​രി​ക്കും. അ​ഷ്‌​ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യി​ൽ ഒ​രു ല​ക്ഷ​ത്തി​ല​കം പേ​ർ​ക്ക് വ​ള്ള​സ​ദ്യ ന​ല്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ ചെ​യ്തുകൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ അ​രി സ​മ​ർ​പ്പി​ക്കു​ന്ന​ത് കീ​ഴു​ക​ര ഇ​ട്ടി​യം വേ​ലി​ൽ പ്ര​സ​ന്നകു​മാ​റാ​ണ്.

അ​ഷ്‌​ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ ഒ​രു​ക്കു​ന്ന​തി​ന് ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ ഊ​ട്ടു​പു​ര​യി​ൽ ഇ​ന്നു രാ​വി​ലെ 6.45ന് ​ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ൽനി​ന്ന് കൊ​ണ്ടുവ​രു​ന്ന ഭ​ദ്ര​ദീ​പം ഉ​പ​യോ​ഗി​ച്ച് അ​ടു​പ്പി​ൽ അ​ഗ്നി പ​ക​രും. 600ൽ പ്പ​രം ആ​ളു​ക​ളു​ടെ ര​ണ്ടു ദി​വ​സ​ത്തെ ശ്രമഫ​ല​മാ​യാ​ണ് സ​ദ്യവ​ട്ടം ഒ​രു​ക്കു​ന്ന​ത്.

ചേ​ന​പ്പാ​ടി​ക്കാ​ർ നാ​ളെ തൈ​ര് സ​മ​ർ​പ്പി​ക്കും

അ​ഷ്‌​ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്കു​ള്ള തൈ​ര് ചേ​ന​പ്പാ​ടി ഗ്രാ​മ​ത്തി​ൽ നി​ന്ന് ഭ​ക്ത ജ​ന​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യാ​യി ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തി​നു കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ സ​മ​ർ​പ്പി​ക്കും.
വ​ള്ള​സ​ദ്യ​ക​ളി​ൽ പാ​ടി ചോ​ദി​ച്ചുവാ​ങ്ങു​ന്ന ഒ​രു പ്ര​ധാ​ന വി​ഭ​വം ചേ​ന​പ്പാ​ടി രാ​മ​ച്ചാ​രു​ടെ പാ​ളത്തൈാ​ണ്. അ​മ്പ​ല​പ്പു​ഴ അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം ആ​റ​ന്മു​ള​യി​ലെ​ത്തി ഉ​ണ്ടാ​ക്കു​ന അ​മ്പ​ല​പ്പു​ഴപ്പാ​ൽ​പാ​യ​സം സ​ദ്യ​യി​ലെ ഒ​രു പ്ര​ധാ​ന വി​ഭ​വ​മാ​യി വി​ള​മ്പു​ന്നു​ണ്ട്.

ജൂ​ലൈ 19ന് ​ആ​രം​ഭി​ച്ച വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​ക​ൾ 16 വ​രെ തു​ട​രും. 565 വ​ള്ള​സ​ദ്യ​ക​ളാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്.
ഇ​തു സ​ർ​വ​കാ​ല റെ​ക്കോ​ർ​ഡ് ആ​ണ്. വ​ള്ള​സ​ദ്യസ​മാ​പ​നം കു​റി​ച്ചുകൊ​ണ്ടു​ള്ള ച​ട​ങ്ങ് 16ന് ​ഉ​ച്ച​യ്ക്ക് 12ന് ​മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തോ​ടൊ​പ്പം സ്പെ​ഷ​ൽ പാ​സ് മു​ഖേ​ന ആ​റ​ന്മു​ള സ​ദ്യ​യും കെ​എ​സ്ആ​ർ​ടി​സി യു​ടെ ക്ഷേ​ത്രദ​ർ​ശ​ന ടൂ​ർ പാ​ക്കേ​ജി​ൽ വ​രു​ന്ന ആ​റ​ന്മു​ള സ​ദ്യ​യും ന​ട​ന്നു​വ​രു​ന്നു.

Tags : Nattuvishesham Districtnews Deepikanews Aranmula

Recent News

Corehub Up