x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 'കൊ​ടും​ഭീ​ക​ര​ന്മാ​രാ​ൽ ഉ​ട​ൻ കൊ​ല്ല​പ്പെ​ടും'; കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ന് വ​ധ​ഭീ​ഷ​ണി

ഓൺലൈൻ ഡെസ്ക്
Published: September 2, 2026 02:41 AM IST | Updated: September 2, 2026 02:41 AM IST

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഭ​ക്ഷ്യ​സം​സ്ക​ര​ണ വ്യ​വ​സാ​യ മ​ന്ത്രി​യും ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി(രാം ​വി​ലാ​സ്) അ​ധ്യ​ക്ഷ​നു​മാ​യ ചി​രാ​ഗ് പാ​സ്വാ​ന് നേ​രെ വ​ധ​ഭീ​ഷ​ണി. കൊ​ടും​ഭീ​ക​ര​ന്മാ​ർ ചേ​ർ​ന്ന് മ​ന്ത്രി​യെ ഉ​ട​ൻ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നാ​ണ് അ​ജ്ഞാ​ത സ​ന്ദേ​ശ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ന്ത്രാ​ല​യ​ത്തി​ലെ വി​ലാ​സ​ത്തി​ലാ​ണ് ഈ ​ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.  

സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത്, മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ച് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​ലോ​ക് കു​മാ​ർ സിം​ഗ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് മോ​ഹ​ന് ഔ​ദ്യോ​ഗി​ക​മാ​യി ക​ത്ത​യ​ച്ചു. 

ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ൽ ര​ണ്ട് മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും,  "കൊ​ടും​ഭീ​ക​ര​വാ​ദി​ക​ളാ​ൽ നി​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ കൊ​ല്ല​പ്പെ​ടും" എ​ന്ന വ​രി​ക​ൾ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ 'സെ​ഡ്' കാ​റ്റ​ഗ​റി സു​ര​ക്ഷ​യി​ലു​ള്ള ആ​ളാ​ണ് ചി​രാ​ഗ് പാ​സ്വാ​ൻ. 

Tags : UnionMinister DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up