x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ന്‍ യാ​ത്രി​ക​ന്‍റെ ബാ​ഗ് ക​വ​ര്‍​ന്ന​യാ​ള്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 2, 2026 12:44 AM IST | Updated: September 2, 2026 12:44 AM IST

ത​മ്പാ​നൂ​ര്‍: റെ​യി​ല്‍​വേ യാ​ത്രി​ക​നാ​യ ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​യു​ടെ ബാ​ഗും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു രേ​ഖ​ക​ളും ക​വ​ര്‍​ന്ന​യാ​ളെ തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ പൊ​ലി​സ് എ​സ്എ​ച്ച്ഒ ബാ​ലു ബി. ​നാ​യ​ര്‍, എ​സ്സി​പി​ഒ​മാ​രാ​യ ഷം​നാ​ദ്, രാ​ജ​ന്‍, സി​പി​ഒ ആ​ദ​ര്‍​ശ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു പി​ടി​കൂ​ടി.

ത​മി​ഴ്‌​നാ​ട് തേ​നി സ്വ​ദേ​ശി ജ​ഗ​ദീ​ഷ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ഗ​സ്റ്റ് 18നു ​പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി അ​ശു​തോ​ഷ് യാ​ദ​വി​ന്‍റെ ബാ​ഗാ​ണ് പ്ര​തി ക​വ​ര്‍​ന്ന​ത്. ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​ശു​തോ​ഷ് ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ് ഫോ​മി​ലെ അ​പ്പ​ര്‍​ക്ലാ​സ് വെ​യി​റ്റിം​ഗ് റൂ​മി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നാ​ണ് ജ​ഗ​ദീ​ഷ് ബാ​ഗ് ത​ട്ടി​യെ​ടു​ത്ത​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തേ​നി​യി​ലെ വീ​ട്ടി​ല്‍​നി​ന്നാണു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ന​ഷ്ട​പ്പെ​ട്ട ബാ​ഗും എ​ജ്യു​ക്കേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും എ​ടി​എം കാ​ർ​ഡും ഫോ​ണും ഉ​ള്‍​പ്പെ​ടെ തി​രി​കെ അ​ശു​തോ​ഷ് യാ​ദ​വി​നു തിരികെ ല​ഭി​ച്ചു. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up