x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം; കോ​ൺ​ഗ്ര​സ് നേ​താ​വ് ഉ​ദി​ത് രാ​ജ് ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: September 1, 2026 11:32 PM IST | Updated: September 1, 2026 11:32 PM IST

കേ​ശ​വ് കു​ഞ്ചി​ലെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം.

ന്യൂ​ഡ​ൽ​ഹി: കേ​ശ​വ് കു​ഞ്ചി​ലെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ മ​നു​സ്മൃ​തി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് ഉ​ദി​ത് രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഹ​ൽ​ദ്വാ​നി​യി​ൽ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​ങ്കെ​ടു​ത്ത യോ​ഗ​സ്ഥ​ല​ത്ത് ശു​ദ്ധീ​ക​ര​ണ ച​ട​ങ്ങ് ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ഡോ​മാ പ​രി​ഷ​ത്ത് കോ​ൺ​ഫെ​ഡ​റേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ചൊ​വ്വാ​ഴ്ച പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. മ​നു​സ്മൃ​തി​യി​ല​ല്ല ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലൂ​ന്നി​യാ​ണ് രാ​ജ്യം മു​ന്നോ​ട്ട് പോ​കേ​ണ്ട​തെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ മ​നു​സ്മൃ​തി​യു​ടെ പ​ക​ർ​പ്പു​ക​ളും ആ​ർ​എ​സ്എ​സി​ന്‍റെ പ്ര​തീ​കാ​ത്മ​ക യൂ​ണി​ഫോ​മു​ക​ളും ക​ത്തി​ച്ചു.

ജാ​തി അ​സ​മ​ത്വ​ത്തി​നെ​തി​രെ 1927ൽ ​ഡോ. ബി.​ആ​ർ. അം​ബേ​ദ്ക​ർ മ​നു​സ്മൃ​തി ക​ത്തി​ച്ച​തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഉ​ദി​ത് രാ​ജ് പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് പ​ക​രം മ​നു​സ്മൃ​തി​യി​ലെ കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സും കേ​ന്ദ്ര​സ​ർ​ക്കാ​രും ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Tags : UditRaj Congress DelhiPolice Rss Headquarters

Recent News

Corehub Up