x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​സി റോ​ഡ് ത​ക​ര്‍​ന്നു; യാ​ത്ര​ിക​ര്‍ ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: September 2, 2026 03:08 AM IST | Updated: September 2, 2026 03:08 AM IST

എം​സി റോ​ഡി​ല്‍ മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്കാ​പ്പി​ള്ളി ഭാ​ഗ​ത്തെ റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍.

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡ് ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ഇ​ര​ട്ടി. റോ​ഡി​ലു​ട​നീ​ളം രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ കാ​ര​ണം വാ​ഹ​ന​യാ​ത്ര അ​പ​ക​ട​ക്കെ​ണി​യാ​ണ്. എം​സി റോ​ഡി​ലെ പ​ള്ളി​ച്ചി​റ മു​ത​ല്‍ മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ര്‍​കു​ന്നം വ​രെ​യു​ള്ള യാ​ത്ര​യാ​ണ് ഏ​റെ ദു​രി​തം. റോ​ഡി​ലെ ടാ​റിം​ഗ് ഇ​ള​കി​മാ​റി ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ളാ​ണ് ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും.
മ​ഴ​യ​ത്ത് വെ​ള്ള​ക്കെ​ട്ട് കാ​ര​ണം കു​ഴി​ക​ളു​ടെ ആ​ഴം മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും ചെ​റു​വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്നു. കു​ഴി​ക​ള്‍ വെ​ട്ടി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ പ​തു​ക്കെ ഓ​ടി​ക്കേ​ണ്ടി വ​രു​ന്ന​തു​മൂ​ലം പേ​ഴ​യ്ക്കാ​പ്പി​ള്ളി മു​ത​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ ആ​ക്‌​സി​ലു​ക​ള്‍ ഒ​ടി​യു​ന്ന​തും ട​യ​റു​ക​ള്‍ പൊ​ട്ടു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​യി.
ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന പാ​ത​യാ​യി​ട്ടും താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പോ​ലും ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന് പ​ക​രം മെ​റ്റ​ലും മ​ണ്ണു​മി​ട്ട് കു​ഴി​ക​ള്‍ അ​ട​യ്ക്കു​ന്ന പ്ര​ഹ​സ​ന​മാ​ണ് പ​ല​പ്പോ​ഴും ന​ട​ക്കു​ന്ന​ത്.

ഇ​ത് ആ​ദ്യ മ​ഴ​യി​ല്‍​ത്ത​ന്നെ വീ​ണ്ടും ഇ​ള​കി​പ്പോ​കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ബ​ല​വ​ത്താ​യ രീ​തി​യി​ല്‍ ബി​റ്റു​മി​ന്‍ മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് റോ​ഡ് റീ-​ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

Tags : Nattuvishesham DistrictNews

Recent News

Corehub Up