x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ൾ റി​​ക്കാ​​ർ​​ഡി​​ൽ

വെബ്ഡെസ്ക്
Published: September 2, 2026 02:31 AM IST | Updated: September 2, 2026 02:31 AM IST

യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ൾ

മും​​ബൈ: ഓ​​ഗ​​സ്റ്റ് മാ​​സ​​ത്തി​​ൽ യൂ​​ണി​​ഫൈ​​ഡ് പേ​​യ്മെ​​ന്‍റ്സ് ഇ​​ന്‍റ​​ർ​​ഫേ​​സ് (യു​​പി​​ഐ) വ​​ഴി​​യു​​ള്ള പ്ര​​തി​​മാ​​സ ഇ​​ട​​പാ​​ടു​​ക​​ൾ എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ. നാ​​ഷ​​ണ​​ൽ പേ​​മെ​​ന്‍റ്സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൻ​​പി​​സി​​ഐ) പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, 24.51 ബി​​ല്യ​​ണ്‍ (2,451 കോ​​ടി) ഇ​​ട​​പാ​​ടു​​ക​​ളാ​​ണ് ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ന്ന​​ത്. ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 2025 ഓ​​ഗ​​സ്റ്റി​​ലെ 1963 കോ​​ടി​​യി​​ൽ​​നി​​ന്ന് 22 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ് ഇ​​ത്ത​​വ​​ണ​​യു​​ണ്ടാ​​യ​​ത്. മൊ​​ത്തം മൂ​​ല്യം മു​​ൻ വ​​ർ​​ഷം ഇ​​തേ മാ​​സ​​ത്തെ 24.85 ല​​ക്ഷം കോ​​ടി രൂ​​പ​​യേ​​ക്കാ​​ൾ 20 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക വ​​ർ​​ധ​​ന​​യോ​​ടെ 29.82 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

ജൂ​​ലൈ മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 3.6 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​പ്പോ​​ൾ, മൊ​​ത്തം മൂ​​ല്യ​​ത്തി​​ൽ 0.2 ശ​​ത​​മാ​​നം കു​​റ​​വു​​ണ്ടാ​​യി. ജൂ​​ലൈ​​യി​​ൽ 29.88 ട്രി​​ല്യ​​ണ്‍ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ 23.66 ബി​​ല്യ​​ണ്‍ (2366 കോ​​ടി) ഇ​​ട​​പാ​​ടു​​ക​​ളാ​​ണ് ന​​ട​​ത്തി​​യ​​ത്. ഇ​​തി​​നു​​ശേ​​ഷം, തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മാ​​സ​​മാ​​ണ് യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ റി​​ക്കാ​​ർ​​ഡ് നേ​​ടു​​ന്ന​​ത്. മൂ​​ല്യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന തു​​ക രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് മേ​​യി​​ലെ 29.9 ട്രി​​ല്യ​​ണ്‍ രൂ​​പ​​യാ​​ണ്. ആ​​കെ ഇ​​ട​​പാ​​ടു​​ക​​ൾ 23.2 ബി​​ല്യ​​ണു​​മാ​​യി​​രു​​ന്നു.

ഓ​​ഗ​​സ്റ്റി​​ൽ പ്ര​​തി​​ദി​​ന യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ൾ ജൂ​​ലൈ​​യി​​ലെ 763 മി​​ല്യ​​ണി​​ൽ നി​​ന്ന് (76.3 കോ​​ടി) 791 മി​​ല്യ​​ണാ​​യി (79.1 കോ​​ടി) ഉ​​യ​​ർ​​ന്നു. മൂ​​ല്യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ, ജൂ​​ലൈ​​യി​​ലെ 96,383 കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഓ​​ഗ​​സ്റ്റി​​ലെ പ്ര​​തി​​ദി​​ന ഇ​​ട​​പാ​​ടു​​ക​​ൾ 96,205 കോ​​ടി രൂ​​പ​​യു​ടേ​​താ​​യി​​രു​​ന്നു.

ഇ​​മ്മീ​​ഡി​​യ​​റ്റ് പ്േ​​മെ​​ന്‍റ് സ​​ർ​​വീ​​സ് (ഐ​​എം​​പി​​എ​​സ്) ഇ​​ട​​പാ​​ടു​​ക​​ൾ ജൂ​​ലൈ​​യി​​ലെ 364 മി​​ല്യ​​ണി​​ൽ നി​​ന്ന് ഓ​​ഗ​​സ്റ്റി​​ൽ 1 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞ് 360 മി​​ല്യ​​ണാ​​യി. മൂ​​ല്യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ, ഐ​​എം​​പി​​എ​​സ് 1 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 7.04 ട്രി​​ല്യ​​ണ്‍ രൂ​​പ​​യി​​ലെ​​ത്തി.


ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഓ​​ഗ​​സ്റ്റി​​നെ അ​​പേ​​ക്ഷി​​ച്ച് ഈ ​​ഓ​​ഗ​​സ്റ്റി​​ലെ ഐ​​എം​​പി​​എ​​സ് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണം 25 ശ​​ത​​മാ​​നം കു​​റ​​ഞ്ഞെ​​ങ്കി​​ലും, അ​​വ​​യു​​ടെ മൂ​​ല്യം 18 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു.

ഫാ​​സ്റ്റാ​​ഗ് ഇ​​ട​​പാ​​ടു​​ക​​ൾ ഓ​​ഗ​​സ്റ്റി​​ൽ 1.2 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 351 മി​​ല്യ​​ണി​​ലെ​​ത്തി. ഇ​​ട​​പാ​​ടു മൂ​​ല്യം ജൂ​​ലൈ​​യി​​ലെ 7,143 കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 7,185 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

ആ​​ധാ​​ർ എ​​ൻ​​നേ​​ബി​​ൾ​​ഡ് പേ​​മെ​​ന്‍റ് സി​​സ്റ്റം ഇ​​ട​​പാ​​ടു​​ക​​ൾ ജൂ​​ലൈ​​യി​​ലെ 100 മി​​ല്യ​​ണു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഓ​​ഗ​​സ്റ്റി​​ൽ 4 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 104 മി​​ല്യ​​ണി​​ലെ​​ത്തി. എ​​ന്നാ​​ൽ, ഇ​​ട​​പാ​​ടു മൂ​​ല്യം ജൂ​​ലൈ​​യി​​ലെ 27,539 കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 5 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 26,035 കോ​​ടി​​യാ​​യി. 2025 ഓ​​ഗ​​സ്റ്റി​​നെ അ​​പേ​​ക്ഷി​​ച്ച് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും മൂ​​ല്യ​​ത്തി​​ലും 19 ശ​​ത​​മാ​​നം കു​​റ​​വു​​ണ്ടാ​​യി.

 

Tags : Business Entrepreneur Startup Market UPI transactions hit record

Recent News

Corehub Up