x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​ഞ്ചേ​രി മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ എ​ട്ടു​നോ​മ്പ് ആ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 2, 2026 02:07 AM IST | Updated: September 2, 2026 02:07 AM IST

കൊ​ടി​യേ​റ്റ് റെ​ക്ട​ർ ഫാ.​ജോ​ൺ ഒ​റ​വ​ങ്ക​ര നി​ർ​വ​ഹി​ക്കു​ന്നു.

കോ​ട​ഞ്ചേ​രി:​മ​ല​ബാ​റി​ലെ പ്ര​മു​ഖ മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളും എ​ട്ടു​നോ​മ്പാ​ച​ര​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​ക്കും തു​ട​ക്ക​മാ​യി.​

ഇ​ട​വ​ക ന​വീ​ക​ര​ണ​വും കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ​വും നി​യോ​ഗ​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ൾ ആ​ച​രി​ക്കു​ന്ന​ത്. ഇ​ട​വ​ക വി​കാ​രി റെ​ക്ട​ർ ഫാ.​ജോ​ൺ ഒ​റ​വ​ങ്ക​ര കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജെ​റാ​ൾ​ഡ് പ​ല്ലാ​ട്ട്, ഫാ. ​എ​ബി​ൻ കു​റൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആറിനും ​ഉ​ച്ച​യ്ക്ക് 12നും ​വൈ​കി​ട്ട് അഞ്ചിനും ​വിശുദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.​

വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ളും ന​ട​ക്കും. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ദി​വ​സേ​ന വൈ​കു​ന്നേ​രം ആ​റി​ന് വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ.​ജോ​ൺ പ​ള്ളി​ക്കാ​വ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​രി​യ​ൻ ധ്യാ​ന​വും ഉ​ണ്ടാ​യി​രി​ക്കും. എ​ട്ടി​ന് രാ​വി​ലെ പ​ത്തി​ന് വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഫാ.​ ഏ​ബ്ര​ഹാം വ​യ​ലി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഫാ. ​മാ​ത്യു നാ​യി​ക്കാം​പ​റ​മ്പി​ൽ വി​സി​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും ന​ട​ക്കും.തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ‘മ​രി​യ​ൻ എ​ക്സി​ബി​ഷ​നും’ ( ഡി​വൈ​ൻ എ​ക്സ്പോ) സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up